Skip to main content

Posts

Showing posts with the label ഇസ്ലാം വിമർശകർക്ക് മറുപടി:ബനൂ ഖൈനുഖാഉകാരോട് നബി ﷺ ക്രൂരത ചെയ്തുവോ ?

ഇസ്ലാം വിമർശകർക്ക് മറുപടി:ബനൂ ഖൈനുഖാഉകാരോട് നബി ﷺ ക്രൂരത ചെയ്തുവോ ?

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m ബനൂ ഖൈനുഖാഉകാരോട് നബി ﷺ ക്രൂരത ചെയ്തുവോ ? മദീനയില്‍ ഉള്‍ഭാഗത്ത് സ്വന്തം പേരില്‍ അറിയപ്പെട്ട ഒരിടത്താണ് ബനൂ ഖൈനുഖാഅ് എന്ന യഹൂദഗോത്രം അധിവസിച്ചിരുന്നത്. പ്രവാചകനോടും മുസ്‌ലിംകളോടും ഉള്ളാലെ ഏറ്റവും കൂടുതല്‍ പകയും വിദ്വേഷവും വെച്ചുപുലര്‍ത്തിയ യഹൂദ കുടുംബമാണ് ബനൂ ഖൈനുഖാഅ്. പ്രവാചകനുമായി ഒപ്പുവെച്ച കരാര്‍ ഏറ്റവുമാദ്യം ലംഘിച്ചതും അവരാണ്. എന്തൊക്കെയാണ് അവര്‍ ചെയ്തത്? മുസ്‌ലിംകളെ ഇസ്‌ലാമില്‍നിന്ന് പിന്തിരിപ്പിക്കാനായി അവര്‍ കൈക്കൊണ്ട തന്ത്രം ഇതായിരുന്നു. രാവിലെ ഇസ്‌ലാം സ്വീകരിച്ചതായി പ്രഖ്യാപിക്കുക. പകല്‍ നമസ്‌കാരം പ്രവാചകന്റെ കൂടെ നിര്‍വഹിച്ചശേഷം, ഇസ്‌ലാമിന്റെ എല്ലാവിധ ഉളളുകള്ളികളും മനസ്സിലാക്കിയെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനുതകുംവിധം വൈകുന്നേരം ഇസ്‌ലാമില്‍ നിന്നു രാജിവെച്ചൊഴിയുക. ഇവര്‍ വേദക്കാരാണ്, വിവരമുള്ളവര്‍. എന്തോ ചില പന്തികേടുള്ളതുകൊണ്ടാണ്, ഇല്ലെങ്കില്‍ അവര്‍ ഇത്ര പെട്ടെന്ന് രാജിവെച്ചൊഴിയുമോ എന്ന് ദുര്‍ബല വിശ്വാസികള്‍ക്ക് സംശയം ജനിപ്പിക്കുകയു...