Showing posts with label തൗബ സ്വീകരിക്കാത്ത💦*       *🍁രണ്ട് സമയങ്ങൾ🍁. Show all posts
Showing posts with label തൗബ സ്വീകരിക്കാത്ത💦*       *🍁രണ്ട് സമയങ്ങൾ🍁. Show all posts

Tuesday, June 19, 2018

തൗബ സ്വീകരിക്കാത്ത💦* *🍁രണ്ട് സമയങ്ങൾ🍁

*💦തൗബ സ്വീകരിക്കാത്ത💦*
      *🍁രണ്ട് സമയങ്ങൾ🍁*
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

✍🏼 തെറ്റുകളില്‍ നിന്ന് ഖേദിച്ച് മടങ്ങുന്നതിനാണ് തൗബ എന്ന് പറയുന്നത്. പ്രവാചകന്മാരല്ലാത്ത എല്ലാ മനുഷ്യരില്‍ നിന്നും തെറ്റുകള്‍ സംഭവിക്കാം. ജീവിതത്തിൽ തെറ്റ് സംഭവിച്ചാലുടന്‍ തൗബ ചെയ്യല്‍ നിര്‍ബന്ധമാണ്. എല്ലാ ആരാധനകളുടെയും താക്കോലാണ് തൗബ. എന്നാൽ രണ്ട് സമയങ്ങളിൽ തൗബ സ്വീകരിക്കില്ല...

🔖 *1. റൂഹ് തൊണ്ടക്കുഴിയിൽ എത്തിയാല്‍:*

☘ മരണം ഉറപ്പായ ശേഷം പിന്നീട് തൗബക്ക് പ്രസക്തിയില്ല. ആ തൗബകൊണ്ട് യാതൊരു ഫലവും ലഭിക്കുന്നതുമല്ല...

അല്ലാഹു പറയുന്നു: “നിശ്ചയമായും വിവരമില്ലാതെ തെറ്റ് ചെയ്യുകയും പിന്നെ ഉടനെത്തന്നെ ഖേദിച്ച് മടങ്ങുകയും ചെയ്യുന്നവരുടെ പശ്ചാതാപം മാത്രമേ അല്ലാഹു പരിഗണിക്കുകയുള്ളൂ. അവരുടെ തൗബ അല്ലാഹു സ്വീകരിക്കുന്നതാണ്...

ദുര്‍വൃത്തികള്‍ സദാ ചെയ്തു കൊണ്ടിരിക്കുകയും അങ്ങനെ അവരില്‍ ആര്‍ക്കെങ്കിലും മരണം ആസന്നമാവുകയും ചെയ്താല്‍ “ഞാനിതാ ഇപ്പോള്‍ തൗബ ചെയ്യുന്നു’ എന്ന് പറയുന്നവര്‍ക്കും സത്യനിഷേധികളായി മരണമടയുന്നവര്‍ക്കും തൗബയില്ല. അവര്‍ക്കെല്ലാം വേദനാജനകമായ ശിക്ഷയാണ് നാം ഒരുക്കിവെച്ചിരിക്കുന്നത്” (സൂറത്ത് നിസാഅ്: 17/18).

📘നബി (ﷺ) പറയുന്നു: “റൂഹ് തൊണ്ടക്കുഴിയില്‍ എത്താതിരിക്കുമ്പോഴെല്ലാം നിശ്ചയം അടിമയുടെ തൗബ അല്ലാഹു സ്വീകരിക്കുന്നതാണ് ” (തിര്‍മുദി).

മരണത്തെ മുഖാമുഖം കാണുമ്പോള്‍ ഏത് വലിയ ധിക്കാരിയും സ്വാഭാവികമായും തൗബ ചെയ്യാന്‍ സന്നദ്ധനായേക്കും. ഞാനാണ് ഏറ്റവും വലിയ റബ്ബെന്ന് അഹങ്കരിച്ച ഫിര്‍ഔന്‍ പോലും പശ്ചാതപിക്കാനൊരുങ്ങിയ സന്ദര്‍ഭമാണത്. പക്ഷെ, അത്തരം പശ്ചാതാപം അല്ലാഹു സ്വീകരിക്കുകയില്ലെന്നാണ് ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നത്...

🔖 *2.സൂര്യന്‍ പടിഞ്ഞാറ് നിന്ന് ഉദിച്ചാല്‍:*

⛅ അന്ത്യനാളിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് സൂര്യന്‍ പടിഞ്ഞാറ് നിന്ന് ഉദിക്കല്‍. അതോടെ ജനങ്ങളെല്ലാവരുടെയും തൗബയുടെ സമയം അവസാനിച്ചു. പിന്നീട് തൗബ സ്വീകരിക്കപ്പെടില്ല...

📕 നബി (ﷺ) പറയുന്നു: “സൂര്യാസ്തമന സ്ഥലത്ത് തൗബക്കായി തുറക്കപ്പെട്ട ഒരു വാതിലുണ്ട്. സൂര്യന്‍ പടിഞ്ഞാറ് നിന്ന് ഉദിക്കുന്നതുവരെ അത് അടക്കപ്പെടുകയില്ല” ...
(തിര്‍മുദി, അഹ്മദ്)

അടുത്ത പോസ്റ്റ് :

*'' 🤲🏼 തൗബയുടെ പൂർണ്ണരൂപം 🤲🏼 ''*

        *''☝അള്ളാഹു അഅ്ലം☝''*

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....