Showing posts with label ഉറുക്ക് മന്ത്രം ഏലസ്സ്. Show all posts
Showing posts with label ഉറുക്ക് മന്ത്രം ഏലസ്സ്. Show all posts

Tuesday, February 20, 2018

ഉറുക്ക് മന്ത്രം ഏലസ്സ് 1

[21/02, 8:38 AM] ‪+91 99474 23317‬: ഉറുക്ക്, മന്ത്രം, ഏലസ്സ്, ഖുര്‍ആനു സുന്നത്തും എന്ത് പറയുന്നു ?
ഉറുക്ക്, മന്ത്രം, ഏലസ്സ്,
ഖുര്‍ആനു സുന്നത്തും എന്ത് പറയുന്നു ?
ഒരു കാര്യം ആദ്യമേ സൂചിപ്പിക്കട്ടെ , ആദ്യ കാല മുജാഹിദുകള്‍ മുകളില്‍ പറഞ്ഞ എല്ലാ കാര്യങ്ങളെയും നിഷിദ്ധമായി എതിര്‍ത്തിരുന്നു . ഇപ്പോള്‍ നവീന സലഫികള്‍,ഗള്‍ഫ്‌ നാടുകളിലെ സലഫി പണ്ഡിതന്മാര്‍ മന്ത്രത്തെ അംഗീകരിച്ചപ്പോള്‍ കേരള മുജാഹിദുകള്‍ " റുക്കിയ്യ ശറഇയ്യ " എന്ന പേരില്‍ ഇപ്പോള്‍ ഇതിനെ അംഗീകരിച്ചു വരുന്നു .
വിഷയത്തിലോട്ട്‌ കടക്കാം , നബി (സ) മന്ത്രങ്ങളെയും , എലസ്സുകളെയും എതിര്‍ത്തിട്ടുണ്ട് . അത് ശിര്‍ക്ക് കലര്‍ന്ന മന്ത്രങ്ങളും , ജാഹിലിയ കാല ഘട്ടത്തിലെ ദൈവങ്ങളുടെ പേര് ഉച്ചരിച്ചു ഊതുന്ന മന്ത്രങ്ങളും ആയിരുന്നു എന്ന് വ്യക്തമായി തന്നെ ഹദീസുകളുടെ ഷറഹ് പഠിക്കുന്നവര്‍ക്ക് ബോധ്യപ്പെടും ...
ഖുര്‍ആന്‍ ആയത്തുകളും , അല്ലാഹുവിന്‍റെ നാമങ്ങളും ഉച്ചരിച്ചു മന്ത്രിക്കുന്ന മന്ത്രങ്ങള്‍ അനുവദനീയമാണ് , അത് സഹാബത്ത് നമുക്ക് കാണിച്ചു തന്നിട്ടുള്ളതും , നബി (സ) അനുമതി കൊടുത്തിട്ടുള്ളതും ആണ് , ഒന്ന് വിശദമായി പഠിക്കാം .
ഉറൂക്ക്, മന്ത്രം, ഏലസ്സ് തുടങ്ങിയ ആത്മീയചികിത്സകള്‍ക്ക് ഇസ്ലാമില്‍ വ്യക്തമായ തെളിവുകളുണ്ട്. ഖുര്‍ആന്‍ പറയുന്നു: “സത്യവിശ്വാസികള്‍ക്ക് കാരുണ്യവും ശമനവുമായി നാം ഖുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്നു’‘ (അല്‍ഇസ്റാഅ്, 82). ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം റാസി (റ) എഴുതുന്നു “ഖുര്‍ആന്‍ ശാരീരികവും ആത്മീയവുമായ രോഗങ്ങള്‍ക്ക് ശമനമാകുന്നു” (റാസി 11/35). ഇമാം ഖുര്‍ത്വുബി (റ) വിശദീകരിക്കുന്നു:
“ഖുര്‍ആന്‍ ശാരീരിക രോഗങ്ങള്‍ക്ക് ശമനമാകുന്നത് അതു കൊണ്ട് മന്ത്രിക്കുകയും എഴുതിക്കെട്ടുകയും ചെയ്യുമ്പോഴാണ്” (അല്‍ജാമിഅ് ലി അഹ്കാമില്‍ ഖുര്‍ആന്‍, 5/284).
ഇമാം നവവി(റ) പറയുന്നു: “ഖുര്‍ആന്‍ ആയതുകള്‍ കൊണ്ടും അറിയപ്പെടുന്ന ദിക്റുകള്‍ കൊണ്ടും മന്ത്രിക്കുന്നതിന് വിരോധമില്ല. അത് സുന്നതാകുന്നു”(ശറഹു മുസ്ലിം 7/169).
നബി (സ്വ) മന്ത്രിക്കുകയും സ്വഹാബത്ത് അത് അനുകരിക്കുകയും ചെയ്ത സംഭവം ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്നുണ്ട്. ‘നബി (സ്വ) യുടെ മന്ത്രം’ എന്ന അധ്യായത്തില്‍ അബ്ദുല്‍ അസീസി ല്‍ നിന്ന് നിവേദനം: “അദ്ദേഹം പറയുന്നു: ഞാനും സാബിതും അനസുബ്നു മാലിക് (റ) വിന്റെ അടുക്കല്‍ ചെന്നു. സാബിത് പറഞ്ഞു: അബാ ഹംസഃ, എനിക്ക് സുഖമില്ല. അപ്പോള്‍ അനസ് (റ) ചോദിച്ചു: ഞാന്‍ നബി (സ്വ) യുടെ മന്ത്രം കൊണ്ട് നിന്നെ മന്ത്രിക്കട്ടെയോ? സാബിത് ‘അതെ’ എന്ന് മറുപടി പറഞ്ഞു” (ബുഖാരി വാ. 13, പേ. 117).
ആഇശഃ (റ) പറയുന്നു: “നിശ്ചയം നബി(സ്വ)മന്ത്രിക്കാറുണ്ടായിരുന്നു” (ബുഖാരി വാ. 13, പേ. 118).
ആഇശഃ(റ)യില്‍ നിന്നു നിവേദനം: “നബി(സ്വ ഭാര്യമാരില്‍ ആര്‍ക്കെങ്കിലും രോഗമുണ്ടായാല്‍ അവിടുന്ന് മുഅവ്വിദതൈനി ഓതി രോഗിയെ ഊതാ റുണ്ടായിരുന്ന രോഗബാധിതനായപ്പോള്‍ നബി (സ്വ) ഈ സൂറതുകള്‍ ഓതി സ്വന്തം കൈയില്‍ ഊതു ശരീരം തടവുകയും ചെയ്തിരുന്നു” (ബുഖാരി 13/126, മുസ്ലിം 14/182).
നബി(സ്വ) തുപ്പുനീരു കലര്‍ത്തി മന്ത്രിച്ച സംഭവം ഉദ്ധരിക്കുന്ന ഹദീസിന്റെ വ്യാഖ്യാ നത്തില്‍ ഇബ്നുല്‍ഖയ്യിം എഴുതുന്നു: “ഈ ഹദീസിന്റെ അര്‍ഥം ഇപ്രകാരമാണ്.  ( അല്‍പ്പം തുപ്പുനീര് തന്റെ ചൂണ്ടുവിരലില്‍ എടുത്തു മണ്ണില്‍ പുരട്ടി നബി (സ്വ) യുടെ തുപ്പുനീര് പു ആ മണ്ണ് മുറിവില്‍ പുരട്ടുകയും ചെയ്തു” (സാദുല്‍ മആദ്, 4/147). ഈ ഹദീസിനെക്കുറിച്ച് ഇബ്നുഹജര്‍  എഴുതുന്നു: “ഇമാം നവവി (റ) ഈ ഹദീസിന്റെ അര്‍ഥം വിവരിക്കുന്നതിങ്ങനെയാണ്: നബി (സ്വ) തന്റെ തുപ്പുനീര് പുരട്ടിയ മണ്ണില്‍ മന്ത്രം ഉരുവിട്ടുകൊണ്ട് മുറിവില്‍ പുരട്ടിയിരുന്നു ഖുര്‍തുബി (റ) പറയുന്നു: “എല്ലാ വേദനകള്‍ക് മന്ത്രിക്കാമെന്നതിന് ഈ ഹദീസ് തെളിവാകുന്നു” (ഫുല്‍ ബാരി 13/121).ഹാഫിള് ഇബ്നു അബീശൈബഃ (റ) ആഇശഃ (റ) യില്‍ നിന്ന് നിവേദനം ചെയ്യുന്നു: “വെള്ളത്തില്‍ മന്ത്രിച്ച വെള്ളം രോഗിയുടെ മേല്‍ കുടയുന്നതിന് യാതൊരു വിരോ ധവുമില്ല” (മുസ്വന്നഫ്, 5/433).
[21/02, 8:38 AM] ‪+91 99474 23317‬: അയ്യൂബ് (റ) പറയുന്നു: “ഞാന്‍ ഇബ്നു ഉമര്‍(റ)വിന്റെ മകന്‍ ഉബൈദുല്ലാഹിയുടെ കൈയില്‍ (മന്ത്രിച്ച) നൂല്‍ കണ്ടു”(മുസ്വന്നഫ് ഇബ്നു അബീശൈബഃ, 5/439).
ഇമാം നവവി(റ)പറയുന്നു: “ഖുര്‍ആന്‍ ആയതുകള്‍, ദിക്റുകള്‍ എന്നിവ കൊണ്ട് മന്ത്രിക്കുന്നതിന് വിരോധമില്ല” (ശറഹുല്‍മുഹദ്ദബ് 9/67). വിശുദ്ധ ഖുര്‍ആനോ മറ്റു ദിക്റുകളോ എഴുതിക്കെട്ടുന്നതി നാണ് ‘ഏലസ്സ്’ എന്നു പറയുന്നത്. അംറുബ്നു ശുഐബ് (റ) തന്റെ പിതാവില്‍ നിന്ന് നിവേദനം ചെയ്യുന്നു: “ഉറക്കത്തിലുണ്ടാകുന്ന ഭയത്തില്‍ നിന്ന് മോചനം നേടാനായി, അഊദു ബികലിമാത്തില്ലാഹി… എന്നു തുടങ്ങുന്ന മന്ത്രം നബി(സ്വ)സ്വഹാബത്തിന് പഠിപ്പിച്ചുകൊടുത്തിരുന്നു. സ്വഹാബി പ്രമുഖനായ ഇബ്നുഅംറ്(റ)പ്രായപൂര്‍ത്തിയായ തന്റെ മക്കള്‍ക്ക് ഇത് പഠിപ്പിച്ചുകൊടുക്കുകയും ചെറിയ കുട്ടികള്‍ക്ക് ഇത് എഴുതി ക്കൊടുക്കുകയും ചെയ്തിരുന്നു” (അബൂദാവൂദ്, 16/222). “ഇബ്നുഉമര്‍(റ) ഉറുക്കെഴുതി തന്റെ കുട്ടിയുടെ കഴുത്തില്‍ കെട്ടിക്കൊടുത്തിരുന്നു” (റാസി, 1/82)
ഹാഫിളു ഇബ്നു അബീശൈബഃ (റ) ഇബ്നു അബ്ബാസി (റ) ല്‍ നിന്ന് നിവേദനം ചെയ്യുന്നു:
“പ്രസവിക്കാന്‍ വിഷമിക്കുന്ന സ്ത്രീക്ക് നിസാഅ് സൂറഃയിലെ 46-ാം ആയതും അഹ്ഖാഫ് സൂറഃയിലെ 35-ആം ആയതും മറ്റു ചില ദിക്റുകളും പിഞ്ഞാണത്തില്‍ എഴുതി അത് കഴുകിയ വെള്ളം കുടിപ്പിച്ചാല്‍ പ്രസവം സുഖകരമാകുന്നതാണ്” (മുസ്വ ന്നഫ്, 5/433).
ഇബ്നുല്‍ഖയ്യിം എഴുതുന്നു: “വൃത്തിയുള്ള ഒരു പാത്രത്തില്‍ സൂറതുല്‍ ഇന്‍ശിഖാഖ് ഒന്നുമുതല്‍ നാലുവരെയുള്ള ആയതുകള്‍ എഴുതി അത് കഴുകിയ വെള്ളം ഗര്‍ഭിണിയെ കുടിപ്പിക്കുകയും അവളുടെ വയറിന്മേല്‍ കുടയുകയും വേണം”(സാദുല്‍ മആദ്, 4/292).
ഇബ്നുതൈമിയ്യഃ എഴുതുന്നു: “ഖുര്‍ആനോ മറ്റു ദിക്റുകളോ അനുവദനീയമായ മഷി കൊണ്ട് എഴുതി അത് കഴുകി രോഗിയെ കുടിപ്പിക്കല്‍ അനുവദനീയമാകുന്നു. ഇബ്നു അബ്ബാസ് (റ) വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: പ്രസവം പ്രയാസകരമായാല്‍ ബിസ്മില്ലാഹി…. എന്നുതുടങ്ങുന്ന ദിക്റ് വൃത്തിയുള്ള പാത്രത്തില്‍ എഴുതി അവളെ കുടിപ്പിക്കണം. അലി(റ)പറയുന്നു: ഒരു കടലാസില്‍ ഇത് എഴുതി സ്ത്രീയുടെ തോളില്‍ കെട്ടണം. ഞാന്‍ ഇത് പരീക്ഷിച്ചുനോക്കി. ഇതിനേക്കാള്‍ അത്ഭുതകരമായ ഒന്നും ഞാന്‍ കണ്ടിട്ടില്ല” (ഫതാവാ ഇബ്നുതൈമിയ്യഃ, 19/36).
മന്ത്രം, ഉറുക്ക്, ഏലസ്സ് തുടങ്ങിയവക്കെല്ലാം നബി (സ്വ) മാതൃക കാണിക്കുകയും അത് സ്വഹാബിമാര്‍ക്കിടയില്‍ വ്യാപകമാവുകയും ചെയ്തിരുന്നതായി ഹദീസ് ഗ്രന്ഥങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. ഇന്നത്തെ പരിഷ്കരണവാദികളുടെ ആചാര്യന്മാരായ ഇബ്നു തൈമിയ്യഃ, ഇബ്നുല്‍ഖയ്യിം തുടങ്ങിയവര്‍ പോലും അത് അംഗീകരിച്ചിട്ടുണ്ട്. എന്നിട്ടും മുസ്ലിം സമുദായത്തില്‍ നിന്ന് ഇത്തരം ആത്മീയ ചികിത്സാ മുറകള്‍ പറിച്ചുമാറ്റാന്‍ ശ്രമിക്കുന്നവര്‍ തങ്ങളുടെ മുന്‍കാല നേതാക്കളുടെ ഗ്രന്ഥങ്ങളെങ്കിലും പരിശോധിച്ചിരു ന്നെങ്കില്‍!

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi para...