അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.
https://islamicglobalvoice.blogspot.in/?m=0
https://islamicglobalvoice.blogspot.in/?m=0
വിളക്കുമാടം
,,,,,,,,,,,,,,,,,,,,,,,,,,,
തമായുല്(ചായല്)തവാജുദ്(ആടല്)റഖസ്വ്(ഡാന്സ്,ചുവട് വെക്കുക)എന്നീമൂന്ന് രീതിയും ദിക്റ് ചൊല്ലുമ്പോള് ഉണ്ടാവാം
അതുമായി ബന്ധപ്പെട്ട ചോദ്യത്തിന് അനുവദനിയമാണന്നാണ് ബഹു അഹ്മദ് കോയ ശാലിയാത്തി അവരുടെ"ഫതാവല് അസ്ഹരിയ്യ"യില് പറഞ്ഞിട്ടുള്ളത് അതുകൊണ്ടുതന്നെ ആടുന്നു ചാടുന്നു ചായുന്നു ഡാന്സ് ചെയ്യുന്നു എന്നത് കൊണ്ട് നിരുപാതികം തെറ്റാണന്ന് പറയാന് കഴിയില്ല നിസ്കാരം തന്നെ പുറത്തുനിന്ന് വീക്ഷിക്കുന്ന ഒരാള്ക്ക് ഡാന്സായി തോനുന്നുവെങ്കില് അവരെ കുറ്റംപറയാന് കഴിയില്ല പ്രത്യഗിച്ചു സ്പീഡില് നിസ്കരിക്കുന്ന തറാവീഹ് പോലുള്ള നിസ്കാരങ്ങള്
ഈ വിഷയകമായി പൂര്വ്വ സൂരികളായ പണ്ഡിതന്മാര് എന്തുപറഞ്ഞു എന്ന് നമുക്കൊന്ന് നോക്കാം
ബഹു ഇമാം സുയൂത്വി(ജനനം 849-മരണം 911)ഈ ചോദ്യത്തിന്ന് മറുപടിയായിപറഞ്ഞത്
لا إنكار عليه في ذلك:الحاوى للفتاوى 2/222،223
"പ്രസ്തുത കാര്യത്തെ എതിര്ക്കാനോ നിരോധിക്കാനോ കഴിയില്ല"എന്നാണ്
ഇതേ മറുപടി തന്നെയാണ് ഇമാം ബുല്ഖീനി(724-805)യും ശയ്ഖുല് ഇസ്ലാം ഇസ്സുബിന് അബ്ദിസ്സലാം(577-660)മും പറഞ്ഞിട്ടുള്ളത് ഹാവിതന്നെ നോക്കിയാല് കാണാം
എന്നാല് ബഹു ഇബ്ന് ഹജര് അല്ഹെെതമി(909-973)ഈവിഷയത്തില് എന്താണ് പറഞ്ഞതെന്ന് നോക്കാം
نعم له أصل فقد رُوى في الحديث أن جعفر بن أبي طالب رضي الله عنه رقص بين يدي النبي صلى الله عليه وسلم لما قال له: "أشبهت خَلْقِي وخُلُقِي" وذلك من لذة الخطاب ولم ينكر عليه صلى الله عليه وسلم:فتاوى الحديثية 212
സ്വൂഫികളായ ആളുകള് ദിക്റ് ചൊല്ലുമ്പോള് ആടുന്നതിനെ(റഖ്സ്വ്) പറ്റിയാണ് ചോദ്യം
"അതെ(അനുവദനിയമാണ്)കാരണം അതിന്ന് തെളിവുണ്ട് കാരണം ജഅ്ഫറ് ബിന് അബീത്വാലിബ്(റ) നബി(സ)യെ പ്രശംസിച്ചുകൊണ്ട് അവിടെത്തെ മുന്നില് വെച്ചുതന്നെ ആടുകയും ചുവട്(റഖ്സ്വ്)വെക്കുകയും ചെയ്തു പക്ഷെ നബി(സ)അതിനെ എതിര്ത്തില്ല
ഇമാം നവവി(631-6776)അവിടത്തെ "മിന്ഹാജുത്വാലിബീന്"ല് ഹറാമായ കുറെ കാര്യങ്ങള് എണ്ണിപ്പറഞ്ഞതിന്നു ശേഷം പറഞ്ഞു الاالرقص ദിക്റ് ചൊല്ലുമ്പോള് ചുവട് വെക്കലും ആടലും അതില് നിന്നും ഒഴിവാണ് എന്നാണ്
റംലി ഇമാമിന്റെ "നിഹായത്തുല് മുഹ്താജ് ഫീ ശറഹില് മിന്ഹിജി"ലും ഈ ആശയം കാണാം
ഇതേ അഭിപ്രായം തന്നെ ഖയ്റുദ്ധീന് റംലി(919-1004)ഇബ്നുല്ഖയ്യിം ജൗസി(691-751:മദാരിജുസ്സാലിക്കീന് വാള്യം 4 പേജ് 413)ഇമാം ഗസാലി(450-505:ഇഹ്യാഉലൂമുദ്ധീന്)ഇമാം അഹ്മദ് ബിന് ഹമ്പല്(164-241)തുടങ്ങിയുള്ള മഹാമനീഷികളായ പണ്ഡിത മഹത്തുക്കള് പറയുമ്പോള് വിവര ദോശികളുടെ ജല്പനങ്ങള്ക്ക് ചെവികൊടുക്കേണ്ടതില്ല.
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
പുറത്തൂര്