Showing posts with label മന്ത്രം. Show all posts

Thursday, October 17, 2019

മന്ത്രം, ഏലസ്സ്, ഖുര്‍ആനും,സുന്നത്തും* *എന്ത് പറയുന്നു ?

[📗അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

📚📚📚📚📚📚📚📚📚📚📚

*ഉറുക്ക്, മന്ത്രം, ഏലസ്സ്, ഖുര്‍ആനും,സുന്നത്തും*
 *എന്ത് പറയുന്നു ?*❓
⚡⚡⚡⚡⚡⚡⚡
ഒരു കാര്യം ആദ്യമേ സൂചിപ്പിക്കട്ടെ;!
ആദ്യകാല മുജാഹിദുകള്‍ മുകളില്‍ പറഞ്ഞ എല്ലാ കാര്യങ്ങളെയും നിഷിദ്ധമായി എതിര്‍ത്തിരുന്നു .
ഇപ്പോള്‍ നവീന സലഫികള്‍,ഗള്‍ഫ്‌ നാടുകളിലെ സലഫി പണ്ഡിതന്മാര്‍ മന്ത്രത്തെ അംഗീകരിച്ചപ്പോള്‍ കേരള മുജാഹിദുകള്‍ *"റുക്കിയ്യ ശറഇയ്യ"* എന്ന പേരില്‍ ഇപ്പോള്‍ ഇതിനെ അംഗീകരിച്ചു വരുന്നു.

വിഷയത്തിലോട്ട്‌ കടക്കാം, നബി (സ) മന്ത്രങ്ങളെയും , എലസ്സുകളെയും എതിര്‍ത്തിട്ടുണ്ട് . അത് ശിര്‍ക്ക് കലര്‍ന്ന മന്ത്രങ്ങളും , ജാഹിലിയ കാലഘട്ടത്തിലെ ദൈവങ്ങളുടെ പേര് ഉച്ചരിച്ചു ഊതുന്ന മന്ത്രങ്ങളും ആയിരുന്നു എന്ന് വ്യക്തമായി തന്നെ ഹദീസുകളുടെ ഷറഹ് പഠിക്കുന്നവര്‍ക്ക് ബോധ്യപ്പെടും ...

ഖുര്‍ആന്‍ ആയത്തുകളും , അല്ലാഹുവിന്‍റെ നാമങ്ങളും ഉച്ചരിച്ചു മന്ത്രിക്കുന്ന മന്ത്രങ്ങള്‍ അനുവദനീയമാണ് , അത് സ്വഹാബത്ത് നമുക്ക് കാണിച്ചു തന്നിട്ടുള്ളതും , നബി (സ) അനുമതി കൊടുത്തിട്ടുള്ളതും ആണ് , 
ഒന്ന് വിശദമായി പഠിക്കാം .

ഉറുക്ക്, മന്ത്രം, ഏലസ്സ് തുടങ്ങിയ ആത്മീയചികിത്സകള്‍ക്ക് ഇസ്ലാമില്‍ വ്യക്തമായ തെളിവുകളുണ്ട്.

 ഖുര്‍ആന്‍ പറയുന്നു: “സത്യവിശ്വാസികള്‍ക്ക് കാരുണ്യവും ശമനവുമായി നാം ഖുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്നു’‘ 
(അല്‍ഇസ്റാഅ്, 82). 
ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം റാസി (റ) എഴുതുന്നു “ഖുര്‍ആന്‍ ശാരീരികവും ആത്മീയവുമായ രോഗങ്ങള്‍ക്ക് ശമനമാകുന്നു” 
(റാസി 11/35). 

ഇമാം ഖുര്‍ത്വുബി (റ) വിശദീകരിക്കുന്നു:
“ഖുര്‍ആന്‍ ശാരീരിക രോഗങ്ങള്‍ക്ക് ശമനമാകുന്നത് അതു കൊണ്ട് മന്ത്രിക്കുകയും എഴുതിക്കെട്ടുകയും ചെയ്യുമ്പോഴാണ്” 
(അല്‍ജാമിഅ് ലി അഹ്കാമില്‍ ഖുര്‍ആന്‍, 5/284).

ഇമാം നവവി(റ) പറയുന്നു: “ഖുര്‍ആന്‍ ആയതുകള്‍ കൊണ്ടും അറിയപ്പെടുന്ന ദിക്റുകള്‍ കൊണ്ടും മന്ത്രിക്കുന്നതിന് വിരോധമില്ല. അത് സുന്നത്താകുന്നു”
(ശറഹു മുസ്ലിം 7/169).

നബി (സ്വ) മന്ത്രിക്കുകയും സ്വഹാബത്ത് അത് അനുകരിക്കുകയും ചെയ്ത സംഭവം ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്നുണ്ട്. 
'നബി (സ്വ) യുടെ മന്ത്രം’ എന്ന അധ്യായത്തില്‍ അബ്ദുല്‍ അസീസി ല്‍ നിന്ന് നിവേദനം: “അദ്ദേഹം പറയുന്നു: ഞാനും സാബിതും അനസുബ്നു മാലിക് (റ) വിന്റെ അടുക്കല്‍ ചെന്നു. സാബിത് പറഞ്ഞു: അബാ ഹംസഃ, എനിക്ക് സുഖമില്ല. അപ്പോള്‍ അനസ് (റ) ചോദിച്ചു: ഞാന്‍ നബി (സ്വ) യുടെ മന്ത്രം കൊണ്ട് നിന്നെ മന്ത്രിക്കട്ടെയോ? സാബിത് ‘അതെ’ എന്ന് മറുപടി പറഞ്ഞു”
 (ബുഖാരി വാ. 13, പേ. 117).

ആഇശഃ (റ) പറയുന്നു: “നിശ്ചയം നബി(സ്വ)മന്ത്രിക്കാറുണ്ടായിരുന്നു” 
(ബുഖാരി വാ. 13, പേ. 118).

ആഇശഃ(റ)യില്‍ നിന്നു നിവേദനം: 
“നബി(സ്വ ഭാര്യമാരില്‍ ആര്‍ക്കെങ്കിലും രോഗമുണ്ടായാല്‍ അവിടുന്ന് മുഅവ്വിദതൈനി ഓതി രോഗിയെ ഊതാറുണ്ടായിരുന്നു. രോഗബാധിതനായപ്പോള്‍ നബി (സ്വ) ഈ സൂറതുകള്‍ ഓതി സ്വന്തം കൈയില്‍ ഊതി ശരീരം തടവുകയും ചെയ്തിരുന്നു” 
(ബുഖാരി 13/126, മുസ്ലിം 14/182).

നബി(സ്വ) തുപ്പുനീരു കലര്‍ത്തി മന്ത്രിച്ച സംഭവം ഉദ്ധരിക്കുന്ന ഹദീസിന്റെ വ്യാഖ്യാനത്തില്‍ ഇബ്നുല്‍ഖയ്യിം എഴുതുന്നു: “ഈ ഹദീസിന്റെ അര്‍ഥം ഇപ്രകാരമാണ്. 
അല്‍പ്പം തുപ്പുനീര് തന്റെ ചൂണ്ടുവിരലില്‍ എടുത്തു മണ്ണില്‍ പുരട്ടി നബി (സ്വ) യുടെ തുപ്പുനീര് പുരട്ടിയ ആ മണ്ണ് മുറിവില്‍ പുരട്ടുകയും ചെയ്തു” 
(സാദുല്‍ മആദ്, 4/147).

 ഈ ഹദീസിനെക്കുറിച്ച് ഇബ്നുഹജര്‍  എഴുതുന്നു: “ഇമാം നവവി (റ) ഈ ഹദീസിന്റെ അര്‍ഥം വിവരിക്കുന്നതിങ്ങനെയാണ്: നബി (സ്വ) തന്റെ തുപ്പുനീര് പുരട്ടിയ മണ്ണില്‍ മന്ത്രം ഉരുവിട്ടുകൊണ്ട് മുറിവില്‍ പുരട്ടിയിരുന്നു ഖുര്‍തുബി (റ) പറയുന്നു: “എല്ലാ വേദനകള്‍ക് മന്ത്രിക്കാമെന്നതിന് ഈ ഹദീസ് തെളിവാകുന്നു” 
(ഫുല്‍ ബാരി 13/121).ഹാഫിള് ഇബ്നു അബീശൈബഃ (റ)

 ആഇശഃ (റ) യില്‍ നിന്ന് നിവേദനം ചെയ്യുന്നു: “വെള്ളത്തില്‍ മന്ത്രിച്ച വെള്ളം രോഗിയുടെ മേല്‍ കുടയുന്നതിന് യാതൊരു വിരോ ധവുമില്ല” (മുസ്വന്നഫ്, 5/433).

അയ്യൂബ് (റ) പറയുന്നു: “ഞാന്‍ ഇബ്നു ഉമര്‍(റ)വിന്റെ മകന്‍ ഉബൈദുല്ലാഹിയുടെ കൈയില്‍ (മന്ത്രിച്ച) നൂല്‍ കണ്ടു”(മുസ്വന്നഫ് ഇബ്നു അബീശൈബഃ, 5/439).

ഇമാം നവവി(റ)പറയുന്നു: “ഖുര്‍ആന്‍ ആയതുകള്‍, ദിക്റുകള്‍ എന്നിവ കൊണ്ട് മന്ത്രിക്കുന്നതിന് വിരോധമില്ല” (ശറഹുല്‍മുഹദ്ദബ് 9/67). 

വിശുദ്ധ ഖുര്‍ആനോ മറ്റു ദിക്റുകളോ എഴുതികെട്ടുന്നതിനാണ് ‘ഏലസ്സ്’ എന്നു പറയുന്നത്. അംറുബ്നു ശുഐബ് (റ) തന്റെ പിതാവില്‍ നിന്ന് നിവേദനം ചെയ്യുന്നു: “ഉറക്കത്തിലുണ്ടാകുന്ന ഭയത്തില്‍ നിന്ന് മോചനം നേടാനായി, അഊദു ബികലിമാത്തില്ലാഹി… എന്നു തുടങ്ങുന്ന മന്ത്രം നബി(സ്വ)സ്വഹാബത്തിന് പഠിപ്പിച്ചുകൊടുത്തിരുന്നു.
സ്വഹാബി പ്രമുഖനായ ഇബ്നുഅംറ്(റ)പ്രായപൂര്‍ത്തിയായ തന്റെ മക്കള്‍ക്ക് ഇത് പഠിപ്പിച്ചുകൊടുക്കുകയും ചെറിയ കുട്ടികള്‍ക്ക് ഇത് എഴുതി ക്കൊടുക്കുകയും ചെയ്തിരുന്നു” (അബൂദാവൂദ്, 16/222).

 “ഇബ്നുഉമര്‍(റ) ഉറുക്കെഴുതി തന്റെ കുട്ടിയുടെ കഴുത്തില്‍ കെട്ടിക്കൊടുത്തിരുന്നു” (റാസി, 1/82)

ഹാഫിളു ഇബ്നു അബീശൈബഃ (റ) ഇബ്നു അബ്ബാസി (റ) ല്‍ നിന്ന് നിവേദനം ചെയ്യുന്നു:
“പ്രസവിക്കാന്‍ വിഷമിക്കുന്ന സ്ത്രീക്ക് നിസാഅ് സൂറഃയിലെ 46-ാം ആയതും അഹ്ഖാഫ് സൂറഃയിലെ 35-ആം ആയതും മറ്റു ചില ദിക്റുകളും പിഞ്ഞാണത്തില്‍ എഴുതി അത് കഴുകിയ വെള്ളം കുടിപ്പിച്ചാല്‍ പ്രസവം സുഖകരമാകുന്നതാണ്”
 (മുസ്വന്നഫ്, 5/433).

ഇബ്നുല്‍ഖയ്യിം എഴുതുന്നു: “വൃത്തിയുള്ള ഒരു പാത്രത്തില്‍ സൂറതുല്‍ ഇന്‍ശിഖാഖ് ഒന്നുമുതല്‍ നാലുവരെയുള്ള ആയതുകള്‍ എഴുതി അത് കഴുകിയ വെള്ളം ഗര്‍ഭിണിയെ കുടിപ്പിക്കുകയും അവളുടെ വയറിന്മേല്‍ കുടയുകയും വേണം”(സാദുല്‍ മആദ്, 4/292).

ഇബ്നുതൈമിയ്യഃ
എഴുതുന്നു: “ഖുര്‍ആനോ മറ്റു ദിക്റുകളോ അനുവദനീയമായ മഷി കൊണ്ട് എഴുതി അത് കഴുകി രോഗിയെ കുടിപ്പിക്കല്‍ അനുവദനീയമാകുന്നു. ഇബ്നു അബ്ബാസ് (റ) വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: പ്രസവം പ്രയാസകരമായാല്‍ ബിസ്മില്ലാഹി…. എന്നുതുടങ്ങുന്ന ദിക്റ് വൃത്തിയുള്ള പാത്രത്തില്‍ എഴുതി അവളെ കുടിപ്പിക്കണം. അലി(റ)പറയുന്നു: ഒരു കടലാസില്‍ ഇത് എഴുതി സ്ത്രീയുടെ തോളില്‍ കെട്ടണം. ഞാന്‍ ഇത് പരീക്ഷിച്ചുനോക്കി. ഇതിനേക്കാള്‍ അത്ഭുതകരമായ ഒന്നും ഞാന്‍ കണ്ടിട്ടില്ല” 
(ഫതാവാ ഇബ്നുതൈമിയ്യഃ, 19/36).

മന്ത്രം, ഉറുക്ക്, ഏലസ്സ് തുടങ്ങിയവക്കെല്ലാം നബി (സ്വ) മാതൃക കാണിക്കുകയും അത് സ്വഹാബിമാര്‍ക്കിടയില്‍ വ്യാപകമാവുകയും ചെയ്തിരുന്നതായി ഹദീസ് ഗ്രന്ഥങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. 

ഇന്നത്തെ പരിഷ്കരണവാദികളുടെ ആചാര്യന്മാരായ ഇബ്നു തൈമിയ്യഃ, ഇബ്നുല്‍ഖയ്യിം തുടങ്ങിയവര്‍ പോലും അത് അംഗീകരിച്ചിട്ടുണ്ട്. എന്നിട്ടും മുസ്ലിം സമുദായത്തില്‍ നിന്ന് ഇത്തരം ആത്മീയ ചികിത്സാ മുറകള്‍ പറിച്ചുമാറ്റാന്‍ ശ്രമിക്കുന്നവര്‍ തങ്ങളുടെ മുന്‍കാല നേതാക്കളുടെ ഗ്രന്ഥങ്ങളെങ്കിലും ഒന്ന് പരിശോധിച്ചിരു ന്നെങ്കില്‍!

⚡⚡⚡⚡⚡⚡⚡⚡⚡
ഇസ്ലാമിക് ആദർശ കൗൺസിലിംഗ്.
*🎯SIM-DA'WA-CENTRE-TGI 🎯*
〰〰〰〰〰〰〰〰〰〰

Saturday, April 28, 2018

മന്ത്രം

🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
,

ശിര്‍ക്കില്‍ നിന്ന് തലയൂരുമ്പോള്‍ ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം● 0 COMMENTS

ശിര്‍ക്കാരോപണത്തിലും സമൂഹത്തെ ഇസ്ലാമിന്‍റെ ധവളിമയില്‍ നിന്ന് പുറത്താക്കുന്നതിലുമായിരുന്നു എക്കാലത്തും മുജാഹിദ് മൗലവിമാരുടെ തടിമിടുക്ക്. സാധാരണക്കാര്‍ മുതല്‍ മഹാപണ്ഡിതര്‍ വരെയും അവരുടെ ശിര്‍ക്കുലാബില്‍ പരീക്ഷിക്കപ്പെട്ടു. തൗഹീദിന്‍റെ ഒരംശംപോലും കണ്ടുകിട്ടാനാവാതെ വന്നതിനാല്‍ അവരുടെയും മുസ്‌ലിം ലോകത്തെ ആകമാനവും മൗലവിമാര്‍ തെമ്മാടിക്കുഴിയില്‍ വരവു ചേര്‍ത്തു. ഉറുക്ക്, മന്ത്രിച്ചൂതല്‍, സിഹ്റ്, മൗലിദ്, ഇസ്തിഗാസ, തവസ്സുല്‍, ഖബര്‍സിയാറത്ത് തുടങ്ങി ആദരവും ബഹുമാനവുമടക്കം എല്ലാം ശിര്‍ക്കുവല്‍ക്കരണത്തിന് മതിയായ കാരണങ്ങളായി മുജാഹിദ് ഗവേഷണാലയത്തിലെ ശാസ്ത്ര പടുക്കള്‍ കണ്ടുപിടിച്ചുകളഞ്ഞു.

ഇതങ്ങനെ തുടരുന്നതിനിടയിലാണ് ചില ഗവേഷണങ്ങള്‍ക്ക് ഗതിമാറ്റം വരുന്നത്. ശിര്‍ക്കാന്‍ തേച്ചത് തൗഹീദായി തോന്നിയത്. എക്സറേ അടക്കം യാദൃച്ഛികമായുണ്ടായ ചില കണ്ടെത്തലുകളുണ്ടല്ലോ, അപ്രകാരം ശിര്‍ക്കുലാബില്‍ ജിന്നു കേറുന്നതും ഭൗതിക അഭൗതിക മാനദണ്ഡങ്ങള്‍ കീഴ്മേല്‍ മറിയുന്നതുമൊക്കെ ഇതിന്‍റെ അനുബന്ധമായുണ്ടായി. തൗഹീദിന്‍റെ നിര്‍വചനം പലയാവര്‍ത്തി വെട്ടിത്തിരുത്തി. തൗഹീദിനായധ്വാനിച്ചു മണ്‍മറഞ്ഞ പല മൗലവിമാരുടെയും ജീവിതം വൃഥാവിലായെന്നു മാത്രമല്ല, കടുകട്ടി ശിര്‍ക്കും പേറി ചരമം കൊണ്ട് ഭാഗ്യശൂന്യരുമായി അവര്‍. സിഹ്ര്‍ ഫലിക്കുന്നത് അഭൗതികമായും കാര്യകാരണബന്ധങ്ങള്‍ക്ക് അതീതമായുമാകയാല്‍ തൗഹീദ് തലകുത്തി നിന്നു. ആകെ ഓടക്കാട്ടില്‍ ഒറ്റയാന്‍ കയറിയ പ്രതീതി. അങ്ങനെയാണ് മൗലവി ഗ്രൂപ്പും മടവൂര്‍ ഗ്രൂപ്പും ഉണ്ടായത്. ജിന്നൂരികളെന്ന് ഇരുകൂട്ടരും ഓമനിച്ചു വിളിച്ച സക്കരിയ്യ ഗ്രൂപ്പും ജനിച്ചു. പിന്നെയും ഗവേഷണം മുറുകിയപ്പോള്‍ മൂന്നാം മുന്നണിയുടെ നേതാവ് കളംചാടി. രാഹുല്‍ ഗാന്ധിയെ കാണാതായപ്പോഴുണ്ടായപോലെ അഭ്യൂഹം മാത്രമാണ് ടിയാനെ കുറിച്ച് ഇപ്പോഴുള്ളത്.

മുജാഹിദ് പാളയത്തിലെ ഈ ജാതി കുത്തിമറിച്ചിലുകള്‍ കേട്ടും വായിച്ചും തലചുറ്റി ഓക്കാനം മുട്ടി നില്‍ക്കുന്ന കേരളക്കാര്‍ക്ക് പിന്നെയും ഇതോര്‍മപ്പെടുത്തിയത് മഹത്തായ ഒരു കരണംകുത്തി മറിയലിനുകൂടി ഈ ‘നവോത്ഥാന’ പ്രസ്ഥാനം വിധേയമായിരിക്കുന്നത് പരിചയപ്പെടുത്താനാണ്. മന്ത്രിച്ചൂതിയുള്ള ആത്മീയ ചികിത്സയാണ് ഇപ്പോള്‍ മുജാഹിദുകളുടെ പോസ്റ്റുമോര്‍ട്ടം ടേബിളില്‍ വിറങ്ങലിച്ചു കിടക്കുന്നത്.

മതം ചികില്‍ത്സക്ക് പ്രോത്സാഹനം നല്‍കിയിട്ടുണ്ട്. അത് ഭൗതിക-ആത്മീയ രീതികളിലൊക്കെയാവാം. വേറിട്ടും സംയുക്തമായും ചെയ്യാം. അന്യത്ര വിശദീകരിക്കപ്പെട്ടതാകയാല്‍ അതിന്‍റെ ആധികാരികതയും പ്രാമാണികതയുമൊന്നും ഇവിടെ പരാമര്‍ശിക്കുന്നില്ല. മതം അനുവദിച്ച, റസൂല്‍(സ്വ) പ്രോത്സാഹിപ്പിച്ച, പില്‍ക്കാല പണ്ഡിതരൊക്കെയും നടത്തിക്കാണിച്ച മന്ത്രിച്ചൂത്ത് ചികിത്സ കേരളത്തില്‍ നടന്നു വന്നിരുന്നു; ഇപ്പോഴും വ്യാപകമായി നിലകൊള്ളുന്നു. മുസ്‌ലിം സമൂഹത്തിന് ഈ കാര്യത്തില്‍ അല്‍പമാത്ര സന്ദേഹം പോലുമുണ്ടായിരുന്നില്ല.

വിഷം തീണ്ടി മരണാസന്നനായ ഒരു ഗോത്ര തലവനെ അബൂസഈദിനില്‍ ഖുദ്രി(റ) മന്ത്രിച്ചൂതി സുഖപ്പെടുത്തിയതും പ്രതിഫലമായി ലഭിച്ച മുപ്പത് ആടുകളെ തിരുനബി (സ്വ) അംഗീകരിച്ചതുമടക്കം നിരവധി പ്രമാണങ്ങള്‍ അവര്‍ക്ക് മുമ്പിലുണ്ടല്ലോ. മന്ത്രിച്ചൂത്ത് പ്രോത്സാഹിപ്പിക്കുന്നതിന്‍റെ  ഭാഗമാവാം, തിരുനബി(സ്വ) പ്രതിഫലമായി ലഭിച്ച ആടുകളില്‍ നിന്ന് വിഹിതമാവശ്യപ്പെടുക പോലുമുണ്ടായി.

പിന്നെയും ഇക്കാര്യത്തില്‍ ശങ്കിക്കുക നബി(സ്വ)യുടെ ദര്‍ശനങ്ങളില്‍ തരിമ്പും താല്‍പര്യമില്ലാത്ത ഇടമറുകാദികള്‍ മാത്രം. പക്ഷേ, മുജാഹിദുകള്‍ ഈ രംഗത്ത് ഇടമറുകിനെയും ചാള്‍സ് ഡിക്കന്‍സിനെയും സാക്ഷാല്‍ ബര്‍ണഡ് റസ്സലിനെയും കടത്തി വെട്ടി. നബി  (സ്വ) ചെയ്താലും അംഗീകരിച്ചാലും ലോക മുസ്‌ലിംകളഖിലം അനുവര്‍ത്തിച്ചാലുമൊന്നും മന്ത്രിച്ചൂത്ത് പറ്റില്ലെന്ന് അവര്‍ വാശിപിടിച്ചു. കാരണം ലളിതം, ശിര്‍ക്കോഫോബിയ! മന്ത്രിച്ച വെള്ളം കുടിച്ച് രോഗം മാറിയാല്‍ അത് അഭൗതിക രീതിയാണ്, കാര്യകാരണബന്ധങ്ങള്‍ക്കതീതമാണ്. ഇതിനപ്പുറം ശിര്‍ക്കെന്ത്? മുജാഹിദ് പുറംപോക്കിലെ ഓരോ അംഗവും  ഈ ആവശ്യാര്‍ത്ഥം തൊണ്ട കീറി. ലേഖനങ്ങളും പുസ്തകങ്ങളും പിറന്നു. അവര്‍ നിര്‍മാര്‍ജനം ചെയ്ത മഹാ ദ്രോഹങ്ങളില്‍ മുഖ്യമായി ഇതിനെ എണ്ണി. ചില പഴംപുരാണങ്ങള്‍ വായിക്കുക:

‘നൂല്, മന്ത്രം, പിഞ്ഞാണമെഴുത്ത്, മന്ത്രിച്ചൂതിയ വെള്ളം, മൗലൂദ്… എന്നിവ ചികിത്സാരീതികളായി സ്വീകരിക്കുന്ന ശിര്‍ക്കന്‍ വിശ്വാസം (അവിഭക്ത കെ.എന്‍.എം പ്രസിദ്ധീകരിച്ച ഇസ്ലാഹി പ്രസ്ഥാനം എന്ന കൃതി പേജ് : 161)  നബി(സ്വ) പോലും ചെയ്ത മന്ത്രിച്ചൂതല്‍ ശിര്‍ക്കാണെന്ന്!

അല്‍ ഇസ്വ്ലാഹ് മാസികയിലെ നിറസാന്നിധ്യം എസ്.എസ് ചങ്ങലീരി എഴുതിയതിപ്രകാരം: ‘എന്നാല്‍ മന്ത്രത്തോടൊപ്പം എന്തെങ്കിലും ഊതിക്കുടിക്കുകയോ ശരീരത്തിലോ മറ്റോ കെട്ടുകയോ ചെയ്യാന്‍ പാടില്ലെന്നും അത് ശിര്‍ക്കും കുഫ്റുമാണെന്നും വ്യക്തമായി’ (ആദര്‍ശ ഡയറി, പേ 57).

മറ്റ് നിരവധി പുസ്തകങ്ങളിലും പ്രഭാഷണങ്ങളിലും ഇക്കാര്യം വിശദീകരിച്ചു പറഞ്ഞിട്ടുണ്ട്.

മന്ത്രിക്കലും വെള്ളത്തില്‍ ഊതിക്കുടിക്കലുമൊക്കെ തനിശിര്‍ക്കും അന്ധവിശ്വാസവും പരമാബദ്ധവും ആയി കൂവി നടന്നവര്‍ ഹദീസും ആയത്തും പഠിച്ച് കുറച്ച് ‘വെളിവ്വെച്ചു’ തുടങ്ങിയപ്പോള്‍ ആകെ മാറിയ കൗതുകമാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇതൊക്കെ തൗഹീദിന്‍റെ കടുകട്ടിയാണത്രെ! ഇപ്പോള്‍ തുപ്പല്‍ തെറിപ്പിച്ച് വരേെ ഊതി ചികിത്സിക്കാമത്രെ മുജാഹിദുകള്‍ക്ക്!

അല്‍ ഇസ്വ്ലാഹ് മാസിക 2015 മാര്‍ച്ച് ലക്കം പ്രസിദ്ധീകരിച്ച മന്ത്രങ്ങളുടെ രീതികള്‍ എന്ന ദീര്‍ഘ ലേഖനത്തിന്‍റെ ചില വരികള്‍ കാണുക:

‘മന്ത്രത്തിന്‍റെ രൂപങ്ങള്‍ വിവിധ രീതികളില്‍ പ്രമാണങ്ങളില്‍ വന്നിട്ടുണ്ട്. ചില ഹദീസുകള്‍ കാണുക:

ആയിശ(റ)യില്‍ നിന്നും ഉദ്ധരിക്കുന്നു. അവര്‍ പറഞ്ഞു: ‘തന്‍റെ കുടുംബത്തിലാരെങ്കിലും രോഗിയായാല്‍ അവിടുന്ന് മുഅവ്വിദാത്ത് (സൂറ:നാസ്, ഫലക്വ്) ഓതി ഊതാറുണ്ടായിരുന്നു. നബി(സ്വ) വഫാത്തായ രോഗത്തിലായപ്പോള്‍ ഞാന്‍ അവിടുത്തെ മേല്‍ ഊതുകയും അവിടുത്തെ കൈകൊണ്ട് തന്നെ തടവുകയും ചെയ്തു കൊണ്ടിരുന്നു. എന്‍റെ കൈകളേക്കാള്‍ അവിടുത്തെ കൈകള്‍ക്ക് ബറകത്ത് ഉള്ളതു കൊണ്ടാണ് (അവിടുത്തെ കൈകള്‍ കൊണ്ടു തന്നെ തടവിയത്’ (ബുഖാരി. ഖുര്‍ആനിന്‍റെ സവിശേഷതകള്‍).

അബൂ സഈദ്(റ)വിന്‍റെ ഹദീസില്‍ വന്നിട്ടുള്ള പാമ്പുകടിയേറ്റവന്‍റെ കഥയില്‍ പറഞ്ഞ സംഭവം…. പിന്നെ അദ്ദേഹം പോയി തുപ്പല്‍ തെറിപ്പിച്ച് ഊതാന്‍ തുടങ്ങി, സൂറത്തുല്‍ ഫാതിഹ ഓതികൊണ്ടായിരുന്നു. ആ കാര്യം പിന്നീട് നബി(സ്വ) അംഗീകരിച്ചു കൊടുത്തു (ബുഖാരി).

മുസ്‌ലിമിന്‍റെ റിപ്പോര്‍ട്ടിലുള്ളത്, ‘അദേഹം ഉമ്മുല്‍ ക്വുര്‍ആന്‍ ഓതാന്‍ തുടങ്ങി. തന്‍റെ ഉമിനീര്‍ കൂട്ടിവെച്ചു കൊണ്ട് ഊതുകയും ചെയ്തു കൊണ്ടിരുന്നു. അങ്ങനെ ആ മനുഷ്യന്‍ വിഷമത്തില്‍ നിന്ന് മോചിതനായി’ എന്നാണ് (സ്വഹീഹ് മുസ്‌ലിം).

മന്ത്രത്തില്‍ ‘നഫ്സും’ ‘തഫ്ലും’ (ഊത്തും തുപ്പലും-ലേ) ആകാം എന്ന് ഈ ഹദീസുകളില്‍ നിന്ന് തെളിയുന്നു. അപ്രകാരമാണ് സ്വഹാബത്തിലെ ഒരു സംഘം പറഞ്ഞത്. പണ്ഡിതന്‍മാരില്‍ മഹാഭൂരിപക്ഷവും ഈ വീക്ഷണക്കാരാണ് (പേ:33).

മന്ത്രത്തിന്‍റെ വിഷയത്തില്‍ വന്നിട്ടുള്ള ഹദീസുകളും അതേപോലെ നഫ്ഥ്-തഫ്ല് എന്നിവ പരാമര്‍ശിക്കപ്പെട്ട നസ്സ്വുകളും വിശകലന വിധേയമാക്കിയാല്‍ ക്വിറാഅത്തിന് മുന്നേയും പിന്നേയും ഒപ്പവുമൊക്കെ ഊത്ത് നടത്തപ്പെട്ടതായി മനസ്സിലാക്കാം. ഈ പറഞ്ഞ മൂന്ന് രീതിയും അനുവദനീയമാണെന്ന് ഹദീസുകളില്‍ നിന്ന് കിട്ടും (പേജ്:34).

ഈ മന്ത്രത്തിന്‍റെ രീതി ഇപ്രകാരമാണ്. ഒരു പാത്രത്തില്‍ വെള്ളമെടുത്ത് നിയമ വിധേയമായ മന്ത്രങ്ങള്‍ ചൊല്ലി അതില്‍ ഊതുക. അതിന് ശേഷം രോഗി അത് കൊണ്ട് കുളിക്കുകയോ കുടിക്കുകയോ രോഗമുള്ള ഭാഗത്ത് അത് (ഒഴിച്ച്)കൊണ്ട് തടവുകയോ ചെയ്യുക (പേജ്:35).

അഹമദ് പറഞ്ഞു-അദ്ദേഹം (ഥാബിത്) രോഗിയായിരുന്നു. അപ്പോള്‍ നബി(സ്വ)… ഒരല്‍പ്പം മണ്ണെടുത്തു. പിന്നെ അതൊരു പാത്രത്തിലാക്കി. പിന്നെ അതില്‍ വെള്ളത്തില്‍ ഊതി അദ്ദേഹത്തിന്‍റെ മേല്‍ ഒഴിച്ചു (സുനനു അബീദാവൂദ്).

ലൈഥ്ബ്നു അബീസുലൈമില്‍നിന്ന്. അദ്ദേഹം പറഞ്ഞു: ഈ ആയത്തുകള്‍ ഒരു പാത്രത്തിലെ വെള്ളത്തില്‍ ഓതി സിഹ്റ് ബാധിതന്‍റെ ശരീരത്തില്‍ ഒഴിച്ചാല്‍ ശമനം കിട്ടും (ഇബ്നു അബീ ഹാതിമിന്‍റെ തഫ്സീര്‍). ഇമാം അഹ്മദിന്‍റെ മകന്‍ സ്വാലിഹ് പറഞ്ഞു. ഞാന്‍ ചിലപ്പോഴൊക്കെ വയ്യാത്തവനാവും. അപ്പോള്‍ എന്‍റെ പിതാവ് ഒരു പാത്രം വെള്ളമെടുത്ത് അതില്‍ ഓതുകയും എന്നോട് അത് കുടിക്കാനും മുഖവും കൈയ്യും കഴുകാനും പറഞ്ഞിരുന്നു (പേജ്:36). ഇബ്നു തൈമിയ്യ പറഞ്ഞു. ഖുര്‍ആനില്‍ നിന്നോ മറ്റു ദിക്റുകളില്‍ നിന്നോ വല്ലതും പാത്രത്തിലോ പലകയിലോ മറ്റോ എഴുതി അത് വെള്ളം കൊണ്ട് മായ്ച്ചശേഷം കുടിക്കുന്നത് കൊണ്ട് തെറ്റില്ലെന്ന് ഇമാം അഹ്മദും മറ്റും ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട് (മജ്മഉല്‍ ഫതാവാ) (പേജ്:37).

മന്ത്രത്തിന്‍റെ ആധികാരികത ഇത്ര ആവേശത്തില്‍ സമര്‍ഥിച്ച് ഞെളിഞ്ഞിരിക്കുന്ന നവ മുജാഹിദുകളോട് ചില ഓര്‍മകള്‍ ഉണ്ടായിരിക്കണമെന്ന് സൂചിപ്പിക്കട്ടെ. പ്രധാനമായും ഇത് പറഞ്ഞായിരുന്നു ലോക മുസ്‌ലിംകളെ നിങ്ങള്‍ മുശ്രിക്കുകള്‍ ആക്കിയത്. അടിയന്തരമായി അവരോട് ക്ഷമ ചോദിക്കുക. മുശ്രികല്ലാത്തവരെ ശിര്‍ക്ക് ആരോപിക്കുമ്പോള്‍ അത് തിരിഞ്ഞ് കുത്തുമെന്ന് ഉറപ്പ്, അത്കൊണ്ട് ശഹാദത്ത് പുതുക്കുക. അനേകം മുജാഹിദുകള്‍ ഇങ്ങനെയാണ് ചരമമടഞ്ഞത്-അവരുടെ ആഖിറത്തെ കുറിച്ച് വിശദീകരിക്കുക, എന്തായാലും നിങ്ങളുടെ പഠനം തുടരണം. എങ്കില്‍ സമീപ ഭാവിയില്‍ ഇസ്തിഗാസയും തവസ്സുലുമൊക്കെ പ്രാമാണികമാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാനാവും.

ഇബ്റാഹിം സഖാഫി പുഴക്കാട്ടിരി

Friday, April 20, 2018

മന്ത്രം, ഉറുക്ക്: സ്വലാഹി മഞ്ഞതന്നെ കാണുന്നു!● 1 COMMENT

🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

മന്ത്രം, ഉറുക്ക്: സ്വലാഹി മഞ്ഞതന്നെ കാണുന്നു!● 1 COMMENT

പാഴ്മരം പോലെയാണ് മുജാഹിദ് പ്രസ്ഥാനം അകക്കാമ്പോ കാതലോ ഇല്ലാത്ത ദുര്‍ബല സ്വരൂപം. എത്രമേല്‍ പുറം മോടികാണിച്ചാലും ആത്മീയ ശൂന്യതയും പ്രമാണ വിരുദ്ധതയും അതിനെ ദുര്‍ബലപ്പെടുത്തുന്നു. ആകെയുള്ള പുറം തടിയെയും വിശ്വാസ പ്രശ്നങ്ങള്‍ കരണ്ട് തീര്‍ക്കുന്നതാണ് സമകാലികാനുഭവങ്ങള്‍. പ്രധാനമായും, തൗഹീദ് ശിര്‍ക്കു സംബന്ധിയായി ഒരു തീരുമാനത്തിലെത്താന്‍ കഴിയാതെ വരിക എന്നത് ഒരു ഇസ്‌ലാമിക പ്രസ്ഥാനത്തെ ഏറെ ബാധിക്കുമല്ലോ. തൊലിപ്പുറ വിശദീകരണങ്ങള്‍ സംഘടനക്കകത്തും ജമാഅത്ത് പോലുള്ള സമദുഃഖിതരില്‍ നിന്നും ഉണ്ടാകുന്നുണ്ടെങ്കിലും പ്രസ്ഥാനത്തെ ബാധിച്ച യഥാര്‍ത്ഥ പ്രഹേളിക ഈ പറഞ്ഞതാണ്.

മനുഷ്യ ബുദ്ധിയുടെ പരിമിതി അവന്റെ നിയമനിര്‍മ്മാണത്തിനെ സ്വാധീനിക്കുമെന്നുറപ്പ്. അതുകൊണ്ട് തന്നെ മനുഷ്യ നിര്‍മിതമോ ഇടപെടലുകള്‍ക്ക് വിധേയമോ ആയ ദര്‍ശനങ്ങളില്‍ മൗലിക വൈരുദ്ധ്യങ്ങളുണ്ടാവും. ഇതിന്റെ അനുബന്ധമായി ഉണ്ടാകുന്ന പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ നിരന്തര മാറ്റിത്തിരുത്തലുകളാണ് ആശ്രയിക്കാനുള്ളത്. മുജാഹിദുകള്‍ക്കു പോലുമറിയുന്നതാണിക്കാര്യം. അബ്ദുല്‍ ഹഖ് സുല്ലമി എഴുതിയതിപ്രകാരം: “മനുഷ്യമനസ്സുകളില്‍ ഉരുത്തിരിഞ്ഞ് അവര്‍ മിനഞ്ഞുണ്ടാക്കുന്ന അഖീദ പരസ്പര വിരുദ്ധങ്ങളും വ്യത്യസ്തങ്ങളുമാവുക തന്നെ ചെയ്യും” (വിശ്വാസകാര്യങ്ങള്‍/11).

മുജാഹിദ് പ്രസ്ഥാനം രൂപപ്പെട്ടകാലത്ത് വിരലിലൊതുങ്ങുന്ന വിഷയങ്ങളിലാണ് അവര്‍ ഇസ്‌ലാമുമായി കലഹിച്ചിരുന്നത്. ഇന്നത് ഇരട്ട സ്വെറി തികച്ചിരിക്കുന്നു. പരിണാമത്തിന്റെ റോക്കറ്റ് വേഗമാണിന്നത്. ആദര്‍ശത്തില്‍ മാത്രമല്ല പ്രവര്‍ത്തന ശൈലിയിലും ഈ മാറ്റം പ്രകടമാണ്. കുറച്ചു മുമ്പുവരെ പൊതു മുസ്‌ലിം സമൂഹത്തെ കൊല്ലല്‍ നിര്‍ബന്ധമാണെന്നായിരുന്നു പ്രചാരണം. ഇപ്പോഴത് വിട്ടുമാറിയിട്ടുണ്ട്. പൂര്‍വിക മഹാന്‍മാരെ മുഴുവന്‍ പിണ്ഡംവെച്ച് പുറത്താക്കാനും തെമ്മാടിക്കുഴിയിലടക്കാനും ഒരു കാലത്ത് മുജാഹിദുകള്‍ പരസ്പരം മത്സരിച്ചിരുന്നു. അങ്ങനെയാണ് ലോകപ്രശസ്ത ആത്മീയ നായകന്‍ ശൈഖ് മുഹ്യിദ്ദീന്‍ ജീലാനി(റ)യെകുറിച്ച് ശ്രീ ശങ്കര അദ്വൈതം ഏറെ സ്വാധീനിച്ച ആള്‍ എന്ന് ഇവര്‍ എഴുതിയത്. ഈ രീതി തികഞ്ഞ വങ്കത്തമാണെന്ന തിരിച്ചറിവ് പ്രസ്ഥാനത്തില്‍ ഇടിമുഴക്കം സൃഷ്ടിച്ചു. അങ്ങനെ ജിന്നും ശ്വൈാനും അവരെ ബാധിച്ചുതുടങ്ങി. ആത്മീയ ചികിത്സ ആവശ്യമാണെന്ന വാദം അംഗീകരിക്കപ്പെട്ടു. കണ്ണേറു പരിഹാര ക്രിയകളും പ്രയോഗ രംഗത്ത്വന്നു. നാരിയത്ത് സ്വലാത്ത് അനുവദനീയമാക്കാന്‍ ആഭ്യന്തര സംവാദങ്ങളുണ്ടായി. ഏറ്റവുമൊടുവില്‍ ഇസ്തിഗാസ, തവസ്സുല്‍ വിഷയത്തില്‍പ്പോലും മഹാന്‍മാരുടെ പ്രവര്‍ത്തനം ഏറെ ഭീഷണിയായി മുജാഹിദുകളെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്നു. പ്രസ്ഥാനം ശിര്‍ക്കിന്റെ കരിമ്പട്ടികയിലെഴുതിയ മിക്ക സംഗതികളും ഇസ്‌ലാം കൈമാറിതന്ന ജ്ഞാന ശൃംഖലയിലെ ഓരോ കണ്ണിയും അനുവര്‍ത്തിച്ചതാണെങ്കില്‍ രണ്ടാലൊരു പ്രശ്നം പരിഹരിച്ചേ മതിയാവു എന്നതിലെത്തി കാര്യങ്ങള്‍. ഒന്നുകില്‍ ഹദീസ് പണ്ഡിതരും മുഫസ്സിറുകളും കര്‍മശാസ്ത്ര വിദഗ്ധരുമടങ്ങുന്ന ഇതുവരെയുള്ള പണ്ഡിതരെല്ലാം ശിര്‍ക്കുകാര്‍! അല്ലെങ്കില്‍ അവരെ ശിര്‍ക്കുകാരാക്കുന്ന മുജാഹിദുദര്‍ശനങ്ങള്‍ പരമാബദ്ധം, പ്രമാണ വിരുദ്ധം!! ഒന്നാം ഭാഗം അംഗീകരിക്കുന്നത് ഒടുങ്ങാത്ത കുഴപ്പങ്ങളുടെ തുടക്കമാവുമെന്നത് ഏറെ ചിന്ത വേണ്ടാത്ത സത്യമാണ്. അത്തരം “മുശ്രിക്കുകള്‍” കൈമാറിയ ഖുര്‍ആന്‍, ഹദീസ്, മറ്റു പ്രമാണങ്ങള്‍, വിശ്വാസകര്‍മ കാര്യങ്ങള്‍ ഒന്നും തീരെ അംഗീകരിക്കാനാവാതിരിക്കുക ചെറിയ പ്രതിസന്ധിയാണോ? അതുകൊണ്ട് തന്നെ രണ്ടാം പാര്‍ശം പ്രബലമാക്കുകയാണ് ആകെയുള്ള പോംവഴി. ഇത് പ്രസ്ഥാന നേതൃത്വത്തിലേയും അനുയായികളിലെയും നല്ലൊരു വിഭാഗം തിരിച്ചറിഞ്ഞതാണ് നിലവിലുള്ള ഇരുള്‍ മൂടലിന്റെ യഥാര്‍ത്ഥ കാരണം. പണപ്പെരുപ്പവും ഭൗതിക സ്വാധീനവും ചില വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗള്‍ഫ് പണവും കാണിച്ച് കുറച്ച് കാലത്തേക്കുകൂടി ഇത് മറച്ചുവെക്കാനായേക്കുമെങ്കിലും മുജാഹിദുകളിലെ ആഖിറത്തെ ഭയപ്പെടുന്ന ഒരാളെപ്പോലും ഏറെക്കാലം കൂടെ നിര്‍ത്താന്‍ ഒരു കോക്കസിനും കഴിയില്ലതന്നെ.

ആത്മീയ ചികിത്സ:

ഇനിയും പഠിക്കാത്ത മുജാഹിദുകള്‍

യുക്തിവാദത്തെയാണ് മുജാഹിദ് പ്രചാരകര്‍ ഇന്നോളം കൂട്ടുപിടിച്ചിരുന്നത്. അവരുടെ പരിമിത യുക്തിക്ക് ദഹിക്കാത്ത തൊന്നും അവര്‍ അംഗീകരിച്ചില്ല. ഹദീസ് വാക്യങ്ങള്‍ വരെ യുക്തിവിരുദ്ധം എന്ന ന്യായങ്ങളുയര്‍ത്തി നിഷ്കരുണം തള്ളിക്കളഞ്ഞു. മുജാഹിദുകള്‍ അംഗീകരിക്കുന്ന ചില ആധുനിക ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ചില ഖുര്‍ആന്‍ സൂക്തങ്ങള്‍ക്കു പോലും യുക്തിവിരുദ്ധത ചൂണ്ടിക്കാട്ടി തിരുത്ത് ആവശ്യപ്പെടുകയുണ്ടായി. ഇതിലപ്പുറം മറ്റെന്ത് യുക്തി ഭ്രമമാണ് ഉണ്ടാവേണ്ടത്.

അഭൗതിക, കാര്യ കാരണബന്ധങ്ങള്‍ക്ക് അതീതമായ സഹായോപദ്രവങ്ങള്‍ ദൈവേതരരില്‍ നിന്ന് പ്രതീക്ഷിക്കുന്നതും ഉണ്ടാവാമെന്ന് വിശ്വസിക്കുന്നതും ശിര്‍ക്കാണെന്ന വിശദീകരണങ്ങളുണ്ടായത് ഈ പശ്ചാതലത്തിലാണ്. പ്രസ്തുത നിര്‍വചനവുമായി മുജാഹിദുകള്‍ മതത്തെ സമീപിച്ചപ്പോള്‍, ആന കയറിയ കരിമ്പിന്‍ തോട്ടം പോലെ മതവും പ്രമാണങ്ങളും തകര്‍ന്നു വശംകെട്ടതു സ്വഭാവികം.

കറാമത്ത്, മുഅ്ജിസത്ത്, ഖുര്‍ആന്‍ ചികിത്സ, മന്ത്രിക്കല്‍, സിഹ്ര്‍, ജിന്ന് തുടങ്ങി നിരവധി സംഗതികള്‍ പാടെ തള്ളിക്കളയുന്നതിലേക്ക് മുജാഹിദ് മതം വികസിച്ചു വന്നത് അങ്ങനെയാണ്. മുസ്‌ലിം ലോകം മുഴുക്കെ അംഗീകരിച്ച ആത്മീയ ചികിത്സയെ കുറിച്ച് ഇവരുടെ പഴയനിയമ ഗ്രന്ഥങ്ങള്‍ പഠിപ്പിച്ചതിങ്ങനെയായിരുന്നു: “രോഗങ്ങള്‍ക്കും മറ്റു അവശതകള്‍ക്കും കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം പരിഹാരം കാണാന്‍ ശ്രമിക്കുക. കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി രോഗം സുഖപ്പെടുത്താന്‍ കഴിവുള്ള അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക, ക്ഷമ കൈകൊള്ളുകയും ചെയ്യുക. ഇതാണ് ഇസ്‌ലാമിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍. ഉറുക്ക്, നറുക്ക്, ഏലസ്സ്, ഐകല്ല് തുടങ്ങിയ ക്ഷുദ്രവിദ്യകള്‍ കൊണ്ട് രോഗങ്ങള്‍ക്ക് ശമനം തേടുന്നത് ശിര്‍ക്കിന്റെ വകുപ്പിലുള്‍പ്പെട്ടതാണ്” (കുഞ്ഞീദു മദനി, ഇസ്‌ലാമിന്റെ ജീവന്‍, കെ.എന്‍.എം പ്രസിദ്ധീകരണം)

മേല്‍ ഉദ്ധരണത്തില്‍ സൂചിപ്പിച്ച കാര്യങ്ങളുടെ മതവിധിയും പ്രമാണികതയും അന്യത്ര വിശദീകരിച്ചതിനാല്‍ കൂടുതല്‍ പറയുന്നില്ല . ഇതിന്റെ പൊരുള്‍ വ്യക്തമാണല്ലോ, ഔഷധ പ്രയോഗമെന്ന കാര്യകാരണ ബന്ധങ്ങള്‍ക്കു വിധേയമായ ചികിത്സയും പ്രാര്‍ത്ഥനയും മാത്രമാണ് ഇസ്‌ലാം അംഗീകരിച്ച ശമന മാര്‍ഗങ്ങള്‍. മന്ത്രിക്കാനോ ഖുര്‍ആന്‍ദിക്റ് വചനങ്ങള്‍, അല്ലാഹുവിന്റെ നാമങ്ങള്‍ പോലുള്ളവ എഴുതിക്കെട്ടാനോ മതം അംഗീകരിക്കുന്നേയില്ല! വലിയ ശബ്ദത്തില്‍ മുജാഹിദ് പ്രസ്ഥാനം കേരളമാകെ ഇത് പാടി നടന്നിരുന്നു. പിന്നീട് ചില മൗലിക മാറ്റങ്ങള്‍ അവരില്‍ കാണാനായി. ജിന്ന് ശ്വൈാന്‍ എന്നിവയുടെ ഉപദ്രവം, അതുപോലെ സിഹ്റ് കൊണ്ട് ശാരീരികമായും മാനസികമായും ഉണ്ടാവുന്ന വിഷമതകള്‍, ശ്വൈാന്‍ കേറലും ചികിത്സിച്ച് ഇറക്കലും ഒക്കെ പ്രസ്ഥാനത്തെ പിടിച്ചുലച്ചു. ഇതൊക്കെ സമര്‍ത്ഥിക്കുന്ന കൃതികളും ഉപകൃതികളുമുണ്ടായി. ഇതു സംബന്ധമായി വിരചിതമായ ഒരു മുജാഹിദ് പുസ്തകത്തില്‍ നിന്ന് ഉദ്ധരിക്കാം:

“മരുന്ന്, ഗുളിക, ഓപറേഷന്‍ , ഉഴിച്ചില്‍, തടകല്‍ തുടങ്ങിയ ഭൗതിക ചികിത്സകളല്ലാതെ ആത്മീയ ചികിത്സ എന്നൊന്ന് ഇല്ലേയില്ല എന്ന് തെറ്റിദ്ധരിച്ച ചിലരുണ്ട്. എന്നാല്‍, ഒരുതരം ആത്മീയ ചികിത്സാമുറ തന്നെ ഇസ്‌ലാമിനുണ്ട്” (ജിന്ന്, സിഹ്ര്‍, കണ്ണേറ്, റുക്വ്യഃ ശറഇഃ ഒരു പ്രമാണിക പഠനം, പു:66) മന്ത്രത്തെ ന്യായീകരിക്കാനിറക്കിയ പുസ്തകത്തില്‍ നിന്നാണ് ഈ പരാമര്‍ശങ്ങള്‍.

മുജാഹിദ് പ്രസ്ഥാനത്തിന് സംഭവിച്ച മുന്‍കാലാബദ്ധങ്ങള്‍ ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ അത് തിരുത്താന്‍ ആരെയും പേടിക്കേണ്ടെന്ന് പ്രസ്തുത ഗ്രന്ഥത്തില്‍ ഉപദേശം നല്‍കിയിട്ടുമുണ്ട് (പു:69). അടിസ്ഥാന മുജാഹിദുകളെന്നവകാശപ്പെടുന്ന അബ്ദുറഹ്മാന്‍ സലഫി വിഭാഗവും തിരുത്തല്‍ വാദികളായ സകരിയ്യാക്കളും സിഹ്റിന്റെ യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നവരാണ്. ഇവരില്‍തന്നെ ചിലര്‍ പൂര്‍വികാചാര്യരായ ഇബ്നുതൈമിയ്യയെയും ഇബ്നുല്‍ ഖയ്യിമിനെയുമൊക്കെ മാതൃകയാക്കി വിവിധ ചികിത്സാരീതികളും ശ്വൈാന്‍ ബാധക്ക് അടി ചികിത്സയും നടത്തിവരുന്നു. ഇതുകൊണ്ടുമാത്രം ഇവര്‍ നാളിതുവരെ പഠിപ്പിച്ച തൗഹീദ് ദൂരെ വലിച്ചെറിയേണ്ടി വന്നിരിക്കുന്നു. അഭൗതിക രീതിയിലുള്ള ഉപദ്രവം ദൈവേതരില്‍ നിന്നുണ്ടാവാമെന്നതിന്റെ പ്രഖ്യാപനമാണല്ലോ ഇത്. തനി യുക്തിവാദം പിന്‍തുടരുന്ന മോഡേണിസ്റ്റ് ഗ്രൂപ്പായ മടവൂര്‍ സംഘത്തിന്റെ തൗഹീദിന് പല പ്രതിസന്ധികള്‍ വേറെയുണ്ടെങ്കിലും ഈ പ്രശ്നം അവരെ പൊതുവെ ബാധിക്കില്ല. സിഹ്റ് ബാധ പോലുള്ള പ്രമാണ പ്രവാഹം സാക്ഷിനില്‍ക്കുന്ന വസ്തുതകളെ കണ്ണടച്ചും ഹദീസ് തള്ളിയും നിഷേധിച്ചുമൊക്കെയാണ് അവര്‍ പിടിച്ച് നില്‍ക്കുന്നത്. ഏതായാലും വിവിധ അന്തസ്സംഘര്‍ഷങ്ങളാല്‍ മുഖരിതമാണ് മുജാഹിദ് ലോകം. അവരുടെ തൗഹീദ് പുരയില്‍ എല്ലാവരും നഗ്നരാണെന്നത് ഇതിനകം ലോകത്തിനു ബോധ്യപ്പെട്ടുകഴിഞ്ഞിരിക്കുന്നു.

സകരിയ്യയുടെ മഞ്ഞക്കണ്ണ്

ഒരു മിമിക്രി ആര്‍ട്ടിസ്റ്റിന്റെ പ്രാവീണ്യത്തോടെ പരിഹാസം, കൂവല്‍, ഗോഷ്ടികാണിക്കല്‍ പോലുള്ള കലാപ്രകടനങ്ങള്‍ പരസ്യ സ്റ്റേജില്‍ അവതരിപ്പിക്കുന്ന മുജാഹിദ് മൗലവിയാണ് സകരിയ്യാ സ്വലാഹി. …ല്‍ ഊത്തുനടത്താനുള്ള കല്‍പന പോലും ഈ ആവശ്യാര്‍ത്ഥം ഉണ്ടായിട്ടുണ്ട്. അദ്ദേഹമല്ലാത്തവരെയൊക്കെ കൊത്തിവലിക്കുകയാണ് ഇഷ്ടവിനോദം. ഈ “മഹാത്മാവി”നാണ് മുജാഹിദുകള്‍ക്കിടയിലെ മാര്‍ട്ടിന്‍ ലൂഥറാവാന്‍ നിയോഗമുണ്ടായിരിക്കുന്നത്. മുസ്‌ലിം ലോകത്തിനുനേരെ നിരന്തരം ശബ്ദിച്ചുകൊണ്ടിരുന്ന മലിന ജിഹ്വ ഇപ്പോള്‍ ആഭ്യന്തര സംഘര്‍ഷത്തിലാണ് തിളങ്ങിനില്‍ക്കുന്നത്. ആത്മീയ ചികിത്സ സമര്‍ത്ഥിക്കുന്നതിന് വേണ്ടി ഈ മൗലവി കൂട്ടുപിടിക്കുന്നത് ഹദീസ്, ഖുര്‍ആന്‍ പ്രമാണങ്ങള്‍ക്കുമപ്പുറം പൂര്‍വികരുടെ പ്രവര്‍ത്തനങ്ങളാണ്. നബി(സ്വ) യും സ്വഹാബത്തുമടക്കം സര്‍വ ഇസ്‌ലാമിക നേതാക്കള്‍ക്കും പുറമെ മുജാഹിദ് നേതാക്കളും ഇവ അംഗീകരിച്ചിരുന്നുവെന്നാണ് ന്യായം. അദ്ദേഹം എഴുതുന്നു: “ചുരുക്കത്തില്‍ കേരളത്തിലെ മുജാഹിദുകള്‍ മുന്പൊന്നും തീരെ ചര്‍ച്ചചെയ്യാത്ത ഒരു വിഷയമാണിതെന്ന് ആരു പറഞ്ഞാലും അത് വാസ്തവമല്ല എന്നു മനസ്സിലാക്കാനാണ് ഇത്രയും എഴുതിയത് (മേല്‍ പുസ്തകം പു :133). പഴയ മുജാഹിദ് പണ്ഡിതര്‍ തന്റെ അതേ വിശ്വാസക്കാരായിരുന്നുവെന്ന് തെളിയിക്കാന്‍ സകരിയ്യാ മൗലവി പ്രത്യേക താല്‍പര്യം കാണിക്കുന്നത് പ്രസ്ഥുത ഗ്രന്ഥത്തില്‍ ഉടനീളം കാണാം. പ്രത്യേകിച്ച് കെഎം മൗലവിയെ കൂടെ നിര്‍ത്താനുള്ള ശ്രമം. ചില ഭാഗങ്ങള്‍ ഇങ്ങനെ വായിക്കാം:

അമാനി മൗലവിയും അലവി മൗലവിയും ചേര്‍ന്നെഴുതി കെഎം മൗലവി പരിശോധിച്ച തഫ്സീര്‍ താഴെ പതിനഞ്ചില്‍ (പു:67)~ഒരു കാര്യം പ്രത്യേകം നാം ഓര്‍ക്കുക. അതായത് അമാനി മൗലവിയോ അലവി മൗലവിയോ കെ.എം മൗലവിയോ കണ്ണേറിനെ നിഷേധിച്ചിട്ടില്ല. കെ.എം മൗലവി പരിശോധിച്ച് സലഫീങ്ങളുടെ തഫ്സീര്‍ എന്നു സാക്ഷ്യപ്പെടുത്തിയ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥം… (പുറം.104)

ഇങ്ങനെയൊക്കെ പുകഴ്ത്തി കെഎം മൗലവി അടക്കം തന്റെ കൂടെയാണെന്ന് സമര്‍ത്ഥിക്കുകയാണ് സകരിയ്യ മൗലവി. ആര് ആരുടെയൊക്കെ കൂടെയാണെന്ന് മുജാഹിദ് ഗ്രൂപ്പുകളിയുടെ എരിവും പുളിയുമാകയാല്‍ നമുക്കതില്‍ വലിയ താല്‍പര്യമില്ല. എന്നാല്‍, കെഎം മൗലവിയെ എഴുന്നള്ളിച്ച് മന്ത്രം സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്ന സകരിയ്യാ സ്വലാഹിക്കു പക്ഷേ, അദ്ദേഹത്തില്‍ പൂര്‍ണവിശ്വസമില്ല എന്നത് കേവലം യാദൃഛികമാവാന്‍ തരമില്ല. തന്റെ സ്വന്തം മതത്തെ പിന്തുണക്കുന്നിടത്തോളമേ സകരിയ്യക്ക് കെഎം മൗലവി ആധികാരികമാവുന്നുള്ളു. മറിച്ചു പറഞ്ഞിടത്ത് അദ്ദേഹത്തെയും തള്ളിമാറ്റാന്‍ ഈ മൗലവിക്ക് യാതൊരു സങ്കോചവുമില്ല. കെഎം മൗലവിയുടെ മറ്റു ചില ആദര്‍ശങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം സ്പഷ്ടമാവും. അദ്ദേഹം എഴുതി:

ഉറുക്കും മന്ത്രങ്ങളും താഴെപറയുന്ന മൂന്ന് ശര്‍ത്വുകളോട് കൂടിയായിരുന്നാല്‍ ജാഇസാകുമെന്ന് തെളിയുന്നതാണ്… അല്ലാഹുവിന്റെ നാമങ്ങള്‍ കൊണ്ടും അവന്റെ വചനം കൊണ്ടും ഉള്ളവ (മുതലായവ) ശിര്‍ക്കില്‍ പെടുകയില്ല (കെഎം മൗലവിയുടെ ഫത്വകള്‍, പുറം 16). ഈ ഗ്രന്ഥം സകരിയ്യ സ്വലാഹി സുലഭമായി ഉദ്ധരിക്കുന്നുണ്ട്. എന്നിട്ടും കെഎം മൗലവി അംഗീകരിക്കുന്ന ഉറുക്ക് കെട്ടുക എന്ന ചികിത്സാരീതി സക്കരിയ്യക്ക് ശിര്‍ക്കുതന്നെയാണിപ്പോഴും (ജിന്ന് പുസ്തകം പുറം 66 കാണുക). ഉറുക്ക് കെഎം മൗലവിക്ക് അനുവദനീയമാണെങ്കിലും ഈ മൗലവിക്കത് നിഷിദ്ധമായി തുടരുന്നു. തിരുത്തല്‍വാദിയാകുന്നതില്‍ സകരിയ്യക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഉറുക്കും അദ്ദേഹം സമര്‍ത്ഥിക്കേണ്ടതായിരുന്നു. ഇവിടെ മഞ്ഞ കണ്ണുകള്‍ തുറന്നാണ് മൗലവി കാഴ്ചകള്‍ കണ്ടത്. ഇത് തനി മഠയത്തമാണ്. താന്‍ എഴുന്നള്ളിച്ച വാദങ്ങള്‍ക്കു പ്രമാണമായിട്ട് നേതാക്കളെ തപ്പിയെടുത്തതില്‍പോലും ആത്മ വഞ്ചന പ്രകടിപ്പിക്കുകയാണ് സ്വലാഹി. മത പ്രമാണങ്ങള്‍ക്കു നേരെ ചെയ്തു ശീലിച്ച പ്രകാരം സ്വന്തം നേതാക്കളുടെ വാക്കുകളിലും അദ്ദേഹം ഒളിച്ചുകളി നടത്തിയെന്നത് പക്ഷേ, സകരിയ്യ മൗലവിയെ അറിയുന്നവര്‍ക്ക് കൗതുകജനകം പൊലുമല്ലല്ലോ.

ഈ ഉപദേശം മന്ത്രത്തിനു മാത്രമോ.?

സക്കരിയ്യ മൗലവി നടത്തുന്ന ഒരു വിലാപം ശ്രദ്ധിക്കുക:

മുന്‍ഗാമികളായ സലഫീ പണ്ഡിതന്‍മാര്‍ക്കോ മുന്‍കാല മുജാഹിദുകള്‍ക്കോ ഇത്തരം വിഷയങ്ങള്‍ എഴുതുന്നതിനോ ചര്‍ച്ച ചെയ്യുന്നതിനോ യാതൊരു സങ്കോചവും അപകര്‍ഷബോധവും ഉണ്ടായിരുന്നില്ല … എന്നാല്‍ ഇന്നാവട്ടെ മുന്‍ഗാമികളായ പണ്ഡിതന്‍മാര്‍ പറഞ്ഞ അതേ വിഷയം പറയാന്‍ നാം പലകാരണങ്ങളാല്‍ മടിച്ചു നില്‍ക്കുന്നു…. മുന്‍ഗാമികള്‍ പറഞ്ഞ അതേ കാര്യങ്ങള്‍ ഇന്ന് പറയുമ്പോള്‍ പറയുന്നവരെ നിയന്ത്രിക്കണമെന്നും മറ്റും വിവരമില്ലാത്ത പൊതുജനം മുറവിളി ഉയര്‍ത്തുന്നു (അതേ പുസ്തകം, 134).

പാവം! കേട്ടു കൊടുക്കേണ്ടതു തന്നെയാണ് ഈ രോധനം. പൂര്‍വികര്‍ പറഞ്ഞതിന് വിരുദ്ധമായി നിലകൊള്ളുന്നത് കഠിനമായ അപരാധം തന്നെയാണ്. എന്നാല്‍ സകരിയ്യാ മൗലവിയോട് സ്നേഹ ബുദ്ധ്യാ അന്വേഷിക്കേണ്ട ഒരു കാര്യമുണ്ട്. ഇത് സ്വന്തം പുത്തന്‍വാദമായ മന്ത്രിക്കുന്നതില്‍ മാത്രം മതിയോ? ഇസ്തിഗാസ, തവസ്സുല്‍, ഖബര്‍ സിയാറത്ത്, സ്ത്രീ ജുമുഅ ജമാഅത്ത് പോലുള്ള വിഷയങ്ങളില്‍ പൂര്‍വികര്‍ സകരിയക്കുപോലും സ്വീകാര്യമാവാതിരിക്കാമോ? അവര്‍ പറഞ്ഞതും ചെയ്തതും നമുക്കു പറ്റില്ലേ? ഇസ്തിഗാസ കൊണ്ട് പൂര്‍വികര്‍ മുശ്രിക്കാകുന്നില്ലെങ്കില്‍, സമകാലികര്‍ എങ്ങനെ തൗഹീദിന് പുറത്താവാനാണ്? അവര്‍ ചെയ്ത മന്ത്രം നമുക്ക് വേണമെങ്കില്‍ മറ്റുള്ളവ എന്തുകൊണ്ട് വര്‍ജ്യമാവണം?

ആഖിറത്തില്‍ വിജയം നേടാന്‍ ഇക്കാര്യങ്ങള്‍ക്കൂടി പരസ്യമായി അംഗീകരിക്കുക. അതാണ് വൈജ്ഞാനിക സത്യസന്ധത.

ഇബ്റാഹിം സഖാഫി പുഴക്കാട്ടിരി

Friday, March 23, 2018

മന്ത്രം, ഉറുക്ക്: സ്വലാഹി മഞ്ഞതന്നെ കാണുന്നു!*

*മന്ത്രം, ഉറുക്ക്: സ്വലാഹി മഞ്ഞതന്നെ കാണുന്നു!*

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

Tuesday, March 20, 2018

മന്ത്രം, ഉറുക്ക്: സ്വലാഹി മഞ്ഞതന്നെ കാണുന്നു!

മന്ത്രം, ഉറുക്ക്: സ്വലാഹി മഞ്ഞതന്നെ കാണുന്നു!●

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി പരപ്പനങ്ങാടി

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....