Showing posts with label ഇസ്ലാം:ഖദർ ഖളാ:. Show all posts

Saturday, April 4, 2020

ഇസ്ലാം:ഖദർ ഖളാ:, കസ്ബ് ഇഖ്തിയാർ എല്ലാ ചോദ്യങ്ങൾക്കും മറുപടി

https://chat.whatsapp.com/DHise5t7BW63aayUZFgeZ7

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m

https://t.me/joinchat/AAAAAEaZtjmWYbWEa-1VPA

ഖദർ ഖളാ:, കസ്ബ് ഇഖ്തിയാർ എല്ലാ ചോദ്യങ്ങൾക്കും മറുപടി

വിധിവിശ്വാസവും സന്ദേഹങ്ങൾക്കു ദാർശനിക നിവാരണവും
                 
അല്ലാഹുവിൽ വിശ്വസിക്കുന്നതിന്റെ ഭാഗം  തന്നെയാണെങ്കിലും, പ്രവാചക വചനങ്ങളിൽ ഒരു സ്വതന്ത്ര മൗലിക ഘടകം കണക്കെ ഗണിക്കപ്പെട്ട കാര്യമാണു വിധി വിശ്വാസം. ഉമർ റ നിന്നു നിവേദനം : പ്രവാചകർ സല്ലല്ലാഹു അലൈഹി വസല്ലം പ്രസ്താവിച്ചു : “ഈമാൻ:  അല്ലാഹുവിലും, മലകുകളിലും, വേദങ്ങളിലും,  പ്രവാചകൻമാരിലും, അന്ത്യദിനത്തിലും, അല്ലാഹുവിന്റെ നിർണയത്തിലും –അതിലെ നന്മ തിന്മകളിൽ– വിശ്വസിക്കലാണ് ”

സർവ കാര്യങ്ങളും, ഉൺമയിലേക്കു കടന്നു വരൽ അല്ലാഹുവിന്റെ അനാദ്യ നിർണയമനുസരിച്ചു മാത്രമാണ്. അവയുടെ സമയം, സ്ഥലം, ദിശ, പരിമാണം, സ്വാതന്ത്ര്യം, പാരതന്ത്ര്യം, ഇതര ഗുണങ്ങൾ, എന്നിവയിൽ ഒന്നും തന്നെ ഇതിനു അപവാദമല്ല എന്നു വിശ്വസിക്കുന്നതിനാണ് വിധി വിശ്വാസമെന്നു പറയുക.

വിധിവിശ്വാസ വിഷയകമായി അനേകം അതിവാദങ്ങളും അബദ്ധ ധാരണകളും പൗരാണിക കാലം മുതൽ നിലനിന്നു പോന്നിട്ടുണ്ട്. ഇസ്‌ലാമിക സമുദായത്തിൽ ഈ വിഷയകമായ അതിവാദങ്ങളവതരിപ്പിച്ച രണ്ടു ചേരികളാണു ഖദറികളും ജബ്റികളും. ഒന്നാം ചേരി ഹിജ്റ 72 ൽ നിര്യാതനായ മഅ്ബദുബ്നു ഖാലിദിനിൽ ജുഹനിയുടെ നേതൃത്വത്തിലും രണ്ടാം ചേരി ഹജ്റ 128 ൽ നിര്യാതനായ ജഹമുബ്നു സഫ്വാന്റെ നേതൃത്വത്തിലുമാണ് രംഗത്തു വരുന്നത്.

കാര്യങ്ങൾ അനാദിയിൽ നിർണയിക്കപ്പെടുകയല്ല പ്രത്യുത, സംഭവിക്കുമ്പോൾ മാത്രമാണു അതു സംബന്ധമായ കൃത്യമായ അറിവ് അല്ലാഹുവിന് ലഭിക്കുന്നത്, എന്നാണു ഖദറികൾ വാദിച്ചത്.

ജബ്റികൾ വാദിച്ചത് :  മനുഷ്യരുടെ കർമങ്ങളുൾപ്പെടെ സർവ കാര്യങ്ങളും മുൻ നിർണയം അനുസരിച്ച് മാത്രം സംഭവിക്കുന്നത് കൊണ്ട്, കാറ്റത്തിട്ട പട്ടം കണക്കെ  സഞ്ചരിക്കുകയാണവർ/അവർക്ക് യാതൊരു തരത്തിലുള്ള കർമനിർവഹണ സ്വാതന്ത്ര്യവുമില്ല എന്നാണ്.

ഒന്ന് മനുഷ്യർക്കു കർമ നിർവഹണ സ്വാതന്ത്ര്യം സ്ഥീരികരിക്കുവാൻ അവതരിപ്പിക്കപ്പെട്ട അതിവാദവും രണ്ടാമത്തേത് അതിന്റെ പ്രതി പ്രവർത്തനമെന്നോണം വിധിവിശ്വാസ സ്ഥിരീകരണത്തിനെന്ന പോലെ എഴുന്നള്ളിക്കപ്പെട്ട വികലവാദവുമായിരുന്നു.

ഇത്തരം സംഘടിത ചേരിതിരിവ് ഉണ്ടാകും  മുമ്പ് തന്നെ ഏതാനും ഒറ്റപ്പെട്ട അപശബ്ദങ്ങൾ ഉണ്ടായപ്പോൾ അവയെ പ്രവാചക ശിഷ്യരായ ഹസ്രറത് അലീ (റ), ഇബ്നു അബ്ബാസ് (റ), ഇബ്നു മസ്ഊദ് (റ), എന്നിവർ സംവാദാത്മകമായി നേരിട്ടത് ചരിത്രത്തിലുണ്ട്.

ഖദറികളുടെ പിൽക്കാല പതിപ്പായിരുന്നു മുഅ്തസിലികൾ. കർമങ്ങളുടെ സൃഷ്ടി കർതൃത്വം കൂടി മനുഷ്യനു ലഭിക്കാതെ അവനോട് കർമ നിർവഹണം കൽപിക്കുന്നതിന് സാംഗത്യമില്ല എന്നായിരുന്നു അവരുടെ ധാരണ. അല്ലാഹുവിന്റെ തീരുമാനം മറികടന്നാണ് മനുഷ്യർ ദുഷ്കർമങ്ങൾ ചെയ്യുക എന്നു പോലും അവരിൽ ചിലർ ജൽപിച്ചു.

ഇസ്‌ലാമിക ചിന്താലോകത്ത് ഇത്തരം  വ്യതിയാന ചിന്തകൾ പടർന്നു പിടിക്കുകയും രംഗം വളരെ കൂടുതൽ വഷളാവുകയും ചെയ്തപ്പോഴാണ്, പ്രവാചക ശിഷ്യരിലൂടെ കൈമാറ്റം ചെയ്യപ്പെട്ട മധ്യമ സരണി / ഋജു പാത കാണിച്ചു തരാൻ രണ്ട് നിസ്തുല മാർഗ ദർശകർ രംഗത്തു വരുന്നത്.

ഒന്ന്: ഇമാം അബുൽ ഹസനി ൽ അശ്അരീ
((റ) - ഹിജ്റ  260 - 330)

രണ്: ഇമാം അബൂ മൻസൂറിനി ൽ മാതുരീദീ 
((റ) - ഹിജ്റ  268)

നിരന്തര ധൈഷണിക പോരാട്ടത്തിലൂടെ പ്രതിയോഗികളുടെ കോട്ടയവർ തകർത്തു. സന്ദേഹങ്ങൾക്കു നിവാരണം നൽകി. ധാരണകൾ തിരുത്തി. വിശ്വാസ കാര്യങ്ങൾ പ്രമാണബന്ധിതമായി രേഖപ്പെടുത്തി.

പിന്നീട് അവരുടെ പിൻമുറക്കാരായ ശിഷ്യൻമാരും അവരുടെ പിൻമുറക്കാരും സമാനമായ മഹത്പ്രവർത്തനങ്ങൾ സമര്‍പ്പിച്ചു. അവർ വരച്ചു തന്ന നേർരേഖ സന്ദേഹ-നിവാരണ രൂപത്തിൽ വിവരിക്കാം .

[സന്ദേഹം1]
എല്ലാം അല്ലാഹുവിന്റെ വിധിയാണെങ്കിൽ ഇസ്‌ലാം കുറ്റകൃത്യമെന്നോ സുകൃതമെന്നോ വിശേഷിപ്പിക്കുന്ന കാര്യങ്ങളും അവൻ നിർണയിച്ചതാണെന്നും, അതു  ചെയ്യാതിരിക്കാൻ മനുഷ്യനു സ്വാതന്ത്ര്യമില്ലെന്നും വരുമല്ലോ. അപ്പോൾ, കൽപനകളും രക്ഷാ ശിക്ഷകളും യുക്തി ശൂന്യമാകുന്നില്ലേ ? 

[നിവാരണം ]
ഏതു കർമം ആരു നിർവഹിക്കുമ്പോഴും അതിനെ ഉൺമയിലേക്കു നയിക്കുന്നവൻ അല്ലാഹുവാണ്. മനുഷ്യർ സ്വതന്ത്രമായി കർമം നിർവഹിക്കുമ്പോൾ അതിന് ഉൺമ നൽകണമെന്ന് അനാദിയിൽ അല്ലാഹു നിശ്ചയിച്ചിരിക്കുകയാണ്.

കർമം സൃഷ്ടിക്കണമെന്നു മാത്രമല്ല അതിനു നിദാനമായ കർമനിർവഹണ സ്വാതന്ത്ര്യം അവനു നൽകണമെന്നും അല്ലാഹു ആദ്യമേ നിശ്ചയിച്ചിട്ടുണ്ട്.

മുകളിൽ നിന്ന്, താഴോട്ട് വീണു പോകുന്നതും സ്വമേധയാ ഇറങ്ങിപ്പോകുന്നതും തമ്മിൽ ആർക്കും അനുഭവവേദ്യമാകുന്ന അന്തരം ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു, പ്രമാണങ്ങൾ അതു ശാക്തീകരിക്കുന്നു.

[സന്ദേഹം 2]
മനുഷ്യർ കർമം നിർവഹിക്കുകയും   അല്ലാഹു അതിന് ഉൺമ നൽകുകയും ചെയ്യുകയോ! എങ്കിൽ പിന്നെ, പ്രശംസക്കും നിന്ദക്കും രക്ഷാ ശിക്ഷകൾക്കും എങ്ങനെ അവർ അർഹരാകും ?

[നിവാരണം ]
ഉദാഹരണത്തിലൂടെ അതു വ്യക്തമാക്കാം :
എ. ഒരു അധ്യാപകൻ തന്റെ വിദ്യാർത്ഥികൾക്ക് ഒരു അനുസരണ പരീക്ഷ നടത്താൻ തീരുമാനിക്കുകയും അവരെ ഒരു ഹാളിലേക്ക് നയിക്കുകയും ചെയ്തു. ഹാളിൽ രണ്ടറ്റത്തായി രണ്ടു ബൾബുകൾ തൂക്കിയിട്ടിട്ടുണ്ട്. ചുമരിൽ പരസ്പരം അകന്ന നിലയിൽ രണ്ടു ബട്ടണുകൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നു.

അവയിലേക്കു വിരൽ ചൂണ്ടി അധ്യാപകൻ പറഞ്ഞു : “ഈ ബട്ടൺ അമർത്തിയാൽ പച്ച ലൈറ്റ് പ്രകാശിക്കും ആ ബട്ടൺ അമർത്തിയാൽ ചുവപ്പ് ലൈറ്റും. ചുവപ്പ് ലൈറ്റ് കത്താൻ നിമിത്തമാകുന്ന ബട്ടൺ ഒരു കാരണവശാലും ആരും അമർത്തിപ്പോകരുത്. അമർത്തിയാൽ കടുത്ത ശിക്ഷ കിട്ടും. മറ്റേതമർത്തിയാൽ സമ്മാനവും തരും” ഇതു പറഞ്ഞ് അധ്യാപകൻ ഹാളിൽ നിന്ന് നിഷ്ക്രമിച്ചു.

സത്യത്തിൽ ബട്ടണുകൾ ബൾബുകളുമായി ബന്ധിതമായിരുന്നില്ല. പ്രത്യുത, അവരുടെ പ്രവർത്തനം ക്യാമറയിലൂടെ നിരീക്ഷിച്ച് സാക്ഷാൽ ബട്ടൺ അമർത്തപ്പെടുകയും തന്മൂലം ബൾബുകൾ പ്രകാശിക്കുകയും ചെയ്യുക എന്ന സിസ്റ്റമായിരുന്നു ഇവിടെ സ്വീകരിക്കപ്പെട്ടത്.

ഈ രഹസ്യം വിദ്യാർത്ഥികൾ അറിഞ്ഞാലും ഇല്ലെങ്കിലും ചുവപ്പ് ലൈറ്റ് കത്തിയാൽ അവർ ശിക്ഷാർഹരും, പച്ച ലൈറ്റ് കത്തിയാൽ സമ്മാനാർഹരുമാകും. കാരണം ചുമരിലെ ബട്ടണുകൾ അമർത്തിയാൽ മാത്രമാണ് ബൾബുകൾ പ്രകാശിക്കുകയെന്ന് അവർക്കെല്ലാം അറിയാം.

ബി. ദൂരെ നിന്ന് അവനാ കാഴ്ച്ച കാണുകയാണ്. അതികായനായ ഒരാൾ പടുകൂറ്റൻ പാറക്കല്ല് ഉരുട്ടിമറിച്ച് ക്കൊണ്ട് പോവുന്നു. ദുർബലഗാത്രനായ മറ്റൊരാളും തള്ളാൻ സഹകരിക്കുന്നതു കാണാം.

രണ്ടാമൻ സഹകരിച്ചില്ലെങ്കിലും ഒന്നാമനു അനായാസം പാറ തള്ളി മറിക്കാനാവുമെന്ന് അടുത്തെത്തിയപ്പോൾ മനസ്സിലായി. അത്രയ്ക്കു പ്രബലനാണവൻ. രണ്ടാമൻ  ഒറ്റക്കു ശ്രമിച്ചാൽ പാറ ഒന്നനങ്ങുക പോലുമില്ല താനും.അത്രയും ദുർബലനാണവൻ.

എന്നാൽ, “പാറ ഏതു ദിശയിലേക്ക് തള്ളി കൊണ്ടു പോകാൻ വേണ്ടി അതിൽ നീ ബലം പ്രയോഗിക്കുമോ ആ ദിശയിലേക്ക് ഞാനത് തള്ളി നീക്കിത്തരും, ബലപ്രയോഗം നീ നിറുത്തിയാൽ ഞാനും നിറുത്തും” എന്നാണത്രെ ഒന്നാമൻ ദുർബലനായ രണ്ടാമനോട്  പറഞ്ഞിരിക്കുന്നത്.

ഇവിടെ ദുർബലനായ മനുഷ്യൻ ബലം പ്രയോഗിക്കുന്നുവെങ്കിലും പ്രസ്തുത ബലം പാറ നീക്കാൻ മാത്രം പര്യാപ്തമായ ബലമല്ല. എങ്കിലും അതിനാൽ സംഭവിക്കുന്ന നാശ നഷ്ടങ്ങൾക്ക് രണ്ടു കാരണങ്ങളാൽ അവൻ ഉത്തരവാദിയാണെന്നു കാണാം.

1. പാറ നീക്കാൻ പര്യാപ്തമായ ഒന്നാമന്റെ ബല പ്രയോഗത്തിനു തന്റെ ബല പ്രയോഗം ഹേതുവായി ഭവിക്കുന്നു.     
             
2. താൻ ബലം പ്രയോഗിക്കുന്നത് പൂർണ സ്വാതന്ത്ര്യത്തോടെയാണ്.

സർവ്വ മനുഷ്യരും, ദൃശ്യ- അദൃശ്യ മനുഷ്യേതര ജീവികളും തങ്ങളുടെ കർമങ്ങളെ ഉൺമയിലേക്കു കൊണ്ടു വരാൻ വേണ്ടി ബലം പ്രയോഗിക്കുന്നു. എന്നാൽ, ആ ബല പ്രയോഗമാകുന്ന കർമനിർവഹണം ഉപര്യുക്ത ഉദാഹരണത്തിലേതു പോലെ അപര്യാപ്തവും പരിമിതവുമാണെന്നും അതിനെ തുടർന്ന് കർമത്തെ ഉൺമയിലേക്ക് നയിക്കുന്ന സമ്പൂർണ കർമനിർവഹണം അല്ലാഹുവിൽ നിക്ഷിപ്തമാണെന്നും പ്രമാണങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

“അല്ലാഹു, നിങ്ങളെയും നിങ്ങളുടെ കർമങ്ങളേയും സൃഷ്ടിച്ചു” (വി.ഖുർആൻ 37/96)

“അല്ലാഹു സമസ്ത സൃഷ്ടികളുടേയും സ്രഷ്ടാവാണ്..” (വി.ഖുർആൻ 39/62)

[സന്ദേഹം 3]
കർമനിർവഹണവും അതിനു നിദാനമായ കർമനിർവഹണ സ്വാതന്ത്ര്യവും കർമനിർണയവും കർമനിർണയ സ്വാതന്ത്ര്യവുമെല്ലാം ആത്യന്തികമായി നിർണയിക്കുന്നത് അല്ലാഹുവായിരിക്കെ, 
മനുഷ്യന് എന്തു സ്വാതന്ത്ര്യമ‌ാണുള്ളത്?

[നിവാരണം ]
കർമനിർവഹണ സ്വാതന്ത്ര്യവും കർമനിർണയ സ്വാതന്ത്ര്യവും തത്വത്തിൽ ഒന്നാണ്. കാരണം എന്തു വേണമെന്ന് നിർണയിക്കാൻ സ്വാതന്ത്ര്യമില്ലെങ്കിൽ അതു നിർവഹിക്കാനും സ്വാതന്ത്ര്യമുണ്ടായിരിക്കില്ലല്ലോ.

കർമനിർവഹണ സ്വാതന്ത്ര്യമാവട്ടേ, നമുക്ക് നേരിട്ട് അനുഭവവേദ്യകുന്ന യാഥാർത്ഥ്യമാണ്. “ഒരാത്മാവിനോടും അതിനു നിർവഹണ സ്വാതന്ത്ര്യമുള്ള കാര്യമല്ലാതെ അല്ലാഹു അനുശാസിക്കുകയില്ല” (വി.ഖുർആൻ 2/286 ) എന്ന പ്രസ്താവന അതിനു ശാക്തീകരണവുമാണ്.

പ്രസ്തുത സ്വാതന്ത്ര്യം അല്ലാഹു നിർണയിക്കുകയും നൽകുകയും ചെയ്തത് കൊണ്ട് അത് ഇല്ലാതാവുകയല്ല ഉണ്ടാവുകയാണു ചെയ്യുക. മറ്റൊരു വാക്യത്തിൽ, അല്ലാഹു സ്വാതന്ത്ര്യം നിർണയിക്കുകയും സൃഷ്ടിക്കുകയും ചെയ്തുവെങ്കിൽ, സ്വാതന്ത്ര്യമാണ് നിലവിൽ വരുക പാരതന്ത്ര്യമല്ല.

കർമനിർവഹണം കർമനിർണയത്തെ ആശ്രയിക്കുന്നവെങ്കിലും കർമനിർണയം മനുഷ്യനാണു നിർവഹിക്കുന്നത്. അവന്റെ നിർണയവും നിർണിത കർമവും നിർണയിക്കും മുമ്പ്  അല്ലാഹുവിനറിയാം.

അവൻ സ്വതന്ത്രമായി കർമനിർണയം  [തീരുമാനം] നിർവഹിക്കണമെന്നും ആ നിർണയം നടപ്പിൽ വരുത്തിക്കൊടുക്കണമെന്നുമാണ് അല്ലാഹു തീരുമാനിച്ചത്. അപ്പോൾ മാത്രമാണല്ലോ മനുഷ്യന് കർമനിർവഹണ സ്വാതന്ത്ര്യമുണ്ടെന്ന് പറയാൻ പറ്റുക.

ഇതിനു വിപരീതമായി, മനുഷ്യൻ നിശ്ചിത കർമം തന്നെ നിർണയിക്കണമെന്ന് അല്ലാഹു നിശ്ചയിക്കുന്നുവെന്ന് വന്നാൽ, കർമനിർണയ സ്വാതന്ത്ര്യവും അതിനെ ആശ്രയിച്ചു നില കൊള്ളുന്ന കർമനിർവഹണ സ്വാതന്ത്ര്യവും അവന് നൽകപ്പെടുന്നില്ല എന്നു വരും. നമ്മുടെ അനുഭവജ്ഞാനവുമായും  നടേ, നാം അവതരിപ്പിച്ച പ്രാമാണിക രേഖയുമായും അത് യോജിക്കുകയില്ല.

ഇവിടെ രണ്ടു കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം:

1. നമ്മുടെ വിവരണത്തിൽ നിന്ന്, മനുഷ്യൻ കാര്യം തീരുമാനിക്കുകയും അല്ലാഹു അതു നിർവഹിക്കുകയും ചെയ്യുകയാണെന്നും  കോടാനു കോടി കാര്യങ്ങൾ അല്ലാഹുവല്ല തീരുമാനിക്കുന്നതെന്നും മനസ്സിലാക്കിപ്പോകരുത്. മറിച്ച്, മനുഷ്യൻ ഏതു കാര്യം തീരുമാനിക്കുമെന്ന് അനാദിയിൽ അറിയുന്ന അല്ലാഹു [ഉപര്യുക്ത രൂപത്തിൽ മനുഷ്യനതു നിർവഹിക്കുമ്പോൾ] അതു തന്നെ നടപ്പിൽ വരുത്തിക്കൊടുക്കണമെന്നു ആദ്യമേ തീരുമാനിച്ചിരിക്കുകയാണ്.

2. മനുഷ്യന്റെ കർമനിർണയവും അല്ലാഹുവിന്റെ തീരുമാനത്തിലധിഷ്ഠിതമാണ്. 
കാരണം :  മനുഷ്യന് നിർണയ സ്വാതന്ത്ര്യം അല്ലാഹു നൽകുകയും അവനത് നിലനിറുത്തിക്കൊടുക്കുകയും ചെയ്തിരുന്നില്ലെങ്കിൽ ഒന്നും തന്നെ തീരുമാനിക്കാൻ മനുഷ്യന് കഴിയുമായിരുന്നില്ല.
മാത്രമല്ല, മനുഷ്യൻ എന്തു നിർണയിക്കുമെന്ന് അറിഞ്ഞിരിക്കെ തന്നെയാണ് അല്ലാഹു അവന് പ്രസ്തുത നിർണയ സ്വാതന്ത്ര്യം അനു നിമിഷം നൽകിക്കൊണ്ടിരിക്കുന്നത്.

[സന്ദേഹം 4]
അങ്ങനെയെങ്കിൽ, “അല്ലാഹു തീരുമാനിച്ചതിനാലല്ലാതെ നിങ്ങൾ തീരുമാനിക്കുന്നില്ല / കർമ നിർണയം നടത്തുന്നില്ല” (വി. ഖുർആൻ 30/81) എന്നു പറഞ്ഞത് ശരിയാകുമോ ?

[നിവാരണം ]
മേൽ പ്രസ്താവന ഗ്രഹിക്കുന്നതിൽ പലർക്കും ഭീമാബദ്ധം തന്നെ സംഭവിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ നാമിതു വരെ പറഞ്ഞതുമായി നൂറു ശതമാനം യോജിക്കുന്നതും അതിനെ ശാക്തീകരിക്കുന്നതുമായ ഒരു പ്രസ്താവനയാണത്. 

“നിങ്ങൾ സ്വതന്ത്രമായി തീരുമാനം കൈകൊള്ളണമെന്ന് അല്ലാഹു തീരുമാനിച്ചതിനാൽ മാത്രമാണ് നിങ്ങൾ സ്വതന്ത്രമായി തീരുമാനം കൈകൊള്ളുന്നത്” എന്നു പറഞ്ഞാൽ അത് സ്വാതന്ത്ര്യത്തിന്റെ നിഷേധമാകുന്നതെങ്ങനെയാണ്! 

നിശ്ചിത കാര്യം തന്നെ തീരുമാനിക്കണമെന്ന് (ഉദാഹരണം: നിസ്കരിക്കാൻ തീരുമാനിക്കണമെന്ന്) അല്ലാഹു തീരുമാനിക്കുന്നുവെന്ന് ആ പ്രസ്താവനയിൽ ഇല്ലേയില്ല. ഉണ്ടായിരുന്നുവെങ്കിൽ, അതൊരു വൈരുദ്ധ്യാത്മക പ്രസ്താവനയാകു മായിരുന്നു.

കാരണം: തീരുമാന സ്വാതന്ത്ര്യം വിനിയോഗിക്കണമെന്ന് അല്ലാഹു തീരുമാനിച്ചുവെന്നു പറയൽ തീരുമാന സ്വാതന്ത്ര്യത്തിന്റെ സ്ഥിരീകരണമാണ്. നിശ്ചിത കർമത്തിൽ അതു വിനിയോഗിക്കണമെന്ന് അല്ലാഹു തീരുമാനിച്ചുവെന്നു പറയൽ പ്രസ്തുത സ്വാതന്ത്ര്യത്തിന്റെ നിഷേധവുമാണ്.

ഇവിടെ മുഅ്തസിലീ വിഭാഗം മൂന്ന് സുപ്രധാന ബിന്ദുക്കളിൽ നാമുമായി വിയോജിക്കുന്നതു കാണാം.

1. മനുഷ്യനു നൽകപ്പെടുന്ന ബലം കർമത്തെ ഉൺമയിലേക്കു നയിക്കാൻ പര്യാപ്തമാണെന്ന് അവരും അല്ലെന്ന് നാമും വിശ്വസിക്കുന്നു.

2. പ്രസ്തുത ബലം അവനിൽ നിന്നു നീക്കാൻ അല്ലാഹുവിനു കഴിയുമെങ്കിലും അത് മനുഷ്യന് പൂർണമായും വിട്ടു കൊടുത്തിരിക്കുകയാണെന്ന് അവർ വിശ്വസിക്കുന്നു. നാം വിശ്വസിക്കുന്നത് അത് അനുനിമിഷം നൽകപ്പെട്ടു കൊണ്ടിരിക്കുന്നു വെന്നോ നിലനിറുത്തപ്പെട്ടു കൊണ്ടിരിക്കുന്നുവെന്നോ ആണ്.

3. മനുഷ്യന്റെ ദുഷ്കർമങ്ങൾ അല്ലാഹുവിന്റെ തീരുമാനത്തിന് വിരുദ്ധമായി സംഭവിക്കുകയാണെന്ന് അവർ കരുതുന്നു. നാം വിശ്വസിക്കുന്നത് കർമങ്ങൾ അല്ലാഹുവിന്റെ അനാദ്യ തീരുമാനമനുസരിച്ചല്ലാതെ ഉണ്മയിലേക്കു വരില്ല എന്നാണ്.

മാത്രമല്ല, മനുഷ്യന്റെ കർമനിർവഹണവും കർമനിർണയം പോലും നമ്മുടെ വീക്ഷണത്തിൽ അല്ലാഹുവിന്റെ തീരുമാനത്തിനു വിരുദ്ധമായല്ല ഉണ്ടാകുന്നത്. കാരണം, കർമ നിർവഹണ/ നിർണയ സ്വാതന്ത്ര്യം അല്ലാഹു മനുഷ്യനു നൽകൽ അവനത് സ്വതന്ത്രമായി  വിനിയോഗിക്കണമെന്ന അല്ലാഹുവിന്റെ തന്നെ തീരുമാനം അല്ലാഹു നടപ്പിൽ വരുത്തലാണ്.

[സന്ദേഹം 5]
മനുഷ്യന്റെ കർമനിർവഹണവും കർമനിർണയവും (തീരുമാനം) അല്ലാഹുവാണു സൃഷ്ടിക്കുന്നതെങ്കിൽ, മനുഷ്യന് സ്വാതന്ത്ര്യമില്ലെന്ന് വരുകയും, മനുഷ്യനാണ് സൃഷ്ടിക്കുന്നതെങ്കിൽ, സർവ സൃഷ്ടികളുടേയും സ്രഷ്ടാവ് അല്ലാഹുവാണെന്ന വസ്തുതയോട് അത് വിയോജിക്കുകയും ചെയ്യുകയില്ലേ ?

[നിവാരണം ]
കർമനിർവഹണവും കർമനിർണയവും കർമനിർവഹണ സ്വാതന്ത്ര്യത്തിന്റെയും കർമനിർണയ സ്വാതന്ത്ര്യത്തിന്റെയും പ്രയോഗവൽക്കരണം മാത്രമാണ്. കർമ്മത്തിൻറെ ഉൺമയ്ക്കപ്പുറം അവയ്ക്ക് അസ്ഥിത്വമേ ഇല്ല.

‹സൃഷ്ടിക്കൽ› പോലെയാണിത്. ‹സൃഷ്ടിക്കൽ› അസ്തിത്വമുള്ള ഒരു കാര്യമല്ലല്ലോ. ആയിരുന്നുവെങ്കിൽ, അത് അനന്തതയിലേക്കു പശ്ചാത്ഗമിക്കേണ്ടി വരുമായിരുന്നു.

[സന്ദേഹം 6]
“താങ്കളുടെ ഉടമസ്ഥൻ തീരുമാനിച്ചിരുന്നു വെങ്കിൽ ഭൂലോകത്തുള്ളവരാസകലം വിശ്വാസികളാകുമായിരുന്നു...”  “താങ്കളുടെ ഉടമസ്ഥൻ തീരുമാനിച്ചിരുന്നുവെങ്കിൽ മനുഷ്യരെയെല്ലാം അവൻ ഏക സമുദായമാക്കുമായിരുന്നു...”
എന്നെല്ലാം ഖുർആനിൽ കാണാം. ഇതിനർത്ഥം, അല്ലാഹു ചിലരെ വിശ്വാസികളും മറ്റു ചിലരെ അവിശ്വാസികളുമാക്കാൻ തീരുമാനിച്ചുവെന്നാണല്ലോ. അപ്പോൾ, അവിശ്വാസം അവർക്കു മേൽ അടിച്ചേൽപിക്കപ്പെടുന്നു എന്നു വരുന്നില്ലേ ?

[നിവാരണം ]
ഇത്തരം വചനങ്ങളിൽ നിന്ന് വിശ്വാസമോ വിശ്വാസരാഹിത്യമോ അടിച്ചേൽപിക്കപ്പെട്ടു വെന്നു ഗ്രഹിക്കാൻ വകുപ്പില്ല. വിശ്വാസവും അവിശ്വാസവും  നിലവിൽ വരുന്നതുമായി ബന്ധപ്പെട്ട് ഏഴു സാധ്യതകൾ നമുക്ക് പറയനാവും.

1. എല്ലാവരിലും വിശ്വാസം അടിച്ചേൽപിക്കുക
2. എല്ലാവരിലും അവിശ്വാസം അടിച്ചേൽപിക്കുക
3. ചിലരിൽ വിശ്വാസവും മറ്റു ചിലരിൽ അവിശ്വാസവും അടിച്ചേൽപിക്കുക
4. എല്ലാവർക്കും വിശ്വസിക്കാനും അവിശ്വസിക്കാനും സ്വാതന്ത്ര്യം നൽകുക
5. ചിലരിൽ വിശ്വാസം അടിച്ചേൽപിക്കുയും മറ്റു ചിലർക്കു സ്വാതന്ത്ര്യം നൽകുകയും ചെയ്യുക
6. ചിലരിൽ അവിശ്വാസം അടിച്ചേൽപ്പിക്കുകയും മറ്റു ചിലർക്ക് സ്വാതന്ത്ര്യം നൽകുകയും ചെയ്യുക.
7. ചിലരിൽ വിശ്വാസവും മറ്റു ചിലരിൽ അവിശ്വാസവും അടിച്ചേൽപിക്കുകയും മൂന്നാമതൊരു വിഭാഗത്തിന് സ്വാതന്ത്ര്യം നൽകുകയും ചെയ്യുക.

സപ്ത സാധ്യതകളിൽ ഒന്നാം സാധ്യത  മനുഷ്യരിൽ അല്ലാഹു നടപ്പിലാക്കിയില്ല എന്നു പറഞ്ഞത് കൊണ്ട് രണ്ടാം/മൂന്നാം ക്രമം അവൻ സ്വീകരിച്ചുവെന്ന് വരില്ലല്ലോ. നാലാമതു പറഞ്ഞ ക്രമമാണ് മനുഷ്യരിൽ അല്ലാഹു അനുവർത്തിച്ചിട്ടുള്ളത് എന്നതാണു വസ്തുത.

“ഒരാത്മാവിനോടും അതിനു നിർവഹണ സ്വാതന്ത്ര്യമുള്ള കാര്യമല്ലാതെ അല്ലാഹു അനുശാസിക്കുകയില്ല” (വി.ഖുർആൻ 2/286)
“...വിശ്വസിക്കണമെന്ന് ആരെങ്കിലും തീരുമാനിക്കുന്നുവെങ്കിൽ അവൻ വിശ്വസിക്കുക, അവിശ്വസിക്കണമെന്ന് ആരെങ്കിലും  തീരുമാനിക്കുന്നുവെങ്കിൽ അവൻ അവിശ്വസിക്കുക....” (വി.ഖുർആൻ 18/29)
എന്നീ ആശയം വരുന്ന ഖുർആനിക വചനങ്ങൾ അക്കാര്യം ഉണർത്തുന്നു.

[സന്ദേഹം 7]
ചിലപ്പോൾഅല്ലാഹു വഴിതെറ്റിക്കാൻ തീരുമാനിച്ചവരെ അവൻ വഴിതെറ്റിക്കും, നേർവഴിയിലാക്കാൻ തീരുമാനിച്ചവരെ അവൻ നേർവഴിയിലാക്കുകയും ചെയ്യും എന്ന ആശയം വരുന്ന നിരവധി സൂക്തങ്ങൾ ഖുർആനിൽ കാണാം. ഇതെങ്ങനെ കർമ നിർവഹണ സ്വാതന്ത്ര്യവുമായി പൊരുത്തപ്പെടും ?

[നിവാരണം ]
വഴിതെറ്റുകയെന്നാൽ സത്യത്തെക്കുറിച്ച് അറിവ് കിട്ടാത്തതിനാൽ സത്യവിശ്വാസത്തിൽ എത്തിപ്പെടാതിരിക്കലും
വഴിതെറ്റിക്കുകയെന്നാൽ പ്രസ്തുത അറിവ് നൽകാതിരിക്കലുമാണ്.

അല്ലാഹു അല്ലാതെ ആരാധ്യനില്ല. മുഹമ്മദ് നബീ (ﷺ) അല്ലാഹുവിന്റെ തിരുദൂതരാണ് എന്ന് അംഗീകരിച്ചവർക്ക് ശാശ്വത സ്വർഗവും അംഗീകരിക്കാത്തവർക്കു ശാശ്വത നരകവുമുണ്ടെന്നു കേട്ടയാൾക്ക് അത് സത്യമാണോ എന്ന് സവിനയം അന്വേഷിക്കാനും  അവഗണിക്കാനും കർമ സ്വാതന്ത്ര്യം നൽകപ്പെട്ടിട്ടുണ്ട്.

അവഗണിക്കാതെ അന്വേഷണത്തിനു ശ്രമിക്കുന്നവർക്ക് അതു സംബന്ധമായ അറിവ് അല്ലാഹു നൽകാതിരിക്കില്ലെന്ന് ഇസ്‌ലാമിക പ്രമാണങ്ങളിൽ കാണാം.
സത്യത്തെക്കുറിച്ച് അറിവ് കിട്ടിയിട്ടും സത്യം അംഗീകരിക്കാതിരിക്കൽ കർമ നിർവഹണ സ്വാതന്ത്ര്യത്തിന്റെ തെറ്റായ പ്രയോഗവൽക്കരണമാണെന്നു പറയേണ്ടതുമില്ല.

സത്യം ബോധ്യമായിട്ടും ബോധപൂർവ്വം വൈമനസ്യം കാണിച്ചതു കാരണത്താൽ പിന്നീട് അത് അംഗീകരിക്കുന്നതിന് മാനസികമായ വിഘ്നം അല്ലാഹു സൃഷ്ടിക്കാറുമുണ്ട്.
“അവർ അവിശ്വസിച്ചതു കാരണം അവരുടെ ഹൃദയത്തിനുമേൽ അല്ലാഹു സീൽ ചെയ്തു„ (വി. ഖുർആൻ 4/155)

[സന്ദേഹം 8]
ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും മറ്റു പലരും ഉദ്ധരിക്കുന്ന ഹദീസിൽ ഓരോ ആളുകളും ഗർഭസ്ഥ ശിശുക്കളായിരിക്കെ അവന്റെ ഭക്ഷണം, അവധി, കർമം, ജയം - പരാജയം എന്നിവ രേഖപ്പെടുത്താൻ മലകിനോട് കൽപിക്കപ്പെടുമെന്ന് കാണാം
മനുഷ്യന് തന്റെ ഭാഗധേയം നിർണയിക്കുന്നതിൽ യാതൊരു റോളുമില്ല എന്നല്ലേ ഇതിൽ നിന്നും മനസ്സിലാകുന്നത് ?

[നിവാരണം ]
സംഭവിപ്പിക്കുകയെന്ന ധർമമല്ല അറിവ് നിർവഹിക്കുന്നത്. മറിച്ച് സംഭവിക്കുന്ന കാര്യത്തെ സംഭവിക്കും വിധം അനാവരണം ചെയ്യുകയെന്നതാണ് അറിവിന്റെ ധർമം.

എങ്കിൽ, മനുഷ്യൻ സ്വതന്ത്ര്യത്തോടെ, കർമം നിർവഹിക്കുമെന്നും അതു മൂലം ജയ പരാജയങ്ങൾക്ക് അർഹനാവുമെന്നും അല്ലാഹു അറിയുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കിൽ, ആ കർമ നിർവഹണം സ്വാതന്ത്ര്യത്തോടു കൂടിയാവാതിരിക്കില്ല.

അറിഞ്ഞതിനാലോ രേഖപ്പെടുത്തിയതിനാലോ അപ്രകാരമാവുകയല്ല.മറിച്ച്,  അപ്രകാരമാണുണ്ടാവുകയെന്ന് അറിയുകയും രേഖപ്പെടുത്തുകയുമാണ്.

[സന്ദേഹം 9]
ഉപര്യുക്ത നബി വചനത്തിന്റെ തുടർച്ചയിൽ “നിങ്ങളിൽ ചിലർ സ്വർഗക്കാരുടെ കർമം ചെയ്തു കൊണ്ടിരിക്കും,  സ്വർഗത്തിനു അവനുമിടയിൽ ഒരു മുഴം മാത്രം അകലമുണ്ട് അപ്പോൾ ലിഖിതം (വിധി) അതു മറികടക്കുകയും അവൻ, നരകക്കാരുടെ കർമ ചെയ്ത് നരകത്തിൽ പ്രവേശിക്കുകയും ചെയ്യും. നിങ്ങളിൽ ചിലർ നരകക്കാരുടെ കർമം ചെയ്തു കൊണ്ടിരിക്കും, അവനും നരകത്തിനുമിടയിൽ ഒരു മുഴം മാത്രമുണ്ട്. അപ്പോൾ ലിഖിതം അതു മറികടക്കുകയും അവൻ, സ്വർഗക്കാരുടെ കർമം ചെയ്ത് സ്വർഗത്തിൽ പ്രവേശിക്കുകയും ചെയ്യും” എന്നു കൂടി കാണാം.

നരകമാണ് വിധിച്ചതെങ്കിൽ സൽകർമം കൊണ്ടു നേട്ടമില്ല, സ്വർഗമാണു വിധിച്ചതെങ്കിൽ ദുഷ്കർമം കൊണ്ട്  കോട്ടവുമില്ല വിധിക്കു മുന്നിൽ നമുക്കൊന്നിനും കഴിയില്ല. എന്നെല്ലാം ഈ വചനം തെര്യപ്പെടുത്തുന്നില്ലേ ?

[നിവാരണം ]
അതായിരുന്നു ഉദ്ദേശ്യമെങ്കിൽ, ഒരാളുടേയും സൽ കർമങ്ങൾ അല്ലാഹു വൃഥാവിലാക്കുകയില്ല എന്നു വിളമ്പരം ചെയ്യുന്ന നിരവധി ഖുർആനിക സൂക്തങ്ങളുമായി ഈ വചനം കലഹിക്കുമായിരുന്നു. 

ഇമാം മുസ്‌ലിമിന്റെ ഒരു നിവേദനത്തിൽ  “ഒരാൾ, ജനദൃഷ്ട്യാ സ്വർഗക്കാരുടെ പ്രവർത്തനം നിർവഹിച്ചു കൊണ്ടിരിക്കും, അവൻ നരകക്കാരനായിരിക്കെ. വേറൊരാൾ ജനദൃഷ്ട്യാ നരകക്കാരുടെ കർമം ചെയ്തു കൊണ്ടിരിക്കും, അവൻ സ്വർഗക്കാരനായിരിക്കെ” എന്നു വന്നിട്ടുണ്ട്.

എങ്കിൽ, സ്വർഗസ്ഥനാവുമെന്ന് മാലോകർക്കു തോന്നുന്ന രൂപത്തിൽ സ്വർഗക്കാരുടെ കർമങ്ങൾ ചെയ്ത ചിലർ, അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യമാക്കുകയും അതിനെ നിഷ്ഫലമാക്കുന്ന മാനസിക വ്യാപാരങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്യാത്തതു കൊണ്ട് നരകസ്ഥരായി മാറുന്നു “അല്ലാഹു പരിശുദ്ധനാണ്, പരിശുദ്ധ കർമങ്ങൾ മാത്രമേ അവൻ സ്വീകരിക്കൂ”

മാലോകരുടെ ദൃഷ്ടിയിൽ, നരകസ്ഥരായ ചിലർ, പശ്ചാതാപം, വിനയം, തുടങ്ങിയ മാനസിക സുകൃതങ്ങളും മറ്റു ചില രഹസ്യ സുകൃതങ്ങളും ഉള്ളവരായത് കൊണ്ട് സ്വർഗസ്ഥരായും മാറുന്നു. ബാഹ്യമുഖം മാത്രം നോക്കി വിധി പറയാൻ നമുക്കാവില്ല എന്ന ആശയമാണ് പ്രസ്തുത വചനം പ്രകാശനം ചെയ്യുന്നത്.

മനുഷ്യരുടെ മനോവ്യാപാരങ്ങൾ  അല്ലാഹുവിനു ആദ്യമേ അറിയാം. തദനുസൃതം,ജീവിതത്തിന്റെ സായംസന്ധ്യയിൽ ഒന്നാം വിഭാഗത്തിന്റെ പൊയ്മുഖം വലിച്ചു കീറണമെന്നും രണ്ടാം വിഭാഗത്തെ അനുഗ്രഹിക്കണമെന്നും അല്ലാഹു അനാദിയിൽ തീരുമാനമെടുത്തിട്ടുണ്ട്.
അലംഘനീയമായ മേൽ തീരുമാനത്തിന്റെ മനോഹരമായ ആവിഷ്കരിക്കാരമാണ് ‘ലിഖിതം മറികടക്കും’ പ്രയോഗം.

[സന്ദേഹം 10]
ഇമാം ബുഖാരിയും മുസ്‌ലിമും മറ്റു പലരും ഉദ്ധരിക്കുന്നു: പ്രവാചകർ പ്രസ്താവിച്ചു:
“നിങ്ങളിൽ എല്ലാവരുടെയും സ്വർഗ- നരകങ്ങളിലെ താൻ വസിക്കുന്ന ഇടം അറിയപ്പെട്ടിരിക്കുന്നു” സ്വഹാബിമാർ ചോദിച്ചു: എങ്കിൽ ഞങ്ങളെന്തിനു കർമങ്ങൾ നിർവഹിക്കുന്നു?  ഞങ്ങൾക്ക് അതിനെ ആശ്രയിച്ചു കൂടേ? പ്രവാചകർ പറഞ്ഞു: “എല്ലാവർക്കും, അവൻ എന്തിനു സൃഷ്ടിക്കപ്പെട്ടോ അതു സുഗമമാക്കപ്പെടും”
ഇമാം ബുഖാരിയുടെ ഒരു നിവേദനത്തിൽ
“എന്നാൽ വിജയികൾക്കു വിജയികളുടെ കർമം സുഗമമാക്കപ്പെടും പരാജിതർക്കു പരാജിതരുടെ കർമവും സുഗമമാക്കപ്പെടും” എന്നാണുള്ളത്.

ജയ-പരാജയം ആദ്യമേ നിർണയിക്കപ്പെടുകയും അതിനനുസൃതമായി കർമങ്ങൾക്കു സൗകര്യങ്ങൾ നൽകപ്പെടുകയുമാണെന്ന് ഇതിൽ നിന്നു മനസ്സിലാകുന്നു. എങ്കിൽ, ജയ-പരാജയം നിർണയിക്കുന്നതിൽ എന്തു സ്വാതന്ത്ര്യമാണ് മനുഷ്യനു നൽകപ്പെട്ടിട്ടുള്ളത് ?

[നിവാരണം ]
വിജയികൾ, വിജയിക്കാൻ ഹേതുവാകുന്ന സത്യവിശ്വാസവും ഇതര സുകൃതങ്ങളും സ്വതന്ത്രമായി നിർവഹിക്കുന്നവരും പരാജിതർ, പരാജയത്തിനു ഹേതുവാകുന്ന അവിശ്വാസവും ദുഷ്കർമങ്ങളും സ്വതന്ത്രമായി ചെയ്യുന്നവരുമാണെന്ന് മുൻ വിവരണങ്ങളിൽ നിന്നും വ്യക്തമായി.

അതു വഴി ആരെല്ലാം വിജയ ശ്രീലാളിതരാവുമെന്നും പരാജയം ഏറ്റു വാങ്ങുമെന്നും ത്രികാലജ്ഞനായ അല്ലാഹുവിന് ആദ്യമേ അറിയാം, എന്നത് ആ സ്വാതന്ത്ര്യത്തിന്റെ നിഷേധമാകുന്നില്ല [സംഭവിപ്പക്കലല്ല, സംഭവിക്കാൻ പോകുന്ന കാര്യം സംഭവിക്കും വിധം അനാവരണം ചെയ്യൽ മാത്രമാണ് അറിവ് നിർവഹിക്കുന്ന ധർമമെന്ന് മുമ്പ് നാം ഉണർത്തിയല്ലോ]

മറിച്ച്, വിജയ മാർഗം തെരഞ്ഞെടുത്തവർക്ക്  വിജയിക്കാനാവശ്യമായ സൗകര്യങ്ങളും പരാജയ മാർഗം തെരെഞ്ഞെടുത്തവർക്ക് അതിനു വേണ്ട സൗകര്യങ്ങളും അവൻ നൽകിക്കൊണ്ടിരിക്കും എന്നാണ് ഈ വചനം കുറിക്കുന്നത്. നാമിതു വരെ പറഞ്ഞതിന്റെ ശാക്തീകരണം മാത്രമാണത്.

[സന്ദേഹം 11]
“എന്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ടോ അത് സുഗമമാക്കപ്പെടും” എന്നതും “വിജയികളുടെ കർമം വിജയികൾക്കു സുഗമമാക്കപ്പെടും ” “പരാജിതരുടെ കർമം പരാജിതർക്കു സുഗമമാക്കപ്പെടും”എന്നതും ചേർത്തു വെച്ചാൽ വിജയികളെ സൽകർമത്തിനും പരാജിതരെ ദുഷ്കർമത്തിനും വേണ്ടി സൃഷ്ടിക്കപ്പെട്ടിരിക്കുകയാണെന്നു വരില്ലേ?

[നിവാരണം ]
മനുഷ്യരും ജിന്നുകളും സൽകർമം നിർവഹിക്കാൻ വേണ്ടി സൃഷ്ടിക്കപ്പെട്ടവരാണെന്നു ഖുർആനിൽ കാണാം. സൽകർമം ചെയ്യാൻ സൃഷ്ടക്കപ്പെട്ടവരിൽ ചിലരെ പറ്റി ദുഷ്കർമത്തിനു സൃഷ്ടിക്കപ്പെട്ടു എന്നു പറയൽ യുദ്ധത്തിൽ തോറ്റ പട്ടാളക്കാരെപ്പറ്റി ‘തോൽക്കാൻ വേണ്ടി നിയമിക്കപ്പെട്ടവർ’ എന്നു പറയുന്നതു പോലെയാണ്. തോൽക്കാൻ വേണ്ടി ആരും സൈന്യത്തിൽ നിയമിക്കപ്പെടുകയില്ല. പ്രത്യുത, തോൽവിയായിരുന്നു പരിണിതി എന്നാണതിന്റെ വിവക്ഷ.

[സന്ദേഹം 12]
ആദം നബി (അലൈഹിസ്സലാം) നെ കാണിച്ചു കൊടുക്കാൻ മൂസാ നബി  (അലൈഹിസ്സലാം) അല്ലാഹുവിനോട് അഭ്യർത്ഥിച്ചതിനെ തുടർന്ന് കൂടിക്കാഴ്ച്ചക്ക് അവസരമൊരുങ്ങിയപ്പോൾ പിതാവിനെ സാദരം ഏതാനും വാക്യങ്ങളിലൂടെ  അഭിവാദനം ചെയ്ത ശേഷം:
“അങ്ങ് ഞങ്ങളെ സ്വർഗത്തിൽ നിന്നും പുറത്താക്കിയല്ലോ” എന്ന്  മൂസാ നബി   (അലൈഹിസ്സലാം) ചോദിക്കുകയും അതിനോട്, “ എന്നെ സൃഷ്ടിക്കുന്നതിന് നാൽപതു വർഷം മുമ്പേ അല്ലാഹു രേഖപ്പെടുത്തിയ കാര്യത്തിന് എന്നെ താങ്കൾ കുറ്റപ്പെടുത്തുന്നുവോ” എന്ന് ആദം നബി   (അലൈഹിസ്സലാം) പ്രതികരിക്കുകയും ചെയ്തു “അങ്ങനെ, ആദം നബി   (അലൈഹിസ്സലാം) മൂസാ നബിയോട്  (അലൈഹിസ്സലാം) ന്യായത്താൽ മികച്ചു” എന്ന് ഹദീസിൽ കാണാം. തന്നിൽ നിന്നു സംഭവിച്ച തെറ്റ് വിധി വിശ്വാസത്തിലൂടെ ആദം നബി (അലൈഹിസ്സലാം) ന്യായീകരിക്കുകയായിരുന്നുവോ?

[നിവാരണം ]
ആദം നബി (അലൈഹിസ്സലാം) യിൽ നിന്നും സംഭവിച്ച കനി ഭോജനം സൂക്ഷ്മ വിശകലനത്തിൽ തെറ്റല്ലെങ്കിലും അവർ അതൊരു തെറ്റു പോലെ കരുതുകയും അല്ലാഹുവിനോട് കരഞ്ഞു മാപിരക്കുകയും ചെയ്തതാണ്. എന്നിരിക്കെ, അതും പറഞ്ഞ് അവരെ അപമാനിക്കാൻ മൂസാ നബി   (അലൈഹിസ്സലാം) മുതിരുകയില്ല, അതു ന്യായീകരിച്ചു സംസാരിക്കാൻ ആദം നബി   (അലൈഹിസ്സലാം) തയ്യാറാവുകയുമില്ല.

മറിച്ച്, മൂസാ നബി (അലൈഹിസ്സലാം) പറയുന്നത് : അങ്ങു ചെയ്തത് തെറ്റല്ലെങ്കിൽ പോലും അതു കാരണം ഞങ്ങൾ, സ്വർഗ്ഗരാജ്യത്തിനു പകരം  ഭൂവാസമനുഭവിക്കേണ്ടി വന്നല്ലോ എന്നാണ്. ആദം നബി (അലൈഹിസ്സലാം) പറയുന്നത് ഇതാണ് :
അല്ലാഹു ആദ്യമേ നമുക്കു നിശ്ചയിച്ച ധർമം ഭൂമിയിലെ പ്രാതിനിധ്യമാണ്. കനി ഭോജനം ഉപരിപ്ലവമായ ഒരു കാരണം മാത്രമാണ്.

[സന്ദേഹം 13]
ഇമാം മുസ്‌ലിം ആഇശ (റ) ൽ നിന്നും നിവേദനം ചെയ്ത ഒരു ഹദീസിൽ ഇങ്ങനെ കാണാം “അൻസ്വാരികളിൽപെട്ട ഒരു ബാലന്റെ ജനാസയിലേക്ക് (നിസ്കരത്തിന്) തങ്ങൾ ക്ഷണിക്കപ്പെട്ടു അപ്പൊ ഞാൻ പറഞ്ഞു : അല്ലാഹുവിന്റെ റസൂലേ ഈ കുട്ടിയുടെയൊരു ഭാഗ്യം! സ്വർഗത്തിലെ കുരുവികളിൽപെട്ട ഒരു കുരുവിയല്ലോ ഇവൻ. തെറ്റു ചെയ്തിട്ടില്ല , അതിന് പ്രായമായിട്ടുമില്ല. തങ്ങൾ പറഞ്ഞു : പറയേണ്ടത് മറ്റൊന്നായിരിക്കെ...(ഇങ്ങനെ പറയുന്നോ)

ആഇശാ...സ്വർഗത്തിന് വേണ്ടി നിവാസികളെ/ അനുയോജ്യരെ അല്ലാഹു സൃഷ്ടിച്ചു. അവർ തങ്ങളുടെ പിതാക്കളുടെ മുതുകുകളിലായിരിക്കെ അവരെ അതിന് വേണ്ടി അവൻ സൃഷ്ടിച്ചു. നരകത്തിന് വേണ്ടിയും നിവാസികളെ/ അനുയോജ്യരെ അവൻ സൃഷ്ടിച്ചു. അവർ തങ്ങളുടെ പിതാക്കളുടെ മുതുകുകളിലായിരിക്കെ അവരെ അതിന് വേണ്ടി അവൻ സൃഷ്ടിച്ചു”

തെറ്റൊന്നും ചെയ്യാത്ത കുഞ്ഞിന്റെ കാര്യം അനിശ്ചിതമാണെന്നും
സ്വർഗത്തിന് വേണ്ടി ചിലരെയും നരകത്തിന് വേണ്ടി മറ്റു ചിലരെയും സൃഷ്ടിച്ചുവെന്നും പറഞ്ഞാൽ, സ്വർഗ നരകങ്ങൾ തീരുമാനിച്ചത് വിശ്വാസ കർമങ്ങളെ അടിസ്ഥാനപ്പെടുത്തിയല്ലെന്ന് വരുന്നില്ലേ ?

[നിവാരണം]
എ. ഹദീസിലെ അനിശ്ചിതത്വം ഉടയോന്റെ ശാസനകൾ ബാധകമാകുന്ന പ്രായം തികഞ്ഞിട്ടില്ലാത്ത കുട്ടിയുടെ കാര്യത്തിലാണ്.  അനിശ്ചിതത്വം, സ്വർഗ പ്രവേശനത്തിന്റെ അഭാവത്തിൽ നരക പ്രവേശനം അനിവാര്യമാക്കുന്നില്ല. മറിച്ച്, സൽകർമ്മവും ദുഷ്കർമ്മവും അവരിൽനിന്നു സംഭവിക്കാത്തത് കൊണ്ട് സ്വർഗ്ഗവും നരകവും അല്ലാത്ത മറ്റൊരിടത്ത് അവർ പാർപ്പിക്കപ്പെടാം എന്നതാണ് മറു സാധ്യത. എന്നാൽ, അങ്ങനെയൊരു സാധ്യത കൃത്യമായ വിവരം കുട്ടികളുടെ കാര്യത്തിൽ അവതീർണമാവും മുമ്പായിരുന്നു.
മുസ്‌ലിംകളുടെ കുട്ടികൾ സ്വർഗസ്ഥരാണെന്ന കാര്യത്തിൽ ഗണ്യമായ ഭിന്നത മുസ്‌ലിം ലോകത്ത് ഇല്ലാതിരുന്നത് അത് കൊണ്ടാണ്. ഹദീസിൽ പരാമർശിക്കപ്പെട്ട കുഞ്ഞ് അൻസ്വാരി സ്വഹാബിയുടെ മകനായിരുന്നുവല്ലോ. 

ബി. അവശ്യ സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിലേക്കു പോയ ആളെ കോവിഡ് 19 ന്റെ കാലമായതു കാരണം പോലീസ് തല്ലിയോടിച്ചു. കിതച്ചു കൊണ്ട് വീട്ടിൽ തിരിച്ചെത്തിയ അയാൾ ഭാര്യയോട് : ഈ സമയം ഞാൻ പോയത് പോലീസിന്റെ തല്ലു വാങ്ങിക്കാൻ വേണ്ടിയാ.. പോക്ക് തല്ലിൽ കലാശിച്ചുവെന്നാണ് അയാൾ ഉദ്ദേശിച്ചത്. ‹വേണ്ടി›, ഈ അർത്ഥത്തിൽ പലപ്പോഴും പ്രയോഗിക്കപ്പടാറുണ്ട്. പിതാക്കളുടെ മുതുകുകളിലായിരിക്കെ (പുംബീജാവസ്ഥയിലായിരിക്കെ) അവരെ സ്വർഗ നരകങ്ങൾക്കു വേണ്ടി സൃഷ്ടിച്ചു എന്നതും ഇതേ പ്രയോഗമാണ്.

എന്നാൽ ഉപര്യുക്ത ഉദാഹരണത്തിൽ പോക്കിന്റെ പരിണിതി(തല്ല്) പോയ ശേഷമാണ് പോയവൻ അറിയുന്നത്. എന്നാൽ, മനുഷ്യന്റെ ആദിമ രൂപമായ ബീജത്തിന്റെ പരിണിതി സ്വർഗമാണോ നരകമാണോ എന്ന് സ്രഷ്ടാവിന് സൃഷ്ടിക്കുമ്പോൾ തന്നെ അറിയാം. കുട്ടികളല്ലാത്തവർ പ്രസ്തുത പരിണിതിയിൽ  എത്തിച്ചേരുന്നത് വിശ്വാസ കർമങ്ങൾ നിർവഹിക്കുന്നതു മൂലമാണെന്നു മാത്രം. അതു നാം മുമ്പ് തെളിയിച്ചതാണ്. ഹദീസിൽ അനുയോജ്യർ എന്ന അർത്ഥം വരുന്ന ‹അഹ്ൽ› പ്രയോഗിച്ചതും അത് കൊണ്ടാണ്. വിശ്വാസികളായ സൽകർമികൾ നരകത്തിനും അവിശ്വാസികൾ സ്വർഗത്തിനും അനുയോജ്യരല്ലല്ലോ.

സി. സ്വർഗ നരകങ്ങൾക്കും വേണ്ടി അവയ്ക്ക് അനുയോജ്യരായ ആളുകളെ സൃഷ്ടിക്കാനും, സ്വർഗത്തിന് / നരകത്തിന് അനുയോജ്യരാണ് തങ്ങളെന്ന് വിശ്വാസ കർമ്മ നിർവഹണത്തിലൂടെ അവർക്കു കൂടി ബോധ്യപ്പെടുമാറ് അവരെ സെലക്ട് ചെയ്യുവാനും തീരുമാനിച്ച അല്ലാഹുവിന്,  സത്യവിശ്വാസവും സൽകർമ്മവും ആരെല്ലാം  നിർവഹിക്കുമെന്നും അവിശ്വാസവും ദുഷ്കർമവും ആരെല്ലാം നിർവഹിക്കുമെന്നും ആദ്യമേ അറിയാം. ആ അറിവിന്റെ അടിസ്ഥാനത്തിൽ ഒന്നാം വിഭാഗത്തെ സ്വർഗത്തിന് വേണ്ടിയും രണ്ടാം വിഭാഗത്തിനെ നരകത്തിന് വേണ്ടിയുമാണ് അവൻ സൃഷ്ടിച്ചിട്ടുള്ളത്. ഇതൊരിക്കലും വിശ്വാസ കർമ സ്വാതന്ത്ര്യത്തിന് വിരുദ്ധമാവുന്നില്ലെന്നു വ്യക്തം. ഇതു ഗ്രഹിച്ചാൽ, ‹വേണ്ടി› യെ തനതായ അർത്ഥത്തിൽ നിന്നും മാറ്റിപ്രതിഷ്ഠിക്കേണ്ടി വരുന്നില്ല

[സന്ദേഹം 14]
എല്ലാ കാര്യങ്ങളും അല്ലാഹു നിശ്ചിയിച്ച് ഉറപ്പിച്ചിട്ടുണ്ടെങ്കിൽ പിന്നെ പ്രാർത്ഥന എന്തിനാണ് ?

[നിവാരണം ]
പ്രാപഞ്ചികമായ ഫലങ്ങൾ മാത്രമല്ല, അവയും കാരണങ്ങളും  തമ്മിലുള്ള [ബാഹ്യമാത്ര] ബന്ധവും അല്ലാഹു നിശ്ചിയിച്ചതു തന്നെയാണ്. ഇവിടെ ഫലം നിലവിൽ വരണമെന്നു മാത്രമല്ല. പ്രത്യുത, പ്രാർത്ഥനയെ തുടർന്ന് അതു നൽകണമെന്നു കൂടി അല്ലാഹു നിശ്ചയിച്ചിട്ടുണ്ടല്ലോ.

[സന്ദേഹം 15]
മനുഷ്യരുടെ ആയുസ്സ് മുമ്പേ തീരുമാനിച്ചതാണെങ്കിൽ ആയുസ്സ് കൂടാൻ എന്തിന് ദുആ ചെയ്യുന്നു ?

[നിവാരണം ]
ആയുസ് കൂടാൻ ദുആ ചെയ്യുകയെന്നാൽ, കൂടുതൽ ആയുസ്സ് കിട്ടാൻ / ദീർഘായുസ്സിന് ദുആ ചെയ്യുകയെന്നാണുദ്ദേശ്യം. ദീർഘായുസ്സിനുള്ള ദുആ / അപേക്ഷ അല്ലാഹു സ്വീകരിക്കലും ആദ്യമേ അവനത് നിശ്ചയിച്ചു വെക്കലും തമ്മിൽ സംഘട്ടനമില്ല. കാരണം : ദുആ നിർവഹിക്കപ്പെടുമെന്ന് ആദ്യമേ അറിഞ്ഞ അല്ലാഹുവിന്, ദുആ സ്വീകരിക്കണമെന്ന് മുമ്പേ തീരുമാനിക്കാമല്ലോ.

************
അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

©Epista Commune
#epista_commune

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....