Showing posts with label മുശ്രിക്കുകളുടെ വിശ്വാസം. Show all posts
Showing posts with label മുശ്രിക്കുകളുടെ വിശ്വാസം. Show all posts

Tuesday, September 18, 2018

മുശ്രിക്കുകളുടെ വിശ്വാസം

🔷🔷🔷🔷🔷🔷🔷🔷

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


മുശ്രിക്കുകളുടെ വിശ്വാസം




ലോകത്തുള്ള ബഹുദൈവാരാധകർ പല വീക്ഷണങ്ങളിലായി ഒന്നിലധികം ദൈവങ്ങളെ സങ്കൽപ്പിച്ച് അവർക്കു വഴിപാടുകൾ നടത്തുന്നവരായിരുന്നു. അവരിൽ ഒരു പ്രധാന വിഭാഗമാണ് ബിംബാരാധകർ.

മക്കാമുശ്രിക്കുകളിൽ അധികപേരും മലക്കുകൾ അല്ലാഹുവിന്റെ പെണ്മക്കളാണെന്നും അതിനാൽ അല്ലാഹുവിനെപ്പോലെ അവരും ആരാധന അർഹിക്കുന്നുവെന്നും അവരെ ആരാധിച്ചാൽ പിതാവായ അല്ലാഹുവിനോട് അവന്റെ അനുവാദമോ നിർദ്ദേശമോ കൂടാതെ ശുപാർശ ചെയ്ത് കാര്യങ്ങൾ നേടിത്തരുമെന്നും വിശ്വസിക്കുന്നവരായിരുന്നു. ഈ ആശയത്തെ നിരവധി ആയത്തുകളിലൂടെ അല്ലാഹു ശക്തിയുക്തം ഖണ്ഡിച്ചിട്ടുണ്ട്. ഏതാനും ആയത്തുകളും അവയ്ക്കു പൂർവ്വകാല മുഫസ്സിറുകൾ നൽകിയ വ്യാഖ്യാനങ്ങളും നമുക്കിപ്പോൾ ഈ ബ്ലോഗിൽ ചർച്ച ചെയ്യാം.


أَلَا لِلَّـهِ الدِّينُ الْخَالِصُ ۚ وَالَّذِينَ اتَّخَذُوا مِن دُونِهِ أَوْلِيَاءَ مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَا إِلَى اللَّـهِ زُلْفَىٰ إِنَّ اللَّـهَ يَحْكُمُ بَيْنَهُمْ فِي مَا هُمْ فِيهِ يَخْتَلِفُونَ ۗ إِنَّ اللَّـهَ لَا يَهْدِي مَنْ هُوَ كَاذِبٌ كَفَّارٌ* لَّوْ أَرَادَ اللَّـهُ أَن يَتَّخِذَ وَلَدًا لَّاصْطَفَىٰ مِمَّا يَخْلُقُ مَا يَشَاءُ ۚ سُبْحَانَهُ ۖ هُوَ اللَّـهُ الْوَاحِدُ الْقَهَّارُ(الزمر)

"അറിയുക: അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ്‌വണക്കം. അവന്നു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടിമാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്‌. അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധികല്‍പിക്കുക തന്നെ ചെയ്യും. നുണയനും നന്ദികെട്ടവനുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. ഒരു സന്താനത്തെ സ്വീകരിക്കണമെന്ന് അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവന്‍ സൃഷ്ടിക്കുന്നതില്‍ നിന്ന് അവന്‍ ഇഷ്ടപ്പെടുന്നത് അവന്‍ തെരഞ്ഞെടുക്കുമായിരുന്നു. അവന്‍ എത്ര പരിശുദ്ധന്‍! ഏകനും സര്‍വ്വാധിപതിയുമായ അല്ലാഹുവത്രെ അവന്‍".

മലക്കുകൾ അല്ലാഹുവിന്റെ പെണ്മക്കളാണെന്ന് വിശ്വസിച്ചവരുടെ കാര്യത്തിൽ അവതരിച്ചതാണ് മേൽ സൂക്തമെന്ന് മുഫസ്സിറുകൾ വിശദീകരിക്കുന്നുണ്ട്. ഇമാം സുയൂത്വി(റ) എഴുതുന്നു:  


ജുവൈബിർ(റ) വഴിയായി ഇബ്നുജരീർ(റ) ഇബ്നുഅബ്ബാസ്(റ)ൽ നിന്ന് ഉദ്ധരിക്കുന്നു. ആമിർ, കിനാന,ബനൂസലമ എന്നീ മൂന്നു ഗോത്രക്കാരിയുടെ കാര്യത്തിലാണ് മേൽസൂക്തം അവതരിച്ചത്. അവർ വിഗ്രഹങ്ങൾക്ക് ആരാധിക്കുകയും മലക്കുകൾ അല്ലാഹുവിന്റെ പുത്രിമാരാണെന്ന് വാദിക്കുകയും ചെയ്തിരുന്നു. 'അല്ലാഹുവിങ്കലേക്ക് ഞങ്ങൾക്ക് കൂടുതൽ അടുപ്പമുണ്ടാക്കിത്തരാൻ വേണ്ടി മാത്രമാകുന്നു ഞങ്ങൾ അവരെ ആരാധിക്കുന്നത്' എന്നവർ പറയുകയും ചെയ്തിരുന്നു. (അദ്ദുർറുൽ മൻസൂർ: 7/611)

പ്രസ്തുത സൂകതം വിശദീകരിച്ച് ഇബ്നു കസീർ എഴുതുന്നു:



'അല്ലാഹുവിങ്കലേക്ക് ഞങ്ങൾക്ക് കൂടുതൽ അടുപ്പമുണ്ടാക്കിത്തരാൻ വേണ്ടിമാത്രമാകുന്നു ഞങ്ങൾ അവരെ ആരാധിക്കുന്നത്' എന്ന് വിഗ്രഹാരാധകർ പറഞ്ഞിരുന്നതായി അല്ലാഹു പറയുന്നു. അതായത് വിഗ്രഹാരാധന നടത്താൻ അവരെ പ്രേരിപ്പിച്ചത് അല്ലാഹുവിന്റെ സാമീപ്യം ലഭിച്ചവരാണെന്ന് അവർ വാദിച്ചിരുന്ന മലക്കുകളുടെ രൂപത്തിലാണ് അവർ വിഗ്രഹങ്ങൾ നിർമ്മിച്ചത് എന്നതാണ്. അങ്ങനെ മലക്കുകൾ ആരാധിക്കുന്ന സ്ഥാനം ലഭിക്കാനായി ആ രൂപങ്ങൾക്ക് അവർ ആരാധിച്ചു. അവരെ സഹായിക്കാനും ഭക്ഷണം നൽകാനും ഐഹികലോകത്ത് വെച്ച് അവർക്കു പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും മലക്കുകൾ അലാഹുവിങ്കൽ ശുപാർശ പറയാൻ വേണ്ടിയാണ് അവർ അപ്രകാരം ചെയ്തിരുന്നത്. അതെ സമയം പരലോകത്തിൽ അവർക്കു വിശ്വാസമുണ്ടായിരുന്നില്ല. (ഇബ്നുകസീർ: 4/45)

അപ്പോൾ മലക്കുകൾ അല്ലാഹുവിന്റെ പുത്രിമാരാണെന്ന് വിശ്വസിക്കുകയും കാണാത്ത മലക്കുകൾക്ക് പല രൂപങ്ങൾ സങ്കൽപ്പിച്ച് ആ രൂപങ്ങളിൽ വിഗ്രഹങ്ങൾ ഉണ്ടാക്കുകയും എന്നിട്ട് ഐഹികമായ കാര്യങ്ങളിൽ പുത്രിമാരായ മലക്കുകൾ പിതാവായ അല്ലാഹുവിന്റെ അടുക്കൽ ശുപാർശ പറഞ്ഞു കാര്യങ്ങൾ നേടിത്തരുമെന്ന് വിശ്വസിക്കുകയും ചെയ്തവരാണ് 'അല്ലാഹുവിങ്കലേക്ക് ഞങ്ങൾക്ക് കൂടുതൽ അടുപ്പമുണ്ടാക്കിത്തരാൻ വേണ്ടി മാത്രമാകുന്നു ഞങ്ങൾ അവരെ ആരാധിക്കുന്നത്' എന്ന് പറഞ്ഞിരുന്നതെന്ന് മേൽ ഉദ്ദരണിയിൽ നിന്ന് സുതരാം വ്യക്തമാണ്. മറ്റൊരായത്തിൽ അല്ലാഹു പറയുന്നു:

وَجَعَلُوا بَيْنَهُ وَبَيْنَ الْجِنَّةِ نَسَبًا ۚ وَلَقَدْ عَلِمَتِ الْجِنَّةُ إِنَّهُمْ لَمُحْضَرُونَ *  سُبْحَانَ اللَّـهِ عَمَّا يَصِفُونَ.(سورة الصافات: ١٥٨-١٥٩)

"അല്ലാഹുവിനും ജിന്നുകള്‍ക്കുമിടയില്‍ അവര്‍ കുടുംബബന്ധം സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ തീര്‍ച്ചയായും തങ്ങള്‍ ശിക്ഷയ്ക്ക് ഹാജരാക്കപ്പെടുക തന്നെ ചെയ്യുമെന്ന് ജിന്നുകള്‍ മനസ്സിലാക്കിയിട്ടുണ്ട്‌".

മേൽ സൂക്തത്തിൽ പരാമർശിച്ചവർ മക്കാമുശ്രിക്കുകളാണ് ഇമാം ബുഖാരി(റ) സ്വഹീഹിൽ ബുഖാരിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.  


(وَجَعَلُوا بَيْنَهُ وَبَيْنَ الْجِنَّةِ نَسَبًا) قال كفار قريش: الملائكة بنات الله، وأمهاتهن بنات سروات الجن. صحيح البخاري: باب ذكر الجن)

അല്ലാഹുവിനും ജിന്നുകൾക്കുമിടയിൽ അവർ കുടുംബബന്ധം സഥാപിക്കുകയും ചെയ്തിരിക്കുന്നു. ഖുറൈശികളിലെ കാഫിറുകൾ പറഞ്ഞു: മലക്കുകൾ അല്ലാഹുവിന്റെ പുത്രിമാരാണ്. ജിന്നുകളിലെ നേതാക്കളുടെ പുത്രിമാരാണ് അവരുടെ ഉമ്മമാർ. (ബുഖാരി: 11/73)

ഇമാം സുയൂത്വി(റ) ഉദ്ധരിക്കുന്നു:



ആശയം:
"അല്ലാഹുവിനും ജിന്നുകൾക്കുമിടയിൽ അവർ കുടുംബബന്ധം സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു" എന്ന വചനത്തിന്റെ വിശദീകരണത്തിൽ ആദമുബ്നുഅബീഇയാസ്(റ), അബ്‌ദുബ്നു ഹുമൈദ്(റ), ഇബ്നു ജരീർ(റ),ഇബ്നുൽ മുൻദിർ(റ),ഇബ്നുഅബീഹാതിം (റ), ബൈഹഖി(റ) എന്നിവർ മുജാഹിദി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. ഖുറൈശികളിലെ കാഫിറുകൾ പറഞ്ഞു: മലക്കുകൾ അല്ലാഹുവിന്റെ പുത്രിമാരാണ്. അപ്പോൾ വരുടെ ഉമ്മമാർ ആരാണെന്ന് അബൂബക്ർ സിദ്ദീഖ്(റ) അവരോടു ചോദിച്ചു. അപ്പോൾ ജിന്നുകളിലെ നേതാക്കളുടെ പുത്രിമാരാണെന്ന് അവർ പ്രത്യുത്തരം നൽകി. (അദ്ദുർറുൽ മൻസൂർ: 8/366)

ഇമാം സുയൂത്വി(റ) തുടരുന്നു:



ഇബ്നുഅബ്ബാസി(റ)ൽ നിന്ന് ജുവൈബിർ(റ) ഉദ്ധരിക്കുന്നു. സുലൈം, ഖുസാഅ, ജുഹൈന എന്നീ മൂന്നു ഗോത്രക്കാരുടെ കാര്യത്തിലാണ് ഈ സൂക്തം അവതരിച്ചത്. ജിന്നുകളിൽ നിന്നുള്ള മാന്യന്മാരുമായി അല്ലാഹു വിവാഹബന്ധം സ്ഥാപിച്ചുവെന്ന് അവർ പറയുന്നു: (അദ്ദുർറുൽ മൻസൂർ: 8/366)

وأخرج عبد بن حميد عن عكرمة وجعلوا بينه وبين الجنة نسبا قال : قالوا الملائكة بنات الله .

അബ്‌ദുബ്‌നുഹുമൈദ്(റ) ഇക്‌രിമ(റ)യിൽ നിന്നുദ്ധരിക്കുന്നു. "അല്ലാഹുവിനും ജിന്നുകൾക്കുമിടയിൽ അവർ കുടുംബബന്ധം സഥാപിക്കുകയും ചെയ്തിരിക്കുന്നു" എന്ന പരാമർശം മലക്കുകൾ അല്ലാഹുവിന്റെ പുത്രിമാരാണെന്ന് അറേബ്യാൻ മുശ്രിക്കുകൾ പ്രഖ്യാപിച്ചതിനെ കുറിച്ചാണ്. (അദ്ദുർറുൽ മൻസൂർ: 8/366)

وأخرج ابن أبي حاتم عن عطية في قوله : وجعلوا بينه وبين الجنة نسبا قال : قالوا صاهر إلى كرام الجن . (الدر المنثور: ٣٦٦/٨)

ഇബ്നുഅബീഹാതിം(റ) അത്വിയ്യ(റ) യിൽ നിന്ന് നിവേദനം ചെയ്യുന്നു: "അല്ലാഹുവിനും ജിന്നുകൾക്കുമിടയിൽ അവർ കുടുംബബന്ധം സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു" എന്ന പരാമർശം ജിന്നുകളിലെ മാന്യന്മാരുമായി അല്ലാഹു വിവാഹ ബന്ധം സ്ഥാപിച്ചുവെന്ന് പറയുന്നവരെ കുറിച്ചുള്ളതാണ്. (അദ്ദുർറുൽ മൻസൂർ: 8/366)

മറ്റൊരായത്തിൽ അല്ലാഹു പറയുന്നു:

وَيُنذِرَ الَّذِينَ قَالُوا اتَّخَذَ اللَّـهُ وَلَدًا. (الكهف: ٤)

"അല്ലാഹു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്ന് പറഞ്ഞവര്‍ക്ക് താക്കീത് നല്‍കുവാന്‍ വേണ്ടിയുമാകുന്നു".

പ്രസ്തുത സൂക്തം വിശദീകരിച്ച് ഇബ്നു കസീർ എഴുതുന്നു:  




ഇബ്നു ഇസ്‌ഹാഖ്‌(റ) പറയുന്നു: അല്ലാഹു സന്താനങ്ങളെ സ്വീകരിച്ചുവെന്ന് പറഞ്ഞവർ അറേബ്യാൻ മുശ്രിക്കുകളാണ്. മലക്കുകൾ അല്ലാഹുവിന്റെ പുത്രിമാരാണെന്നും അതിനാൽ ഞങ്ങൾ അവരെ ആരാധിക്കുന്നുവെന്നും അവർ പറയുന്നുണ്ടല്ലോ. (ഇബ്നു കസീർ : 3/71)



മലക്കുകൾ അല്ലാഹുവിന്റെ പുത്രിമാരാണെന്നും അതിനാൽ അവരെ ഞങ്ങളെ ആരാധിക്കുന്നുവെന്നും പറയുന്ന ഖുറൈശികളെയാണ് "അല്ലാഹു സന്താനങ്ങളെ സ്വീകരിച്ചുവെന്ന് പറഞ്ഞവർക്ക് താക്കീതായുമാണ് ഖുർആൻ അവതരിച്ചത്" എന്ന വചനം കൊണ്ട് ഉദ്ദേശിക്കുന്നത്. (ത്വബ്‌രി 17/556)

ഇമാം റാസി(റ) പറയുന്നു:


فإنهم قالوا : نحن لا نجعل هذه الأصنام وغيرها شركاء ، وإنما نعظمها لأنها بنات الله. (التفسير الكبير: ٢٦٢/٢٨)


വിഗ്രഹാരാധകർ പറയുന്നതിതാണ്: ഈ വിഗ്രഹങ്ങളും മറ്റും അല്ലാഹുവിന്റെ പങ്കാളികളാണെന്ന് ഞങ്ങൾ പറയുന്നില്ല. നിശ്ചയം അവ അല്ലാഹുവിന്റെ പുത്രിമാരായതുകൊണ്ട് അവയെ ഞങ്ങൾ ആദരിക്കുന്നു. (റാസി: 28/262)

അല്ലാമ നസഫി(റ) പറയുന്നു:




അർത്ഥം:
നിശ്ചയം മലക്കുകളും ഈ വിഗ്രഹങ്ങളും അല്ലാഹുവിന്റെ പുത്രിമാരാണെന്ന് അവർ പറഞ്ഞിരുന്നു. അവർ അവർക്ക് ആരാധിക്കുകയും അവർ അല്ലാഹുവിന്റെയടുത്ത് അവരുടെ ശുപാര്ശക്കാരാണെന്ന് അവർ വാദിക്കുകയും ചെയ്തിരുന്നു. (നസഫി: 3/435)

ഇമാം റാസി(റ) പറയുന്നു:


الذين أثبتوا الولد لله تعالى ثلاث طوائف :

أحدها : كفار العرب الذين قالوا : الملائكة بنات الله .

وثانيها : النصارى حيث قالوا : المسيح ابن الله .

وثالثها : اليهود الذين قالوا : عزير ابن الله . (رازي)


അല്ലാഹുവിനു സന്താനങ്ങളെ സ്ഥിരപ്പെടുത്തിയവർ മൂന്ന് വിഭാഗക്കാരാണ്. മലക്കുകൾ അല്ലാഹുവിന്റെ പുത്രിമാരാണെന്ന് പറയുന്ന അറേബ്യാൻ കാഫിറുകളാണ് ഒരു വിഭാഗം. മസീഹ്(അ) അല്ലാഹുവിന്റെ പുത്രനാണെന്ന് പറയുന്ന ക്രൈസ്തവരാണ് രണ്ടാം വിഭാഗം. ഉസൈർ(അ) ദൈവ പുത്രനാണെന്ന് വാദിക്കുന്ന ജൂതന്മാരാണ് മൂന്നാം വിഭാഗം. (റാസി: 10/156)

മലക്കുകൾ അല്ലാഹുവിന്റെ പുത്രിമാരാണെന്നും അതിനാൽ അല്ലാഹുവിനെപ്പോലെ അവരും ആരാധന അർഹിക്കുന്നുണ്ടുവെന്നുമായിരുന്നു വിഗ്രഹാരാധകരുടെ വാദമെന്ന് മേൽഉദ്ദരണികളിൽ നിന്ന് സുതരാം വ്യക്തമാണല്ലോ. ഇനിപ്പറയുന്ന വചനത്തിൽ അല്ലാഹു അക്കാര്യം തുറന്നു പ്രഖ്യാപിക്കുന്നതുകാണുക..

അല്ലാഹു പറയുന്നു:

قُلْ إِن كَانَ لِلرَّحْمَـٰنِ وَلَدٌ فَأَنَا أَوَّلُ الْعَابِدِينَ(سورة الزخرف:٨١)


"(നബിയേ,) താങ്കൾ പറയുക: പരമകാരുണികന് സന്താനമുണ്ടായിരുന്നെങ്കില്‍ ഞാനായിരിക്കും അതിനെ ആരാധിക്കുന്നവരില്‍ ഒന്നാമന്‍".

പ്രസ്തുത വചനത്തിന്റെ ആശയം വിശദീകരിച്ച് ഇമാം റാസി(റ) എഴുതുന്നു:

ويكون المراد منه أنه إن كان للرحمن ولد فأنا أول العابدين لذلك الولد ، فإن السلطان إذا كان له ولد فكما يجب على عبده أن يخدمه فكذلك يجب عليه أن يخدم ولده...... والمعنى أنه تعالى قال : ( قل ) يا محمد ، ( إن كان للرحمن ولد فأنا أول العابدين ) لذلك الولد ، وأنا أول الخادمين له ، والمقصود من هذا الكلام بيان أني لا أنكر ولده لأجل العناد والمنازعة ، فإن بتقدير أن يقوم الدليل على ثبوت هذا الولد كنت مقرا به معترفا بوجوب خدمته إلا أنه لم يوجد هذا الولد ، ولم يقم الدليل على ثبوته البتة ، فكيف أقول به ؟ بل الدليل القاطع قائم على عدمه فكيف أقول به ؟ وكيف أعترف بوجوده ؟ وهذا الكلام ظاهر كامل لا حاجة به البتة إلى التأويل والعدول عن الظاهر ، فهذا ما عندي في هذا الموضع . ونقل عن السدي من المفسرين أنه كان يقول : حمل هذه الآية على ظاهرها ممكن ولا حاجة إلى التأويل ، والتقرير الذي ذكرناه يدل على أن الذي قاله هو الحق. (التفسير الكبير: ٢٣٠/٢٧)

ഈ വചനത്തിന്റെ വിവക്ഷ ഇപ്രകാരം മനസ്സിലാക്കാം; റഹ്‌മാനായ അല്ലാഹുവിന് സന്താനമുണ്ടായിരുന്നുവെങ്കിൽ ആ സന്താനത്തിന് ആരാധിക്കുന്നവരിൽ ഒന്നാമൻ ഞാനായിരിക്കും. കാരണം ഒരു രാജാവിന് സന്താനമുണ്ടെങ്കിൽ ആ രാജാവിന് സേവനം ചെയ്യുന്നതുപോലെ രാജാവിന്റെ മകനും സേവനം ചെയ്യൽ രാജാവിന്റെ അടിമക്ക് നിർബന്ധമാണല്ലോ........  ഈ സൂക്തത്തിന്റെ ആശയം ഇപ്രകാരം സംഗ്രഹിക്കാം: "മുഹമ്മദ് നബിയേ, അവിടുന്ന് പറഞ്ഞുകൊടുക്കുക, റഹ്‌മാനായ അല്ലാഹുവിന് സന്താനമുണ്ടായിരുന്നുവെങ്കിൽ ആ സന്താനത്തിന് ആരാധിക്കുന്നവരിലും സേവനം ചെയ്യുന്നവരിലും ഒന്നാമൻ ഞാനായിരിക്കും. ഇങ്ങനെ പറയുന്നതിന്റെ താല്പര്യം ഇതാണ്: 'അല്ലാഹുവിന്റെ സന്താനത്തെ ഞാൻ നിഷേധിക്കുന്നത് നിങ്ങളോടു മത്സരിക്കാനോ തർക്കിക്കാനോ അല്ല. കാരണം ഇത്തരമൊരു സന്താനം അല്ലാഹുവിനുണ്ടെന്ന് പ്രമാണത്തിന്റെ വെളിച്ചത്തിൽ സ്ഥിരപ്പെടുന്ന പക്ഷം ആ സന്താനത്തെ ഞാൻ അംഗീകരിക്കുന്നതും അതിനു സേവനം ചെയ്യൽ നിർബന്ധമാണെന്ന് ഞാൻ സമ്മതിക്കുന്നതുമാണ്. എന്നാൽ ഇങ്ങനെയൊരു സന്താനം ഉണ്ടാവുകയോ തെളിവുകൊണ്ട് സ്ഥിരപ്പെടുകയോ ചെയ്തിട്ടില്ല. പിന്നെ എങ്ങനെയാണ് അല്ലാഹുവിന് സന്താനമുണ്ടെന്ന് ഞാൻ പറയുന്നത്?. മരിച്ച അല്ലാഹുവിന് സന്താനമില്ലന്നതിന് ഖണ്ഡിതമായ പ്രമാണമുണ്ട്. എന്നിരിക്കെ അല്ലാഹുവിന് സന്താനമുണ്ടെന്ന് ഞാനെങ്ങനെ സമ്മതിക്കും?!!'.
       ഈ വചനം വ്യക്തവും സമ്പൂർണ്ണവുമാണ്. അതിനെ ഒരിക്കലും ബാഹ്യാർത്ഥത്തിൽ നിന്നു തെറ്റി വ്യാഖ്യാനിക്കേണ്ടുന്ന ആവശ്യമില്ല. ഈ വചനത്തിന്റെ ആശയം ഞാൻ ഞാൻ മനസ്സിലാക്കിയതിതാണ്. ഈ വചനത്തെ അതിന്റെ ബാഹ്യാർത്ഥത്തിൽ തന്നെ വിലയിരുത്താമെന്നും അതിനെ വ്യാഖ്യാനിക്കേണ്ടുന്ന ആവശ്യമില്ലെന്നും പൂർവ്വകാല മുഫസ്സിറുകളിൽ ഒരാളായ സുദ്ദീ(റ) പറഞ്ഞിരുന്നതായി ഉദ്ദരിക്കപ്പെടുന്നുണ്ട്. അദ്ദേഹം പറഞ്ഞത് ശരിയാണെന്ന് നമ്മുടെ മേൽ സമർത്ഥനം അറിയിക്കുന്നു. (റാസി: 27 230)

അല്ലാഹുവോട് കിടപിടിക്കുന്ന മറ്റു ദൈവങ്ങളുണ്ടെന്ന വിശ്വാസം ശിർക്കായതുപോലെ അല്ലാഹുവിനു മക്കളുണ്ടെന്ന വിശ്വാസവും ശിർക്കാണ്‌. മഹാനായ ഇബ്നുഅബ്ബാസ്(റ) പ്രഖ്യാപിക്കുന്നു:




മക്കക്കാർ പറഞ്ഞു: 'ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ്. അവൻ ഏകനാണ്. അവന്ന് പങ്കുകാരില്ല. മലക്കുകൾ അല്ലാഹുവിന്റെ പുത്രിമാരാണ്'. അപ്പോൾ അവർ തൗഹീദ് സ്വീകരിച്ചവരായില്ല. പ്രത്യുത അവർ മുശ്രിക്കുകളായി. (റാസി: 18/224)

അപ്പോൾ മലക്കുകൾ അല്ലാഹുവിന്റെ പുത്രിമാരാണെന്ന വാദം ശിർക്കാണെന്ന് മേൽ ഉദ്ദരണിയിൽ നിന്ന് സുതരാം വ്യക്തമാണല്ലോ. എന്നാൽ ഈ വാദത്തെ അല്ലാഹു ഖണ്ഡിക്കുന്നത് മലക്കുകളുടെ സ്വഭാവഗുണങ്ങൾ വിശദീകരിച്ചുകൊണ്ടാണ്. മലക്കുകളുടെ വിശേഷണങ്ങൾ അടിമകളുടേതാണെന്നും മക്കളുടേതല്ലെന്നും അതിനാൽ അവർ ആരാധന അർഹിക്കുന്നില്ലെന്നുമാണ് വിശദീകരണത്തിന്റെ ചുരുക്കം. അടിമകളും മക്കളും തമ്മിലുള്ള വ്യത്യാസം എന്താണെന്നും അതിൽ നിന്ന് മനസ്സിലാക്കാം.

അല്ലാഹു പറയുന്നു:  

وَمَا أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَـٰهَ إِلَّا أَنَا فَاعْبُدُونِ* وَقَالُوا اتَّخَذَ الرَّحْمَـٰنُ وَلَدًا ۗ سُبْحَانَهُ ۚ بَلْ عِبَادٌ مُّكْرَمُونَ* لَا يَسْبِقُونَهُ بِالْقَوْلِ وَهُم بِأَمْرِهِ يَعْمَلُونَ*يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلَا يَشْفَعُونَ إِلَّا لِمَنِ ارْتَضَىٰ وَهُم مِّنْ خَشْيَتِهِ مُشْفِقُونَ *  وَمَن يَقُلْ مِنْهُمْ إِنِّي إِلَـٰهٌ مِّن دُونِهِ فَذَٰلِكَ نَجْزِيهِ جَهَنَّمَ ۚ كَذَٰلِكَ نَجْزِي الظَّالِمِينَ. (سورة الأنبياء: ٢٥-٢٩)


"ഞാനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല. പരമകാരുണികന്‍ സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്നവര്‍ പറഞ്ഞു.അവന്‍ എത്ര പരിശുദ്ധന്‍! എന്നാല്‍ (അവര്‍ - മലക്കുകള്‍) അവന്‍റെ ആദരണീയരായ ദാസന്‍മാര്‍ മാത്രമാകുന്നു. അവര്‍ അവനെ മറികടന്നു സംസാരിക്കുകയില്ല. അവന്‍റെ കല്‍പനയനുസരിച്ച് മാത്രം അവര്‍ പ്രവര്‍ത്തിക്കുന്ന. അവരുടെ മുമ്പിലുള്ളതും പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്‍ തൃപ്തിപ്പെട്ടവര്‍ക്കല്ലാതെ അവര്‍ ശുപാര്‍ശ ചെയ്യുകയില്ല. അവരാകട്ടെ, അവനെപ്പറ്റിയുള്ള ഭയത്താല്‍ നടുങ്ങുന്നവരാകുന്നു. അവരുടെ കൂട്ടത്തില്‍ ആരെങ്കിലും ഞാന്‍ അവന്ന് (അല്ലാഹുവിന്‌) പുറമെയുള്ള ദൈവമാണെന്ന് പറയുന്ന പക്ഷം അവന്ന് നാം നരകം പ്രതിഫലമായി നല്‍കുന്നതാണ്‌. അപ്രകാരമത്രെ അക്രമികള്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്‌".

മേൽസൂക്തം വിശദീകരിച്ച ഇമാം റാസി(റ) എഴുതുന്നു:  



ഇവിടെ പല വിഷയങ്ങൾ വിശദീകരിക്കാനുണ്ട്. മേൽവചനത്തിൽ മലക്കുകൾക്ക് പറഞ്ഞ വിശേഷണങ്ങൾ അവർ അല്ലാഹുവിന്റെ അടിമകളാണെന്നും മക്കളല്ലെന്നും പല കാരണങ്ങളാൽ കാണിക്കുന്നു.

         1- അല്ലാഹുവിന്റെ നിർദ്ദേശം കൂടാതെ അവർ എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ഇല്ലെന്ന് അല്ലാഹു പറയുന്നു. അത് അടിമകളുടെ സ്വഭാവമാണ്. മക്കളുടെ സ്വഭാവമല്ല........

         3- അല്ലാഹു തൃപ്തിപ്പെട്ടവർക്കുവേണ്ടിയല്ലാതെ അവർ ശുപാർശ പറയുകയില്ലെന്ന് പറയുന്നു. ദൈവമോ ദൈവത്തിന്റെ മക്കളോ ആണെങ്കിൽ അങ്ങനെയാവില്ല.

          4- അവർ അല്ലാഹുവിനെപ്പറ്റി അങ്ങേയറ്റം പേടിയിലാണെന്ന് പറയുന്നു. അത് അടിമകളുടെ മാത്രം സ്വഭാവമാണ്. (റാസി: 11/10)


മറ്റൊരായത്തിൽ അല്ലാഹു പറയുന്നു:


مَا اتَّخَذَ اللَّـهُ مِن وَلَدٍ وَمَا كَانَ مَعَهُ مِنْ إِلَـٰهٍ ۚ إِذًا لَّذَهَبَ كُلُّ إِلَـٰهٍ بِمَا خَلَقَ وَلَعَلَا بَعْضُهُمْ عَلَىٰ بَعْضٍ ۚ سُبْحَانَ اللَّـهِ عَمَّا يَصِفُونَ (سورة المؤمنون: ٩١)

"അല്ലാഹു യാതൊരു സന്താനത്തെയും സ്വീകരിച്ചിട്ടില്ല. അവനോടൊപ്പം യാതൊരു ദൈവവുമുണ്ടായിട്ടില്ല. അങ്ങനെയായിരുന്നുവെങ്കില്‍ ഓരോ ദൈവവും താന്‍ സൃഷ്ടിച്ചതുമായി പോയിക്കളയുകയും, അവരില്‍ ചിലര്‍ ചിലരെ അടിച്ചമര്‍ത്തുകയും ചെയ്യുമായിരുന്നു. അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്ര പരിശുദ്ധന്‍!".

അല്ലാഹുവിന് പങ്കാളികളുണ്ടെന്ന ആശയവും മക്കളുണ്ടെന്ന ആശയവും ഒരു പോലെ ശിർക്കാണെന്നും പങ്കാളികളില്ലെന്നതിന്റെ പ്രമാണം മക്കളില്ലെന്നതിനും പ്രമാണമാണെന്നും മേൽസൂക്തം വിശദീകരിച്ച് മുഫസ്സിറുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം ഖുർത്വുബി(റ) എഴുതുന്നു:  



അല്ലാഹുവിന് പങ്കാളികളില്ലെന്ന് കാണിക്കുന്ന ഈ വചനം അല്ലാഹുവിന്ന് മക്കളില്ലെന്നും കാണിക്കുന്നു. കാരണം ഒരു പങ്കാളിൽ തർക്കിക്കുന്നതുപോലെ അധികാരത്തിൽ സന്താനം പിതാവിനോട് തർക്കിക്കും. (ഖുർത്വുബി: 12/146)

പുത്തൻവാദികൾ അവരുടെ നേതാവായി പരിചയപ്പെടുത്തുന്ന ശൗകാനി തന്നെ പറയട്ടെ;



ഈ തെളിവ് അല്ലാഹുവിന് പങ്കാളിയില്ലെന്ന് അറിയിക്കുന്നത് പോലെ അല്ലാഹുവിന്ന് മക്കളില്ലെന്നും അറിയിക്കുന്നു. കാരണം സന്താനം പിതാവിനോട് അധികാരത്തിൽ തർക്കിക്കും. (ഫത്ഹുൽ ഖദീർ: 5/174)
ഇതുകൊണ്ടാണ് തൗഹീദ് പഠിപ്പിക്കുന്ന അധ്യായമായ ഇഖ്‌ലാസ്വ് സൂറത്തിൽ അല്ലാഹു ആർക്കും ജന്മം നൽകിയിട്ടില്ലെന്നും ആരുടെയും സന്തതിയായി അവൻ ജനിച്ചിട്ടില്ലെന്നും അവനു തുല്യനായി ആരും തന്നെയില്ലെന്നും പറഞ്ഞത്. അപ്പോൾ അല്ലാഹുവിന്റെ മുകളിൽ ഒരു ദൈവമുണ്ടെന്ന വിശ്വാസവും അല്ലാഹുവിന്റെ കീഴിൽ ഒരു ദൈവമുണ്ടെന്ന വിശ്വാസവും അവനോടു കിടിപിടിക്കുന്ന ഒരു ദൈവമുണ്ടെന്ന വിശ്വാസവും ഒരു പോലെ ശിർക്കാണ്‌. ഇക്കാര്യം പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്. ഇബ്നു ഹജർ ഹൈതമി(റ)യെ ഉദ്ദരിച്ച് മുല്ലാഅലിയ്യുൽ ഖാരി എഴുതുന്നു:  



"അല്ലാഹു ഏകനാണ്" എന്നതിനർത്ഥം ഉലൂഹിയ്യത്തിൽ ഏകൻ എന്നാണ്. കാരണം മറ്റൊരു ഇലാഹ് രൂപപ്പെടുന്ന പക്ഷം ഒന്നുകിൽ അവൻ അല്ലാഹുവിന്റെ ഉലൂഹിയ്യത്തിൽ മീതെയായിരിക്കും. അത് അസംഭവ്യമാണ്. അതിലേക്കാണ് "ആരുടേയും സന്തതിയായി അവൻ ജനിച്ചിട്ടില്ല" എന്ന വചനം വിരൽ ചൂണ്ടുന്നത്. അല്ലെങ്കിൽ ആ ഇലാഹ് ഉലൂഹിയ്യത്തിൽ അല്ലാഹുവിന്റെ താഴെയായിരിക്കും. അപ്പോഴും കാര്യം ശരിയാവില്ല. "അല്ലാഹു ആർക്കും ജന്മം നൽകിയിട്ടില്ല" എന്ന വചനം സൂചിപ്പിക്കുന്നത് അക്കാര്യമാണ്. അല്ലെങ്കിൽ ആ ഇലാഹ് ഉലൂഹിയ്യത്തിൽ അല്ലാഹുവിനോട് തുല്യമായിരിക്കും. അതും അസംഭവ്യമാണ്. "അവനു തുല്യനായി ആരും തന്നെയില്ല" എന്ന വചനം അതാണ് വ്യക്തമാക്കുന്നത്. (മിർഖാത്തുൽ മഫാതീഹ് : 6/489)

ചുരുക്കത്തിൽ മുശ്രിക്കുകളുടെ വിശ്വാസം ഇപ്രകാരം സംഗ്രഹിക്കാം: മലക്കുകൾ അല്ലാഹുവിന്റെ പെണ്മക്കളാണ്. മഹത്തുക്കൾ രാജാവിന്റെ കീഴിൽ മന്ത്രിമാരെന്നപോലെ പരമേശ്വരന്റെ കീഴിലുള്ള ദൈവങ്ങളാണവർ. അല്ലാഹു ഉദ്ദേശിച്ചില്ലെങ്കിൽ തന്നെ അവർക്ക് ഉപകാരവും ഉപദ്രവവും ചെയ്യാനും ശുപാർശ ചെയ്യാനും സാധിക്കും. ഈ വിശ്വാസം മഹത്തുക്കൾ ദൈവങ്ങളെക്കാളും ശിർക്കുമാണ്. അപ്പോൾ ജിബ്‌രീൽ(അ) മലക്കാണെന്ന വിശ്വാസവും ദൈവപുത്രിയാണെന്ന വിശ്വാസവും രണ്ടാണ്. മലക്കാണെന്ന വിശ്വാസപ്രകാരം അല്ലാഹു ഉദ്ദേശിച്ചാലേ എന്തെങ്കിലും ചെയ്യാൻ കഴിയൂ. പുത്രിയാണെന്ന വിശ്വാസ പ്രകാരം അല്ലാഹു ഉദ്ദേശിക്കാതെതന്നെ ചെയ്യാൻ കഴിയും. 'നിനക്ക് ഒരു പങ്കുകാരുമില്ല. ഒരു പങ്കുകാരാണ് ഒഴിച്ച്‌. അവനെയും അവൻ ഉടമയാക്കിയതിനെയും നീ ഉടമയാക്കും' എന്ന് പറയുന്ന വിഭാഗം അല്ലാഹുവിന് പങ്കുകാരുണ്ടെന്നും ആ പങ്കുകാർ ഉടമയാക്കിയിട്ടുണ്ടെന്നും പറയുന്നവരാണ്. പിതാവും മക്കളും തമ്മിൽ ഇതേബന്ധമുണ്ടാവുക. മക്കളെയും മക്കളെ ഉടമയാക്കിയതിനെയും പിതാവ് ഉടമയാക്കിയിട്ടുണ്ടാകും. മന്ത്രിയെയും മന്ത്രി ഉടമയാക്കിയതിനെയും രാജാവ് ഉടമയാക്കിയിരിക്കും. ഇതിന്റെ അർത്ഥം പിതാവ് ഉദ്ദേഷിക്കാതെ മകന് ഒന്നും ചെയ്യാൻ കഴിയില്ലെന്നോ , രാജാവുദ്ദേശിക്കാതെ മന്ത്രിക്ക് ഒന്നും കഴിയില്ലെന്നോ അല്ല. 'സൈദിനു ഞാൻ ഒന്നും കൊടുക്കാനില്ല, 100 രൂപ ഒഴിച്ച്‌' എന്ന് പറഞ്ഞാൽ നൂറു രൂപ കൊടുക്കാനുണ്ടെന്നാണല്ലോ അർത്ഥം. ഇക്കാര്യം പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്. അല്ലാമ ഇബ്നുകസീർ എഴുതുന്നു:


وأخبر أن الملائكة التي في السماوات من المقربين وغيرهم ، كلهم عبيد خاضعون لله ، لا يشفعون عنده إلا بإذنه لمن ارتضى ، وليسوا عنده كالأمراء عند ملوكهم ، يشفعون عندهم بغير إذنهم فيما أحبه الملوك وأبوه. (تفسير ابن كثير: ٨٥/٧)


അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കിയവരും അല്ലാത്തവരുമായി ആകാശങ്ങളിലുള്ള മലക്കുകൾ മുഴുവനും അല്ലാഹുവിന്റെ അടിമകളും അവനു വിനയം കാണിക്കുന്നവരുമാണ്. അല്ലാഹു ഇഷ്ട്ടപ്പെട്ടവർക്കുവേണ്ടി അവന്റെ അനുവാദം കൂടാതെ അല്ലാഹുവിന്റെ അടുക്കൽ അവർ ശുപാർശ പറയുന്നതല്ല. രാജാക്കന്മാരും മന്ത്രിമാരും തമ്മിലുള്ള ബന്ധമല്ല അല്ലാഹുവും മലക്കുകളും തമ്മിലുള്ളത്. മന്ത്രിമാർ രാജാക്കന്മാരോട് അവരുടെ അനുവാദം കൂടാതെ അവർ ഇഷ്ട്ടപ്പെടുന്ന വിഷയത്തിലും അവർ ഇഷ്ട്ടപ്പെടാത്ത വിഷയത്തിലും ശുപാർശ പറയുമല്ലോ. (ഇബ്നു കസീർ: 7/85)

"അല്ലാഹുവിന്റെ അനുവാദം കൂടാതെ അവന്റെ അടുക്കൽ ശുപാർശ പറയുന്നവർ ആരുണ്ട്?" (അൽബഖറ: 255) എന്ന ചോദ്യത്തിലൂടെ അല്ലാഹു ഖണ്ഡിക്കുന്നത് ഇത്തരം വിശ്വാസത്തെയാണ്. ഈ വിഷയവുമായി മുമ്പൊരിക്കൽ എന്റെ ബ്ലോഗിൽ തന്നെ ചർച്ച ചെത്തതാണ്. "ശഫാഅത്തും മുശ്രിക്കുകളും"  ശിർക്ക്, സംശയ നിവാരണം ശിർക്കും പുത്തൻവാദികളും കാണുക.

ഇന്ഷാ അല്ലാ  മുഹമ്മദ് നബി(സ) പരിചയപ്പെടുത്തിത്തന്ന അല്ലാഹുവിൽ മുശ്രിക്കുകൾ വിശ്വസിച്ചിട്ടുണ്ടോ എന്ന് പ്രമാണങ്ങളുടെ വെളിച്ചത്തിൽ അടുത്ത ബ്ലോഗിൽ നമ്മൾ ചർച്ച ചെയ്യാം.

നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ എന്നെയും ഇതിനു കാരണമായ എന്റെ ഉസ്താദുമാരെയും ഉൾപ്പെടുത്തുക.


Sunday, February 25, 2018

മുശ്രിക്കുകളുടെ വിശ്വാസം


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

قُل لِّمَنِ الْأَرْ‌ضُ وَمَن فِيهَا إِن كُنتُمْ تَعْلَمُونَ ﴿٨٤﴾ سَيَقُولُونَ لِلَّـهِ ۚقُلْ أَفَلَا تَذَكَّرُ‌ونَ ﴿٨٥﴾ قُلْ مَن رَّ‌بُّ السَّمَاوَاتِ السَّبْعِ وَرَ‌بُّ الْعَرْ‌شِ الْعَظِيمِ ﴿٨٦﴾ سَيَقُولُونَ لِلَّـهِ ۚ قُلْ أَفَلَا تَتَّقُونَ ﴿٨٧﴾ قُلْ مَن بِيَدِهِ مَلَكُوتُ كُلِّ شَيْءٍ وَهُوَ يُجِيرُ‌ وَلَا يُجَارُ‌ عَلَيْهِ إِن كُنتُمْ تَعْلَمُونَ ﴿٨٨﴾ سَيَقُولُونَ لِلَّـهِ ۚ قُلْ فَأَنَّىٰ تُسْحَرُ‌ونَ ﴿٨٩﴾(المؤمنون :٨٤-٨٩)


(നബിയേ,) ചോദിക്കുക: ഭൂമിയും അതിലുള്ളതും ആരുടെതാണ്‌? നിങ്ങള്‍ക്കറിയാമെങ്കില്‍ (പറയൂ.)അവര്‍ പറയും; അല്ലാഹുവിന്റേതാണെന്ന്‌. നീ പറയുക: എന്നാല്‍ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നില്ലേ? നീ ചോദിക്കുക: ഏഴുആകാശങ്ങളുടെ രക്ഷിതാവും മഹത്തായ സിംഹാസനത്തിന്‍റെ രക്ഷിതാവും ആരാകുന്നു?അവര്‍ പറയും: അല്ലാഹുവിന്നാകുന്നു (രക്ഷാകര്‍ത്തൃത്വം). നീ പറയുക: എന്നാല്‍ നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? നീ ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്‍റെ കൈവശത്തിലാണ്‌. അവന്‍ അഭയം നല്‍കുന്നു. അവന്നെതിരായി (എവിടെ നിന്നും) അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവന്‍ ആരാണ്‌? നിങ്ങള്‍ക്കറിയാമെങ്കില്‍ (പറയൂ.) അവര്‍ പറയും: (അതെല്ലാം) അല്ലാഹുവിന്നുള്ളതാണ്‌. നീ ചോദിക്കുക: പിന്നെ എങ്ങനെയാണ് നിങ്ങള്‍ മായാവലയത്തില്‍ പെട്ടുപോകുന്നത്‌?
 ഇക്കാര്യം വിശുദ്ദ ഖുർആനിൽ നിന്ന്  തന്നെ വ്യക്തമാണ്.


  1. അല്ലാഹു പറയുന്നു.


رَ‌بِّ السَّمَاوَاتِ وَالْأَرْ‌ضِ وَمَا بَيْنَهُمَا ۖ إِن كُنتُم مُّوقِنِينَ ﴿٧﴾ لَا إِلَـٰهَ إِلَّا هُوَ يُحْيِي وَيُمِيتُ ۖ رَ‌بُّكُمْ وَرَ‌بُّ آبَائِكُمُ الْأَوَّلِينَ ﴿٨﴾ بَلْ هُمْ فِي شَكٍّ يَلْعَبُونَ ﴿٩﴾(االدخان: ٧-٩)


"ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവ്‌. നിങ്ങള്‍ ദൃഢവിശ്വാസമുള്ളവരാണെങ്കില്‍.അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ രക്ഷിതാവും നിങ്ങളുടെ പൂര്‍വ്വപിതാക്കളുടെ രക്ഷിതാവും ആയിട്ടുള്ളവന്‍. എങ്കിലും അവര്‍ സംശയത്തില്‍ കളിക്കുകയാകുന്നു. "


"നിങ്ങള്‍ ദൃഢവിശ്വാസമുള്ളവരാണെങ്കില്‍"  എന്ന് അല്ലാഹു പറയുവാനുള്ള കാരണം മുഫസ്സിറുകൾ വിവരിക്കുന്നത് കാണുക; ഇമാം നസഫി(റ) എഴുതുന്നത് കാണുക.


ومعنى الشرط أنهم كانوا يقرون بأن للسموات والأرض رباً وخالقاً فقيل لهم: إن إرسال الرسل وإنزال الكتب رحمة من الرب، ثم قيل: إن هذا الرب هو السميع العليم الذي أنتم مقرّون به ومعترفون بأنه رب السماوات والأرض وما بينهما إن كان إقراركم عن علم وإيقان كما تقول: إن هذا إنعام زيد الذي تسامع الناس بكرمه إن بلغك حديثه وحدثت بقصته.ثم رد أن يكونوا موقنين بقوله {بَلْ هُمْ فِى شَكّ يَلْعَبُونَ} وإن إقرارهم غير صادر عن علم وتيقن بل قول مخلوط بهزؤ ولعب(تفسير النسفي: ٣٠٣/٣)




"നിങ്ങള്‍ ദൃഢവിശ്വാസമുള്ളവരാണെങ്കില്‍"
എന്ന് അല്ലാഹു പറഞ്ഞതിനർത്ഥം നിശ്ചയം ആകാശങ്ങൾക്കും ഭൂമിക്കും ഒരു രക്ഷിതാവും സൃഷ്ടാവുമുണ്ടെന്നു അവർ (നാവ്കൊണ്ട്) അംഗീകരിച്ചിരുന്നു. അപ്പോൾ അവരോടു ഇപ്രകാരം പറയപ്പെട്ടു. നിശ്ചയം പ്രവാചകന്മാരെ നിയോഗിക്കുന്നതും ഗ്രന്ഥങ്ങൾ അവതരിപ്പിക്കുന്നതും രക്ഷിതാവിൽ നിന്നുള്ള അനുഗ്രഹമാണ്.പിന്നീട് ഇപ്രകാരം പറയപ്പെട്ടു : നിശ്ചയം ഈ രക്ഷിതാവ് എല്ലാ അറിയുന്നവനും കേള്ക്കുന്നവനുമാണ്.. ആഖാഷങ്ങളുടെയും ഭൂമിയുടെയും അവയിക്കിടയിൽ ഉള്ളതിന്റെയും രക്ഷിതാവെന്നു നിങ്ങൾ അംഗീകരിക്കുന്നവനും സമ്മതിക്കുന്നവനുമാണ്. നിങ്ങളുടെ അംഗീകാരവും സമ്മതവും അറിവിന്റെയും ഉറപ്പിന്റെയും അടിസ്ഥാനത്തിലാണെങ്കിൽ . " ഇത് ജനങ്ങൾക്കിടയിൽ പ്രസിദ്ദിനേടിയ സൈദിന്റെ അനുഗ്രഹമാണ്. അവന്റെ വര്ത്തമാനവും ചരിത്രവും നിനക്കെത്തിയിട്ടുണ്ടെങ്കിൽ" എന്ന് പറയും പോലെയാണിത്....
   പിന്നെ അവർ ദൃഢവിശ്വാസമുള്ളവരാകുന്നതിനെ "എങ്കിലും അവർ സംസയത്തിൽ കളിക്കുകയാകുന്നു" എന്നതിലൂടെ അല്ലാഹു ഖണ്‍ഡിച്ചു. അവരുടെ അംഗീകാരം അറിവിന്റെയും ഉറപ്പിന്റെയും അടിസ്ഥാനത്തിലുള്ളതല്ല. മറിച്ച് കളിയോടും പരിഹാസത്തോടും കലർത്തപ്പെട്ട വര്ത്തമാനം മാത്രമാണ്.(നസഫീ:3/303)

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....