Showing posts with label ഇദ്ധ:വഫാത്തിന്റെ ഇദ്ദ*. Show all posts
Showing posts with label ഇദ്ധ:വഫാത്തിന്റെ ഇദ്ദ*. Show all posts

Wednesday, April 4, 2018

ഇദ്ധ:വഫാത്തിന്റെ ഇദ്ദ*

*വഫാത്തിന്റെ ഇദ്ദ*
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

*❓പ്രശ്നം:*ഭർത്താവ് മരണപ്പെട്ടാൽ ഭാര്യ വഫാത്തിന്റെ ഇദ്ദ ഇരിക്കണമല്ലോ ? ഇദ്ദ ഇരിക്കലിന്റെ ശറഇയ്യായ രൂപം ഒന്നു വിവരിച്ചാലും.

*⬛ഉത്തരം:* വഫാത്തിന്റെ ഇദ്ദ ആചരിക്കുന്ന സ്ത്രീ ഇഹ്ദാദ് (ചടഞ്ഞു കഴിയൽ ) ആചരിക്കൽ നിർബന്ധമാണ്. അതിന്റെ ചുരുക്കരൂപം ഇപ്രകാരമാണ്: അലങ്കാരത്തിനു വേണ്ടിയുള്ള വർണ്ണവസ്ത്രങ്ങൾ ധരിക്കാതിരിക്കുക, സുഗന്ധദ്രവ്യങ്ങൾ തീർത്തും ഉപേക്ഷിക്കുക, സ്വർണ്ണം- വെളളി, മുത്ത്-മാണിക്യം-ചെമ്പ് പോലുള്ള ലോഹങ്ങൾ കൊണ്ടും കല്ലുകൾ കൊണ്ടുമുള്ള ആഭരണങ്ങൾ പകലിൽ തീരെ അണിയാതിരിക്കുക, കണ്ണുരോഗങ്ങൾ പോലുള്ള കാരണങ്ങൾക്ക് വേണ്ടിയല്ലാതെ കണ്ണിൽ സുറുമ എഴുതാതിരിക്കുക, തലമുടി എണ്ണ പൂശാതിരിക്കുക എന്നിങ്ങനെയുള്ള ചിട്ടകൾ ആചരിക്കുക. ഇതിനു പുറമെ ഭർത്താവു മരിക്കുമ്പോൾ അയാൾ പാർപ്പിച്ച വീട്ടിൽ നിന്നു പുറപ്പെടാതെ അവിടെത്തന്നെ താമസിക്കലും നിർബന്ധമാണ്. അനിവാര്യമായ കാരണങ്ങൾക്കു വേണ്ടിയല്ലാതെ അവൾ പ്രസ്തുത വീട്ടിൽ നിന്നു പുറത്തു പോകാവതല്ല. ഭർത്താവ് മരണപ്പെട്ട സ്ത്രീ ഗർഭിണിയല്ലെങ്കിൽ നാലു മാസവും പത്തു ദിവസവുമാണ് ഇപ്രകാരം കഴിയേണ്ടത്.ഗർഭിണിയാണെങ്കിൽ പ്രസവം വരെയും. ഫത്‌ഹുൽ മുഈൻ പേജ് 406-408.


*✍🏻മൗലാനാ എ.നജീബ് മൗലവി 💥*

*🔰പ്രശ്നോത്തരം ഭാഗം: രണ്ട്, പേജ്: 123🔰*

*📩അഹിബ്ബാഉ മൗലാനാ വാട്സപ്പ് ഗ്രൂപ്പ്💌*

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....