അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m
https://t.me/joinchat/AAAAAEaZtjmWYbWEa-1VPA
ചോദ്യം
കൊറോണ വൈറസ് വന്നപ്പോൾ മുസ്ലിമിങ്ങൾ ദൈവത്തെ കയ്യഴിഞ്ഞോ?
ഉത്തരം
*ഇല്ല*.
ഇത്തരം ദുരന്തങ്ങൾ മുസ്ലിമീങ്ങളുടെ ദൈവ വിശ്വാസത്തെ ശക്തി പെടുത്തുകയാണ് ചെയ്തത്
ഇങ്ങനെ യുള്ള പല പരീക്ഷണങ്ങൾ നൽകുമെന്ന് ഖുർആനിൽ അല്ലാഹു തന്നെ പറഞ്ഞതാണ് 'അത് സത്യമാണന്നും ഖുർആൻ ദൈവിക ഗ്രന്തമാണന്നും ഞങ്ങൾക്ക് വെക്തമായി 'അത് കൊണ്ട് ഞങ്ങൾ അല്ലാഹുവിലും ഖുർആനിലുമുള്ള വിശ്വാസം ഒന്നുകൂടി വർധിക്കുകയും ശക്തിയാവുകയും ചെയ്തിരിക്കുന്നു.
*രണ്ട്*
പ്രവാചകർ മുഹമ്മദ് നബി സ്വ ഈ സമുദായത്തോട് പഠിപ്പിച്ചത് ഇങ്ങനെ യാണ് 'ഒരു ജനത പരസ്യമായി തിന്മ (വ്യഭിജാരം ,മധ്യപാനം ,കൊല കൊള്ള ,വഞ്ചന ,അതിക്രമം അക്രമ തുടങ്ങി മഹാ തിന്മകൾ)
പ്രവർത്തിച്ചാൽ അവരിൽ പ്ളേക് മഹാമാരികൾ മുൻകാലങ്ങളിൽ കാണാത്താ
രോഗങ്ങൾ അവരിൽ വ്യാപിക്കുന്നതാണ് '
ഒരു ജനത അളവ് തൂക്കത്തിൽ കുറവ് വരുത്തിയാൽ
വരൾച്ച കൊണ്ടും അമിത ചെലവുകൾ കൊണ്ടുംഅക്രമിയായ ഭരണാധികാരിയെ കൊണ്ടും അവരെ ശിക്ഷിക്കപ്പെടുന്നതാണ് '
അവരുടെ സമ്പത്തിന്റെ സകാത്ത് അവർ തടഞ്ഞുവച്ചാൽ ആകാശത്തുനിന്നും അവർക്ക് മഴയെ തടയപ്പെടുന്നതാണ്
മൃഗങ്ങൾ ഇല്ലായിരുന്നെങ്കിൽ അവർക്ക് മഴ ലഭിക്കുകയില്ല'
അവർ അല്ലാഹുവിന്റെയും പ്രവാചകന്റെയും കറാറിനെ ലംഘിച്ചാൽ മറ്റു വിഭാഗത്തിൽപ്പെട്ട ശത്രുക്കളെ അവരുടെമേൽ അധികാരം നൽകുന്നതാണ് .
അവരുടെ നേതാക്കൾ വിശുദ്ധ ഖുർആനിന്റെ അടിസ്ഥാനത്തിൽ വിധി പറയാതിരിക്കുകയും അല്ലാഹുവിനെ നിയമങ്ങളെക്കാൾ മറ്റു സംസ്കാരങ്ങൾ തെരഞ്ഞെടുക്കുകയും ചെയ്താൽ
അവർക്കിടയിൽ തന്നെ കുഴപ്പങ്ങൾ ഉണ്ടാകുന്നതാണ്
(സുനനു ഇബ്നു മാജഹ്)
പ്രവാചകരുടെ ഈ വചനം പുലർന്ന് കാണുമ്പോൾ അവർ പഠിപ്പിച്ചത് സത്യമാണെന്നും അവർ പ്രവാചകർ തന്നെയാണെന്നും ഞങ്ങൾക്ക് വിശ്വാസം വർദ്ധിക്കുകയും അവർ കൊണ്ടുവന്ന മതവും പഠിപ്പിച്ച ആരാധനകളും വിശുദ്ധ ഖുർആനും അവർ പഠിപ്പിച്ച ഏകദൈവവിശ്വാസവും യാഥാർത്ഥ്യം തന്നെയാണെന്നും ഞങ്ങൾക്ക് കൂടുതൽ ബോധ്യമാവുകയും ഞങ്ങൾക്ക് കൂടുതൽ വിശ്വാസം വർധിക്കുകയാണ് ചെയ്തിയിട്ടുള്ളത് '
*വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം*
എന്നാല്‍, തോന്നിയവാസം പ്രവര്‍ത്തിച്ചവരാകട്ടെ, അവരുടെ (ആതിഥേയ) വാസസ്ഥലം നരകമാകുന്നു; അവര്‍ അതില്‍നിന്നു പുറത്തുപോകുവാന്‍ ഉദ്യമിക്കുമ്പോഴെല്ലാം, അതില്‍ (തന്നെ വീണ്ടും) അവര്‍ മടക്കപ്പെടുന്നതാണ്.
അവരോടു പറയപ്പെടുകയും ചെയ്യും: 'നിങ്ങള്‍ വ്യാജമാക്കിയിരുന്നതായ ആ നരകശിക്ഷ നിങ്ങള്‍ ആസ്വദിച്ചു കൊള്ളുവിന്‍' എന്ന്‍!
സജദ - 32:19
ഏറ്റവും വലുതായ ശിക്ഷക്കുപുറമെ, അവര്‍ക്കു നാം താണ ശിക്ഷയില്‍ നിന്നും (ചിലതൊക്കെ) ആസ്വദിപ്പിക്കുക തന്നെ ചെയ്യുന്നതാണ്; അവര്‍ മടങ്ങിയേക്കാമല്ലോ ( - അതിന്നുവേണ്ടി).
സജദ - 32:20
അമാനി മൗലവിയുടെ പരിഭാഷയിൽ എഴുതുന്നു'
രോഗം, ക്ഷാമം, യുദ്ധം തുടങ്ങിയ വിവിധ മനഃക്ലേശങ്ങളും കഷ്ടപ്പാടുകളും ഇഹലോകത്തു വെച്ചുതന്നെ അവര്‍ക്കു അനുഭവപ്പെടും. ഇങ്ങിനെയുള്ള പരീക്ഷണങ്ങളില്‍ നിന്നെങ്കിലും അവര്‍ പാഠം പഠിച്ചു മടങ്ങുവാന്‍ വേണ്ടിയാണത്. മടങ്ങുന്നില്ലെങ്കില്‍ ഇതിനുപുറമെ പരലോകത്തു വെച്ചുള്ള ഏറ്റവും വമ്പിച്ച ശിക്ഷയും അവര്‍ അനുഭവിക്കേണ്ടിവരും.
ഖുര്‍ആന്റെ അവതരണവേളയില്‍ അതിന്റെ പ്രത്യക്ഷ ശത്രുക്കളായിരുന്ന ഖുറൈശികളെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലുള്ള പല ശിക്ഷകളും അവര്‍ക്കു അനുഭവപ്പെട്ടിട്ടുണ്ട്. ഏഴുകൊല്ലം ഒന്നായി അവര്‍ക്കു വമ്പിച്ച ക്ഷാമം പിടിപെട്ടു. മനുഷ്യന്‍ തിന്നാറില്ലാത്ത പലതും ഭക്ഷിക്കുവാന്‍ പോലും അവര്‍ നിര്‍ബന്ധിതരായി. അല്ലാഹുവിന്റെ നിയമങ്ങളെ പരസ്യമായി ധിക്കരിച്ച പല ജനതകളിലും ഇതുപോലെ വിവിധ ഭയങ്കര ശിക്ഷകള്‍ അനുഭവപ്പെട്ടിട്ടുളളതു ചരിത്രപ്രസിദ്ധങ്ങളാണ്. പക്ഷേ, ചിലപ്പോള്‍ ചില ജനതയുടെയോ, ചില വ്യക്തിയുടെയോ മേലുള്ള നടപടി പെട്ടെന്നു സംഭവിച്ചില്ലെന്നു വന്നേക്കും. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അല്ലാഹു തന്റെ ശിക്ഷാനടപടികള്‍ നടത്താതിരിക്കുകയില്ല. ഇതിനെപ്പറ്റിയാണ് നബി (സ) പറയുന്നത്: متفق عليه – إن الله ليملي للظالم حتى إذا أخذه لم يفلته (അല്ലാഹു അക്രമിയെ അയച്ചുവിട്ടേക്കും. അങ്ങനെ, അവനെ അവന്‍ പിടിക്കുമ്പോള്‍ അവനു കുതറി രക്ഷപ്പെടാനാവുകയില്ല. ) (ബു. മു
(തഫ്സീർ അമാനി )
*ഖുർആൻ ഫറോവ ക്ക് നൽകിയ സിക്ഷയെ പറ്റി' വീണ്ടും പറയുന്നു*
അഅ്റാഫ് - 7:133
അപ്പോള്‍, അവരില്‍ നാം ജലപ്രളയവും, വെട്ടുകിളിയും, പേനും (അഥവാ ചെള്ളും), തവളകളും, രക്തവും അയച്ചു; വിശദമാ(യി വ്യക്ത്മാ)ക്കപ്പെട്ട ദൃഷ്ടാന്തങ്ങളായിക്കൊണ്ടു.
എന്നാല്‍, അവര്‍ അഹംഭാവം നടിക്കയാണു ചെയ്തതു, അവര്‍ കുറ്റവാളികളായ ഒരു ജനതയായിരുന്നു താനും.
(ത്വൂഫാന്‍) طُوفَان
എന്ന പദം എല്ലാവിധ പൊതു ആപത്തുകള്‍ക്കും, പറയപ്പെടുമെങ്കിലും വെള്ളപ്പൊക്കം കൊണ്ടുള്ള ആപത്തിലാണ് അധികവും പ്രയോഗം. അതാണു ഇവിടെ ഉദ്ദേശ്യമെന്നത്രെ അധിക ക്വുര്‍ആന്‍ വ്യാഖ്യാതാക്കളുടെയും അഭിപ്രായം.)* മഹാവ്യാധികള്‍ മൂലമുള്ള വമ്പിച്ച ജീവനാശമാണ് ഉദ്ദേശ്യമെന്നും അഭിപ്രായമുണ്ട്.*
അഅ്റാഫ് - 7:134
അവരുടെ മേല്‍ ശിക്ഷ ഭവിച്ചപ്പോള്‍, അവര്‍ പറഞ്ഞു: 'മൂസാ, നിന്റെ റബ്ബു നിന്റെ അടുക്കല്‍ കരാറു നല്‍കിയ (നിശ്ചയ) പ്രകാരം, അവനോടു ഞങ്ങള്‍ക്കുവേണ്ടി നീ പ്രാര്‍ത്ഥിക്കുക. ഞങ്ങളില്‍ നിന്നു (ഈ) ശിക്ഷ നീ (നീക്കി) തുറവിയാക്കിത്തന്നുവെങ്കില്‍, നിശ്ചയമായും ഞങ്ങള്‍ നിന്നെ വിശ്വസിക്കുകതന്നെ ചെയ്യും. നിന്നോടൊപ്പം ഇസ്രാഈല്‍ സന്തതികളെ ഞങ്ങള്‍ അയച്ചു തരുകയും തന്നെ ചെയ്യുന്നതാണ്.'
അഅ്റാഫ് - 7:135
എന്നാല്‍, ഒരു അവധി - അതവര്‍ പ്രാപിക്കും - വരെ നാം അവരില്‍ നിന്നു ശിക്ഷയെ (നീക്കി) തുറവിയാക്കിയപ്പോള്‍, അപ്പോള്‍, (അതാ) അവര്‍ (വാക്കു) ലംഘിക്കുന്നു!
അഅ്റാഫ് - 7:136
അപ്പോള്‍ നാം അവരോടു പ്രതികാര (ശിക്ഷാ) നടപടിയെടുത്തു; അങ്ങനെ, അവരെ നാം സമുദ്രത്തില്‍ മുക്കി (നശിപ്പിച്ചു); (അതെ) നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ വ്യാജമാക്കുകയും, അവയെപ്പറ്റി അവര്‍ അശ്രദ്ധരായിരിക്കുകയും ചെയ്ത കാരണത്താല്‍.
അഅ്റാഫ് - 7:137
ബനൂ ഇസ്റാഇൽ ജനതയെപറ്റി ഖുർആൻ പറയുന്നു
അല്‍ ബഖറ - 2:59
എന്നാല്‍, (ആ) അക്രമം പ്രവര്‍ത്തിച്ചവര്‍ തങ്ങളോട് പറയപ്പെട്ടതല്ലാത്ത ഒരു വാക്ക് (അതിന്) പകരമാക്കി (മാറ്റി). ആകയാല്‍, (ആ) അക്രമം പ്രവര്‍ത്തിച്ചവരുടെ മേല്‍ ആകാശത്തുനിന്ന് നാം ഒരു (കഠിന) ശിക്ഷ ഇറക്കി, അവര്‍ തോന്നിയവാസം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത് നിമിത്തം.
*അമാനി ഖുർആൻ പരിഭാഷ*
ഇങ്ങനെ വിശുദ്ധഖുർആനിൽ തിന്മ പ്രവർത്തിച്ച ജനതക്ക് ശിക്ഷകൾ ഇറക്കിയത് ധാരാളം രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം ശിക്ഷകൾ തിന്മ പ്രവർത്തിക്കുമ്പോൾ സംഭവിക്കുമെന്നതിനാൽ ഉണ്ടാവുമെന്നതിന്ന് വ്യക്തമായ ദൃഷ്ടാന്തമാണ് ഖുർആനിൽ മേൽ പരാമർശിച്ച കാര്യങ്ങൾ
അതിനാൽ ഖുർആൻ സത്യമാണെന്നും അത് സൃഷ്ടാവായ അല്ലാഹു വിൽ നിന്നുള്ളതാണെന്നും മുഹമ്മദ് നബി വിവരിച്ചതല്ലാം സത്യമാണെന്നും മുഹമ്മദ് നബി ദൈവദൂതൻ തന്നെയാണെന്നും അവർ പഠിപ്പിച്ച ഏകദൈവം സത്യമാണെന്നും അതുകൊണ്ട് ആ അല്ലാഹുവിനെ മാത്രം
ആരാധിക്കണം എന്ന വിശ്വാസം
ഞങ്ങൾക്ക് ഒന്നും ഒന്നുകൂടി ഉറപ്പാക്കുകയും
കൂടുതൽ ശക്തിയാർജിക്കുകയും ചെയ്തിരിക്കുന്നു
*മറ്റൊന്നു*
*ഇങ്ങനെയുള്ള രോഗങ്ങൾ ദുരന്തങ്ങൾ വ്യാപിക്കുന്നത് ഭൂമിയിലുള്ള ഒരാളും ഇഷ്ടപ്പെടുന്നില്ല എല്ലാവരും അത് ഇല്ലാതാക്കാനും നിയന്ത്രിക്കാനും പാടു പെടുകയാണ്* '
*പക്ഷേ മനുഷ്യൻറെ നിയന്ത്രണത്തിന് വിധേയമായി അല്ലാതെ തന്നെ രോഗങ്ങളും ദുരന്തങ്ങൾ വ്യാപിക്കുന്നതായി നാം കാണുന്നു 'അത് മനുഷ്യൻ ഉദ്ദേശിക്കുന്നത് മാത്രമല്ല ലോകത്ത് നടക്കുന്നത് എന്നതിനുള്ള തെളിവാണ്* '
* ഇങ്ങനെയുള്ള രോഗങ്ങൾ ഉണ്ടാകുമെന്ന് മനുഷ്യനെ മുൻകൂട്ടി അറിയാൻ അള്ളാഹു ഉദ്ദേശിച്ചാൽ അല്ലാതെ അസാധ്യമാണെന്നും എല്ലാം നൽകുന്നവനും എല്ലാം തടയുന്നതിനും ആകാശ ഭൂമിയിലെ എല്ലാ അധികാരവും അവൻ മാത്രമാണെന്നും മനുഷ്യൻ കോടാനുകോടി സൃഷ്ടികളിൽ ഒരു ബിന്ദു മാത്രമാണെന്നും അവൻ അഹംഭാവം നടിച്ച് ദൈവത്തെ വെല്ലുവിളിച്ചു നടക്കേണ്ടവൻ അല്ലെന്നും എല്ലാം അല്ലാഹുവാണ് നിയന്ത്രിക്കുന്നതെന്നും ഇതിലൂടെ സത്യവിശ്വാസികൾ മനസ്സിലാക്കുകയും അതിൽ ദൃഢത ലഭിക്കുകയും ചെയ്യുന്നു/
*ഇത്തരം രോഗങ്ങളും ദുരന്തങ്ങളും* അക്രമികൾക്ക് ശിക്ഷയായി കൊണ്ടും വിശ്വാസികൾക്ക് പാഠമായി കൊണ്ടും സംഭവിക്കാവുന്നതാണ് ' ഇങ്ങനെ ദുരന്തങ്ങൾ വരുമ്പോൾ സത്യവിശ്വാസികൾ എന്താണ് ചെയ്യേണ്ടത് എന്ന് പ്രവാചകർ തന്നെ പഠിപ്പിച്ചിട്ടുണ്ട് ദുരന്തങ്ങൾ ഉള്ള സ്ഥലങ്ങളി ലേക്ക് ദുരന്തം ഇല്ലാത്ത സ്ഥലത്തു നിന്ന് ആരും പോകാൻ പാടില്ല എന്നും ദുരന്തം ഉള്ള സ്ഥലത്തുനിന്ന് ദുരന്തം ഇല്ലാത്ത സ്ഥലത്തേക്കും പോകാൻ പാടില്ല എന്നും പ്രവാചകൻ പഠിപ്പിക്കുകയും
*ദുരന്തങ്ങൾ വന്ന് ആരാധനാലയങ്ങളിലും മറ്റും
ആരാധനകളും പുണ്യകർമങ്ങളും നിർവഹിക്കൽ അസാധ്യമായാൽ സൗകര്യമുള്ള സ്ഥലങ്ങളിലോ വീടുകളിലോ വെച്ചും മറ്റും നിർവഹിക്കേണ്ടതാണ് എന്നും പ്രവാചകൻ പഠിപ്പിച്ചതാണ്* '
*ഇങ്ങനെയുള്ള ഘട്ടങ്ങളിൽ ആരാധനാലയങ്ങൾ ഞങ്ങൾ അടച്ചിട്ടു എന്നത് ദൈവം ഇല്ലായെന്ന് തിന്നോ അല്ലാഹു വിന്നു ശക്തിയില്ല എന്നതിന്നോ
അല്ലാഹു വിനെ ആരാധിക്കപ്പെടേണ്ടതല്ല
എന്നതിനൊ തെളിവല്ല'*
*ഇങ്ങനെയുള്ള ഘട്ടങ്ങളിൽ കല്പിച്ചതുപോലെ സൗകര്യമുള്ള സൗകര്യം അനുസരിച്ച് ആരാധനകൾ നിർവഹിക്കുകയും അല്ലാഹു വിനോട് കൂടുതൽ മാപ്പ് ചോദിച്ചു കൊണ്ടും സ്മരണകൾ നിർവഹിച്ചു കൊണ്ടും മഹത്വപ്പെടുത്തി കൊണ്ടും വിശ്വാസം ഉറപ്പിച്ചു കൊണ്ടും വണക്കം നടത്തിക്കൊണ്ടു പ്രാർത്ഥിച്ചുകൊണ്ട് ആരാധനകൾ നിർവഹിക്കണം എന്നാണ് പ്രവാചകർ മുസ്ലിംങ്ങളെ പഠിപ്പിക്കുന്നത് ' ഈ ഘട്ടത്തിൽ ഇത്തരം ആരാധനകൾ വീട്ടിൽ വച്ച് തന്നെ നിസ്കരിക്കാവുന്നതാണ് അങ്ങനെയാണ് ചെയ്യേണ്ടത് എന്നതുകൊണ്ട് ആരാധനാലയങ്ങളിലേക്ക് പോകുന്നത് രോഗം വ്യാപിക്കും എങ്കിൽ അവിടേക്ക് പോവരുത് എന്നതാണ് ഇസ്ലാമിൻറെ നിയമം*
അസ്ലം പരപ്പനങ്ങാടി