Skip to main content

Posts

Showing posts with the label സ്ത്രീജുമുഅഃജമാഅത്ത് സമഗ്ര പഠനം ഭാഗം 3 20- മറ്റു മദ്ഹബുകൾ പറയുന്നത്

സ്ത്രീജുമുഅഃജമാഅത്ത് സമഗ്ര പഠനം ഭാഗം 3 20- മറ്റു മദ്ഹബുകൾ പറയുന്നത്

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക. https://islamicglobalvoice.blogspot.in/?m=0 സ്ത്രീജുമുഅഃജമാഅത്ത് സമഗ്ര പഠനം ഭാഗം 3 20- മറ്റു മദ്ഹബുകൾ പറയുന്നത് ഇനി നമുക്ക് ഇവ്വിഷയകമായി മറ്റു മദ്ഹബുകൾ എന്ത് പറയുന്നുവെന്ന് നമുക്ക് നോക്കാം: ഹനഫീ മദ്ഹബിലെ പ്രമുഖ പണ്ഡിതനായ സൈനുൽ ആബിദീൻ ഇബ്നു നുജൈമ്(റ) ഹാഫിള് നാസഫീ(റ)യുടെ കൻസുദ്ദഖാഇഖിന്റെ ശര്ഹിൽ എഴുതുന്നു: "സ്ത്രീകൾ ജമാഅത്തുകളിൽ പങ്കെടുക്കരുത്". നിങ്ങൾ നിങ്ങളുടെ വീടുകളിൽ അടങ്ങിയൊതുങ്ങിങ്ങി താമസിക്കുക എന്ന ആയത്തിന്റെ  അടിസ്ഥാനത്തിലാണിത് പറയുന്നത്. നബി(സ) പറഞ്ഞു: "സ്ത്രീ അവളുടെ വീടിന്റെ ഉള്ളറയിൽ നിസ്കരിക്കൽ വീടിന്റെ മറ്റുഭാഗത്ത് നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്. സ്ത്രീ അവളുടെ വീടിന്റെ മറ്റുഭാഗത്ത് നിസ്കരിക്കുന്നത് അവളുടെ പള്ളിയിൽ നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്". "സ്ത്രീകൾക്ക് അവരുടെ വീടുകളാണ് കൂടുതൽ ഉത്തമം". മാത്രവുമല്ല അവർ വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ നാശമുണ്ടാവുകയില്ലെന്ന് നിർഭയഹത്വം ഉണ്ടാവുകയുമില്ല.'സ്ത്രീകൾ ജമാഅത്തുകൾക്ക് പങ്കെടുക്കരുത്' എന്ന്  ഗ്രൻഥകർത്താവ്...