Skip to main content

Posts

Showing posts with the label തവസ്സുല്‍ ഇസ്ലാമിക സംസ്കാരത്തില്‍

തവസ്സുല്‍ ഇസ്ലാമിക സംസ്കാരത്തില്‍

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 തവസ്സുല്‍ ഇസ്ലാമിക സംസ്കാരത്തില്‍ സൈദ്ധാന്തിക തലത്തില്‍ മാത്രമല്ല, പ്രായോഗിക തലത്തില്‍ തന്നെ മതവുമായി ഒട്ടി നില്‍ക്കുന്ന ഒരു സംസ്കാരമാണ് തവസ്സുല്‍. അതിന് ആദം നബിയോളം പഴക്കമുണ്ട്. സ്വര്‍ഗം വരെ അത് തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യും. ആദം നബിയുടെ തവസ്സുല്‍ മനുഷ്യപിതാവാണ് ആദം നബി (അ). ലോകത്തെ ആദ്യ മുസ്ലിമും അവര്‍  തന്നെ. അതിനാല്‍ ആദ്യമായി അല്ലാഹുവിനോട് പ്രാര്‍ഥിച്ച മനുഷ്യനും ആദം നബിയായിരിക്കണം. അല്ലാഹുവിന്റെ മുന്‍നിശ്ചയപ്രകാരം ആദം നബി (അ) യെ സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കപ്പെടാന്‍ ഇടയായപ്പോള്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ച സംഭവം ചില ഹദീസുകളില്‍ വന്നിട്ടുണ്ട്. ആ പ്രാര്‍ഥനയില്‍ നബി (സ്വ) യെ മുന്‍നിര്‍ത്തിയുള്ള തവസ്സുല്‍ ഉണ്ട് എന്നത് കൌതുകകരമായിരിക്കുന്നു. ഹദീസ് ഇങ്ങനെ. ഉമര്‍ (റ) ല്‍ അ) നിന്ന് ഉദ്ധരിക്കുന്നു. നബി (സ്വ) പറഞ്ഞു. ആദം (ല്‍ നിന്ന് പിഴവ് ഉണ്ടായപ്പോള്‍ ആദം (അ) ഇങ്ങനെ പ്രാര്‍ഥിച്ചു. നാഥാ, മുഹമ്മദ് നബി (സ്വ) യുടെ ഹഖ് കൊണ്ട് നീ ...