അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
ചോദ്യം:-അമ്പിയാക്കളുടെയും സ്വാലിഹുകളുടെയും അല്ലാത്തവരുടെയും ഖബ്റ് സന്ദര്‍ശിക്കുന്നതിന്റെ വിധി എന്താണ്? ,
ഉത്തരം:- ഈ പറയപ്പെട്ടവരുടെ ഖബ്റ് സന്ദര്‍ശിക്കലും അതിന്നായി യാത്ര ചെയîലുംപുരുഷൻമാർക്ക്
സുന്നത്താക്കപ്പെട്ട കാര്യമാണ് പണ്ഡിതന്മാര്‍ പറയുന്നു: ഇസ്ലാമിന്റെ ആദ്യകാലത്ത്
ഖബ്റ് സന്ദര്‍ശനം വിലക്കപ്പെട്ടിരുന്നു പിന്നെ ആ വിലക്ക് നബി (സ)യുടെ
പ്രവര്‍ത്തികൊണ്ടും, പ്രഖ്യാപനം കൊണ്ടും നീക്കപ്പെട്ടു.
ചോദ്യം:- സിയാറത്ത് അനുവദനീയമാണെന്നതിന്ന് എന്താണ് രേഖ? ഉത്തരം:- ഇമാം മുസ്ലിം തന്റെ സ്വഹീഹില്‍ ഉദ്ധരിച്ച ഞാന്‍ നിങ്ങളെ ഖബ്റ്
സന്ദര്‍ശനത്തെ തൊട്ട് വിലങ്ങിയിരുന്നു. ഇനി മുതല്‍ നിങ്ങള്‍ ഖബ്റ് സന്ദര്‍ശിക്കുക
എന്ന ഹദീസാണ് തെളിവ്. ഇമാം ബൈഹഖി റിപ്പോര്‍ട്ട് ചെയîുന്ന ഹദീസിലുള്ളത് ഞാന്‍ നിങ്ങളെ ഖബ്റ്
സന്ദര്‍ശനത്തെ തൊട്ട് വിരോധിച്ചിരുന്നു ഇനി നിങ്ങള്‍ സിയാറത്ത് ചെയîുക നിശ്ച യം
അത് ഹൃദയത്തെ നേര്‍മയാക്കുന്നതും,കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ഒലിപ്പിക്കു ന്നതും,
പരലോകത്തെ ചിന്തിപ്പിക്കുന്നതുമാണ്. ആയിശ ബീവി (റ) പറയുന്നു: നബി (സ) രാത്രിയുടെ അവസാനത്തില്‍ ബഖീഇലേക്ക്
പുറപ്പെടുകയും ശേഷം “അസ്സലാമു അലൈക്കും ദാറഖൌമിന്‍ മുഅ്മി നീന്‍ വആതാക്കും
മാ തൂഅദൂന വഇന്നാ ഇന്‍ശാ അല്ലാഹു ബിക്കും ലാഹിഖൂന്‍ അല്ലാഹുമ്മഗ്ഫിര്‍
ലിഅഹ്ലി ബഖീഇല്‍ ഗര്‍ഖദ്” എന്ന് പറയാറുണ്ടായിരുന്നു അര്‍ ത്ഥം:(ഓ മുഅ്മിനുകളുടെ വീടുകളില്‍ താമസിക്കുന്നവരെ നിങ്ങളുടെ മേല്‍ അല്ലാഹുവിന്റെ
രക്ഷയുണ്ടാവട്ടെ നിങ്ങള്‍ക്ക് ഉടമ്പടി നല്‍കപ്പെട്ടത് നിങ്ങള്‍ക്ക് എത്തിയിരിക്കുന്നു ഇന്‍ശാ
അല്ലാഹ് ഞങ്ങളും നിങ്ങളിലേക്ക് ചേരുന്നവരാണ് അല്ലാഹുവെ ബഖീഇല്‍ മറപെട്ട്
കിടക്കുന്നവര്‍ക്ക് നീ പൊറുത്ത് കൊടണ്മക്കേണമേ). (മുസ്ലിം:2/669)
ചോദ്യം:-സ്ത്രീകള്‍ ഖബ്ത്മ്ര സന്ദര്‍ശനം നടത്തുന്നതിന്റെ ഇസ്ലാമിക വിധി എന്താണ്? ഉത്തരം:- ഖബ്ത്മ്ര സിയാറത്ത് പുരുഷന്മാര്‍ക്ക് സുന്നത്തും സ്ത്രീകതക്ക് കറാഹത്തുമാ ണ്
എന്നാണ് പണ്ഡിതന്മാര്‍ പഠിപ്പിക്കുന്നത് എങ്കിലും സന്ദര്‍ശിക്കപ്പെടുന്ന ഖബ്റില്‍ മറവ്
ചെയîപ്പെട്ട വ്യക്തി നബിയോ, വലിയേîാ, ക്കല്ലെങ്കില്‍ പണ്ഡിതനോ ആണെങ്കില്‍
പുരുഷന്മാരെ പോലെതന്നെ സ്ത്രീകള്‍ക്കും സുന്നത്താണ് എന്നാണ് പണ്ഡിതമതം.
ഇക്കാര്യം വളരെ വ്യക്തമായി ഇമാം സകരിയîല്‍ അന്‍സ്വാരി(റ) തന്റെ സ്വഹീഹുല്‍
ബുഖാരിയുടെ വ്യാഖ്യാനമായ (തുഹ്ഫതുല്‍ ബാരി:2/201) പ്രതിപാദിച്ചിട്ടുണ്ട്. ഒരു
വിഭാഗം പണ്ഡിതര്‍ പറയുന്നത് എല്ലാ നിലക്കും സ്ത്രീക ള്‍ക്കും സിയാറത്ത്
അനുവദനീയമാണ് എന്നാണ്: അതിന് അവര്‍ ഉദ്ധരിക്കുന്ന തെളി വ് ഇമാം ബുഖാരിയും,
ഇമാം മുസ്ലിമും റിപ്പോര്‍ട്ട് ചെയîുന്ന ഹദീസാണ് ‘നബി(സ) സ്വന്തം മകന്റെ
ഖബ്റിന്നടുത്ത് നിന്ന് മഖ്ബറയില്‍ വെച്ച് ഒരു സ്ത്രീ കരയുന്നത് നബി തങ്ങള്‍
കണ്ടപ്പോള്‍ ആ സ്ത്രീയോട് ക്ഷമകൊണ്ട് നബി തങ്ങള്‍ കല്‍പിക്കു കയാണ് ചെയ്തത്
ഖബ്റ് സിയാറത്ത് ചെയ്തതിനെ നബി (സ) വിരോധിച്ചില്ല. ഇമാം മുസ്ലിം ഉദ്ധരിക്കുന്ന മറ്റൊരു ഹദീസിലൂടെ നബി(സ)പഠിപ്പിക്കുന്നു: ഖബ്റിന്നടുത്ത് ചെന്നാല്‍ എങ്ങിനെയാണ് ഖബ്റിലുള്ള വ്യക്തിയോട് അഭിസംബോധനം
ചെയേîണ്ടത് എന്ന് ആയിശ ബീവി (റ) ചോദിച്ചപ്പോള്‍ നബി(സ) പഠിപ്പിച്ചു കൊടുത്തു
”മുഅ്മിനുകളുടെ വീടാകുന്ന ഖബ്റില്‍ താമസിക്കുന്നവരെ നിങ്ങള്‍ക്ക് അല്ലാഹുവിന്റെ
രക്ഷയുണ്ടാവട്ടെ ഞങ്ങളില്‍ നിന്ന് മുന്നില്‍ പോയവര്‍ക്കും ഇനി പോകാന്‍ ബാക്കിയുള്ളവര്‍ക്കും അല്ലാഹു അവന്റെ അനുഗ്രഹം ചൊരിയട്ടെ ഇന്‍ശാ അല്ലാഹ്
നമ്മളും നിങ്ങളിലേക്കത്മ വന്നെത്തുന്നതാണ്” എന്ന് പറയാന്‍ പഠിപ്പിച്ചു കൊടുത്തു. ഈ
ഹദീസ് ഉദ്ധരിച്ചുകൊണ്ട് ഹാഫിള് ഇബ്നുഹജ രില്‍ അസ്ഖലാനി(റ) പറയുന്നു: ഈ
ഹദീസ് സ്ത്രീകള്‍ക്ക് ഖബ്റ് സിയാറത്ത് അനുവദനീയമാണ് എന്നതിന് തെളിവാണ്.
(തല്‍ഖീസുല്‍ ഹബീര്‍:2/137)
ചോദ്യം:- അപ്പോള്‍ ഖബ്റ് സിയാറത്ത് ചെയîുന്ന സ്ത്രീകളെ അല്ലാഹു ശപിച്ചിരിക്കുന്നു
എന്ന് പറഞ്ഞ ഹദീസിന്റെ അര്‍ത്ഥമെന്താണ്? ഉത്തരം:- പണ്ഡിതന്മാര്‍ പറയുന്നു: ആ പറഞ്ഞത് പൂര്‍വ്വ കാലത്ത് ചില സ്ത്രീകള്‍
അട്ടഹസിച്ചു കരയാന്‍ വേണ്ടിയും മയîിത്തിന്റെ ഗുണങ്ങളും മറ്റും എടുത്തു പറയാന്‍
വേണ്ടിയും അവരുടെ പതിവ് പോലെ ചെയ്തിരുന്നു അതിനെയാണ് നബി തങ്ങള്‍
ശപിച്ചത് അങ്ങിനെയുള്ളത് നിഷിദ്ധമാണെന്നതില്‍ സംശയമില്ലല്ലോ
ചോദ്യം:- “മൂന്ന് പള്ളികളിലേക്കല്ലാതെ നിങ്ങള്‍ യാത്ര ചെയîരുത്” എന്ന് നബി (സ)
പറഞ്ഞിട്ടുണ്ടല്ലോ എന്താണ് ആ പറഞ്ഞതിന്റെ ഉദ്ധേശം? ഉത്തരം:-പണ്ഡിതന്മാര്‍ പഠിപ്പിക്കുന്നു: പള്ളികളുടെ ശ്രേഷ്ടതക്കും കൂടുതല്‍ പ്രതിഫ ലം
ലഭിക്കും എന്നതിന്ന് വേണ്ടിയും ഈ മൂന്ന് പള്ളികളിലേക്കല്ലാതെ നിങ്ങള്‍ യാത്ര ചെയ്ത്
പോകരുത് എന്നാണ്. അങ്ങിനെയല്ലെങ്കില്‍ ഹജജ് വേളയില്‍ അറഫയിലേ ക്കും,
മിനയിലേക്കും യാത്ര ചെയîുന്നതും മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ യാത്ര ചെയîുന്നതും
വിദ്യ കരസ്ഥമാക്കാന്‍ വേണ്ടി യാത്ര തിരിക്കുന്നതും അത് പോലെ കച്ചവടത്തിനും മറ്റും
യാത്ര പോകുന്നതും പാടില്ലെന്ന് വരും. അങ്ങിനെ ഒരാളും പറയുകയില്ലല്ലോ. ഈ പറഞ്ഞ
ഹദീസ് കൊണ്ട് ഉദ്ധേശം മസ്ജിദുല്‍ ഹറാമിലേക്കും, മസ്ജിദുന്നബവിയിലേക്കും,
ബൈതുല്‍ മുഖദ്ദസിലേക്കുമല്ലാതെ കൂടുതല്‍ പ്രതിഫലം ലഭിക്കും എന്ന് കരുതി യാത്ര
തിരിക്കരുത് എന്നാണ് എന്നും ഈ മൂന്ന് പള്ളികളുടെ വിഷയമാണ് ഹദീസിലുള്ളതെന്നും
മഹാന്മാരുടെ ഖബ്റ് സന്ദര്‍ശനത്തി ന് ഈ ഹദീസ് ബാധകമല്ലെന്നും മഹാന്മാരുടെ
പദവിയനുസരിച്ച് ആ മഹാന്‍ മറപെ ട്ട് കിടക്കുന്ന സ്ഥലത്തിനു പദവി കൂടുമെന്നും
എന്നല്ല ഒരു സ്ഥലത്ത് പള്ളിയില്ലെ ങ്കില്‍ അവിടെയുള്ള ജനങ്ങള്‍ക്ക് മറ്റു സ്ഥലത്തുള്ള
പള്ളികളിലേക്ക് യാത്ര ചെയ്ത് പോകാമെന്നും മറ്റും ഇമാം ഗസാലി (റ) തന്റെ
പ്രസിദ്ധമായ ഇഹ്യാ ഉലൂമിദ്ദീന്‍: 1/222ലും ‘അസ്റാറുല്‍ ഹജജ്:പേജ്/53’ലും, ഇമാം നവവി (റ) ശറഹുല്‍ മുഹദ്ദബ്:8/254ലും, എത്രത്തോളം മുജാഹിദ് സെന്റര്‍
പുറത്തിറക്കിയ ‘ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം’ എന്ന പുസ്തകത്തില്‍
അവരുടെ നേതാക്കളുടെ കൂട്ടത്തില്‍ എണ്ണുകയും ആ നേതാവിന്റെ ‘നൈലുല്‍ ഔത്വാര്‍’
എന്ന ഗ്രന്ഥം ഖുര്‍ആനും സുന്നത്തും അനുസരിച്ചുള്ളതാണെന്നും പരിചയപ്പെടുത്തിയ
“ശൌക്കാനി’ തന്റെ ‘നൈലുല്‍ ഔത്വാര്‍:4/580-581, പേജുകളിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്…