Showing posts with label മഖ്ബറയിലെ അ നാ ജാ രം ഉറൂസ്കമ്മിറ്റിക്കാർ അറിയേണ്ടത് مفاسد المقبرة. Show all posts
Showing posts with label മഖ്ബറയിലെ അ നാ ജാ രം ഉറൂസ്കമ്മിറ്റിക്കാർ അറിയേണ്ടത് مفاسد المقبرة. Show all posts

Friday, October 12, 2018

മഖ്ബറയിലെ അ നാ ജാ രം ഉറൂസ്കമ്മിറ്റിക്കാർ അറിയേണ്ടത് مفاسد المقبرة

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
ഉറൂസ് കമ്മിറ്റിക്കാർ അറിയേണ്ടത് ....

മഹാത്മാക്കളുടെ ആണ്ടു നേർച്ചകൾ ആഘോഷകരമായി  നടതുന്നതിനാണല്ലോ ഉറൂസ് എന്ന്പറയുന്നത് .തികച്ചും ഭക്തി നിർഭരമായി അത് നിർവ്വഹിക്കൽ സൽകർമ്മം തന്നെയാണ് ..
നബി ( സ ) എല്ലാ വർഷാരംഭത്തിലും ശുഹധാക്കളുടെ ഖബറിനരികിൽ പോകുകയും നിങ്ങൾ ക്ഷമിച്ചതിന്റെ പേരിൽ നിങ്ങള്ക്ക് അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ 'നിങ്ങളുടെ അഭയ കേന്ദ്രം എത്രയോ മേന്മയേറിയാതാകുന്നു എന്ന് പറഞ്ഞു പുകഴ്ത്തുകയും ചെയ്യുമായിരുന്നു .ഇത് അബൂബക്കർ ( റ ) ഉമർ ( റ ) ഉസ്‌മാൻ ( റ ) ഇവരുടെയും പതിവായിരുന്നു .ത്വബ്റാനി (2/241)

ഇതിന്റെ അടിസ്ഥാനത്തിൽ തന്നെ മണ്‍മറഞ്ഞു പോയ ഔലിയാക്കളുടെയും .മഹാന്മാരുടെയും പേരിൽ പണ്ഡിതന്മാരുടെ നേതൃത്വത്തിൽ പല സ്ഥലങ്ങളിലും  ഉറൂസ് നടക്കാറുണ്ട് ഖുർആൻ ഓതിയും, മൗലീദ് ചൊല്ലിയും, ഭക്ഷണം വിതരണം നടത്തിയും തീർത്തും മതത്തിന്റെ ചട്ടക്കൂടിന് അപ്പുറത്തേക്ക് കടക്കാത്ത വിധത്തിൽ അവർ അത് ചെയ്യുന്നു ...

എന്നാൽ ഖേധകരമെന്ന് പറയട്ടെ. പല നാടുകളിലും മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഉറൂസ് ആഘോഷ പരിപാടികൾ മതത്തിന്റെ എല്ലാ അതിർവരമ്പുകളും ലങ്കിച്ചു കൊണ്ടാണെന്ന് പറഞ്ഞാൽ നിഷേധിക്കാനാവില്ല ...
മഹത്തുക്കളുടെ പേരിൽ നടക്കുന്ന ഉറൂസ് ഇസ്ലാമികമല്ലാത്ത രീതിയിൽ മാത്രമല്ല .ഇസ്ലാമിനെ പറയിപ്പിക്കുന്ന രീതിയിലാണ് പലയിടങ്ങളിലും നടക്കുന്നത് ..
അന്യ സ്ത്രീകളും പുരുഷന്മാരും ഇടകലർന്ന് ഒപ്പം അന്യ മതസ്ഥരും കൂടിക്കലർന്ന് ഒരു നിയന്ത്രണവുമില്ലാതെ പരിശുദ്ധ ഇസ്ലാം കൽപിച്ച , ഇസ്ലാം വിരോധിച്ച കാര്യങ്ങള്ക്ക് യാതൊരു നിലയുംവിലയും നൽകാതെ കാട്ടി കൂട്ടുന്ന കോപ്രായങ്ങളെ ഉറൂസ് എന്ന് പറയുന്നത് തന്നെ ശരിയല്ല ...

ഇത് എവിടുന്ന് കിട്ടിയതാണ് ഈ ഒരു രീതിയിലുളള ആഘോഷം എന്ന് വ്യക്തമാക്കേണ്ടത് അത് നടത്തുന്ന ആഘോഷ കമ്മിറ്റികൾ തന്നെയാണ് .ഒരു നാടിന്റെയും നടക്കുന്ന സ്ഥലങ്ങളുടെയോ പേരെടുത്ത് പറയുന്നില്ല .ഈ ഒരു അനാചാരം നാം അവസാനിപ്പിക്കുക തന്നെ വേണം .സ്ത്രീകള്ക്കും പുരുഷന്മാർക്കും എന്ത് കൊണ്ട് രണ്ട് സമയങ്ങൾ ആക്കിക്കൂട .സ്ത്രീകളുടെ അഴിഞ്ഞാട്ടം അത്തരം സ്ഥലങ്ങളിൽ നടക്കുന്നത്കൊണ്ട് മാത്രമല്ലേ അവിടെ ചെറുപ്പക്കാരുടെയും .മറ്റു അന്യ മതസ്ഥരുടെയും നിറസാന്നിധ്യം ഉണ്ടാവുന്നത് .അത്കൊണ്ട് ഭണ്ടാരപ്പെട്ടി നിറയുന്നത് കൊണ്ടാണോ അത് അവസാനിപ്പിക്കാൻ അത് നടത്താൻ നേതൃത്വം വഹിക്കുന്ന ആളുകൾ മടിക്കുന്നത് .?

ഇത് എവിടുന്നാ ഇവരൊക്കെ ഇത് പഠിച്ചത് .ഇത് ഒരിക്കലും സുന്നികളുടെ മേൽ കെട്ടിവെക്കേണ്ട .സുന്നത് ജമാഹത്തിന്റെ നിരവധി പണ്ഡിതന്മാർ തന്നെ പല സ്ഥലങ്ങളിലും നടക്കുന്ന ഇത്തരം അനാചാരങ്ങൾക്കെതിരെ ശബ്ധിക്കാറുണ്ട് .സുന്നി പണ്ഡിതന്മാരുടെ ചില പ്രഭാഷണങ്ങൾ താഴെ ലിങ്കിൽ കയറി ഒന്ന് കേട്ടു നോക്കൂ. .👇🏻👇🏻

മഖ്‌ബറകളിലെ അനാചാരങ്ങൾ
ഫാറൂഖ് നഈമി & പേരോട് ഉസ്താദ്

https://www.youtube.com/watch?v=9dlCYHAIi9A&feature=youtube_gdata_player

മഖ്‌ബറ , ഉറൂസ് , മന്ത്രവാദം  ഫാറൂഖ് നഈമി👇🏻👇🏻

https://www.youtube.com/watch?v=I1xBB0PA0NQ&feature=youtube_gdata_player

കൊണ്ടോട്ടി ഉറൂസ് പോലുളള അനാചാരങ്ങൾക്കെതിരെ പേരോട് ഉസ്താദ്‌👇🏻👇🏻

https://www.youtube.com/watch?v=Le6EA9arxVc&feature=youtube_gdata_player

ഭീമാപളളിയിൽ നടക്കുന്ന അനാചാരങ്ങൾക്കെതിരെ. .ഫാറൂഖ് നഈമി👇🏻👇🏻

https://www.youtube.com/watch?v=fnn5_AZPctc&feature=youtube_gdata_player

ചുരുക്കി പറഞ്ഞാൽ അല്ലാഹുവും അവന്റെ റസൂലും പറഞ്ഞ വാക്കുകൾ അനുസരിക്കാതെ അവ ലങ്കിച്ച്‌കൊണ്ട്
ഇത്തരത്തിലുള്ള ഉറൂസ് നടത്തുന്നത് ഒരിക്കലും ഇസ്ലാമിൽ അനുവധിനീയം അല്ല എന്ന് മാത്രമല്ല .വൻ കുറ്റകരവുമാണ് ..
അത്കൊണ്ട്തന്നെ ഉറൂസ് നടതാൻ നേതൃത്വം നൽകുന്ന ആളുകളും അതാത് മഹല്ല് ഭാരവാഹികളും ഇത്തരം പ്രവർത്തനങ്ങൾ ഒഴിവാക്കി തീർത്തും ഇസ്ലാമികമായ രീതിയിൽ ഉറൂസുകൾ നടത്തണമെന്നും  യുവാക്കൾ ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ശബ്ദം ഉയർത്തി അവ മാറ്റം വരുത്തണമെന്നുംബഹുമാന പൂർവ്വം ഉണർത്തുന്നു. ...

"അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തിൽ തീരുമാനമെടുത്ത് കഴിഞ്ഞാൽ സത്യവിശ്വാസിയായ ഒരു പുരുഷനാകട്ടെ സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ കുറിച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല.വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിച്ചാൽ അവൻ വ്യക്തമായ നിലയിൽ വഴി പിഴച് പോയിരിക്കുന്നു.
( ഖുർആൻ 33 : 36 )

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....