Showing posts with label കണ്ണേറ്. Show all posts
Showing posts with label കണ്ണേറ്. Show all posts

Friday, April 20, 2018

കണ്ണേറ്


തിരിച്ചറിവ് (ഡിസംബര്‍ 16)● 0 COMMENTS


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0



കണ്ണേറ് അന്ധവിശ്വാസമല്ലെന്നും അത് ബാധിച്ചാലുള്ള ചികിത്സ സ്വഹീഹായ ഹദീസുകള്‍ കൊണ്ട് സ്ഥിരപ്പെട്ടതാണെന്നും മേല്‍ നബിവചനങ്ങളില്‍ നിന്നും വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും…. കണ്ണേറുകാരന്റെ ശരീരഭാഗങ്ങള്‍ കഴുകിയ വെള്ളം കണ്ണേറ്റവന്റെ ശരീരത്തില്‍ ഒഴിക്കുമ്പോള്‍ എങ്ങനെയാണ് ബാധ നീങ്ങുന്നത് നമുക്കറിഞ്ഞുകൂടാ. ബുദ്ധികൊണ്ട് ചിന്തിച്ച് കണ്ടെത്താവുന്ന വിഷയവുമല്ല അത്. അതുപോലെ തന്നെ ഒരാള്‍ അകലെയുള്ള/അടുത്തുള്ള ഒരു വസ്തുവിനെ/വ്യക്തിയെ/ജീവിയെ നോക്കുമ്പോള്‍ അയാള്‍ക്ക്/ആ വസ്തുവിന് ഉപദ്രവമുണ്ടാകുന്നത് എങ്ങനെയാണ് എന്ന് വ്യക്തമായി അറിയാന്‍ നമുക്ക് സാധ്യമല്ല.
(ജിന്ന്, സിഹ്റ്, കണ്ണേറ്, പേ 111)
കണ്ണേറു ബാധിക്കാമെന്നും അതിന് മന്ത്രം, പ്രാര്‍ത്ഥന പോലുള്ള ആത്മീയ ചികിത്സ ഫലം ചെയ്യുമെന്നും വിശ്വസിച്ചിരുന്നതിനാല്‍ മുസ്ലിം സമൂഹം മുജാഹിദുകളില്‍ നിന്ന് സഹിച്ച പരിഹാസ്യങ്ങള്‍ക്ക് കണക്കില്ല. ഇപ്പോഴിതാ കഴുകിക്കുടിക്കലടക്കമുള്ള ചികിത്സാ നിര്‍ദേശങ്ങളുമായി അവര്‍ നാടു ചുറ്റുന്നു. ഈ മാറ്റമാണ് പുതിയ “നവോത്ഥാനം.’ ആദര്‍ശ പ്രസ്ഥാനത്തിന്റെ തുടര്‍ വിഷയങ്ങളിലൊന്നും.

സ്ത്രീയുടെ മയ്യിത്ത് അന്യ പുരുഷന്മാര്‍ കാണാന്‍ പാടില്ലെന്ന് അല്ലാഹുവോ റസൂലോ(സ്വ) പറഞ്ഞിട്ടില്ല. വിശുദ്ധ ഖുര്‍ആനിലോ പ്രാമാണികമായ ഹദീസിലോ വിലക്കിയിട്ടില്ലാത്ത കാര്യങ്ങള്‍ അനുവദനീയമാണ് എന്നതാണ് ഇസ്‌ലാമിലെ അംഗീകൃത തത്ത്വം.
(ശബാബ് 2008 ആഗസ്ത് 1)
അന്യ സ്ത്രീപുരുഷന്മാര്‍ കാണാന്‍ പാടില്ലെന്ന ഖുര്‍ആന്‍ ഹദീസ് വാക്യങ്ങള്‍ പോര പോലും! അതിരിക്കട്ടെ, മൗലിദ് പാടില്ലെന്ന് അവ പറഞ്ഞോ? കൂട്ടു പ്രാര്‍ത്ഥന പറ്റില്ലെന്ന് ഖുര്‍ആനിലുണ്ടോ? ഇതുവരെ മുജാഹിദുകള്‍ തെമ്മാടിക്കുഴിയിലിട്ട മറ്റാദര്‍ശങ്ങളെക്കുറിച്ച്? ഒന്നുകൂടി ചിന്തിക്കുകഇനിയും വെളിവുവരും.

കെഎന്‍എം നേതാക്കളുടെ പ്രസംഗങ്ങള്‍ കേട്ട് തെറ്റിദ്ധരിപ്പിച്ച്, ഇമാം അഹ്മദിന് തെറ്റുപറ്റില്ലേ, ഇമാം നവവിക്ക് തെറ്റ് പറ്റില്ലേ, അവരുടെ വിശ്വാസത്തില്‍ ശിര്‍ക്ക് വരില്ല എന്ന് നമുക്ക് ഉറപ്പിച്ച് പറയാന്‍ കഴിയുമോ, അവരുടെ ശിര്‍ക്കിനെ ന്യായീകരിക്കേണ്ട ബാധ്യത നമുക്കുണ്ടോ എന്നെല്ലാം ചോദിക്കുന്ന ഇസ്‌ലാഹി പ്രവര്‍ത്തകരുണ്ട്. നിങ്ങള്‍ ബഹുമാനിക്കുന്ന നേതാക്കള്‍ക്ക് നിങ്ങളുടെ പാപം ഏറ്റെടുക്കാന്‍ കഴിയാത്ത ഒരു പരലോകമുണ്ട് എന്ന കാര്യം മറക്കരുത് എന്നാണ് എആര്‍ സലഫി വിഭാഗം പ്രവര്‍ത്തകരോട് ആത്മാര്‍ത്ഥമായി വസ്വിയ്യത്ത് ചെയ്യാനുള്ളത്. തൗഹീദുള്ള ഇമാമുമാരിലും പണ്ഡിതരിലും ശിര്‍ക്കാരോപിക്കുക എന്നത് അങ്ങേയറ്റം ഗുരുതരമായ പാപമാണ് എന്ന കാര്യം തരിച്ചറിഞ്ഞ് എത്രയും പെട്ടെന്ന് തൗബ ചെയ്ത് മടങ്ങാന്‍ തയ്യാറാവുക
കൂട്ടിമുട്ടല്‍
(ജിന്നുകളെ ആരാധിക്കുകയോ പൂജിക്കുകയോ ചെയ്താല്‍ അവര്‍ സഹായിക്കുമെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നുമില്ല. അത് ശിര്‍ക്കന്‍ വിശ്വാസമാണ് എന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്
(ശബാബ് 2012 ജൂലൈ, പേ 27)
ഏതെങ്കിലും ഒരു പിശാചിനെ പ്രത്യേകം സേവിച്ചില്ലെങ്കില്‍ കൂടി മറഞ്ഞ കാര്യം, ഗണിച്ചും പ്രശ്നം നോക്കിയും പറയുന്ന കാര്യത്തില്‍ പൈശാചിക സഹായം കിട്ടും. ഇതില്‍ യാതൊരു സാംഗത്യവും ഇല്ലതന്നെ. പിശാചിനെ പ്രത്യേകം പൂജയും മറ്റു കര്‍മങ്ങളും നടത്തി സേവിക്കുന്നവര്‍ക്ക് അവന്റെ സേവ ലഭിക്കുമെന്നതിലും അസാംഗത്യമില്ല
(അമാനി മൗലവി, ഇസ്‌ലാമിക ജീവിതം, പേ 429)


Tuesday, February 13, 2018

കണ്ണേറ്

*⭕കണ്ണേറ്⭕*
➖➖➖➖➖➖

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

*عَنِ ابْنِ عَبَّاسٍ رضي الله عنهما ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: الْعَيْنُ حَقٌّ*
*ഇബ്നു അബ്ബാസ് رضي الله عنهما യിൽ നിന്നും നിവേദനം: നബി صلى الله عليه وسلم പറഞ്ഞു “കണ്ണേറ് ബാധിക്കുമെന്നത് സത്യമാണ്” (മുസ്‌ലിം ഹദീസ് നമ്പർ 5656)*



*ജുഹ്‌ഫയിലെ ശുഅബുൽ ഖറാനിലൂടെ നബി صلى الله عليه وسلم തങ്ങളും ഏതാനും അനുചരന്മാരും യാത്ര* *ചെയ്യുകയായിരുന്നു. അവിടെ സഹ്‌ലുബ്നു ഹുനയ്ഫ് رضي الله عنهما കുളിക്കുന്നുണ്ടായിരുന്നു. സുന്ദരനായ അയാളെ നോക്കി ആമിറുബ്നു റബീഅ رضي الله عنهما ആശ്ചര്യപൂർവ്വം പറഞ്ഞു. “മണിയറയിൽ കഴിയുന്ന മണവാട്ടികളെപ്പോലും ഇത്ര സൌന്ദര്യത്തോടെ ഞാൻ കണ്ടിട്ടില്ല” ഇതോടെ സഹ്‌ലിന് رضي الله عنهما പനി ബാധിച്ചു തളർന്നു. അദ്ദേഹത്തെ നബി صلى الله عليه وسلم തങ്ങളുടെ അടുത്തുകൊണ്ടുവന്നു. ആരെങ്കിലും ഇദ്ദേഹത്തെ കണ്ണുവെച്ചതായി സംശയിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ആമിറുബ്നു റബീഅയെرضي الله عنهما സംശയമുണ്ടെന്ന് അവർ പറഞ്ഞു. എന്തിനാണു നിങ്ങളിലൊരാൾ തന്റെ സഹോദരനെ കൊല്ലുന്നത് ? നിനക്ക് അത്‌ഭുതമുളവാക്കുന്ന ഒന്ന് നീ കണ്ട സമയത്ത് അദ്ദേഹത്തിന് അനുഗ്രഹത്തിനായി പ്രാർത്ഥിച്ചുകൂടായിരുന്നുവോ ? എന്ന് നബി صلى الله عليه وسلم ചോദിച്ചു*.

*കണ്ണേറ് തട്ടിയാൽ ഏറ്റവും ഫലപ്രദമായ മന്ത്രം ജിബ്‌രീൽ عليه السلام പഠിപ്പിച്ച മന്ത്രമാണ്*

*بِاسْمِ اللهِ يُبْرِيكَ. وَمِنْ كُلِّ دَاءٍ يَشْفِيكَ. وَمِنْ شَرِّ حَاسِدٍ إِذَا حَسَدَ. وَشَرِّ كُلِّ ذِي عَيْنٍ. (رواه مسلم*

*(മുസ്‌ലിം .ഹദീസ് നമ്പർ 5653)*

*നബി صلى الله عليه وسلم ചൊല്ലാറുള്ള മറ്റൊരും മന്ത്രമാണ്*
https://chat.whatsapp.com/ErueWH2jr9Y1xH2U0B6mHM

*أَعُوذُ بِكَلِمٰاتِ اللهِ التَّامَّة، مِنْ كُلِّ شَيْطٰانٍ وَهٰامَّة، وَمِنْ كُلِّ عَيْنٍ لاٰمَّة مٰا شٰاءَ اللهُ لاٰ قُوَّةَ إِلاَّ بِالله*

*(ബുഖാരി ഹദീസ് നമ്പർ 3306)*


*വല്ല വസ്തുവും അല്ലെങ്കിൽ വല്ലവരുടെയും വസ്ത്രമോ ശബ്ദമോ മറ്റെന്തെങ്കിലും കാര്യങ്ങളോ നമ്മെ ആകർഷിച്ചാൽ مٰا شٰاءَ الله എന്നോ تَبٰارَكَ الله എന്നോ ചൊല്ലിയാൽ,നമ്മുടെ കണ്ണേറ് ഏൽക്കുന്നത് തടയാവുന്നതാണ്.*

*മാതാപിതാക്കൾ പോലും സ്വന്തം മക്കളുടെ പ്രവൃത്തിയിലോ മറ്റോ അൽ‌ഭുതം തോന്നിയാൽ ഇങ്ങനെ* *പറയാതിരുന്നാൽ കണ്ണേറ് സ്വന്തം മക്കളെപോലും ബാധിക്കും*

🌹🌹🌹🌹🌹

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....