Showing posts with label നോമ്പും പാത്രം കയ്യിലുണ്ടായാൽ ഭക്ഷണം കഴിക്കാമോ. Show all posts
Showing posts with label നോമ്പും പാത്രം കയ്യിലുണ്ടായാൽ ഭക്ഷണം കഴിക്കാമോ. Show all posts

Saturday, March 16, 2019

നോമ്പും പാത്രം കയ്യിലുണ്ടായാൽ ഭക്ഷണം കഴിക്കാമോ


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎




മഹാനായ ഇമാം അബൂ ദാവൂദ് (റ)തൻറെ സുനനിൽ പറയുന്ന ഒരു ഹദീസ് ദുർ വ്യാഖ്യാനിച്ചു കൊണ്ട് മുസ്ലിമീങ്ങളുടെ നോമ്പ് ബാത്വിലാക്കാൻ ഇറങ്ങി തിരിച്ച വഹാബികളുടെ തനി നിറം ചെറിയ രൂപത്തിൽ തുറന്നു കാട്ടാം എന്ന് കരുതിയാണ് ഈ ടെക്സ്റ്റ്‌ ഞങ്ങൾ എഴുതുന്നത് .

അല്ലാഹു ഖബൂൽ ചെയ്യട്ടെ എന്ന് പ്രാർഥിക്കുന്നു .ആമീൻ യാ റബ്ബൽ ആലാമീൻ .

എന്താണ് വിഷയം എന്ന് നമുക്ക് നോക്കാം .

باب في الرجل يسمع النداء والإناء على يده

"ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന പാത്രം കയ്യിലുണ്ടായിരിക്കെ സുബ്ഹി ബാങ്ക് കേട്ടതായ ഒരുത്തനെ  കുറിച്ച് പറയുന്ന ബാബ്" .

അതിനോടനുബന്ധിച്ചു ഇമാം അബൂ ദാവൂദ് തങ്ങൾ അബൂ ഹുറൈറ(റ)വിൻറെ ഒരു ഹദീസും ഉദ്ധരിക്കുന്നു .

2350 حدثنا عبد الأعلى بن حماد حدثنا حماد عن محمد بن عمرو عن أبي سلمة عن أبي هريرة قال قال رسول الله صلى الله عليه وسلم إذا سمع أحدكم النداء والإناء على يده فلا يضعه حتى يقضي حاجته منه

"പാത്രം കയ്യിലായിരിക്കെ നിങ്ങളിൽ നിന്ന് ഒരുത്തൻ സുബ്ഹി ബാങ്ക് കേട്ടാൽ അവൻറെ ആവശ്യം നിർവഹിക്കുന്നത് വരെ അവൻ പാത്രം താഴെ വെക്കെണ്ടാതില്ല".

ഈ ഹദീസുമായി ബന്ധപ്പെട്ടുകൊണ്ട് സാധാരണഗതിയിൽ  വഹാബികൾ സാധാരണക്കാരെ പിഴപ്പിക്കാറുണ്ട് .അവരുടെ നോമ്പ് ഫസാദായി പോകുന്ന രീതിയിൽ ഉള്ള ദുർവ്യാഖ്യാനമാണ് അവർ നടത്താറുള്ളത് .അത് കൊണ്ട് തന്നെ എല്ലാവരും ഇവരുടെ ദുർവ്യാഖ്യാനത്തെ തൊട്ടും കുതന്ത്രത്തെ തൊട്ടും ജാഗരൂകരയിരിക്കെണ്ടാതുണ്ട്.

കാരണം മഹാന്മാരായ പണ്ഡിതന്മാർ ഈ ഹദീസിനെ വിശകലനം ചെയ്ത് എന്താണ് ഇതിൻറെ ഉദ്ദേശം എന്ന് വെക്തമാക്കിയിട്ടുണ്ട് .ആ പണ്ഡിതന്മാർ പറഞ്ഞു തന്ന ഉദ്ദേശാർത്തമാല്ലാതെ നമുക്ക് തോന്നിയത് പോലെ നാം അർത്ഥം വെച്ച് കൊണ്ട് നാം നോമ്പ് അനുഷ്ടിക്കുകയാണ് എങ്കിൽ നമ്മുടെ നോമ്പ് മുഴുവനും ബാത്വിലാകുന്നതാണ് .അല്ലാഹുവിൻറെ അടുക്കൽ സ്വീകാര്യ യോഗ്യമാകുകയില്ല .

കാരണം ഒരു ഹദീസ് വിശദീകരിക്കുമ്പോയും ആ ഹദീസുമായി ബന്ധപ്പെട്ടു കൊണ്ട് വന്ന മറ്റു ഹദീസുകളും,
അത് പോലെ ആ വിഷയത്തിൽ ഖുർആൻ എന്ത് പറഞ്ഞു ഒന്നാം പ്രമാണത്തിൽ എന്താണുള്ളത് അത് പോലെ മറ്റു വിശദീകരണമായിട്ട് മറ്റു സ്ഥലങ്ങളിൽ എന്താണ് വന്നത് എന്നെല്ലാം പരിശോധിച്ചതിനു ശേഷമാണ് മഹാന്മാരായ പണ്ഡിതപൗർണ്ണമികൾ ഒരു വിശയത്തിൽ വിധി പറയുക .

അപ്പോൾ ആ വിധിയാണ് അന്ത്യമ വിധി ഏതെങ്കിലും ഒരു ഹദീസ് ഹദീസ് എന്ന് പറയുമ്പോൾ അത് ഏത് സമയത്തും പറഞ്ഞതുമാകമല്ലോ.

റസൂൽ(സ്വ )തങ്ങൾ അവിടത്തെ ഇസ്ലാമിൻറെ പ്രാരംഭഘട്ടത്തിൽ പറഞ്ഞ ചില വിഷയങ്ങൾ പിൽക്കാലത്ത് ദുർബലമാക്കപ്പെട്ടിട്ടുണ്ട് .അപ്പോൾ ഇവിടെ ആദ്യം പറഞ്ഞ ഹദീസ് ഏതാണ് അവസാനം പറഞ്ഞ ഹദീസ് ഏതാണ് എന്ന് സാധാരണക്കാർക്ക് മനസ്സിലാക്കാൻ പ്രയാസമാണ് .അത് പോലെ തന്നെ ആദ്യത്തെ ഹദീസിൻറെ വിധി ഇപ്പോൾ ബാധകമല്ല ,അല്ലങ്കിൽ അതിനു ചില നിബന്ധനകൾ മറ്റു ചില ഹദീസിൽ വന്നിട്ടുണ്ട് ആ നിബന്ധന അനുസരിച്ച് കൊണ്ടേ അമൽ ചെയ്യാൻ പറ്റുകയോള്ളൂ എന്നുള്ളതോക്കെ മനസ്സിലാക്കാൻ സാധിക്കുന്നത് പണ്ഡിതന്മാർക്കാണ്,ഉലമാഇനാണ്.

അപ്പോൾ ആ പണ്ഡിതന്മാരുടെ നിലപാട് എന്താണ് എന്ന് മനസ്സിലാക്കിയിട്ടു അത് പിൻപറ്റൽ മാത്രമാണ് സാധാരണക്കാരനു മുമ്പിൽ ഒരു പരിഹാരമോള്ളൂ.അതിനാൽ   ഹദീസ് സ്വഹീഹായി എന്നത് കൊണ്ട് ഹദീസിൻറെ ബാഹ്യാർത്തം പിടിച്ചു കൊണ്ട് അമൽ ചെയ്യുക എന്നത് ഒരിക്കലും ഒരു സത്യവിശ്വാസിക്ക്‌ അനുഗുണമായിരിക്കുന്ന പ്രവർത്തനമല്ല.

മഹാന്മാരായ പണ്ഡിതന്മാർ ഈ ഹദീസ് വിശദീകരിച്ചു കൊണ്ട് പറഞ്ഞിട്ടുണ്ട് .ഇമാം ഖത്വാബിയെ പോലുള്ള, ഇമാം നവവി (റ)വിനെ പോലുള്ള നിരവധി പണ്ഡിതന്മാർ ഈ ഹദീസ് കൊണ്ടുള്ള ഉദ്ദേശം എന്താണ് എന്ന് വെക്തമാക്കി തന്നിട്ടുണ്ട് .

ഈ വിശയ സംബന്ധമായി രണ്ട് സാധ്യതകളാണ് ഇമാം ഖത്വാബി (റ)പറയുന്നത്‌ :

قال الخطابي : هذا على قوله إن بلالا يؤذن بليل فكلوا واشربوا حتى يؤذن ابن أم مكتوم أو يكون معناه إن سمع الأذان وهو يشك في الصبح مثل أن يكون السماء متغيمة فلا يقع له العلم بأذانه أن الفجر قد طلع لعلمه أن دلائل الفجر معدومة ولو ظهرت للمؤذن لظهرت له أيضا ، فإذا علم انفجار الصبح فلا حاجة إلى أوان الصباح أذان الصارخ لأنه مأمور بأن يمسك عن الطعام والشراب إذا تبين له الخيط الأبيض من الخيط الأسود من الفجر انتهى

ഒരാളുടെ കയ്യിൽ ഭക്ഷാണ പാത്രം ഉണ്ടായിരിക്കെ സുബ്ഹി ബാങ്ക് വിളിക്കുന്നത് കേട്ടാൽ അവൻറെ ആവശ്യം നിർവഹിക്കുന്നത് വരെ പാത്രം താഴെ വെക്കെണ്ടാതില്ല എന്ന് പറഞ്ഞത് മഹാനായ ബിലാൽ (റ)വിൻറെ ബാങ്ക് കേട്ട് കൊണ്ടിരിക്കെ നിങ്ങൾ ഭക്ഷണ പാത്രം താഴെ വെക്കെണ്ടാതില്ല എന്നാണ് ഉദ്ദേശം .കാരണം റസൂൽ(സ്വ )തങ്ങൾ പറഞ്ഞിട്ടുണ്ട് .നിശ്ചയം ബിലാൽ (റ)രാത്രിയിൽ ബാങ്ക് വിളിക്കും അപ്പോൾ നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്യുക .മഹാനായ ഇബ്നു ഉമ്മി മക്തൂം (റ)സുബ്ഹി ബാങ്ക് വിളിക്കുന്നത് വരെ  നിങ്ങൾക്ക് തിന്നുകയും കുടിക്കുകയും ചെയ്യാം എന്നാണ് ഇവിടെ പറഞ്ഞത് .

അപ്പോൾ ബിലാൽ (റ)വിൻറെ ഒന്നാം ബാങ്ക് കേട്ടത് കൊണ്ട് നിങ്ങൾ ഭക്ഷണം കഴിക്കുന്നത് നിർത്തേണ്ടതില്ല പാത്രം താഴെ വെക്കെണ്ടാതില്ല .രണ്ടാം ബാങ്ക് കൊടുക്കുന്ന അബ്ദുള്ളാഹിബ്നു ഉമ്മി മക്തൂം (റ)വിൻറെ ബാങ്ക് വരെ നിങ്ങൾക്ക് ഭക്ഷണം കഴിക്കാവുന്നതും കുടിക്കാവുന്നതുമാണ് .

കാരണം രണ്ടാമത്തെ ബാങ്കാണ് ഫജ്ർ സ്വാദിഖ് വെളിവായതിനു ശേഷമുള്ള ബാങ്ക് .അവിടെക്കാണ് ഈ ഹദീസ് വെക്കേണ്ടത് എന്ന് ബഹുമാനപ്പെട്ട ഇമാം ഖത്വാബി (റ)പറയുന്നു .

അല്ലങ്കിൽ എതാർത്ത ബാങ്ക് തന്നെയാണ് ഇവിടെ ഉദ്ദേശിക്കുന്നത് .  പക്ഷേ രണ്ടാമത്തെ ബാങ്ക് തന്നെയാണെങ്കിലും ബാങ്ക് വിളിക്കുന്ന ആൾ ഫജ്ർ സ്വാദിഖ് വെളിവായിരിക്കുന്നു എന്ന തെളിവ് ഇല്ലാതെ ഏത് പോലെ ആകാശം മേഘാവ്രതമായ അവസരത്തിലാണ് ബാങ്ക് വിളിക്കുന്ന ആൾ ബാങ്ക് കൊടുത്തത് അങ്ങിനെയുള്ള അവസരത്തിൽ സംശയമാണ് സമയം ആയിട്ടുണ്ടോ എന്ന് കാരണം ആകാശം മേഘാവ്രതമാണ്. അങ്ങിനെ സമയം ആയിട്ടുണ്ട്‌ എന്ന് ഊഹിച്ചു ബാങ്ക് കൊടുത്തതാണ് എന്നാൽ ആ അവസരത്തിൽ നിങ്ങൾ പാത്രം താഴെ വെക്കെണ്ടാതില്ല എന്നാണ്.

കാരണം ഈ ബാങ്ക് കൊണ്ട് ഫജ്ർസ്വാദിഖ് വെളിവായിരിക്കുന്നു എന്ന അടയാളങ്ങൾ ഇല്ലാത്തത് കൊണ്ട് .അങ്ങിനെയുള്ള അവസരത്തിൽ നിങ്ങൾ ഭക്ഷണം കഴിക്കുന്നത് നിർത്തെണ്ടെതില്ല.

ഈ പറഞ്ഞതെല്ലാം സമയം അറിയുവാനുള്ള മാധ്യമങ്ങൾ ഇല്ലാത്ത കാലഘട്ടത്തിലുള്ള കാര്യങ്ങളെ കുറിച്ചാണ് എന്നാൽ ഈ കാലഘട്ടത്തിൽ ധാരാളം മാധ്യമങ്ങൾ നിലവിൽ ഉണ്ട് അത്‌ പ്രകാരം ഫജ്‌ർ  സ്വാദിഖ് വെളിവായിരിക്കുന്നു എന്ന് ഉറപ്പായതിനു ശേഷം ഒരാൾ ഭക്ഷണം കഴിച്ചാൽ അവൻറെ നോമ്പ് ബാത്വിലാകുന്നതാണ് .

അപ്പോൾ ഇമാം ഖത്വാബി(റ)പറഞ്ഞതിൻറെ ചുരുക്കം ബാങ്ക് കേട്ടാൽ നിങ്ങൾ പാത്രം താഴെ വെക്കെണ്ടാതില്ല എന്ന് പറഞ്ഞ ബാങ്ക് ഒന്നുകിൽ ബിലാൽ (റ)കൊടുക്കുന്ന ആദ്യത്തെ ബാങ്കാണ് ,അല്ലങ്കിൽ രണ്ടെമാത്തെ ബാങ്ക് തന്നെ പക്ഷേ സംശയാസ്പതമായ സാഹചര്യത്തിൽ കൊടുക്കപ്പെടുന്നതായിരിക്കുന്ന ബാങ്കാണ് ഇവൻ നോക്കുമ്പോൾ നേരം വെളുത്തതിന്റെ അതായത് ഫജ്ർ സ്വാദിഖ് വെളിപ്പെട്ടതിൻറെ അടയാളങ്ങൾ ഒന്നും അവനിക്ക് ലഭിച്ചിട്ടില്ല അങ്ങിനെയുള്ള സഹാചര്യത്തിൽ കേൾക്കുന്ന ബാങ്ക് കൊണ്ട് നിങ്ങൾ ഭക്ഷണം നിർത്തെണ്ടതില്ല എന്നാണ് .

അതല്ലാതെ ക്ര് ത്തി സമയം ആയി എന്ന് ഉറപ്പുള്ള അവസരത്തിൽ കൊടുക്കുന്ന ബാങ്ക് കേൾക്കുന്ന അവസരത്തിൽ ഭക്ഷണം നിറുത്തരുത് എന്ന് ഈ ഹദീസിൻറെ താൽപര്യം അല്ലായെന്ന് മഹാനവർകൾ വെക്തമായി പറഞ്ഞിരിക്കുകയാണ് .

മഹാനായ മുല്ലാ അലിയ്യുൽ ഖാരി (റ)പറയുന്നു :

وقال علي القاري : قوله - صلى الله عليه وسلم - حتى يقضي حاجته منه هذا إذا علم أو ظن عدم الطلوع .

പാത്രത്തിൽ നിന്നും അവൻറെ ആവശ്യം പൂർത്തിയാക്കുന്നത് വരെ പാത്രം താഴെ വെക്കെണ്ടാതില്ല എന്ന നബി(സ്വ)യുടെ വാക്ക് അത് ഭക്ഷണം കഴിക്കുന്നവൻ ഫജ്ർ വെളിവായിട്ടില്ല എന്ന് അറിയുകയോ ഭാവിക്കുകയോ ചെയ്‌താൽ താഴെ വെക്കെണ്ടാതില്ല എന്നാണ് .

അപ്പോൾ ഫജ്ർ വെളിവായിരിക്കുന്നു എന്ന് അവൻ അറിഞ്ഞു ,അല്ലങ്കിൽ ഭാവിച്ചു എന്നാൽ പിന്നെ തിന്നലും കുടിക്കലും ഹറാമാണ് എന്ന് ഇതിൽ നിന്നും വളരെ വെക്തമാണ് .

ഇബ്നുൽ മലിക് (റ)പറയുന്നു :

وقال ابن الملك : هذا إذا لم يعلم طلوع الصبح ، أما إذا علم أنه قد طلع أو شك فيه فلا .

പാത്രം താഴെ വെക്കെണ്ടാതില്ല എന്ന് പറഞ്ഞത് സുബ്ഹി വെളിവായി എന്ന് അവൻ അറിഞ്ഞിട്ടില്ലായെങ്കിൽ ആണ് .അപ്പോൾ സുബ്ഹി വെളിവായി എന്ന് അവൻ അറിയുകയോ, സംശയിക്കുകയോ ചെയ്‌താൽ ഭക്ഷിക്കുവാനോ ,കുടിക്കുവാനോ പാടില്ല .

ഈ പറഞ്ഞ വിശദീകരണങ്ങൾ എല്ലാം സുനനു അബീ ദാവൂദിൻറെ ശറഹായ
ഔനുൽ മൗബൂദിൽ (عون المعبود) പറഞ്ഞതാണ്  .

ഈ ഹദീസിനെ ദുർവ്യാഖ്യാനിച്ചു കൊണ്ട് സാധാരണക്കാരുടെ നോമ്പ് ഫസാദാക്കാൻ വഹാബികൾ ശ്രമിക്കുന്നത് .എല്ലാ വിഷയത്തിലുമെന്നപോലെ ഇതിലും അവരുടെ വഞ്ചന പ്രകടമായി കാണാവുന്നതാണ് .

പണ്ഡിതപൗർണ്ണമി മഹാനായ ഇമാം ഷാഫി (റ)തൻറെ വിശ്വപ്രസിദ്ധ ഗ്രന്തമായ കിതാബുൽ ഉമ്മിൽ പറയുന്നു :

ﺃﺧﺒﺮﻧﺎ ﺇﺳﻤﺎﻋﻴﻞ ﺑﻦ ﺃﺑﻲ ﺧﺎﻟﺪ ﻋﻦ ﺃﺑﻲ ﺍﻟﺴﻔﺮ ﻋﻦ ﻋﻠﻲ - ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ - ﺃﻧﻪ ﺻﻠﻰ ﺍﻟﺼﺒﺢ ﺛﻢ ﻗﺎﻝ: ﻫﺬﺍ ﺣﻴﻦ ﻳﺘﺒﻴﻦ ﻟﻜﻢ ﺍﻟﺨﻴﻂ ﺍﻷﺑﻴﺾ ﻣﻦ ﺍﻟﺨﻴﻂ ﺍﻷﺳﻮﺩ ﻭﻟﻴﺴﻮﺍ ﻭﻻ ﺃﺣﺪ ﻋﻠﻤﻨﺎﻩ ﻳﻘﻮﻝ ﺑﻬﺬﺍ ﺇﻧﻤﺎ ﺍﻟﺴﺤﻮﺭ ﻗﺒﻞ ﻃﻠﻮﻉ ﺍﻟﻔﺠﺮ ﻓﺈﺫﺍ ﻃﻠﻊ ﺍﻟﻔﺠﺮ ﻓﻘﺪ ﺣﺮﻡ ﺍﻟﻄﻌﺎﻡ ﻭﺍﻟﺸﺮﺍﺏ ﻋﻠﻰ ﺍﻟﺼﺎﺋﻢ.

നിശ്ചയമായും അത്തായം (സുഹൂർ )ഫജ്ർ വെളിവാകുന്നതിന്റെ മുമ്പാണ് .അപ്പോൾ ഇനി ഫജ്ർ വെളിവായാൽ നോമ്പ് കാരൻറെ മേൽ തീർച്ചയായും തിന്നലും,കുടിക്കലും ഹറാമാണ്.

മഹാനായ ഇമാം നവവി (റ)പറയുന്നു :

قال النووي -رحمه الله-: "ذكرنا أن من طلع الفجر وفي فيه أي: في فمه طعام فليلفظه ويتم صومه, فإن ابتلعه بعد علمه بالفجر بطل صومه, وهذا لا خلاف فيه, ودليله حديث ابن عمر وعائشة -رضي الله عنهم- أن رسول الله -صلى الله عليه وسلم- قال: (إِنَّ بِلالا يُؤَذِّنُ بِلَيْلٍ، فَكُلُوا وَاشْرَبُو

ഫജ്ർ വെളിവായ സമയത്ത് ഒരുത്തൻറെ വായയിൽ ഭക്ഷണം ഉണ്ടെങ്കിൽ അവൻ അത് തുപ്പികളയുകയും നോമ്പ് പൂർത്തിയാക്കുകയും ചെയ്യണം .

അപ്പോൾ ഇനി ഫജ്ർ വെളിവായി എന്ന് അവൻ അറിഞ്ഞതിനു ശേഷം അവൻറെ വായയിൽ ഉള്ളത് അവൻ വിഴുങ്ങിയാൽ (ഇറക്കിയാൽ )അവൻറെ നോമ്പ് ബാത്വിലാകുന്നതാണ് .ഈ പറഞ്ഞ കാര്യത്തിൽ ഒരു പണ്ഡിതന്മാർക്കും അഭിപ്രായ ഭിന്നത ഇല്ല .

ഈ പറഞ്ഞതിനുള്ള ലക്‌ഷ്യം (തെളിവ് )ഇബ്നു ഉമർ(റ)വിൻറെയും ആയിശ ബീവി (റ)യുടെയും ഹദീസാണ്.

നിശ്ചയം റസൂൽ(സ്വ)തങ്ങൾ പറഞ്ഞു : "നിശ്ചയമായും ബിലാൽ (റ)"രാത്രിയിൽ "ബാങ്ക് വിളിക്കും അപ്പോൾ നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്യുക ".

അപ്പോൾ ചുരുക്കത്തിൽ ഈ പണ്ഡിതൻമാർ ഈ ഹദീസിനെ എങ്ങിനെ വിശദീകരിച്ചു അത് സ്വീകരിക്കൽ നമുക്ക് ബാധ്യതയാണ് .കാരണം ഖുർആനും ഹദീസും നമുക്ക് തോന്നിയത് പോലെ വ്യാഖ്യാനിക്കാൻ പറ്റില്ല .അത് വ്യാഖ്യാനിക്കാൻ അർഹതയുള്ളത് അതിനെ കുറിച്ച് വിവരമുള്ള പണ്ഡിതർക്കാണ് .അവർ അത് നമുക്ക് വ്യാഖ്യാനിച്ചു തന്നിട്ടുണ്ട് .

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....