Showing posts with label താഊൻالطاون في المدينةതാ ഊന് മദീനയിലോ. Show all posts
Showing posts with label താഊൻالطاون في المدينةതാ ഊന് മദീനയിലോ. Show all posts

Wednesday, April 15, 2020

താഊൻالطاون في المدينةതാ ഊന് മദീനയിലോ

No Entry

സമൂഹത്തിൽ വ്യാപിക്കുന്ന ഏതു വ്യാധിയും 'വബാ' യാണ്. കൂട്ടത്തിൽ മഹമാരിയാണ്
ത്വാഊൻ.ഇതിനു 'കുത്ത് കിലശം' എന്നു പഴമക്കാർ പറയും. കുത്ത് കുടുങ്ങിയാൽ
ചികിത്സ ഫലിക്കാതെ ഉടനെ മരിക്കാം. കുത്തുന്നത് അദൃശ്യ വസ്തുക്കളാകും;പിശാചുകൾ പോലെ. കുത്തുന്നത് ശരീരത്തിൻ്റെ ഉള്ളിലാണ്.
ആന്തരികാവയവങ്ങളെ ബാധിക്കും.
തന്നിമിത്തം ഒരേ സമയം ഛർദ്ദിയും അതിസാരവുമുണ്ടാകും.

പിശാചുകൾ മനുഷ്യരിൽ രക്തചംക്രമണമുള്ളിടത്തെല്ലാം
പ്രവർത്തിക്കുമെന്നു പ്രവാചകർ /സ്വ/ പറഞ്ഞിട്ടുണ്ട്. കൂടുതൽ രക്തം പ്രവർത്തിക്കുന്നത് ഹൃദയത്തിലല്ലേ.
തന്നിമിത്തം രക്തസമ്മർദ്ദം,ക്ഷോഭം,അറ്റാക്ക് എന്നിവ
കുത്ത് കൊണ്ടുണ്ടാകാം.
ആകസ്മിക മരണത്തിന് ഇതൊക്കെ കാരണമാണ്‌.

' ആദർശമഹാമാരി ' പരത്തുന്നവനാണ് 'ദജ്ജാലു' കളിൽ സൂപ്പർ (ലോകമഹാ വഞ്ചകൻ).ശാരീരിക മഹാമാരിയാണല്ലൊ സൂപ്പർ ' ത്വാഊൻ'. സൂപ്പറല്ലാത്ത 'ദജ്ജാലു' കൾ അനവധിയുണ്ട് ; ത്വാഊനും.
'അലിഫ് ലാം ' ചേർത്താൽ രണ്ടും സൂപ്പറാകും.'സാധാരണ ത്വാഊൻ' കൊണ്ട് പെട്ടെന്ന് മരിക്കില്ല..

മദീനയിൽ പ്രവേശിക്കില്ലെന്ന്  [No Entry]
പ്രവാചകർ /സ്വ/ പ്രഖ്യാപിച്ച ദജ്ജാലും ത്വാഊനും സൂപ്പറാകാം.                                      ' അദ്ദജ്ജാൽ, അത്ത്വാഊൻ'  എന്നാണ് അവിടന്നു പ്രയോഗിച്ചത്.
എങ്കിൽ സൂപ്പർ അല്ലാത്തത് ഉണ്ടാകാം.
ഉണ്ടായോ എന്നത് വേറെ പ്രശ്നം.

ഇബ്നു ഹജർ അസ്ഖലാനീ /റ/ പറയുന്നു :
' വസ്തുത പറഞ്ഞാൽ  'മദീനയിൽ പ്രവേശിക്കില്ല'  എന്നു പ്രവാചകർ /സ്വ/ പറഞ്ഞ 'അത്ത്വാഊൻ'  പിശാചിൻ്റെ കുത്തേറ്റുള്ളതാണ്.അതിനാൽ രക്തസമ്മർദ്ദമുണ്ടാകും.തുടർന്നു മരണം സംഭവിക്കും.ഇത് ഇന്നു വരേ മദീനയിൽ കടന്നുവന്നിട്ടില്ല.' [ ഫത്ഹുൽബാരി 13- 93,94]

പക്ഷേ, 'മദീനയിൽ ദജ്ജാലും ത്വാഊനും പ്രവേശിക്കില്ല ; ഇൻശാ അല്ലാഹ് ' എന്നു നബി /സ്വ/ യിൽ നിന്നു തന്നെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
ഇവിടെ ' ഇൻശാ അല്ലാഹ് ' ത്വാഊനെ സംബന്ധിച്ചെന്നുമുണ്ട്.അഥവാ മദീനയിൽ ത്വാഊൻ പ്രകടമാകാൻ സാധ്യതയുണ്ടെന്ന് ഇതടിസ്ഥാനത്തിൽ ചിലർ പറയുന്നു.
'നിന്നെ ഞാൻ ത്വലാഖ് ചൊല്ലി- ഇൻശാ അല്ലാഹ് ' എന്നു പറഞ്ഞാൽ ത്വലാഖ് സംഭവിക്കില്ലെന്നുണ്ടല്ലോ.

'സൂപ്പർ ദജ്ജാൽ മദീനയിൽ പ്രവേശിക്കില്ലെ' ന്നു തന്നെയാണ് മേൽ ഹദീസിൻ്റെ ആശയമെന്നു പണ്ഡിതർ പറയുന്നു.എന്നാൽ സൂപ്പർ ത്വാഊൻ പ്രവേശിക്കില്ലെന്നു പറഞ്ഞത് ശേഷത്തേക്ക് ബാധകമാണ്.
മുമ്പ് പകർച്ചവ്യാധിയുടെ ഈറ്റില്ലമായിരുന്നു മദീന:
അന്നു അവശേഷിച്ച ത്വാഊൻ്റെ ശാഖ നിലവിലും ശേഷവും അവിടെ പ്രകടമാകാം.
ഇതിനു ഹദീസ് എതിരല്ല.
എന്നാൽ തന്നെ  'അങ്ങനെയൊന്ന് ഇതു വരേ ഉണ്ടായതിനു തെളിവില്ല; ഉണ്ടാകാം'
 എന്നാണ് ചിലർ പറഞ്ഞത്. ഫത്ഹുൽ ബാരീ 13 - 94 നോക്കുക.

'മദീനയുടെ കവാടങ്ങളിൽ
മാലാഖമാർ പ്രതിരോധിക്കുന്നുണ്ട്.
അതിനാൽ ദജ്ജാലും ത്വാഊനും അവിടെ പ്രവേശിക്കില്ല' എന്നാണ് ഹദീസിൽ കാണുന്ന കാരണം.
ഈ പ്രതിരോധം അപ്രകാരം നബി /സ്വ/ പറയുന്നതിനു മുമ്പേയുണ്ടെന്നതിനു തെളിവില്ല.
മദീന അതിനു മുമ്പ് ഏറ്റം വലിയ പകർച്ചവ്യാധിയുടെ കേന്ദ്രമായിരുന്നു.
ഇതുകൊണ്ടാകും മേൽ പ്രകാരം പ്രതിരോധം
പിന്നീട് ഏർപ്പെടുത്തിയത്.
ശേഷം കടക്കില്ല.നേരത്തെയുള്ളത് വല്ലപ്പോഴും പ്രകടമാകാം.

വ്യാധി സാമൂഹികമായി ബാധിച്ചപ്പോൾ
കവാടങ്ങളിൽ മാലാഖമാർ പ്രതിരോധിച്ചെങ്കിലും നേരത്തെ ഉള്ളിൽ കയറിയ പിശാചുകൾ കുത്തുന്നതിനു തടസ്സമില്ല. മാത്രമല്ല പിശാചും 'സൂപ്പറാ' കാമല്ലോ.എങ്കിൽ ഉള്ളിൽ കയറാതെ
അകലെ നിന്ന് രോഗാണുക്കൾ കടത്തിവിടാം.
സുരക്ഷിത മേഖലയായ
സ്വർഗ്ഗത്തിലെ  ആദമി/അ/നെ
പുറത്ത് നിന്ന് പിശാച് വഞ്ചിച്ചല്ലോ.

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...