Showing posts with label അല്ലാഹുവിലുള്ള വിശ്വാസം മുജാഹിദ് പറയുന്നത്. Show all posts
Showing posts with label അല്ലാഹുവിലുള്ള വിശ്വാസം മുജാഹിദ് പറയുന്നത്. Show all posts

Wednesday, March 20, 2019

അല്ലാഹുവിലുള്ള വിശ്വാസം മുജാഹിദ് പറയുന്നത്

🔥 *ആദർശ ചിന്ത, 4* 🔥


🔵⚪🔵       ⚪🔵⚪

എം.എം അക്ബറിന്റെ
ദൈവത്തിന്
മുഖം മാത്രം ബാക്കി!!
➖➖➖➖➖➖➖➖
നമ്മുടെ
അല്ലാഹുവിലുള്ള വിശ്വാസം നശിപ്പിക്കാനേ അക്ബറിന്റെ 'അല്ലാഹുവിനെ അറിയുക' എന്ന പുസ്തകം ഉപകരിക്കുകയുള്ളൂ എന്ന് അതൊരാവർത്തി വായിക്കുമ്പോൾ തന്നെ ബോധ്യപ്പെടും.

ദൈവികസത്തയെകുറിച്ച് ഖുർആനിലും ഹദീസിലും വന്ന കാര്യങ്ങൾ അതിന്റെ ബാഹ്യാർത്ഥത്തിൽ തന്നെ വിശ്വസിക്കണം. അത് വ്യാഖ്യാനിക്കാൻ പാടില്ല എന്ന് പറഞ്ഞ ശേഷം അക്ബർ അല്ലാഹിവിനുണ്ടെന്ന് പറയുന്ന കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കൂ...

എം.എം അക്ബർ എഴുതുന്നു:
👇
"ഖുർആനിൽ
യദുല്ലാഹി,
വജ്‌ഹുറബ്ബിക,
ബിഅ അയൂനിനാ, അർറഹ്മാൻ അലൽ അർശിസ്‌തവാ
തുടങ്ങിയ പരാമർശങ്ങൾ കാണാം.
ഇവയ്ക്ക് യഥാക്രമം
അല്ലാഹുവിന്റെ കൈ,
നിന്റെ രക്ഷിതാവിന്റെ മുഖം,
നമ്മുടെ കൺമുമ്പിൽ വെച്ച്, പരമകാരുണികൻ സിംഹാസനസ്ഥാനായിരിക്കുന്നു എന്നിങ്ങനെ അർഥം പറയാവുന്നതാണ്.
     
        അല്ലാഹുവിനെ
        അറിയുക പേജ് 106

👇
അല്ലാഹുവിന്റെ സിംഹാ സനം വെള്ളത്തിന്മേലായിരുന്നു.
      പേജ്:94

👇
സിംഹാസനത്തെ എട്ട് കൂട്ടർ വഹിക്കുന്ന(ചുമക്കുന്ന)താണ്.    
        പേജ്:95

👇
സഅദ് ബിനു മുആദിന്റെ മരണം മൂലം അല്ലാഹുവിന്റെ സിംഹാസനം കുലുങ്ങിപ്പോയി.
    പേജ്: 97

👇
കുറ്റവാളികൾ എനിയുമുണ്ടോ എന്ന് നരകം ചോദിക്കുമ്പോൾ
അല്ലാഹു അവന്റെ പാദം നരകത്തിൽ വെക്കും അപ്പോൾ നരകം മതി മതിയെന്ന് പറയും.
    പേജ്:112

👇
അവിടെയുള്ള എല്ലാവരും നശിച്ചുപോകുന്നതാകുന്നു മഹത്വവും ഉദാരതയും ഉള്ളവനായ നിന്റെ രക്ഷിതാവിന്റെ മുഖം അവശേഷിക്കുന്നതാണ്.
        പേജ്‌:106


ഇങ്ങനെ കുറേ കാര്യങ്ങൾ എണ്ണി പറയുന്നുണ്ട്. ചിന്തിക്കുക,
അല്ലാഹുവിനെ പറ്റി മേൽ പറഞ്ഞ കാര്യങ്ങൾ അപ്പടി ബാഹ്യാർത്ഥത്തിൽ വിശ്വസിക്കണ മെന്നാണെങ്കിൽ അവസാന നാളിൽ  കൈ,പാദം...തുടങ്ങിയവയെല്ലാം നശിച്ച് മുഖം മാത്രം ബാക്കിയാവുന്ന ഒരു ദൈവത്തിലാണോ നാം വിശ്വസിക്കേണ്ടത്.?!!
മാത്രമല്ല അള്ളാഹു ഇരിക്കുന്ന സിംഹാസനം എട്ട് കൂട്ടർ ചുമന്ന് നിൽക്കുന്നു, അതാവട്ടെ സഅദ്(റ)വഫാത്തായപ്പോൾ കുലുങ്ങുകയും ചെയ്തുവെന്ന്.....സുബ്ഹാനല്ലാഹ്.


🔸🔸🔹🔹🔹🔸🔸🔸

👉 *


*പരമാവധി ഷെയർ ചെയ്യൂ.....*

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...