Showing posts with label തറാവീഹ്.വൈരുദ്ധ്യം നമ്പർ 3⃣. Show all posts
Showing posts with label തറാവീഹ്.വൈരുദ്ധ്യം നമ്പർ 3⃣. Show all posts

Wednesday, May 30, 2018

തറാവീഹ്.വൈരുദ്ധ്യം നമ്പർ 3⃣

🔹🔹🔹🌹അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
തറാവീഹ്
കുന്നോളം
വൈരുദ്ധ്യങ്ങളുമായി
മൗലവിമാർ.
➖➖➖➖➖➖➖➖

   വൈരുദ്ധ്യം നമ്പർ 3⃣

തറാവീഹ് റക്അത്തിന്റെ എണ്ണം ക്ലിപ്തമല്ല എന്ന പുതിയ വാദത്തിന്  സകരിയ സ്വലാഹിക്ക് തെളിവ് നബി (സ) രാത്രി നിസ്കാരം ഈരണ്ട് ഈരണ്ട്  നിസ്കരിച്ചു എന്ന ഹദീസാണ്.

സകരിയ എഴുതുന്നു:
"സ്വലാത്തുല്ലൈ ലി മഥ്നാ മഥ്നാ" (രാത്രി നിസ്കാരം ഈരണ്ട് ഈരണ്ടാകുന്നു) എന്ന ഹദീസിൽ നിന്നും തറാവീഹിന്റെ എണ്ണം ക്ലിപ്തമല്ല എന്നും പതിനൊന്നിലധികം നിസ്കരിക്കുന്നതും അനുവദനീയമാണ് എന്നുമാണ് മുൻഗാമികളും പിൻഗാമികളും മനസ്സിലാക്കിയിട്ടുള്ളത്. മാത്രമല്ല, എണ്ണം ക്ലിപ്തമായിരുന്നെങ്കിൽ 'രാത്രി നിസ്കാരം എങ്ങിനെയാണ് ' എന്ന് ചോദിച്ച വ്യക്തിയോട് നബി(സ) കൃത്യമായ എണ്ണം പറയുമായിരുന്നു. ഒരു കാര്യം വിവരിക്കൽ അനിവാര്യമായ സന്ദർഭത്തിൽ ആയത് വിവരിക്കാതെ പിന്തിപ്പിക്കുന്നത് നബി(സ)ക്ക് യോജിച്ചതല്ല. അഥവാ അനുവദനീയമല്ല എന്ന കാര്യം പൊതുവെ അംഗീകരിക്കപ്പെട്ടതാണ്. പ്രത്യേകിച്ചും ജനങ്ങൾക്ക് മുമ്പാകെ വെച്ച് പരസ്യമായി മിമ്പറിൽ വെച്ച് നബി(സ) ഖുതുബ നടത്തിക്കൊണ്ടിരിക്കെ ചോദ്യം ചെയ്ത ഒരാളോട്. അത് കൊണ്ട് തന്നെ റക്അതുകൾ പരിമിതമല്ല എന്നതിന് തെളിവായി ഈ ഹദീസ് പല പണ്ഡിതന്മാരും ഉദ്ദരിച്ചിട്ടുണ്ട് ചില പണ്ഡിതോദ്ദരണികൾ കൂടി വിലയിരുത്താം.
1, ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ ( ) യുടെ മജ്മൂ ഉൽ ഫതാവ (22/272-273) ൽ ഇപ്രകാരം കാണാം...... "

   അൽ ഇസ്‌ലാഹ് മാസിക
      2018 മെയ് പേ: 33

ഇനി നിങ്ങൾ സകരിയ സ്വലാഹി തന്നെ ഈ ഹദീസ് തറാവീഹ് റക്അത്തിന്റെ എണ്ണം ക്ലിപ്തമല്ല എന്നതിന് രേഖയല്ല എന്നും അതിന് തെളിവാക്കിയ ഇബ്നുതൈമിയ്യ അടക്കമുള്ള അറബികൾക്ക് പിഴച്ചുവെന്നും എഴുതിയത് വായിക്കൂ...

സകരിയ സ്വലാഹി എഴുതുന്നു:

"യഥാർത്ഥത്തിൽ 'ഈരണ്ട് ഈരണ്ടായി എത്രയും നിസ്കരിക്കാം' എന്ന് ഈ ഹദീസിനെ ചിലർ വ്യാഖ്യാനിക്കുന്നത് ശരിയല്ല. കാരണം റക്അതുകൾ എത്രയുമാവാമെന്നാണ് ഈ ഹദീസ് കൊണ്ട് റസൂൽ (സ) ഉദ്ദേശിച്ചതെങ്കിൽ അവിടുന്ന് ഒരിക്കൽ 15, മറ്റൊരിക്കൽ 17, മൂന്നാമതൊരിക്കൽ 21,.... എന്നിങ്ങനെ വിവിധ എണ്ണങ്ങൾ വിവിധ സന്ദർഭങ്ങളിൽ നമസ്കരിച്ച് കാണിക്കുമായിരുന്നു. പക്ഷേ, 11 ൽ കുറവായ റക്അത്തുകൾ ( 9,7,5,3) ഒക്കെ ചെയ്തു കാണിച്ച നബി(സ) 11 ലധികം നമസ്കരിച്ചതായി തെളിയിക്കപ്പെട്ടിട്ടില്ല....... അപ്പോൾ രാത്രിനമസ്കാരം ഈരണ്ട് ഈരണ്ടാണ് എന്ന ഹദീസ് 11റക് അത്തിന്റെ രൂപം വിവരിക്കുകയാണ് ചെയ്യുന്നത്. അല്ലാതെ റക്അത്ത് എത്രയുമാവാമെന്ന് ധ്വനിപ്പിക്കുകയല്ല എന്ന് വ്യക്തം.ഇത് കൊണ്ടാണ് അറബികളുടെ  ( ഇബ്നുതൈമിയ്യ മുതൽ ഇബ്നു ബാസ് വരെയുള്ള ) വ്യാഖ്യാനം അബദ്ധമാണ് , പിഴവാണ് എന്ന് നാം ഇത്രയും കാലം ജനങ്ങളെ പഠിപ്പിച്ചത്. അറബ് ലോകത്തെ ആധുനിക പണ്ഡിതന്മാരേക്കാൾ എത്രയോ ഉന്നതരായ ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ്യ യെപ്പോലുള്ളവർ മേൽ പറഞ്ഞ വിധം വ്യാഖ്യാനിച്ചിട്ടും നാം ആ വ്യാഖ്യാനം സ്വീകരിക്കാതിരുന്നത് നബിചര്യയിൽ സ്ഥിരപ്പെട്ടത് സ്വീകരിക്കണം എന്ന നിലക്കായിരുന്നു .വ്യക്തികളല്ല; തെളിവുകളെയാണ് മുജാഹിദ് പ്രസ്ഥാനം എക്കാലത്തും നോക്കാറുള്ളത്. ഈയടുത്ത കാലം വരെ മുജാഹിദുകളിൽ ആർക്കും ഈ വിഷയത്തിൽ യാതൊരു വസ് വാസും അങ്കലാപ്പും ആശയക്കുഴപ്പവും ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ മുജാഹിദുകളിൽ തന്നെ ചിലർ ഒരു വിഭാഗം അറബികളുടെ എത്രയുമാവാമെന്ന വാദത്തെ ഏറ്റെടുത്ത് പ്രചരിപ്പിക്കുകയും തങ്ങളുടെ വ്യതിയാനങ്ങൾക്ക് മറപിടിക്കുകയും ചെയ്യുന്നു എന്നതാണ് ഇന്നത്തെ പ്രശ്നം. "

    ഗൾഫ് സലഫികളും
   കേരളത്തിലെഇസ്‌ലാഹി
     പ്രസ്ഥാനവും പേ: 142
     സകരിയ്യ സ്വലാഹി

ഇതൊക്കെ എഴുതിവിട്ടത് ഒരു മൗലവി തന്നെയാണ്. അയാളാണെങ്കിൽ ചില്ലറക്കാരനല്ല. സംവാദ വേദികളിൽ മുജാഹിദ് പണ്ഡിതനിരയിലെ ഒന്നാമൻ. ആലോചിച്ചു നോക്കൂ , വിശുദ്ധ റമളാനിലെ പ്രധാനപ്പെട്ട ഒരു നിസ്കാരം എത്ര റക്അത്താണെന്ന്  അറിയാനോ, അനിയായികളെ പഠിപ്പിക്കാനോ ഒരു നൂറ്റാണ്ടായിട്ടും ഇവന്മാർക്ക് സാധിച്ചിട്ടില്ല!! ഇതിനിടെ മരണമടഞ്ഞ മൗലവിമാരടക്കം മുജാഹിദുകളുടെ അവസ്ഥ എന്തായിരിക്കും?

അല്ലാഹ്... നീ ഞങ്ങളെ കാത്തു. ഇനിയും നീ കാക്കണേ ഈ പുത്തൻ പ്രസ്ഥാനക്കാരുടെ ശർറിൽ നിന്ന്.


അടുത്ത വൈരുദ്ധ്യം
അടുത്ത ദിവസം

✍ Aboohabeeb payyoli
⏺⏺⏺⏺⏺⏺⏺⏺

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....