Showing posts with label ഖുത്വുബ: അർകാനുകൾ ഒഴികെയുള്ളത് അനറി ബിയോ?. Show all posts
Showing posts with label ഖുത്വുബ: അർകാനുകൾ ഒഴികെയുള്ളത് അനറി ബിയോ?. Show all posts

Tuesday, June 2, 2020

ഖുത്വുബ: അർകാനുകൾ ഒഴികെയുള്ളത് അനറി ബിയോ?

Follow this link to join my WhatsApp group: https://chat.whatsapp.com/ERFeJytUELg30VBdUeAWpT

 ടെലിഗ്രാംലിങ്ക്
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

*ഖുത്വുബ ഒഹാബി ജൽപനങ്ങൾക്ക് മറുപടി*

ഫുഖഹാഅ് ഇവ്വിഷയകമായി എന്തുപറയുന്നുവെന്ന് നമുക്ക് പരിശോധിക്കാം.

“ഖുത്വുബ മുഴുവനും അറബിയിലായിരിക്കല് നിബന്ധനയാണ്. ജനങ്ങള് ഇക്കാലം വരെ അനുഷ്ഠിച്ചുവന്നതിനുവേണ്ടി” (മഹല്ലി 1/278).


“ജനങ്ങള്ക്ക് ഖുത്വുബയില് പറയുന്ന കാര്യങ്ങള് മനസ്സിലായില്ലെങ്കിലും ഇങ്ങനെ ത ന്നെയാണ് ചെയ്യേണ്ടത്. ഒരാളെങ്കിലും അവിടെ അറബി ഉച്ചരിക്കാന് കഴിയുന്നവനായുണ്ടായിരിക്കെ അനറബിയില് നിര്വഹിക്കപ്പെട്ടാല് ഖുത്വുബ പരിഗണിക്കപ്പെടുകയില്ല” (ഖല്യൂബി 1/278).


“ഖുത്വുബ അറബിയിലായിരിക്കല് ശര്ത്വാണെന്ന് പണ്ഢിതന്മാര് വ്യക്തമാക്കിയിരിക്കുന്നു. ജനങ്ങള്ക്ക് അതിന്റെ അര്ഥം തിരിഞ്ഞിട്ടില്ലെങ്കിലും ശരി. ഖത്വീബിന് പോലും അ തിന്റെ ഘടകങ്ങള് മനസ്സിലാകണമെന്നില്ല” (ഫതാവല് കുര്ദി, പേജ് 67).

ഖുത്വുബ അറബി ഭാഷയിലായിരിക്കണമെന്ന് ഭൂരിഭാഗം പണ്ഢിതന്മാരും ഉറപ്പിച്ചുപറഞ്ഞിട്ടുണ്ട്. കാരണം അത്തഹിയ്യാത്ത്, തക്ബീറതുല് ഇഹ്റാം, പോലെയുള്ള നിര്ബന്ധ ദിക്റാണ് ഖുത്വുബ. അതുകൊണ്ട് അറബിയിലായിരിക്കല് ശര്ത്വാണ്. ഞാന് നിസ്കരിച്ചപോലെ നിങ്ങളും നിസ്കരിക്കുക എന്നാണ് നബി(സ്വ) പറഞ്ഞത്. നബി(സ്വ) അറബിയില് ഖുത്വുബ നിര്വഹിച്ചുകൊണ്ടാണല്ലോ നിസ്കരിച്ചത്” (ശര്ഹുല് മുഹദ്ദബ് 4/521, 522).

ഏറ്റവും ഉന്നതരായ ഫുഖഹാക്കളെയാണ് മുകളിലുദ്ധരിച്ചത്. ഒരു കാരണവശാലും പ്രത്യേക ആരാധനയായ ജുമുഅ ഖുത്വുബ നബി(സ്വ) കാണിച്ചുതന്നതില് നിന്ന് വ്യത്യാസപ്പെടുത്താന് പാടില്ലെന്നവര് പറയുന്നു.

ഇവിടെ ചോദ്യത്തിന്റെ കാതലായൊരു വശമുണ്ട്. അത് ഇപ്രകാരമാണ്. ഖുത്വുബക്ക് രണ്ട് ഭാഗങ്ങളുണ്ടല്ലോ. അര്കാനുകളും തവാബിഉകളും. അര്കാനുകള് അറബിയിലായിരിക്കണമെന്ന് ഫുഖഹാക്കള് പറഞ്ഞതിനാല് സമ്മതിക്കാം.

എങ്കിലും തവാബിഉകള് അറബിയാകല് നിബന്ധനയില്ലെന്ന് അവര് തന്നെ പറഞ്ഞിട്ടുണ്ടല്ലോ. അതുകൊണ്ട് അ വയെങ്കിലും പരിഭാഷപ്പെടുത്തുന്നത് ശരിയല്ലേ.

ശരിയല്ല. കാരണം അനുബന്ധങ്ങള് അറബിയിലാകല് നിബന്ധനയല്ലെന്ന് പറഞ്ഞത് അവ പരിഭാഷപ്പെടുത്താമെന്ന അനുമതിയല്ല. ഫിഖ്ഹുമായി ബന്ധപ്പെട്ട ഏതൊരു വി ദ്യാര്ഥിക്കും ഇത് മനസ്സിലാകും. എങ്കിലും അല്പ്പം വിശദീകരിക്കാം

. ആദ്യമായി അ വയെ പരാമര്ശിക്കുന്ന ഉദ്ധരണികള് കാണുക.
“ഖുത്വുബയുടെ അര്കാനുകള് അറബിയിലാകല് നിബന്ധനയാണ്. അര്കാനുകളല്ലാത്തതിനെ കൂടാതെ’ (തുഹ്ഫ 2/450, നിഹായ 2/317).


അര്കാനുകള് മുഴുവന് അറബിയിലാകല് നിബന്ധനയാണ്. അര്കാനല്ലാത്തതില് അറബിയല്ലാത്ത ഭാഷ കൊണ്ട് വരല് ഖുത്വുബയെ ബുദ്ധിമുട്ടാക്കുകയില്ല” (ഖല്യൂബി 1/278).


ഏതൊരു ആരാധനയും പരിഗണനീയമാകാന് ആവശ്യമായ കാര്യം അതിന്റെ റുക്നുകളാണ്. അവയാണ് ഘടകങ്ങള്. ഘടകങ്ങള്ക്ക് പുറമെ യാതൊന്നും ഏതൊരു കാര്യത്തി നും നിര്ബന്ധമില്ല.

അതുപോലെ ഖുത്വുബയിലും അതിന്റെ അസ്തിത്വം ഈ റുക്നുകള് തന്നെ. ആയതിനാല് ഖുത്വുബക്ക് ഒരു നിബന്ധന വെക്കുമ്പോള് ആ നിബന്ധന ശര്ത്വ് എന്ന നിലയില് റുക്നുകളോട് മാത്രമേ ബന്ധിക്കാവൂ.

ഖുത്വുബയെ ഖുത്വുബയാക്കുന്നത് റുകുനുകളാണ്. അവക്ക് അറബി ശര്ത്വാണ്. അനുബന്ധങ്ങള് ഖുത്വുബയില് ഉണ്ടായിരിക്കണമെന്ന് തന്നെയില്ല.

അതിനാല് അവക്ക് അറബി ഭാഷ നല്കല് ഖുത്വുബയുടെ സാധുതക്ക് ശര്ത്വാണെന്ന് പറഞ്ഞുകൂടാ. പക്ഷേ, അനുബന്ധങ്ങള് ഖുത്വുബയുടെ അനുബന്ധങ്ങളായി പരിഗണിക്കപ്പെടാന് അറബിയ്യത് ശര്ത്വാകുമോ എന്നത് വേ റെ കാര്യം.

ഇതൊന്ന് പരിശോധിക്കാം.
മന്ഹജിന്റെ വ്യാഖ്യാനത്തില് ഇബ്നുഖാസിം(റ) എഴുതുന്നു: “

ഖുത്വുബയുടെ റുക്നുകള് അറബിയിലാകണമെന്നുപറഞ്ഞത് കൊണ്ട് അനുബന്ധങ്ങള് അനറബിയിലായാലും പന്തികേടില്ലെന്നു വരുന്നു. പക്ഷേ, ഇപ്പറഞ്ഞത് അനറബി കൊണ്ട് റുക്നുകള് ക്കിടയില് ദൈര്ഘ്യം സംഭവിച്ചിട്ടില്ലെങ്കിലാണ്.

പ്രത്യുത സംഭവിച്ചുപോയാല് റുക്നുകള് തുടരെയാകണണെന്ന നിബന്ധനക്ക് ഹാനിയാകുന്നു അത്. റുക്നുകള്ക്കിടയില് ദീര്ഘനേരം മിണ്ടാതിരിക്കുന്നതിന് തുല്യമാണ് അനറബി ഭാഷ കൊണ്ട് വരല്.

പരിഗണനീയമല്ലാത്ത നിഷ്ഫലമാണത്. അറബി ഉച്ചരിക്കാന് കഴിവുള്ളതോടെ അനറബി മതിയാകില്ലെന്നതാണ് കാരണം. അപ്പോള് ആ അനറബി തികച്ചും നിഷ്ഫലമാണ്” (ഹാശിയതുന്നിഹായ, 2/317).


ചുരുക്കത്തില് ഖുത്വുബ സാധുതക്ക് അര്കാനുകള് അറബിയാകല് നിബന്ധനയാകും പോലെ അനുബന്ധങ്ങള് അനുബന്ധമായി ഗണിക്കാനും അനുബന്ധങ്ങള് കൊണ്ടുവന്നത് മതിയാകാനും അവയും അറബിയാകല് ശര്ത്വാണ്.

ശര്ത്വില്ലാതെ ഏതൊരു ഇബാദത്തും കൊണ്ടുവരുന്നത് കുറ്റകരമാണെന്നാണ് നിയമം (ഇമാം ഇബ്നുദഖീഖിന്റെ ഇഹ്കാമുല് അഹ്കാം, 2/10).


അപ്പോള് അനുബന്ധങ്ങള് തീരേ കൊണ്ടുവരാതെ അര്കാനുകള് മാത്രം ഉള്െക്കാള്ളി ച്ച് ഖുത്വുബ നിര്വഹിച്ചാല് സ്വഹീഹാകുന്നത് പോലെ അനുബന്ധങ്ങള് സമയദൈര് ഘ്യമാകാതെ ഇതരഭാഷകളില് കൊണ്ടുവന്ന് അര്കാനുകള് മാത്രം അറബിയിലായാ ലും ഖുത്വുബ സാധുവാകും.

പക്ഷേ, അനുബന്ധങ്ങള് തീരേ കൊണ്ടുവന്നില്ലെങ്കില് അതുകൊണ്ട് കുറ്റം വരുന്നില്ല. പ്രത്യുത അവ അനറബിയില് കൊണ്ടുവന്ന് നിഷ്ഫലമാക്കിയാല് അത് ഫലപ്രദമാകാന് നിബന്ധനയായ അറബിയ്യത്ത് ഇല്ലാത്തതുകൊണ്ട് തെറ്റും കുറ്റകരവുമാകുന്നു.

സുന്നത്ത് നിസ്കരിച്ചില്ലെങ്കില് കുറ്റം വരുന്നില്ല. എന്നാല് സുന്നത്ത് സുന്നത്തായി വീടാന് നിബന്ധനയായ ശുദ്ധി കൂടാതെ സുന്നത്ത് നിസ്കരിച്ചാല് തെറ്റും കുറ്റകരവുമാകുന്നു. മാത്രമല്ല, ഒരു വിഷയത്തിന് ഏതെങ്കിലുമൊരു കാര്യം ശര്ത്വില്ല എന്നതുകൊണ്ട് അത് അനുവദനീയമാണെന്ന് വരില്ല. ഒരുപക്ഷേ, ഈ ശര്ത്വില്ലാതെ ആ കാര്യം തന്നെ പ്രവര്ത്തിക്കല് ഹറാമായിരിക്കും.


ഉദാഹരണം, നിസ് കാരവും വുളൂഉം സ്വഹീഹാകാന് വുളൂഅ് എടുക്കുന്ന വെള്ളം അപഹരിക്കപ്പെട്ടതാകാതിരിക്കാന് ശര്ത്വില്ല. അപഹരിച്ച വെള്ളം കൊണ്ട് വുളൂഅ് ചെയ്താലും നിസ്കാരവും വുളൂഉം സ്വഹീഹാകും. പക്ഷേ, അങ്ങനെ പ്രവര്ത്തിക്കല് കഠിനമായ ഹറാമാകുന്നു” (ജംഉല് ജവാമിഅ് 1/260).


ഇതുപോലെ തന്നെയാണ് ഖുത്വുബയുടെ കാര്യവും. അതിലെ തവാബിഉകള് അറബിയാകല് ഖുത്വുബയുടെ സ്വീകാര്യതക്ക് ശര്ത്വില്ല.

എങ്കിലും സമയദൈര്ഘ്യം കൊണ്ട് തു ടര്ച്ച മുറിക്കുന്നുവെന്നതിനാലും നബി(സ്വ)യോടും പതിനാല് നൂറ്റാണ്ടുകാലത്തെ മു സ്ലിം ലോകത്തിനോടും എതിരാകുന്നുവെന്നതിനാലും ഹറാമ് വന്നുചേരുന്നു. അതിനാ ല് തവാബിഉകള് ചുരുക്കരൂപത്തില് പരിഭാഷപ്പെടുത്തിയ ഖുത്വുബ അര്കാനുകള് അറബിയായതുകൊണ്ടും അവക്കിടയില് സമയദൈര്ഘ്യമില്ലാത്തതുകൊണ്ടും സ്വഹീഹാകും.

അനുബന്ധങ്ങള് അനറബിയിലായതുകൊണ്ട് ഹറാമുമാകുന്നു. ഖല്യൂബിയില് പറഞ്ഞ ബുദ്ധിമുട്ടില്ലെന്നതിന്റെ അര്ഥം ഖുത്വുബയുടെ സാധുതയെ ബാധിക്കുന്നില്ലെന്ന് മാത്രമാണ്. എങ്കിലും കാര്യം ഹറാമുതന്നെ.

അസ്ലം സഖാഫി
പരപ്പനങ്ങാടി

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....