ശീഈ ദര്‍ശനങ്ങളുടെ വികാസ വിഘടനങ്ങള്‍● 0 COMMENTS
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
ശീഇസത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്പോള്‍ജൂതാഇസത്തെക്കുറിച്ച് പറയാതിരിക്കാനാവില്ല. കാരണം ഇതര മതങ്ങളോട് അസഹിഷ്ണുതാപരമായ സമീപനം പുലര്‍ത്തുന്ന ജൂതര്‍മുസ്‌ലിംകളില്‍ആഭ്യന്തര കുഴപ്പങ്ങളും ധ്രുവീകരണവും സൃഷ്ടിക്കാന്‍റസൂലിന്റെ കാലത്തുതന്നെ ശ്രമിച്ചു തുടങ്ങിയിട്ടുണ്ട്. വിശുദ്ധ ഖുര്‍ആന്‍പറയുന്നു: “വിശ്വാസികളോട് കഠിനമായ ശത്രുത പുലര്‍ത്തുന്നവരായിരിക്കും യഹൂദികള്‍’ (മാഇദ/82).
മുസ്‌ലിം ലോകത്ത് ഇന്നും സംഹാരങ്ങള്‍തീര്‍ക്കുന്ന ശീഇസത്തിന്റെ ഉത്ഭവം അബ്ദുല്ലാഹിബ്നു സബഅ് എന്ന ജൂതനിലൂടെയാണെന്നാണ് ചരിത്രം. ഉസ്മാന്‍(റ)ന്റെ ഭരണകാലത്ത് രാഷ്ട്രീയ കലാപം തീര്‍ത്തത് ഇയാളായിരുന്നു. അലി(റ)നെ കുറിച്ച് അദ്ദേഹം പോലും ഇഷ്ടപ്പെടാത്ത “ദിവ്യകല്‍പനകള്‍’ പുറപ്പെടുവിച്ച് മുസ്‌ലിം ലോകത്ത് മാറാ തലവേദനകള്‍തീര്‍ത്തു. അലി(റ)ന്റെ പാര്‍ട്ടിക്കാര്‍എന്ന അര്‍ത്ഥത്തിലുള്ള “ശരീഅത്തു അലി’ ആണ് ശീഇസമായി രൂപപ്പെട്ടത്. അലി(റ) പ്രഥമ ഖലീഫയാകണമായിരുന്നു എന്നതില്‍തുടങ്ങി ഇമാമുമാരില്‍അവതാരവാദം ആരോപിക്കുന്നതുവരെ എത്തിനില്‍ക്കുന്നു അവരുടെ വ്യതിയാന ചിന്തകള്‍.
“അലിയേ, മൂസാനബിക്ക് ഹാറൂന്‍പോലെയാണ് താങ്കളെനിക്ക്. എന്നാല്‍എന്റെ ശേഷം നബിയില്ല.’
“അലി എന്റെ സഹോദരനും കാര്യസ്ഥനും പിന്‍ഗാമിയുമാണ്. നിങ്ങള്‍അദ്ദേഹത്തെ അനുസരിക്കുക.’
“നിങ്ങള്‍അഹ്ലുബൈത്തിനെ പിന്തുടരണം’ തുടങ്ങിയ ഹദീസുകളാണ് അവര്‍പിഴച്ച വാദങ്ങള്‍ക്ക് ഉപോല്‍ബലകമായി ഉദ്ധരിക്കുന്നത്. തനിക്കുശേഷം ഖലീഫയാകണമെന്നു നബി(സ്വ) അലി(റ)യോട് വസ്വിയ്യത് ചെയ്യുന്ന വിധമുള്ള പല ഹദീസുകളും ശിയാക്കളുടെ നിര്‍മിതിയാണെന്ന് ഇമാം ഖുര്‍തുബി പ്രസ്താവിച്ചിട്ടുണ്ട് (ഫത്ഹുല്‍ബാരി 8/295).
ആഇശാ ബീവി(റ)യുടെ സമീപത്തുവെച്ച് ശിയാക്കള്‍ഈ വസ്വിയ്യത്തിന്റെ വിഷയം പരാമര്‍ശിച്ചപ്പോള്‍എന്റെ മടിയില്‍വെച്ചാണ് നബി(സ്വ) വഫാത്തായത്, പിന്നെ എപ്പോഴാണ് അവിടുന്ന് അങ്ങനെ ചെയ്തതെന്ന് അവര്‍തിരിച്ചുചോദിച്ചു (ബുഖാരി/2536).
അലി(റ) ജമല്‍യുദ്ധവേളയില്‍പറഞ്ഞു: നബി(സ്വ) അധികാരാരോഹണവുമായി ബന്ധപ്പെട്ട് ഞങ്ങളോട് കരാറൊന്നും ചെയ്തിട്ടില്ലായിരുന്നു. ആ വിഷയത്തില്‍ഞങ്ങളുടെ അഭിപ്രായപ്രകാരം ഞങ്ങള്‍പ്രവര്‍ത്തിച്ചതാണ് (മുസ്നദ് അഹ്മദ്/877). റസൂല്‍(സ്വ) പിന്‍ഗാമിയെ നിയോഗിച്ചിട്ടില്ലെന്നു ഉമര്‍(റ)വും പ്രസ്താവിച്ചിട്ടുണ്ട് (മുസ്‌ലിം/3399).
അലി(റ) അടക്കമുള്ള വിശുദ്ധരായ സ്വഹാബികളുടെ ഏകകണ്ഠ തീരുമാനത്തെ ചോദ്യം ചെയ്യുന്നത് എത്ര മൗഢ്യമാണ്. എന്നാല്‍അലി(റ), സിദ്ദീഖ്(റ)നെ ആദ്യ ഖലീഫയായി അംഗീകരിച്ചതിന് ഇവര്‍നല്‍കുന്ന ന്യായീകരണം ഏറെ രസകരമാണ്. പുണ്യമായി ഇവര്‍വീക്ഷിക്കുന്ന, ആത്മരക്ഷാര്‍ത്ഥം സത്യം മറച്ചുവെക്കുക എന്ന “തഖിയ്യ’ കര്‍മം ചെയ്തതാണത്രെ അലി(റ). ഇബ്നു ഖല്‍ദൂന്‍മുഖദ്ദിമയില്‍ശീഈ വാദങ്ങള്‍വിശദീകരിക്കുന്നതിനിടയില്‍പറഞ്ഞത് സ്മരണീയമാണ്: “അതെല്ലാം നമ്മുടെ ദൃഷ്ടിയില്‍തള്ളപ്പെടേണ്ടതാണ്; അവരുടെ ദൃഷ്ടിയിലും അങ്ങനെ വേണ്ടതാണ്.’
ലോക മുസ്‌ലിം ജനസംഖ്യയുടെ 15 ശതമാനത്തില്‍താഴെവരുന്ന ശിയാക്കള്‍ഇറാന്‍(89%), ഇറാഖ് (65%), ബഹ്റൈന്‍(70%) എന്നീ രാഷ്ട്രങ്ങളില്‍ഭൂരിപക്ഷ വിഭാഗമാണ്. യമന്‍, സിറിയ, ലബനാന്‍, അസര്‍ബൈജാന്‍തുടങ്ങിയ രാജ്യങ്ങളില്‍ഇവരുടെ സാന്നിധ്യമുണ്ട്. ശിയാക്കള്‍ക്ക് അധികാരമുള്ള ഏക രാഷ്ട്രമാണ് ഇറാന്‍. ഷാ റിസാ പഹ്ലവിയുടെ നേതൃത്വത്തില്‍ഇറാനില്‍പാശ്ചാത്യ പരിഷ്കരണം അരങ്ങേറിയപ്പോള്‍രൂപപ്പെട്ട ജനകീയ പ്രക്ഷോഭമാണ് ശീഈ ഭരണത്തിലേക്ക് വഴിനടത്തിയത്. ശിയാക്കള്‍പരമോന്നത നേതാവായി കാണുന്ന ആയതുല്ലാ റൂഹുല്ലാ ഖുമൈനിയാണ് അന്ന് പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തത്. അദ്ദേഹം പ്രസിദ്ധീകരിച്ച കശ്ഫുല്‍അസ്റാര്‍എന്ന പുസ്തകം ജനങ്ങളില്‍ഭരണവിരുദ്ധ വികാരമുണ്ടാക്കുകയും ചെയ്തു. 1979 ഏപ്രില്‍ഒന്നിന് ഇറാനില്‍ഇസ്‌ലാമിക റിപബ്ലിക് സ്ഥാപിച്ച് ഖുമൈനി പ്രഖ്യാപനം നടത്തി. ഈജിപ്തിലെ ഫാത്വിമീ, പേര്‍ഷ്യയിലെ സഫവി എന്നിവ ശീഈ ഭരണകൂടങ്ങളായിരുന്നു. എന്നാല്‍ഉമവി ഭരണകാലത്തും അബ്ബാസീ തുടക്കത്തിലും ഇവര്‍ഉപദ്രവേമേല്‍ക്കേണ്ടിവന്നു. എങ്കിലും ഹാറൂന്‍റശീദ്, മഅ്മൂന്‍ഭരണകാലത്ത് ഇവര്‍ക്ക് അനുകൂല സാഹചര്യം ലഭിച്ചു. അബ്ബാസീ ഭരണകൂടത്തിന്റെ ശക്തിക്ഷയത്തോടെ ശിയാക്കളുടെ സ്വാധീനം വര്‍ധിക്കുകയും അവര്‍പ്രബല ശക്തിയായി വളരാന്‍തുടങ്ങുകയും ചെയ്തു (ഇസ്‌ലാം സംക്ഷിപ്ത ചരിത്രം, കരണ്‍ആംസ്ട്രോങ്).
വ്യത്യസ്ത വിഭാഗങ്ങളായി വിഘടിച്ച ശീഇകള്‍വിചിത്രങ്ങളായ ആശയങ്ങളാണ് വെച്ചുപുലര്‍ത്തുന്നത്. അഞ്ചു ഇസ്‌ലാം കാര്യങ്ങളെ അവര്‍എണ്ണുന്നത് ഇപ്രകാരമാണ്. 1. നിസ്കാരം, 2. സകാത്ത്, 3. നോമ്പ്, 4. ഹജ്ജ്, 5. വിലായത്. ഇമാമിനെ ആത്മീയ രാഷ്ട്രീയ നേതൃത്വമായി ഇവര്‍കരുതുന്നു. ഇമാം പാപസുരക്ഷിതനാണെന്നും ചില വിഷയങ്ങളില്‍പ്രവാചകരേക്കാള്‍ശ്രേഷ്ഠരാണെന്നും വിശ്വസിക്കുന്നു. അല്ലാഹുവിന്റെ പ്രതിനിധികളായി ഭൂമിയില്‍ഭരണം നടത്തേണ്ടത് ഇമാമുമാരാണ്. അവരുടെ വാക്കുകള്‍ദൈവിക പ്രോക്തങ്ങളാണ്. ഇമാം “പരോക്ഷാവസ്ഥ’ പ്രാപിച്ച ശേഷം മുജ്തഹിദുകളായ പണ്ഡിതരാണ് ഭരണ ദൗത്യം നിര്‍വഹിക്കുന്നത്. ഇതാണ് വിലായതേ ഫഖീഹ്. ഇറാനില്‍ഇപ്പോഴുള്ളത് ഈ ഭരണമാണ്. കാരണം അവസാനത്തെ ഇമാം മഹ്ദിയെന്ന് ശിയാക്കള്‍വിശേഷിപ്പിക്കുന്ന മുഹമ്മദ് എഴുപത് വര്‍ഷം ഹ്രസ്വപരോക്ഷാവസ്ഥയില്‍(ഗൈബതുസ്സുഗ്റാ) ആയിരുന്നു. ആ സമയത്ത് നാലു ഇമാമുമാര്‍ക്ക് അദ്ദേഹവുമായി ബന്ധപ്പെടാന്‍സാധിച്ചു. പിന്നീട് അദ്ദേഹം ദീര്‍ഘ പരോക്ഷാവസ്ഥയിലായി. ഇത് അന്ത്യനാള്‍വരെ തുടരും. അദ്ദേഹം മേഘത്തില്‍ഒളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ ശബ്ദമാണ് ഇടിമുഴക്കമെന്നും അവര്‍വിശ്വസിക്കുന്നു. ഗുലാത്ത് (തീവ്രവാദികള്‍) എന്നറിയപ്പെടുന്ന ശീഈ കക്ഷികള്‍ഇമാമുമാര്‍ക്ക് ദിവ്യത്വം നല്‍കുന്നു. അശ്ഹദു അന്ന അലിയ്യന്‍വലിയ്യുല്ലാഹി എന്ന വിലായത്തിന്റെ പ്രഖ്യാപനവും ഹയ്യാഅലാ ഖൈരില്‍അമല്‍എന്ന വാചകവും ഉള്‍പ്പെട്ടതാണ് അവരുടെ വാങ്ക്.
ശീഈ വിഭാഗങ്ങളില്‍സൈദികള്‍ഒഴികെയുള്ള അധികപേരും സ്വഹാബികളെ വിമര്‍ശിക്കുന്നവരാണ്. അബൂബക്കര്‍(റ), ഉമര്‍(റ) എന്നിവര്‍ക്കെതിരെ ശാപപ്രാര്‍ത്ഥന പോലും ഇറാനില്‍നടക്കുന്നുണ്ട്. “ഇസ്നാ അശ്രി’കളുടെ നേതാവ് ആയതുല്ലാ ഖുമൈനിയുടെ കൃതികളില്‍സ്വഹാബികളെ ആക്ഷേപിക്കുന്നതു കാണാം. ഖുര്‍ആന്‍ക്രോഡീകരണ വേളയില്‍സൂറതുന്നൂറൈനി, സൂറതുല്‍വിലായത് തുടങ്ങിയ അധ്യായങ്ങള്‍വിട്ടുകളഞ്ഞിട്ടുണ്ടെന്നും യഥാര്‍ത്ഥ ഖുര്‍ആന്‍തങ്ങളുടെ ഇമാമുമാരുടെ കൈയിലുണ്ടെന്നും ഇവര്‍വാദിക്കുന്നു. അഹ്ലുബൈതല്ലാത്ത സ്വഹാബികള്‍നിവേദനം ചെയ്യുന്ന ഹദീസുകള്‍ഇവര്‍സ്വീകരിക്കില്ല. സ്വിഹാഹുസ്സിത്തക്കു പകരം കിതാബുല്‍കാഫി, മന്‍ലാ യസ്തഹ്സിറല്‍ഫഖീഹ്, തഹ്ദീബ്, ഇസ്തിബ്സാര്‍, നഹ്ജുല്‍ബലാഗ തുടങ്ങിയ ഗ്രന്ഥങ്ങളാണ് ഇവര്‍അംഗീകരിക്കുന്നത്. അലി(റ)ന്റെ പ്രഭാഷണ സമാഹാരമാണ് നഹ്ജുല്‍ബലാഗ.
പുതിയ സംഭവ വികാസങ്ങളുണ്ടാകുന്പോള്‍അല്ലാഹു തീരുമാനം മാറ്റുമെന്ന് ശിയാക്കള്‍വിശ്വസിക്കുന്നു. ഇതിന് “ബിദഅ്’ എന്നാണ് പ്രയോഗിക്കുന്നത്. ഇമാം ജഅ്ഫറു സ്വാദിഖിനെ തന്റെ പിന്‍ഗാമിയായി ആദ്യം തീരുമാനിച്ച ഇസ്മാഈല്‍അദ്ദേഹത്തിന്റെ ജീവിതകാലത്തു തന്നെ മരണപ്പെട്ടപ്പോള്‍മൂസല്‍കാളിമിയെ പകരക്കാരനാക്കിയത് ഇവര്‍ഇതിനു ഉപോല്‍ബലകമായി ചൂണ്ടിക്കാണിക്കുന്നു. കര്‍മശാസ്ത്രപരമായി ജഅ്ഫരിയ്യ, സുബൈദിയ്യ എന്നീ രണ്ടു സരണികളാണ് പിമ്പറ്റുന്നത്. മുത്അ (നിശ്ചിത സമയത്തേക്ക് സ്ത്രീയെ വിവാഹം കഴിക്കുന്നത്) ജഅ്ഫരികള്‍ക്ക് അനുവദനീയമാണ്. ഖുര്‍ആനും ഇമാമുമാരുടെ സ്തുതികീര്‍ത്തനവും കൂട്ടിക്കലര്‍ത്തി മുഹര്‍റം, സ്വഫര്‍മാസങ്ങളില്‍നടക്കുന്ന “റൗളാഖാനിയ്യ’, ഹുസൈന്‍(റ) രക്തസാക്ഷിത്വം വഹിച്ച മുഹര്‍റം മാസത്തില്‍നടത്തുന്ന “തഅ്സിയ’ എന്നിവ ശീഇകളുടെ പ്രത്യേക ആചാരങ്ങളാണ്. ശിയാക്കളില്‍അശ്അരിയ്യ, സൈദിയ്യ വിഭാഗങ്ങളെ മാത്രമേ ഏറെ വികൃത ദര്‍ശനങ്ങള്‍നിലനിര്‍ത്തുന്നവരായ പിഴച്ച മുസ്‌ലിംകളായെങ്കിലും ഗണിക്കാനാവുകയുള്ളൂ. മറ്റു ഗ്രൂപ്പുകള്‍അമുസ്‌ലിംകള്‍തന്നെയാണ്.
ശീഇകളിലെ ഒരു പ്രബല വിഭാഗമാണ് “ഇമാമിയ്യ.’ മനുഷ്യനെ ദൈവവുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ് ഇമാമുകള്‍എന്നും പാപസുരക്ഷിതരായതിനാല്‍ഇവര്‍ക്ക് അപ്രമാദിത്വമുണ്ടെന്നും ഈ വിഭാഗം വിശ്വസിക്കുന്നു. ഇമാം ജഅ്ഫറുസ്വാദിഖിന്റെ മാര്‍ഗം പിന്തുടരുന്നതായി അവകാശപ്പെടുന്നതിനാല്‍ജഅ്ഫരിയ്യയെന്നും അറിയപ്പെടുന്നു. ഇസ്മാഈലിയ്യ, ഇസ്നാ അശ്രിയ്യ എന്നീ രണ്ടു വിഭാഗങ്ങളാണിവര്‍.
ഇസ്നാ അശ്രികള്‍ഇമാമുമാര്‍ക്ക് പ്രവാചകന്റെ തൊട്ടടുത്ത സ്ഥാനം നല്‍കുന്പോള്‍ഇസ്മാഈലികള്‍ദിവ്യത്വം വരെ കല്‍പിക്കുന്നു. മുഹര്‍റ മാസത്തെ ആദ്യ പത്തു ദിവസത്തെ ദുഃഖാചരണം മതാനുഷ്ഠാനമായി ശിയാക്കള്‍കൊണ്ടാടുന്നു. ഇസ്‌ലാമിക സര്‍ക്കാരില്ലാത്തിടത്ത് ജുമുഅ നിസ്കാരമില്ലെന്നാണ് ഇവരുടെ പക്ഷം. ഇമാം അലി, ഹസന്‍, ഹുസൈന്‍, സൈനുല്‍ആബിദീന്‍, മുഹമ്മദ് ബഷീര്‍, ജഅ്ഫറുസ്വാദിഖ്, മൂസല്‍കാളിം, അലിയ്യുരിളാ, മുഹമ്മദു തഖി, ഹസനുല്‍അസ്കരി, അബൂഖാസിം തുടങ്ങിയ പന്ത്രണ്ടു ഇമാമുമാരെ അംഗീകരിക്കുന്നതിനാലാണ് ഇസ്നാ അശ്രികള്‍എന്നു പേരുവന്നത്. അവസാനത്തെ ഇമാം എത്തുന്നതുവരെയുള്ള കാലത്ത് അദ്ദേഹത്തിന്റെ പ്രതിനിധികളായി ഭരണം നടത്തുന്നവരെ “ആയതുള്ള’ എന്നു ശിയാക്കള്‍വിളിക്കുന്നു. കത്തോലിക്കാ മതത്തിലെ പ്രിസ്റ്റ്, ബിഷപ്പ്, കര്‍ദ്ദിനാള്‍, പോപ്പ് എന്ന നേതൃത്വശ്രേണി പോലെ ശിയാക്കളില്‍ശൈഖ്, ശൈഖുല്‍ഇസ്‌ലാം, ഹുജ്ജതുല്‍ഇസ്‌ലാം, ആയതുല്ല എന്നീ പദവികളുണ്ട്.
ശിയാക്കളിലെ മറ്റൊരു വിഭാഗമാണ് സൈദിയ്യ. ഇമാം ഹുസൈന്‍(റ)ന്റെ പുത്രനായ സൈനുല്‍ആബിദീന്റെ പുത്രന്‍സൈദ്(റ)നെ പിമ്പറ്റുന്നു എന്നാണിവര്‍അവകാശപ്പെടുന്നത്. ഇവര്‍ഖുലഫാഉര്‍റാശിദുകളെ ആക്ഷേപിക്കാത്തവരും ഇമാമുകള്‍പാപമുക്തരാണെന്ന വാദം നിഷേധിക്കുന്നവരും തഖിയ്യ തെറ്റാണെന്ന് വിശ്വസിക്കുന്നവരുമാണ്. സൈദിയ്യ കര്‍മശാസ്ത്രത്തിന്റെ അടിസ്ഥാനമായി പരിഗണിക്കുന്നത് സൈദ്(റ)ന്റെ ഫത്വാ സമാഹാരമായ അല്‍മജ്മൂഅ് ആണ്.
ലബനാനിലുള്ള ദുറൂസികള്‍, ഈജിപ്തിലെ ഫാത്വിമിയ്യ ഭരണകൂടത്തിലെ സുല്‍ത്വാന്‍ഹാകിം ബി അംരില്ലാ ദൈവാവതാരമാണെന്ന് വിശ്വസിക്കുകയും അദ്ദേഹത്തെ ആരാധിക്കുകയും ചെയ്യുന്നു. ഹിന്ദുക്കള്‍പറയുന്നതു പോലുള്ള പുനര്‍ജന്മത്തിലും ഇവര്‍വിശ്വസിക്കുന്നു. ഇന്ത്യയിലെ ഇസ്മാഈലികള്‍ബോറകള്‍എന്നറിയപ്പെടുന്നു. മതനിയമങ്ങള്‍അനുസരിക്കാതെ സര്‍വസ്വതന്ത്രമായി ജീവിക്കുന്ന വിഭാഗമാണ് ഇബാഹിയ്യ. അഹ്ലുല്‍ഹഖ് വിഭാഗം ദൈവത്തിന് ഏഴ് അവതാരമുണ്ടെന്ന് വാദിക്കുന്നു.
ഇസ്‌ലാമും ക്രിസ്തുമതവും സൗരാഷ്ട്രീയന്‍മതവും ഹിന്ദൂയിസവും മേളിച്ച സങ്കരമതമാണ് അലവിയ്യകള്‍. 1818 മുതല്‍ഇസ്മാഈലി വിഭാഗമായ നിസാരികള്‍ആഗാഖാനെ ഇമാമായി ഗണിക്കുന്നു. പാകിസ്താന്‍രാഷ്ട്രപിതാവ് മുഹമ്മദലി ജിന്ന ഈ വിഭാഗക്കാരനാണ്. അവരുടെ ഇപ്പോഴത്തെ ഇമാം പ്രിന്‍സ് ശാഹ് കരീം അല്‍ഹുസൈനി ആഗാഖാന്‍നാലാമന്‍ആണ്.
1979ലെ വിപ്ലവം ഇറാനില്‍ശിയാക്കള്‍ക്ക് ആധിപത്യം നേടിക്കൊടുത്തു. ഇറാഖില്‍ദീര്‍ഘകാലം ശിയാക്കള്‍അടിച്ചമര്‍ത്തപ്പെട്ടവരായിരുന്നെങ്കിലും 2003ല്‍സദ്ദാമിന്റെ പതനത്തോടെ അവര്‍ശക്തി സംഭരിക്കുകയും സുന്നികളെ ലക്ഷ്യംവെച്ച് കൊള്ളയും അക്രമങ്ങളും നടത്തിക്കൊണ്ടിരിക്കുകയുമാണ്. “സുന്നി ഭീകരര്‍’ എന്ന് ഇന്നു മാധ്യമങ്ങള്‍വിശേഷിപ്പിക്കുന്ന തീവ്രവാദികള്‍ശിയാ വിഭാഗമല്ലാത്തവര്‍എന്നര്‍ത്ഥത്തിലേ “സുന്നി’യാവുന്നുള്ളൂ. കാരണം യൂനുസ് നബി(അ) ഉള്‍പ്പെടെയുള്ള നിരവധി മഹാത്മാക്കളുടെ മഖ്ബറകള്‍ഇതിനകം തകര്‍ത്ത് ഉന്മാദിച്ച അവര്‍വഹാബിസത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് വ്യക്തം. ചുരുക്കത്തില്‍മുസ്‌ലിം ലോകത്തെ കുഴപ്പങ്ങള്‍ക്കു പിന്നില്‍ശിയാക്കളെ മുന്‍നിര്‍ത്തിയുള്ള പുറംകളികളാണ്. അബ്ദുല്ലാഹിബ്നു സബഅ് പാകിയ കാലുഷ്യത്തിന്റെ വിത്ത് ഇന്നും മുസ്‌ലിം ലോകത്തെ പ്രത്യേകിച്ചും അറബ് രാഷ്ട്രങ്ങളെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്നു.
ആസഫ് സഖാഫി വരപ്പാറ