മരിച്ചവരുടെ പേരിൽ മൂന്ന് ഏഴ് നടത്തുന്നതിന്റെ വിധി എന്ത് ?
Aslam Kamil Saquafi parappanangadi
بسم الله الرحمن الرحيم الحمدلله الصلوة والسلام علي رسول الله وعلي اله وصحبه اجمعين اما بعد
ചോ :മരണപ്പെട്ടവരുടെ പേരിൽഏഴു ദിവസമോ അല്ലെങ്കിൽ മറ്റു ദിവസങ്ങളിലോ ദുആ ചെയ്യുകയും ഖുർആൻ പാരായണം ചെയ്യുകയും ദിക്റ് ചൊല്ലുകയും മയ്യത്തിന്റെ പേരിൽ സ്വദഖയായി ചെയ്യുകയും ചെയ്യുന്നതിന്ന് എന്താണ് തെളിവ് ?
*✅ഉത്തരം👇🏻👇🏻*
മരണപ്പെട്ടവരുടെ മേലിൽ അന്നദാനം വിതരണം ചെയ്യൽ പ്രത്യേകിച്ച് മരണശേഷം ഉള്ള ഏഴു ദിവസം നബി(സ)യും സ്വഹാബത്തും അംഗീകരിച്ചതും ആചരിചതുമായ ഒരു പുണ്യകർമ്മമാണ്.*
*സുഫ്യാന്‍(റ)വില്‍ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു. ത്വാഊസ് (റ) പ്രസ്താവിച്ചിരിക്കുന്നു: “നിശ്ചയം, മരണപ്പെട്ടവര്‍ ഏഴുദിവസം അവരുടെ ഖബ്റുകളില്‍ വിഷമാവസ്ഥയിലായിരിക്കും. ആയതിനാല്‍ സ്വഹാബിമാര്‍ അത്രയും ദിവസം അവര്‍ക്കുവേണ്ടി ഭക്ഷണം ദാനംചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്നു” (അല്‍ഹാവി ലില്‍ ഫതാവാ 2/216)*
*"ഏഴ് ദിവസം (മരണ വീട്ടില്‍) ഭക്ഷണം കൊടുക്കുക എന്ന ചര്യ സ്വഹാബാക്കളുടെ കാലം മുതല്‍ മക്കയിലും മദീനയിലും നിലനിന്നുപോരുന്ന കാര്യമാണ് ഈ ഹദീസ് സ്വഹീഹാണ് - ത്വാ ഊസ് എന്നവർ താബിഈ പണ്ഡിതനാണ് (അല്‍ ഹാവീലില്‍ ഫതാവാ 216 / 2)*
الوجه الأول : رجال الإسناد الأول رجال الصحيح ، وطاوس من كبار التابعين
*[ان سفيان قال : قال طاوس : إن الموتى يفتنون في قبورهم سبعا ، فكانوا يستحبون أن يطعم عنهم تلك الأيام*
قال الحافظ أبو نعيم في " الحلية " : حدثنا أبو بكر بن مالك ، ثنا عبد الله بن أحمد بن حنبل ، ثنا أبي ، ثنا هاشم ، ثنا الأشجعي ، عن سفيان قال : قال طاوس : إن الموتى يفتنون في قبورهم سبعا ، فكانوا يستحبون أن يطعم عنهم تلك الأيام .
വേറെയും റിപ്പോർട്ടിലും ഇത് പറഞ്ഞിട്ടുണ്ട് -
അൽ ഹാവി എന്ന ഗ്രന്തത്തിൽ പറയുന്നു.
സ്വഹാബത്ത് ഏഴ് ദിവസങ്ങളിൽ മരണപ്പെട്ടവർക്ക് വേണ്ടി അന്നധാനം ചെയ്തിരുന്ന എന്ന ഹദീസുകൾ വെക്തമാക്കുന്നത് അവരുടെ കാലത്ത് അത് അറിയപ്പെട്ടതാണന്നാണ്.
ഈ ദിവസങ്ങളിൽ ഖബറിലെ പരീക്ഷണ ഘട്ടത്തിൽ ഖബറാളിക്ക് സ്ഥിരത ലഭിക്കാൻ അവർ ഭക്ഷണ വിതരണം നടത്തിയിരുന്നു.
സ്വഹാബത്തിന്റെ കാലത്ത് അത് അറിയപ്പെട്ടതാണങ്കിൽ തിരുനബിയിൽ നിന്ന് ലഭിച്ചത് കൊണ്ട് തന്നെയാണ്. അത് കൊണ്ട് ഹദീസ് നബി صلي الله عليه وسلم
യിലേക്ക് ചേർന്നതാണ്. (അൽ ഹാവി )
لأن الإخبار عن الصحابة بأنهم كانوا يستحبون الإطعام عن الموتى تلك الأيام السبعة صريح في أن ذلك كان معلوما عندهم ، وأنهم كانوا يفعلون ذلك لقصد التثبيت عند الفتنة في تلك الأيام ، وإن كان معلوما عند الصحابة كان ناشئا عن التوقيف كما تقدم تقريره ، وحينئذ يكون الحديث من باب المرفوع المتصل
ഇവിടെ ഭക്ഷണം നൽകൽ നിയമമായത് അത് ഖബറാളിയുടെ തെറ്റുകൾ പൊറുക്കാൻ കാണണമാവുന്നതാണ്. (അൽ ഹാവി )
وشرع الإطعام لأنه قد يكون له ذنوب يحتاج إلى ما يكفرها من صدقة ونحوها ، فكان في الصدقة عنه معونة له على تخفيف الذنوب ؛ ليخفف عنه هول السؤال ، وصعوبة خطاب الملكين ، وإغلاظهما وانتهارهما .
*📚സ്വഹാബിമാരുടെ ശിഷ്യ ഗണങ്ങളിൽ പ്രഗൽഭനായ ത്വാഊസ്(റ) നെ ഉദ്ദരിച്ച് ഇമാം അഹ്മദ്(റ) "സുഹ്ദ്" എന്ന ഗ്രന്ഥത്തി فيൽ പറയുന്നു:"നിശ്ചയം മരണപ്പെട്ടവർ ഏഴു ദിവസം ഖബ്റുകളിൽ പരീക്ഷിക്കപ്പെടും.അതിനാല അത്രേയും ദിവസം അവർക്ക് വേണ്ടി ഭക്ഷണം ദാനം ചെയ്യാൻ സ്വഹാബിമാർ ഇഷ്ടപ്പെട്ടിരുന്നു". (അൽഹാവീലിൽഫതാവാ : 2/270)📚*
ذكر الرواية المسندة عن طاوس : قال الإمام أحمد بن حنبل رضي الله عنه في " كتاب الزهد " له : حدثنا هاشم بن القاسم قال : ثنا الأشجعي ، عن سفيان قال : قال طاوس : إن الموتى يفتنون في قبورهم سبعا ، فكانوا يستحبون أن يطعم عنهم تلك الأيام .
*ഹാഫിള് അബൂനുഐം (റ) "ഹില്യത്തുൽഔലിയാഅ" (4/11) ലും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതേ ആശയം മറ്റൊരു താബിഈ പ്രമുഖൻ ഉബൈദുബ്നു ഉമൈറി(റ) നെ ഉദ്ദരിച്ച് ഇബ്നു ജുറൈജ് (റ) "മുസ്വന്നഫ്"-ൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഹാഫിള് സൈനുദ്ദീൻ ഇബ്നു റജബ് (റ) മുജാഹിദ് (റ) നെ തൊട്ട് "അഹ് വാലുൽ ഖുബൂർ" എന്ന ഗ്രന്ഥത്തിലും ഇക്കാര്യം നിവേദനം ചെയ്തിട്ടുണ്ട്. ഇബ്നു ഹജറുൽ അസ്ഖലാനി (റ) യുടെ "അൽ മത്വാലിബുൽ അലിയ്യ" എന്ന ഗ്രന്ഥത്തിലും പ്രസ്തുത പരമാർശം കാണാം.*
എഴുപതോളം സ്വഹാബിമാരെ നേരിൽ കണ്ടവരാണ് മഹാനായ ത്വാഊസ്(റ). നബി(സ) യുടെ ജീവിത കാലത്ത് തന്നെ ജനിച്ചവരാണ് ഉബൈദുബ്നു ഉമർ(റ).അദ്ദേഹത്തെ സ്വഹാബിയാണെന്ന് പറഞ്ഞവരുമുണ്ട്. പ്രമുഖ സ്വാഹാബി വര്യൻ ഇബ്നു അബ്ബാസ്(റ) യുടെ ശിഷ്യൻ ഇക് രിമ(റ) യുടെ പ്രധാന ശിഷ്യഗണങ്ങളിൽ ഒരാളാണ് മുജാഹിദ്(റ).
ഇമാം അഹ്മദ്(റ), അബൂനുഐം(റ), ഇബ്നു റജബ് (റ) എന്നിവരിൽ നിന്ന് പ്രസ്തുത താബിഈ പണ്ഡിതൻമാരിലേക്ക് ചെന്നെത്തുന്ന നിവേദക പരമ്പര പ്രബലമാണെന്ന് ഹാഫിള് ജലാലുദ്ദീൻ സുയൂതി(റ) " അൽ ഹാവീലിൽ ഫതാവാ" (2/371) എന്നാ ഗ്രന്ഥത്തിൽ സലക്ഷ്യം പ്രതിപാദിച്ചിട്ടുണ്ട്.
*ഇമാം സുയൂതി(റ) എഴുതുന്നു:'സ്വഹാബിമാർ പ്രവർത്തിച്ചിരുന്നു' എന്ന താബിഉകളുടെ (സ്വഹാബത്തിന്റെ ശിഷ്യഗണങ്ങൾ) പ്രസ്താവനക്ക് രണ്ടു വിശദീകരണമാണുള്ളത്. നബി(സ) യുടെ ജീവിത കാലത്ത് അങ്ങനെ പതിവുണ്ടായിരുന്നുവെന്നും നബി(സ) അതറിയുകയും അനുവദിക്കുകയും ചെയ്തിരുന്നുവെന്നുമാണ് ഒന്ന്. സ്വാഹാബിമാർ അങ്ങനെ ചെയ്തിരുന്നു എന്നതാണ് രണ്ടാം വിശദീകരണം. ഇത് പ്രകാരം ആ വിഷയത്തിൽ സ്വഹാബിമാർ ഏകാഭിപ്രായക്കാരായിരുന്നുവെന്നാണ് പ്രസ്തുത പ്രസ്താവന വ്യക്തമാക്കുന്നതെന്ന് ഒരു പട്ടം പണ്ഡിത മഹത്തുക്കൾ അഭിപ്രായപ്പെടുന്നു. (അൽ ഹാവീ: 2/377)*
രണ്ടായാലും അത് പ്രമാണമായി സ്വീകരിക്കാമെന്ന് ഇമാം സുയൂതി(റ) തുടർന്ന് സമർത്ഥിക്കുന്നുണ്ട്.
*ഇമാം സുയൂതി(റ) തന്നെ പറയട്ടെ.
أن سنة الإطعام سبعة أيام ، بلغني أنها مستمرة إلى الآن بمكة والمدينة ، فالظاهر أنها لم تترك من عهد الصحابة إلى الآن ، وأنهم أخذوها خلفا عن سلف إلى الصدر الأول . [ ورأيت ] في التواريخ كثيرا في تراجم الأئمة يقولون : وأقام الناس على قبره سبعة أيام يقرءون القرآن ، وأخرج الحافظ الكبير أبو القاسم بن عساكر في كتابه المسمى " تبيين كذب المفتري فيما نسب إلى الإمام أبي الحسن الأشعري " : سمعت الشيخ الفقيه أبا الفتح نصر الله بن محمد بن عبد القوي المصيصي يقول : توفي الشيخ نصر بن إبراهيم المقدسي في يوم الثلاثاء التاسع من المحرم سنة تسعين وأربعمائة بدمشق ، وأقمنا على قبره سبع ليال نقرأ كل ليلة عشرين ختمة .
*📚ഏഴു ദിവസം മരിച്ചവരുടെ പേരില് അന്നദാനം നടത്തുകയെന്നസുന്നത്ത് മക്കയിലും മദീനയിലും ഈ സമയം വരെ നിലനിന്നുവന്ന ഒന്നാണെന്ന് എനിക്ക് വിവരം ലഭിച്ചിരിക്കുന്നു. സ്വഹാബത്തിന്റെ കാലം തൊട്ട് ഇന്നേവരെ പ്രസ്തുത ആചാരം ഉപേക്ഷിക്കപെട്ടിട്ടില്ലെന്നും പിൻഗാമികൾ മുൻഗാമികളെ പിന്തുടർന്ന് ചെയ്ത് വരുന്ന ആചാരമാണ് അതെന്നുമാണ് ഇത് കാണിക്കുന്നത്.
അപ്രകാരം ഈ ഏഴ് ദിവസം അവർ മരിച്ചവർക്ക് വേണ്ടി ഖുർആൻ പാരായണം ചെയ്തിരുന്നു എന്നും റിപ്പോർട്ട് ഉണ്ട്
(ഹാവി: 2/375)📚*
ويكون الحديث اشتمل على أمرين ، أحدهما أصل اعتقادي ، وهو فتنة الموتى سبعة أيام ، والثاني حكم شرعي فرعي ، وهو استحباب التصدق والإطعام عليهم مدة تلك الأيام السبعة
ഇമാം സുയൂത്വി വിവരിക്കുന്നു
മേൽ ഹദീസ് രണ്ട് കാര്യങ്ങൾ ഉൾകൊള്ളിക്കുന്നു
ഒന്ന് വിശ്വാസ കാര്യം
അതായത് ഏഴ് ദിവസം ഖബറ്റൽ പരീക്ഷണമുണ്ട്.
രണ്ട് . ഫിഖ്ഹിയും ശറഇയ്യുമായ കാര്യം ഈ ഏഴ് ദിവസം മയ്യത്തിന്റേ മേലിൽ ഭക്ഷണം നൽകലും സ്വദഖ ചെയ്യലും പുണ്യമാണ് എന്നത്
*മഹാനായ മുഹമ്മദുബ്നു ആബിദ്(റ) വിന്റെ ഫതാവയിൽ ഇപ്രകാരം കാണാം.ഒന്നിനോ രണ്ടിനോ മൂന്നിനോ ഇരുപതിണോ നാല്പതിനോ കൊല്ലത്തിലൊരിക്കലൊ മരണ വീട്ടുക്കാർ ഭക്ഷണം തയ്യാറാക്കി മയ്യിത്തിന്റെ പേരിൽ ദാനം ചെയ്യുന്ന സമ്പ്രദായം പഴയ കാലം മുതൽ നടന്നു വരുന്ന ഒന്നാണ്. പണ്ഡിതന്മാർ അതിൽ പങ്കെടുക്കാറുണ്ട്. ആരും അതിനെ വിമര്ഷിക്കാറില്ല. ഇതേക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്ത്? പിതാവിന്റെ ഫതാവയെ ഉദ്ദരിച്ച് അദ്ദേഹം കൊടുത്ത മറുവടിയിതാണ്.
മയ്യിത്തിനു വേണ്ടി പ്രാർത്ഥിക്കുവാൻ ഒരുമിച്ച് കൂടുന്നവർക്ക് ഭക്ഷണം തയ്യാറാക്കി കൊടുക്കുന്നത് നല്ല സംഗതിയാണ്. നിയ്യത്തനുസരിച്ചാണല്ലോ ഇതൊരു പ്രവർത്തിയും വിലയിരുത്തപ്പെടുന്നത്,അതൊരിക്കലും ബിദ്അത്തല്ല.ഇതേ ആശയം"ഇഫ്‌ളാത്തുൽ അന്വാർ" (പേ:386) ലും കാണാവുന്നതാണ്.
صُنْعُ الطَّعَامِ لأَجْلِ التَّرَحمِ بِالدُّعَاءِ لِلْمَيِّتِ وَالتَّرَحُمِ عَلَيْهِ، فَهُوَ مَقْصِدٌ حَسَنٌ، وَإِنَّمَا الْأَعْمَالُ بِالنِّيَّاتِ، وَهُوَ أَصْلٌ مِنَ الْأُصُولِ الْمُعْتَمَدَة في الأَقْوَالِ وَالْأَفْعَالِ، وَلَا يَكُونُ بِدْعَةً،
*നബി(സ) തന്നെ മരിച്ച വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചത് കാണുക;*
*رواه أبو داود في سننه بسند صحيح عنه عن أبيه عن رجل من الأنصار قال خرجنا مع رسول الله صلى الله عليه وسلم في جنازة فرأيت رسول الله صلى الله عليه وسلم ، وهو على القبر يوصي الحافر : أوسع من قبل رجليه ، أوسع من قبل رأسه ، فلما رجع استقبله داعي امرأته فأجاب ، ونحن معه ، فجيء بالطعام فوضع يده ، ثم وضع القوم فأكلوا الحديث . رواه أبو داود ، والبيهقي في دلائل النبوة:أبودود 4/644 والبيهقي 9/335*
*നബി (സ) ഒരു മയ്യിത്ത് പരിപാലനത്തില്‍ പങ്കെടുത്ത് തിരിച്ചു വരുമ്പോള്‍ മരണ വീട്ടിലേക്ക് ക്ഷണിക്കപ്പെട്ടു ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ ഭക്ഷണം കൊണ്ടുവന്നു വെച്ചു.നബിസ്വ)ഭക്ഷണം കഴിച്ചു. ഞങ്ങളും ഭക്ഷണം കഴിച്ചു;(അബൂദാവൂദ്,ബൈഹഖി)*
*📚ഒരു അൻസ്വാരിയെ ഉദ്ദരിച്ച് ആസ്വിമുബ്നു കുലൈബ്(റ) പിതാവ് വഴി നിവേദനം ചെയ്യുന്നു. ഞങ്ങൾ നബി(സ) യോടൊന്നിച്ച് ഒരു ജനാസ സംസ്കരണത്തിൽ പങ്കെടുത്ത് മടങ്ങുമ്പോൾ മരിച്ച വ്യക്തിയുടെ ഭാര്യയുടെ പ്രതിനിധി നബി(സ)യെ വീട്ടിലേക്കു ക്ഷണിച്ചു. നബി(സ) ക്ഷണം സ്വീകരിച്ചു. നബി(സ)യുടെ കൂടെ ഞങ്ങളുമുണ്ടായിരുന്നു. അങ്ങനെ ഭക്ഷണം കൊണ്ട് വന്നു. നബി(സ) ഭക്ഷണത്തിൽ കൈവെച്ചു. തുടർന്ന് കൂടെയുണ്ടായിരുന്നവരും. അങ്ങനെ അവർ ഭക്ഷണം കഴിച്ചു. അതിനിടെ നബി(സ) യിലേക്ക് ഞങ്ങൾ നോക്കുമ്പോൾ അവിടന്ന് ഒരു മാംസകഷണം വായിലിട്ട് ചവക്കുന്നത് ഞങ്ങൾ കണ്ടു. ഉടമസ്ഥന്റെ സമ്മതമില്ലാതെ വാങ്ങിയ ആടിന്റെ മാംസമായാണല്ലോ ഇതിനെ ഞാനെത്തിക്കുന്നതെന്ന് നബി(സ) പ്രതികരിച്ചപ്പോൾ ക്ഷണിച്ച സ്ത്രീ ഇടപെട്ട് വിശദീകരണം നൽകി. അല്ലാഹുവിന്റെ റസൂലെ! എനിക്കൊരാടിനെ വാങ്ങുവാൻ ഞാൻ ചന്തയിലെക്കൊരാളെ വിട്ടു. ആട് കിട്ടിയില്ല. എന്റെ അയൽവാസി വാങ്ങിയ ആടിനെ അതിന്റെ വില നൽകി വാങ്ങാൻ അദ്ദേഹത്തിൻറെ സമീപത്തേക്കും ഞാനാളെ വിട്ടു. അദ്ദേഹം സ്ഥലത്തില്ലാതെ വന്നപ്പോൾ അദ്ദേഹത്തിൻറെ ഭാര്യയെ സമീപിച്ചു. അവർ എത്തിച്ചു തന്ന ആടാണിത്. മേൽ വിശദീകരണം കേട്ട നബി(സ) തയ്യാർ ചെയ്ത ഭക്ഷണം സാധുക്കൾക്ക് വിതരണം ചെയ്യാൻ ആ സ്ത്രീയോട് നിർദ്ദേശിക്കുകയുണ്ടായി. (മിശ്കാത്ത്)📚*
ഇവിടെ നബി(സ)യെ ക്ഷണിച്ച സ്ത്രീ മയ്യിത്തിന്റെ ഭാര്യയാണെന്ന് അല്ലാമാ മുല്ലാ അലിയ്യുൽഖാരീ മിർഖാത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
അദ്ദേഹംപറയുന്നു
*📚നമ്മുടെ മദ്ഹബിലെ അസ്വഹാബ് സമർത്ഥിച്ചതിനോട് പൊരുത്തപ്പെടാത്ത ആശയമാണ് ഈ ഹദീസിന്റെ ബാഹ്യം കാണിക്കുന്നത്.... അതിനാല അവരുടെ പരമാർശം പ്രത്യേക രീതിയെപറ്റിയാണെന്ന് വെക്കേണ്ടതുണ്ട്. മയ്യിത്തിന്റെ വീട്ടുകാരെ നാണിപ്പിക്കും വിധം മരണ വീട്ടിൽ തടിച്ചു കൂടുകയും അവരെ ഭക്ഷിപ്പിക്കുവാൻ വീട്ടുകാർ നിർബന്ധിതാരായി തീരുകയും ചെയ്യുന്ന രീതിയായി വേണം അതിനെ കാണാൻ. അനന്തര സ്വത്തുപയോഗിച്ച് ഭക്ഷണം പാകം ചെയ്യുമ്പോൾ അനന്തരവകാഷികളിൽ പ്രായം തികയാത്തവരുണ്ടാവുകയോ, സ്ഥലത്തില്ലത്തവരുടെ സംതൃപ്തി അറിയപ്പെടാതിരിക്കുകയോ, മൊത്തം ചെലവ് ഒരു വ്യക്തി വഹിക്കാതിരിക്കുകയോ ചെയ്യുന്ന രീതിയായും അതിനെ വിലയിരുത്താം. "മുസ്വീബത്തിന്റെ ദിവസങ്ങൾ ഖേദം പ്രകടിപ്പിക്കേണ്ട ദിവസങ്ങളാണ്. സന്തോഷിക്കേണ്ട ദിനങ്ങളല്ല. അതിനാൽ ആ ദിവസങ്ങളിൽ സല്കാരം സംഘടിപ്പിക്കൽ കറാഹത്താണ്.സാധുക്കൾക്ക് വേണ്ടിഭക്ഷണം തയ്യാറാക്കുകയാണെങ്കിൽ നല്ല സങ്കതിയുമാണ്". എന്ന ഖാളീഖാന്റെ പ്രസ്താവനയെയും മേൽ പറഞ്ഞ പ്രകാരം വിലയിരുത്തേണ്ടതാണ്. (മിർഖാത്ത്: 5/486)📚*
മരണദിവസം മുതൽ തുടർന്ന് ഏഴു ദിവസം മയ്യിത്തിന്റെ പേരിൽ ഭക്ഷണം വിതരണം ചെയ്യന്നത് പുണ്യ കർമ്മമായി സ്വഹാബിമാർ കണ്ടിരുന്നു.
👇🏻👇🏻
*ചുരുക്കത്തിൽ മരപ്പെട്ടവരുടെ പരലോക രക്ഷക്കു വേണ്ടി ഖുർആൻ, ദിക്ർ, മൗലീദ്, തുടങ്ങിയ പ്രതിഫലാർഹമായവ ഓതി മയ്യിത്തിന്റെ പേരിൽ ഹദ് യ ചെയ്ത് പ്രാർത്ഥിക്കുകയും അവരുടെ പേരിൽ അന്നദാനം നടത്തുകയും ചെയ്യുന്ന ചടങ്ങാണ് മുസ്ലിംകളുടെ അടിയന്തിരം.മരണപ്പെട്ടവർക്ക് പ്രാർത്ഥിക്കുവാനും അവരുടെ പേരിൽ ദാനധർമ്മംചെയ്യാനും വിശുദ്ദ ഇസ്ലാം നിർദ്ദേശിച്ചിട്ടുള്ളതുമാണ്.ഈ ഉദ്ദേശത്തോടെയുള്ള ഇത്തരം ചടങ്ങുകൾ അനിസ്ളാമികമാണെന്നോ ബിദ്അതാണെന്നോ ലോകത്തു വഹാബികളല്ലെതെ വേറെയാരും പറഞ്ഞിട്ടില്ല.*
🔺🔺🔺🔺🔺🔺🔺🔺🔺🔺
അടിയന്തിരം വിശദമായി
അത്യാവശ്യമായി നടക്കേണ്ടകാര്യം, ആചാരമനുസരിച്ച് നടക്കേണ്ട വിശേഷച്ചടങ്ങ്, എന്നൊക്കെയാണ് അടിയന്തിരം എന്നതിന്റെ ഭാഷാർത്ഥം. മരപ്പെട്ടവരുടെ പരലോക രക്ഷക്കു വേണ്ടി ഖുർആൻ, ദിക്ർ, മൗലീദ്, തുടങ്ങിയ പ്രതിഫലാർഹമായവ ഓതി മയ്യിത്തിന്റെ പേരിൽ ഹദ് യ ചെയ്ത് പ്രാർത്ഥിക്കുകയും അവരുടെ പേരിൽ അന്നദാനം നടത്തുകയും ചെയ്യുന്ന ചടങ്ങാണ് മുസ്ലിംകളുടെ അടിയന്തിരം. ഇത്തരമൊരു ചടങ്ങ് മരണശേഷം ഏതുദിവസവും ആകാവുന്നതാണ്. മരണപ്പെട്ടവർക്ക് പ്രാർത്ഥിക്കുവാനും അവരുടെ പേരിൽ ദാനധർമ്മംചെയ്യാനും വിശുദ്ദ ഇസ്ലാം നിർദ്ദേശിച്ചിട്ടുണ്ട്. "ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങൾക്കും സത്യവിശ്വാസത്തോടെ ഞങ്ങൾക്കു മുമ്പ് കഴിഞ്ഞു പോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങൾക്കും നീ പൊറുത്തു തരേണമേ!" എന്ന് പ്രാർത്ഥിക്കുന്നവരാണ് സത്യവിശ്വാസികളെന്നു ഖുർആൻ പരിചയപ്പെടുത്തുന്നു.
അടിയന്തിരത്തിന്റെ പ്രമാണങ്ങൾ
ഇമാം ബുഖാരി(റ)യും മുസ്ലിമും (റ) യും നിവേദനം ചെയ്ത ഒരു ഹദീസിൽ ഇപ്രകാരം കാണാം.
أَنَّ سَعْدَ بْنَ عُبَادَةَ رضي الله عنه تُوُفِّيَتْ أُمُّهُ وَهُوَ غَائِبٌ عَنْهَا، فَقَالَ : يَا رَسُولَ اللَّهِ إِنَّ أُمِّي تُوُفِّيَتْ وَأَنَا غَائِبٌ عَنْهَا ، أينفعنا شيئ؟ إن تصدقت عنها ؟ قال : نعم قال : فإني أشهدك أن حائطي المخراف صدقة عليها. (البخاري: ٢٥٥٦، مسلم: ٣٤٠٨)
സഅദുബ്നു ഉബാദ(റ) സ്ഥലത്തില്ലാത്തപ്പോൾ അവരുടെ മാതാവ് മരണപ്പെട്ടു. നബി(സ)യെ സമീപിച്ച് അദ്ദേഹം ചോദിച്ചു: 'അല്ലാഹുവിന്റെ റസൂലെ! ഞാൻ സ്ഥലത്തില്ലാത്തപ്പോൾ എന്റെ ഉമ്മ മരണപ്പെട്ടു, അവരുടെ പേരിൽ ഞാൻ വല്ലതും സ്വദഖ ചെയ്താൽ അതവർക്ക് ഫലം ചെയ്യുമോ?" നബി(സ) പറഞ്ഞു: "അതെ" . അപ്പോൾ സഅദ്(റ) പ്രഖ്യാപിച്ചു: 'താങ്കള് സാക്ഷി. നിശ്ചയം എന്റെ മിഖ്റാഫ് തോട്ടം അവരുടെ പേരിൽ സ്വദഖയാണ്'. (ബുഖാരി: നമ്പർ: 2556, മുസ്ലിം: 4308)
ഈ ഹദീസ് വിശദീകരിച്ച് ഇമാം നവവി(റ) എഴുതുന്നു:
وفي هذا الحديث : أن الصدقة عن الميت تنفع الميت ويصله ثوابها ، وهو كذلك بإجماع العلماء .(شرح النووي على مسلم: ٤٤٤/٣)
മയ്യിത്തിന്റെ പേരിൽ ചെയ്യുന്ന സ്വദഖ മയ്യിത്തിനു ഫലം ചെയ്യുമെന്നും അതിന്റെ പ്രതിഫലം അവനു ലഭിക്കുമെന്നും ഈ ഹദീസ് വ്യക്തമാക്കുന്നു. പണ്ഡിതലോകം ഏകോപിച്ചു പറഞ്ഞ അഭിപ്രായവും അതുതന്നെയാണ്. (ശർഹു മുസ്ലിം: 4/444)
ഇബ്നു ഹജർ അസ്ഖലാനി(റ) എഴുതുന്നു:
ഈ അദ്ധ്യായത്തിലെ ഹദീസിൽ ചില പാഠങ്ങൾ ഉണ്ട്. മയ്യിത്തിന്റെ പേരിൽ ദാനധർമ്മം നടത്തൽ അനുവദനീയമാണെന്നും സ്വദഖയുടെ പ്രതിഫലം അവനിലേക്കെത്തുക വഴി അത് അവന്നു ഫലം ചെയ്യുമെന്നും ഹദീസ് പഠിപ്പിക്കുന്നു. മയ്യിത്തിന്റെ പേരിൽ ധർമ്മം ചെയ്യുന്നത് സന്താനമാണെങ്കിൽ വിശേഷിച്ചും. "മനുഷ്യന്ന് അവൻ പ്രവർത്തിച്ചതല്ലാതെ ഇല്ല" എന്നർത്ഥം വരുന്ന ആയാത്തിന്റെ വ്യാപകാർത്ഥത്തെ പരിമിതപ്പെടുത്തുന്നതാണ് ഈ ഹദീസ്. (ഫത്ഹുൽ ബാരി: 8/331)
മയ്യിത്തിന്റെ പേരിൽ അന്നദാനം നടത്തൽ സ്വദഖയാണെന്നും അവനു വേണ്ടി സ്വദഖ ചെയ്യൽ സുന്നത്താണെന്നത് "ഇജ്മാഅ" കൊണ്ട് സ്ഥിരപ്പെട്ടതാണെന്നും ഇബ്നു ഹജർ ഹൈതമി(റ) "ഫതാവൽ കുബ്റാ" യിൽ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം എഴുതുന്നു:
ഏഴു ദിവസം മയ്യിത്ത് ഖബ്റിൽ പരീക്ഷണം നേരിടുന്നതിന്റെ പേരിലാണല്ലോ ഏഴു ദിവസം മയ്യിത്തിന്റെ പേരിൽ അന്നദാനം നടത്തുന്നത്. അപ്പോൾ തൽഖീനും ഏഴുദിവസം ആവർത്തിക്കെണ്ടതല്ലേ എന്ന സംശയത്തിന് ഇപ്രകാരം മറുവടി പൂരിപ്പിക്കാവുന്നതാണ്. അന്നദാനത്തിന്റെ ഗുണം മറ്റുള്ളവരിലേക്ക് വിട്ടുകടക്കുന്നതും അതു മുഖേന മയ്യിത്തിനു ലഭിക്കുന്നനേട്ടം ഉന്നതവുമാണ്. കാരണം മയ്യിത്തിന്റെ പേരിലുള്ള അന്നദാനം സ്വദഖയാണ്. മയ്യിത്തിന്റെ പേരിൽ സ്വദഖ ചെയ്യൽ സുന്നത്താണെന്ന കാര്യം ഇജ്മാഅ (ഏകാഭിപ്രായം) കൊണ്ട് സ്ഥിരപ്പെട്ടതാണ്. (ഫതാവൽ കുബ്റ: 3/193)
അന്നദാനം സ്വദഖയുടെ പരിധിയിൽ വരില്ലെന്ന് പറയാൻ ഏതെങ്കിലും പുത്തൻ വാദി ധൈര്യം കാണിക്കുമെന്നു തോന്നുന്നില്ല. കാരണം ഇസ്ലാം കാര്യങ്ങളിൽ ഏറ്റവും ഉത്തമമായ കാര്യങ്ങലിലൊന്നായാണ് പ്രബലമായ ഹദീസുകളിൽ അന്നദാനത്തെ എണ്ണിയിരിക്കുന്നത്. ഇമാം ബുഖാരി(റ) രേഖപ്പെടുത്തുന്നു:
ഇസ്ലാമിൽ വെച്ച് ഏറ്റവും ഉത്തമമായ കാര്യം ഏതാണെന്ന് ഒരാള് നബി(സ) യോട് ചോദിക്കുകയുണ്ടായി. അന്നദാനവും പരിചയമുള്ളവർക്കും ഇല്ലാത്തവർക്കും സലാം പറയലുമാണെന്നും അവിടുന്ന് മറുവടി നൽകി(ബുഖാരി: 11)
പുത്തൻവാദം
വസ്വിയ്യത്ത് ചെയ്യാൻ അവസരം കിട്ടാതെ മരണപ്പെട്ടവർക്ക് മാത്രം ബാധകമാണ് മേൽ ഹദീസെന്നാണ് പുത്തൻ വാദികൾ ജൽപിക്കുന്നത്. അവരുടെ ഈ ജല്പനം തികച്ചും ബാലിശമാണെന്ന് പണ്ഡിത പ്രസ്താവനകൾ വ്യക്തമാക്കുന്നു. വസ്വിയ്യത്തിന്റെ അധ്യായത്തിൽ ഉദ്ദരിച്ചത് കൊണ്ട് ഹദീസ് കാണിക്കുന്ന ആശയത്തെ അതിൽ മാത്രം പരിമിതപ്പെടുത്തുന്നത് ശരിയല്ല. ഇമാം അസ്ഖലാനി(റ) യുടെ വാക്കുകൾ ശ്രദ്ദിക്കുക.
ഈ അദ്ധ്യായത്തിലെ ഹദീസിൽ ചില പാഠങ്ങൾ ഉണ്ട്. മയ്യിത്തിന്റെ പേരിൽ സ്വദഖ ചെയ്യൽ അനുവാനീയമാണ്. അതിന്റെ പ്രതിഫലം അവനെത്തുന്നതും അതിന്റെ നേട്ടം അവനു ലഭിക്കുന്നതു
*ജരീറുബ്നു അബ്ദില്ലാ(റ) വില നിന്ന് നിവേദനം. മരിച്ച വീട്ടിൽ ഒരുമിച്ച് കൂടുന്നതും അവിടെ ഭക്ഷണം പാകം ചെയ്യുന്നതും "നിയാഹത്ത്" (കൂട്ടകരച്ചിൽ) ന്റെ ഗണത്തിലാണ് ഞങ്ങൾ എന്നിയിരുന്നത്. (ഇബ്നു മാജ 1612)*
മയ്യത്തിന് വേണ്ടി ഏഴു ദിവസം സ്വദഖയായി ഭക്ഷണവിതരണം ചെയ്യുന്നതിനേയും മയ്യത്തിന് വേണ്ടിയുള്ള പ്രാർത്ഥനകളെയും എതിർക്കാൻ വേണ്ടി
വഹാബികൾ ഉദ്ധരിക്കുന്ന ഒരു ഹദീസാണ് ഇത്.
അപ്രകാരം ചില പണ്ഡിതവചനങ്ങളിൽ ലജ്ജക്ക് വേണ്ടിയും ദുഃഖചാരണത്തിന്റെ ഭാഗമായും മരിച്ച വീട്ടിൽ ഭക്ഷണം ഉണ്ടാക്കുന്നതിനെ എതിർത്ത ചില വചനങ്ങൾ ഉദ്ധരിച്ചുകൊണ്ട് ചിലർ തെറ്റിദ്ധരിപ്പിക്കാറുണ്ട്.
അതല്ലാം
ചില സ്ഥലങ്ങളിൽ നടപ്പുണ്ടായിരുന്ന പ്രത്യേക രീതിയിലും സ്വഭാവത്തിലുമുള്ള ഒരു ചടങ്ങിനെ കുറിച്ചാണ് പ്രസ്തുത പരമാർശങ്ങൾ. മയ്യിത്തിന്റെ വീട്ടുകാരെ നാണിപ്പിക്കും വിധം മരണ വീട്ടിൽ ഒരുമിച്ച് കൂടുകയും തദ്വാരാ സമ്മേളിച്ചവർക്ക് ഭക്ഷണം പാകം ചെയ്ത് കൊടുക്കാൻ വീട്ടുകാർ നിർബന്ധിതരായിതീരുകയും ചെയ്യുന്ന ഒരു രീതിയാണിത്.
അതിനെ വിശദീകരിച്ച് ഇമാം അലിയ്യുൽ ഖാരി റ മിർ ഖാതിൽ പറയുന്നു.
فينبغي أن يقيد كلامهم بنوع خاص من اجتماع يوجب استحياء أهل بيت الميت ، فيطعمونهم كرها ، أو يحمل على كون بعض الورثة صغيرا أو غائبا ، أو لم يعرف رضاه ، أو لم يكن الطعام من عند أحد معين من مال نفسه لا من مال الميت قبل قسمته ونحو ذلك . وعليه مجمل قول قاضي خان : يكره اتخاذ الضيافة في أيام المصيبة ; لأنها أيام تأسف ، فلا يليق بها ما يكون للسرور ، وإن اتخذ طعاما للفقراء كان حسنا ،
مرقاة المشكوة5/486
അവരുടെ പരമാർശം പ്രത്യേക രീതിയെപറ്റിയാണെന്ന് വെക്കേണ്ടതുണ്ട്. മയ്യിത്തിന്റെ വീട്ടുകാരെ നാണിപ്പിക്കും വിധം മരണ വീട്ടിൽ തടിച്ചു കൂടുകയും അവരെ ഭക്ഷിപ്പിക്കുവാൻ വീട്ടുകാർ നിർബന്ധിതാരായി തീരുകയും ചെയ്യുന്ന രീതിയായി വേണം അതിനെ കാണാൻ. അനന്തര സ്വത്തുപയോഗിച്ച് ഭക്ഷണം പാകം ചെയ്യുമ്പോൾ അനന്തരവകാഷികളിൽ പ്രായം തികയാത്തവരുണ്ടാവുകയോ, സ്ഥലത്തില്ലത്തവരുടെ സംതൃപ്തി അറിയപ്പെടാതിരിക്കുകയോ, മൊത്തം ചെലവ് ഒരു വ്യക്തി വഹിക്കാതിരിക്കുകയോ ചെയ്യുന്ന രീതിയായും അതിനെ വിലയിരുത്താം. "മുസ്വീബത്തിന്റെ ദിവസങ്ങൾ ഖേദം പ്രകടിപ്പിക്കേണ്ട ദിവസങ്ങളാണ്. സന്തോഷിക്കേണ്ട ദിനങ്ങളല്ല. അതിനാൽ ആ ദിവസങ്ങളിൽ സല്കാരം സംഘടിപ്പിക്കൽ കറാഹത്താണ്.സാധുക്കൾക്ക് വേണ്ടിഭക്ഷണം തയ്യാറാക്കുകയാണെങ്കിൽ നല്ല സങ്കതിയുമാണ്". എന്ന ഖാളീഖാന്റെ പ്രസ്താവനയെയും മേൽ പറഞ്ഞ പ്രകാരം വിലയിരുത്തേണ്ടതാണ്. (മിർഖാത്ത്: 5/486)📚*
ലോക മാന്യവും കേളിയും കീർത്തിയും ലക്‌ഷ്യം വെച്ച് മാത്രം സംഘടിപിച്ചിരുന്ന ഒരു പരിപാടിയായും പണ്ഡിതൻമാർ അതിനെ വിശദീകരിക്കുന്നുണ്ട്. അല്ലാഹുവിന്റെ പ്രീതിയോ മയ്യിതിന്റെ പരലോക മോക്ഷമോ അതുകൊണ്ടവർ ലക്ഷ്യമിട്ടിരുന്നില്ല. ഈ രീതിയിലുള്ളൊരു ചടങ്ങ് ജാഹിലിയ്യാ കാലത്ത് നടപ്പുണ്ടായിരുന്ന "നിഹായത്ത്" ന്റെ പരിധിയിൽ കടന്നു വരുന്നതും എതിർക്കപ്പെടെണ്ടതും തന്നെയാണ്*
ഇവിടെ ഒരു ഗ്രന്തങ്ങളിലും മയിത്തിന് വേണ്ടി സ്വദഖ യായി ഭക്ഷണ വിതരണം ചെയ്യൽ തെറ്റാണ് എന്ന് പറഞ്ഞിട്ടില്ല ഉണ്ടങ്കിൽ അതാണ് മൗലവീസ് കാണിക്കേണ്ടത്
മരിച്ചതിന്റെ പേരിൽ ദുഖ ദുഃഖപ്രകടനാമായി നടത്തുന്ന ഒരാചാരത്തെയാണ് എതിർത്തിട്ടുള്ളത് എന്ന്
ശാഫിഈ മദ്ഹബിലെ ആധികാരിക ഗ്രന്ഥം തുഹ്ഫയിൽ തന്നെ ഇബ്നു ഹജർ റ പറഞ്ഞിട്ടുണ്ട്
ووجه عده من النياحة ما فيه من شدة الاهتمام بأمر الحزن تحفة المحتاج
അതിനെ നിയാഹത്തിൽ എണ്ണാൻ കാരണം ദു:ഖ പ്രകടിപ്പിക്കൽ കൊണ്ട്
ശക്തിയാക്കൽ ഉള്ളത് കൊണ്ടാണ്
(തുഹ്ഫ)
മയ്യിത്തിന് സ്വദഖയായി നടത്തുന്നതല്ല തെറ്റ് എന്നും ദു:ഖം പ്രകടിപ്പിച്ച് നടത്തുന്നതാണ് തെറ്റ് എന്നും മനസ്സിലാക്കാം
തുഹ്ഫതുൽ മുഹ്താജിൽ ഇബ്നു ഹജർ റ പറയുന്നു.
تحفة المحتاج
ووجه عده من النياحة ما فيه من شدة الاهتمام بأمر الحزن ومن ثم كره لاجتماع أهل الميت ليقصدوا بالعزاء قال الأئمة بل ينبغي أن ينصرفوا في حوائجهم فمن صادفهم عزاهم وأخذ جمع من هذا ومن بطلان الوصية بالمكروه وبطلانها بإطعام المعزين لكراهته لأنه متضمن للجلوس للتعزية وزيادة وبه صرح في الأنوار نعم إن فعل لأهل الميت مع العلم بأنهم يطعمون من حضرهم لم يكره [ ص: 208 ] وفيه نظر ودعوى ذلك التضمن ممنوعة ومن ثم خالف ذلك بعضهم فأفتى بصحة الوصية بإطعام المعزين وأنه ينفذ من الثلث وبالغ فنقله عن الأئمة وعليه فالتقييد باليوم والليلة في كلامهم لعله للأفضل فيسن فعله لهم أطعموا من حضرهم من المعزين أم لا أمر ما داموا مجتمعين ومشغولين لا لشدة الاهتمام بأمر الحزن تحفة المحتاج
മയ്യത്തിന്റെ വീട്ടുകാർക്ക് തയ്യാറാക്കപെടുന്ന ഭക്ഷണം അവിടെ ഹാജറാവുന്നവർ ഭക്ഷിപിക്കുന്നത് കറാഹത്തല്ല. അത് പാടില്ല എന്ന് പറഞ്ഞത് ശരിയല്ല.
സമാധാനിപ്പിക്കാൻ വേണ്ടി വരുന്നവർക്ക് ഭക്ഷണം നൽ കാൻ വസ്വിയത്ത് ചെയ്യൽ സ്വഹീഹാണന്ന് ചില മഹാൻമാർഫത്വ വ നൽകിയിട്ടുണ്ട് അത് അനന്തര സ്വത്തിന്റെ മൂന്നിലൊന്നിൽ നിന്നും നടപ്പാവും -മറ്റു ഇമാമുമാരും അത് പറഞ്ഞിട്ടുണ്ട്
ശക്തമായ ദുഖാചാരണഭാകമായിട്ടല്ലാതെ സമാധാനിപ്പിക്കാൻ വരുന്നവർ ഭക്ഷണം കഴിച്ചാലും ഭക്ഷണമുണ്ടാക്കൽ സുന്നത്താണ് (തുഹ്ഫ )
*അതേസമയം മയ്യിത്തിന്റെ പരലോക മോക്ഷത്തിനു വേണ്ടി പാവങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നത് ഒരിക്കലും അനാചാരമല്ല.
Aslam Kamil Saquafi parappanangadi
https://chat.whatsapp.com/25iXC28SbjWFoTZeUBXBoh
No comments:
Post a Comment