Showing posts with label പ്രവാചകന്മാർ തെറ്റ് ചെയ്യുന്നവർ മുജാഹിദ് വിശ്വാസം. Show all posts
Showing posts with label പ്രവാചകന്മാർ തെറ്റ് ചെയ്യുന്നവർ മുജാഹിദ് വിശ്വാസം. Show all posts

Wednesday, February 7, 2018

പ്രവാചകന്മാർ തെറ്റ് ചെയ്യുന്നവർ മുജാഹിദ് വിശ്വാസം



ചോദ്യം .പ്രവാചകന്മാർ തെറ്റ് ചെയ്യുന്നവരാണന്ന് മുജാഹിദുകൾ പറത്തു എന്ന് ചില സുന്നികൾ വാദിക്കുന്നു. അതിന് എന്താണ് തെളിവ്?

ഉത്തരം :

അവരുടെ പ്രസിദ്ധീകരണങ്ങളിൽ തന്നെ അതിന് ധാരാളം തെളിവുകൾ കാണാം:

പ്രവാചകന്മാർ തെറ്റ് ചെയ്യുന്നവരാണ് എന്നതിന് മൗലവിമാർ കണ്ടെത്തിയ ന്യായീകരണം കാണുക " ആദി പിതാവായ ആദം (അ) ന് തെറ്റു പറ്റിയത് അല്ലാഹു നമുക്ക് വിശദീകരിച്ചു തന്നത് മനുഷ്യരിലാർക്കും തെറ്റു സംഭവിക്കുമെന്നും തെറ്റു ചെയ്യാൻ പ്രേരിപ്പിക്കുന്ന പിശാചിനെ സുക്ഷിക്കണമെന്നും ഉണർത്താനാണ് " (വിചിന്തനം 2006 ജൂലൈ 4 , പേജ് 9) "

 ആദം നബി യിൽ നിന്ന് അനുസരണക്കേട് ഉണ്ടായി " (അൽ മനാർ 2010 ജുലൈ)

"നബി (സ) യുടെ ചില വീക്ഷണങ്ങളിലും നയങ്ങളിലും പിഴവുകൾ സംഭവിച്ചിട്ടുണ്ട് . അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അല്ലാഹു നബിയെ ആക്ഷേപിക്കുകയുണ്ടായി .വന്നുപോയ വീഴ്ചകൾ പൊറുത്തു കൊടുക്കുകയും ചെയ്തു .ഭാര്യമാരെ തൃപ്തിപ്പെടുത്താൻ തേൻ കുടിക്കില്ലെന്ന് പ്രവാചൻ പറഞ്ഞു .ഇത് അല്ലാഹു ഹലാലാക്കിയതിനെ  ഹറാമാക്കുകയാണ് " (അൽ മനാർ  2010 ജുലൈ പേജ് 39)

 ശബാബ് വാരിക എഴുതുന്നു: പ്രവാചകന്റെ തീരുമാനങ്ങളിലും പ്രവർത്തികളിലും വന്ന ചില വീഴ്ചകളെ ഖുർആൻ തിരുത്തുന്നുണ്ട്. നബി (സ) യെ ശക്തമായി താക്കീത് ചെയ്യുകയും വിമർശിക്കുതയും ചെയ്യുന്ന വചനങ്ങൾ ഖുർ ആനിലുണ്ട് . നമുക്ക് നിസ്സാരമായി തോന്നാവുന്ന പല വീഴ്ചക്കും നബി (സ) യിൽ നിന്നുണ്ടായപ്പോൾ കടുത്ത ഭാഷയിൽ അല്ലാഹു നബി (സ) യെ തിരുത്തിയത് കാണാം " (ശബാബ് വാരിക 2009 മെയ് 1 , പേജ് 22)
അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*
*+91 81294 69100*

https://islamicglobalvoice.blogspot.in/?m=0

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....