Showing posts with label തബ്ലീഗ് ജമാഅത്ത് ഒരു പഠനം ഭാഗം 2 . Show all posts
Showing posts with label തബ്ലീഗ് ജമാഅത്ത് ഒരു പഠനം ഭാഗം 2 . Show all posts

Monday, March 12, 2018

തബ്ലീഗ് ജമാഅത്ത് ഒരു പഠനം ഭാഗം 2


തബ്ലീഗ് ജമാഅത്ത് ഒരു പഠനം ഭാഗം 2
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

(നേതാക്കളും ക്രതികളും)
നേതാക്കളും ക്രതികളും
1- റഷീദ് അഹ്മദ് ഗാങ്കോഹി :
ഇദ്ദേഹം ഇല്യാസിന്റെ പ്രധാന ഗുരുവാണ്. പതിനൊന്നു വയസ്സുള്ളപ്പോൾ ഇല്യാസ് തന്റെ മൂത്ത സഹോദരന്റെ കൂടെ 'ഗാങ്കോഹി' ലേക്ക് പോവുകയും റഷീദ് അഹ്മദ് ഗാങ്കോഹി യുടെ ശിക്ഷണത്തിൽ പത്തുവർഷം താമസിക്കുകയും ചെയ്തു. മുഹമ്മദ് ഇല്യാസിനു അദ്ദേഹത്തിൻറെ ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയും പ്രഥമ ഗുരുവുമായ റഷീദ് അഹ്മദ് ഗാങ്കോഹിയുമായി വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. പൊതുവെ കുട്ടികൾക്ക് ബൈഅത്ത് ചെയ്യാറില്ലാത്ത ഗാങ്കോഹി ഇല്യാസിനു കുട്ടിയായിരിക്കെ തന്നെ ബൈഅത്ത് ചെയ്തു കൊടുത്തു. ഇക്കാര്യം അബുൽ ഹസൻ അലി നദ് വി 'ഇല്യാസ് ഔർ ഉന്കി ദീനീ ദഅ് വത്ത് എന്നാ പുസ്തകത്തിൽ പരമാര്ശിച്ചിട്ടുണ്ട്. പേജ് 54)
2- അഷ്റഫ് അലി ഥാനവി:
ഇല്യാസ് തന്റെ ഗുരുവായ ഗാങ്കോഹിയുടെ മരണശേഷം ഗാങ്കോഹിയുടെ ശിഷ്യനായ അഷ്റഫ് അലി ഥാനവിയുമായി ബന്ധം സ്ഥാപിച്ചു. ഇതിനെ കുറിച്ച് ഇല്യാസ് തന്നെ പറഞ്ഞത് അദ്ദേഹം എന്റെ ശരീരത്തിലും ആത്മാവിലും അലിഞ്ഞുചേർന്നിരുന്നു എന്നാണു. (നദ് വിയുടെ ദീനീ ദഅ് വത് പേജ്: 59)
3- ഖലീൽ അഹ്മദ് അമ്പേട്ടവി:
മുഹമ്മദ് ഇല്യാസിന്റെ മറ്റൊരു ഗുരുവായിരുന്നു ഇദ്ദേഹം. ഹജ്ജ് യാത്ര വേളയിലും മറ്റും സഹ യാത്രികനായിരുന്നു. ഇദ്ദേഹവുമായി ഇല്യാസിനു ഗാഡമായ ബന്ധമാണുള്ളത്.
4- ഇസ്മാഈൽ ശഹീദ്:
ഇല്യാസിന്റെ പ്രഥമ ഗുരുവും ഷൈഖുമായ റഷീദ് അഹ്മദ് ഗാങ്കോഹിയുടെ ആദർശ ഗുരുവും വഴികാട്ടിയുമാണിദ്ദേഹം. ഇസ്മാഈൽ ദഹ് ലവിയുടെ ആദർശ പ്രകാരമാണ് മുഹമ്മദ് ഇല്യാസ് തബ്ലീഗ് ജമാഅത്തിനു രൂപം നല്കിയതെന്നു അബുൽഹസൻ നദ് വി അൽറാഇദ് പത്രത്തിൽ എഴുതിയ ലേകനത്തിൽ വ്യക്തമായിട്ടുണ്ട്.
5-മുഹമ്മദ് മൻസ്വൂർ നുഅ്മാനി:
മുഹമ്മദ് ഇല്യാസിന്റെ പ്രധാന ശിഷ്യനും ഇല്യാസിന്റെ വാമൊഴികൾ ക്രോഡീകരിച്ച് 'മൽഫൂള്വാത്' എന്നാ കൃതി രചിച്ചയാളുമാണദ്ദേഹം.
6- അബുൽ ഹസൻ അലി നദ് വി:
ഇല്യാസിന്റെ ശിഷ്യന്മാരിൽ പ്രധാനിയും തബ്ലീഗ് പ്രചരണത്തിനായി പല സ്ഥലത്തും യാത്ര ചെയ്ത വ്യക്തിയും ഇല്യാസിന്റെ ജീവ ചരിത്രകാരനും കൂടിയാണിദ്ദേഹം. തന്റെ മേൽനോട്ടത്തിൽ പ്രസിദ്ദീകരിചിരുന്ന 'അൽറാഇദ്' പത്രത്തിലൂടെ തബ്ലീഗിനെതിരെ വരുന്ന വിമർശനങ്ങൾക്ക് ഇടയ്ക്കിടെ ഇദ്ദേഹം ലേകനങ്ങൾ പ്രസദ്ദീകരിചിരുന്നു.
7- ഖാസിം നാനൂത്തവി:
ഇല്യാസിന്റെ മറ്റൊരു ആദർശ ഗുരുദയൂബന്ത് മദ്രസയുടെ സ്ഥാപകനായ ഇദ്ദേഹം 'തഹ്ദീറുന്നാസ്' എന്നാ പുസ്തകത്തിന്റെ കർത്താവാണ്.
8- മുഹമ്മദ് ഇദ് രീസ് അൻസ്വാരി:
തബ്ലീഗെ ജമാഅത്ത് ഡൽഹി അമീറായിരുന്നു ഇയാൾ. തബ്ലീഗ് ജമാഅത്തിന്റെ ഭരണ ഘടനയായ 'ദുസ്തുറുൽ അമൽ' ഇയാൾ എഴുതിയതാണ്.
കേരളത്തിലെ തബ്ലീഗുകാർ കൊട്ടാരക്കരയിൽ നിന്ന് പ്രസിദ്ദീകരിചിരുന്ന 'ഹഖീഖത്ത്' മാസികയിൽ നിസാമുദ്ദീൻ ഔലിയയെ കുറിച്ച് നടത്തിയ ഒരു പരാമർശം ഇങ്ങനെ വായിക്കാം;
"മഹാനവര്കൾ പഴയ ഡൽഹിഭാഗത്ത് തബ്ലീഗ് പ്രവർത്തനത്തിന്റെ അഖില ലോക മർകസ് ആയ ബംഗളാവാലി മസ്ജിദിനു അധികം ദൂരെയല്ലാതെ ഖാജാ നിസാമുദ്ദീൻ ദർഗയിൽ അന്ത്യവിശ്രമം കൊള്ളുന്നു". ഹഖീഖത്ത് മാസിക പുസ്തകം 2, ലക്കം 12, പേജ് 27)
പ്രധാന ക്രതികൾ
തബ്ലീഗ് ജമാഅത്തിന്റെ തെറ്റായ ആശയങ്ങളെ കുറിച്ച് സംശയം ഉന്നയിക്കുന്നവരോട് തബ്ലീഗ് നേതാക്കൾ ആദ്യം പറയുന്ന മറുപടി തബ്ലീഗ് ജമഅത്തിനു സ്വന്തമായി ക്രതികളില്ല എന്നാണു. ഇതൊരു ഒഴിഞ്ഞുമാറ്റം മാത്രമാണ്. യതാർത്ഥത്തിൽ മുകളില വിവരിച്ച നേതാക്കൻമാരുടെ ക്രതികളെല്ലാം തബ്ലീഗ് ജമാഅത്തിന്റെ ആശയപ്രചാരണത്തിനുള്ള ക്രതികളാണെന്നു അവ ഒരാവർത്തി വായിക്കുന്ന ഏതൊരാൾക്കും ബോധ്യമാകും. നേരത്തെ വായിച്ച ഹഖീഖത്ത് മാസികയിൽ നിന്ന് വായിക്കുക;
"മൌലാന അവർകൾക്ക് പ്രശസ്തരായ ധാരാളം ഖാലീഫമാർ ഉണ്ടായിരുന്നു. ചിലരൊയൊക്കെ ഇവിടെ ചേര്ക്കാം. 1- ഹസ്രത്ത് മൗലാനാ റഷീദ് അഹ്മദ് ഗാങ്കോഹി, 2- ഹസ്രത്ത് മുഹമ്മദ് ഖാസിം നാനുത്തവി, 3- മൗലാന അഷ്റഫ് അലി ഥാനവി, 4- ഖലീൽ അഹ്മദ് അമ്പേട്ടവി" (ഹഖീഖത്ത് മാസിക പുസ്തകം 3, ലക്കം-6, പേജ്- 18)
തബ്ലീഗ് ജമാഅത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്ന പ്രധാന ക്രതികൾ ഇവയാണ്.
1- മൽഫൂള്വാത്ത്:
തബ്ലീഗ് ജമാഅത്ത് സ്ഥാപകൻ മുഹമ്മദ് ഇല്യാസിന്റെ വാമൊഴികൾ ശേകരിച്ച് ക്രോഡീകരിക്കുകയും ഇല്യാസിന്റെ ജീവിതകാലത്തുതന്നെ വായിച്ച് കേൾപ്പിച്ച് അനുമതി വാങ്ങുകയും ചെയ്ത ക്രതി.
2- മകാതീബ്:
അബുൽ ഹസൻ അലി നദ് വി ക്രോഡീകരിച്ച ഈ ക്രതി ഇല്യാസിന്റെ കത്തുകളുടെ സമാഹാരമാണ്. 1991- ൽ പ്രസിദ്ദീകരിച്ച പതിപ്പിന്റെ ആമുഖത്തിൽ പറയുന്നു:
"ഏതൊരു സംഘടനയുടെയും ഉദ്ദേശ്യലക്ഷ്യങ്ങളും യഥാർത്ഥ വശവും മനസ്സിലാക്കാനുള്ള വ്യക്തമായ മാർഗ്ഗം ആ സംഘടനയുടെ സ്ഥാപകനോട് സഹവസിക്കുകയും അദ്ദേഹത്തിൻറെ വാമൊഴികളും വരമോഴികളും പരിചയപ്പെടുകയുമത്രേ"
ശാഹ് മുഹമ്മദ് ഇല്യാസ് സാഹിബ് സ്വയം ഗ്രന്ഥം രചിചിട്ടില്ലെന്നതു ശരി തന്നെ. എന്നാൽ അദ്ദേഹത്തിൻറെ മൊഴികളുടെ സമാഹാരം മുഹമ്മദ് മൻസ്വൂർ നുഅ്മാനിയും അദ്ദേഹം സ്വയം കൈകൊണ്ട് എഴുതിയ കത്തുകൾ അബുൽ ഹസൻ അലി നദ് വിയും ക്രോഡീകരിച്ചിട്ടുണ്ട്. അതിനാല മകാതീബിന്റെ ആമുകത്തിൽ പരാമർശിച്ചത് പോലെ തബ്ലീഗിനെ കുറിച്ച് അറിയാനുള്ള പ്രഥമരേഖ സ്ഥാപകനായ ഇല്യാസിന്റെ വാമോഴികളുടെയും വരമൊഴികളുടെയും സമാഹരങ്ങളായ മൽഫൂളാത്തും മകാതിബും തന്നെയാണ്.
3- മുഹമ്മദ് ഇല്യാസ് ഔർ ഉന്കി ദീനീ ദഅ് വത്:
ഇല്യാസിന്റെ ജീവ ചരിത്രമായി അബുൽ ഹസൻ അലി നദ് വി എഴുതിയതാണിത്. പേര് സൂചിപ്പിക്കുന്നതുപോലെ ഇല്യാസിന്റെ ജീവ ചരിത്ര വിവരണത്തോടു കൂടി തബ്ലീഗ് ജമാഅത്ത് എന്ന സംഘടനയുടെ ഉത്ഭവവും വളർച്ചയും നേതാക്കന്മാരുമായുള്ള ബന്ധവും ഇതിൽ നദ് വി പരാമർശിക്കുന്നുണ്ട്.
4- തബ്ലീഗീ ദുസ്തൂറുൽഅമൽ:
ഡൽഹിയിലെ തബ്ലീഗ് അമീറായ മുഹമ്മദ് ഇട്രീസ് അന്സാരിയാണ് ഇതിന്റെ രചയിതാവ്. തബ്ലീഗ് ജമാഅത്ത് ആരംഭിക്കാനുണ്ടായ സാഹചര്യം, തബ്ലീഗുകാർ പാലിക്കേണ്ട നിയമങ്ങളും ചട്ടങ്ങളും അമീറിനെ തെരെഞ്ഞെടുക്കലും അനുസരിക്കലും തുടങ്ങിയ കാര്യങ്ങൾ ഇതിലെ പരാമർശ വിഷയങ്ങളാണ്.
5- ഫതാവാ റഷീദിയ്യ:
ഇല്യാസിന്റെ പ്രധാന ഗുരുവും മുർഷിദുമായ അഹ്മദ് ഗാങ്കോഹിയുടെ പ്രധാന ക്രതി. കേരളത്തിലെ പ്രമുഖ തബ്ലീഗ് നേതാവ് കാഞ്ഞാർ മൂസാ സാഹിബ് 'തബ്ലീഗിന്റെ മഹത്വങ്ങൾ' എന്ന ക്രതിയുടെ അവതാരികയിൽ ഗാങ്കോഹിയെ പരിചയപ്പെടുത്തുന്നത് കാണുക:
"ഹള്റത് ഖുതുബുൽ ആലം മൗലാനാ റഷീദ് അഹ്മദ് ഗാങ്കോഹി അവര്കളുടെ ശിക്ഷണത്തിലാണ് ഇല്യാസ് ചെറുപ്പകാലം കഴിച്ചത്. ഷൈകവർകൾക്ക് ശിഷ്യനോട് വളരെ അധികം വാത്സല്യവും ബഹുമാനവും ഉണ്ടായിരുന്നു".
6- ബറാഹിനെ ഖാത്വിഅ:
ഇല്യാസിന്റെ രണ്ടാമത്തെ ഗുരുവായ ഖലീൽ അഹ്മദ് അമ്ബേട്ടവിയുടെ പേരില് പ്രസിദ്ദീകരിക്കപ്പെട്ട പ്രധാന ക്രതിയാണിത്. അക്കാലത്തെ ഒരു സുന്നീ പണ്ഡിതനെ ഖൺഡിക്കാൻ വേണ്ടി ബോധപ്പൂർവ്വം എഴുതപ്പെട്ട ഈ ക്രതിയുടെ ആശയം ഗാങ്കോഹിയുടെതാണ്.
7- ഹിഫ്ലുൽ ഈമാൻ:
ഇല്യാസിന്റെ മറ്റൊരു പ്രമുഖ ഗുരുവായ അഷ്റഫ് അലി ഥാനവിയുടേതാണിത്. അഷ്റഫ് അലി ഥാനവിയുടെ ഗ്രന്ഥങ്ങൾ പാരായണം ചെയ്യാനും അതുവഴി ഥാനവിയെകൊണ്ട് ഉപകാരം സിദ്ദിക്കാനും ഇല്യാസ് മകാതീബിൽ ആവശ്യപ്പെടുന്നുണ്ട്. (മകാതീബ് പേജ് 137)
8- തഖ്വിയത്തുൽ ഈമാൻ:
9- സ്വിറാതുൽ മുസ്തഖീം:
ഗാങ്കോഹിയുടെ ആദർശ ഗുരുവും വഴികാട്ടിയുമായ ശാഹ് ഇസ്മാഈൽ ശഹീദ് ദഹ് ലവിയാണ് പ്രസ്തുത രണ്ട ഗ്രന്ഥങ്ങളുടെയും കര്ത്താവ്. തബ്ലീഗ് ജമാഅത്തിന്റെ ആശയങ്ങളുമായി ഇദ്ദേഹത്തിനുള്ള ബന്ധത്തെക്കുറിച്ച് അബുൽ ഹസൻ അലി നദ് വി അൽറാഇദ് പത്രത്തിൽ എഴുതിയത് കാണുക;
"ഇസ്മാഈൽ ശഹീദ്, അഹ്മദുബ്നു ഇർഫാൻ എന്നിവരുടെ സംഘത്തിൽപെട്ടവനും അനുയായിയുമായ ഷൈഖ് മുഹമ്മദ് ഇല്യാസാണ് ഈ സംഘത്തിനു രൂപം നല്കിയത്". (അൽറാഇദ് ദ്വൈവാരിക 1416 ജമാദുൽ ഊലാ 5)
10- മുഹമ്മദുബ്നു അബദുൽ വഹാബ് ഔർ ഉന്കി ഖിലാഫത്ത് പ്രോപഗണ്ട:
മൻസൂർ നുഅ്മാനിയുടെ രചനയാണിത്. വഹാബീ നേതാവ് ഇബ്നുഅബ്ദുൽ വഹാബിന്റെ ആശയമായ വഹാബിസത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഇന്ത്യയിലുണ്ടായ ചലനങ്ങളാണീ പുസ്തകത്തിലെ പ്രതിപാദ്യം. തബ്ലീഗ് നേതാക്കളായ ദയുബന്തികൾ വഹാബിസത്തെ ആദ്യം എതിർത്തെങ്കിലും പിന്നീട് അവരുടെ പ്രവര്ത്തനം സത്യമാണെന്ന് ബോധ്യപ്പെടുകയും വഹാബികളെ പിന്തുണക്കുകയും ചെയ്തു എന്ന് ഈ ഗ്രന്ഥത്തിൽ വ്യക്തമാക്കിയത് കാണാം..
ഇ. മുഹമ്മദ് അബ്ദുൽഖാദിൽ മൗലവി പുലിപ്പാറ, രചിച്ച 'ഖുർആനിന്റെ മഹത്വങ്ങൾ, തബ്ലീഗിന്റെ മഹത്വങ്ങൾ, സി.കെ. അബ്ദുൽഖൈർ മൗലവി ചെറുപ്പ, രചിച്ച അപവാദങ്ങൾക്ക് മറുപടി എന്നിങ്ങനെ മൂന്ന് മലയാള പുസ്തകങ്ങൾ കേരളത്തിലെ തബ്ലീഗുകാർ പ്രസിദ്ദീകരിച്ചിട്ടുണ്ട്.
പിന്നെ തബ്ലീഗിനെന്താ കുഴപ്പം? ഇന്ഷാ അല്ലാ അടുത്ത ബ്ലോഗിൽ വായിക്കാം
ഭാഗം 1

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....