Skip to main content

Posts

Showing posts with the label സ്ത്രീകള്‍ ഖബര്‍ സിയാറത്ത് ചെയ്യല്‍

സ്ത്രീകള്‍ ഖബര്‍ സിയാറത്ത് ചെയ്യല്‍

സ്ത്രീകള്‍ ഖബര്‍ സിയാറത്ത് ചെയ്യല്‍ ●ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0  ചോദ്യം: സ്ത്രീകള്‍ ഖബര്‍ സിയാറത്ത് ചെയ്യുന്നതിന്റെ വിധിയെന്ത്? ഉത്തരം: അമ്പിയാക്കള്‍, ഔലിയാക്കള്‍ തുടങ്ങിയവരുടെ ഖബറുകള്‍ സ്ത്രീകള്‍ക്ക് സി യാറത്ത് ചെയ്യല്‍ സുന്നത്താണ്. മറ്റു ഖബറുകള്‍ സിയാറത്ത് ചെയ്യല്‍ കറാഹത്തുമാണ്. സുന്നത്തായ സിയാറത്തിന് വരുമ്പോള്‍ മഖ്ബറയിലോ വഴിയിലോ അന്യപുരുഷ ന്മാരുണ്ടെങ്കില്‍ പൂര്‍ണ പര്‍ദ്ദയോട് കൂടി പോകല്‍ നിര്‍ബന്ധമാണ്. തുഹ്ഫ പറയുന്നു: “സ്ത്രീകള്‍ക്കും നപുംസകര്‍ക്കും സിയാറത്ത് കറാഹത്താകുന്നു. നാശവും കരച്ചില്‍ കൊണ്ട് ശബ്ദമുയര്‍ത്തലും ഭയപ്പെട്ടതിനാലാണിത്. പക്ഷേ, നബി   (സ്വ)യുടെ ഖബര്‍ സിയാറത്ത് ചെയ്യുന്നത് അവര്‍ക്കും സുന്നത്തു തന്നെ. മറ്റ് അമ്പിയാക്കള്‍, ഔലിയാക്കള്‍, ആലിമീങ്ങള്‍ എന്നിവരുടെയും ഖബറുകള്‍ സിയാറത്ത് ചെയ്യലും സുന്നത്താണെന്ന് ചിലര്‍ പറഞ്ഞിട്ടുണ്ട്.” ഇമാം അദ്റഇ(റ) പറയുന്നു: “ഇപ്പറഞ്ഞത് സ്വഹീഹാണെങ്കില്‍ അവര്‍ക്ക് അടുത്ത ബന്ധുക്കളുടെ ഖബര്‍ സിയാറത്ത് സുന്നത്താകുമെന്ന് പറയേണ്ടതില്ലല്...