അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
,,
https://islamicglobalvoice.blogspot.in/?m=0
*എപ്പോഴാണ് ശിര്‍ക് സംഭവിക്കുന്നത്.?*
➖➖➖➖➖➖➖➖➖➖
ഒരു ഒഹാബി പുരോഹിതൻ എഴുതുന്നു.
അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാര്‍ഥിക്കണം എന്ന തൌഹീദിലേക്കുള്ള ക്ഷണം കേട്ടാല്‍ ഉടന്‍ അതിനെ എതിര്‍ക്കുകയും, സാധ്യമായ ദുര്‍ന്യായങ്ങള്‍ കൊണ്ട് അതിനെ തള്ളിക്കളയാന്‍ ശ്രമിക്കുകയും ചെയ്യുന്ന പുരോഹിതന്മാരെയും അവരെ പിന്‍പറ്റുന്ന ചില പാമരജനങ്ങളെയും നമ്മുടെ നാട്ടില്‍ ധാരാളമായി കാണാം.
മറുപടി
ദൈവമാണന്ന നിലക്ക് മുസ്ലിമീങ്ങൾ അല്ലാഹുവിനോട് മാത്രമേ പ്രാർത്ഥിക്കൽ ഉള്ളൂ
അല്ലാഹുവിൻറെ ഇഷ്ട ദാസന്മാരായ മഹാന്മാരെ മഹബ്ബത്ത് കൊണ്ട് തവസ്സുൽ ചെയ്യുകയും അവരോട് സു ബാർഷ തേടുകയും ചെയ്യാറുണ്ട് അതിനെ പ്രാർത്ഥനാ എന്ന് പേരിട്ടു ജനങ്ങളെ കബളിപ്പിക്കുകയാണ് മൗലവി ചെയ്തിരിക്കുന്നത്
ഒഹാബി പുരോഹിതൻ എഴുതുന്നു.
തൌഹീദിനെതിരെ കൊണ്ടു വരുന്ന എല്ലാ ന്യായങ്ങളുടെയും അവസ്ഥ വളരെ ദുര്‍ബലമായിരിക്കുമെന്ന് അല്ലാഹു -تَعَالَى- ഖുര്‍ആനില്‍ നമ്മെ അറിയിച്ചിട്ടുണ്ട്. അല്ലാഹു -تَعَالَى- പറഞ്ഞു:
മറുപടി
തവസ്സുൽ ഇസ്തിഗാസ ഇസ്തി ശ്ഫാഇനെ തിരെ ഖുർആനിൽ പറഞ്ഞിട്ടുണ്ടങ്കിൽ അത് തെളിയിക്കുക.
തൗഹീദിനെതിരെയുള്ള ശിർക്ക് ദുർഭലമാണന്നതിൽ സംശയമില്ല.
ഒഹാബി പുരോഹിതൻ എഴുതുന്നു.
അല്ലാഹുവിന് പുറമെയുള്ളവരെ വിളിച്ചു പ്രാര്‍ഥിക്കുകയും, അവരോടു സഹായം തേടുകയും ചെയ്യുന്നവര്‍ പറയാറുള്ള പല ന്യായവാദങ്ങളും ഉന്നയിക്കാറുണ്ട്. അതിലൊന്ന് ഇപ്രകാരമാണ്. അവര്‍ പറയും: “അല്ലാഹുവാണ് എല്ലാത്തിനെയും സൃഷ്ടിച്ചത് എന്ന് ഞങ്ങള്‍ക്ക് അറിയാം. അവന് മാത്രമേ എല്ലാം നിയന്ത്രിക്കാനും എന്തെങ്കിലും ഉപകാരമോ ഉപദ്രവമോ ചെയ്യാനും കഴിവുള്ളൂ. ഈ വിശ്വാസത്തോടെയാണ് ഞങ്ങള്‍ വലിയ്യുകളെയും നബിമാരെയും വിളിച്ചു പ്രാര്‍ഥിക്കുന്നത്.”
മറുപടി
ദൈവമാണന്നോ ദൈവ അവ ദാരമാണന്നോ ദിവ്യത്വം ഉണ്ടെന്നോ വിശ്വസിക്കാതെ അല്ലാഹുവിന്റെ അടിമയും മഹാനുമാണെന്ന് വിശ്വാസത്തിൽ അല്ലാഹുവിൻറെ ഉദ്ദേശം ഇല്ലാതെ ഭൗതികവും അഭൗതികവുമായ ഒരു സഹായവും ഒരാൾക്കും ചെയ്യാൻ സാധ്യമല്ല എന്ന വിശ്വാസത്തിലും മഹാന്മാരെ കൊണ്ട് തവസ്സുലും സുബാർശ തേടലും ശിർക്കാണെന്ന് ഖുർആനിൽ വല്ലതും പറഞ്ഞിട്ടുണ്ടെങ്കിൽ അതാണ് മൗലവി പുരോഹിതൻ തെളിയിക്കേണ്ടത് '
ഒഹാബി പുരോഹിതൻ എഴുതുന്നു.
. മക്കയിലുണ്ടായിരുന്ന മുശ്രിക്കുകള്‍ അവരുടെ ശിര്‍കിനെ ന്യായീകരിക്കാന്‍ വേണ്ടി പറഞ്ഞിരുന്ന അതേ ന്യായമാണ് ഇത്. നബി -ﷺ- യുടെ ഏറ്റവും വലിയ ശത്രുക്കളായിരുന്ന മുശ്രിക്കുകള്‍ പറഞ്ഞ അതേ ന്യായീകരണം മുസ്ലിമാണെന്ന് അവകാശപ്പെടുന്ന നാം ഒരാള്‍ തന്റെ നാവ് കൊണ്ട് പറയുക എന്നത് എത്ര ഗുരുതരമാണ്!!
അല്ലാഹു -تَعَالَى- പറഞ്ഞു:
قُلْ مَن يَرْزُقُكُم مِّنَ السَّمَاءِ وَالْأَرْضِ أَمَّن يَمْلِكُ السَّمْعَ وَالْأَبْصَارَ وَمَن يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَيُخْرِجُ الْمَيِّتَ مِنَ الْحَيِّ وَمَن يُدَبِّرُ الْأَمْرَ ۚ فَسَيَقُولُونَ اللَّهُ ۚ فَقُلْ أَفَلَا تَتَّقُونَ ﴿٣١﴾
“പറയുക: ആകാശത്തു നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത് ആരാണ്? അതല്ലെങ്കില്‍ കേള്‍വിയും കാഴ്ചകളും അധീനപ്പെടുത്തുന്നത് ആരാണ്? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതും, ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആരാണ്? അവര്‍ പറയും: അല്ലാഹു എന്ന്. അപ്പോള്‍ പറയുക: എന്നിട്ടും നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?” (യൂനുസ്: 31)
മറുപടി
ام خلق السموات والأرض بل لايوقنون (سورة الطور ۳۹)
"അവരാണോ ആകാശഭൂമികളെ സൃഷ്ടിച്ചത്? എന്നാൽ അവർ
(ഇതിനെ)ഉറപ്പിക്കാത്തവരാകുന്നു.' (അത്തുർ 36)
ഈ സൂക്തം വിശദീ
കരിച്ചുകൊണ്ട് ഖുർആൻ വ്യാഖ്യാതാക്കൾ എഴുതുന്നത് മുശ്രിക്കുകൾക്ക്
അല്ലാഹുവിനെക്കുറിച്ച് വിശ്വാസമില്ലായിരുന്നുവെന്നാണ്.
ഇമാം ബൈളാവി(റ) പറയുന്നു.
اذا سؤلوا من خلقكم ومن خلق السماوات والارض
قالوا الله إذ لو ايقنو ا ذلك لما يعرضوا عن عبادته
"നിങ്ങളെയും ആകാശഭൂമികളെയും സൃഷ്ടിച്ചതാരാണെന്ന് അവരോട്
ചോദിച്ചാൽ അവർ പറയും അല്ലാഹുവാണെന്ന്. എന്നാൽ ഇക്കാര്യം
അവർ ഉറപ്പിച്ചിട്ടുണ്ടെങ്കിൽ. അവർ അല്ലാഹുവിന് ആരാധന നടത്തുന്നതിനെ കുറിച്ച് അവർ തിരിഞ്ഞ് കളയുക യില്ലല്ലോ ( ബൈളാവി 4 / 405)
അല്ലാമ ശൈഖ് സാദ റ പറയുന്നു.
والمعني انهم واناعترفوا بأن الخالق هو الله تعالي لكنهم غير موقنون في ذالك الاعتراف إذ لو يقنوا ذلك لما اعرضو عن عبادته
(ഹാശിയതുശൈഖ് സാദ 4/405)
സ്രഷ്ടാവ് അല്ലാഹുവാണന്ന് അവർ പറയുന്നണ്ടെങ്കിലും അതിൽ അവർ ക്ക് ഉറപ്പ് വിശ്വാസം ഇല്ലായിരുന്നു.
വിശ്വാസമുണ്ടായിരുന്നെങ്കിൽ അവർ ആരാധന ചെയ്യുന്നതിൽ വിമുഖത കാണിക്കില്ലല്ലോ
ഹാശിയതുശൈഖ് സാദ 4/405)
അല്ലാമാ അബുസ്സുഊദ്(റ) പറയുന്നു
اذا سؤلوا من خلقكم وخلق السموات والأرض قالوا الله وهو غير موقنين لما قالوا( تفسير ابو السعود ٧/١٥١)
"നിങ്ങളെയും ആകാശഭൂമികളെയും സ്രഷ്ടിച്ചത് ആരാണന്ന് അവരോട്
ചോദിച്ചാൽ അല്ലാഹുവാണെന്ന് അവർ പറയും എന്നാൽ അവർ പറയുന്ന. കാര്യത്തിൽ അവർക്ക് ഉറപ്പ് വിശ്വാസം ഇല്ലായിരുന്നു.
തഫ്സീർ അബുസ്സുഊദ് 1/151)
ഇതുതന്നെ തഫ്സീർ റൂഹുൽബയാൻ 9/202ലും കാണാവുന്നതാണ്:
അല്ലാമാ അബൂഹയ്യാൻ(റ) എഴുതി,
اذا سءلوا من خلقكم وخلق السموات والأرض قالوا الله
وهم شاكون فيما يقولون لا يوقنون اه (البحر المحيط ۸/۱۵۲)
“നിങ്ങളെയും ആകാശഭൂമികളെയും സൃഷ്ടിച്ചത് ആരാണെന്ന് അവ
രോട് ചോദിച്ചാൽ, അവർ അല്ലാഹുവാണെന്ന് പറയും. എന്നാൽ ആ
പറയുന്നതിൽ അവർ സംശയാലുക്കളായിരുന്നു. അതിൽ അവർക്ക് ഉറപ്പ്
വിശ്വാസം ഇല്ലായിരുന്നു.' (അൽബഹ്റു ൽ മുഹീഥ് 8/152)
അല്ലാമാ ഖാളി
സനാഉള്ളാഹിൽ മള്ഹരി(റ) തന്റെ തഫ്സീറുൽ മള്ഹരി 9 /99ലാം
ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
അല്ലാമാ മുഹമ്മദ് നൂവി(റ) എഴുതുന്നു.
فاذا اسئلوا من خلقكم ومن خلق السموات والارض
قالوا الله وهم غير موقنين بما قالوا اه( تفسير المنير ۲/۳۷۲)
നിങ്ങളെയും ആകാശഭൂമികളെയും സൃഷ്ടിച്ചതാരാണെന്നവരോട്
ചോദിച്ചാൽ അവർ അല്ലാഹുവാണെന്ന് പറയും. എന്നാൽ ഈ പറയുന്ന
തുകൊണ്ട് അവർക്ക് യാതൊരു ദൃഢവിശ്വാസവും ഇല്ലായിരുന്നു.
(തഫ്സീറുൽമുനീർ 2/372)
ആകാശഭൂമികളുടെ സ്രഷ്ടാവ് അല്ലാഹു ആണ് എന്ന് അവർ വിശ്വസിച്ചിരുന്നു എന്ന് സമ്മതിച്ചാൽ പോലും മക്കാ മുശ്രിക്കുകളുടെ വിശ്വാസം പോലെയാണ് മുസ്ലിമീങ്ങളുടെ വിശ്വാസം എന്ന വരുകയില്ല
കാരണം മക്കാമുശ്രിക്കുകൾ
അള്ളാഹു ഉദ്ദേശിക്കാതെ തന്നെ ഉപകാരവും ഉപദ്രവവും സുബാർശയും ചെയ്യാൻ കഴിയുന്ന വരാണ് അവരുടെ ആരാധ്യൻ മാർ എന്നായിരുന്നു ഒന്നു അവരുടെ വിശ്വാസം
അത് ഇബ്ന് തൈമിയ്യ തന്നെ പറഞ്ഞിട്ടുണ്ട് ഇമാം റാസി റ അടക്കമുള്ള എല്ലാ പണ്ഡിതന്മാരും വ്യക്തമാക്കിയിട്ടുണ്ട്
*📓മക്ക മുശ്രിക്കുകള്‍ ആരാധിച്ചിരുന്ന ദൈവങ്ങളെ അവര്‍ ശുപാര്‍ഷകര്‍ ആണെന്നു പറഞ്ഞു , വലിയ ദൈവത്തിന്‍റെ
ഉദ്ദേശമില്ലാതെ കുട്ടി ദൈവങ്ങള്‍ ശുപാര്‍ശ ചെയ്യുംമെന്ന വിശ്വാസത്തില്ലാണ്.*
*📖മക്ക മുശ്രിക്കുകളുടെ വിശ്വാസം എന്താണെന്ന് ഇബ്നു തൈമിയ്യ തന്നെ വിവരിച്ചിട്ടുണ്ട്.*
*അയാള്‍ പറയു്നു. ,& മലക്കുകളെയും നബിമാരെയും സ്വലീഹീങ്ങളെയും ശുപാര്‍ഷകര്‍ ആണെന്ന് പറഞ്ഞ മുശ്രിക്കുകള്‍ അവരുടെ
രൂപങ്ങള്‍ സ്ഥാപിച്ചു അവരോടു ശുപാര്‍ശ തേടി.*
*രാജാക്കാന്മാരിലേക്ക് അവരുടെ പ്രതെയ്കക്കാരെ (മന്ത്രിമാര്‍) കൊണ്ട് ഇടയാളന്‍മാരാകുമ്പോള്‍ (ആ മന്ത്രിമാര്‍ ശുപാര്‍ശ ചെയ്യാന്‍ വേണ്ടി) , എന്നിട്ട് അവര്‍ രാജാക്കളുടെ സമ്മതമില്ലാതെ രാജാവിന്‍റെ അടുത്ത് ശുപാര്‍ശ ചെയ്യുംപോലെ*
0
🔰രാജാവ് മന്ത്രിമാരെ ഭയന്ന് കൊണ്ടും മന്ത്രിമാരിലേക്ക് ആവശ്യമുള്ളത്
കൊണ്ടും ശുപാര്‍ഷക്ക് ഉത്തരം ചെയ്യലിലേക്ക് ആവശ്യമാവും എന്നത് പോലെ ആയിരുന്നു
മുശ്രിക്കുകള്‍ കരുതിയിരുന്നത്.
ഈ ശുപാര്‍ശയാണ് അല്ലാഹു എതിര്‍ക്കുന്നത്.
അല്ലാഹു പറയുന്നു. ആരാണ് അല്ലാഹുവിന്റെ ഉദേശമില്ലാതെ ശുപാര്‍ശ ചെയ്യുന്നവര്‍.
അലാഹു വീണ്ടും പറയുന്നു , അല്ലാഹു ഉദ്ദേശിക്കുകയും ത്രിപ്തിയാവുകയും ചെയ്തവര്‍ക്ക്
അല്ലാഹുവിന്‍റെ ഉദ്ദേശമില്ലാതെ ശുപാര്‍ശ ഉപകരിക്കാത്ത എത്രയോ മലക്കുകള്‍ ഉണ്ട് ആകാശത്ത്.
*🔰അല്ലാഹുവിനെ ഭയന്ന് പ്രതീക്ഷയര്‍പ്പിച്ച് അവന്‍ ത്രിപ്തിയുള്ളവര്‍ക്കല്ലാതെ അവര്‍ ശുപാര്‍ശ ചെയ്യുകയില്ല.*
*അല്ലാഹുവിനെ കൂടാതെ നിങ്ങള്‍ വാദിക്കുന്നവരെ നിങ്ങള്‍ വിളിക്കുക,*
*ആകാശത്തോ ഭൂമിയിലോ ഒരു അണുവിന്‍ തൂക്കവും അവര്‍ ഉടമപ്പെടുതുകയില്ല. അവര്‍ക്ക് ഇവയില്‍ ഒരു പങ്കുമില്ല.*
*📚അല്ലാഹുവിനെ കൂടാതെ അവര്‍ക്ക് ഉപകാരവും ഉപദ്രവമോ ചെയ്യാത്തവര്‍ക്ക് അവര്‍ ആരായിരുന്നു? ഇവര്‍ അല്ലാഹുവിന്‍റെ അടുത്ത് ശുപാര്‍ഷകര്‍ ആണെന്ന് അവര്‍ പറയുന്നു.(മജ്മൂഅ' ഫതാവ , ഇബ്നു തൈമിയ്യ)*
*(മജ്മൂഅ' ഫതാവ 24/155 , ഇബ്നു തൈമിയ്യ). *م. فالمشركون كانوا يتخذون من دون الله شفعاء من الملائكة والأنبياء والصالحين ويصورون تماثيلهم فيستشفعون بها ويقولون : هؤلاء خواص الله فنحن نتوسل إلى الله بدعائهم وعبادتهم ليشفعوالنا كما يتوسل إلى الملوك بخواصهم لكونهم أقرب إلى الملوك من غيرهم فيشفعون عند الملوك بغير إذن الملوك وقد يشفع أحدهم عند الملك فيما لا يختاره فيحتاج إلى إجابة شفاعته رغبة ورهبة . فأنكر الله هذه الشفاعة فقال تعالى : } من ذا الذي يشفع عنده إلا بإذنه { وقال : } وكم من ملك في السماوات لا تغني شفاعتهم شيئا إلا من بعد أن يأذن الله لمن يشاء ويرضى
ഒഹാബി പുരോഹിതൻ എഴുതുന്നു.
ഇക്രിമ -رَحِمَهُ اللَّهُ- യുടെ വാക്ക് ഇപ്രകാരം നല്‍കിയതായി കാണാം: ‘ആകാശഭൂമികളെ സൃഷ്ടിച്ചത് ആരെന്നു ചോദിച്ചാല്‍ അല്ലാഹുവാണെന്നു അവര്‍ പറയും’ എന്ന വിശ്വാസമുള്ളവരായിരുന്നു മുശ്രിക്കുകള്‍. എന്നാല്‍ അതോടൊപ്പം അവര്‍ അല്ലാഹുവിന് പുറമെയുള്ളവരെ ആരാധിക്കുകയും ചെയ്തു.” (സ്വഹീഹുല്‍ ബുഖാരി: 9/152)
മറുപടി
സ്രഷ്ടാവ് അല്ലാഹുവാണെന്ന് പറയുകയും അല്ലാഹുവല്ലാത്തവരെ ആരാധിക്കുകയും ചെയ്യുക എന്നത് ശിർക്ക് തന്നെയാണ്
സ്രഷ്ടാവ് അല്ലാഹുവാണ്ന്ന് അവർ വിശ്വസിച്ചു എന്ന് സങ്കൽപിച്ചാൽ പോലും അല്ലാഹുവല്ലാത്തവരെ ആരാധിക്കലും ആരാധ്യ വസ്തുക്കൾ അല്ലാഹുവിൻറെ ഉദ്ദേശം ഇല്ലാതെ ഉപകാരവും ഉപദ്രവവും ശുപാർശകളും ചെയ്യാൻ കഴിയുമെന്ന വിശ്വാസം ശിർക്കാണ് '
ഇങ്ങനെ ഒരു വിശ്വാസം സുന്നികൾക്ക് ഇല്ല അല്ലാഹുവിൻറെ ഉദ്ദേശം ഇല്ലാതെ ഒരു കൈവിരൽ പോലും ഇളക്കാൻ ഒരാൾക്കും സാധ്യമല്ല ''ഭൗതികവും അഭൗതികവുമായ കാ സഹായവും അള്ളാഹു ഉദ്ദേശിക്കാതെ സാധ്യമല്ല
എന്നാണ് മുസ്ലിമീങ്ങളുടെ വിശ്വാസം
അതുകൊണ്ടുതന്നെ മുശ്രിക്കുകളുടെ വിശ്വാസത്തെ മുസ്ലിമീങ്ങളുടെ വിശ്വാസത്തെ തുല്യപ്പെടുത്തേണ്ടതില്ല.
ഒഹാബി പുരോഹിതൻ വീണ്ടും
അപ്പോള്‍ എങ്ങനെയാണ് മുശ്രിക്കുകളില്‍ ശിര്‍ക് സംഭവിച്ചത്?
എങ്ങനെയാണ് അവരില്‍ കുഫ്ര്‍ സംഭവിച്ചത്?
അല്ലാഹുവിന് മാത്രം അര്‍ഹമായ ഇബാദതുകള്‍ അവനല്ലാത്തവര്‍ക്ക് അവര്‍ നല്‍കി. അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നതിനൊപ്പം അവര്‍ ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- യെ വിളിച്ചു പ്രാര്‍ഥിച്ചു. അല്ലാഹുവിന് നേര്‍ച്ച നേരുന്നതോടൊപ്പം ഇസ്മാഈല്‍ നബി -عَلَيْهِ السَّلَامُ- ക്കും അവര്‍ നേര്‍ച്ച നേര്‍ന്നു. മലക്കുകള്‍ സഹായിക്കുമെന്ന വിശ്വാസത്തില്‍ അവരില്‍ ഭരമേല്‍പ്പിച്ചു. അതാണ് അവര്‍ക്ക് സംഭവിച്ച പിഴവ്.
മറുപടി
ഒരു ഇബാദത്തും സുന്നികൾ അല്ലാഹു അല്ലാത്തവർക്ക് നൽകാറില്ല ഇല്ല ദൈവമാണെന്ന് നിലക്ക് ഒരാളെയും ആരാധനയാവുന്ന പ്രാർത്ഥന നടത്താറില്ല
അല്ലാഹു അല്ലാത്തവർക്ക് വേണ്ടി നേർച്ച ചെയ്യാറില്ല.
സ്വദഖയുടെ പ്രതിഫലം മഹാന്മാർക്ക് ലഭിക്കണം എന്ന നിലക്ക് മഹാന്മാരുടെ പേരിൽ അല്ലാഹുവിന് വേണ്ടിയാണ് മുസ്ലിമീങ്ങൾ നേർച്ച അർപ്പിക്കാറുള്ളത് '
...............
ഒഹാബി പുരോഹിതൻ എഴുതുന്നു
അല്ലാഹു -تَعَالَى- അവന്റെ ഖുര്‍ആനില്‍ ഇക്കാര്യം എത്രയോ തവണ വിശദീകരിച്ചിട്ടുണ്ട്.
وَالَّذِينَ اتَّخَذُوا مِن دُونِهِ أَوْلِيَاءَ مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَا إِلَى اللَّهِ زُلْفَىٰ
“അവന്നു പുറമെ ഔലിയാക്കളെ സ്വീകരിച്ചവര്‍ (പറയുന്നു:) അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടിമാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്. ” (സുമര്‍: 3)
അല്ലാഹുവിന് പുറമെ തങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്ന ഔലിയാക്കള്‍ അല്ലാഹുവിലേക്ക് തങ്ങളെ അടുപ്പിക്കുമെന്ന വിശ്വാസത്തിലാണ് അവരെ തങ്ങള്‍ വിളിച്ചു പ്രാര്‍ഥിച്ചിരുന്നതെന്ന് മുശ്രിക്കുകള്‍ പറഞ്ഞതായി അല്ലാഹു നമ്മെ അറിയിക്കുന്നു.
മറുപടി
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി പരപ്പനങ്ങാടി
അടുപ്പിക്കാൻ ആരാധന
4
الالله الدين الخالص والذين اتخذوا من دونله اولياء
ما نعبدهم الا ليقربونا إلى الله زلفي (الزمر
അല്ലാന്നു വി നാണ്
യഥാർത കീഴ് വണക്കം. അവനല്ലാതെ പങ്കുകാരെ പ്രതിഷ്ഠിച്ചവർ പറയുന്നു. ഞങ്ങൾ ഇവർക്ക് ആരാധനയർപ്പിക്കുന്നത്.ഇവ ഞങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കാൻ മാത്രമാണ്.' (അസുമർ
മൗലവി മാരുടെ ദുർവ്യാഖ്യാനങ്ങൾക്കു വിധേയമാവാറുള്ള മറ്റൊരു സൂക്തമാണിത്
അല്ലാഹുവിലേക്ക് അടുപ്പിക്കാൻ വേണ്ടി സുന്നികൾ മഹാന്മാരെ
പ്രതിഷ്ഠിക്കുന്നതിനാൽ അവർ ഉദ്ധ്യത സൂക്തത്തിലെ വിമർശനത്തിൽ
പെടുമെന്നാണ് ന്യായികരണം!
മൗലവിമാരുടെ പതിവുശൈലിയിൽ ഈ
സൂക്തവും തെറ്റിദ്ധരിപ്പിക്കുകയാണ് ഇവിടെ.
കാരണം, മേൽവജനത്തി
ത്തിൽ അല്ലാഹു വിമർശിക്കുന്നത് ആരെ, എന്തുകാര്യത്തിന് എന്നൊക്കയും പൂർവീകപണ്ഡിതർ വിശദീകരിച്ചിട്ടുണ്ട്. അവരൊന്നും സുന്നി
കളുടെ ചെയ്തിക്ക് തുല്യമാണെന്ന് രേഖപ്പെടുത്തിയില്ലെന്നു മാത്രമല്ല ഇതിന്റെയാഥാർഥ്യം വെളിച്ചത്തുകൊണ്ടുവരികമൂലം സുന്നികളുടെ പക്ഷത്ത് ചേർന്ന്
സഞ്ചരിക്കുകകൂടി ചെയ്തിട്ടുണ്ട്. ഇത് മക്കാ മുശ്രിക്കുകൾ ബിംബ പ്രതിഷ്ഠ
നടത്തി അവയെ ആരാധിച്ചതിനെയും രക്ഷാധികാരികളാക്കിയതിനേയും
കുറിച്ച് അവതരിച്ചതാണ്.
അവർ അല്ലാഹു അല്ലാഹു അല്ലാത്തവർക്ക് ആരാധനയർ പിച്ചതിനേയാണ് സൂക്തം വിമർശിച്ചത്:
ഈവസ്തുതകൾ ഖുർആൻ വ്യാഖ്യാതാക്കളാക്കെയും വെളിപെടുത്തിയിട്ടുണ്ട്.
ചിലത് പരിശോധിക്കാം
ഇമാം സുയൂഥി റ) ഇബ്ന് അബാസ്(റ)വിൽനിന്ന് ഉദ്ധരിക്കുന്നു
واخرج ابن جرير من طريق جويبر عن ابن عباس رضی الله عنهما
والذين اتخذوا من دونه أولياء...) قال أنزلت في ثلاثة أحياء
عامر، وكنانة، وبني سلمة كانوا يعبدون الأوثان، ويقولون الملائكة بناته
فقالوا (انا نعبدهم ليقربونا إلى الله زلفی) (الدر المنثور ۹۰۲/۵)|
"ഈ സൂക്തം ആമിർ, കിനാൻ, ബനൂസലം എന്നീ ഗോത്രക്കാരെസംബന്ധിച്ചാണ്. അവതരിച്ചത്. അവർ ബിംബാരാധന നടത്തുകയുംമലക്കുകൾ അല്ലാഹുവിന്റെ പെൺമക്കളാണെന്ന് വിശ്വസിക്കുകയും
ചെയ്തു. ഈ ബിംബാരാധന അല്ലാഹുവിലേക്ക് അവരെ കൊണ്ടെത്തി
ക്കുമെന്ന് അവർ പറയുമായിരുന്നു. (അദുർറുൽ മൻസൂർ 5/602)
ഇമാം റാസി(റ) വിശദീകരിച്ചു:
وحاصل الكلام لعباد الأصنام ان قالوا ان الاله الاعظم اجل من أن
يعبده البشر لكن اللائق بالبشران يشتغلوا بعبادة الأكابر من عباد الله مثل
الكواكب ومثل الأرواح السماوية. ثم انها تشتغل بعبادة الاله الاكبر
فهذاهو المراد من قولهم (مانعبدهم الأليقربونا... (رازی ۲۶/۲۱۱
“ബിംബാരാധകരെക്കുറിച്ചുള്ള ചുരുക്കമിതാണ്. വലിയദൈവത്തെ ആരാധിക്കാൻ മനുഷ്യന് അർഹത ഇല്ലാത്തതിനാൽ അവർ നകഷത്രങ്ങൾ ഉപരിലോകത്തെ ആത്മാക്കൾ തുടങ്ങിയ ഉന്നതർക്ക് അരാധനയർപ്പിക്കു
കയാണ് വേണ്ടത്. അവ വലിയ ദൈവത്തിന് ആരാധനടത്തുകയും ഇങ്ങനെയാണ് അല്ലാഹുവിനെ ആരാധിക്കേണ്ടതെന്ന് ബിംബാരാധകർ പറഞ്ഞിരുന്നു. ഇതിനെക്കുറിച്ചാണ് ഞങ്ങൾ അവരെ രക്ഷാതികാരി കളാക്കുന്നത്.
അല്ലാഹുവിലേക്ക് അടുപ്പിക്കാൻ മാത്രമാണന്ന് അവർ പറഞ്ഞത്.
അല്ലാഹുവിനെയല്ലാതെ ആരാധനയർപ്പിച്ചിരുന്ന കാഫിറുകൾ, ഈ
ആരാധന-ദൈവസാമീപ്യം നേടാനാണെന്ന് പറഞ്ഞിരുന്നു എന്നാണ്
തഫ്സീർ മള്ഹരി എഴുതിയത്. (8/195)
ഖുർതുബി വിശദീകരിച്ചതിങ്ങനെ:
“ബിംബങ്ങളെ രക്ഷാധികാരികളാക്കി ആരാധിച്ചിരുന്നവർ, അല്ലാഹു
വിനെ വിശ്വസിക്കുന്നുവെന്ന് പറയുമായിരുന്നു. എങ്കിൽ എങ്ങനെ
നിങ്ങൾബിംബാരാധന നടത്തുമെന്ന് അവരോടന്വേഷിക്കുമ്പോൾ അവർ
നൽകിയിരുന്ന ന്യായീകരണമാണ് "വലിയ ദൈവത്തിലേക്ക് ഞങ്ങളെ
അടുപ്പിക്കാൻവേണ്ടി മാത്രം.' എന്നത്. (തഫ്സീർ ഖുർതുബി 15/152) ഇതേ
വിശദീകരണം തന്നെ ഇമാം ബഗ്വി(റ)യുടെ മആലിമുത്തൻസീലിലും
(4/61) കാണാം.
ഇസ്മാഈൽ ഹിഖ്ഖി(റ)വിന്റെ വാക്കുകൾ: "മുശ്രിക്കുകളെക്കുറി
ച്ചാണ് പരാമർശം. അവർ അല്ലാഹുവിനെക്കൂടാതെ ഈസാ, ഉസൈർ,
ബിംബങ്ങൾ തുടങ്ങി പല റബുകളെയും സങ്കൽപ്പിച്ചാരാധിച്ചു. അതു
കാരണം ആരാധന അവർ അല്ലാഹുവിന് സ്വന്തമായി നിഷ്കളങ്കരൂപ
ത്തിൽ നിർവഹിച്ചില്ല. ഇതുസംബന്ധമായ വിമർശനങ്ങൾക്ക് ഞങ്ങളുടെ
ബിംബാരാധന യഥാർത്ഥ ദൈവത്തിലെത്താനുള്ള നിമിത്തമാകുമെന്ന്
അവർ മറുപടി പറയുമായിരുന്നു.' (റൂഹുൽബയാൻ 8/70)
സുല്ലമിമാരുടെ സ്വന്തം നേതാവ് ശൗകാനി പോലും ഈ സൂക്തം
വിശദീകരിച്ച് ബിംബാരാധകർ നടത്തിയിരുന്ന ഉദ്ധ്യതരൂപത്തിലുളള വഴി കേടിനെക്കുറിച്ചാണ് ഈ പരാമർശമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
തൽഖദീർ 4/554 കാണുക.)
ഇതൊക്കെ കണ്ടില്ലെന്ന് നടിച്ചാണ് ആധു
നികപുത്തൻവാദികളുടെ നാടകാഭിനയം. സത്യത്തോട് നീതികാണിച്ചാൽ
പ്രസ്ഥാനത്തിന്റെ നിലനിൽപ്പു നഷ്ട്ടപ്പെടുമെന്ന ഉറച്ചബോധ്യമാണ്
അവരെ നയിക്കുന്നതെന്ന് ഈ സൂക്തത്തിന്റെ അർത്ഥത്തിൽ വരുന്ന
ദുർവ്യാഖ്യാനങ്ങളും വെളിപ്പെടുത്തുന്നു.
ഒഹാബി പുരോഹിതൻ
എഴുതുന്നു -
وَيَعْبُدُونَ مِن دُونِ اللَّهِ مَا لَا يَضُرُّهُمْ وَلَا يَنفَعُهُمْ وَيَقُولُونَ هَـٰؤُلَاءِ شُفَعَاؤُنَا عِندَ اللَّهِ ۚ
“അല്ലാഹുവിന് പുറമെ, അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്‍റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു.” (യൂനുസ്: 18)
സുബ്ഹാനല്ലാഹ്! അല്ലാഹുവിന്റെ അടുക്കല്‍ തങ്ങള്‍ക്ക് വേണ്ടി ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- യും ഇസ്മാഈല്‍ നബി -عَلَيْهِ السَّلَامُ- യും മറ്റു സ്വാലിഹീങ്ങളും ശുപാര്‍ശ ചെയ്യുമെന്ന് അവര്‍ വിശ്വസിച്ചിരുന്നു. അല്ലാഹുവിന്റെ അടുപ്പം ഈ പ്രവര്‍ത്തനങ്ങളിലൂടെ തങ്ങള്‍ക്ക് ലഭിക്കും എന്നവര്‍ ധരിച്ചിരുന്നു. എന്നാല്‍ അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ള കാഫിറുകളായാണ് അവര്‍ മരണപ്പെട്ടത്. ഇതില്‍ ചിന്തിക്കുന്ന ഏതൊരാള്‍ക്കും പാഠമുണ്ട്.
മറുപടി
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി പരപ്പനങ്ങാടി
ശഫാഅത്തും അനർഹരും
ويعبدون من دون الله مالا يضرهم ولا ينفعهم ويقولون
هاءلاء شفعاننا عند الله قل اتنبون الله مالا يعلم في السموات ولا في الأرض سبحانه وتعالى عما يشركون يونس ۱۸)
അല്ലാഹുവിനെയും വിട്ട് അവർക്ക് ഉപകാരവും ഉപദ്രവവും ചെയ
ത്തവ(ദൈവങ്ങൾ)ക്ക് അവർ ആരാധനയർപ്പിക്കുന്നു. ഇവ അല്ലാഹുവിങ്കൽ ഞങ്ങളുടെ ശുപാർശകരാണെന്ന് അവർ പറയുകയുംചെയ്യുന്നു
പറയുക. ആകാശഭൂമികളിൽ അല്ലാഹുവിനറിവില്ലാത്തതുകൊണ്ട് നിങ്ങൾഅറിയിച്ച് കൊടുക്കുകയാണോ? അവർ പങ്കുചേർക്കുന്നതിൽനിന്നും
അവൻ എത്രയോ പരിശുദ്ധനും ഉന്നതനുമാകുന്നു. (യൂനുസ് 18)
അല്ലാഹുവിനെ വിട്ട് വിഗ്രഹങ്ങൾക്കും ദൈവങ്ങൾക്കും ആരാധന
നടത്തിയിരുന്ന മുശ്രിക്കുകളെക്കുറിച്ചാണ് ഇതിലെ പരാമർശമെന്ന് കൂടു
തൽ ചിന്തിക്കാതെതന്നെ വ്യക്തമാണ്.
ഇമാം ഇബ്നുജരീർ(റ) വിശദീകരിക്കുന്നു.
الذي لا يضرهم شيئا ولا ينفعهم في الدنيا ولا في الآخرة وذلك
هوالالهة والاصنام التي كانوا يعبدونها... رجاء شفاعتها عند الله وذلك
ان الالهة لا تشفع لهم عند الله في السموات ولا في الأرض
۰۰. ولاتنفع ولاتضر (جامع البيان 54۲/۹)
അവർ ആരാധിക്കുന്ന ഉപകാരോപദ്രവങ്ങൾ ചെയ്യാത്ത വസ്തുക്കളെന്നാൽ
അവർ ആരാധിച്ചിരുന്ന ദൈവങ്ങളും വിഗ്രഹങ്ങളുമാകുന്നു. ഈ വിഗ്ര
ഹങ്ങൾ ശുപാർശ ചെയ്യുമെന്ന പ്രതീക്ഷയിലാണവർ.
പ്രസ്തുത വിഗ്രഹങ്ങൾ മറ്റൊരാൾക്കുവേണ്ടി ശുപാർശ ചെയ്യുക എന്നത് നടക്കുന്ന കാ
ര്യമല്ല. അവകൾ ഉപകാരമോ ഉപദ്രവമോ ചെയ്യുകയില്ല. (ജാമിഉൽബയാൻ 6/542)
ഇമാം ബഗ്വി(റ) പറയുന്നു:
ويعبدون من دون الله مالا يضرهم ان عصوه وتر کوا
عبادته ولا ينفعهم أن عبدوه یعنی الأصنام (تفسير البغوي ۲۹/۲)
"എതിർ പ്രവർത്തിച്ചാൽ ഉപദ്രവം ചെയ്യാത്തതും ആരാധിച്ചാൽ ഉപ
കാരം ചെയ്യാത്തതുമായ വസ്തുക്കളെന്നാൽ വിഗ്രഹങ്ങളാകുന്നു.
(തഫ്സീറുൽ ബഗ്വി 2/294)
ഇമാം ഖുർതുബി എഴുതുന്നു:
ويعبدون من دون الله مالا يضرهم ولا ينفعهم يريد الاصنام
ويقولون هؤلاء شفغائنا عند الله) وهذه غاية الجهالة منهم حيث ينتظرون
الشفاعة في المال من لا يوجد منه تفع ولاضر فی الحال اه (قرطبی ۲۰۵/۸)
'ഉപകാരോപദ്രവങ്ങൾ ചെയ്യാത്ത വസ്തുക്കളെന്നാൽ വിഗ്രഹങ്ങളാ
കുന്നു. ഇവ അല്ലാഹുവിന്റെ അരികിൽ ശുപാർശകരാണന് പറയുന്നത്
അവരുടെ അങ്ങേയറ്റത്തെ അജ്ഞതയാണ്. കാരണം ഇപ്പോൾതന്നെ
യാതൊരു ഉപകാരവും ഇപ്രദവവും ലഭ്യമല്ലാത്ത അവസ്ഥയിൽനിന്ന്
ശുപാർശ പ്രതീക്ഷിക്കുകയാണവർ.' (തഫ്സീറുൽ ഖുർതുബി 8/205)
ഹാഫിള് ഇബ്നുകസീർ എഴുതുന്നു:
ഉപകാരമോ ഉപദ്രവമോ
ചെയ്യാത്ത ദൈവങ്ങൾ അല്ലാഹുവിന്റെ അരികിൽ ശുപാർശ ചെയ്യുമെന്ന്
ഭാവിച്ച് അല്ലാഹുവിനോട് കൂടെ മറ്റുള്ളവർക്ക് ആരാധനയർപ്പിച്ചിരുന്ന
വരുടെ പ്രവർത്തനത്തെ നിഷേധിക്കുകയാണ് ഈ സൂക്തത്തിലൂടെ
അല്ലാഹു ചെയ്യുന്നത്. (ഇബ്നുകസീർ 2/426)
അലാമാ മുഹമ്മദ് ജാവി(റ) എഴുതുന്നു: 'ഉപകാരവും ഉപദ്രവവും
ചെയാത്ത വസ്തുക്കളെന്നാൽ വിഗ്രഹങ്ങളാകുന്നു. ത്വാഇഫുകാർ ലാത്ത
യെയും മക്കക്കാർ ഉസ്സ, മനാത്ത, ഹുബ്ദ് തുടങ്ങിയവയെയുമായിരുന്നു
രാധിച്ചിരുന്നത്. ഈ വിഗ്രഹങ്ങൾ ശുപാർശ ചെയ്യുമെന്നതിന്റെ ഉ
ദേശ്യം, ഭൗതികജീവതത്തിന്റെ നന്മക്കായി അവ ശുപാർശചെയ്യുമെന്നാ
യിരുന്നു. കാരണം മരണശേഷം പുനർജന്മമുണ്ടാക്കുന്നതിനെ അവർ
വിശ്വസിച്ചിരുന്നില്ല. (തഫ്സീറുൽ മുനീർ 1/400)
അല്ലാമാ ഇസ്മാഈൽ ഹിഖ്ഖി(റ) എഴുതുന്നു:
"ഉപകാരോപദ്രവങ്ങൾ ചെയ്യാത്ത വസ്തുക്കളെന്നാൽ ആരാധന
ഉപേക്ഷിച്ചാൽ ഉപദ്രവം ചെയ്യാനോ ആരാധന നടത്തിയാൽ ഉപകാരം
ചെയ്യാനോ യാതൊരു കഴിവുമില്ലാത്ത വിഗ്രഹങ്ങളാകുന്നു. ഈ വിഗ്ര
ഹങ്ങൾ ശുപാർശകരാണെന്ന് പറഞ്ഞതിന്റെ താൽപ്പര്യം തങ്ങളുടെമുഖ്യ
മായ ഭൗതിക കാര്യങ്ങളിൽ ശുപാർശ ചെയ്യുമെന്നാണ്. കാരണം പുനർജ
ന്മംകൊണ്ട് അവർ അംഗീകരിച്ചിരുന്നില്ലല്ലോ? അല്ലെങ്കിൽ (സാങ്കൽപ്പി
കമായ) പുനർജന്മം ഉണ്ടായാൽ പാരത്രികലോകത്ത് വെച്ച് ശുപാർശ
ചെയ്യുമെന്നുമാവാം. (റൂഹുൽബയാൻ 4/25)
ഇമാം റാസി(റ) രേഖപ്പെടുത്തുന്നു:
قال الإمام الرازي رحمه الله: واعلم انه تعالي حکی
عنهم امرين احدهما انهم كانوا يعبدون الأصنام والثاني انهم
كانوا يقولون هولاء شفعاءنا عند الله رازي٨ ١٧/4
നി അറിയുക
ഇവയുടെ രണ്ടു കാര്യമാണ് അല്ലാഹു ഉദ്ധരിക്കുന്നത്. ഒന്ന് അവർ വിഗ്രഹങ്ങൾക്ക് ആരാധനയർപ്പിക്കുന്നവരായിരുന്നു. രണ്ട്
നിങ്ങൾ ജനങ്ങൾക്ക് അല്ലാഹുവിങ്കൽ ശുപാർശ ചെയ്യുമെന്ന് പറയുന്നവരായിരുന്നു. (റാസി 17/48)
മേൽ ഖുർആൻ വ്യാഖ്യാനഗ്രന്ഥങ്ങളൊക്കെ വ്യക്തമാക്കിയതുപോലെ
ഈ സൂക്തം മുശ്രിക്കുകളുടെ പ്രവണതയെ കുറ്റപ്പെടുത്തുകയാണ്. വിഗ്രഹങ്ങൾക്കും ഇതരദൈവങ്ങൾക്കും ആരാധനയർപ്പിച്ചിരുന്ന മക്കയിലെ
മുശ്രിക്കുകൾ പറയുന്ന ന്യായം ഈ വിഗ്രഹങ്ങൾ തങ്ങൾക്ക് ശുപാർശ
ചെയ്യാൻ വേണ്ടിയാണ്. ഇവക്ക് ഞങ്ങൾ ആരാധിക്കുന്നതെന്നാണ്. ഇതി
നെയാണ് ഖുർആൻ ഖണ്ഠിക്കുന്നത്.
അല്ലാഹുവിനോട് കൂടെ പങ്കുവെക്കുന്ന യാതൊരു കഴിവുമില്ലാതത
വിഗ്രഹങ്ങൾക്ക് എങ്ങനെ ശുപാർശചെയ്യാൻ കഴിയും അവകൾ അചേ തന വസ്തുവല്ലേ? ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അവൾക്ക്
കഴിയില്ലല്ലോ? ഈ ആശയമാണ് ഖുർആൻ മുന്നോട്ടു വെക്കുന്നത്.
എന്നാൽ ഈ സത്യം മറച്ചുവെച്ചുകൊണ്ട് ഈ സൂക്തം തവസ്സുലും ഇസ്തിഗാസയും രേഖയാക്കുകയാണ് ആധുനിക ബിദഇകൾ
ഇത് ശുദ്ധഅബദ്ധമാണ്. കാരണം ഈ സൂക്തത്തിലൂടെ അല്ലാഹു പറഞ്ഞത് ഇതര ദൈവങ്ങൾക്ക് ആരാധന നിർവഹിക്കുന്നതിനെക്കുറി
ചാണ്. ആരാധനയുടെ പരിധിയിൽ പെടാത്ത (വിളിച്ചുപാർത്ഥിച്ചാൽ എ
ന്ന മൗലവി പേരിട്ട) മുസ്ലിംകൾ നടത്തുന്ന ഇസ്തിഗാസയും നേർച്ച
കളും ഈ ആയത്തിന്റെ പരിധിയിൽ പെടുന്നില്ല. പെടുമെന്ന് ഒരു
പണ്ഡിതനും ഒരു ഖുർആൻ വ്യാഖ്യാതാവും പറഞ്ഞിട്ടില്ല. ഉണ്ടങ്കിൽ
അതായിരുന്നു മൗലവിമാർ ഉദ്ധരിക്കേണ്ടിയിരുന്നത്.
ഖുർആനിന്റെ അധ്യപനമോ പണ്ഡിതോരണിയോ ഇല്ലാതെ 'ഈ ആയത്ത് ഇതിനും ബാധകമാണ്' എന്ന് മൗലവി എഴുതിയതുകൊണ്ടുമാത്രം മുസ്ലിംകൾക്കത് സ്വീകാര്യമല്ല.'
ഇതുതമ്മിൽ വളരെ വലിയ വ്യത്യാസമുണ്ടെന്ന് പ്രഥമദൃഷ്ട്യാതന്നെ
നമുക്ക് ഗ്രഹിക്കാനാവും. കാരണം അല്ലാഹുവിനെയും വിട്ട് വിഗ്രഹങ്ങൾക്കു്
ഇതരദൈവങ്ങൾക്കും ആരാധന നടത്തിയവരായിരുന്നു ഈ
വിഭാഗം മുശ്രിക്കുകൾ. സുന്നികൾ അല്ലാഹു അല്ലാത്ത ഒരാൾക്കും ആരാ
ധന നടത്തുന്നില്ലെന്നത് വ്യക്തമാണ്. ആരാധന അല്ലാഹുവിന് മാത്രമേ
പാടുള്ളൂവെന്ന കാര്യത്തിൽ സുന്നികൾക്ക് തീർത്തും വാശിയുമുണ്ട്.
അതുകൊണ്ട് സുന്നികളുടെ ഇസ്തിഗാസയും മക്കാ മുശ്രിക്കുകളുടെ
ആരാധനയും ഒരേപോലെയാകുന്ന പ്രശ്നമേയില്ല.
ഇവിടെയുള്ള ഒരു പ്രശ്നം മഹാന്മാർ അല്ലാഹുവിനോട് ശുപാർശ
ചെയ്യുമെന്ന് സുന്നികൾ വിശ്വസിക്കുന്നു. ഇതുപോലെ മക്കയിലെ മുശ്രിക്കുകളും പറഞ്ഞിരുന്നല്ലോ. അപ്പോൾ ഇത് രണ്ടും ഒരുപോലെയാവു
ന്നില്ലേ? അതിനാൽ അത് ശിർക്കുമല്ലേ എന്നാണ് ചിലർ തെറ്റിദ്ധരിപ്പി
ക്കുന്നത്.ഇത് തികഞ്ഞ അക്ഞ്ഞതയോ അക്ഞ്ഞത നടിക്കലോ ആണ്
കാരണം അല്ലാഹു വിന്റെ മഹാൻമാർ അല്ലാഹു വിങ്കൽ സുബാർശ ചെയ്യുമെന്ന് പറഞ്ഞതിനാലാണ് അവർ മുശ്രിക്കായത് എന്ന് അല്ലാഹു ഖുർആനിൽ പറഞ്ഞിട്ടില്ല.
മറിച്ച് യാതൊരു കഴിവുമില്ലാത്ത വിഗ്രഹങ്ങൾക്ക് ആരാധന നടത്തുക വഴി മുശ്രിക്കായവർ
പറയുന്ന വാചകങ്ങളാണിതെന്നാണ് ഖുർആൻ പറയുന്നത്.
അവരുടെ هؤلاء شفعاءنا عند الله
എന്ന ഈ വാദത്തെ ഖുർആൻ വിമർശിക്കാനുള്ള
കാരണം തികച്ചും അചേതന വസ്തുക്കളായ അവരുടെ ദൈ വങ്ങൾക്ക്
ശഫാഅത് (ശുപാർശ) ചെയ്യാനുള്ള യാതൊരു കഴിവും സമ്മതവും
അല്ലാഹു നൽകിയിട്ടില്ല. അത്തരം വസ്തുക്കളിൽനിന്ന് അവർ ശുപാർശ
തേടിയതാണിവിടെ കുഴപ്പം.
അല്ലാതെ മഹാന്മാർ അല്ലാഹുവിന
ശുപാർശ ചെയ്യുമെന്ന് വിശ്വസിച്ചതുകൊണ്ടല്ല. ഇക്കാര്യം വേർതിരിച്ചതന്നെ മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ഇമാംറാസി(റ) തന്റെ തഫ്സീറിൽ ഇപ്രകാരം രേഖപ്പെടുത്തിയത്
കാണാം: 'കാഫിറുകൾ സ്വശരീരത്തെ അക്രമിച്ചവരാണ്. കാര്യങ്ങൾ
അസ്ഥാനത്ത് വെക്കുകവഴിയാണിത്. കാരണം അല്ലാഹുവിങ്കൽ യാതൊരു
ശുപാർശയും ചെയ്യാത്ത വസ്തുക്കൾ ശുപാർശ ചെയ്യുമെന്നു അവർ പ്രത്യാശിച്ചു.
അവരുടെ വിഗ്രഹങ്ങളെ കുറിച്ചവർ പറഞ്ഞിരുന്നത് ഇവകൾ അല്ലാഹുവിങ്കൽ ഞങ്ങൾക്ക് ശുപാർശ ചെയ്യുമെന്നായിരുന്നു.അപ്പോൾ ഒരു ജീവനില്ലാത്ത വസ്തുവിന് ആരാധന നിർവഹിക്കുകയും
അത് അല്ലാഹുവിങ്കൽ ശുപാർശ ചെയ്യുമെന്നവർ പ്രതീക്ഷിക്കുകയും
ചെയ്തത് അക്രമമാകുന്നു. കാരണം അവയിൽനിന്നും അപ്രകാരം പതി
ക്ഷിക്കാവതല്ലല്ലോ? (റാസി 6/176)
അപ്പോൾ അവിശ്വാസികൾക്ക് പറ്റിയ തകരാർ ശഫാഅത്തിന് അർഹ
തയില്ലാത്ത വിഗ്രഹങ്ങളായ കല്ല്, മരം തുടങ്ങിയ വസ്തുക്കളിൽനിന്ന്
അത് ആഗ്രഹിച്ചുവെന്നതാണ്. അതല്ലാതെ 'ഇവഞങ്ങളുടെ ശുപാർശ
കരാണ്. എന്നുപറഞ്ഞതുകൊണ്ട് മാത്രമല്ലെന്ന് ചുരുക്കം. അതിനാൽ
അല്ലാഹുവിനെ വിട്ട് മറ്റ് ദൈവങ്ങൾക്ക് ആരാധന നടത്തുകയും അവക്ക്
ഉപകാരോപദവങ്ങൾ നടത്താനും ശുപാർശ ചെയ്യാനും കഴിയുമെന്ന്
വിശ്വസിക്കുകയും ചെയ്തിരുന്ന മുശ്രിക്കുകളുടെ പ്രവണതയെയാണ്.
ഖുർആൻ വിമർശിക്കുന്നത്.
അതേസമയം ഇബാദത്ത് അല്ലാഹുവിനുമാത്രമേ പറ്റുകയുള്ളൂവെന്ന്
ഉറപ്പിക്കുകയും അവൻ സമ്മതം നൽകുകയും കഴിവ് നൽകുകയും
ചെയ്തു അവന്റെ ഇഷ്ടദാസന്മാരോട് സഹായാർത്ഥന നടത്തുകയും
അവർ ശുപാർശ നടത്തുമെന്ന് വിശ്വസിക്കുകയും ചെയ്യുന്ന 1ത് ഈ ആയ
ത്തിന്റെ പരിധിയിൽ ഒരിക്കലും ഉൾപ്പെടുന്ന പ്രശ്നമേ ഉദിക്കുന്നില്ല.
മുശ്രിക്കുകൾ തേടിയിരുന്ന ശുപാർശയും മുസ്ലിമിങ്ങളുടെ ശു ബാർശ തേടലും രണ്ടാണന്ന് ചുരുക്കം
വിജ്ഞാനം വിരല്‍ തുമ്പിലൂടെ*
അസ്ലം സഖാഫി പരപ്പനങ്ങാടി