Showing posts with label ഇസ്തിഗാസ തവസ്സുൽ എന്ത് ? വിധി എന്ത്?. Show all posts
Showing posts with label ഇസ്തിഗാസ തവസ്സുൽ എന്ത് ? വിധി എന്ത്?. Show all posts

Saturday, March 17, 2018

ഇസ്തിഗാസ തവസ്സുൽ എന്ത് ? വിധി എന്ത്?


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
തവസ്സുലിന് പല പേരുകളും പറയാറുണ്ട്. തശഫുഅ്, ഇസ്തിഗാസ, തജവ്‌വുഫ്, തവജ്ജുഹ് എന്നീ പേരുകളില്‍ തവസ്സുല്‍ പറയപ്പെടുമെന്ന് ഇമാം സുബ്കി ശിഫാഉല്‍ അസ്ഖാ
അഥവാ, തവസ്സുല്‍ എന്നതുകൊണ്ട് എന്ത് ഉദ്ദേശിക്കുന്നുവോ അതുതന്നെയാണ് ഇസ്തിഗാസ പോലോത്ത മുകളില്‍ പറഞ്ഞ വാക്കുകളെ കൊണ്ടും ഉദ്ദേശിക്കുന്നത്. തവസ്സുല്‍ സുന്നത്താന്നെ് ഇജ്മാഉണ്ടെങ്കില്‍ അതേ ആശയത്തിന്റെ മറ്റൊരു പദമായ ഇസ്തിഗാസയും സുന്നത്താണെന്നതിലെ ഇജ്മാഅ് ഉണ്ടാവുമല്ലോ. ഇജ്മാഇനെ നിഷേധിച്ചവന്റെ നിയമം ഇസ്തിഗാസ സുന്നത്താണെന്ന് നിഷേധിക്കുന്നവനും ബാധകമാകുന്നതാണ്.

ഇസ്തിഗാസ ചര്‍ച്ച ചെയ്യുന്ന വേദികളില്‍ പലപ്പോഴും ഉയര്‍ന്നുവരാറുള്ള ഒരു ചോദ്യമാണ് അതിന്റെ ഹുക്‌മെന്താണെന്ന്. ഫിഖ്ഹീ ഗ്രന്ഥങ്ങള്‍ അന്വേഷിക്കുന്ന ഏതൊരാള്‍ക്കും അത് സുന്നത്താണെന്ന് പറയാന്‍ പ്രയാസമുണ്ടായിരിക്കില്ലെന്ന് ഇതുവരെയുള്ള ചര്‍ച്ചകളില്‍നിന്ന് ഗ്രഹിച്ചിട്ടുണ്ടാവും.

തശഫുഅ്, ഇസ്തിഗാസ, തവജ്ജുഹ് തുടങ്ങിയ പേര് പറയുന്ന മുകല്ലഫിന്റെ പ്രവര്‍ത്തനപരിധിയിലെ ഒരു പ്രവര്‍ത്തനമായ തവസ്സുലിനെ പണ്ഡിതന്മാര്‍ മൂന്ന് ഇനങ്ങളായി തിരിച്ചിട്ടുണ്ട്. ഇങ്ങനെ തവസ്സുലിന് മൂന്ന് ഇനങ്ങളുണ്ടെന്ന് ഇമാം സുബ്കി തന്നെ തന്റെ ശിഫാഉല്‍ അസ്ഖാം 124-ല്‍ പറയുന്നുണ്ട്.

ഇതില്‍നിന്ന് ഈ മൂന്ന് ഇനത്തിനും തവസ്സുല്‍ എന്ന പോലെ ഇസ്തിഗാസ എന്നും പറയാം എന്ന് ഗ്രഹിക്കാവുന്നതിന് മുന്‍കാല ഉലമാഅ് ആരും തന്നെ ഈ രണ്ട് വാക്കിനെയും രണ്ട് ആശയത്തിനായി വെച്ചിട്ടില്ല രണ്ടിനും രണ്ട് ഹുകുമും പറഞ്ഞിട്ടില്ല അതുകൊണ്ട് നമുക്കും തവസ്സുലില്‍നിന്ന് ഇസ്തിഗാസയെ വേര്‍തിരിച്ച് ഓരോന്നിനും ഓരോ ഹുകുമ് പറയാന്‍ പറ്റില്ല.

എന്നാല്‍ ഇത് രണ്ടും രണ്ടാണെന്നും മരണപ്പെട്ടവരോട് സഹായം തേടലാണ് ഇസ്തിഗാസ എന്നും അത് ശിര്‍ക്കാണെന്നും ലോകത്ത് ആദ്യം വാദിച്ചത് ഹിജ്‌റ 661-ല്‍ ജനിച്ച് 728-ല്‍ മരിച്ച ഇബ്‌നുതീമിയ്യയാണ്. അദ്ദേഹം തന്നെ തന്റെ ഗ്രന്ഥങ്ങളില്‍ ഈ ആശയത്തിന് എനിക്ക് മുന്‍ഗാമികള്‍ ഇല്ലാ എന്ന് പറയുന്നുണ്ട്.

ഇബ്‌നുതീമിയ്യയെ കുറിച്ച് സുന്നത്ത് ജമാഅത്തിന്റെ പണ്ഡിതര്‍

"വളരെ മോശമായ പ്രയോഗങ്ങള്‍ പറഞ്ഞതു കൊണ്ട് അദ്ദേഹത്തെ നമുക്ക് അംഗീകരിക്കാന്‍ നിര്‍വ്വാഹമില്ല. സുന്നത്തെന്ന്് ഇജ്മാഉള്ള ഒരു കാര്യത്തിന്റെ ഒരു ഇനത്തെ ശിര്‍ക്കാക്കുകവഴി അദ്ദേഹം മുബ്തദിഅ് ആയി എന്നുമാത്രം.

അദ്ദേഹത്തെ കുറിച്ച് ഇബ്‌നു ഹജര്‍ തന്റെ തുഹ്ഫയുടെ 4/144-ല്‍ പറയുന്നത് ഇബ്‌നുതീമിയ്യ ളാല്ലും മുളില്ലുമാണ് എന്നാണ്. സ്വയം പിഴച്ചവനും മറ്റുള്ളവരെ പിഴപ്പിക്കുന്നവനും എന്ന് സാരം.

ഫതാവല്‍ ഹദീസിയ്യയിലും ഇബ്‌നു ഹജര്‍ ഇങ്ങനെ പ്രസ്താവിച്ചിട്ടുണ്ട്.
ഈ ലോകത്ത് നമ്മുടെ പണ്ഡിതരും ഇസ്തിഗാസക്ക് മരണപ്പെട്ടവരോട് സഹായം തേടല്‍ എന്ന് മാത്രം അര്‍ത്ഥം നല്‍കി ശിര്‍ക്കിന്റെ പട്ടികയില്‍നിന്ന് രക്ഷപ്പെടുന്ന വഴി അന്വേഷിക്കുന്നത് ഖേദകരമാണ്. മരണപ്പെട്ടവരോട് സഹായം തേടല്‍ ഇതില്‍ പെടുമോ ഇല്ലെയോ എന്ന് അതിന്റെ ഇനങ്ങള്‍ വിശദീകരിക്കുന്നതില്‍നിന്ന് നമുക്ക് മനസ്സിലാക്കാം.
(ഇ.അ.)

തവസ്സുലിനെ കുറിച്ച് വളരെ വ്യക്തമായി ശാഫിഈ മദ്ഹബിലെ ബിഗ്‌യത്തുല്‍ മുസ്തര്‍ശിദീനിന്റെ 297-ാമത്തെ പേജില്‍ വിശദീകരിക്കുന്നത് ശ്രദ്ധിക്കുക:
സ്വഹീഹായ ഹദീസുകളില്‍ വന്നപോലെ അമ്പിയാക്കളെക്കൊണ്ടും ഔലിയാക്കളെക്കൊണ്ടും അവരുടെ ജീവിതകാലത്തും മരണാനന്തരവും തവസ്സുല്‍ ചെയ്യല്‍ ശറഇല്‍ അംഗീകരിക്കപ്പെട്ട കാര്യമാകുന്നു.

നമുക്ക് ശരീഅത്ത് പഠിപ്പിച്ചുതന്ന മുന്‍കാല ഉലമാഅ് കാലങ്ങളായി വിവിധ പ്രദേശങ്ങളിലായി ചെയ്തുപോരുന്ന ഒരു പ്രവര്‍ത്തനമാണ് തവസ്സുല്‍. ബുദ്ധിമുട്ട് വരുന്ന ഒരു സമയത്ത് യാ ഫുലാന്‍(മമ്പുറം തങ്ങളേ) എന്ന് വിളിച്ച് തവസ്സുല്‍ ചെയ്യുന്നവരുടെ ഈ പ്രയോഗം കുറ്റമറ്റതാണ്. കാരണം, ഇതിന്റെ ഉദ്ദേശ്യം ഏ ഫുലാനേ (തങ്ങളേ) എന്റെ രക്ഷിതാവിലേക്ക് നിങ്ങളെ കൊണ്ട് ഞാന്‍ തവസ്സുല്‍ ചെയ്യുന്നു എന്നാണ്.

യഥാര്‍ത്ഥത്തില്‍ അല്ലാഹുവിനെ തന്നെയാണ് വിളിക്കുന്നത്.
ഇത്രയും ബിഗ്‌യ പറഞ്ഞിട്ട് ഖുര്‍ദിയുടെ ഉദ്ദരണിയും ഇതിനു വേണ്ടി ഉദ്ധരിക്കുന്നു. അത് ഇപ്രകാരം:
അമ്പിയാഇനെ കൊണ്ടും സ്വാലിഹീങ്ങളെ കൊണ്ടും തവസ്സുലാക്കല്‍ സ്വഹീഹായ ഹദീസുകളെ കൊണ്ടും സ്ഥിരപ്പെട്ട, അംഗീകരിക്കപ്പെട്ട ഒരു കാര്യമാണ്. സ്വാലിഹായ സല്‍കര്‍മ്മങ്ങളെ കൊണ്ട് തവല്ലുലാക്കല്‍ സുന്നത്താണെന്നതില്‍ പണ്ഡിതര്‍ ഏകോപിച്ചിട്ടുണ്ട്.

ഇത് ഗുണങ്ങളെ കൊണ്ടാണെങ്കില്‍ വ്യക്തികളെ കൊണ്ട് തവസ്സുലാക്കല്‍ ഏറ്റവും ബന്ധമായതാണ്.
ചുരുക്കത്തില്‍, തവസ്സുലെന്ന പ്രവര്‍ത്തനം എല്ലാ മദ്ഹബിലും അംഗീകരിച്ചതും അതിനു ഇസ്തിഗാസ, തവജ്ജുഹ്, തശഫുഅ്, തജവ്വഹ് എന്നീ പേരുകള്‍ പറയുമെന്നും അതിനെ പണ്ഡിതര്‍ മൂന്ന് ഇനങ്ങളായി തിരിച്ചിട്ടുണ്ടെന്നും നമുക്ക് മനസ്സിലായി. ഇനി നമുക്ക് അതിന്റെ ഇനങ്ങളെ കുറിച്ച് ആലോചിക്കാം.

ഇസ്തിഗാസയുടെ ഇനങ്ങള്‍
ഇസ്തിഗാസ ശറഇല്‍ സുന്നത്തായ ഒരു കര്‍മമാണെന്നും അതിനെ നിഷേധിക്കല്‍ മുബ്തദിഅ് ആവാന്‍ കാരണമാവുമെന്നും അതിനെ പണ്ഡിതര്‍ മൂന്ന് ഇനങ്ങളായി തിരിച്ചിട്ടുണ്ടെന്നും നാം മനസ്സിലാക്കി.

ഇബ്‌നുതീമിയ്യയുടെ 661-728 കാലം വരെ ഇസ്തിഗാസയുടെ വിഷയത്തിലും തര്‍ക്കമില്ലാത്തതുകൊണ്ട് പ്രസ്തുത വിഷയത്തില്‍ കാര്യമായ ചര്‍ച്ചകള്‍ മഹാന്മാരുടെ ഗ്രന്ഥങ്ങളില്‍ കുറവായി എന്നത് അന്നൊന്നും ഇസ്തിഗാസ നടന്നിരുന്നില്ല എന്നതിന് തെളിവല്ല.

ഹനഫി ഇമാമിനെപ്പോലോത്ത ധാരാളം പണ്ഡിതരുടെ ജീവിതചരിത്രം പരിശോധിക്കുമ്പോള്‍ ഇസ്തിഗാസയുടെ ആവശ്യകത ബോധ്യപ്പെടും.
പ്രസ്തുത വിഷയത്തില്‍ ഇബ്‌നുതീമിയ്യ പുതിയ കാഴ്ചപ്പാട് അവതരിപ്പിക്കുകയും ഇസ്തിഗാസ ചെയ്യുന്നവരെ ശിര്‍ക്ക് ആരോപിക്കുകയും ചെയ്‌പ്പോഴാണ് പിന്നീട് വന്ന പണ്ഡിതര്‍ അതിനെ ആഴത്തില്‍ ചര്‍ച്ച ചെയ്തത്.

അങ്ങനെ ഇബ്‌നു തീമിയ്യയുടെ കാലക്കാരനായ മഹാനായ തഖ്‌യുദ്ദീനു സുബ്കി (683-756 ഹി.) ഇസ്തിഗാസയുടെ മതവിധിയും അതിന്റെ ഇനങ്ങളും വ്യക്തമായി പഠിച്ച് ജനങ്ങളെ യഥാര്‍ത്ഥ രീതിയിലേക്ക് ബോധം തെളിയിച്ചു. മഹാന്മാരുടെ ജീവിതവും പ്രവാചകരുടെ ഹദീസും മനസ്സിലാക്കി ഇസ്തിഗാസ എന്ന തവസ്സുലിന് കുഴപ്പമില്ലെന്ന് അദ്ദേഹം സമര്‍ത്ഥിച്ചപ്പോള്‍ ഇബ്‌നുതീമിയ്യയുടെ വാദങ്ങള്‍ക്ക് ശക്തമായ മറുപടി ആയി.

പക്ഷേ, നൂറ്റാണ്ടുകള്‍ക്ക് ശേഷം ഇന്നും ചിലയാളുകള്‍ ഇബ്‌നു തീമിയ്യയുടെ ആശയങ്ങളെ പൊടിതട്ടി പുറത്തെടുത്ത് ലോക മുസ്‌ലിംകളെ മുശ്‌രിക്കാക്കാന്‍ ശ്രമമാരംഭിച്ചിട്ടുണ്ട്. അന്ന് സുബ്കി ഇമാമിനെപ്പോലോത്ത പണ്ഡിതര്‍ ചെയ്തപോലെ നാം ശക്തമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ അല്ലാഹുവിന്റെ ദീനിന്റെ നാശത്തിന് നാമും കാരണക്കാരാവും.

അല്ലാഹുവിലേക്ക് അടുക്കാന്‍ അവന്റെയും നമ്മുടെയും ഇടയില്‍ മധ്യവര്‍ത്തിയാക്കുന്നതില്‍ പ്രവാചകന്മാരായി അല്ലെങ്കില്‍ മഹാന്മാരോ മറ്റോ എന്നതിലല്ല തര്‍ക്കം നടക്കുന്നത്. മറിച്ച് അങ്ങനെ ഒന്നിനെ നിര്‍ത്താന്‍ പറ്റുമോ എന്നതിലാണ്. അതുകൊണ്ട് നബിയെ കൊണ്ട് തവസ്സുല്‍ പറ്റുമെങ്കില്‍ ഉന്നത വ്യക്തികളെ കൊണ്ട് പറ്റുമെന്നതില്‍ തര്‍ക്കമുണ്ടാവില്ല.

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....