Showing posts with label കുഞ്ഞാപ്പു ഒഹാബിക്ക് മറുവടി ഇസ്തിഗാസ. Show all posts
Showing posts with label കുഞ്ഞാപ്പു ഒഹാബിക്ക് മറുവടി ഇസ്തിഗാസ. Show all posts

Wednesday, April 4, 2018

കുഞ്ഞാപ്പു ഒഹാബിക്ക് മറുവടി ഇസ്തിഗാസ



ശിർക്കാരോപണം

🔺🔺🔺🔺🔺🔺🔺🔺🔺
ഒഹാബി

ഒഹാബി കുഞ്ഞാപ്പുവിന്റെ പൊട്ടത്തരത്തിന് മറുവടി


ഒഹാബി കുഞ്ഞാപ്പു 1
:
ഈ ഗ്രൂപ്പിൽ ഉള്ള എല്ലാം സുന്നികളോടും സോറി സമസ്തക്കാരോടും ഞാൻ വളരെ ആത്മാർത്ഥമായി കുറച്ചു കാര്യങ്ങൾ ഉണർത്താൻ ആഗ്രഹിക്കുന്നു.



മറുപടി:

അതിനുള്ള മറുവടി എല്ലാ ജിന്നൂരി മടവൂരി ഓന്തൂരി നദവത്ത് വിഭാഗത്തിൽ പെട്ടവരോടും പറയാൻ ആഗ്രഹിക്കുന്നു,

🔺🔺🔺🔺🔺🔺🔺🔺🔺


ഒഹാബി കുഞ്ഞാപ്പു 1

 ഞാൻ ഈ പറയുന്നത് നിങ്ങൾ  മനസ്സിരുത്തി വായിക്കണം.

ഇത് പരലോകത്തിന്റ കാര്യം ആയതു കൊണ്ട് നിങ്ങൾ ഞാൻ ഈ പറയാൻ പോകുന്നതിനെ നിസ്സാരമാക്കി തള്ളിക്കളയരുത് എന്ന എളിയ അഭ്യര്ഥനയോടു കൂടി പറയട്ടെ,

മറുപടി

അതിനുള്ള മറുവടിയുംനിങ്ങൾ  മനസ്സിരുത്തി വായിക്കണം. നിസ്സാരമാക്കി തള്ളിക്കളയരുത് എന്ന എളിയ അഭ്യര്ഥനയോടു കൂടി പറയട്ടെ,
==-- - - - - - - - - - - - - -🔺🔺🔺🔺🔺🔺🔺🔺🔺
ഒഹാബി കുഞ്ഞാപ്പു


ഇസ്തിഗാസ (തർക്കത്തിലിരിക്കുന്ന ) ശിർക്കാണ്‌ എന്ന് ഒരു വിഭാഗം പണ്ഡിതന്മാർ പറയുമ്പോൾ ജാഹിസാണ്  എന്ന് മറ്റു വിഭാഗം പണ്ഡിതന്മാർ പറയുന്നു.

മറുപടി

അത് പുണ്യമാണന്നും മഹാന്മാര് മുഴുവനും അങ്ങീകരിച്ചിട്ടുണ്ടന്നുമാണ് നമ്മുടെ വാദം അതിനുള്ള തെളിവ് താഴെ പറയുന്നു:
ഒരാൾ പോലും അത് ശിർക്കാണന്ന് പറഞ്ഞിട്ടില്ല.


അത് ശിർക്കാണന്ന് തെളിയിക്കാൻ ഒരാൾക്കും ഇത് വരെ സാധിച്ചിട്ടില്ല.


ഇമാം നവവി(റ)എഴുതി. നബി(സ്വ)യുടെ ഖബര്‍ സിയാറത്ത് ചെയ്യുന്ന വ്യക്തി നബി (സ്വ)യുടെ മുഖത്തിനുനേരെ നിന്ന് സ്വശരീരത്തിന്റെ കാര്യത്തില്‍ നബി(സ്വ)യെ തവസ്സുലാക്കുകയും റബ്ബിലേക്ക് നബിയുടെ ശിപാര്‍ശ തേടുകയും വേണം. (അല്‍ഈ ളാഹ് പേ. 454, ശര്‍ ഹുല്‍ മുഹദ്ദബ് 8/274).
ഇമാം നവവി (റ) ശിര്‍ക്കിന് ആഹ്വാ
നം ചെയ്യുമെന്ന് വിശ്വസിക്കാമോ


غير. ﺛﻢ ﻳﺮﺟﻊ ﺇﻟﻰ ﻣﻮﻗﻔﻪ ﺍﻷﻭﻝ ﻗﺒﺎﻝ ﻭﺟﻪ ﺭﺳﻮﻝ ﺍﻟﻠﻪ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻭﻳﺘﻮﺳﻞ ﺑﻪ ﻓﻲ ﺣﻖ ﻧﻔﺴﻪ ﻭﻳﺘﺸﻔﻊ ﺑﻪ ﺇﻟﻰ ﺭﺑﻪ ﺳﺒﺤﺎﻧﻪ ﻭﺗﻌﺎﻟﻰ, ﻭﻣﻦ ﺃﺣﺴﻦ ﻣﺎ ﻳﻘﻮﻝ ﻣﺎ ﺣﻜﺎﻩ ﺃﺻﺤﺎﺑﻨﺎ ﻋﻦ ﺍﻟﻌﺘﺒﻲ ﻣﺴﺘﺤﺴﻨﻴﻦ ﻟﻪ ﻗﺎﻝ: ﻛﻨﺖ ﺟﺎﻟﺴﺎ ﻋﻨﺪ ﻗﺒﺮ ﺍﻟﻨﺒﻲ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻓﺠﺎﺀ ﺃﻋﺮﺍﺑﻲ ﻓﻘﺎﻝ: ﺍﻟﺴﻼﻡ ﻋﻠﻴﻚ ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ ﺳﻤﻌﺖ ﺍﻟﻠﻪ ﻳﻘﻮﻝ: {ﻭﻟﻮ ﺃﻧﻬﻢ ﺇﺫ ﻇﻠﻤﻮﺍ ﺃﻧﻔﺴﻬﻢ ﺟﺎﺀﻭﻙ ﻓﺎﺳﺘﻐﻔﺮﻭﺍ ﺍﻟﻠﻪ ﻭﺍﺳﺘﻐﻔﺮ ﻟﻬﻢ ﺍﻟﺮﺳﻮﻝ ﻟﻮﺟﺪﻭﺍ ﺍﻟﻠﻪ ﺗﻮﺍﺑﺎ ﺭﺣﻴﻤﺎ (٦٤)} ﻭﻗﺪ ﺟﺌﺘﻚ ﻣﺴﺘﻐﻔﺮﺍ ﻣﻦ ﺫﻧﺒﻲ ﻣﺴﺘﺸﻔﻌﺎ ﺑﻚ ﺇﻟﻰ ﺭﺑﻲ ﺛﻢ ﺃﻧﺸﺄ ﻳﻘﻮﻝ:
ﻳﺎ ﺧﻴﺮ ﻣﻦ ﺩﻓﻨﺖ ﺑﺎﻟﻘﺎﻉ ﺃﻋﻈﻤﻪ ... ﻓﻄﺎﺏ ﻣﻦ ﻃﻴﺒﻬﻦ ﺍﻟﻘﺎﻉ ﻭﺍﻷﻛﻢ
ﻧﻔﺴﻲ ﻓﺪﺍﺀ ﻟﻘﺒﺮ ﺃﻧﺖ ﺳﺎﻛﻨﻪ ... ﻓﻴﻪ ﺍﻟﻌﻔﺎﻑ ﻭﻓﻴﻪ ﺍﻟﺠﻮﺩ ﻭﺍﻟﻜﺮﻡ
ﺃﻧﺖ ﺍﻟﺸﻔﻴﻊ ﺍﻟﺬﻱ ﺗﺮﺟﻰ ﺷﻔﺎﻋﺘﻪ ... ﻋﻠﻰ ﺍﻟﺼﺮﺍﻁ ﺇﺫﺍ ﻣﺎ ﺯﻟﺖ ﺍﻟﻘﺪﻡ
ﻭﺻﺎﺣﺒﺎﻙ ﻓﻼ ﺃﻧﺴﺎﻫﻤﺎ ﺃﺑﺪﺍ ... ﻣﻨﻲ ﺍﻟﺴﻼﻡ ﻋﻠﻴﻜﻢ ﻣﺎ ﺟﺮﻯ ﺍﻟﻘﻠﻢ
ﻗﺎﻝ: ﺛﻢ ﺍﻧﺼﺮﻑ ﻓﻐﻠﺒﺘﻨﻲ ﻋﻴﻨﺎﻱ ﻓﺮﺃﻳﺖ ﺭﺳﻮﻝ ﺍﻟﻠﻪ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻓﻲ ﺍﻟﻨﻮﻡ ﻓﻘﺎﻝ: "ﻳﺎ ﻋﺘﺒﻲ ﺇﻟﺤﻖ ﺍﻷﻋﺮﺍﺑﻲ ﻭﺑﺸﺮﻩ ﺑﺄﻥ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻗﺪ ﻏﻔﺮ ﻟﻪ".
👆ഇമാം നവവി(റ) തൻറെ ഈളാഹിൽ ഇസ്തിഗാസ രേഖപ്പെടുത്തുന്നു



👆ഇമാം നവവി(റ) തൻറെ الأذكار ൽ ഇസ്തിഗാസ രേഖപ്പെടുത്തുന്നു

الإسلام) എന്ന് വിശേഷിപ്പിക്കപ്പെട്ട വിശുദ്ധ ഇസ്ലാമിനു വേണ്ടി ജീവിതം സമര്പ്പിച്ച മഹാനാണ് ഇമാം ഗസ്സാലി(റ) അവിടുന്ന് തന്റെ إحياء علوم الدين എന്ന പ്രശസ്തമായ കിത്താബിൽ പറയുന്നത് കാണുക.
↓↓↓↓

ﺛﻢ ﻳﺮﺟﻊ ﻓﻴﻘﻒ ﻋﻨﺪ ﺭﺃﺱ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺑﻴﻦ ﺍﻝﻗﺒﺮ ﻭﺍﻻﺳﻄﻮﺍﻧﺔ ﺍﻟﻴﻮﻡ ﻭﻳﺴﺘﻘﺒﻞ ﺍﻟﻘﺒﻠﺔ ﻭﻟﻴﺤﻤﺪ ﺍﻟﻠﻪ ﻋﺰ ﻭﺟﻞ ﻭﻟﻴﻤﺠﺪﻩ ﻭﻟﻴﻜﺜﺮ ﻣﻦ ﺍﻟﺼﻼﺓ ﻋﻠﻰ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺛﻢ ﻳﻘﻮﻝ ﺍﻟﻠﻬﻢ ﺇﻧﻚ ﻗﺪ ﻗﻠﺖ ﻭﻗﻮﻟﻚ ﺍﻟﺤﻖ ﻭﻟﻮ ﺃﻧﻬﻢ ﺇﺫ ﻇﻠﻤﻮﺍ ﺃﻧﻔﺴﻬﻢ ﺟﺎﺀﻭﻙ ﻓﺎﺳﺘﻐﻔﺮﻭﺍ ﺍﻟﻠﻪ ﻭﺍﺳﺘﻐﻔﺮ ﻟﻬﻢ ﺍﻟﺮﺳﻮﻝ ﻟﻮﺟﺪﻭﺍ ﺍﻟﻠﻪ ﺗﻮﺍﺑﺎ ﺭﺣﻴﻤﺎ ﺍﻟﻠﻬﻢ ﺇﻧﺎ ﻗﺪ ﺳﻤﻌﻨﺎ ﻗﻮﻟﻚ ﻭﺃﻃﻌﻨﺎ ﺃﻣﺮﻙ ﻭﻗﺼﺪﻧﺎ ﻧﺒﻴﻚ ﻣﺘﺸﻔﻌﻴﻦ ﺑﻪ ﺇﻟﻴﻚ ﻓﻲ ﺫﻧﻮﺑﻨﺎ ﻭﻣﺎ ﺃﺛﻘﻞ ﻇﻬﻮﺭﻧﺎ ﻣﻦ ﺃﻭﺯﺍﺭﻧﺎ ﺗﺎﺋﺒﻴﻦ ﻣﻦ ﺯﻟﻠﻨﺎ ﻣﻌﺘﺮﻓﻴﻦ ﺑﺨﻄﺎﻳﺎﻧﺎ ﻭﺗﻘﺼﻴﺮﻧﺎ ﻓﺘﺐ ﺍﻟﻠﻬﻢ ﻋﻠﻴﻨﺎ ﻭﺷﻔﻊ ﻧﺒﻴﻚ ﻫﺬﺍ ﻓﻴﻨﺎ ﻭﺍﺭﻓﻌﻨﺎ ﺑﻤﻨﺰﻟﺘﻪ ﻋﻨﺪﻙ ﻭﺣﻘﻪ ﻋﻠﻴﻚ
↑↑↑↑↑↑↑↑↑↑

നബി(സ)യെക്കൊണ്ട് ശഫാഅത്ത് തേടാൻ ഇമാം ഗസ്സാലി(റ) പഠിപ്പിക്കുന്നു.(إحياء علوم الدين. 1/259)

ഇമാം ഗസ്സാലി(റ) ശിര്‍ക്കിന് ആഹ്വാനം ചെയ്യുമെന്ന് വിശ്വസിക്കാമോ..??

ഈ പണ്ഡിതർക്കൊന്നും ഷിർക്കും തവ്ഹീദും മനസ്സിലായില്ലെന്ന് പറഞ്ഞാൽ അരാണ് വിശ്വസിക്കുക.???!!!
**************
വിശുദ്ധ ഇസ്ലാമിന്റെ പ്രബോധന വഴിയിൽ ജീവിതം സമർപ്പിച്ച് പിൻ തലമുറക്ക് ഇസ്ലാമിന്റെ കർമ്മ പാഠങ്ങള്‍ പകർന്നുകൊടുക്കുന്നതിന് വേണ്ടി അമൂല്യങ്ങളായ ധാരാളം ഗ്രന്ഥങ്ങള്‍ രചിക്കുകയും ലോകതിന്റെ വൈജ്ഞാനിക മുന്നേറ്റങ്ങളുടെ ചാലക ശക്തികളായി ജീവിക്കുകയും ചെയ്ത ഇവരൊക്കെ ശിർക്കിന്റെ വാഹകരാണെന്ന് പറയാൻ ഒരു മുസ്ലിമിന്ന് കഴിയില്ല.

------------ .. ..... -- ....'- ..... _
..🔺🔺🔺🔺🔺🔺🔺🔺🔺ഒഹാബി
കുഞ്ഞാപ്പു.
:
എന്നാൽ ശിര്ക്ക് അള്ളാഹു പൊറുക്കാത്ത പാപമാണെന്നും ശിര്ക്ക് ചെയ്തവന്റെ അമലുകൾ മുഴുവനും ബാഥ്വിൽ ആയിപ്പോകും എന്നും അവസാനം അവൻ ശാശ്വതമായി നരകത്തിൽ പ്രവേശിക്കപ്പെടും എന്നും ഉള്ള കാര്യത്തിൽ ആർക്കും അഭിപ്രായ വിത്യാസം ഇല്ലതാനും

മറുപടി

പക്ഷെ എന്താണ് ശിർക്ക് എന്ന് തീരുമാന മാവാത്ത ഏക പ്രസ്താനം വഹാബിസമാ ണ്. അവർ തന്നെ പരസ്പരം ശിർക്കാരോപ്പിച്ചു കൊണ്ടിരിക്കുന്നു -
അത് ആദ്യം തീരുമാനമായതിന്ന് ശേഷം മുസ്ലിം പണ്ഡിതന്മാരെയും പൊതുജനങ്ങളെയും ശിർക്കാരോപിച്ചാൽ മതി.

٨١ - أَخْبَرَنَا أَحْمَدُ بْنُ عَلِيِّ بْنِ الْمُثَنَّى حَدَّثَنَا محمد بن مرزوق٢حَدَّثَنَا مُحَمَّدُ بْنُ بَكْرٍ عَنِ الصَّلْتِ بْنِ بَهْرَامَ١ حَدَّثَنَا الْحَسَنُ حَدَّثَنَا جُنْدُبٌ الْبَجَلِيُّ فِي هَذَا الْمَسْجِدِ أَنَّ حُذَيْفَةَ حَدَّثَهُ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وسلم: "إن مَا أَتَخَوَّفُ عَلَيْكُمْ رَجُلٌ قَرَأَ الْقُرْآنَ حَتَّى إِذَا رُئِيَتْ بَهْجَتُهُ عَلَيْهِ وَكَانَ رِدْئًا لِلْإِسْلَامِ غَيَّرَهُ إِلَى مَا شَاءَ اللَّهُ فَانْسَلَخَ مِنْهُ وَنَبَذَهُ وَرَاءَ ظَهْرِهِ وَسَعَى عَلَى جَارِهِ بِالسَّيْفِ وَرَمَاهُ بِالشِّرْكِ قَالَ قُلْتُ يَا نَبِيَّ اللَّهِ أَيُّهُمَا أَوْلَى بِالشِّرْكِ الْمَرْمِيُّ أَمِ الرَّامِي قَالَ بل الرامي"٢. [٢٢:٣]
ഈ ഹദീദ് വിരൽ ചൂണ്ടുന്നത് മുസ്ലിം ഉമ്മത്തിനെ മുശ്രിക്കാക്കി അവസാനം തമ്മ തമ്മിൽ കാഫിറാക്കി മുന്നേറുന്ന ഈ Oഹാബികളിലേക്ക് തന്നെയല്ലെ✅✅✅✅
സ്വഹീഹ് ഇബ്നു ഹിബ്ബാൻ, ഹദീസ് നമ്പർ 81
നബി(സ) പറയുന്നു:
"ഞാൻ നിങ്ങളിൽ കഠിനമായി ഭയക്കുന്നത് ഖുർആൻ 'പഠിച്ച ' ഒരാളെയാണ്. അങ്ങനെ അതിന്റെ ഭംഗി അവനിൽ കാണപ്പെട്ടാൽ , ഇസ്ലാമിന്റെ 'രക്ഷകനും പോരാളിയുമൊക്കെ' ആയി അയാൾ വരും . പിന്നെ അയാൾ ഖുർആനിനെ (ആശയങ്ങളെ ) മാറ്റി മറിക്കും. പിന്നീട് ഖുർആൻ തന്നെയും വലിച്ചെറിഞ്ഞു , അയൽവാസിയെ കൊല്ലാൻ വാളെടുത്തു ഓടിപ്പോകും *ശിർക് ആരോപിച്ച് കൊണ്ട്"*
സ്വഹാബി ചോദിച്ചു ,"അവരിൽ ആർക്കാണ് യഥാർത്ഥത്തിൽ ശിർക് യോജിക്കുന്നത് ?" തിരു നബി (സ) പറഞ്ഞു : "ആരോപിച്ചവന് തന്നെ !" (സ്വഹീഹ് ഇബ്നു ഹിബ്ബാൻ)

---------- .. ..... -- ....'- ..... _🔺🔺🔺🔺🔺🔺🔺🔺🔺ഒഹാബി
കുഞ്ഞാപ്പു

അതുപോലെ ജാഹിസ് എന്ന് പറഞ്ഞാൽ അനുവദനീയം ആണെന്നും പ്രവ്യത്തിച്ചാൽ കൂലി കിട്ടില്ല ഉപേക്ഷിച്ചാൽ കുറ്റവും ഇല്ല എന്നും എല്ലാവരും അംഗീകരിക്കുന്ന കാര്യവും ആണല്ലോ.

യാഥാർഥ്യം ഇതായിരിക്കെ
പരലോകത്ത് വെച്ചു നമ്മുടെ വിചാരണ നടക്കുമ്പോൾ  ഇസ്തിഗാസ ശിർക്കാണ്‌ എന്നാണ് ബോദ്ധ്യപ്പെടുന്നതെങ്കിൽ എന്തായിരിക്കും സഹോദരന്മാരെ നമ്മുടെ അവറസ്ഥ.


മറുപടി
അങ്ങനെ ബോധ്യപെടില്ല കാരണം
 1 അത് ലോക പണ്ഡിതന്മാർ മുഴുവനും അങ്ങീകരിച്ചതും സലഫുസാലിഹീങ്ങളുടെ ചര്യയുമാണ്
2 'അത് ശിർക്കാണന്ന് ഇത് വരെ ഒരാൾക്കും തെളിയിക്കാൻ സാദിച്ചിട്ടില്ല

3 . പരലോകത്ത് വെച്ചും ജനങ്ങൾ ഏറ്റവും പ്രയാസ ഘട്ടത്തിൽ അമ്പിയാക്കളോട് ഇസ്തിഗാസ ചെയ്യുമെന്ന് നബി  സ്വ പറഞ്ഞിട്ടുണ്ട് .

4.ഇസ്തിഗാസ ചെയ്തതിന്റെ പേരിൽ ഖബറിൽ സി ക്ഷ ലഭിച്ചിരുന്നെങ്കിൽ നാളെ മഹ്‌ഷറയിൽ എങ്കിലും നേരിട്ട് അല്ലാഹുവിനോട് മാത്രം ഇസ്തിഗാസ ചെയ്യുമായിരുന്നു.  അവിടെയും അല്ലാഹു ഘണ്ട നാടിയേക്കാൾ അടുത്ത വൻ തന്നെയല്ലേ

- - - - - .. ----------- . --------------🔺🔺🔺🔺🔺🔺🔺🔺🔺ഒഹാബി
കുഞ്ഞാപ്പു

എന്നാൽ ജാഹിസാണ് എന്നാണ് ബോദ്ധ്യപ്പെടുന്നതെങ്കിൽ നമുക്ക് ആർക്കും ഒന്നും നഷ്ടപ്പെടാൻ ഇല്ലല്ലോ സഹോദരന്മാരെ.

മറുപടി
നഷ്ടപെടാനുണ്ട്  പണ്ഡിതന്മാർ മുഴുവനും നരകത്തിൽ പോവേണ്ടി വരും കാരണം അവരല്ലാം ഇതിഗാസ ചെയ്തവരും  ശിർക്കാണന്ന് പറയാത്തവരുമാണ്
- - - - - .. ----------- . --------------🔺🔺🔺🔺🔺🔺🔺🔺🔺ഒഹാബി

കുഞ്ഞാപ്പു

അപ്പോൾ ഒരു ബുദ്ദിയുള്ള മനുഷ്യൻ എന്താണ് ചെയ്യുക.

തർക്കത്തിൽ ഇരിക്കുന്ന ഇസ്തിഗാസ ഉപേക്ഷിക്കുകയല്ലേ ചെയ്യുക.

.
മറുപടി
അത് പുണ്യമാണന്ന് മനസ്സിലാക്കി ഇസ്തിഗാസ ചെയ്യും
കാരണം
1 അത് ലോക പണ്ഡിതന്മാർ മുഴുവനും അങ്ങീകരിച്ചതും സലഫുസാലിഹീങ്ങളുടെ ചര്യയുമാണ്
2 'അത് ശിർക്കാണന്ന് ഇത് വരെ ഒരാൾക്കും തെളിയിക്കാൻ സാദിച്ചിട്ടില്ല.

🔺🔺🔺🔺🔺🔺🔺🔺🔺ഒഹാബി
കുഞ്ഞാപ്പു

ഇനി ബിദ്അ ത്തിന്റെ കാര്യം എടുക്കാം,

ഇപ്പോൾ നമ്മുടെ ഇടയിൽ പ്രചരിപ്പിക്കപ്പെടുന്ന നമ്മുടെ മുൻഗാമികൾ ആരും ചെയ്തിട്ടില്ലാത്ത കേട്ടിട്ട് പോലും ഇല്ലാത്ത
കുത്ത് റാത്തീബ്
റാത്തീബ്


മറുപടി
റിഫാഈറാത്തി ബിൽ ഉള്ളത് ധാരാളം ദിക്റുകൾ ആണ്.ദിക്റ് ചൊല്ലണമെന്ന് ഖുർആനിലും ഹദീസിലുമുണ്ട് -

പിന്നെ അതിലുള്ളത് ശരിരത്തെ മുറിപെടുത്തുകയും സുഖപെടുത്തുകയും ചെയ്യലാണ് ' അത് രിഫാഈ ശൈഖിനെ ഇസ്തിഗാസ ചെയ്തു അവരുടെ കറാമത്ത് കൊണ്ട് പെട്ടന്ന് മുറിവ് സുഖപെടലാണ്   ശരീരത്തിന് വേദനയോ അപകട മോ പറ്റാത്ത നിലക്ക് ഇങ്ങനെ ചെയ്യുന്നത്  ഹറാമല്ല എന്ന് പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്  (ഫതാവാകുർദി) ഖാലിദ് റ കറാമത്ത് കാണിക്കാൻ വേണ്ടി വിഷം കുടിച്ചത് അതിന് തെളിവാണ്.

🔺🔺🔺🔺🔺🔺🔺🔺🔺ഒഹാബി

കുഞ്ഞാപ്പു

ആണ്ടുനേർച്ച

-മറുപടി

ആണ്ടിലൊരിക്കൽ മഹാന്മാരെ സന്ദർശിക്കുക എന്നത് നബി സ്വ ചെയ്തതാണ് അവിടെന്ന്  ആണ്ടിൽ ഉഹ്ദ് ശുഹദാക്കളെ സന്ദർശിച്ചിരുന്നു.
അതിന്നാണ് ആണ്ട് കഴിക്കൽ എന്ന് പറയുന്നത് '

🔺🔺🔺🔺🔺🔺🔺🔺🔺ഒഹാബി
കുഞ്ഞാപ്പു:

മൌലൂദ്
നബിദിനാഘോഷം

-മറുപടി

മഹാന്മാരുടെ മദ്ഹ് പറയലാണ് മൗലിദിൽ ഉള്ളത് അത് പുണ്യമാണ്.

നബി സ്വയുടെ ജന്മത്തിൽ സന്തോ സന്തോശിക്കലും അവിടെത്തെ മഹത്വം പറയലുമാണ് നബിദിനാഘോഷം കൊണ്ട് ഉദ്ധേശ്യം അത് പുണ്യമാണ്
🔺🔺🔺🔺🔺🔺🔺🔺🔺
കുഞ്ഞാപ്പു:ഒഹാബി

4,  40, 100(ആണ്ടു)
ചാവടിയന്തിരം

മറുപടി

*[1 ﻥ ﺳﻔﻴﺎﻥ ﻗﺎﻝ : ﻗﺎﻝ ﻃﺎﻭﺱ : ﺇﻥ ﺍﻟﻤﻮﺗﻰ ﻳﻔﺘﻨﻮﻥ ﻓﻲ ﻗﺒﻮﺭﻫﻢ ﺳﺒﻌﺎ ، ﻓﻜﺎﻧﻮﺍ ﻳﺴﺘﺤﺒﻮﻥ ﺃﻥ ﻳﻄﻌﻢ ﻋﻨﻬﻢ ﺗﻠﻚ ﺍﻷﻳﺎﻡ * .
*സുഫ്യാന്(റ)വില് നിന്ന് നിവേദനം. അദ്ദേഹം പറയുന്നു. ത്വാഊസ് (റ) പ്രസ്താവിച്ചി രിക്കുന്നു: “നിശ്ചയം, മരണപ്പെട്ടവര് ഏഴുദിവസം അവരുടെ ഖബ്റുകളില് വിഷമാവസ്ഥയിലായിരിക്കും. ആയതിനാല് സ്വഹാബിമാര് അത്രയും ദിവസം അവര്ക്കുവേണ്ടി ഭക്ഷണം ദാനംചെയ്യാന് ഇഷ്ടപ്പെട്ടിരുന്നു” (അല്ഹാവി ലില് ഫതാവാ 2/216)*
*"ഏഴ് ദിവസം (മരണ വീട്ടില്) ഭക്ഷണം കൊടുക്കുക എന്ന ചര്യ സ്വഹാബാക്കളുടെ കാലം മുതല് മക്കയിലും മദീനയിലും നിലനിന്നുപോരുന്ന കാര്യമാണ് (അല് ഹാവീലില് ഫതാവാ

മരണദിവസം മുതൽ തുടർന്ന് ഏഴു ദിവസം മയ്യിത്തിന്റെ പേരിൽ ഭക്ഷണം വിതരണം ചെയ്യന്നത് പുണ്യ കർമ്മമായി സ്വഹാബിമാർ കണ്ടിരുന്നു.
👇🏻👇🏻
*📚സ്വഹാബിമാരുടെ ശിഷ്യ ഗണങ്ങളിൽ പ്രഗൽഭനായ ത്വാഊസ്(റ) നെ ഉദ്ദരിച്ച് ഇമാം അഹ്മദ്(റ) "സുഹ്ദ്" എന്ന ഗ്രന്ഥത്തിൽ പറയുന്നു:"നിശ്ചയം മരണപ്പെട്ടവർ ഏഴു ദിവസം ഖബ്റുകളിൽ പരീക്ഷിക്കപ്പെടും.അതിനാല അത്രേയും ദിവസം അവർക്ക് വേണ്ടി ഭക്ഷണം ദാനം ചെയ്യാൻ സ്വഹാബിമാർ ഇഷ്ടപ്പെട്ടിരുന്നു". (അൽഹാവീലിൽഫതാവാ : 2/270)📚*
*ഹാഫിള് അബൂനുഐം (റ) "ഹില്യത്തുൽഔലിയാഅ" (4/11) ലും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേ ആശയം മറ്റൊരു താബിഈ പ്രമുഖൻ ഉബൈദുബ്നു ഉമൈറി(റ) നെ ഉദ്ദരിച്ച് ഇബ്നു ജുറൈജ് (റ) "മുസ്വന്നഫ്"-ൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഹാഫിള് സൈനുദ്ദീൻ ഇബ്നു റജബ് (റ) മുജാഹിദ് (റ) നെ തൊട്ട് "അഹ് വാലുൽ ഖുബൂർ" എന്ന ഗ്രന്ഥത്തിലും ഇക്കാര്യം നിവേദനം ചെയ്തിട്ടുണ്ട്.ഇബ്നു ഹജറുൽ അസ്ഖലാനി (റ) യുടെ "അൽ മത്വാലിബുൽ അലിയ്യ" എന്ന ഗ്രന്ഥത്തിലും പ്രസ്തുത പരമാർശം കാണാം.*
എഴുപതോളം സ്വഹാബിമാരെ നേരിൽ കണ്ടവരാണ് മഹാനായ ത്വാഊസ്(റ). നബി(സ) യുടെ ജീവിത കാലത്ത് തന്നെ ജനിച്ചവരാണ് ഉബൈദുബ്നു ഉമർ(റ).അദ്ദേഹത്തെ സ്വഹാബിയാണെന്ന് പറഞ്ഞവരുമുണ്ട്. പ്രമുഖ സ്വാഹാബി വര്യൻ ഇബ്നു അബ്ബാസ്(റ) യുടെ ശിഷ്യൻ ഇക് രിമ(റ) യുടെ പ്രധാന ശിഷ്യഗണങ്ങളിൽ ഒരാളാണ് മുജാഹിദ്(റ).
ഇമാം അഹ്മദ്(റ), അബൂനുഐം(റ), ഇബ്നു റജബ് (റ) എന്നിവരിൽ നിന്ന് പ്രസ്തുത താബിഈ പണ്ഡിതൻമാരിലേക്ക് ചെന്നെത്തുന്ന നിവേദക പരമ്പര പ്രബലമാണെന്ന് ഹാഫിള് ജലാലുദ്ദീൻ സുയൂതി(റ) " അൽ ഹാവീലിൽ ഫതാവാ" (2/371) എന്നാ ഗ്രന്ഥത്തിൽ സലക്ഷ്യം പ്രതിപാദിച്ചിട്ടുണ്ട്.
*ഇമാം സുയൂതി(റ) എഴുതുന്നു:'സ്വഹാബിമാർ പ്രവർത്തിച്ചിരുന്നു' എന്ന താബിഉകളുടെ (സ്വഹാബത്തിന്റെ ശിഷ്യഗണങ്ങൾ) പ്രസ്താവനക്ക് രണ്ടു വിശദീകരണമാണുള്ളത്. നബി(സ) യുടെ ജീവിത കാലത്ത് അങ്ങനെ പതിവുണ്ടായിരുന്നുവെന്നും നബി(സ) അതറിയുകയും അനുവദിക്കുകയും ചെയ്തിരുന്നുവെന്നുമാണ് ഒന്ന്. സ്വാഹാബിമാർ അങ്ങനെ ചെയ്തിരുന്നു എന്നതാണ് രണ്ടാം വിശദീകരണം. ഇത് പ്രകാരം ആ വിഷയത്തിൽ സ്വഹാബിമാർ ഏകാഭിപ്രായക്കാരായിരുന്നുവെന്നാണ് പ്രസ്തുത പ്രസ്താവന വ്യക്തമാക്കുന്നതെന്ന് ഒരു പട്ടം പണ്ഡിത മഹത്തുക്കൾ അഭിപ്രായപ്പെടുന്നു. (അൽ ഹാവീ: 2/377)*
രണ്ടായാലും അത് പ്രമാണമായി സ്വീകരിക്കാമെന്ന് ഇമാം സുയൂതി(റ) തുടർന്ന് സമർത്ഥിക്കുന്നുണ്ട്.
*ഇമാം സുയൂതി(റ) തന്നെ പറയട്ടെ.
*📚ഏഴു ദിവസം മരിച്ചവരുടെ പേരില് അന്നദാനം നടത്തുകയെന്നസുന്നത്ത് മക്കയിലും മദീനയിലും ഈ സമയം വരെ നിലനിന്നുവന്ന ഒന്നാണെന്ന് എനിക്ക് വിവരം ലഭിച്ചിരിക്കുന്നു. സ്വഹാബത്തിന്റെ കാലം തൊട്ട് ഇന്നേവരെ പ്രസ്തുത ആചാരം ഉപേക്ഷിക്കപെട്ടിട്ടില്ലെന്നും പിൻഗാമികൾ മുൻഗാമികളെ പിന്തുടർന്ന് ചെയ്ത് വരുന്ന ആചാരമാണ് അതെന്നുമാണ് ഇത് കാണിക്കുന്നത്.(ഹാവി: 2/375)📚*
*മഹാനായ മുഹമ്മദുബ്നു ആബിദ്(റ) വിന്റെ ഫതാവയിൽ ഇപ്രകാരം കാണാം.ഒന്നിനോ രണ്ടിനോ മൂന്നിനോ ഇരുപതിണോ നാല്പതിനോ കൊല്ലത്തിലൊരിക്കലൊ മരണ വീട്ടുക്കാർ ഭക്ഷണം തയ്യാറാക്കി മയ്യിത്തിന്റെ പേരിൽ ദാനം ചെയ്യുന്ന സമ്പ്രദായം പഴയ കാലം മുതൽ നടന്നു വരുന്ന ഒന്നാണ്. പണ്ഡിതന്മാർ അതിൽ പങ്കെടുക്കാറുണ്ട്. ആരും അതിനെ വിമര്ഷിക്കാറില്ല. ഇതേക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്ത്? പിതാവിന്റെ ഫതാവയെ ഉദ്ദരിച്ച് അദ്ദേഹം കൊടുത്ത മറുവടിയിതാണ്.
മയ്യിത്തിനു വേണ്ടി പ്രാർത്ഥിക്കുവാൻ ഒരുമിച്ച് കൂടുന്നവർക്ക് ഭക്ഷണം തയ്യാറാക്കി കൊടുക്കുന്നത് നല്ല സംഗതിയാണ്. നിയ്യത്തനുസരിച്ചാണല്ലോ ഇതൊരു പ്രവർത്തിയും വിലയിരുത്തപ്പെടുന്നത്,അതൊരിക്കലും ബിദ്അത്തല്ല.ഇതേ ആശയം"ഇഫ്ളാത്തുൽ അന്വാർ" (പേ:386) ലും കാണാവുന്നതാണ്.
മരണ ദിവസം മയ്യിത്തിന്റെ വീട്ടുകാർക്ക് ഭക്ഷണം തയ്യാറാക്കിക്കൊടുക്കുന്നതിനെ പറ്റി *ഇബ്നു ഹജർ(റ) എഴുതുന്നു: മരണ ദിവസം മയ്യിത്തിന്റെ വീട്ടുകാർക്ക് ഭക്ഷണം പാകം ചെയ്ത് കൊടുക്കൽ അയൽക്കാർക്കും അകന്ന ബന്ധുക്കൾക്കും സുന്നത്താണ്. "ജഅഫർ(റ) രക്ത സാക്ഷിയായപ്പോൾ അദ്ദേഹത്തിൻറെ വീട്ടുകാർക്ക് ഭക്ഷണമുണ്ടാക്കിക്കൊടുക്കാൻ നബി(സ) സ്വഹാബത്തിനു നിർദ്ദേശം നൽകിയ ഹദീസാണ് ഇതിനു പ്രമാണം. ഭക്ഷണമുണ്ടാക്കുന്നതിൽ നിന്ന് അവരെ ജോലിയാക്കിക്കളയുന്ന കാര്യം അവർക്ക് വന്നിരിക്കുന്നുവെന്ന് നബി(സ) അതിനുകാരണം പറയുകയും ചെയ്തു. ലജ്ജ നിമിത്തമോ പൊറുതികേട് കാരണമോ അവർ ഭക്ഷണം കഴിക്കാതിരിക്കാൻ സാധ്യതയുള്ളതിനാൽ ഭക്ഷണം കഴിക്കുവാൻ അവരെ നിർബന്ധിക്കൽ സുന്നത്താണ്. (തുഹ്ഫ : 3/207)*
*ചുരുക്കത്തിൽ മരപ്പെട്ടവരുടെ പരലോക രക്ഷക്കു വേണ്ടി ഖുർആൻ, ദിക്ർ, മൗലീദ്, തുടങ്ങിയ പ്രതിഫലാർഹമായവ ഓതി മയ്യിത്തിന്റെ പേരിൽ ഹദ് യ ചെയ്ത് പ്രാർത്ഥിക്കുകയും അവരുടെ പേരിൽ അന്നദാനം നടത്തുകയും ചെയ്യുന്ന ചടങ്ങാണ് മുസ്ലിംകളുടെ അടിയന്തിരം.മരണപ്പെട്ടവർക്ക് പ്രാർത്ഥിക്കുവാനും അവരുടെ പേരിൽ ദാനധർമ്മംചെയ്യാനും വിശുദ്ദ ഇസ്ലാം നിർദ്ദേശിച്ചിട്ടുള്ളതുമാണ്.ഈ ഉദ്ദേശത്തോടെയുള്ള ഇത്തരം ചടങ്ങുകൾ അനിസ്ളാമികമാണെന്നോ ബിദ്അതാണെന്നോ ലോകത്തു വഹാബികളല്ലെതെ വേറെയാരും പറഞ്ഞിട്ടില്ല.*
🔺🔺🔺🔺🔺🔺🔺🔺🔺

 പിന്നെ മുസ്ലിമിങ്ങൾ ആരും ചാവാറില്ല വഹാബികൾ ചാവാറുണ്ടങ്കിൽ കുഴപ്പവുമില്ല
-

🔺🔺🔺🔺🔺🔺🔺🔺🔺
ഒഹാബി
കുഞ്ഞാപ്പു
:
ഖത്തപ്പുര


മറുപടി
ഇമാം ശാഫിഈ(റ) അൽ ഉമ്മിൽ പറയുന്നത് കാണുക.
ﻭﺃﺣﺐ ﻟﻮ ﻗﺮﺃ ﻋﻨﺪ ﺍﻟﻘﺒﺮ ﻭﺩﻋﻲ ﻟﻠﻤﻴﺖ ‏( ﺍﻷﻡ : ٣٢٢ / ١ ‏)
ഖബ്റിനരികിൽ വെച്ച് ഖുർആൻ പാരായണം ചെയ്ത് മയ്യിത്തിനുവേണ്ടി പ്രാർത്ഥിക്കുന്നതിനെ ഞാനിഷ്ടപ്പെടുന്നു. (അൽ ഉമ്മ്. 1/322)
ഇമാം നവവി റ പറയുന്നു
الإمام النووي في "المجموع" (5/311، ط. دار الفكر): [قال أصحابنا: ويُستحب للزائر أن يُسلِّم على المقابر، ويدعو لمن يزوره ولجميع أهل المقبرة، والأفضل أن يكون السلام والدعاء بما ثبت في الحديث، ويُسْتَحَبُّ أن يقرأ من القرآن ما تيسَّر ويدعو لهم عقبها، نصَّ عليه الشافعيُّ، واتفق عليه الأصحاب] اهـ.

ഖുർആനിൽ നിന്ന് എളുപ്പമായത് പാരായണം ചെയ്ത് ഉടനെ മരണപ്പെട്ടവർക്കുവേണ്ടി പ്രാർത്ഥിക്കൽ സുന്നത്താണ്. ഇക്കാര്യം ഇമാം ശാഫിഈ(റ) വ്യക്തമായി പ്രസ്ഥാപിച്ചിരിക്കുന്നു'. അതിന്റെ മേൽശാഫി പണ്ഡിതന്മാർ ഏകോപ്പിച്ചിരിക്കുന്നു: (ശർഹുൽ മുഹദ്ദബ്: 5/311)

ഇമാം നവവി റ അദ്കാറിൽ പറയുന്നു.


وقال في "الأذكار" (1/288، ط. دار ابن حزم): [ويُسْتَحَبُّ أن يقعد عنده بعد الفراغ ساعةً قدر ما يُنحر جزور ويقسم لحمها، ويشتغل القاعدون بتلاوة القرآن، والدعاء للميت، والوعظ، وحكايات أهل الخير، وأحوال الصالحين. قال الشافعي والأصحاب: يُستحب أن يقرؤوا عنده شيئًا من القرآن؛ قالوا: فإن ختموا القرآن كله كان حسنًا] اهـ.
മറമാടിയതിന്ന് ശേഷം ഒട്ടകത്തെ അറുത്ത് മാംസ വിതരണം നടത്തുന്ന സമയം മയ്യിത്തിന്നരികെ ഇരിക്കൽ പുണ്യമാണ്.
ഖുർആൻ പാരായണം മയ്യിത്തിനുള്ള പ്രാർഥന പ്രഭാഷണം (വഅള് ) സ്വാലിഹീങ്ങളുടെയും അവസ്ഥകളും മഹാന്മാരുടെ ചരിത്രങ്ങൾ പറയൽ (മൗലിദ് പാരായണം ) എന്നിവ കൊണ്ട് ജോലിയാവണം .

ശാഫിഈ ഇമാമും അനുയായികളും പറഞ്ഞു.
ഖുർആനിന്റെ ഒരു ഭാഗം ഖബറിന്റെ അരികെ ഓതാണ്ടതാണ്.
ഖബറിന്നരികെ നിന്ന് കൊണ്ട് വിശുദ്ധ ഖുർആൻ ഖതം ആക്കിയാൽ ഏറ്റവും നല്ലതാണ്. (അദ്കാർ ഇമാം നവവി 288
)
ഇമാം നവവി റിയാളുസ്വാലിഹീനിൽ പറയുന്നു.
وقال في "رياض الصالحين" (1/295، ط. مؤسسة الرسالة): [قال الشافعي رحمه الله: ويُستحب أن يُقرأ عنده شيءٌ مِن القرآن، وإن ختموا القرآن عنده كان حسنًا] اهـ.
ശാഫിഈ ഇമാം പറഞ്ഞു.
ഖുർആനിന്റെ ഒരു ഭാഗം ഖബറിന്റെ അരികെ ഓതാണ്ടതാണ്.
ഖബറിന്നരികെ നിന്ന് കൊണ്ട് വിശുദ്ധ ഖുർആൻ ഖതം ആക്കിയാൽ ഏറ്റവും നല്ലതാണ്.(       റിയാളുസ്വാലിഹീൻ       295)


ചുരുക്കത്തിൽ ഇനിയും ധാരാളം തെളിവുകൾ ഉണ്ട്.

ഇതിൽ നിന്നല്ലാം മയ്യിത്തിന്റെ അരികിൽ വെച്ചും ഖബറിന്നരികിൽ ഖതം പുര കെട്ടിയും ഖുർആൻ പാരായണം ചെയ്യുന്ന രീതി പുണ്യമാണെന്ന് ഇമാം ശാഫി റ വും മറ്റു പണ്ഡിതന്മാരും ഏകോപ്പിച്ചതും
അവർ എല്ലാവരും ഏകോപിച്ചതും
അവരിൽ ഒരാൾക്കും തന്നെ തർക്കമില്ലാത്തതുമാണ്.

ഇത്രയും വെക്തമായ  ശാഫിഈ ഇമാമും നവവി .ഇമാമും അനുയായികളും പറഞ്ഞിട്ടും ശാഫിഈ മദ്ഹബിൽ ഖുർആൻ പാരായണം ചെയ്യരുത് എന്നാണ് പറയുന്നത് എന്ന മുജാഹിദ് വാദം വെള്ളം ചേർക്കാത്ത കളവാണ് -
എന്ന് മനസ്സിലാക്കാം.

😠മറ്റു മദ്ഹബുകൾ

ഇനി മറ്റു മദ്ഹബിന്റെ വീക്ഷണം എന്ത് എന്ന് നോക്കാം '
മുല്ലാ അലിയുiൽ ഖാരി  റ പറയുന്നു.

وَقَالَ الْقُرْطُبِيُّ: حَدِيثُ اقْرَءُوا عَلَى مَوْتَاكُمْ يس هَذَا يُحْتَمَلُ أَنْ تَكُونَ هَذِهِ الْقِرَاءَةُ عِنْدَ الْمَيِّتِ فِي حَالِ حَيَاتِهِ، وَيُحْتَمَلُ أَنْ تَكُونَ عِنْدَ قَبْرِهِ، كَذَا ذَكَرَهُ السُّيُوطِيُّ فِي شَرْحِ الصُّدُورِ، ثُمَّ قَالَ: اخْتُلِفَ فِي وُصُولِ ثَوَابِ الْقُرْآنِ لِلْمَيِّتِ، فَجُمْهُورُ السَّلَفِ وَالْأَئِمَّةِ الثَّلَاثَةِ عَلَى الْوُصُولِ  الكتاب: مرقاة المفاتيح شرح مشكاة المصابيح
الملا علي القاري (000 - 1014 هـ = 000 - 1606 م)
മുന്ന് മദ് ഹബിന്റെ  ഇമാമുമാരും സലഫു കളിൽ ( ആദ്യ മൂന്ന് നൂറ്റാണ്ടുകളിൽ ചീ വിച്ചവർ ) ഭൂരി ഭക്ഷവും ഖുർആൻ പാരായണം മരണപെട്ടവർക്ക് ചേരുമെന്നാണ് - ശറഹ് സുദൂറിലും ഇത് പറഞ്ഞിട്ടുണ്ട് (മിർഖാത്ത്)

‏)
ﻭﻗﺎﻝ ﻓﻲ ﻧﻬﺎﻳﺔ ﺍﻟﻤﺤﺘﺎﺝ : " ﻭﻓﻲ ﺍﻟﻘﺮﺍﺀﺓ ﻭﺟﻪ - ﻭﻫﻮ ﻣﺬﻫﺐ ﺍﻷﺋﻤﺔ ﺍﻟﺜﻼﺛﺔ - ﺑﻮﺻﻮﻝ ﺛﻮﺍﺑﻬﺎ ﻟﻠﻤﻴﺖ ﺑﻤﺠﺮﺩ ﻗﺼﺪﻩ ﺑﻬﺎ، ﻭﺍﺧﺘﺎﺭﻩ ﻛﺜﻴﺮ ﻣﻦ ﺃﺋﻤﺘﻨﺎ ... ﻗﺎﻝ ﺍﺑﻦ ﺍﻟﺼﻼﺡ : ﻭﻳﻨﺒﻐﻲ ﺍﻟﺠﺰﻡ ﺑﻨﻔﻊ : ﺍﻟﻠﻬﻢ ﺃﻭﺻﻞ ﺛﻮﺍﺏ ﻣﺎ ﻗﺮﺃﻧﺎﻩ . ﺃﻱ : ﻣﺜﻠﻪ ﻓﻬﻮ ﺍﻟﻤﺮﺍﺩ، ﻭﺇﻥ ﻟﻢ ﻳﺼﺮﺡ ﺑﻪ ﻟﻔﻼﻥ؛ ﻷﻧﻪ ﺇﺫﺍ ﻧﻔﻌﻪ ﺍﻟﺪﻋﺎﺀ ﺑﻤﺎ ﻟﻴﺲ ﻟﻠﺪﺍﻋﻲ، ﻓﻤﺎ ﻟﻪ ﺃﻭﻟﻰ "  ‏) .19/341
ഓത്തിന്റെ നേരെ പ്രതിഫലം മയ്യിത്തിന് ലഭിക്കണമെന്ന് കരുതിയാൽ തന്നെ ചേരുമെന്നാണ (് ഉത്തമ നൂറ്റാണ്ടിൽ ജീവിച്ച ) മൂന്ന് ഇമാമുമാരുടെയും നിലപാട്
നമ്മുടെ മദ്ഹബിലും ആ അഭിപ്രായമുണ്ട്.
നമ്മുടെ ഇമാമുമാർ അതിനെ പ്രഭല പെടുത്തിയിട്ടുണ്ട് -
അല്ലാഹുവേ
ഞങ്ങൾ ഓതിയതിെ തുല്യ പ്രതിഫലം ചേർക്കണേ എന്ന് ദുആ ചെയ്താൽ മയ്യിത്തിന് ഉപകരിക്കുമെന്ന് ഉറപ്പാണ് അതിൽ ഭിന്നതയില്ല. നിഹായ 19/341

ഇബ്നു ഖുദാമ റ  പറയുന്നു.
ﻭﻛﺬﺍ ﻗﺮﺍﺀﺓ ﻭﻏﻴﺮﻫﺎ . ﻗﺎﻝ ﺃﺣﻤﺪ : ﺍﻟﻤﻴﺖ ﻳﺼﻞ ﺇﻟﻴﻪ ﻛﻞ ﺷﻲﺀ ﻣﻦ ﺍﻟﺨﻴﺮ؛ ﻟﻠﻨﺼﻮﺹ ﺍﻟﻮﺍﺭﺩﺓ ﻓﻴﻪ، ﻭﻷﻥ ﺍﻟﻤﺴﻠﻤﻴﻦ ﻳﺠﺘﻤﻌﻮﻥ ﻓﻲ ﻛﻞ ﻣﺼﺮ، ﻭﻳﻘﺮﺀﻭﻥ ﻭﻳﻬﺪﻭﻥ ﻟﻤﻮﺗﺎﻫﻢ ﻣﻦ ﻏﻴﺮ ﻧﻜﻴﺮ، ﻓﻜﺎﻥ ﺇﺟﻤﺎﻋﺎً " ‏( 23 ‏)
ഖിറാഅത്തും മറ്റും ഇബ്രകാരമാണ് മയിത്തിന് ചേരും.
അഹമദ് ഇമാം 'പറഞ്ഞു. എല്ലാ നന്മകളും ചേരും അതിന് വെക്തമായ രേഖകൾ ഉണ്ട് -
എല്ലാ രാജ്യത്തും മുസ്ലിമീങ്ങൾ ഒരു എത്രിപ്പും ഇല്ലാതെ ഖുർആൻ പാരായണം ചെയ്യുകയും മരിച്ചവർക്ക് ഹദിയ ചെയ്യുകയും ചെയ്യുന്നു. അപ്പോൾ അത് ഇജ്മാഉ (പണ്ഡിതരുടെ ഏകോപനം) ആയി
മുഗ്നി ഇബ്നു ഖുദാമ
സലഫുകളിൽ പെട്ട അഹമദ് ബ്ന് ഹമ്പൽ റ വിന്റ മദ്ഹബ് കാണുക
കശ്ഫുൽ ഖനാഉ 4 /441

ഹമ്പലീ മദ്ഹബ്

അർത്ഥം:
ഏതു നല്ല കർമ്മം ചെയ്ത് അതിന്റെ പ്രതിഫലം മയ്യിത്തിന് ഹദ് യ നല്കിയാലും അത് മയ്യിത്തിന് ഉപകരിക്കുന്നതാണ്....മുമ്പ് വിവരിച്ച പ്രമാണങ്ങളും മുസ്ലിം ലോകത്തിന്റെ ഇജ്മാഉം നാം പറഞ്ഞതിന് രേഖയാണ്. നിശ്ചയം എല്ലാ കാലത്തും എല്ലാസ്ഥലങ്ങളിലുമുള്ള മുസ്ലിംകൾ സമ്മേളിച്ച് ഖുർആൻ പാരായണം ചെയ്ത് അതിന്റെ പ്രതിഫലം മരണപ്പെട്ടവർക്ക് ഹദ് യ ചെയ്യാറുണ്ട്. അതിനെ ആരുംതന്നെ വിമർശിച്ചിട്ടില്ല. (അൽ മുഗ്നി. 5/80)

ഇബ്നു ഖുദാമ(റ)  പറയട്ടെ;
അർത്ഥം:
എല്ലാ സ്ഥലങ്ങളിലുമുള്ള മുസ്ലിംകൾ ഒരുമിച്ച് കൂടി ഖുർആൻ പാരായണം ചെയ്ത് മരണപ്പെട്ടവർക്ക് ഹദ് യ ചെയ്യുന്നുണ്ട്. അതിനെ ആരും വിമർശിച്ചിട്ടില്ല. അതിനാല അത് ഇജ്മാഉള്ള വിഷയമായിത്തീർന്നു. (അൽ കാഫീ: 1/313)

ഹനഫീ മദ്ഹബ്

ഖുർആൻ പാരായണത്തിന്റെ പ്രതിഫലം തന്നെ മയ്യിത്തിന് ലഭിക്കുമെന്നതാണ് നമ്മുടെ വീക്ഷണം' (റദ്ദുൽ മുഖ്താർ: 3/152)
ഇതേ ആശയം 'അൽബിനായ ശർഹുൽ ഹിദായ' 3/306, 'അൽഫതാവൽ ഹിന്ദിയ്യ' 1/166, 'അൽബഹ്റുൽ റാഇഖ് ശർഹു കൻസുദ്ദഖാഇഖ്' 2/210 'ശർഹു ഫത്ഹുൽഖദീർ അലൽ ഹിദായ' 2/150 'തബ് യീനുൽ ഹഖാഇഖ്' 2/83 എന്നിവയിലും കാണാവുന്നതാണ്.

മാലികീ മദ്ഹബ്

ഖാളീ ഇയാള്(റ) പറയുന്നു:
അർത്ഥം:
മയ്യിത്തിന്റെ പേരിൽ ഖുർആൻ പാരായണം ചെയ്യൽ സുന്നത്താണെന്ന് ഇതിൽ നിന്ന് പണ്ഡിതന്മാർ പിടിച്ചെടുത്തിരിക്കുന്നു. കാരണം അചേതന വസ്തുവായ രണ്ട് ഈത്തപ്പന മട്ടിലിൽ തസ്ബീഹ് നിമിത്തം മയ്യിത്തിന് ശിക്ഷയിൽ ഇളവുലഭിക്കുമെങ്കിൽ ഖുർആൻ പാരായണം നിമിത്തം എന്തായാലും ഇളവ് ലഭിക്കുമല്ലോ. (ശർഹു ശൈഖ് മുഹമ്മദ് ഖലീഫ: 2/125)
ഇബ്നുൽഹാജ്ജ്(റ) പറയുന്നു:
അർത്ഥം:
മയ്യിത്തിന്റെ വീട്ടിൽ വെച്ച് ഖുർആൻ പാരായണം ചെയ്ത് മയ്യിത്തിലേക്ക് ഹദ് യ നൽകിയാൽ മയ്യിത്തിന് അത് ലഭിക്കുന്നതാണ്. ഖുർആൻ പാരായണത്തിൽ നിന്ന് വിരമിച്ചാൽ അതിന്റെ പ്രതിഫലം മയ്യിത്തിന് ദാനം ചെയ്യുകയോ അതിന്റെ പ്രതിഫലം മയ്യിത്തിന് നല്കാൻ പ്രാർത്ഥിക്കുകയൊ വേണം. അങ്ങനെ ചെയ്യുന്നത് പ്രതിഫലം മയ്യിത്തിന് ലഭിക്കാനുള്ള പ്രാർത്ഥനയാണ്. പ്രാർത്ഥന ചേരുമെന്നതിൽ വീക്ഷണാന്തരമില്ലല്ലോ. (അൽമദ്ഖൽ) (ഇമാം ഖറാഫി(റ)യുടെ 'അൽഫുറൂഖ്' (3/192)

🔺🔺🔺🔺🔺🔺🔺🔺🔺
ഒഹാബി
കുഞ്ഞാപ്പു:

ജാറം മൂടൽ

മറുപടി

പുണ്യാത്മാക്കളുടെ ഖബറിന്മേല്‍ വസ്ത്രം കൊണ്ടുപോയി വെക്കുകയും ബറക്കത്തെടുക്കുകയും ചെയ്യുന്ന ജാറം മൂടല്‍ പുണ്യകര്‍മമാണ്. ജാറം മൂടലിന്റെ ഉദ്ദേശ്യങ്ങളിലൊന്ന് പ്രസ്തുത വസ്ത്രം സ്വദഖ ചെയ്യലാണ്. ഇതു സുന്നത്താണ്. ജാറം മൂടാന്‍ നേര്‍ച്ചയാക്കാവുന്നതും  നേര്‍ച്ചയാക്കിയാല്‍ അത് ചെയ്യല്‍ നിര്‍ബന്ധവുമാണ് (റൂഹുല്‍ ബയാന്‍: 3/400, ഫതാവാ സുയൂഥി: 2/31 കാണുക).

🔺🔺🔺🔺🔺🔺🔺🔺🔺
ഒഹാബി
കുഞ്ഞാപ്പു

ഉറൂസ്

 മറുപടി
ആണ്ടിൽ ഖബർ സന്ദർശിക്കുന്നതിനാണ് ഉറൂസ് എന്ന് പറയുന്നത് അത് നേരത്തേ വിവരിച്ചു.
🔺🔺🔺🔺🔺🔺🔺🔺🔺
ഒഹാബി

കുഞ്ഞാപ്പു

മോഹിദ്ദീൻ മാല
മങ്കൂസ് മൌലൂദ്
Etc etc

മറുപടി

മഹാന്മാരുടെ മദ്ഹ് പറയലാണ് മാലയിലും മൗലിദിലും ഉള്ളത് അത് പുണ്യമാണ്.


🔺🔺🔺🔺🔺🔺🔺🔺🔺
ഒഹാബി
കുഞ്ഞാപ്പു
--
ഇതൊക്കെ ഒഴിവാക്കി
ഖുർആൻ കൊണ്ടും സ്വാഹീഹായ ഹദീസ് കൊണ്ടും വ്യക്തമായി തെളിഞ്ഞ ആർക്കും ഒരു അഭിപ്രായ വ്യത്യാസവും ഇല്ലാത്ത നബി (സ )  പഠിപ്പിച്ച ഒരു പാട് സുന്നത്തായ കർമ്മങ്ങൾ നമ്മുടെ മുമ്പിൽ ഉണ്ടല്ലോ സഹോദരന്മാരെ


മറുപടി
അഭിപ്രായ വിത്യാസമില്ലാത്ത ഒരു കാര്യവുമില്ല. നിസ്കാരത്തിലും നോമ്പിലും ഹജ്ജിലും വരെ അഭിപ്രായ വിത്യാസ മുണ്ട്. അത് കൊണ്ട് അതല്ലാം നിർത്തണമെന്നാണോ?

അല്ലഹാഹുവിന്റെ റസൂലിന്റെ
കാലത്തോ, സ്വഹാബികളുടെ കാലത്തോ,
ഹിജ്റ മുന്നൂറിന്റെ  ഉള്ളിലോ,
മദ്ഹബുകളുടെ ഇമാമുകളുടെ കാലത്തോ
ഉണ്ട് എന്ന് തെളിയിക്കാത്ത തസ്ബീതിന്റെ പദങ്ങളും



അടുത്ത നൂറ്റാണ്ടിലെ
ഇബ്നു അബ്ദുൽ വഹാബ്  കെട്ടി ഉണ്ടാക്കിയ
     തൗഹീദ് വിഭജനവും

കൊടുങ്ങല്ലൂർ കാരൻ ഉണ്ടാക്കിയ ഐക്യ സംഗവും
പലിശ ബാങ്കും

കെ ൻ എം എന്ന പ്രസ്ഥാനവും

സുല്ലമി കോളേജും


കോഴിക്കോട്ട് കാരൻ
ഉണ്ടാക്കിയ
വഹാബികൾ ചൊല്ലുന്ന നബി സ്വ പഠിപ്പിക്കാത്ത വിവിധ സ്വലാത്തുകളും

നബി സ്വ പഠിപ്പിക്കാത്ത സ്വഹാബികളുടെ പേര് പറയുന്ന സമയത്ത് പ്രതേക മുള്ള رضي الله عنه
എന്ന പദവും
മഹാന്മാരെ പേര് കേൾ ക്കുമ്പോൾ
പേര് പറയുന്ന സമയത്ത് പ്രതേക മുള്ള

رحمه الله

യും
നബി സ്വ
ചൊല്ലി എന്ന് സ്ഥിരപെടുത്താൻ വഹാബിക്ക് കഴിയാത്ത ഖുതുബയിലെ സ്വലാത്തും

കോഴിക്കോട്ട് കാർ ക്രോഡീകരിക്കുന്ന
അൽമനാറും
വിചിന്തനവും
ഇസ്ലാഹ് മാസികയും

അഞ്ച് വർശത്തിൽ സംസ്ഥാന സമ്മേളനവും

വഹാബി മദ്രസാ സംവിദാനവും
കോളേജ് സംവിദാനവും
അവയിലെ സിലബസും
എട വണ്ണ മൗലവിമാർ ഉണ്ടാക്കുന്ന
അമലിയ്യാത്തും

ജിന്ന് ചികിൽസാ കേന്ദ്രവും


വെളിയങ്കോട്ടെ ഉമർ മാലയും

സാൽവേഷനും
കക്ഷം വടി കമ്പയിനും
മലയാള ഫാതിഹയും

കരടിയുടെ കോലവും
സംസ്ഥാന
സമ്മേളനത്തിലെ
റോഡ് ബ്ളോക്കും

മൗലവിച്ചി കെള കൂട്ടി കൂടിക്കലർന്ന മുജായിദ് ലയനസമ്മേളനവും

മറ്റു


ബിദ്അതുകൾ etc.......
കൂടാതെ     അന്യ പെൺകുട്ടിയെ കൂട്ടി ഒറ്റക്ക് ബൈക്കിൽ യാത്രയും

24 മണിക്കൂറിനുള്ളിൽ തിരിച്ചു കൊണ്ട് വരണമെന്ന നിബന്തനയും  പോലുള്ളവ
വേറെയും.

*ഇതാണോ മുന്നേ പറഞ്ഞ
നബിചര്യ*?, സ്വഹാബത്തിന്റെ ചര്യ,
*അഹ്ലു സുന്നത്തു വൽജമാഅത്തു* ??
*ഇങ്ങനെ പലതും പുതിയതായി
കൊണ്ടുവരുന്നവരാണോ അതോ, മതം
എന്ന നിലക്ക് റസൂലും സ്വഹാബത്തും
കാണിച്ചു തന്നത് മാത്രം
പിൻപറ്റുന്നവരാണോ,.... ആരാണ് പുത്തൻ
വാദികൾ_* ?ആരാണ് പുത്തൻ വാദികൾ ?🌼. എന്താണ്
പുത്തൻവാദം ?

ഇബ്നു അബ്ദുൽ വഹാബ്
ജനിക്കുന്നതിനു മുമ്പ്
അയാളുടെ ചരിത്ര പുസ്തകൾ ഇല്ല.. ?


ഉമർ മൗലവി
ജനിക്കുന്നതിനു മുമ്പ് ഉമർ മാല ഇല്ല ,

അയാളുടെ ചരിത്ര പുസ്തകൾ ഇല്ല.. ?

കെ എം മൗലവി ജനിക്കുന്നതിനു മുമ്പ്  അൽ മനാറില്ല..?

മൗലവിയുടെ ഫത്വ വ ഇല്ല

നബിയുടെ കാലത്ത് അല്ലാഹുമ്മ സബ്ബിത്ത്ഹു   എന്ന് തുടങ്ങി ഇന്ന് വഹാബികൾ ചൊല്ലുന്ന രീതിയിൽ പതത്തിൽ ഉള്ള തസ്ബീത്തുണ്ടോറ
-
മുന്നാം നുറ്റാണ്ടിനു
മുമ്പ് _ ശബാബ് വാരിക .ഇസ് ലാഹ് മാസിക ' വിചിന്തനം

കെ ജി .യു

KNM

സുല്ലമി ബിരുദം .  സുല്ലമി കോളേജ് എന്നിവ ഇല്ല:

---------🔺🔺🔺🔺🔺🔺🔺🔺🔺
ഒഹാബി
കുഞ്ഞാപ്പു
------------

ഒരുപാട് ദിക്റുകൾ

നബിയുടെ പേരിൽ സ്വലാത്ത് ചൊല്ലൽ

എല്ലാം ഹിജ്റ മാസത്തിൽ 13, 14, 15 ദിവസങ്ങളിൽ ഉള്ള നോമ്പ്

എല്ലാ തിങ്കൾ വ്യാഴം ദിവസങ്ങളിൽ ഉള്ള നോമ്പ

തഹജ്ജുദ് നിസ്കാരം

ളുഹാ നിസ്കാരം

പാവങ്ങളെയും പീഡിതരെയും സഹായിക്കുക
തിന്മക്കെതിരെ
ഒറ്റെക്കെട്ടായി പ്രവർത്തിക്കുക etc etc

ഇതൊക്കെ ചെയ്താൽ ഇത് തന്നെ പോരെ സഹോദരന്മാരെ സ്വർഗ്ഗത്തിൽ പോകാൻ.

അഞ്ചു വഖ്ത് നിസ്കാരം ജമാഅത്തായി നിസ്കരിക്കുന്ന എത്ര പേർ ഉണ്ട് നമ്മുടെ കൂട്ടത്തിൽ.

📚📚📚

മറുപടി
മുകളിൽ പറത്ത പല ബിദ്അത്തുകളും ചെയ്തു കൊണ്ടിരിക്കുന്ന കുഞ്ഞാപ്പു അടക്കമുള്ള ഒഹാബികൾ നരകത്തിൽ കടകല്ലേ

അടുത്ത വെള്ളിയാഴ്ച്ചയിലെ ഖുതുബയിൽ (തക്കാളി പ്രസംഗം) എങ്കിലും നബി സ്വയുടെ മേലിൽ നിങ്ങൾ ചൊല്ലുന്ന സ്വലാത്ത് ഒന്ന് നിർത്തുക
അല്ലാ എങ്കിൽ അതിന് നബി സ്വജീവിതത്തിൽ ഒരിക്കലങ്കിലും ഖുത്വുബയിൽ സ്വലാത്ത് ചൊല്ലിയതിന് തെളിവ് പറയുക. എന്നിട്ട് മതി മുസ്ലിമീങ്ങളെ ബിദ്അത്ത് പഠിപ്പിക്കാൻ '

കുഞ്ഞാപ്പു അടക്കം നബി സ്വ യുടെ ജന്മദിനത്തോടനുബന്തിച്ച് അവിടന്ന് പഠിപ്പിച്ച തിങ്കളായ്ച്ച നോമ്പടക്ക മുള്ള കുഞ്ഞാപ്പു പറഞ്ഞ പല കാര്യങ്ങളും ഒരു ഒഹാബിയും ചെയ്യുന്നതായി കാണാറില്ല .പിന്നെ എങ്ങനെ കുഞ്ഞാപ്പു സ്വർഗത്തിൽ കടക്കുക

🔺🔺🔺🔺🔺🔺🔺🔺🔺
ഒഹാബി
കുഞ്ഞാപ്പു
--
*ബദ്രീങ്ങളോ  മരണപ്പെട്ട് പോയ  ഏതെങ്കിലും  മഹാൻമാരോ ജീവിച്ചിരിക്കുന്ന  സമയത്ത്  നിങ്ങളുടെ  വീട്ടിൽ നിന്ന്  വിളിച്ചാൽ  കേട്ടിരുന്നോ?❓  നിങ്ങളെ  സഹായിച്ചിരുന്നോ❓?*
ℹഇല്ല.

*👉പിന്നെ   എങ്ങനെ  മരണപ്പെട്ടപ്പോൾ  മാത്രം നിങ്ങളെ  വിളി കേൾക്കുന്നതും നിങ്ങളെ സഹായിക്കുന്നതും❓?*

ചിന്തിക്കുക!

മറുപടി

ഉണ്ട്

അതെ കേട്ടിരുന്നു'
ഉമർ റ  മദീനയിൽ നിന്ന് കൊണ്ട് എത്രയോ ദൂരയുള്ള നഹാവ ന്തി ലെ സാരിയ റ വിനോട്  പർവതത്തെ ശ്രദ്ധിക്കുക എന്ന് പറത്ത് കൊണ്ട് സഹായം തേടിയതും ആ വിളി സാരിയ റ യും കൂടെയുള്ളവരും കേട്ടതും സഹീഹായി വന്നിട്ടുണ്ട്       - ദൂരയുള്ളത് കാണുകയും കേൾക്കുകയും ചെയ്യുക എന്നത് മഹാത്മാരുടെ കറാമത്തായി ഉണ്ടാവാം എന്ന് തിന്ന് ഇത് തെളിവാണന്ന് ശറഹുൽ അഖാഇദിൽ പറത്തിട്ടുണ്ട്.

ചിന്തിക്കുക
---- .. --------- .. :... .....
🔺🔺🔺🔺🔺🔺🔺🔺🔺
ഒഹാബി
കുഞ്ഞാപ്പു.


*എന്താണ് ശിർക്ക്?❓*
 :-മറുപടി

 എന്താണ് ശിർക്ക് എന്ന് തീരുമാന മാവാത്ത ഏക പ്ര സ്ഥാനം വഹാബിസമാ ണ്. അവർ തന്നെ പരസ്പരം ശിർക്കാരോപ്പിച്ചു കൊണ്ടിരിക്കുന്നു -
അത് ആദ്യം തീരുമാനമായതിന്ന് ശേഷം മുസ്ലിം പണ്ഡിതന്മാരെയും പൊതുജനങ്ങളെയും ശിർക്കാരോപിച്ചാൽ മതി.

🔺🔺🔺🔺🔺🔺🔺🔺🔺
ഒഹാബി
കുഞ്ഞാപ്പു:
:
*👉അള്ളാഹുവിൽ  പങ്ക്  ചേർക്കൽ  ശിർക്കാണ്.*

*👉അള്ളാഹുവിന്  മാത്രമുള്ള  കഴിവാണ്  എവിടെ  നിന്ന്  വിളിച്ചാൽ  കേൾക്കുന്നതും   സഹായിക്കുന്നതും  അത്  സൃഷ്ടിക്കുണ്ടെന്ന  വിശ്വാസം  ശിർക്കാണ്.*


മറുപടി
അങ്ങനെ ഖുർആനിലും ഹദീസിലും കാണിക്കാൻ സാദ്യമല്ല.

അല്ലാഹു വിന്റെ കഴിവ് സ്വന്തമായുള്ളതും മറ്റൊരാളുടെ ഉദ്ധേശ്യമില്ലാതെയുമാണ്.
അങ്ങനെ ഒരു കഴിവ് സ്രഷ്ടികൾക്ക് സുന്നികൾ വകവെച്ച് കൊടുക്കാറില്ല

അപ്പോൾ അല്ലാഹു വിന്റെ കഴിവ് സ്രഷ്ടികൾക്ക് നൽകി എന്ന് പറയാൻ സാദ്യമല്ല.
🔺🔺🔺🔺🔺🔺🔺🔺🔺
ഒഹാബി
കുഞ്ഞാപ്പു

*👉ശിർക്ക്  ചെയ്തവന്റെ  അമലുകളെല്ലാം  ബാതിലാണ്.*

 *ℹപരലോകം  രക്ഷപ്പെടാൻ  വേണ്ടി  മാത്രം  വായിക്കുക!  ചിന്തിക്കുക!ℹ*

👇 
മറുപടി
സാധാരണ കഴിവുകൾ സ്രഷ്ടികളുടേതാണ് എന്ന ഒ ഹാബി വാദത്തിലാണ് ശിർക്കുള്ളത്.

ആദ്യം സ്വന്തം കൂടാരത്തിലെ ശിർക്കും അതിൽ എത്ര മുശ്രിക്കുകൾ ഉണ്ട് എന്നും തീരുമാനിച്ചിട്ട് മതി ലോക മുസ്ലികളെ ശിർക്കാരോപ്പിക്കാൻ

അല്ലാഹുവാണേ സത്യം നിങ്ങൾ ഒന്നടക്കം ശിർക്ക് ചെയ്യുമെന്ന് ഞാൻ ഭയക്കുന്നില്ല. എന്ന് നബി സ്വ പഠിപ്പിക്കുകയും ശിർക്കാരോപിതരെയാണ് ഭയക്കേണ്ടത് എന്ന് ഉണർത്തുകയും ചെയ്തിട്ടുണ്ട്:

🔺🔺🔺🔺🔺🔺🔺🔺🔺
ഒഹാബി
കുഞ്ഞാപ്പു
--
👉 നിസ്ക്കാരത്തിൽ  ആരുടെയും  ഹഖ് ജാഹ്  ബർക്കത്തില്ലാതെ  അള്ളാഹുവിനോട്  മാത്രം  പ്രാർത്ഥിക്കുന്നു.



👉 ക്വുർആനിലെ  മുഴുവൻ  പ്രാർത്ഥനകളും  ആരുടെയും  ഹഖ് ജാഹ്  ബർക്കത്തില്ലാതെ  അള്ളാഹുവിനോട്  മാത്രം  പ്രാർത്ഥിക്കുന്നു.

👉ന്യത്യജീവിതത്തിൽ  ഉണർന്നത്  മുതൽ  ഉറങ്ങുന്നത്  വരെയുള്ള  പ്രാർത്ഥനകളും  ഹഖ്  ജാഹ്  ബർക്കത്തില്ലാതെ  അള്ളാഹുവിനോട് മാത്രം  പ്രാർത്ഥിക്കുന്നു.

👉 ഹജജ്  ഉംറ  വേളകളിലും  ഇബ്റാഹിം  നബിയുടേയോ ഇസ്മായിൽ  നബിയിടേയോ  ആരുടെയും  ഹഖ് ജാഹ്    ബർക്കത്തില്ലാതെ  അള്ളാഹുവിനോട്  മാത്രം  പ്രാർത്ഥിക്കുന്നു.



:മറുപടി

____________________________

നബി(സ)യുടെ ജാഹ് മുൻ നിർത്തി അല്ലാഹുവോട് പ്രാർത്ഥിച്ചവരാണ് സച്ചരിതരും പണ്ഡിതൻമാരുമായ പൂർവ്വഗാമികൾ. ഏതാനും ഉദാഹരണങ്ങൾ നമുക്കിപ്പോൾ പരിശോദിക്കാം.

       (1)ഹാഫിള് അബുൽമഹാസിൻ ഇബ്നു ഹംസത്തുദ്ദിമിശ്ഖി(റ). തദ്കിറത്തുൽഹുഫ്ഫാളിന്റെ അടിക്കുറിപ്പിൽ അദ്ദേഹം പറയുന്നു:

بجاه المصطفى (ذيل تذكرة الحفاظ: ٦٩/١)

മുസ്വതഫായ നബി(സ)യുടെ ജാഹ് കൊണ്ട് ഞാൻ തവസ്സുൽ ചെയ്യുന്നു.(1/69)

        (2) ഹനഫീ മദ്ഹബുകാരനായ ഇബ്നു ആബിദീൻ(റ) പറയുന്നു:

بجاه سيد الأنبياء والمرسلين(حاشية ابن عادين: ٥١١/٨)

അമ്പിയാ മുർസലുകളുടെ നേതാവായവരുടെ ജാഹ് കൊണ്ട്. (ഹാശിയത്തു ഇബ്നു ആബിദീൻ 8/511)

         (3) മാലികീ മദ്ഹബുകാരനായ ഇബ്നു ആശിർ(റ) പറയുന്നു:

بجاه سيد الأنام(المرشد المعين ٣٠٠/٢)

മനുഷ്യരുടെ നേതാവായവരുടെ ജാഹ്കൊണ്ട് (അൽ മുർശിദുൽമുഈൻ 2/300)

         (4) ഇബ്നുഅജീബത്തുൽഹസനി(റ).
അദ്ദേഹം പറയുന്നു:
بجاه نبينا المصطفى(إيقاظ الهمم شرح الحكم: ٤)

നമ്മുടെ മുസ്വത്വഫായ നബി(സ)യുടെ ജാഹ് കൊണ്ട്. (ഈഖാളുൽഹിമം. പേജ് 4)

           (5)ഇബ്നു അത്വാഇല്ലാഹി  സിക്കൻദരി(റ).
അദ്ദേഹം പറയുന്നു:

بجاه محمد(لطئف المنن: ١٢/١١)

മുഹമ്മദ്‌ നബി(സ)യുടെ ജാഹ് കൊണ്ട്.(ലത്വാഇഫുൽമിനൻ 11-12)

          (6) ഇബ്നു അല്ലാൻ(റ) അദ്കാറിന്റെ ശർഹിൽ അദ്ദേഹം പറയുന്നു:

بجاه نبيك سيد المرسلين(شرح الأذكار: ٢٩/٢)

മുർസലീങ്ങളുടെ  നേതാവായ നിന്റെ നബിയുടെ ജാഹ് കൊണ്ട്. (ശർഹുൽ അദ്കാർ. 2/29)



തവസ്സുൽ

ഉസ്മാനുബ്നു ഹുനൈഫിൽ നിന്ന് നിവേദനം . കാഴ്ചശക്തിയില്ലാത്ത ഒരാൾ നബി (സ) യെ സമീപിച്ച് എന്റെ രോഗം സുഖപ്പെടാൻ നബിയേ അങ്ങ് അല്ലാഹുവിനോട് പ്രാർത്ഥിക്കണം എന്നു പറഞ്ഞു . അപ്പോൾ നബി (സ) അയാളോട് നീ ഉദ്ദേശിക്കുകയാണെങ്കിൽ ഞാൻ പ്രാർത്ഥിക്കാം  ക്ഷമിക്കുകയാണ് നിനക്ക് നല്ലത് എന്നാണുപദേശിച്ചത് . വീണ്ടും അങ്ങ് പ്രാർത്ഥിക്കുക എന്ന -  പേക്ഷിച്ചപ്പോൾ നബി(സ) അദ്ദേഹത്തോട് പൂർണ്ണ രൂപത്തിൽ വുളുഹ് ചെയ്ത ശേഷം താഴെ കാണുന്ന പ്രാർത്ഥന നിർവഹിക്കാൻ തൽപ്പിച്ചു .
        അല്ലാഹുവേ നിന്നോട് ഞാൻ ആവശ്യപ്പെടുന്നു. അനുഗ്രഹത്തിന്റെ നബിയായ മുഹമ്മദ് നബി (സ) ക്കൊണ്ട് നിന്നിലേക്ക് ഞാൻ മുന്നിടുന്നു. ഓ മുഹമ്മദ് നബിയേ തീർച്ചയായും ഞാൻ തങ്ങളെ മുൻനിർത്തി എന് ആവശ്യത്തിൽ റബ്ബിലേക്കിതാ മുന്നിട്ടിരിക്കുന്നു . എന്റെ ആവശ്യം പൂർത്തികരിക്കാൻ വേണ്ടി അല്ലാഹുവേ എന്റെ കാര്യത്തിൽ മുഹമ്മദ് (സ) യുടെ ശുപാർശ നീ സ്വീകരിക്കണമേ ( തിർമുദി 10/32)
     ഈ ഹദീസ് ഹസനും സ്വഹീഹുമാണെന്ന് ഇമാം തുർമുദി വ്യക്തമാക്കിയിരിക്കുന്നു.

പ്രസ്തുത ഹദീസ് വിശദീകരിച്ച് ശൗകാനി തന്നെ പറയുന്നു:  നബി(സ)ക്കൊണ്ട് അല്ലാഹുവിലേക്ക് തവസ്സുൽ ചെയ്യാം എന്നതിന് ഈ ഹദീസ് രേഖയാണ് , നൽകുന്നവനും തടയുന്നവനും യഥാർത്ഥ കർത്താവും അല്ലാഹു മാത്രമാണെന്നും അവനുദ്ദേശിച്ചത് ഉണ്ടാവുകയും ഉദ്ദേശിക്കാത്തത് ഉണ്ടാവുകയില്ലന്നും തവസ്സുൽ ചെയ്യുന്നവന് വിശ്വാസിക്കണമെന്നു മാത്രം (തുഹ്ഫത്തുദ്ദാകിരീൻ 280 )
          ഇമാം മുൻദിരി (റ) അത്തർഗീബു വത്തർഹീബ് 1/476 ലും ഇമാം ത്വബ്റാനി (റ) അൽ മുഅജമുൽ കബീർ 9/31 ലും ഹാകിം (റ ) മുസ്തദ്റക് 1/519 ലും ഇമാം തുർമുദി സുനനിലും ( നമ്പർ 3505 ) പ്രസ്തുത ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്
     പ്രസ്തുത ഹദീസ് പ്രബലമാണെന്ന് ഇമാം തുർമുദി (റ), ഹാക്കിം (റ ) ,ഇബ്നു മാജ (റ) എന്നിവരും തവസ്സുൽ അംഗീകരിക്കുന്ന ദഹബിയും പ്രസ്താവിച്ചിട്ടുണ്ട് .

ഇത്തരം തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുഞ്ഞാപ്പു തവസ്സുൽ ചെയ്യുന്നത് -
വേറെയും ഉണ്ട് കെട്ടോ

സഹോദരന്മാരെ  ചിന്തിക്കുക!



അള്ളാഹു നൽകിയ ബുദ്ധി ഉപയോഗിച്ച് ചിന്തിക്കൂ. പിടി വാശി ഒഴിവാക്കൂ.
അള്ളാഹു നമ്മെ ഏവരെയും അനുഗ്രഹിക്കുമാറാകട്ടെ


മറുപടി എഴുതിയത്
അസ്ലം സഖാഫി പരപ്പനങ്ങാടി

🔺🔺🔺🔺🔺🔺🔺🔺🔺

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....