🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0

തറാവീഹ് (വിശദമായി) ഭാഗം 1
വിശുദ്ദ റമളാനിൽ ഇശാ നിസ്കാരത്തിനു ശേഷം സുബ്ഹിക്ക് മുമ്പായി നിർവഹിക്കപ്പെടുന്ന നിസ്കാരമാണ് തറാവീഹ്. ഇത് പ്രബലമായ സുന്നത്താണ്. ഇത് ഇരുപത് റകഅത്താണ്. എല്ലാ ഈരണ്ട് റക്അത്തിലും നിയ്യത്ത് ചെയ്യലും സലാം വീട്ടലും നിർബന്ധമാണ്. നാല് റക്അത്തുകൾ ഒന്നിച്ച് നിസ്കരിച്ചാൽ നിസ്കാരം സാധുവല്ല. സ്ത്രീ പുരുഷ ഭേദമന്യേ ഇതിൽ ജമാഅത്ത് സുന്നത്തുണ്ട്. സ്ത്രീകള് അവരുടെ വീടുകളിൽ വെച്ചും പുരുഷന്മാർ പള്ളിയിൽ വന്നും ജമാഅത്ത് നിർവഹിക്കണം.
'തർവീഹത്തിന്റെ ബഹുവചനമാണ് തറാവീഹ്. ഒരു പ്രാവശ്യം വിശ്രമിക്കൽ എന്നാണു ഭാഷാർത്തം. കർമശാസ്ത്രസാങ്കേതികത്വമനുസരിച്ച് തറാവീഹ് നിസ്കാരത്തിലെ നാല് റക്അത്തുകളാണ് ഒരു തർവീഹത്ത്.മക്കക്കാർ നാല് റക്അത്തുകൾ നിസ്കരിച്ചയുടനെ വിശ്രമത്തിന് വേണ്ടി ഒരു ത്വവാഫ് ചെയതിരുന്നതിനാലാണ് നാലു റക്അത്തുകൾക്ക് ഒരു തർവീഹത്ത് എന്ന് പേര് വന്നത്.
Moosa Sonkal
തറാവീഹിന്റെ തുടക്കം.
ഹിജ്റ രണ്ടാം വർഷത്തിലാണ് തറാവീഹ് നിസ്കാരം സുന്നത്താക്കപ്പെട്ടത്. ഇമാം ബുഖാരി(റ) സ്വഹീഹിൽ രേഖപ്പെടുത്തിയ ഹദീസിൽ ഇപ്രകാരം കാണാം.
عن عائشة أم المؤمنين رضي الله عنها أن رسول الله صلى الله عليه وسلم صلى ذات ليلة في المسجد، فصلى بصلاته ناس، ثم صلى من القابلة، فكثر الناس، ثم اجتمعوا من الليلة الثالثة أو الرابعة، فلم يخرج إليهم رسول الله صلى الله عليه وسلم فلما أصبح قال: قد رأيت الذي صنعتم، ولم يمنعني من الخروج إليكم إلا أني خشيت أن تفرض عليكم، وذلك في رمضان(صحيح البخاري: ١٠٦١)
ഉമ്മുൽമുഅമിനീൻ ആഇഷ(റ) യിൽ നിന്ന് നിവേദനം: "നബി(സ) ഒരു രാത്രി പള്ളിയിൽ വെച്ച് നിസ്കരിച്ചു. അങ്ങനെ കുറച്ചാളുകൾ നബി(സ)യെ തുടർന്ന് നിസ്കരിച്ചു. പിന്നീട് അടുത്ത രാത്രിയിലും നബി(സ) നിസ്കരിച്ചു. അപ്പോൾ ജനാധിക്യം വർധിച്ചു. പിന്നീട് മൂന്നാം രാത്രിയിലോ നാലാം രാത്രിയിലോ ജനങ്ങൾ സമ്മേളിച്ചു. എന്നാൽ നബി(സ) അവരിലേക്ക് പുറപ്പെട്ടില്ല. പ്രഭാതമായപ്പോൾ നബി(സ) പറഞ്ഞു: "നിങ്ങൾ ചെയ്തത് ഞാൻ കണ്ടിരുന്നു. ഈ നിസ്കാരം നിങ്ങൾക്ക് നിർബന്ധമാക്കപ്പെടുമോ എന്ന ഭയം മാത്രമായിരുന്നു നിങ്ങളിലേക്ക് വരുന്നതിനു എനിക്ക് തടസ്സമായത്'. അത് റമളാനിലായിരുന്നു". (ബുഖാരി: 1061)
ഇമാം ബുഖാരി(റ)യുടെ മറ്റൊരു രിവായത്തിൽ പറയുന്നതിങ്ങനെയാണ്:
أن رسول الله صلى الله عليه وسلم خرج ليلة من جوف الليل فصلى في المسجد وصلى رجال بصلاته فأصبح الناس فتحدثوا فاجتمع أكثر منهم فصلى فصلوا معه فأصبح الناس فتحدثوا فكثر أهل المسجد من الليلة الثالثة فخرج رسول الله صلى الله عليه وسلم فصلى فصلوا بصلاته فلما كانت الليلة الرابعة عجز المسجد عن أهله حتى خرج لصلاة الصبح فلما قضى الفجر أقبل على الناس فتشهد ثم قال أما بعد فإنه لم يخف علي مكانكم ولكني خشيت أن تفترض عليكم فتعجزوا عنها. (صحيح البخاري: ٨٧٢)
നബി(സ) ഒരു രാത്രി പള്ളിയിൽ വന്നു നിസ്കരിച്ചു. അങ്ങനെ നബി(സ)യെ തുടർന്ന് ചില പുരുഷന്മാർ നിസ്കരിച്ചു. പിറ്റേ ദിവസം അവർ പറഞ്ഞറിഞ്ഞ് കൂടുതലാളുകൾ പള്ളിയിൽ സമ്മേളിക്കുകയും അവർ നബി(സ)യോടൊപ്പം നിസ്കാരത്തിൽ പങ്കെടുക്കുകയും ചെയ്തു. പിറ്റേന്ന് അവർ പറഞ്ഞറിഞ്ഞ് മൂന്നാം രാത്രി കൂടുതലാളുകൾ പള്ളിയിൽ സംഗമിച്ചു. നബി(സ) വന്ന് അന്നും നിസ്കാരം നിർവഹിച്ചു. നാലാമത്തെ രാത്രി പള്ളിയിൽ ഉൾക്കൊള്ളാൻസാധിക്കാത്തത്ര ആളുകൾ സമ്മേളിച്ചുവെങ്കിലും നബി(സ) വന്നില്ല. സ്വുബ്ഹ് നിസ്കരിക്കാൻ വന്ന നബി(സ) നിസ്കാര ശേഷം ഇപ്രകാരം പ്രസ്താവിച്ചു: "നിങ്ങൾ പള്ളിയിൽ സംഗമിച്ചിരുന്ന കാര്യം ഞാനറിഞ്ഞിരുന്നു.പക്ഷെ ഈ നിസ്കാരം നിങ്ങളുടെ മേൽ നിർബന്ധമാക്കപ്പെടുമോ എന്ന് ഞാൻ ഭയപ്പെട്ടു. അങ്ങനെ വരുമ്പോൾ അത് നിർവഹിക്കാൻ നിങ്ങൾക്ക് സാധിക്കാതെ വരും". (ബുഖാരി: 872)
ഈ സംഭവം നടന്നത് ഹിജ്റ രണ്ടാം വർഷത്തിലായിരുന്നുവെന്ന് പണ്ഡിതന്മാർ വിവരിച്ചിട്ടുണ്ട്. ഹാഷിയാത്തുൽ ജമലിൽ പറയുന്നു:
وكان ذلك فى السنة الثانية من الهجرة(حاشية الجمل: ٤٨٩/١) وكذا فى حاشية الشرواني نقلا عن ع ش ٢٤٠/٢)
ഹിജ്റ: രണ്ടാം വർഷത)തിലായിരുന്നു അത്. (ഹാഷിയാത്തുൽ ജമൽ 1/489) ഇതേ ആശയം അലിയ്യുശബ്റമുല്ലസി(റ)യെ ഉദ്ദരിച്ച് അല്ലാമ ശർവാനി(റ) യും രേഖപ്പെടുത്തിയിട്ടുണ്ട്.
നബി(സ) പള്ളിയിൽ നിസ്കാരത്തിനു വന്നത് 23,25,27 എന്നീ മൂന്ന് രാത്രികളിലായിരുന്നുവെന്നു പണ്ഡിതന്മാർ വിവരിച്ചിട്ടുണ്ട്.(ഹാഷിയത്തുൽ ജമൽ 1/489)
ഇക്കാര്യം നുഅമാനുബ്നു ബഷീർ(റ) ൽ നിന്ന് ഇമാം ഹാകിം(റ) നിവേദനം ചെയ്ത ഹദീസിൽ നിന്ന് വ്യക്തമാണ്.
Moosa Sonkal
عن النعمان بن بشير رضي الله عنه قال: (قمنا مع النبي صلى الله عليه وسلم في رمضان ليلة ثلاث وعشرين إلى ثلث الليل الأول، ثم قمنا معه ليلة خمس وعشرين إلى نصف الليل، ثم قمنا معه ليلة سبع وعشرين حتى ظننا أن لا ندرك الفلاح، وكنا نسميها الفلاح، وانتم تسمون السحور)). هذا حديث صحيح على شرط البخاري، ولم يخرجاه، وفيه الدليل الواضح أن صلاة التراويح فى مساجد المسلمين سنة مسنونة، وقد كان علي بن أبي طالب يحث عمر رضي الله عنهما على إقامة هذه السنة إلى أن أقامها.(المستدرك: ١٥١/٤)
നുഅമാനുബ്നു ബഷീർ(റ) പറയുന്നു: "റമളാൻ 23 ന് രാത്രി ഞങ്ങൾ റസൂലുല്ലാഹി(സ) യുടെ കൂടെ രാത്രിയുടെ മൂന്നിലൊന്നു വരെ നിസ്കരിച്ചു. പിന്നീട് 25 ന് രാത്രി അർദ്ദരാത്രി വരെ റസൂലുല്ലാഹി(സ)യുടെ കൂടെ ഞങ്ങൾ നിസ്കരിച്ചു.പിന്നീട് 25 ന് അത്താഴം കഴിക്കാൻ സമയം കിട്ടുകയില്ലെന്ന് ഭയപ്പെടും വരെ റസൂലുല്ലാഹി(സ) യുടെ കൂടെ ഞങ്ങൾ നിസ്കരിച്ചു". ഈ ഹദീസ് ഇമാം ബുഖാരി(റ) യുടെ നിബന്ധനയൊത്ത സ്വഹീഹാണ്. ബുഖാരി(റ)യും മുസ്ലിമും(റ)യും അതുദ്ദരിച്ചിട്ടില്ല. മുസ്ലിംകളുടെ പള്ളികളിൽ വെച്ച് തറാവീഹ് നിസ്കരിക്കൽ സുന്നത്താണെന്നതിന് ഈ ഹദീസ് വ്യക്തമായ രേഖയാണ്. ഈ സുന്നത്ത് നടപ്പാക്കൽ അലി(റ) ഉമറി(റ)നെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.അങ്ങനെ ഉമർ(റ) അത് നടപ്പിലാക്കി. (മുസ്തദ്റക് 4/151)
തറാവീഹ് നിസ്കാരം നിർബന്ധമാക്കപ്പെടുമോ എന്ന ഭയം കൊണ്ടാണ് ജമാഅത്തായി തറാവീഹ് നിസ്കരിക്കാൻ നബി(സ) വരാതിരുന്നതെന്നു പറഞ്ഞുവല്ലോ.അന്നുമുതൽ ജമാഅത്തായുള്ള തറാവീഹ് നിസ്കാരം ഉപേക്ഷിക്കപ്പെട്ടു. എന്നാൽ തറാവീഹ് പാടെ ഉപേക്ഷിക്കപ്പെട്ടിരുന്നില്ല. മറിച്ച് ജനങ്ങൾ വീടുകളിലും പള്ളിയിലും വെച്ച് ഒറ്റയൊറ്റയായി തറാവീഹ് നിസകരിച്ചുപോന്നു. ഇക്കാര്യം ഇമാം ബുഖാരി(റ) രേഖപ്പെടുത്തുന്നു:
قال ابن شهاب: فتوفي رسول الله صلى الله عليه وسلم والأمر على ذلك، ثم كان الأمر على ذلك في خلافة أبي بكر، وصدرا من خلافة عمر رضي الله عنهما.(صحيح البخاري: ١٨٧٠)
ഇബ്നു ശിഹാബ്(റ) പറയുന്നു: തറാവീഹ് ജമാഅത്തായി നിർവഹിക്കപ്പെടാത്ത നിലയിൽ നബി(സ) വഫാത്തായി. അബൂബക്ർ(റ) ന്റെ ഭരണകാലത്തും ഉമർ(റ)ന്റെ ഭരണത്തിന്റെ തുടക്കത്തിലും അതെ അവസ്ഥ തുടർന്ന്. (ബുഖാരി 1870)
സുലൈമാനുൽ ജമൽ എഴുതുന്നു:
وانقطع الناس عن فعلها جماعة في المسجد من حينئذ ، وصاروا يفعلونها في بيوتهم إلى السنة الثانية من خلافة عمر ، وهي سنة أربعة عشر من الهجرة اه شيخنا(حاشية الجمل: ٤٩٨/١)
അന്നുമുതൽ പള്ളിയിൽ വെച്ച് ജമാഅത്തായി തറാവീഹ് നിസ്കരിക്കുന്നത് ജനങ്ങൾ നിറുത്തിയെങ്കിലും ഉമർ(റ) ന്റെ ഭരണത്തിന്റെ രണ്ടാം വർഷം വരെ വീടുകളിൽ വെച്ച് അതവർ നിര്വഹിച്ചിരുന്നു. അത് ഹിജ്റ 14-ആം വർഷമാണ്.(ഹാഷിയത്തുൽ ജമൽ: 1/498)
തറാവീഹും നല്ല ബിദ്അത്തും
Moosa Sonkal
പിന്നീട് തറാവീഹിലെ ജമാഅത്ത് പുനസംഘടിപ്പിക്കാനുള്ള കാരണം അബ്ദുറഹ്മാനുബ്നു ഖാരിഅ(റ) ൽ നിന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു:
عن عبد الرحمن بن عبد القاري أنه قال خرجت مع عمر بن الخطاب في رمضان إلى المسجد فإذا الناس أوزاع متفرقون يصلي الرجل لنفسه ويصلي الرجل فيصلي بصلاته الرهط فقال عمر والله إني لأراني لو جمعت هؤلاء على قارئ واحد لكان أمثل فجمعهم على أبي بن كعب قال ثم خرجت معه ليلة أخرى والناس يصلون بصلاة قارئهم فقال عمر نعمت البدعة هذه والتي تنامون عنها أفضل من التي تقومون يعني آخر الليل وكان الناس يقومون أوله(صحيح البخاري: ١٨٧١)
അബ്ദുറഹ്മാനുബ്നു ഖാരിഅ(റ) പറയുന്നു: "റമളാനിലെ ഒരു രാത്രി ഉമറുബ്നുൽഖത്ത്വാബ്(റ) ന്റെ കൂടെ ഞാൻ പള്ളിയിലേക്ക് പുറപ്പെട്ടു. അപ്പോൾ ജനങ്ങൾ തനിച്ചും സംഘം ചേർന്നും പല വിഭാഗങ്ങളായി തറാവീഹ് നിസ്കരിക്കുന്നത് ശ്രദ്ദയിൽപ്പെട്ടപ്പോൾ ഉമർ(റ) പറഞ്ഞു: "ഇവരെല്ലാം ഒരേ ഇമാമിന്റെ കീഴിൽ സംഘടിപ്പിക്കുകയാണെങ്കിൽ അത് കൂടുതൽ നല്ലതാകുമായിരുന്നു". പിന്നീട് ഉമർ(റ) അങ്ങനെ ദ്രഡനിശ്ചയം ചെയ്യുകയും ഉബയ്യുബ്നുകഅബ്(റ) ന്റെ കീഴിൽ ജനങ്ങളെ സംഘടിപ്പിക്കുകയും ചെയ്തു. പിന്നീട് മറ്റൊരു രാത്രി ഉമർ(റ)ന്റെ കൂടെ ഞാൻ പള്ളിയിലേക്ക് പുറപ്പെട്ടു. അപ്പോൾ ഉബയ്യുബ്നുകഅബ്(റ) ന്റെ നേത്രത്വത്തിൽ ജനങ്ങള് നിസ്കരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഉമർ (റ) പ്രസ്ഥാപിച്ച്ചു: "ഇത് നല്ല ബിദ്അത്താണ്. അവർ നിസ്കരിക്കാനുപയോഗപ്പെടുത്തുന്ന സമയത്തെക്കാൾ നല്ലത് അവർ ഉറങ്ങുന്ന സമയമാണ്". രാത്രിയുടെ അവസാനമാണ് ഉമർ(റ) ഉദ്ദേശിക്കുന്നത്. ജനങ്ങൾ നിസ്കരിച്ചിരുന്നത് രാത്രിയുടെ ആദ്യഭാഗത്തായിരുന്നു. (ബുഖാരി 1871)
"ഇത് നല്ല ബിദ്അത്താണ്" എന്നാ ഉമർ(റ)വിന്റെ പ്രസ്താവനയിലെ ബിദ്അത്ത് ഭാഷാപരമാണ്. മുൻരൂപം ഇല്ലാത്തതെല്ലാം ഭാഷാപരമായി ബിദ്അത്താണ്. ഇമാം അസ്ഖലാനി(റ) എഴുതുന്നു:
Moosa Sonkal
والبدعة أصلها ما أحدث على غير مثال سابق، وتطلق في الشرع في مقابل السنة فتكون مذمومة، والتحقيق إن كانت مما تندرج تحت مستحسن في الشرع فهي حسنة، وإن كانت مما تندرج تحت مستقبح في الشرع فهي مستقبحة وإلا فهي من قسم المباح وقد تنقسم إلى الأحكام الخمسة(فتح الباري: ٢٩٢/٦)
ബിദ്അത്തിന്റെ ഭാഷാപരമായ അടിസ്ഥാനം മുന്മാത്രകയില്ലാത്ത പുതിയ കാര്യമാണ്. മതപരമായി സുന്നത്തിന്റെ വിപരീതമായി അതിനെ പ്രയോഗിക്കാറുണ്ട്. അപ്പോൾ അത് ആക്ഷേപാർഹാമായതായിരിക്കും.എന്നാൽ തഹ്ഖീഖ് ഇതാണ്. മുൻ മാത്രകയില്ലാതെ പുതുതായുണ്ടായ കാര്യം മതത്തിൽ നല്ലതായി കാണുന്നതിന്റെ പരിധിയിൽ വരുന്നതാണെങ്കിൽ അത് നല്ല ബിദ്അത്തും മതത്തിൽ മോശമായി കാണുന്നതിന്റെ പരിധിയിൽ വരുന്നതാണെങ്കിൽ അത് മോശമായ ബിദ്അത്തുമാണ്.രണ്ടുമല്ലെങ്കിൽ അത് മുബാഹിന്റെ ഇനത്തിൽ പെട്ടതായിരിക്കും. ചിലപ്പോള അഞ്ചു നിയമങ്ങളിലേക്കും ബിദ്അത്ത് ഓഹരിയാകും.(ഫത്ഹുൽ ബാരി: 6/292)
പ്രസ്തുത പ്രസ്താവന തറാവീഹ് നിസ്കാരത്തെ പറ്റിയോ വലിയ ജമാഅത്തിനെ പറ്റിയോ അല്ല.കാരണം അതുരണ്ടും മൂന്നുരാത്രികളിൽ നബി(സ)യുടെ കാലത്തുതന്നെ ഉണ്ടായിട്ടുണ്ടല്ലോ. മറിച്ച് ഒരേ ഇമാമിന്റെ കീഴിലായി റമളാൻ മുഴുവനും തറാവീഹ് നിസ്കരിക്കുന്നതിനെപ്പറ്റിയാണ് ഉമർ(റ) അപ്രകാരം പ്രതാപിച്ചത്. അത് മുംബ് ഉണ്ടായിട്ടില്ല. ഇക്കാര്യം പണ്ഡിതന്മാർ പ്രസ്ഥാപിചിട്ടുണ്ട്.
അഹ്മദുബ്നുഗുനൈം(റ) (മരണം : ഹി: 1125) പറയുന്നു:
وما ورد من قول عمر رضي الله عنه : نعمت البدعة هذه مراده أن المداومة عليها مع الإمام في المسجد شبيه بالبدعة، لا أن الصلاة نفسها بدعة ، لما عرفت من أنه صلى الله عليه وسلم صلاها في جماعة(الفواكه لدواني: ٣٢/٨)
"ഇത് നല്ല ബിദ്അത്താണ്" എന്നത് കൊണ്ട് ഉമർ(റ) ഉദ്ദേശിച്ചത് ഇമാമോട് കൂടെ പള്ളിയിൽ വെച്ച് സ്ഥിരമായി തറാവീഹ് നിസ്കരിക്കൽ ബിദ്അത്തിനോട് സാദ്രശ്യമുണ്ട് എന്നാണ്. അല്ലാതെ തറാവീഹ് നിസ്കാരം തന്നെ ബിദ്അത്താണ് എന്നല്ല. കാരണം ജമാഅത്തായി നബി(സ) തന്നെ അത് നിസ്കരിച്ചതായി നാം മനസ്സിലാക്കിയല്ലോ.(അൽഫവാകിഹുദ്ദവാനി: 8/32)
Moosa Sonkal
മുഹമ്മദുൽ ഖറശീ(റ) പറയുന്നു:
وقول عمر " نعمت البدعة هذه " يعني بالبدعة جمعهم على قارئ واحد مواظبة في المسجد بعد أن كانوا يصلون أوزاعا لا أن الصلاة نفسها بدعة ؛ لأنه صلى الله عليه وسلم صلاها جمعا بالناس ثم تركها خشية أن تفرض عليهم فلما أمنوا تلك العلة ومن تجدد الأحكام بوفاته عليه الصلاة والسلام فعلوا ما علموا أنه كان مقصوده ، فوقعت المواظبة في الجمع بهم بدعة وإلا فليست في الحقيقة بدعة، لأن لها أصلا في الجواز(شرح مختصر خليل للخرشي: ٣٢١/٤)
"ഇത് നല്ല ബിദ്അത്താണ്" എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് വിവിധസംഘങ്ങളായി നിസ്കരിച്ചിരുന്ന ജനങ്ങളെ ഒരേ ഇമാമിന്റെ കീഴിൽ സംഘടിപ്പിച്ച് പള്ളിയിൽ വെച്ച് സ്ഥിരമായി നിസ്കരിക്കുന്നതാണ്. അല്ലാതെ തറാവീഹ് നിസ്കാരം തന്നെ ബിദ്അത്താണ് എന്നല്ല.കാരണം ജമാഅത്തായി നബി(സ) തന്നെ അത് നിസ്കരിചിട്ടുണ്ട്. പിന്നീട് അത് നിർബന്ധമ്മാക്കപ്പെടുമോ എന്നാ ഭയം കാരണമായാണ് നബി(സ) അതുപേക്ഷിച്ചത്. നബി(സ)യുടെ വഫാത്തോട് കൂടി പ്രസ്തുത കാരണം ഇല്ലാതായപ്പോൾ അവർ മനസ്സിലാക്കിയിരുന്ന നബി(സ)യുടെ ലക്‌ഷ്യം അവർ പ്രാവർത്തികമാക്കി. അങ്ങനെ പള്ളിയിൽ വെച്ച് സ്ഥിരമായി അവർ തറാവീഹ് ജമാഅത്തായി നിർവഹിച്ചു. അല്ലാത്തപക്ഷം തറാവീഹിനെ ബിദ്അത്തായി കാണാൻ വകുപ്പില്ല. കാരണം അത് അനുവടനീയമാനെന്നറിയിക്കുന്ന പ്രമാണമുണ്ട്.(ശർഹുമുഖ്‌തസ്വർഖലീൽ: 4/321)
പ്രസ്തുത ജമാഅത്തിൽ പതിവായി ഉമർ(റ) പങ്കെടുക്കാറു ണ്ടായിരുന്നില്ലെന്നു ഇമാം ബുഖാരി(റ)യുടെ നിവേദനത്തിൽ നിന്ന് തന്നെ വ്യക്തമാണ്. ഇബ്നുഹജർ (റ) എഴുതുന്നു:
Moosa Sonkal
(قوله: فخرج ليلة والناس يصلون بصلاة قارئهم) أي : إمامهم المذكور ، وفيه إشعار بأن عمر كان لا يواظب على الصلاة معهم ، وكأنه كان يرى أن الصلاة في بيته ولا سيما في آخر الليل أفضل ، وقد روى محمد بن نصر في " قيام الليل " من طريق طاوس عن ابن عباس قال : " كنت عند عمر في المسجد ، فسمع يعة الناس فقال : ما هذا؟ قيل : خرجوا من المسجد ، وذلك في رمضان ، فقال : ما بقي من الليل أحب إلي مما مضى " ومن طريق عكرمة عن ابن عباس نحوه(فتح الباري: ٢٩٢/٦)
"പിന്നീട് മറ്റൊരു രാത്രി ഉമർ(റ) വിന്റെ കൂടെ ഞാൻ പള്ളിയിൽ പള്ളിയിലേക്ക് പുറപ്പെട്ടു. അപ്പോൾ ഉബയ്യുബ്നു കഅബ്(റ) വിന്റെ നേത്രത്വത്തിൽ ജനങ്ങൾ നിസ്കരിച്ചുകൊണ്ടിരിക്കുകയായിരുന്നു" എന്നാ പരമാര്ഷം വ്യക്തമാക്കുന്നത് സ്ഥിരമായി ഉമർ(റ) അവരുടെ കൂടെ നിസ്കരിക്കാരുണ്ടായിരുന്നില്ലെന്നാണ്. രാത്രിയുടെ അന്ത്യയാമങ്ങളിൽ വീട്ടില് വെച്ച് നിസ്കരിക്കുന്നതാണ് കൂടുതൽ നല്ലതെന്ന് ഉമർ(റ) മനസ്സിലാക്കിയതാകാം അതിനുകാരണം. 'ഖിയാമുല്ലൈൽ' എന്ന ഗ്രന്ഥത്തിൽ ത്വാഊസ്(റ) വഴിയായി ഇബ്നുഅബ്ബാസ്(റ) യിൽ നിന്ന് മുഹമ്മദുബ്നുനസ്വുർ(റ) നിവേദനം ചെയ്യുന്നു: "ഉമർ(റ) വിന്റെ സമീപം ഞാൻ പള്ളിയിലിരിക്കുമ്പോൾ ജനങ്ങൾ പള്ളിയിൽ നിന്ന് പുറത്തിറങ്ങുന്ന ശബ്ദം ഉമർ(റ) കേൾക്കാനിടയായി. അതെപ്പറ്റി അന്വേഷിച്ചപ്പോൾ ജനങ്ങൾ പുറത്തിറങ്ങുകയാണെന്ന് അദ്ദേഹത്തിനു മറുവടി ലഭിച്ചു. റമളാനിലായിരുന്നു അത്. അപ്പോൾ ഉമർ(റ) ഇപ്രകാരം പ്രസ്താപിച്ചു: "രാത്രിയില നിന്ന് ശേഷിക്കുന്നതാണ് കഴിഞ്ഞതിനേക്കാൾ എനിക്കിഷ്ടം". ഇക്രിമ(റ) വഴി ഇബ്നു അബ്ബാസ്(റ) യിൽ നിന്നും ഇപ്രകാരം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. (ഫത്ഹുൽ ബാരി: 6/292)
(والتي ينامون عنها أفضل) "അവർ നിസ്കരിക്കാനുപയോഗപ്പെടുത്തുന്ന സമയത്തേക്കാൾ നല്ലത് അവർ ഉറങ്ങുന്ന സമയമാണ്" എന്ന ഇമാം ബുഖാരി(റ) യുടെ നിവേദനത്തിൽ നിന്ന് തന്നെ ഇക്കാര്യം വ്യക്തമാണ്. പ്രസ്തുത പരമാർഷം വിശദീകരിച്ച് ഇബ്നു ഹജർ(റ) എഴുതുന്നു:
قوله : ( والتي ينامون عنها أفضل ) هذا تصريح منه بأن الصلاة في آخر الليل أفضل من أوله ، لكن ليس فيه أن الصلاة في قيام الليل فرادى أفضل من التجميع . (فتح الباري: ٢٩٢/٦)
രാത്രിയുടെ ആദ്യത്തിൽ നിസ്കരിക്കുന്നതിനേക്കാൾ അവസാനത്തിൽ നിസ്കരിക്കുന്നതാണ് നല്ലതെന്ന് ഉമർ(റ) വ്യക്തമാക്കുന്നു. എന്നാൽ രാത്രി നിസ്കാരം തനിച്ച് നിസ്കരിക്കുന്നതാണ് ജമാഅത്തായി നിസ്കരിക്കുന്നതിനേക്കാൾ നല്ലതെന്ന് അതിൽ നിന്ന് മനസ്സിലാക്കിക്കൂടാ(ഫത്ഹുൽ ബാരി: 6/292)
ഉമർ(റ) പ്രസ്തുത ജമാഅത്തിന്റെ പങ്കെടുത്തിരുന്നതായി ചില രിവായത്തുകളിൽ വന്നിട്ടുണ്ട് . ഇബ്നു സഅദ്(റ) ഉദ്ദരിക്കുന്നു:
Moosa Sonkal
عن نوفل بن اياس الهذلي قال: كنا نقوم في عهد عمر بن الخطاب فرقا في المسجد في رمضان ههنا وههنا فكان الناس يميلون إلى أحسنهم صوتا، فقال عمر: ألا أراهم قد اتخذوا القرآن أغاني، أما والله لئن استطعت لأغيرن هذا ' قال فلم يمكث إلا ثلاث ليال حتى أمر أبي بن كعب فصلّ بهم. ثم قام في آخر الصفوف فقال: ''لئن كانت هذه بدعة فنعمت هي" (ابن سعد: خ فى خلق الأفعال، وجعفر القريابي فى السنن)(كنز العمال: ٢٣٤٦٩،٤١٠/٨)
നൗഫലുബ്നുഇയാസുൽ ഹുദലി(റ) യിൽ നിന്ന് നിവേദനം: "ഉമർ(റ) ന്റെ കാലത്ത് ഞങ്ങൾ പലസംഘങ്ങളായി നിസ്കരിച്ചിരുന്നു. നല്ല ശബ്ദത്തിൽ ഖുർആൻ പാരായണം ചെയ്യുന്നവരിലേക്ക് ജനങ്ങൾ ചായും. ഇത് കണ്ടപ്പോൾ ഉമർ(റ) പ്രസ്താപിച്ചു: "ഖുർആനെ രാഗമാക്കിയതായി അവരെ ഞാൻ കാണുന്നുവല്ലോ, അല്ലാഹുവാണേ സത്യം സാധിച്ചാൽ ഇതിനൊരു മാറ്റം ഞാൻ വരുത്തുകതന്നെ ഞാൻ ചെയ്യും". മൂന്ന് രാത്രികൾ പിന്നിട്ടപ്പോൾ ഉബയ്യുബ്നു കഅബ്(റ) വിനോട് ഉമർ(റ) കൽപ്പിച്ചു. അതനുസരിച്ച് ജനങ്ങൾക്കിമാമായി അദ്ദേഹം നിസ്കരിച്ചു. പിന്നെ അവസാന സ്വഫ്ഫിൽ ഉമർ(റ) നിന്നു തുടർന്ന് ഉമർ(റ) പ്രഖ്യാപിച്ചു: "ഇത് ബിദ്അത്താനെങ്കിൽ നല്ല ബിദ്അത്താണ്".
ഇബ്നുസഅദ്(റ) ത്വബഖാത്തിലും ഇമാം ബുഖാരി(റ) ഖൽബുൽഅഫ്ആലിലും ജഅഫറുൽ ഫർയാബി(റ) സുനനിലും ഇതുദ്ദരിചിട്ടുണ്ട്. (കൻസുൽ ഉമ്മാൽ 23469-8/410)
ജനങ്ങൾക്കിമാമായി ഉമയ്യുബ്നു കഅബ്(റ) വിനെ തെരഞ്ഞെടുത്ത് "കൂടുതൽ ഖുർആൻ അറിയുന്നവർ ഇമാം നിൽക്കണം" എന്ന നബി(സ)യുടെ കൽപ്പന സ്വീകരിച്ചാണ്. "ഞങ്ങളിൽ ഏറ്റവും ഖുർആൻ ഓതാൻ അറിയുന്നവാൻ ഉബയ്യാണ്" എന്ന് ഉമർ(റ) തന്നെ പ്രസ്താവിച്ചത് അൽബഖറ സൂറയുടെ തഫ്സീറിൽ ഇമാം ബുഖാരി(റ) നിവേദനം ചെയ്ത ഹദീസിൽ കാണാം.(ഫത്ഹുൽ ബാരി: 6/292)
ഈ ഹദീസ് വിശദീകരണത്തിൽ ഇബ്നു ഹജർ(റ) എഴുതുന്നു:
Moosa Sonkal
قال بن التين وغيره استنبط عمر ذلك من تقرير النبي صلى الله عليه وسلم من صلى معه في تلك الليالي وإن كان كره ذلك لهم فإنما كره خشية أن يفرض عليهم، وكأن هذا هو السر في إيراد البخاري لحديث عائشة عقب حديث عمر فلما مات النبي صلى الله عليه وسلم حصل الأمن من ذلك ورجح عند عمر ذلك لما في الاختلاف من افتراق الكلمة ولان الاجتماع على واحد انشط لكثير من المصلين وإلى قول عمر جنح الجمهور(فتح الباري: ٢٩٢/٦)
ഇബ്നുത്തീനും(റ) മറ്റും പ്രസ്താവിക്കുന്നു: "ആ രാത്രികളിൽ നബി(സ) യോടൊന്നിച്ച് നിസ്കരിച്ചവരെ നബി(സ) അംഗീകരിച്ചതിൽ നിന്നാണ് ഉമർ(റ) ജമാഅത്തിന്റെ കാര്യം മനസ്സിലാക്കിയത്. അത് അവരുടെ മേൽ നിർബന്ധമാക്കപ്പെടുമെന്ന ഭയം കൊണ്ട് മാത്രമാണ് ജമാഅത്തായുള്ള നിസ്കാരം നബി(സ) അവർക്ക് വറുത്തത്. ഉമർ(റ)ന്റെ ഹദീസ് പറഞ്ഞ ഉടനെ നബി(സ) തറാവീഹ് നിസ്കരിച്ചതായി പരമാർഷിക്കുന്ന ആഇഷ(റ) യുടെ ഹദീസ് ഇമാം ബുഖാരി(റ) കൊണ്ടുവന്നതിലുള്ള രഹസ്യവും ഇതായിരിക്കാം. നബി(സ) വഫത്തായതോട് കൂടി ആ ഭയം ഇല്ലാതായല്ലോ. തറാവീഹിലെ ജമാഅത്തിനു ഉമർ(റ) പ്രാബുഖ്‌യം കല്പ്പിച്ചതിന്റെ പിന്നിൽ വ്യത്യസ്ത ജമാഅത്തുകൾ നടത്തുന്നതിലുള്ള അനൈക്യവും ഒരേ ഇമാമിന്റെ കീഴിൽ നിസ്കരിക്കുമ്പോൾ ജനങ്ങള്ക്കുണ്ടാവുന്ന ആവേശവും കൂടി പരിഗണിചിരിക്കാം. ബഹുഭൂരിഭാഗം വരുന്ന പണ്ഡിതന്മാരും ഉമർ(റ) അഭിപ്രായം സ്വീകരിച്ച് തറാവീഹിൽ ജമാഅത്ത് സുന്നത്താണെന്ന് പ്രസ്താവിച്ചവരാണ്.(ഫത്ഹുൽ ബാരി: 6/292)
തറാവീഹും ജമാഅത്തും
തറാവീഹ് ജമാഅത്തായി നിർവഹിക്കൽ സുന്നത്താണെന്നാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും വീക്ഷണം. ഇമാം നവവി(റ) എഴുതുന്നു:
Moosa Sonkal
واختلفوا في أن الأفضل صلاتها منفردا في بيته أم في جماعة في المسجد ؟ فقال الشافعي وجمهور أصحابه وأبو حنيفة وأحمد وبعض المالكية وغيرهم : الأفضل صلاتها جماعة كما فعله عمر بن الخطاب والصحابة - رضي الله عنهم - واستمر عمل المسلمين عليه لأنه من الشعائر الظاهرة فأشبه صلاة العيد . وقال مالك وأبو يوسف وبعض الشافعية وغيرهم : الأفضل فرادى في البيت لقوله - صلى الله عليه وسلم - : ( أفضل الصلاة صلاة المرء في بيته إلا المكتوبة )(شرح النووي على مسلم: ١٠١/٣)
തറാവീഹ് വീട്ടിൽ വെച്ച് തനിച്ച് നിസ്കരിക്കുന്നതാണോ അതല്ല പള്ളിയിൽ വെച്ച് ജമാഅത്തായി നിർവഹിക്കുന്നതാണോ കൂടുതൽ നല്ലത്?. ഈ വിഷയത്തിൽ പണ്ടിതലോകത്ത് വീക്ഷണാന്തരമുണ്ട്. ഇമാം ശാഫിഈ(റ)യും അദ്ദേഹത്തിൻറെ അസ്വഹാബുൽ നിന്ന് ബഹുഭൂരി ഭാഗവും ഇമാം അബൂഹനീഫ(റ)യും ഇമാം അഹ്മദും(റ)യും മാലികീ മദ്ഹബുകാരിൽ ചിലരും മറ്റുപലരും അഭിപ്രായപ്പെടുന്നത് തറാവീഹ് ജമാഅത്തായി നിസ്കരിക്കുന്നതാണ് കൂടുത ഉത്തമം എന്നാണു. ഉമറും(റ)സ്വഹാബത്തും അങ്ങനെയാണല്ലോ ചെയ്തത്. അതനുസരിച്ച് മുസ്ലിംകളുടെ പ്രവർത്തനം സ്ഥിരമാവുകയും ചെയ്തിരിക്കുന്നു. തറാവീഹ് സുതാര്യമായ മത ചിപ്നങ്ങളിൽ പെട്ടതായതിനാൽ പെരുന്നാൾ നിസ്കാരവുമായി അതിനു സാദ്രശ്യമുണ്ട്. ഇമാം മാലിക്(റ),അബൂ യൂസുഫ്(റ), എന്നിവരും ശാഫിഈ മദ്ഹബ്കാറിൽ നിന്ന് ചിലരും മറ്റു ചിലരും പറയുന്നത് തറാവീഹ് വീട്ടിൽ വെച്ച് തനിച്ച് നിസ്കരിക്കുന്നതാണ് ഉത്തമമെന്നാണ്. "സമയം നിശ്ചയിക്കപ്പെട്ട ഫർള് നിസ്കാരങ്ങളല്ലാത്തത് വീട്ടിൽ വെച്ചാണ് ഉത്തമം" എന്നർത്ഥം വരുന്ന ഹദീസാണ് അതിനു പ്രമാണമായി അവർ പറയുന്നത്.(ശർഹുമുസ്ലിം: 3/101)
തറാവീഹിന്റെ പ്രാധാന്യം
ഏറെ പ്രാധാന്യമുള്ള ഒരു സുന്നത്ത് നിസ്കാരമാണ് തറാവീഹ്. ഇമാം ബുഖാരി(റ)യും മുസ്ലിമും(റ)യും സ്വഹീഹിൽ രേഖപ്പെടുത്തുന്നു:
Moosa Sonkal
عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال : ( من قام رمضان إيماناً واحتساباً غُفر له ما تقدم من ذنبه )(صحيح البخاري: ١٨٧٠،صحيح مسلم: ١٢٦٦)
അബൂ ഹുറൈറ(റ) യിൽ നിന്ന് നിവേദനം: റസൂലുല്ലാഹി(സ) പറഞ്ഞു: "വിശ്വസിച്ചും പ്രതിഫലം ആഗ്രഹിച്ചും വല്ലവരും റമളാനിൽ നിസ്കരിച്ച്ചാൽ മുന്കഴിഞ്ഞ പാപങ്ങൾ അവർക്ക് പൊറുക്കപ്പെടുന്നതാണ്". (ബുഖാരി: 1870, മുസ്ലിം: 1266).
പ്രസ്തുത ഹദീസ് വിശദീകരിച്ച് ഇമാം നവവി(റ) എഴുഇതുന്നു:
والمراد بقيام رمضان صلاة التراويح ، واتفق العلماء على استحبابها((شرح النووي على مسلم: ١٠١/٣))
ഖിയാമു റമളാനിന്റെ വിവക്ഷ തറാവീഹാണ്. അത് സുന്നത്താണെന്ന വിഷയത്തിൽ പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു. (ശർഹു മുസ്ലിം : 3/101)
തറാവീഹും സ്ത്രീകളും
തറാവീഹ് സ്ത്രീകൾക്കും സുന്നത്താണ്. അത് അവർ അവരവരുടെ വീട്ടില് വെച്ച് ജമാഅത്തായി നിസ്കരിക്കലാണ് ഉത്തമം. അതിനു വേണ്ടി പള്ളികളിലെക്കോ മറ്റു സ്ഥലങ്ങളിലെക്കോ പുറപ്പെടുന്നത് ശരിയല്ല. നിസ്കാരത്തിനു വേണ്ടി സ്ത്രീകള് വീട് വിട്ടിറങ്ങുന്നത് പള്ളിയിലെക്കാനെങ്കിലും മറ്റു സ്ഥലങ്ങളിലെക്കാനെങ്കിലും നിയമം ഒന്നാണ്. അല്ലാമ ഖൽയൂബി(റ) പറയുന്നു:
Moosa Sonkal
(المسجد) أي محل الجماعة، ولو مع غير الرجال، فذكر المسجد والرجال جرى على الغالب(حاشية القليوبي: ٢٢٢/١)
പള്ളിയുടെ വിവക്ഷ ജമാഅത്ത് നടക്കുന്ന സ്ഥലം എന്നാണു. അത്പുരുഷന്മാരോട് കൂടെ അല്ലെങ്കിലും ശരി. അപ്പോൾ പള്ളി എന്നും പുരുഷന്മാരുടെ കൂടെ എന്നും പറയുന്നത് അധികവും ജമാഅത്ത് നടക്കുന്നത് അങ്ങനെയായതിനാലാണ്. (ഖൽയൂബി: 1/222)
തറാവീഹ് റമളാനിൽ മാത്രം
റമളാനിൽ മാത്രമുള്ള സുന്നത്ത് നിസ്കാരമാണ് തറാവീഹ്. അത് തഹജ്ജുദോ വിത്റോ അല്ല. കാരണം നബി(സ) അതിനു പ്രത്യേകം പ്രോത്സാഹനം നല്കുകയും മൂന്ന് രാത്രികളിൽ ജമാഅത്തായി നിസ്കരിച്ചു കാണിച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് അത് നിർബന്ധമാക്കപ്പെടുമോ എന്നാ ഭയം കാരണം ജമാഅത്തായി നിര്വഹിക്കുന്നത് ഉപേക്ഷിക്കുകയാനുണ്ടായത്.ഇതിൽ നിന്ന് തന്നെ അത് റമളാനിൽ മാത്രമുള്ള നിസ്കാരമാണെന്നത് വ്യക്തമാണ്. തറാവീഹ് റമളാനിൽ മാത്രമേയുള്ളൂ എന്ന് വ്യക്തമാക്കുന്ന ഏതാനും ഹദീസുകൾ നമക്കിപ്പോൾ വായിക്കാം.
قال رسول الله صلى الله عليه وسلم: « إن الله تبارك وتعالى فرض صيام رمضان عليكم، وسننت لكم قيامه، فمن صامه وقامه إيماناً واحتساباً خرج من ذنوبه كيوم ولدته أمه » (سنن النسائي: ٢١٨٠، وسنن ابن ماجه: ١٣١٨، والسنن الكبري للبيهقي: ٢٥٢٠)
Moosa Sonkal
അബൂസലമ(റ) പിതാവിൽ നിന്നുദ്ദരിക്കുന്നു" "റസൂലുല്ലാഹി(സ) പറഞ്ഞു: "നിശ്ചയം റമളാനിലെ നോമ്പ് അല്ലാഹു നിങ്ങളുടെ മേൽ നിർബന്ധമാക്കിയിരിക്കുന്നു. റമളാനിലെ നിശാനിസ്കാരം നിങ്ങൾക്ക് ഞാൻ സുന്നത്തുമാക്കിയിരിക്കുന്നു. അതിനാല വിശ്വസിച്ചും പ്രതിഫല കാംക്ഷിച്ചും റമളാനിൽ നോമ്പെടുക്കുകയും രാത്രിയിൽ നിസ്കരിക്കുകയും ചെയ്യുന്നവർ മാതാവ് പ്രസവിച്ച ദിവസത്തിലെന്ന പോലെ പാപങ്ങളിൽ നിന്ന് മുക്തമാകുന്നതാണ്". (നസാഈ 2180, ഇബ്നുമാജ 1318, സുനനുൽ കുബ്റ 2520 )
ഇബ്നുഅബീശൈബ(റ) മുസ്വന്നഫിൽ നിവേദനം ചെയ്യുന്നു:
حدثنا وكيع عن علي عن نضر بن شيبان قال سألت أبا سلمة بن عبد الرحمن فذكر عن أبيه قال قال رسول الله صلى الله عليه وسلم : إن الله افترض عليكم صيامه وسننت لكم قيامه فمن صامه إيمانا واحتسابا غفر له ما تقدم من ذنبه. (مصنف ابن أبي شيبة: ٢٨٧/٢)
അബൂസലമ(റ) പിതാവിൽ നുന്നദ്ദരിക്കുന്നു: റസൂലുല്ലാഹി(സ) പറഞ്ഞു: "നിശ്ചയം റമളാനിലെ നോമ്പ് അല്ലാഹു നിങ്ങളുടെ മേൽ നിർബന്ധമാക്കിയിരിക്കുന്നു. റമളാനിലെ നിശാനിസ്കാരം നിങ്ങൾക്ക് ഞാൻ സുന്നത്തുമാക്കിയിരിക്കുന്നു. അതിനാൽ വിശ്വസിച്ചും പ്രതിഫലം കാംക്ഷിച്ചും റമളാനിൽ നോമ്പെടുക്കുകയും രാത്രിയിൽ നിസ്കരിക്കുകയും ചെയ്യുന്നവരുടെ മുന്കഴിഞ്ഞ പാപങ്ങൾ പൊറുക്കാപ്പെടുന്നതാണ്". (മുസ്വന്നഫ് 2/287)
عن سلمان الفارسي قال: خطبنا رسول الله آخر يوم من شعبان فقال: يا أيها الناس! إنه قد أظلكم شهر عظيم، شهر مبارك، فيه ليلة خير من ألف شهر، فرض الله صيامه، وجعل قيام ليله تطوعاً، من تقرب فيه بخصلة من الخير كان كمن أدى فريضة فيما سواه، ومن أدى فيه فريضة كان كمن أدّى سبعين فريضة فيما سواه...(شعب الإيمان للبيهقي: ١٢٠/٨، وصحيح ابن خزيمة: ١١٥/٧)Moosa Sonkal
സൽമാനുൽ ഫാരിസി(റ)യിൽ നിന്ന് നിവേദനം: ശഅബാനിലെ അവസാന ദിവസം നബി(സ) ഞങ്ങൾക്ക് ഉദ്ബോധനം നല്കിക്കൊണ്ട് പറഞ്ഞു: "ജനങ്ങളെ! നിങ്ങൾക്കിതാ ഒരു മാസം സമാഗതമായിരിക്കുന്നു. മഹത്വമേറിയ ഒരു മാസമാണത്. ബറകത്തുളള മാസം. ആയിരം മാസത്തേക്കാൾ മഹത്തരമായൊരു രാവ് അത് ഉൾകൊള്ളുന്നു. അതിലെ നോമ്പ് അല്ലാഹു നിര്ബന്ധമാക്കുകയും അതിലെ രാത്രി നിസ്കാരം അല്ലാഹു സുന്നത്താക്കുകയും ചെയ്തിരിക്കുന്നു. അതിൽ ഒരു സുന്നത്തായ കർമ്മം ചെയ്താൽ ഇതര മാസങ്ങളിൽ ഒരു ഫർള് ചെയ്ത പ്രതിഫലം ലഭിക്കുന്നതാണ്. അതിൽ ഒരു ഫർളായ കർമ്മം ചെയ്താൽ ഇതരമാസങ്ങളിൽ എഴുപത് ഫർളുകൾ ചെയ്ത പ്രതിഫലം ലഭിക്കുന്നതാണ്...".(ശുഅബുൽഈമാൻ 8/120, സ്വഹീഹു ഇബ്നു ഖുസൈമ 7/115)
ഒന്നും രണ്ടും ഹദീസുകളിൽ പറഞ്ഞ 'സനൻതു' (ഞാൻ സുന്നത്താക്കി) വും മൂന്നാം ഹദീസിൽ പറഞ്ഞ 'ജഅല' (അല്ലാഹു ആക്കിയിരിക്കുന്നു) യും നിയമ നിർമാണത്തെ കാണിക്കുന്ന പരമാർശങ്ങലാണ്.അതിനാൽ ഖിയാമുറമളാൻ പുതിയൊരു നിസ്കാരമാണെന്ന് അത് വ്യക്തമാക്കുന്നു. 'സ്വിയാം' എന്ന പദത്തെ റമളാനിലേക്ക് 'ഇളാഫത്ത്' ചെയ്ത പോലെ ഖിയാമിനെയും റമളാനിലേക്ക് 'ഇളാഫത്ത്' ചെയ്തിട്ടുണ്ട്. അപ്പോൾ റമളാനിന്റെ നോമ്പും റമളാനിന്റെ ഖിയാമും ആയി. ശവ്വാലിനെ നോമ്പും ശവ്വാലിന്റെ ഖിയാമും അല്ല.
ചുരുക്കത്തിൽ 'ജഅലല്ലാഹു' (അല്ലാഹു ആക്കിയിരിക്കുന്നു) എന്ന പ്രയോഗം ഒരു പുതിയ നിയമ നിർമാണത്തെ കുറിക്കുന്നു. സാധാരണ ഖിയാമുല്ലൈലിനുള്ള നിർദേശം നേരത്തെ മക്കയിൽ വെച്ച് പുറപ്പെടുവിച്ചിട്ടുണ്ട്. അതാണ് സൂറത്തുൽ മുസ്സമ്മിലിൽ പറഞ്ഞത്. ഇത് മദീനയിൽ വന്നപ്പോഴുള്ള പുതിയ നിർദേശമാണ്. 'വഖിയാമ ലൈലിഹി' എന്നത് കൊണ്ട് സാധാരണ വിത്റിനൊ തഹജ്ജുദിനൊ വേണ്ടി തന്നെയാണ് ആഹ്വാനം ചെയ്യുന്നതെങ്കിൽ അതിന്റെ മുമ്പ് 'ആക്കിയിരിക്കുന്നു' എന്നർത്ഥം വരുന്ന 'ജഅല' പറയേണ്ടതില്ല. നേരത്തെ ആക്കിക്കഴിഞ്ഞതിനെ പിന്നെയും ആക്കെണ്ടതില്ലല്ലോ. അല്ലാമ ബാജി(റ) വാക്കുകള ശ്രദ്ദിക്കുക.
Moosa Sonkal
قال الباجي: وقيام رمضان يجب أن يكون صلاة تختص به ولو كان شائعا في جميع العام لما اختص به ولا انتسب إليه كما لا تنتسب إليه الفرائض والنوافل التي تصلى فى جميع السنة.(أوجز المسالك: ٢٨٩/٢)
ഖിയാമുറമളാൻ റമളാനിൽ മാത്രമുള്ള നിസ്കാരമായെ മതിയാകൂ. വർഷം മുഴുവനുമുള്ള ഒന്നായിരുന്നു അതെങ്കിൽ റമളാനുമായി അതിനു പ്രത്യേക ബന്ധമുണ്ടാവുകയോ റമളാനിലേക്ക്ചേർത്തി അതിനെ വിളിക്കുകയോ ചെയ്യുമായിരുന്നില്ല. വർഷം മുഴുവനും നിർവഹിക്കപ്പെടുന്ന ഫർളോ സുന്നത്തോ ആയ നിസ്കാരങ്ങൾ റമളാനിലേക്ക് ചേർത്തി പറയാറില്ലല്ലോ. (ഔജസുൽ മസാലിക് 2/289)
പുത്തൻ വാദം
തറാവീഹ് റമളാനിൽ മാത്രമേ സുന്നത്ത് നിസ്കാരമാണെന്നാണ് ഇക്കാലമത്രെയുമുള്ള മുസ്ലിം ലോകം വിശ്വസിച്ചു വന്നത്. കേരള വഹാബികളും അങ്ങനെ തന്നെയായിരുന്നു പറഞ്ഞിരുന്നത്. 1920 ൽ അവരുടെ മദ്രസയിലേക്ക് തയ്യാർ ചെയ്ത 'കിതാബുൻ അവ്വലു ഫിൽ അമലിയ്യാത്ത്' എന്ന പുസ്തകത്തിന്റെ 23- ആം പാദത്തിൽ എഴുതുന്നു:
"3 തറാവീഹ്. ഇതും ഇശാഇന്റെ ശേഷമാണ്. എന്നാൽ റമളാനിൽ മാത്രമേയുള്ളൂ. ഇത് ഇരുപത് റക്അത്താണ്. എല്ലാ ഈരണ്ട് റക്അത്തിലും സലാം വാജിബുണ്ട്" (കിതാബുൻ അവ്വലു ഫിൽ അമലിയ്യാത്ത് പേ: 31)
Moosa Sonkal
എന്നാൽ തറാവീഹ് എട്ടാണെന്ന വാദത്തിനു രേഖയുണ്ടാക്കാൻ വേണ്ടി തറാവീഹ് എന്നൊരു പ്രത്യേക നിസ്കാരം തന്നെയില്ലെന്ന കണ്ടുപിടിത്തത്തിലാണ് കേരള വഹാബികൾ എത്തിയിരിക്കുന്നത്.
"നബി(സ) റമളാനിലും അല്ലാത്തപ്പോഴും പതിനൊന്നിനേക്കാൾ വർദ്ദിപ്പിക്കാറുണ്ടായിരുന്നില്ല" എന്ന ഹദീസ് തറാവീഹിനു രേഖയാക്കണമെങ്കിൽ അങ്ങനെ പറയണമല്ലോ.പ്രസ്തുത ഹദീസ് ഉദ്ദരിച്ച് ഇബ്നു അബ്ദില്ല എന്ന മൗലവി അല്മനാറിൽ എഴുതുന്നു:
"ഈ പതിനൊന്ന് റകഅത്തുകൾതന്നെയാണ് മറ്റു കാലങ്ങളിലും തിരുമേനി നമസ്കരിച്ചിരുന്നത് എന്ന ആഇഷാ(ര)യുടെ പ്രസ്ഥാവത്തിൽ നിന്ന് റമസാൻ രാത്രികളിൽ മാത്രം പ്രത്യേകമൊരു സുന്നത്ത് നമസ്കാരവും തിരുമേനി നിർവഹിചിരുന്നില്ലെന്നു വ്യക്തമാകുന്നു". അൽമനാർ: 1984 ജൂണ്‍ റംസാൻ സ്പെഷ്യൽ പേ: 15,16)
മറ്റൊരു മൗലവി എഴുതുന്നു:
"വിത്റു നമസ്കാരം തന്നെയാണ് തറാവീഹ്. (റമദാനിലാകുമ്പോൾ), ഖിയാമുല്ലൈൽ (ഒന്നുറങ്ങിയ ശേഷം ഉണര്ന്നെഴുന്നെറ്റാകുമ്പോൾ), തജ്ജുദ് (രാത്രിയുടെ മാദ്യാമങ്ങളിൽ ദീർഘമായി ഖുർആൻ പാരായണം ചെയ്തുകൊണ്ടാകുമ്പോൾ) എന്നീ പേരുകളിലറിയപ്പെടുന്നതും ഒറ്റയാക്കി നമസ്കരിക്കുന്നത്കൊണ്ടാണ് വിത്റു (ഒറ്റ) എന്ന പേരിട്ടത്". (അൽമനാർ 1988 സെപ്തെംബർ പേ: 40).
ഖണ്ഡനം
റമളാനിൽ പ്രത്യേകമൊരു നിസ്കാരമില്ലെന്നും തറാവീഹ്, വിത്റു, തഹജ്ജുദ് എന്നീ നിസ്കാരങ്ങൾ ഒന്നാണെന്നുമുള്ള വാദം പലതുകൊണ്ടും ബാലിശമാണ്.
(1) ഈ വാദം ഹദീസുകൾക്ക് നിരക്കാത്തതാണ്. തറാവീഹ് റമളാനിൽ മാത്രമുള്ള സുന്നത്തുനിസ്കാരമല്ലെങ്കിൽ അല്ലാമ ബാജി(റ) പ്രസ്താവിച്ച പോലെ മുകളില വിവരിച്ച ഹദീസുകളിൽ റമളാനിലേക്ക് ചേർത്തി അതിനെ പറയുന്നതിൽ യാതൊരു അർത്ഥവുമുണ്ടാകില്ലല്ലോ.
(2) മുസ്ലിം ലോകത്തിന്റെ ഇന്നുവരെയുള്ള പ്രവർത്തനത്തിനെതിരാണ്.
(3) ആഇഷാ ബീവി(റ)യുടെ ഹദീസിലെ പരമാർശം തറാവീഹല്ലെന്നും പ്രത്യുത വിത്റു ആണെന്നും പത്ത് കാര്യങ്ങളുടെ വെളിച്ചത്തിൽ സമര്ത്തിക്കാവുന്നതാണ്. വിശദീകരണം വഴിയെ വരുന്നുണ്ട്.
(4) തറാവീഹിനു നബി(സ) പ്രത്യേകം പ്രോത്സാഹനം നൽകിയിട്ടുണ്ട്. "വിശ്വസിച്ചും പ്രതിഫലം ആഗ്രഹിച്ചും വല്ലവരും റമളാനിൽ നിസ്കരിച്ചാൽ മുന്കഴിഞ്ഞ പാപങ്ങൾ അവര്ക്ക് പൊറുക്കാപ്പെടുന്നതാണ് ". എന്ന ഹദീസിൽ പറഞ്ഞ ഖിയാമുറമ ളാനിന്റെ വിവക്ഷ തറാവീഹാണെന്നു പണ്ടിതലോകം ഏകോപിച്ചു പറഞ്ഞ ഒന്നാണ്.
അല്ലാമ കിർമാനി(റ) പറയുന്നു:
اتفقوا على أن المراد بقيامه صلاة التراويح(هامش البخاري: ٢٦٩/١)
ഖിയാമുറമളാനിന്റെ വിവക്ഷ തറാവീഹ് നിസ്കാരമാണെന്നതിൽ പണ്ടിതലോകം ഏകോപിച്ചിരിക്കുന്നു.(ബുഖാരിയുടെ ഹാമിശ്: 1/269)
പുത്തൻ വാദികളുടെ നേതാവ് ശൌകാനി തന്നെ പറയട്ടെ :
والحديث يدل على فضيلة قيام رمضان وتأكد استحبابه ، واستدل به أيضا على استحباب صلاة التراويح ، لأن القيام المذكور في الحديث المراد به صلاة التراويح كما تقدم عن النووي والكرماني . (نيل الأوطار: ٦٠/٣)
ഖിയാമുറമളാനിന്റെ ശ്രേഷ്ഠതയും അത് ശക്തമായ സുന്നത്താണെന്നും ഈ ഹദീസ് അറിയിക്കുന്നു. തറാവീഹ് നിസ്കാരം സുന്നത്താണെന്നതിനും ഹദീസ് രേഖയാണ്. കാരണം ഹദീസിൽ പരമാർഷിക്കപ്പെട്ട ഖിയാമിന്റെ വിവക്ഷ ഇമാം നവവി(റ)യും കിർമാനി(റ) യും പ്രസ്താവിച്ചത് പോലെ തറാവീഹ് നിസ്കാരമാണ്. (നൈലുൽ ഔത്വാർ 3/60)
(5) തറാവീഹ് സുന്നത്താണെന്ന് പണ്ടിതലോകം ഏകോപിച്ചു പ്രസ്ഥാപിച്ച കാര്യമാണ്. ഹിജ്റ 495 ൽ വഫാത്തായ ശംസുദ്ദീൻ സർഖസീ(റ) എഴുതുന്നു:
قال شمس الدين السرخسي(المتوفي ٤٩٥ه): والأمة أجمعت على شرعيتها وجوازها ولم ينكرها أحد من أهل العلم إلا الروافض لا بارك الله فيهم(المبسوط: ١٤٣/٢)
തറാവീഹ് നിസ്കാരം സുന്നത്താണെന്നതിൽ മുസ്ലിം ഉമ്മത്ത് ഏകോപിച്ചിരിക്കുന്നു. റാഫിളല്ലാതെ ഒരാളും അതിനെ വിമർശിച്ചിട്ടില്ല. അവര്ക്ക് അല്ലാഹു ബർക്കത്ത് ചെയ്യാതിരിക്കട്ടെ (അൽമബ്സൂത്വ് 2/143)
(6) തര്രാവീഹും തഹജ്ജുടും രണ്ടാണെന്ന് ഇനിപ്പറയുന്ന ഹദീസുകളിൽ നിന്ന് വ്യക്തമാണ്. ഇബ്നുഅബീശൈബ(റ) നിവേദനം ചെയ്യുന്നു:
حدثنا أبو بكر قال ثنا أبو الأحوص عن مغيرة عن إبراهيم قال كان المتهجدون يصلون في جانب المسجد والإمام يصلي بالناس في شهر رمضان .
ഇബ്രാഹീം (റ)യിൽ നിന്ന് നിവേദനം റമളാനിൽ ഇമാം ജനങ്ങൾക്കിമാമായി നിസ്കരിക്കുന്ന സമയത്ത് തഹജ്ജുദ് നിസ്കരിക്കുന്നവർ പള്ളിയുടെ ഒരു ഭാഗത്ത് നിസ്കരിച്ചിരുന്നു. മുസ്വന്നഫ് അബീ ശൈബ : 2/398)
മറ്റൊരു റിപ്പോർട്ട് കാണുക:
حدثنا أبو خالد الأحمر عن الأعمش عن إبراهيم قال كان الإمام يصلي بالناس في المسجد والمتهجدون يصلون في نواحي المسجد لأنفسهم . (مصنف: ٣٩٨/٢)
ഇബ്രാഹീം(റ) പറയുന്നു: "ഇമാം പള്ളിയിൽ വെച്ച് ജനങ്ങൾക്ക് നേത്രത്വം നല്കി നിസ്കരിക്കുമ്പോൾ തഹജ്ജുദ് നിസ്കരിക്കുന്നവർ പള്ളിയുടെ ഭാഗങ്ങളിൽ സ്വന്തമായി നിസ്കരിച്ചിരുന്നു". (മുസവന്നഫ് ഇബ്നു അബീശൈബ: 2/398)
(7) വിത്ർ നിർബന്ധമാണെന്ന് അഭിപ്രായപ്പെടുന്ന ഹനഫീ മദ്ഹബുകാരും തറാവീഹ് ശക്തമായ സുന്നത്താണെന്ന് പറയുന്നു: ഹനഫീ കരമശാസ്ത്ര ഗ്രന്ഥമായ റദ്ദുൽ മുഹ്താറിൽ ഇഖ്തിയാർ എന്ന ഗ്രന്ഥത്തെ ഉദ്ദരിച്ച് പറയുന്നു:
وذكر في الاختيار أن أبا يوسف سأل أبا حنيفة عنها وما فعله عمر ، فقال : التراويح سنة مؤكدة ، ولم يتخرجه عمر من تلقاء نفسه ، ولم يكن فيه مبتدعا ; ولم يأمر به إلا عن أصل لديه وعهد من رسول الله صلى الله عليه وسلم (رد المحتار: ٢٣٨/٥)
തറാവീഹ് നെ കുറിച്ചും ഉമര്(റ) ന്റെ പ്രവർത്തിയെ കുറിച്ചും അബൂ യൂസുഫ് (റ) അബൂ ഹനീഫ (റ)യോട് അന്വേഷിച്ചപ്പോൾ അബൂഹനീഫ(റ) പ്രതിവചിച്ചു: "തറാവീഹ് നിസ്കാരം ശറഇൽ സുന്നത്താണ്. ഉമർ(റ) സ്വന്തമായി മെനെഞ്ഞെടുത്തദല്ല അത്. നബി(സ)യിൽ നിന്നുള്ള ഒരു രേഖ യുടെ അടിസ്ഥാനമില്ലാതെ ഉമർ(റ) തറാവീഹ് നിസ്കാരം കൊണ്ട് ഉത്തരവിട്ടിട്ടില്ല". (റദ്ദുൽ മുഹ്താർ: 5/238)
(8) അബ്ദുല്ലാഹി ശ്ശർഖാവി(റ)പറയുന്നു: 'തറാവീഹ്' എന്നത് തർവീഹത്തിന്റെ ബഹുവചനമാണ്. ഒരു പ്രാവശ്യം വിശ്രമിക്കൽ എന്നതാണ് ഭാഷാർത്ഥം.ഈ നിസ്കാരത്തിന്റെ ഓരോ നാല് റക്അത്തുകൾക്കിടയിൽ അൽപസമയം വിശ്രമിക്കാറുണ്ടായിരുന്നത്കൊണ്ടാണ് ഓരോ നാല് റക്അത്തുകൾക്ക് തർവീഹത്ത് എന്ന് പേര് വെക്കപ്പെട്ടത്".(ഫത്ഹുൽ മുബ്ദി 2/165, 1/286)
സകരിയ്യൽ അൻസ്വാരി(റ) പറയുന്നു:
Moosa Sonkal
سميت كل أربع منها ترويحة، لأنهم كانوا يتروحون عقبها، أي يستريحون(أسني المطالب: ١٨٧/٣)
ഈ നിസ്കാരത്തിന്റെ നാല് റക്അത്തുകൾക്കിടയിൽ അൽപസമയം വിശ്രമിക്കാറുണ്ടായിരുന്നത്കൊണ്ടാണ് ഓരോ നാല് റക്അത്തുകൾക്ക് തർവീഹത്ത് എന്ന് പേര് വെക്കപ്പെട്ടത്.(അസ്നൽമത്വാലിബ് 3/187)
തർവീഹത്തിന്റെ ബഹുവചനമായ തറാവീഹ് കൊണ്ടുള്ള നാമകരണം ഈ നിസ്കാരത്തിൽ രണ്ടിൽ കൂടുതൽ തർവീഹത്തുകൾ ഉണ്ടെന്ന് വ്യക്തമാക്കുന്നു. കാരണം ബഹുവചനം പ്രയോഗിക്കാൻ ചുരുങ്ങിയത് മൂന്ന് തർവീഹത്തുകൾ ആവശ്യമാണ്. അപ്പോൾ ചുരുങ്ങിയത് 12 റക്അത്തുകളെങ്കിലും വേണം. എട്ട് റക്അത്തുകാർക്ക് ഈ നിസ്കാരത്തിനു തറാവീഹ് എന്ന നാമം വെക്കാൻ നിയായമില്ല. മറിച്ച് 'തർവീഹത്തൈനി' എന്നായിരുന്നു പേര് പറയേണ്ടിയിരുന്നത്. ഈ നിസ്കാരത്തിനു തറാവീഹ് എന്ന നാമം സ്വഹാബത്തിന്റെ കാലഘട്ടത്തിൽ തന്നെ അറിയപ്പെട്ടിരുന്നു. അല്ലാമ മസ്ഊദു(റ) എഴുതുന്നു:
فى سنة أربع عشرة أمر عمر بن الخطاب بالقيام فى شهر رمضان لصلاة التراويح.(مروج الذهب: ٢/٣٢٨)
ഹിജ്റ പതിനാലിൽ റമളാൻ രാവുകളിൽ തറാവീഹ് നിസ്കാരം നിലനിർത്തുന്നതിന് വേണ്ടി ഉമർ(റ) ഉത്തരവിട്ടു. (മുറുജുദ്ദഹബ് 2/328)
ഇമാം അബുല്ലയ്സു സമർഖന്തി (റ) അലിയ്യുബ്നുഅബീത്വാലിബ് (റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: "നിശ്ചയം ഉമർ(റ)ഒരു ഇമാമിന്റെ പിന്നിൽ ജമാഅത്തായി സംഘടിപ്പിച്ച ഒരു തറാവീഹ് നിസ്കാരത്തിനു അവലംബം എന്നിൽനിന്ന് കേട്ട ഹദീസായിരുന്നു.ഞാൻ നബി(സ)യിൽ നിന്ന് കേട്ടതാണ് പ്രസ്തുത ഹദീസ്". (തന്ബീഹുൽ ഗാഫിലീൻ 124)
സ്വഹാബത്തിന്റെ കാലത്ത് തന്നെ തറാവീഹ് എന്ന നാമം പ്രസിദ്ദമായിരുന്നുവെന്നാണ് അലി(റ)യുടെ ഈ വാക്ക് കുറിക്കുന്നത്. എന്നാൽ വഹാബികൾ ഇവിടെ പുറം തിരിഞ്ഞ് നില്ക്കുന്നു. ഇമാം ബുഖാരി(റ)യാണ് തറാവീഹ് എന്ന പേര് കൊണ്ടുവന്നതെന്ന് ചിലര് പറയുമ്പോൾ ഇമാം ബുഖാരി(റ)ക്ക് ശേഷം പിൽക്കാല പണ്ഡിതൻമാരാണ് ഈ നാമകരണം ചെയ്തതെന്ന് മറ്റു ചിലർ പ്രചരിപ്പിക്കുന്നു. ഈ വാദം തെറ്റാണെന്ന് മേൽ വിവരണത്തിൽ നിന്ന് വ്യക്തമാണ്.
(9) തറാവീഹ്, വിത്ർ ,തഹജ്ജുദ് എന്നീ നിസ്കാരങ്ങൾക്ക് മുഹദ്ദിസുകളും കർമശാസ്ത്ര പണ്ഡിതൻമാറും പ്രത്യേകം അദ്യായങ്ങൾ നൽകിയിട്ടുണ്ട്. എല്ലാം ഒന്നായിരുന്നുവെങ്കിൽ അതിന്റെ ആവശ്യമില്ലല്ലോ.
(10) ഓരോന്നിന്റെ രൂപവും ഭാവവും റക്അത്തുകളുടെ എണ്ണവും അതിൽ ഒതേണ്ട സൂറത്തുകളും ഹദീസുകളുടെ വെളിച്ചത്തിൽ പണ്ഡിതന്മാർ വെവ്വേറെ വിശദീകരിച്ചിട്ടുണ്ട്.
ചുരുക്കത്തിൽ റമളാനിന്റെ രാവുകളിൽ മാത്രമുള്ളതും തറാവീഹ് എന്ന പേരിൽ അറിയപ്പെടുന്നതുമായ പ്രത്യേക നിസ്കാരം ഹദീസ് കൊണ്ട് തെളിഞ്ഞതും മുസ്ലിം ലോകം ഏകോപിച്ച് അംഗീകരിചതുമായിരിക്കെ അങ്ങനെ ഒരു നിസ്കാരമില്ലെന്നു പറയുന്ന വഹാബികൾ മുസ്ലിം ലോകത്തോട് പുറം തിരിഞ്ഞിരിക്കുന്നവരും മുൻകാല ബിദ്ഈ പ്രസ്ഥാനത്തിന്റെ നേതാവ് നളള്വാമിന്റെയും മുസ്ലിം ലോകം അവഗണിച്ചു തള്ളിയ റാഫിളത്തിന്റെയും പഴഞ്ചൻ വാദങ്ങള ഏറ്റു പറയുന്നവരുമാണെന്ന് മേൽ വിവരണത്തിൽ നിന്ന് വ്യക്തമാണല്ലോ.
തറാവീഹും റക്അത്തുകളും
വിശ്വവിഖ്യാതമായ നാല് മദ്ഹബുകളിലും തറാവീഹ് 20 റക്അത്താണ്. ഇരുപതിൽ കുറഞ്ഞ തറാവീഹ് ഒരു മദ് ഹബിലും ഇല്ലതന്നെ. ഓരോ മദ്ഹബുകളുടെയും വിശദീകരണം അതാതു മദ്ഹബുകളിലെ ഗ്രന്ഥങ്ങളിൽ നിന്ന് തന്നെ വായിക്കാം.
(1)ശാഫിഈ മദ്ഹബ്
ശാഫിഈ മദ്ഹബിലെ പ്രഗത്ഭ പണ്ടിതാൻ ഇമാം നവവി(റ) എഴുതുന്നു:
مذهبنا أنها عشرون ركعة بعشر تسليمات غير الوتر ، وذلك خمس ترويحات والترويحة أربع ركعات بتسليمتين ، هذا مذهبنا ، وبه قال أبو حنيفة وأصحابه وأحمد وداود وغيرهم ، ونقله القاضي عياض عن جمهور العلماء . (شرح المهذب: ٣٣/٤)
നമ്മുടെ മദ്ഹബിൾ വിത്ർ കൂടാതെ പത്ത് പ്രാവശ്യം സലാം വീട്ടി ഇരുപത് റക്അത്തുകളാണ് തറാവീഹ്. അത് അഞ്ചു തർവീഹത്തുകളാണ്. രണ്ടു പ്രാവശ്യം സലാം വീട്ടിയുള്ള നാല് റക്അത്തുകളാണ് ഒരു തർവീഹത്. അബൂഹനീഫ (റ) യും അസ്വഹാബും അഹ്മദും(റ) ദാവൂദും മറ്റും ഈ അഭിപ്രായക്കാരാണ്.ഖാളീ ഇയാള് (റ) ബഹുഭൂരിഭാഗം പണ്ഡിതന്മാരെ ഉദ്ദരിച്ച് അത് രേഖപ്പെടുത്തിയിട്ടുണ്ട്. (ശർഹുൽ മുഹദ്ദബ്: 4/33)
(2)ഹനഫീ മദ്ഹബ്
ഹനഫീ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതൻ അലാഉദ്ദീൻ അബൂബക്റുബ്നു മസ്ഊദുൽകാസാനീ(റ) പറയുന്നു:
وأما قدرها فعشرون ركعة في عشر تسليمات ، في خمس ترويحات كل تسليمتين ترويحة وهذا قول عامة العلماء . وقال مالك في قول : ستة وثلاثون ركعة ، وفي قول ستة وعشرون ركعة(بدائع الصنائع: ٢٨٨/١)
അഞ്ചു തർവീഹത്തുകളിലായി പത്തു പ്രാവശ്യം സലാം വീട്ടി ഇരുപത് റക്അത്തുകളാണ് തരാവീഹ്. എല്ലാ രണ്ടു സലാം വീട്ടലും ഒരു തർവീഹത്താണ്.മൊത്തം പണ്ഡിതന്മാരുടെ അഭിപ്രായം ഇതാണ്. ഇമാം മാലിക്(റ)ന്റെ ഒരഭിപ്രായത്തിൽ മുപ്പത്തി ആറെന്നും മറ്റൊരഭിപ്രായത്തിൽ ഇരുപത്തി ആറെന്നും പറയുന്നുണ്ട്.(ബദാഇഉസ്സ്വനാഇഅ 1/288)
(3) മാലികീ മദ്ഹബ്
മാലികീ മദ്ഹബു കാരനായ ഇബ്നുറുശ്ദ്(റ) എഴുതുന്നു:
واختلفوا في المختار من عدد الركعات التي يقوم بها الناس في رمضان : فاختار مالك في أحد قوليه ، وأبو حنيفة ، والشافعي ، وأحمد ، ودواد : القيام بعشرين ركعة سوى الوتر ، وذكر ابن القاسم عن مالك أنه كان يستحسن ستا وثلاثين ركعة والوتر ثلاث .(بداية المجتهد: ١٦٧/١)
റമളാനിൽ ജനങ്ങൾ നിർവഹിക്കുന്ന തറാവീഹ് നിസ്കാരത്തിന്റെ എണ്ണത്തിൽ നിന്ന് പ്രബലം ഏതാണെന്നതിൽ പണ്ടിതന്മാർക്ക് വീക്ഷണാന്തരം ഉണ്ട്.ഒരഭിപ്രായത്തിൽ ഇമാം മാളികും(റ) അബൂഹനീഫ(റ)യും ശാഫിഈ(റ)യും അഹ്മദും(റ)യും ദാവീദും വിത്ർ കൂടാതെ ഇരുപത് നിസ്കരിക്കണമെന്ന് പ്രബലമാക്കിയിരിക്കുന്നു. എന്നാൽ ഇബ്നുൽ ഖാസിം(റ) ഇമാം മാലിക്(റ) മുപ്പത്തിയാറിനെ നന്നായി കണ്ടിരുന്നതായി പരമാര്ശിച്ചിട്ടുണ്ട്. വിത്ർ മൂന്ന് റക്അത്തുമാണ്. (ബിദായത്തുൽ മുജ്തഹിദ്: 1/167)
മാലികീ മദ്ഹബുകാരനായ അഹ്മദു ദർദീർ(റ) എഴുതുന്നു:
Moosa Sonkal
والتراويح وهي عشرون ركعة بعد صلواة العشاء، يسلم من كل ركعتين(أقرب المسالك لمذهب الإمام مالك: ١٣٦/١)
തറാവീഹ് ഇശാഇന് ശേഷം ഇരുപത് റക്അത്താണ്. എല്ലാ ഈരണ്ടു റക്അത്തിലും സലാം വീട്ടണം.(അഖ്റബുൽ മസാലിക് ലി മദ്ഹബിൽ ഇമാം മാലിക് 1/136)
മാലികീ മദ്ഹബുകാരനായ അല്ലാമ സ്വാവി(റ) എഴുതുന്നു:
(التراويح) برمضان(وهي عشرون ركعة) بعد صلوة العشاء، يسلم من كل ركعتين غير الشفع والوتر.(حاشية الصوي على الشرح الصغير: ١٧٧/٢)
തറാവീഹ് ഇശാഇന് ശേഷം ഇരുപത് റക്അത്താണ്. എല്ലാ ഈരണ്ടു റക്അത്തിലും സലാം വീട്ടണം.(ഹഷിയാത്തു സ്സ്വാവി 2/177)
(4)ഹമ്പലീ മദ്ഹബ്
ഹമ്പലീ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതനായ ഇബ്നു ഖുദാമ(റ) എഴുതുന്നു:
والمختار عند أبي عبد الله ، رحمه الله ، فيها عشرون ركعة . وبهذا قال الثوري ، وأبو حنيفة ، والشافعي . وقال مالك : ستة وثلاثون .(المغني: ٣٨٨/٣)
തറാവീഹ് ഇരുപത് റക്അത്തുകളാണെന്നാണ് അബുഅബ്ദില്ല(റ)യുടെ പക്കൽ മുഖ്തറായ അഭിപ്രായം. സൗരി(റ),അബൂഹനീഫ(റ), ശാഫിഈ(റ) എന്നിവരും ഈ അഭിപ്രായക്കാരാണ്.ഇമാം മാലിക്(റ)മുപ്പത്താറാണെന്ന് പറയുന്നുണ്ട്.(അൽമുഗ്നി 3/388)
അപ്പോൾ തറാവെഹ് നിസ്കാരം നാല് മദ്ഹബിലും ഇരുപത് റക്അത്തു തന്നെയാണെന്ന് മേൽ ഉദ്ദരണികളിൽ നിന്ന് സുതരാം വ്യക്തമാണല്ലോ.
Moosa Sonkal
മാലികീ മദ്ഹബും മുപ്പത്താറും
മദീനക്കാരുടെ പ്രവർത്തനം അടിസ്ഥാനമാക്കിയാണ് ഇമാം മാലിക്(റ) മുപ്പത്താറ് എന്ന് അഭിപ്രായപെട്ടത്. ഇമാം നവവി(റ) പറയുന്നു:
وقال مالك التراويح تسع ترويحات وهي ست وثلاثون ركعة غير الوتر . واحتج بأن أهل المدينة يفعلونها هكذا ، وعن نافع قال : أدركت الناس وهم يقومون رمضان بتسع وثلاثين ركعة يوترون منها بثلاث(شرح المهذب: ٣٢/٤)
മാലിക്(റ) പറയുന്നു: തറാവീഹ് ഒമ്പത് തർവീഹത്തുകളാണ്. അത് മുപ്പത്താറ് റക്അത്തുകളാണ്. മദീനക്കാർ അപ്രകാരം പ്രവർത്തിക്കുന്നു എന്നതാണ് അദ്ദേഹം പ്രമാണമായി പറയുന്നത്. നാഫിഅ(റ) ഇപ്രകാരം പ്രസ്ഥാപിച്ചതായി റിപ്പോർട്ടുണ്ട്. ജനങ്ങൾ റമളാനിൽ മുപ്പത്തിഒമ്പത് റക്അത്തുകൾ നിസ്കരിക്കുന്നതായി ഞാൻ എത്തിച്ചു. അതിൽ മൂന്ന് വിത്റാണ്. (ശർഹുൽ മുഹദ്ദബ്: 4/32)
ഇമാം മാലിക്(റ) ന്റെ ഉസ്താദാണല്ലോ ഇമാം നാഫിഅ(റ). അപ്പോൾ അദ്ദേഹത്തിൻറെ കാലത്ത് മദീനക്കാർ നിസ്കരിച്ചിരുന്നത് മുപ്പത്താറാണെന്ന് മേൽ പ്രസ്ഥാവത്തിൽ നിന്ന് വ്യക്തമാണ്. എന്നാൽ ഉമറുബ്നുൽ ഖത്വാബ് (റ)ന്റെ കാലത്ത് ഉബയ്യുബ്നു കഅബ്(റ) ന്റെ നേത്രത്വത്തിൽ മദീനാ പള്ളിയിൽ വെച്ച് തറാവീഹ് നിസ്കരിച്ചത് ഇരുപത് റക്അത്തായിരുന്നു വന്നു ഇമാം മാലിക്(റ) തന്നെ 'മുവത്വഇ'ൽ രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ഇരുപത് എന്നാണ് മുപ്പത്താറായാതെന്ന് ചിന്തിക്കേണ്ടതുണ്ട്. മാലികീ മദ്ഹബുകാരനായ ശൈഖ് ദർദീർ(റ) എഴുതുന്നു:
وهي ( ثلاث وعشرون ) ركعة بالشفع والوتر كما كان عليه العمل ( ثم جعلت ) في زمن عمر بن عبد العزيز ( ستا وثلاثين ) بغير الشفع والوتر لكن الذي جرى عليه العمل سلفا وخلفا الأول(الشرح الكبير: ٣١٥/١)
Moosa Sonkal
തറാവീഹ് വിത്റടക്കം 23 റക്അത്താണ്. അതനുസരിച്ചായിരുന്നു പ്രവർത്തനമുണ്ടായിരുന്നത്. പിന്നീട് ഉമാരുബ്നു അബ്ദിൽ അസീസ് (റ) ന്റെ കാലത്ത് വിത്ർ കൂടാതെ അത് മുപ്പത്താറാക്കി. പക്ഷെ സലഫും ഖലഫും അനുവർത്തിച്ചുവരുന്നത് ആദ്യം പറഞ്ഞതനുസരിച്ചാണ്. (അശ്ശർഹുൽകബീർ 1/315)
ഉമാവിയ്യാ ഖലീഫമാരിൽ ഒമ്പതാമത്തെ വ്യക്തിയാണ് ഉമറുബ്നു അബ്ദിൽ അസീസ്(റ). ഹിജ്റ 61 ൽ ജനിച്ച അദ്ദേഹം 101 ൽ വഫതായി. ഹി:99 മുതൽ 101 വരെ യായിരുന്നു അദ്ദേഹത്തിൻറെ ഭരണ കാലം. ഉമറുബ്നുൽ ഖത്വാബ് (റ) ഉബയ്യുബ്നു കഅബ് (റ) ന്റെ നേത്രത്വത്തിൽ തറാവീഹിലെ ജമാഅത്ത് പുന സംഘടിപ്പിച്ചത് ഹിജ്റ പതിനാലാം വർഷമായിരുന്നുവെന്നാണ് പണ്ഡിതന്മാർ വിവരിച്ചിട്ടുണ്ട്. അന്ന് തറാവീഹ് നിസ്കരിച്ചിരുന്നത് വിത്റടക്കം ഇരുപത്തിമൂന്നായിരുന്നു വെന്ന് ഇമാം മാലിക്(റ) തന്നെ നിവേദനം ചെയ്തിട്ടുള്ളതാണ്. ഇതിൽ നിന്ന് വ്യക്തമാകുന്നത് ഹിജ്റ വർഷം 14 മുതൽ 99 വരേയുള്ള കാലയളവിൽ ഇരുപതിൽ കൂടുതൽ മദീനക്കാർ തറാവീഹ് നിസ്കരിച്ചിട്ടില്ല എന്നാണ്. അപ്പോൾ ഇമാം മാലിക്(റ) മുപപത്താറിനെ കുറിച്ച് പഴയസമ്പ്രദായം അതാണെന്ന് പറയുന്നത് ഹിജ്റ 99-ണ് ശേഷമുള്ളതിനെകുറിച്ചാകാനെ തരമുള്ളൂ.
ഉമറുബ്നു അബ്ദിൽ അസീസ്(റ) ന്റെ കാലത്താണ് മുപ്പത്താറ് നിസ്കരിക്കാൻ തുടങ്ങിയതെന്ന് പറഞ്ഞല്ലോ. അതിനെ പണ്ഡിതന്മാർ വിശദീകരിക്കുന്നതിങ്ങനെയാണ്. ഇമാം നവവി(റ) എഴുതുന്നു:
وأما ما ذكروه من فعل أهل المدينة فقال أصحابنا : سببه أن أهل مكة كانوا يطوفون بين كل ترويحتين طوافا ويصلون ركعتين ولا يطوفون بعد الترويحة الخامسة . فأراد أهل المدينة مساواتهم فجعلوا مكان كل طواف أربع ركعات فزادوا ست عشرة ركعة وأوتروا بثلاث فصار المجموع تسعا وثلاثين(شرح المهذب: ٣٢/٤)
മദീനക്കാർ മുപ്പത്താറ് നിസ്കരിക്കാനുള്ള കാരണം നമ്മുടെ അസ്വഹാബ് വിവരിക്കുന്നതിങ്ങനെയാണ്. മക്കക്കാർ എല്ലാ നാല് റക്അത്തുകൾക്കും ശേഷം ഒരു ത്വവാഫും രണ്ട് റക്അത്ത് സുന്നത്തും നിസ്കരിക്കുമായിരുന്നു. അഞ്ചാം തർവീഹത്തിന് ശേഷം (ഇരുപത് പൂർത്തിയായ ശേഷം) അവർ ത്വവാഫ് ചെയ്തിരുന്നില്ല. അപ്പോൾ മക്കക്കാരുടെ തുല്യമാകാനായി മദീനക്കാർ ഒരു ത്വവാഫിന്റെ സ്ഥാനത്ത് നാല് റക്അത്തുകൾ തീരുമാനിക്കുകയും അതനുസരിച്ച് പതിനാറ് റക്അത്തുകൾ വർധിപ്പിക്കുകയും ചെയ്തു. മൂന്ന് റക്അത്ത് വിത്റും നിസ്കരിക്കും. അപ്പോൾ മുപ്പത്തിഒമ്പത് റക്അത്തുകളായി. (ശർഹുൽ മുഹദ്ദബ് : 4/32)
എന്നാൽ മദീനക്കരല്ലാത്തവർക്കു ഇപ്രകാരം ചെയ്യാൻ പാടില്ലെന്നാണ് പണ്ഡിതന്മാർ പറയുന്നത്. ഇമാം നവി(റ) എഴുതുന്നു:
Moosa Sonkal
قال صاحبا الشامل والبيان وغيرهما ، قال أصحابنا : ليس لغير أهل المدينة أن يفعلوا في التراويح فعل أهل المدينة فيصلوها ستا وثلاثين ركعة ; لأن لأهل المدينة شرفا بمهاجرة رسول الله صلى الله عليه وسلم ومدفنه بخلاف غيرهم وقال القاضي أبو الطيب في تعليقه : قال الشافعي فأما غير أهل المدينة فلا يجوز أن يماروا أهل مكة ولا ينافسوهم . (شرح المهذب: ٣٢/٤)
ശാമിൽ, ബയാൻ എന്നീ ഗ്രന്ഥങ്ങളുടെ കർത്താക്കളും മറ്റും പറയുന്നു: മദീനക്കാർ ചെയ്യുന്നത് പോലെ തറാവീഹ് മുപ്പത്തിയാറ് റക്അത്ത് നിസ്കരിക്കാൻ അല്ലാത്തവർക്ക് പാടില്ലെന്ന് നമ്മുടെ അസ്വഹാബ് പ്രസ്താവിച്ചിരിക്കുന്നു. കാരണം നബി(സ) യുടെ ഹിജ്റയും നബി(സ)യെ അവിടെ മറവുചെയ്തതിനാലും മട്ടുള്ളവർക്കില്ലാത്ത ബഹുമാനം മദീനക്കാർക്കുണ്ട്. ഖാളീ അബുത്ത്വയ്യിബ് (റ) തഅലീഖിൽ പറയുന്നു: ഇമാം ശാഫിഈ (റ) പറയുന്നു: "മദീനക്കാരല്ലാത്തവർക്കു മക്കക്കാരോട് മത്സരിക്കലും അവരോടപ്പം നടക്കലും അനുവദനീയമല്ല". (ശർഹുൽ മുഹദ്ദബ് : 4/32)
തറാവീഹ് സംബന്ധമായി ഇമാം മാലിക്(റ) രണ്ടഭിപ്രായം പ്രകടിപ്പിക്കാനുള്ള കാരണം വിശദീകരിച്ച് മാലികീ പണ്ടിതാൻ ഇബ്നുറുശ്ദ്(റ) എഴുതുന്നു:
وسبب اختلافهم : اختلاف النقل في ذلك ، وذلك أن مالكا روى عن يزيد بن رومان قال : كان الناس يقومون في زمان عمر بن الخطاب بثلاث وعشرين ركعة . وخرج ابن أبي شيبة عن داود بن قيس قال : أدركت الناس بالمدينة في زمان عمر بن عبد العزيز وأبان بن عثمان يصلون ستا وثلاثين ركعة ويوترون بثلاث . وذكر ابن القاسم عن مالك أنه الأمر القديم - يعني القيام بست وثلاثين ركعة(بداية المجتهد: ١٦٧/١)
Moosa Sonkal
വ്യത്യസ്ത തെളിവുകളാണ് വീക്ഷനാന്തരം വരാൻ കാരണം. യസീദുബ്നുഹാറൂൻ(റ) ഇപ്രകാരം പ്രസ്തപിക്കുന്നതായി ഇമാം മാലിക്(റ) നിവേദനം ചെയ്യുന്നു: "ഉമറുബ്നുൽ ഖത്വാബ് (റ) വിന്റെ കാലത്ത് ജനങ്ങൾ ഇരുപത്തിമൂന്ന് നിസ്കരിച്ചിരുന്നു" ദാവൂദുബ്നു ഖൈസി (റ) ൽ നിന്ന് നിവേദനം ചെയ്യുന്നു: ഉമറുബ്നു അബ്ദിൽ അസീസ്(റ), അബാനുബ്നു ഉസ്മാൻ (റ) എന്നിവരുടെ കാലത്ത് മദീനയിലെ ജനങ്ങൾ മുപ്പത്തിയാറ് നിസ്കരിക്കുന്നതായി ഞാനെത്തിച്ചു. മൂന്ന് റക്അത്ത് അവർ വിത്റും നിസ്കരിക്കും. മുപ്പത്തിയാറ് നിസ്കരിക്കലാണ് പഴയസമ്പ്രധായമെന്നു ഇമാം മാലിക്(റ) പ്രസ്താവിച്ചതായി ഇബ്നുൽഖാസിം(റ) പറയുന്നു. (ബിടായത്തുൽ മുജ്തഹിദ്: 1/167)
ഇമാം ഖസ്ത്വല്ലാനി(റ) എഴുതുന്നു:
وقد حكى الولي العراقي أن والده الحافظ لما ولي إمامة مسجد المدينة أحيا سنتهم القديمة في ذلك مع مراعاة ما عليه الأكثر، فكان يصلي التراويح أول الليل بعشرين ركعة على المعتاد، ثم يقوم آخر الليل في المسجد بست عشرة ركعة فيختم في الجماعة في شهر رمضان ختمتين، واستمر على ذلك أهل المدينة.(قسطلاني: ٤٢٧/٣)
വലിയ്യുബ്നുൽ ഇറാഖി(റ) ഉദ്ദരിക്കുന്നു. തന്റെ പിതാവ് ഹാഫിള് ഇറാഖി(റ) മദീനാ പള്ളിയിലെ ഇമാമത്ത് ഏറ്റെടുത്തപ്പോൾ ബഹുഭൂരിഭാഗത്തിന്റെ അഭിപ്രായം കൂടി മാനിച്ച് തറാവീഹിലുല്ല അവരുടെ പഴയ സമ്പ്രദായം പുനരുജ്ജീവിച്ചിരുന്നു. അങ്ങനെ സാധാരണ പോലെ രാത്രിയുടെ ആദ്യത്തിൽ അദ്ദേഹം ഇരുപത് റക്അത്ത് തറാവീഹ് നിസ്കരിക്കും. പിന്നീട് രാത്രിയുടെ അവസാനത്തിൽ പള്ളിയിൽ വെച്ച് പതിനാറ് റക്അത്തും നിസ്കരിക്കും. അങ്ങനെ റമളാൻ മാസത്തിൽ ജമാഅത്തിലായി അദ്ദേഹം ഖുർആൻ രണ്ടു പ്രാവശ്യം ഒതിത്തീർക്കും. ഇതനുസരിച്ച് മദീനക്കാരുടെ പ്രവർത്തനം സ്ഥിരപ്പെട്ടു. (ഖസ്ത്വല്ലാനി 3/427)
ഇതിൽ നിന്ന് വ്യക്തമാകുന്നത് അധികമുള്ള പതിനാറ് റക്അത്ത് തറാവീഹല്ലെന്നും മറിച്ച് ഖിയാമുല്ലൈൽ ആണെന്നുമാണ്. മുല്ലാ അലിയ്യുൽ ഖാരിയെ ഉദ്ദരിക്കാം:
قال علي القاري فى شرح النقاية: وجمع بين قوله وبين قول غيره بأن العشرين كانت أول الليل، وست عشرة آخره، كما عليه عمل أهل المدينة. (فتح الملهم: ٣٢١/٢)
Moosa Sonkal
ഇമാം മാലിക്(റ)ന്റെയും മറ്റുള്ളവരുടെയും അഭിപ്രായങ്ങൾ ഇപ്രകാരം സംയോജിപ്പിക്കാവുന്നതാണ്. ഇരുപത് റക്അത്ത് രാത്രിയുടെ ആദ്യത്തിലും പതിനാറ് റക്അത്ത് രാത്രിയുടെ അവസാനത്തിലും നിസ്കരിക്കണം. അതനുസരിച്ചാണ് മദീനക്കാരുടെ പ്രവർത്തനം. (ഫത്ഹുൽ മുഹിം 2/321)
ഇവ്വിഷയകമായി ഇബ്നു ഹജർ(റ) എഴുതുന്നു:
وابتداء حدوث ذلك كان أواخر القرن الأول ثم اشتهر ولم ينكر فكان بمنزلة الإجماع السكوتي ولما كان فيه ما فيه قال الشافعي رضي الله عنه العشرون لهم أحب إلي(تحفة: ٢٤١/٢)
Moosa Sonkal
മദീനക്കാർ ഇരുപതിനേക്കാൾ വർദ്ദിപ്പിക്കാൻ തുടങ്ങിയത് ഒന്നാം നൂറ്റാണ്ടിന്റെ അവസാനങ്ങളിലാണ്. പിന്നീട് വിമര്ശനം കൂടാതെ അത് പ്രസിദ്ദമായതിനാൽ സുകുതിയ്യായ ഇജ്മാഇന്റെ സ്ഥാനം അതിനു ലഭിച്ചു. എന്നാൽ അതിലുള്ള അസംത്രപ്തി കാരണം മദീനക്കാർക്കും ഇരുപതാണ് ഞാനിഷ്ടപ്പെടുന്നതെന്ന് ഇമാം ശാഫിഈ(റ) പ്രസ്തപിക്കുകയുണ്ടായി.(തുഹ്ഫത്തുൽ മുഹ്താജ് 2/241)
ഹമ്പലി മദ്ഹബുകാരനായ ഇബ്നു ഖുദാമ(റ) എഴുതുന്നു:
قال بعض أهل العلم إنما فعل هذا أهل المدينة لأنهم أرادوا مساواة أهل مكة فإن أهل مكة يطوفون سبعا بين كل ترويحتين، فجعل أهل المدينة مكان كل سبع أربع ركعات، وما كان عليه أصحاب رسول الله صل الله عليه وسلم أولى وأحق أن يتبع.(المعني: ٣٨٨/٣)
മദീനക്കാർ മുപ്പത്തിയാറ് നിസ്കരിച്ചിരുന്നത് മക്കക്കാരോട് സമാനമാകാനാണെന്ന് ചില പണ്ഡിതന്മാർ പറയുന്നുണ്ട്. കാരണം മക്കക്കാർ എല്ലാ നാല് റക് അത്തുകൾക്കും ശേഷം ഏഴ് പ്രാവശ്യം ത്വവാഫ് ചെയ്യുമായിരുന്നു. അപ്പോൾ മദീനക്കാർ ഓരോ ഏഴിന്റെയും സ്ഥാനത്ത് നാല് റക്അത്തുകൾ നിസ്കരിച്ചു. എന്നാൽ നബി(സ)യുടെ അനുയായികളുടെ പ്രവർത്തനമാണ് മാത്രകയാക്കാൻ കൂടുതൽ നല്ലത്. (മുഗ്നി 3/388)
അലിയ്യു ശ്ശബ്റാമുല്ലസി(റ) യെ ഉദ്ദരിച്ച് അല്ലാമ ശർവാനി(റ) എഴുതുന്നു:
عبارة شيخنا الزيادي أما أهل المدينة فلهم ستا وثلاثين ، وإن كان اقتصارهم على العشرين أفضل انتهت وعليه فالإجماع إنما هو على جواز الزيادة لا طلبها ومع ذلك إذا فعلت يثابون عليها فوق ثواب النفل المطلق كما هو قضية كلامهم ، وينوون بالجميع التراويح (شرواني: ٢٤١/٢)
Moosa Sonkal
ശൈഖുനാ സിയാദി(റ) യുടെ പരമാർശം ഇങ്ങനെയാണ്. മദീനക്കാർക്ക് മുപ്പത്തിയാറ് നിസ്കരിക്കാമെങ്കിലും ഇരുപതിൽ ചുരുക്കുന്നതാണ് കൂടുതൽ ഉത്തമം. ഇതനുസരിച്ച് ഇരുപതിൽ കൂടുതൽ നിസ്കരിക്കൽ അനുവദനീയമാണെന്ന് മാത്രമാണ് ഇജ്മാഅ കാണിക്കുന്നത്. ഇരുപതിൽ കൂടുതൽ വേണമെന്നല്ല. ഇതോടപ്പം തന്നെ ഇരുപതിൽ കൂടുതൽ നിസ്കരിച്ചാൽ മുത്വലഖ് സുന്നത്തിനു ലഭിക്കുന്നതിന്റെ പ്രതിഫലത്തിന്റെ മീതെയുള്ള പ്രതിഫലം അതിനു ലഭിക്കുമെന്നാണ് കർമശാസ്ത്ര പണ്ഡിതന്മാരുടെ സംസാരം കാണിക്കുന്നത്. എല്ലാം കൊണ്ടും തറാവീഹ് എന്നുതന്നെ കരുതുകയും വേണം. (ശർവാനി: 2/241)
ഫത്ഹുൽ മുൽഹിമിൽ പറയുന്നു:
وما أرى أحدا من المسلمين أنه يجترئ على القول بكون هؤلاء السادة مبتدعين(والعياذ بالله)، بل هذا العمل والأختيار منهم يدل على أن عندهم أصل لذلك، ولو لم ينقل إلينا مرفوعا بالإسناد الصحيح، وقد أمرنا رسول الله صل الله عليه وسلم بالإهتداء وقال: (( عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : " عَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ بَعْدِي عَضُّوا عَلَيْهَا بِالنَّوَاجِذِ " ))، وما اختلف أحد من الأئمة المتبوعين رحمهم الله أنقص من العشرين، والله أعلم.(فتح الملهم: ٢٩١/٢)
Moosa Sonkal
ഈ നേതാക്കൾ മതത്തിൽ കടത്തി കൂട്ടിയവരാണെന്ന് പറയാൻ ഏതെങ്കിലുമൊരു മുസ്ലിം ധൈര്യം കാണിക്കുമെന്നു എനിക്ക് അഭിപ്രായമില്ല. അവരുടെ ഈ പ്രവർത്തനത്തിനുള്ള അടിസ്ഥാനം അവർക്ക് ലഭിച്ചേ മതിയാവൂ. പ്രബലമായ പരമ്പരയിലൂടെ മർഫൂആയി നമ്മിലേക്ക് അത് ഉദ്ദരിക്കപ്പെട്ടിട്ടിലെങ്കിലും ശരി. അവരെ അനുധാവനം ചെയ്യാൻ നബി(സ) നമ്മോടു നിർദ്ദേശിച്ചിട്ടുണ്ട്. അവിടന്ന് പറയുന്നു: "എന്റെ സുന്നത്തും ഖുലഫാഉറാഷിദുകളുടെ സുന്നത്തും നിങ്ങൾ സ്വീകരിക്കുക. അത് നിങ്ങൾ മുറുകെ പിടിക്കുകയും അണപ്പല്ലുകൊണ്ട് കടിച്ചു പിടിക്കുകയും ചെയ്യുവീൻ". ഇരുപതിൽ കുറഞ്ഞ തറാവീഹ് ഉണ്ടെന്ന് ഒരാളും അഭിപ്രായപ്പെട്ടിട്ടില്ല. (ഫത്ഹുൽ മുൽഹിം: 2/291)
ഇരുപതിന്റെ പ്രമാണം.
തറാവീഹ് ഇരുപത് റക്അത്താണെന്ന് നിരവധി പ്രമാണങ്ങൾ കൊണ്ട് സ്ഥിരപ്പെട്ടതാണ്.
Moosa Sonkal
ഒന്ന്: സ്വഹാബത്തിന്റെ ഇജ്മാഅ.
തനിച്ചും ചെറുസംഘങ്ങളായും പള്ളിയില വെച്ച് തറാവീഹ് നിസ്കരിച്ചിരുന്ന ജനങ്ങളെ ഹിജ്റ പതിനാലാം വർഷം ഉബയ്യുബ്നു കഅബ്(ര)ന്റെ നേത്രത്വത്തിൽ വലിയ ജമാഅത്തായി രണ്ടാം ഖലീഫ ഉമർ(റ) സംഘടിപ്പിച്ചപ്പോൾ അദ്ദേഹം ഇരുപത് റക്അത്തായിരുന്നു നിസ്കരിച്ഛത്. അന്നുണ്ടായിരുന്ന സ്വഹാബിമാരിൽ ഒരാളും അതിനെ വിമർശിക്കുകയുണ്ടായില്ല. പ്രത്യുത അവരെല്ലാം അത് അംഗീകരിക്കുകയാണ് ചെയ്തത്. മൂന്ന് രാത്രികളിൽ നബി(സ)യോട് കൂടെ പങ്കെടുത്ത പലരും അവരിലുണ്ടായിരുന്നുവെന്ന കാര്യം വ്യക്തമാണ്. അതിനാല ഇരുപത് റക്അത്ത് തറാവീഹ് നബി(സ)യിൽ നിന്ന് അവർ മനസ്സിലാക്കിയതിനു എതിരായിരുന്നുവെങ്കിൽ അതിനെ അവർ വിമര്ഷിക്കുമെന്ന കാര്യം തീർച്ചയാണ്. ഇക്കാര്യം പണ്ഡിതന്മാർ വ്യക്തമാക്കിയതാണ്. ശാഫിഈ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതൻ ഇബ്നു ഹജർ(റ) എഴുതുന്നു:
وهي عندنا لغير أهل المدينة عشرون ركعة كما أطبقوا عليها في زمن عمر رضي الله عنه، لما اقتضى نظره السديد جمع الناس على إمام واحد فوافقوه.(تحفة المحتاج: ٢٤٠/٢)
Moosa Sonkal
നമ്മുടെ മദ്ഹബിൾ മദീനക്കാർ അല്ലാത്തവർക്ക് തറാവീഹ് ഇരുപത് റക്അത്താണ്. ഉമറി(റ) ന്റെ കാലത്ത് സ്വഹാബത്ത്(റ) അതിന്റെ മേല ഏകോപിച്ചുവല്ലോ. ഒരു ഇമാമിന്റെ കീഴിൽ ജനങ്ങളെ സംഘടിപ്പിക്കണമെന്ന് ശരിയായ ചിന്തയാണ് ഉമറി(റ) നെ അതിനു പ്രേരിപ്പിച്ചത്. അപ്പോൾ അവരെല്ലാം അദ്ദേഹത്തോട് യോജിച്ചു. (തുഹ്ഫത്തുൽ മുഹ്താജ് 2/240)
ശർഹുബാഫള് ലിലെ പരമാര്ഷം ഇങ്ങനെയാണ്.
عبارة شرح با فضل: وتعيين كونها عشرين جاء فى حديث ضعيف، لكن أجمع عليه الصحابة رضوان الله تعالى عليهم أجمعين. (حاشية الشرواني: ٢٤٠/٢)
തറാവീഹ് ഇരുപതാണെന്നു നിർണയിക്കൽ ദുർബ്ബലമായൊരു ഹദീസിൽ വന്നിട്ടുണ്ട്. ഹദീസ് ദുർബ്ബലമാണെങ്കിലും സ്വഹാബത്ത്(റ) അതിന്റെ മേല ഏകോപിച്ചിരിക്കുന്നു. (ശർവാനി 2/240)
പ്രഗത്ഭ ഹനഫീ പണ്ഡിതൻ അലാഉദ്ദീൻ കാസാനി(റ) എഴുതുന്നു:
والصحيح قول العامة لما روي أن عمر رضي الله عنه جمع أصحاب رسول الله صلى الله عليه وسلم في شهر رمضان على أبي بن كعب فصلى بهم في كل ليلة عشرين ركعة، ولم ينكر أحد، فيكون إجماعا منهم(بدائع الصنائع: ٢٨٨/1)
Moosa Sonkal
എല്ലാവരും പറഞ്ഞ അഭിപ്രായമാണ് ശരി.കാരണം റമളാൻ മാസത്തിൽ നബി(സ)യുടെ അനുയായികളെ ഉബയ്യുബ്നു കഅബ്(റ)ന്റെ കീഴിൽ ഉമർ(റ) സംഘടിപ്പിക്കുകയുണ്ടായി. അവർക്കിമാമായി എല്ലാ രാത്രിയിലും ഇരുപത് റക്അത്തായിരുന്നു അദ്ദേഹം നിസ്കരിച്ചിരുന്നത്.അതിനെ ആരും വിമർശിച്ചിട്ടില്ല. അതിനാല അവരില നിന്നുള്ള ഇജ്മാആയി വേണം അതിനെ കാണാൻ.(ബദായിഉസ്സ്വനാഇഅ 1/288)
പ്രഗത്ഭ ഹമ്പലി പണ്ഡിതൻ ഇബ്നു ഖുദാമ(റ) എഴുതുന്നു:
ولنا ، أن عمر ، رضي الله عنه لما جمع الناس على أبي بن كعب ، وكان يصلي لهم عشرين ركعة...وهذا كالإجماع ، فأما ما رواه صالح ، فإن صالحا ضعيف ، ثم لا ندري من الناس الذين أخبر عنهم ؟ فلعله قد أدرك جماعة من الناس يفعلون ذلك ، وليس ذلك بحجة ، ثم لو ثبت أن أهل المدينة كلهم فعلوه لكان ما فعله عمر ، وأجمع عليه الصحابة في عصره ، أولى بالاتباع (المغني :٣٨٨/٣)Moosa Sonkal
ഉബയ്യുബ്നു കഅബ്(റ) ന്റെ നേത്രത്വത്തിൽ ഉമർ(റ) ജനങ്ങളെ സംഘടിപ്പിച്ചപ്പോൾ അദ്ദേഹം അവര്ക്ക് ഇരുപത് റക്അത്തായിരുന്നു നിസ്കരിച്ചിരുന്നത്. ഇതാണ് തറാവീഹ് ഇരുപതാണെന്നതിനു നമ്മുടെ പ്രമാണം... ഇത് ഇജ്മാഇന് തുല്യമാണ്. "നല്പത്തിയൊന്നു റക്അത്ത് നിസ്കരിക്കുന്നതായി ജനങ്ങനെ ഞാനെത്തിച്ചു" എന്ന് നിവേദനം ചെയ്ത സ്വാലിഹ് എന്ന വ്യക്തി ദുർബ്ബലനാണ്.അദ്ദേഹം പറയുന്ന ജനങ്ങൾ ആരാണെന്ന് നമുക്കറിയില്ല. ചിലര് അപ്രകാരം പറയുന്നതായി അദ്ദേഹം കണ്ടെത്തിച്ചിരിക്കാം. അങ്ങനെയാണെങ്കിൽ അത് പ്രമാനമല്ല. ഇനി മദീനക്കാർ മുഴുവനും അപ്രകാരമാണ് ചെയ്തിരുന്നതെന്ന് സ്ഥിരപ്പെട്ടാലും ഉമർ(റ) വിന്റെ കാലത്ത് സ്വഹാബത്ത്(റ) ഒന്നടങ്കം ഏകോപിച്ച കാര്യമാണ് മാത്രകയാക്കാൻ കൂടുതൽ നല്ലത്(മുഗ്നി 3/388)
സാക്ഷാൽ ഇബ്നുതൈമിയ്യ എഴുതുന്നു:
فإنه ثبت أن أبي بن كعب كان يقوم بالناس عشرين ركعة في قيام رمضان، ويوتر بثلاث. فرأى كثير من العلماء أن ذلك هو السنة، لأنه أقامه بين المهاجرين والأنصار، ولم ينكره منكر.(مجموع فتاوي: ١١٢/٢٣)Moosa Sonkal
ഉബയ്യുബ്നു കഅബ്(റ) ഇരുപത് റക്അത്ത് തറാവീഹും മൂന്ന് റക്അത്ത് വിത്റുമാണ് നിസ്കരിച്ചിരുന്നതെന്ന് സ്ഥിരപ്പെട്ടിരിക്കുന്നു. അതിന്റെയടിസ്ഥാനത്തിൽ അതാണ് സുന്നത്തെന്നു ധാരാളം പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. കാരണം മുഹാജിറുകളും അൻസ്വാറുകലുമായ സ്വഹാബത്തിനിടയിലാണ് ഉമർ(റ) അത് നടപ്പിലാക്കിയത്. അതിനെ ഒരാളും വിമർശിച്ചിട്ടില്ല. (മജ്മൂഉഫതാവ 23/112)
ഹനഫീ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതൻ ഇബ്നുആബിദീൻ(റ) പറയുന്നു:
لأن المواظبة عليها وقعت في أثناء خلافة عمر رضي الله عنه ووافقه على ذلك عامة الصحابة ومن بعدهم إلى يومنا هذا بلا نكير وكيف لا وقد ثبت عنه صلى الله عليه وسلم عليكم بسنتي وسنة الخلفاء الراشدين المهديين عضوا عليها بالنواجذ كما رواه أبو داود(رد المحتار لابن عابدين: ٤٩٣/٢، وابحر الرائق: ٧١/٢)Moosa Sonkal
ഉമറി(റ)ന്റെ ഭരണത്തിനിടയിലാണ് സ്ഥിരമായ ജമാഅത്ത് തുടങ്ങിയത്. അന്നുണ്ടായിരുന്ന സ്വഹാബിമാരും നാളിതുവരെയുള്ള മുസ്ലിംകളും അതോടു യോജിക്കുകയാനുണ്ടായത്. ആരും തന്നെ അതിനെ വിമർശിക്കുകയുണ്ടായില്ല. "എന്റെ സുന്നത്തും ഖുലഫാഉറാഷിദുകളുടെ സുന്നത്തും നിങ്ങൾ മുറുകെ പിടിക്കുക. അവ അണപ്പല്ല്കൊണ്ട് കടിച്ചു പിടിക്കുക". (അബൂദാവൂദ്) എന്ന് നബി(സ) നിർദ്ദേശിച്ചിട്ടുണ്ടല്ലോ. (റദ്ദുൽമുഹ്താർ 2/71)
അപ്പോൾ തറാവീഹ് ഇരുപത് റക്അത്താണെന്നതിന് പ്രമാണമായി എല്ലാ മദ്ഹബിലെയും പണ്ഡിതന്മാർ എടുത്തു പറയുന്ന പ്രമാണം സ്വഹാബത്തിന്റെ ഇജ്മാ ആണ്. അതിനേക്കാൾ സുഷക്തമായൊരു പ്രമാണം വേറെയില്ല. ഉബയ്യുബ്നു കഅബ്(റ) അന്ന് ഇരുപത് റക്അത്തായിരുന്നു തറാവീഹ് നിസ്കരിച്ചിരുന്നതെന്ന് പ്രബലമായ ധാരാളം ഹദീസുകളിൽ വന്നതാണ്. ഏതാനും ഹദീസുകൾ കാണുക.
(1) ഇമാം ബൈഹഖി (റ) സുനനിൽ രേഖപ്പെടുത്തുന്നു:
أخبرنا أبو عبد الله الحسين بن محمد بن الحسين بن فنجويه الدينوري بالدامغان ثنا أحمد بن محمد بن إسحاق السني أنبأ عبد الله بن محمد بن عبد العزيز البغوي ثنا علي بن الجعد أنبأ بن أبي ذئب عن يزيد بن خصيفة عن السائب بن يزيد قال كانوا يقومون على عهد عمر بن الخطاب رضي الله عنه في شهر رمضان بعشرين ركعة قال وكانوا يقرؤون بالمئين وكانوا يتوكؤن على عصيهم في عهد عثمان بن عفان رضي الله عنه من شده القيام(السنن الكبري: ٤٩٦/٢)Moosa Sonkal
സാഇബുബ്നുയസീദു(റ)ല നിന്ന് നിവേദനം: ഉമറുബ്നുൽ ഖത്വാബ് (റ) ന്റെ കാലത്ത് റമളാൻ മാസത്തിൽ അവർ ഇരുപത് റക്അത്ത് നിസ്കരിക്കുമായിരുന്നു. അദ്ദേഹം പറയുന്നു: അവർ നൂറുകണക്കായ സൂക്തങ്ങൾ ഓതിയിരുന്നു.നിര്ത്തത്തിന്റെ കാഠിന്യത്താൽ ഉസ്മാന് അഫ്ഫാൻ(റ) ന്റെ ഭരണകാലത്ത് അവർ വടികളിൽ ആസ്പദമാക്കിയിരുന്നു. (അസ്സുനനുൽ കുബ്റാ 2/496)
ഈ ഹദീസ് പ്രബലമാണെന്ന് നിരവദി ഹദീസ് പണ്ഡിതന്മാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇമാം നവവി(റ) ഖുലാസ്വയിലും ശർഹുൽ മുഹദ്ദബിലും ഇബ്നുൽ ഇറാഖി(റ) ത്വർഹുത്തസരീബിലും ഇമാം സുയൂതി(റ) മസ്വാബീഹിലും ബദ്രുദ്ദീനുൽഐനി(റ) ഉംദത്തുൽ ഖാരിയിലും അത് പ്രബലമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പ്രസ്തുത ഹദീസിന്റെ നിവേദക പരമ്പരയിൽ വന്നവർ ഇവരാണ്.
(1) അബൂഅബ്ദില്ലാഹിൽഹുസൈനുബ്നു മുഹമ്മദുൽ ഹുസൈനുബ്നു ഫന്ജ വൈഹി(റ). അദ്ദേഹം അദ്ദേഹത്തിൻറെ കാലഘട്ടത്തിലെ ഹദീസ് പണ്ഡിതന്മാരിൽ പ്രധാനികളിൽ പെട്ടയാളാണ്. അല്ലാമ ദഹബി തദ്കീറത്തുൽ ഹുഫ്ഫാള് (3/1057) ലും സിയാറു അഅ ലാമിന്നുബലാഅ (17/383) ലും അദ്ദേഹത്തെ പരമാർഷിച്ചിട്ടുണ്ട്.
هو من كبار المحدثين، لا يسأل عن مثلهMoosa Sonkal
"അദ്ദേഹം ഹദീസ് പണ്ഡിതന്മാരിൽ പ്രധാനിയാണെന്നും അദ്ദേഹത്തെ പോലോത്തവരെ കുറിച്ച് അന്വേഷിക്കേണ്ടതില്ലെന്നും അല്ലാമ നൈമാവി(റ) തഅലീഖിൽ വ്യക്തമാക്കിയിട്ടുണ്ട്".
(2) അഹ്മദുബ്നുമുഹമ്മദുബ്നുഇസ്ഹാഖ് (റ). ഇബ്നുസ്സുന്നി എന്നാ പേരിലാണ് മഹാൻ അറിയപ്പെട്ടത്. 'അമലുൽ യൗമി വല്ലൈല' എന്നാ ഗ്രന്ഥത്തിന്റെ കർത്താവും ഇമാം നസാഈ(റ)യുടെ നിവെദകരിൽ പെട്ട ഒരാളുമാണ്.Moosa Sonkal
كان دين خيرا صدوقا
"കൂടുതൽ സത്യം പറയുന്നവരും നല്ലവരും മതനിഷ്ടയുള്ളവരും ആയിരുന്നു" എന്നാണു ഹാഫിള് ദഹബി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. (സിയറുഅഅലാമിന്നുബലാഅ 16/255, തദ്കിറത്തുൽ ഹുഫ്ഫാള് 3/939)
(3)അബ്ദുല്ലാഹിബ്നുമുഹമ്മദുബ്നുഅബ്ദിൽ അസീസിൽ ബഗ് വി(റ). അദ്ദേഹം വിശ്വാസയോഗ്യനും സ്ഥിരതയുള്ളവരും പരിചയസമ്പന്നനുമാണ്. പ്രഗത്ഭ ഹദീസ് പണ്ടിതാൻ ദാറഖുത്ഥ്നി(റ) അദ്ദേഹത്തെ പരിചയപ്പെടുത്തിയത്
ثقة إمام جبل، أقل المشائخ خطأMoosa Sonkal
"വിശ്വാസയോഗ്യൻ, പർവത സമാനനായ ഇമാം, മശാഇഖുമാറിൽ വെച്ച് പിഴവ് കുറഞ്ഞയാൾ" എന്നൊക്കെയാണ്.
(4)അലിയ്യുബ്നുൽ ജഅദ്(റ). ഇദ്ദേഹം ഇമാം ബുഖാരി (റ)യുടെ ഉസ്താദുമാരിൽ ഒരാളാണ്. ഇദ്ദേഹം ثقة ثبت വിശ്വാസയോഗ്യനും സ്ഥിരതയുള്ളയാളുമാണെന്ന് ഇബ്നു ഹജറുൽ അസ്ഖലാനി (റ) തഖ്‌രീബിൽ വ്യക്തമാക്കിയിട്ടുണ്ട്.
(5)യസീദുബ്നു ഖാസ്വീഫ(റ). ഇത് യസീദുബ്നു അബ്ദില്ലഹിബ്നു യസീദൽകിൻദി അൽമദനി എന്നാ വ്യക്തിയാണ്. അദ്ദേഹത്തെ പിതാമഹനിലെക്കു ചേർത്തിയും വിളിക്കാറുണ്ട്. ഇമാം അഹ്മദു(റ),യും അബൂഹാതിം (റ), നസാഈ(റ), ഇബ്നുസഅദ്(റ), ഇബ്നുഹിബ്ബാൻ(റ), ഇബ്നു അബ്ദിൽബർറ്(റ) തുടങ്ങിയവരെല്ലാം അദ്ദേഹം വിശ്വാസയോഗ്യനാണെന്ന് പ്രഖ്യാപിച്ചവരാണ്. അദ്ദേഹം (ثقة حجة) വിശ്വാസയോഗ്യനും ഹുജ്ജത്തുമാണെന്ന് ഇബ്നുമഈൻ പ്രസ്ഥാപിചിട്ടുണ്ട്. ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) അദ്ദേഹത്തിൻറെ ഹദീസ് ഉദ്ദരിച്ചിട്ടുണ്ട്.
Moosa Sonkal
(6)സാഇബുബ്നുയസീദുബ്നുസഈദുബ്നുസുമാമതൽകിന്തി(റ). അദ്ദേഹം സ്വഹാബിയാണ്. അദ്ദേഹം നബി(സ)യോടൊന്നിച്ച് ഹജ്ജത്തുൽവദാഇൽ പങ്കെടുത്തിട്ടുണ്ട്. അദ്ദേഹത്തിനു അന്ന് ഏഴു വയസ്സ് പ്രായമായിരുന്നു. അദ്ദേഹത്തിൽ നിന്ന് നിരവദിപേർ ഹദീസ് ഉദ്ദരിച്ചിട്ടുണ്ട്.
അപ്പോൾ മേൽ ഹദീസ് എല്ലാ നിലയിലും പ്രബലമാണ്.
(2) ഇമാം മാലികും(റ) ഇമാം ബൈഹഖി(റ) യും നിവേദനം ചെയ്യുന്നു.
عن يزيد بن رومان قال: كان الناس يقومون في زمان عمر بن الخطاب رضي الله عنه في رمضان بثلاث وعشرين ركعة (السنن الكبري: ٤٩٦/٢،وموطأ ٢٣٣)
യസീദുബ്നുറുമാൻ(റ)ൽ നിന്ന് നിവേദനം: "ഉമറുബ്നുൽ ഖത്വാബ് (റ) ന്റെ കാലത്ത് റമളാനിൽ ജനങ്ങള് ഇരുപത്തിമൂന്ന് റക്അത്തുകൾ നിസ്കരിച്ചിരുന്നു" (അസ്സുനനുൽ കുബ്റാ 2/496, മുവത്വ്അ 233)
(3) ഇബ്നുഅബീശൈബ(റ) മുസ്വന്നഫിൽ രേഖപ്പെടുത്തുന്നു:
حدثنا وكيع عن مالك بن أنس عن يحيى بن سعيد أن عمر بن الخطاب أمر رجلا يصلي بهم عشرين ركعة .(المصنف بن أبي شيبة: ٢٨٥/٢)
Moosa Sonkal
യഹ് യബ്നുസഈദി(റ) ൽ നിന്ന് നിവേദനം: "ജനങ്ങൾക്ക് ഇരുപത് നിസ്കരിക്കാൻ ഉമറുബ്നുൽ ഖത്വാബ്(റ)ഒരാളോട് കൽപ്പിച്ചു". (മുസ്വന്നഫ്: 2/285)
(4) ഇബ്നുഅബീശൈബ(റ) മുസ്വന്നഫിൽ രേഖപ്പെടുത്തുന്നു:
حدثنا حميد بن عبد الرحمن عن حسن عن عبد العزيز بن رفيع قال كان أبي بن كعب يصلي بالناس في رمضان بالمدينة عشرين ركعة ويوتر بثلاث .(المصنف بن أبي شيبة: ٢٨٥/٢)
അബ്ദുൽഅസീസിബ്നുറുഫൈഅ(റ) ൽ നിന്ന് നിവേദനം: "മദീനയിൽ വെച്ച് റമളാനിൽ ഉബയ്യുബ്നുകഅബ്(റ) ജനങ്ങൾക്കിമാമായി ഇരുപത് റക്അത്ത് നിസ്കരിക്കുമായിരുന്നു. മൂന്ന് വിത്റും നിസ്കരിക്കും". (മുസ്വന്നഫ് 2/285)
ചുരുക്കത്തിൽ ഉമർ(റ) ന്റെ കാലത്ത് ഇരുപത് റക്അത്തായിരുന്നു സ്വഹാബാകിറാം(റ) തറാവീഹ് നിസകരിച്ചിരുന്നതെന്ന് ഉപര്യുക്ത ഹദീസുകൾ വ്യക്തമാക്കുന്നു. സ്വഹാബികളിലോ താബിഉകളിലോ പെട്ട എതെങ്കിലുമൊരാൾ അതിനെ വിമര്ശിച്ചതിന്നു യാതൊരു തെളിവുമില്ല. നബി(സ)യുടെ വാക്കുകളും പ്രവർത്തനങ്ങളും അറിയുന്നവരും അതിനെ നിഴല പോലെ പിന്തുടരുന്നവരുമായ സ്വഹാബാകിറാം(റ) ന്റെ ഇജ്മാഇനേക്കാൾ ശക്തമായ മറ്റൊരു തെളിവും കാണിക്കാനില്ല. കാരണം അവർ ഏകോപിച്ച് ഒരു കാര്യം ചെയ്താൽ നബി(സ) ചെയ്തതിനു തുല്യമാണ്. ശൈഖ് മുഹിബ്ബുല്ലാഹിൽ ബിഹാരി(റ) എഴുതുന്നു:
لو اتفقوا على فعل (بأن عمل الكل فعلا) ولا قول (هناك) فالمختار أنه كفعل الرسول صلى الله عليه وعلى آله وأصحابه وسلم لأن العصمة ثابتة (لهم) لاجماعهم، كثبوتها له صلى الله عليه وعلى آله وأصحابه وسلم.(مسلم الثبوت: هامش مستصفى: ٢٣٥/٢)
Moosa Sonkal
നബി(സ)യുടെ പ്രസ്താവനയില്ലാത്ത വിഷയത്തിൽ സ്വഹാബട്ത് എല്ലാവരും ഏകോപിച്ച് ഒരു കാര്യം ചെയ്താൽ അത് ഫലത്തിൽ നബി(സ)യുടെ പ്രവർത്തനം പോലെയാണെന്നാണ് പ്രബലാഭിപ്രായം. കാരണം നബി(സ)ക്ക് പിഴവ് സംഭവിക്കാത്തത് പോലെ സ്വഹാബത്തിന്റെ ഇജ്മാഇലും പിഴവ് സംഭവിക്കുകയില്ല.(മുസല്ല മുസ്സുബൂത് 2/235)
രണ്ട് : ഹദീസുകൾ
ഉമർ(റ) അല്ലാത്ത, വിവിധ നാടുകളിൽ മതപ്രബോധനം നടത്തിയിരുന്ന, മറ്റു സ്വഹാബി പ്രമുഖരും ഇരുപത് നിസ്കരിച്ചതായും നിസ്കരിക്കാൻ ഉത്തരവിട്ടതായും നിരവധി ഹദീസുകളിൽ വന്നിട്ടുണ്ട്. ഇതാണ് ഹദീസുകൾ നമുക്കിപ്പോൾ വായിക്കാം:
(1)ഇബ്നുഅബീശൈബ(റ) നിവേദനം ചെയ്യുന്നു:
حدثنا وكيع عن حسن بن صالح عن عمرو بن قيس عن ابن أبي الحسناء أن عليا أمر رجلا يصلي بهم في رمضان عشرين ركعة .(المصنف بن أبي شيبة: ٢٨٥/٢)
Moosa Sonkal
അബുൽഹസനാഅ(റ)ൽ നിന്ന് നിവേദനം: "റമളാനിൽ ഇരുപത് റക്അത്ത് തറാവീഹ് നിസ്കരിക്കാൻ അലി(റ) ഒരാളോട് കൽപ്പിച്ചു". (മുസ്വന്നഫ് 2/285).
അലി(റ)യുടെ പ്രവർത്തനമേഖല കൂഫയായിരുന്നുവല്ലോ.
(2)ഇബ്നുഅബീശൈബ(റ) നിവേദനം ചെയ്യുന്നു:
حدثنا وكيع عن نافع بن عمر قال كان ابن أبي مليكة يصلي بنا في رمضان عشرين ركعة ويقرأ بحمد الملائكة في ركعة . (المصنف بن أبي شيبة: ٢٨٥/٢)
നാഫിഅ(റ) ൽ നിന്ന് നിവേദനം: "റമളാനിൽ ഇബ്നുഅബീമുലൈക(റ) ഞങ്ങൾക്കിമാമായി ഇരുപത് റക്അത്ത് നിസ്കരിച്ചിരുന്നു".(മുസ്വന്നഫ് 2/285).
(3)ഇബ്നുഅബീശൈബ(റ) നിവേദനം ചെയ്യുന്നു:
حدثنا أبو معاوية عن حجاج عن أبي إسحاق عن الحارث أنه كان يؤم الناس في رمضان بالليل بعشرين ركعة ويوتر بثلاث.(المصنف بن أبي شيبة: ٢٨٥/٢)
അബൂ ഇസ്ഹാഖ് (റ) നിവേദനം: "റമളാൻ രാത്രി ഹാരിസ്(റ) ജനങ്ങൾക്കിമാമായി ഇരുപത് റക്അത്ത് നിസ്കരിക്കുമായിരുന്നു. മൂന്ന് റക്അത്ത് വിത്റും നിസ്കരിക്കും".
(മുസ്വന്നഫ് 2/285).Moosa Sonkal
(4) ഇബ്നുഅബീശൈബ(റ) നിവേദനം ചെയ്യുന്നു:
حدثنا غندر عن شعبة عن خلف عن ربيع وأثنى عليه خيرا عن أبي البختري أنه كان يصلي خمس ترويحات في رمضان ويوتر بثلاث .(المصنف بن أبي شيبة: ٢٨٥/٢)
അബുൽ ബഖ്തരി(റ) യിൽ നിന്ന് നിവേദനം: "അദ്ദേഹം റമളാനിൽ അഞ്ചു തർവീഹത്തും (20 റക്അത്ത്) മൂന്ന് വിത്റും നിസ്കരിക്കുംയിരുന്നു. (മുസ്വന്നഫ് 2/285).
(5)ഇബ്നുഅബീശൈബ(റ) നിവേദനം ചെയ്യുന്നു:
حدثنا ابن نمير عن عبد الملك عن عطاء قال أدركت الناس وهم يصلون ثلاثا ، وعشرين ركعة بالوتر . (المصنف بن أبي شيبة: ٢٨٥/٢)
അത്വാഅ(റ)ൽ നിന്ന് നിവേദനം: "വിത്റടക്കം ഇരുപത്തിമൂന്ന് റക്അത്ത് നിസ്കരിക്കുന്നതായി ജനങ്ങളെ ഞാനെത്തിച്ചു". (മുസ്വന്നഫ് 2/285).
(6)ഇബ്നുഅബീശൈബ(റ) നിവേദനം ചെയ്യുന്നു:
حدثنا الفضل بن دكين عن سعيد بن عبيد أن علي بن ربيعة كان يصلي بهم في رمضان خمس ترويحات ويوتر بثلاث(المصنف بن أبي شيبة: ٢٨٥/٢)
Moosa Sonkal
"അലിയ്യുബ്നുറബീഅ(റ) റമളാനിൽ ജനങ്ങൾക്കിമാമായി അഞ്ചു തർവീഹത്തും മുന്ന് റക്അത്ത് വിത്റും നിസ്കരിക്കുമായിരുന്നു". (മുസ്വന്നഫ് 2/285).
(7) ഇമാം മർവസി(റ) നിവേദനം:
قال الأعمش : كان ـ أي ابن مسعود ـ يصلي عشرين ركعة ويوتر بثلاث(قيام رمضان: لأبي عبد الله محمد بن نصر بن الحجاج المروزي.(٢٩٤/٢٠٢ ه ٢١/١))
അഅമശ്(റ) പറയുന്നു: "ഇബ്നുമസ്ഊദ്(റ) ഇരുപത് റക്അത്തും മൂന്ന് റക്അത്ത് വിത്റും നിസ്കരിക്കുമായിരുന്നു".(ഖിയാമു റമളാൻ 1/21)
(8) ഇമാം ബൈഹഖി(റ) നിവേദനം:
عن أبي عبد الرحمن السلمي عن علي رضي الله عنه قال: دعا القراء في رمضان ، فأمر رجلا منهم يصلي بالناس عشرين ركعة ، قال : وكان علي رضي الله عنه يوتر بهم، وروي ذلك من وحه آخر عن علي.(السنن الكبري: ٤٩٦/٢)
അബൂഅബ്ദിറഹ്മാൻ സുലമി(റ) ൽ നിന്ന് നിവേദനം: "റമളാനിൽ ഖാരിഉകളെ വിളിച്ച് ജനങ്ങൾക്കിമാമായി ഇരുപത് റക്അത്ത് നിസ്കരിക്കാൻ അലി(റ) ഒരാളെ അധികാരപ്പെടുത്തി. വിതര് നിസ്കാരം അവർക്കിമാമായി അലി(റ) നിർവഹിക്കുമായിരുന്നു". ഇക്കാര്യം മറ്റൊരു വഴിയിലൂടെയും അലി(റ)യിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.(അസ്സുനനുൽ കുബ്റാ 2/496)
(9)ഇമാം ബൈഹഖി(റ) നിവേദനം:
Moosa Sonkal
عن أبي الخصيب: قال: يؤمن ؤمنا سويد بن غفلة في رمضان فيصلى خمس ترويحات عشرين ركعة"(السنن الكبري: ٣٩٦/٢)
അബുൽഖുസ്വൈബി(റ) യിൽ നിന്ന് നിവേദനം: റമളാനിൽ സുവൈദുബ്നു ഗഫ് ല (റ) ഞങ്ങൾക്ക് ഇമാമു നിലക്കുമായിരുന്നു. അദ്ദേഹം അഞ്ചു തർവീഹത്തുകളായി ഇരുപത് റക്അത്ത് നിസ്കരിക്കുമായിരുന്നു". (അസ്സുനനുൽ കുബ്റാ 2/496)
(10)ഇമാം ബൈഹഖി(റ) നിവേദനം:
Moosa Sonkal
وروينا عن شتير بن شكل وكان من أصحاب علي - رضي الله عنه - : أنه كان يؤمهم في شهر رمضان بعشرين ركعة ، ويوتر بثلاث، وفى ذلك قوة(السنن الكبري: ٤٩٦/٢ رواه ابن بي شيبة ٢٨٥/٢)
അലി(റ)യുടെ അനുയായികളിൽപെട്ട ശുതൈറുബ്നു ശക് ലി(റ) യിൽ നിന്ന് നിവേദനം: അദ്ദേഹം റമളാനിൽ അവർക്കിമാമായി ഇരുപത് റക്അത്തും മൂന്ന് റക്അത്ത് വിത്റും നിസ്കരിക്കുമായിരുന്നു. ഈ ഹദീസ് ശക്തമാണ് (അസ്സുനനുൽ കുബ്റാ 2/496)
(11) ഇബ്നുഅബീശൈബ(റ) നിവേദനം ചെയ്യുന്നു:
حدثنا يزيد بن هارون قال أنا إبراهيم بن عثمان عن الحكم عن مقسم عن ابن عباس أن رسول الله صلى الله عليه وسلم كان يصلي في رمضان عشرين ركعة والوتر . (المصنف بن أبي شيبة: ٢٨٥/٢)
ഇബ്നു അബ്ബാസ്(ര) ൽ നിന്ന് നിവേദനം: "നബി(സ) റമളാനിൽ ഇരുപത് റക്അത്തും വിത്റും നിസ്കരിച്ചിരുന്നു". (മുസ്വന്നഫ് 2/285)
ഇമാം ബൈഹഖി സുനനിലും ഇമാം ത്വബ്റാനി(റ) മുഅജമിലും ഇത് നിവേദനം ചെയ്തിട്ടുണ്ട്. ഈ ഹദീസിൽ ഇബ്റാഹീമുബ്നുഉസ്മാൻ എന്ന വ്യക്തി ദുർബ്ബലനായതിനാൽ പരമ്പരയുമായി ബന്ധപ്പെട്ട് ഹദീസ് ദുർബ്ബലമാണ്. എന്നാൽ അതിൽപ്പറയുന്ന ആശയത്തെ സ്വഹാബത്തിന്റെ ഇജ്മാഅ ശരിവേക്കുന്നതിനാൽ ആശയം ശരിയുമാണ്. ഇമാം സഖാവി(റ) എഴുതുന്നു:
إذا تلقت الأمة الضعيف بالقبول يعمل به على الصحيح ، حتى إنه ينزل منزلة المتواتر في أنه ينسخ المقطوع به ; ولهذا قال الشافعي - رحمه الله - في حديث : لا وصية لوارث : إنه لا يثبته أهل الحديث ، ولكن العامة تلقته بالقبول ، وعملوا به حتى جعلوه ناسخا لآية الوصية(فتح المغيث: ٢٨٨/١)
Moosa Sonkal
മുസ്ലിം ഉമ്മത്ത് ഒരു ദുർബ്ബലമായ ഹദീസ് സ്വീകരിച്ചാൽ പ്രബലാഭിപ്രായ പ്രകാരം അതനൂസരിച്ച് പ്രവർത്തിക്കാവുന്നതാണ്. ഖണ്ഡിതമായ സ്ഥിരപ്പെട്ട ഒന്നിന്റെ നിയമ പ്രാബല്യത്തെ ഇല്ലായ്മ ചെയ്യുന്ന വിഷയത്തിൽ മുതവാതിറായ ഹദീസിന്റെ സ്ഥാനം പോലും അതിനു ലഭിക്കുന്നതാണ്. ഇതുകൊണ്ടാണ് "അനന്തരവകാശിക്ക് വസ്വിയത്തില്ല" എന്ന ഹദീസിനെ കുറിച്ച് ഇമാം ശാഫിഈ(റ) ഇപ്രകാരം പ്രസ്ഥാപിച്ചത്: "ഹദീസ് പണ്ഡിതന്മാർ ഇതിനെ സ്ഥിരപ്പെടുത്തുന്നില്ല. എന്നാൽ എല്ലാവരും അത് സ്വീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. വസ്വിയ്യത്തിന്റെ ആയത്തിനെ ദുർബ്ബലപ്പെടുത്തുന്ന ഒന്നായി വരെ അതിനെ അവർ കാണുന്നു". (ഫത്ഹുൽ മുഗീസ് 1/288)
ശർഹു ബാഫള് ലിൽ പറയുന്നു:
عبارة شرح بافضل وتعيين كونها عشرين جاء في حديث ضعيف لكن أجمع عليه الصحابة رضوان الله تعالى عليهم أجمعين(حاشية الشرواني: ٢٤٠/٢)
തറാവീഹ് ഇരുപതാണെന്ന് നിർണ്ണയിക്കൽ ദുർബ്ബലമായൊരു ഹദീസിൽ വന്നിട്ടുണ്ട്. ഹദീസ് ദുർബ്ബലമാണെങ്കിലും സ്വഹാബത്ത്(റ) അതിന്റെ മേൽ ഏകോപിച്ചിരിക്കുന്നു. (ശർവാനി 2/240)
പ്രഗത്ഭ ഹനഫി പണ്ഡിതൻഇബ്നു ആബിദീൻ(റ) പറയുന്നു:
Moosa Sonkal
وأما تضعيف الحديث بمن ذكر فقد يقال إنه اعتضد بما مر من نقل الإجماع على سنيتها من غير تفصيل مع قول الإمام رحمه الله إن ما فعله عمر رضي الله عنه لم يتخرجه من تلقاء نفسه ولم يكن فيه مبتدعا ولم يأمر به إلا عن أصل لديه وعهد من رسول الله صلى الله تعالى عليه وسلم هـ فتأمل منصفا اه منحة الخالق: ٧٢/٢)
ചില നിവേദകരെ എടുത്തുകാണിച്ച് ഹദീസ് ദുർബ്ബലമാണെന്ന് പറയുന്നതിനു ഇപ്രകാരം മറുവടി പറയാവുന്നതാണ്. തറാവീഹ് നിരുപാധികം സുന്നത്താണെന്ന ഇജ്മാഅ പ്രസ്തുത ഹദീസിനു ശക്തി പകരുന്നു. ഉമർ(റ) ന്റെ പ്രവർത്തനം അവിടന്ന് സ്വയം മെനെഞ്ഞെടുത്തദല്ലെന്നും നബി(സ)യിൽ നിന്ന് ലഭിച്ച അടിസ്ഥാനമില്ലാതെ അദ്ദേഹം അത് ചെയ്യുകയില്ലെന്നും ഇമാം അബൂ ഹനീഫ(റ)യുടെ പ്രഖ്യാപനം അതിനെ ഒന്നുകൂടി സുശക്തമാക്കുന്നു. നിശ്പക്ഷമായി ചിന്തിച്ചാൽ ഇത് ബോധ്യമാകും. (മിൻഹത്തുൽഖാലിഖ് 2/72)
മുല്ലാ അലിയ്യുൽഖാരി(റ) എഴുതുന്നു:
وقال ابن حجر : وقول بعض أئمتنا أنه صلى بالناس عشرين ركعة ، لعله أخذه مما في مصنف ابن أبي شيبة أنه عليه الصلاة كان يصلي في رمضان عشرين ركعة سوى الوتر ، ومما رواه البيهقي أنه صلى بهم عشرين ركعة بعشر تسليمات ليلتين ، ولم يخرج في الثالثة ، لكن الروايتان ضعيفتان ، وفي صحيحي ابن خزيمة وابن حبان أنه صلى بهم ثمان ركعات والوتر ، لكن أجمع الصحابة على أن التراويح عشرون ركعة .(مرقاة المفاتيح شرح مشكاة المصابيح: ١٧٥/٢)
ഇബ്നു ഹജർ(റ) പറയുന്നു: "നബി(സ) ജനങ്ങൽക്കിമാമായി ഇരുപത് റക്അത്ത് തറാവീഹ് നിസ്കരിച്ചുവെന്നു നമ്മുടെ ഇമാമുകളിൽ ചിലര് പറയുന്നത് ഇബ്നു അബീശൈബ(റ)യുടെ മുസ്വന്നഫിൽ നിന്നെടുത്തായിരിക്കാം. "നബി(സ) വിത്ർ കൂടാതെ റമളാനിൽ ഇരുപത് നിസ്കരിച്ചിരുന്നു" എന്നാണു അതിലുള്ളത്. ഇമാം ബൈഹഖി(റ) നിവേദനം ചെയ്തതിൽ നിന്നുമാകാം. "രണ്ടു രാത്രി പത്തുതവണ സലാം വീട്ടി നബി(സ) ജനങ്ങൽക്കിമാമായി ഇരുപത് റക്അത്ത് നിസ്കരിച്ചു. മൂന്നാം രാത്രിയില വന്നില്ല: എന്നാണു ഇമാം ബൈഹഖിയുടെ രിവായട്ത്. പക്ഷെ ഈ രണ്ടു രിവായത്തുകളും ദുർബ്ബലമാണ്. ഇബ്നുഖുസൈമ(റ), ഇബ്നു ഹിബ്ബാൻ(റ) എന്നിവരുടെ സ്വഹീഹുകളിലുള്ളത് നബി(സ) അവരെകൊണ്ട് എട്ട് റക്അത്തുകൾ നിസ്കരിച്ചു എന്നാണ്. എങ്കിലും തറാവീഹ് ഇരുപതാണെന്നതിൽ സ്വഹാബട്ത് ഏകോപിച്ചിരിക്കുന്നു". (മിർഖാത്ത് 1/176).
ഇമാം റാഫിഈ(റ) ശർഹുൽ വജീസിൽ പറഞ്ഞതാവാം ഇബ്നു ഹജർ(റ) ഉദ്ദേശിച്ചത് അതിങ്ങനെ:
صلاة التراويح عشرون ركعة بعشر تسليمات، وبه قال أبو حنيفة وأحمد، لما روي((أن نبي صل الله عليه وسلم صلى بالناس عشرين ركعة ليلتين، فلما كان فى اليلة الثالثة اجتمع الناس، فلم يخرج إليهم، ثم قال من الغد خشيت أن تفرض عليكم فلا تطيقونها)) (شرح الوجيز: ٢٦٤/٤)
പത്തുപ്രാവശ്യം സലാം വീട്ടി ഇരുപത് റക്അത്താണ് തറാവീഹ്. അബൂ ഹനീഫ(റ).അഹ്മദ്(റ) എന്നിവരും ഈ അഭിപ്രായക്കാരാണ്. നബി(സ) ജനങ്ങളെ കൊണ്ട് രണ്ടു രാത്രികളിൽ ഇരുപത് റക്അത്ത് നിസ്കരിച്ചു. മൂന്നാം രാത്രിയായപ്പോൾ ജനങ്ങള് സമ്മേളിച്ചെങ്കിലും നബി(സ) അവരിലേക്ക് വന്നില്ല. പിറ്റേ ദിവസം അവിടന്ന് പറഞ്ഞു: "ഇത് നിങ്ങളുടെ മേൽ നിർബന്ധമക്കപ്പെടുമോ എന്ന് ഞാൻ ഭയപ്പെട്ടു. അങ്ങനെ വന്നാൽ അത് നിർവഹിക്കാൻ നിങ്ങൾക്ക് സാധിക്കുകയില്ല". ഈ ഹദീസാണ് ഇരുപതിന് പ്രമാണം. (ശർഹുൽ വജീസ് 4/264)
സ്വഹാബത്തിന്റെ ഇജ്മാഅ കൊണ്ട് പ്രസ്തുത ഹദീസ് ശക്തമായത് കൊണ്ടാകാം ഇമാം റാഫിഈ(റ) തറാവീഹ് ഇരുപതാണെന്നതിന് അത് പ്രമാണമായി എടുത്ത് കാണിച്ചത്.
ഇമാം തുർമുദി(റ) പറയുന്നു:
وأكثر أهل العلم على ما روي عن عمر وعلي وغيرهما من أصحاب رسول الله صلى الله عليه وسلم عشرون ركعة وهو قول الثوري وابن المبارك والشافعي وقال – أي الشافعي – هكذا أدركت الناس بمكة يصلون عشرين ركعة.(جامع الترمذي: ٣٤٩/٢)
തറാവീഹ് ഇരുപതാണെന്ന് ഉമർ(റ), അലി(റ) തുടങ്ങി നബി(സ)യുടെ അസ്വഹാബിൽ നിന്ന് ഉദ്ദരിക്കപ്പെദുന്ന അഭിപ്രായമാണ് പണ്ഡിതന്മാരിൽ അധികപേരും സ്വീകരിച്ചിരിക്കുന്നത്. സൗരി(റ), ഇബ്നുൽ മുബാറഖ് (റ), ശാഫിഈ(റ) എന്നിവരുടെയും അഭിപ്രായം അതാണ്. ശാഫിഈ(റ) പറയുന്നു: "നമ്മുടെ നാട് മക്കയിൽ ജനങ്ങൾ ഇരുപത് നിസ്കരിക്കുന്നതായി നാം എത്തിച്ചിരിക്കുന്നു". (തുർമുദി 2/349)
(വിശദമായി) ഭാഗം 1