Skip to main content

Posts

Showing posts with the label കൈ നെഞ്ചിന്മേല്‍ വെക്കല്‍

കൈ നെഞ്ചിന്മേല്‍ വെക്കല്‍

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 തക്ബീറതുല്‍ ഇഹ്റാമിന് ശേഷം രണ്ട് കൈ നെഞ്ചിന്മേല്‍ വെക്കല്‍ ചോദ്യം: തക്ബീറതുല്‍ ഇഹ്റാമിന് ശേഷം രണ്ട് കൈ നെഞ്ചിന്മേല്‍ വെക്കണമെന്നതിന് ഉദ്ധരിക്കപ്പെടുന്ന ഹദീസ് ബലഹീനമാണോ? നെഞ്ചിന് താഴെയും പൊക്കിളിന് മേ ലെയുമായി വെക്കണമെന്ന് സുന്നികള്‍ പറയുന്നതിന് പ്രബലമായ വല്ല ഹദീസുമു ണ്ടോ? ‘അലാ സ്വദ്രിഹി’ എന്ന ഹദീസ് ഇതിന് തെളിവായി ഉദ്ധരിക്കാമോ? ഉത്തരം: വാഇലുബ്നു ഹുജ്റി(റ)ല്‍ നിന്ന് ഇബ്നു ഖുസൈമ(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസാണ് നെഞ്ചിനു മുകളില്‍ കൈ വെക്കണമെന്ന് വാദിക്കുന്നവര്‍ അവലംബമാക്കിയിട്ടുള്ളത്. വാഇലുബ്നു ഹുജ്ര്‍(റ) പറയുന്നു: “നബി(സ്വ)യുടെ കൂടെ നിസ്കരിച്ചപ്പോള്‍ നബി(സ്വ) വലതുകൈ ഇടതുകയ്യിന്മേല്‍ നെഞ്ചിന് മേലെയായി വെക്കുന്നത് ഞാന്‍ കണ്ടു.” (സ്വഹീഹു ഇബ്നി ഖുസൈമ – 1/243). ഈ ഹദീസിലെ ‘അലാ സ്വദ്രിഹി’ എന്ന വാചകം മുഅമ്മിലുബ്നു ഇസ്മാഈല്‍(റ) വഴിയായി അല്ലാതെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഇബ്നുല്‍ ഖയ്യിം തന്റെ ഇഅ്ലാമുല്‍ മൂഖിഈന്‍ (3/9) എന്ന ഗ്രന്ഥത്തിലും ശൈഖ് ...