Showing posts with label ത്വരീ ഖത്ത് വിമർശനത്തിന്റെ അകപ്പൊരുൾ. Show all posts
Showing posts with label ത്വരീ ഖത്ത് വിമർശനത്തിന്റെ അകപ്പൊരുൾ. Show all posts

Friday, April 13, 2018

ത്വരീ ഖത്ത് വിമർശനത്തിന്റെ അകപ്പൊരുൾ

ഖമറുൽ ഉലമ കാന്തപുരം ഉസ്താദിന്റെ ത്വരീഖത്ത് എന്ന  പുസ്തകത്തിൽ നിന്നും*)


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി പരപ്പനങ്ങാടി

ത്വരീ ഖത്ത്

വിമർശനത്തിന്റെ അകപ്പൊരുൾ
- - - -  ---  :-   - ...   -
ഫഖീഹിന്റെ ദൗത്യം ഇസ്ലാമിക ശരീഅതിന്റെ ബാഹ്യരൂപത്തെ
പരിരക്ഷിക്കലാകുന്നു. ഇതില്ലാതെ പോയാൽ ദീൻ തന്നെ അപ്രസക്ത
മാകും, ബാഹ്യമായ ശറഈ നിയമത്തിനു വിരുദ്ധമായ നീക്കങ്ങൾ എവി
ടെനിന്നുണ്ടായാലും ഫഖീഹ് ഉണരുകയും അതിനെതിരെ രംഗത്തു
വരികയും വേണം. ഈ വസ്തുത നിരാകരിക്കുന്നവർ ഇസ്ലാമിക ശരീ
അതിനെ അവമതിക്കുന്നവരാകുന്നു.
ത്വരീഖതിന്റെ വിഷയത്തിൽ വ്യാജന്മാർ ഫഖീഹിനെ പ്രതിക്കൂട്ടിൽ.
നിറുത്തുന്നതു കാണാം. ത്വരീഖതിന്റെ പൊരുൾ ശരീഅതിന്റെ പണ്ഡിതർക്കു മനസ്സിലായില്ലെന്ന ദുർന്യായം വഴി ഇവർ തങ്ങളുടെ കുതന്ത്രൾക്കു മറയിടുകയാണു ചെയ്യുന്നത്.

എന്നാൽ ഈ കാര്യത്തിൽ നാം മനസ്സിലാക്കേണ്ടത്
, ശരീഅതിന്റെ സംരക്ഷണ കാര്യത്തിൽ പണ്ഡിതന്മാർവിമർശനങ്ങളെ ഭയക്കരുതെന്നും എതിർപ്പുകൾ നോക്കരുതെന്നു മാണ് '

 ബാഹ്യമായ വിലയിരുത്തലിൽ തന്നെ തീരുമാനം പ്രഖ്യാപിക്കാൻ
അവർ മുതിരേണ്ടതും മുന്നോട്ടു വരേണ്ടതുമാണ്. അങ്ങനെ ചെയ്യുന്ന
ടത്തു തങ്ങളുടെ മഹത്തായ ബാധ്യത അവർ നിർവഹിക്കുന്നതായി നാം
കണക്കാക്കണം. ഇത്തരമൊരു സാഹചര്യത്തിൽ തസ്വവുഫിന്റെ വാക്താ
ക്കൾ പൊതുജനമധ്യത്തിൽ തെറ്റിധാരണ പരത്തരുതെന്നാണു നിയമം.

സഫിയുടെ മര്യാദയെക്കുറിച്ചു പരാമർശിക്കവെ ഇമാം ഗസ്സാലി(റ) പറ
യുന്നതു കാണുക: "ഒരു സൂഫിയുടെ മര്യാദയിൽ പെട്ടതാണു സൂചനാവാക്കുകൾ കുറക്കലും സംസാരത്തിൽ അവ്യക്തതയും തെറ്റിധാരണാജനകമായ പദങ്ങൾ വെടിയലും." (അൽ അദബു ഫിദ്ദീൻ: 7)

ഈ കടമ തെറ്റിക്കുന്നിടത്തു സൂഫിയെ തന്നെ പണ്ഡിതന്മാർക്കു
മാന്യമായി വിമർശിക്കാം.

 ഇബ്നുഅറബി തങ്ങളുടെ വിമർശനത്തെപ്പറ്റി
ഇബ്നു ഹജറിൽ ഹയമി(റ) പറഞ്ഞതിൽ നിന്നും ഇക്കാര്യം വ്യക്ത
മാകും,

ഇബ്നു അറബി(റ)ന്റെ ചില പരാമർശങ്ങൾ ബാഹ്യാർതലത്തിൽ
ശറഈ വിരുദ്ധവും തെറ്റിധാരണാജനകവുമായതിനാൽ അത്തരം പ്രയോഗങ്ങൾ അടങ്ങിയ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുന്നതു തെറ്റാണെന്നുകടുത്ത ഭാഷയിൽ തന്നെ പറഞ്ഞ് ഒരു പണ്ഡിതനോട് ആരോ ചോദിച്ചുവത്ര

: "താങ്കൾ ഇങ്ങനെ വിമർശിച്ചാൽ നാളെ പരലോകത്ത് അങ്ങയുടെ പ്രതിയോഗി ഇബ്നു അറബി തങ്ങളായിത്തീരില്ലേ, അതു താങ്കൾഇഷ്ടപ്പെടുമോ?' എന്ന്.

പണ്ഡിതന്റെ മറുപടി ഇതായിരുന്നു; "അതെ, എനിക്ക് അതൊരു
പ്രശ്നമല്ല. ശഖവർകൾ സത്യസന്ധനാണെങ്കിൽ എന്റെ വിമർശനവും
അല്ലാഹുവിനു വേണ്ടിയാണെന്ന് അവിടുത്തേക്ക് അറിയും. അതറി
ഞ്ഞാൽ അദ്ദേഹം സന്തോഷിക്കുകയാകും ചെയ്യുക. ഇനി അദ്ദേഹം
രത്തെ തന്നെ വ്യാജനാണെങ്കിൽ വിജയം എനിക്കാണെന്നു പറയേ
ണ്ടതുമില്ലല്ലോ. രണ്ടായിരുന്നാലും ഞാൻ നിർഭയനാണ്. ചിന്തിക്കുക,
പണ്ഡിതൻ പുലർത്തിയ നിഷ്പക്ഷത അപാരം തന്നെ. (ഫതാ
വൽഹദീസിയ്യ: 40) (14)

ഫഖീഹിന്റെ ഈ ആർജവത്തെ അംഗീകരിക്കേണ്ടതാണ്. വിമർശനം അടിസ്ഥാനപരമാകുന്നിടത്ത് അബന്ധം പിണത്താൽ തന്നെയും പ്രഷനമല്ലന്നാണ് നാം ഗ്രഹിക്കേണ്ടത് '

 നിയമപ്രകാരമുള്ള
ഇജ്തിഹാദിൽ തെറ്റുപറ്റിയാൽ പ്രതിഫലത്തിനു വകുപ്പുണ്ടെന്നു പറ
ത്തതുപോലെയാണിതും -

ഉദ്ദേശ ശുദ്ധി വിമർശനത്തെ പരിശുദ്ധമാക്കും.
അതേസമയം നിരർത്ഥകമായ വിമർശനം മറ്റെല്ലാറ്റിലുമെന്നപോലെ ഇക്ക
ര്യത്തിലും അപകടകരമാണ്. ചീത്ത മരണത്തിനുവരെ അതു കാരണ
മാകും.

ഇബിനുഹജറിൽ ഹൈത്തമി(റ) പറയുന്നതു കാണുക.
“സൂഫി പ്രമുഖന്മാരെ വിമർശിക്കാതെ നോക്കൽ അത്യാവശ്യമാ
കുന്നു. അവരുടെ ആധ്യാത്മജ്ഞാനങ്ങൾ നമുക്ക് ഉപകാരപ്പെട്ടവയാണ്.
അവരെ സനേഹിക്കുന്നതു കാരണമായി അനുഗ്രഹത്തിനു പാത്രമാകാൻ
സാധിക്കുന്നതുമാണ്. അവരുടെ അവസ്ഥകൾ അവർക്കു തന്നെ വിടു
ന്നതാണു മര്യാദ. പക്ഷപാതപരമായി വിമർശിക്കാൻ നിന്ന് പലർക്കും
പദവി വിനഷ്ടമായതാണു നമ്മുടെ അനുഭവം. അത്തരക്കാർ ഒടുക്കം
അത്യന്തം വേദനാജനകമായ രോഗങ്ങൾക്കു അടിമപ്പെട്ടിട്ടുണ്ട്." (ഫതാ
വൽഹദീസിയ്യം 59)

മനസ്സിലാക്കേണ്ട മറ്റൊരു വസ്തുത സൂഫികൾ ശരീഅതിന്റെ പണ്ഡി
തന്മാരെ വിമർശിക്കുന്നതിന്റെ വിധിയാണ്. ആത്മജ്ഞാനികൾ പറഞ്ഞി
രിക്കുന്നത് ആ വിമർശനം പാടില്ലെന്നാണ്. തസ്വവുഫ് സർവ വ്യാപക
മായി വരുന്നതും വരുത്താവുന്നതുമല്ല. അതേസമയം ഫിഖ്ഹ് എല്ലാവ
രെയും ബാധിക്കുന്ന വിഷയമാണ്. അതുകൊണ്ടു ഫഖീഹിനെ വിമർശി
ക്കുന്നിടത്തു ഫിഖ്ഹിൽ അവിശ്വാസം വരും. അതു പ്രതിഫലിക്കുക
സാധാരണക്കാരനിലായിരിക്കും. ഈയൊരു വിപത്തു ഫഖീഹ് സൂഫി യെ
വിമർശിക്കുന്നിടത്തു വരുന്നില്ല. സത്യവാനായ സൂഫിക്കു വിമർശനങ്ങൾ
ഉൾക്കൊള്ളാനാകുന്നതും സാധാരണക്കാരനിൽ അതു പ്രതിഫലനം
സ്യഷ്ടിക്കാത്തതും തന്നെ കാരണം.

 ഇക്കാര്യം അൽഹികമിന്റെ വ്യാഖ്യാ
നത്തിൽ നിന്നു ഗ്രഹിക്കാവുന്നതാണ്. ഇബാറതിന്റെ ആശയം കാണുക:
"കർമശാസ്ത്രത്തിന്റെ വിധി സർവവ്യാപകമാകുന്നു. കാരണം അതിന്റെ
ലക്ഷ്യം ദീനിന്റെ നാമം നിലനിറുത്തലം പ്രകാശഗോപുരം ഉയർത്തി
ക്കാട്ടലും വചനങ്ങൾ പ്രകാശിപ്പിക്കലുമാണ്.

എന്നാൽ തസ്വവുഫിന്റെ
താത്പര്യം ഏതാനും പ്രത്യകക്കാരിൽ മാത്രം ഒതുങ്ങുന്നതാണ്. അത്
അല്ലാഹുവുമായി അടിമ നടത്തുന്ന സ്വകാര്യ വ്യാപാരമാണ്. അതിനാൽ
ഒരു ഫഖീഹിനു സൂഫിയെ വിമർശിക്കാവുന്നതാണ്. സഫിക്കു ഫഖീഹിനെ വിമർശിക്കാൻ ന്യായമില്ല.

ഇസ്ലാമിന്റെ നിയമങ്ങളുടെ കാര്യ
ത്തിൽ അവൻ ഫഖീഹി ലേക്, മടങ്ങിവരാണു നിർബന്ധം.

എന്നു കരുതി ഹഖീഖത്തിന്റെ കാര്യത്തിൽ മടങ്ങണമെന്ന നിയമമില്ല." (ഹിദായ 32

വിമർശനത്തിന്റെ അപകടം
---
സൂഫികളെ വിമർശിക്കുന്നത് പതിവാക്കിയ ചിലരെ കാണാം. ബിദ്അത്ത് കാരാണ് അവരിൽ ഏറിയ കൂറും .

അപകടം വരുത്തുന്ന ഈ വിമർശനത്തെ
പരാമർശിക്കവെ ളിയാളദീൻ റ എഴുതുന്നതു കാണുക:

ത്വരീഖത്തിന്റെ
 സത്യസന്മാരായ നായകന്മാരെ വിമർശിക്കുന്നതു
വിനാശകരവും പെടുന്നനെ കൊല്ലുന്ന വിഷവുമാകുന്നു. ഇവ്വിഷയത്തിൽ
കടുത്ത, താക്കീതു വിന്നിട്ടുണ്ട്. കാഫിറായി ചത്തുപോകാൻ ഇതു കാര
നമാകും. അവിവേകികളായ ചില പണ്ഡിതവേഷധാരികൾ വിമർശനം
തൊഴിലാക്കിയതായി അബ്ദുൽ ഗനിയ്യന്നാബൽസി പറഞ്ഞിരിക്കുന്നു.


ദീനിനെ ഭൗതിക താൽപര്യത്തിനു ചൂഷണം ചെയ്യുന്ന അധമന്മാരാകുന്നു.
ഇവർ.'' (ജാമിഉൽ സൂൽ 272)

സഫീവിമർശനത്തിന്റെ അപ്പോസ്തലനായിരുന്നു ഇബ്നുതൈമിയ്യ
എന്നു പണ്ഡിതന്മാർ പറയുന്നു. അദ്ദേഹത്തിന്റെ വിമർശനങ്ങൾ എടുത്തു ദ്ധരിച്ച് ഇമാം ഇബ്നു ഹജറിൽ ഹൈതമി(റ) മറുപടി പറഞ്ഞതായി
കാണാം. ഇബ്നു തിയ്യയുടെ നിലപാടു മനസ്സിലാക്കാൻ ഫതാവൽ
ഹദീസിയ്യ, പേജ്: 83, 14, 15 ഉപകരിക്കും.


ഈവിഷയത്തിൽ തയ്മിയ്യയുടെ തുടർച്ച പുത്തൻ വാദികൾ കാത്തു
സൂക്ഷിച്ചുവരുന്നു. അവർ ഇക്കാര്യത്തിൽ നെല്ലും പതിരും ഒന്നാക്കി ആ
യക്കുഴപ്പമുണ്ടാക്കുന്നു. എല്ലാവരെയും തള്ളുന്ന അബദ്ധമാണ് ഇവർ
ചെയ്യുന്നത്. കള്ളനോട്ടിറങ്ങിയാൽ നല്ല നോട്ടു കൂടി ഒഴിവാക്കണമെന്നു പറയുകഎലിയെ പിടിക്കാൻ ഇല്ലം തന്നെ ചുടണമെന്ന് ശഠിക്കുന്ന ബുദ്ധി ഹീനമായ നിലപാടാണിത്.
ശൈഖുൽ  ഇസ്ലാം അൽ മഖസൂമി(റ) പറയുന്നു. "സൂഫിയ്യതിന്റെ വാക്കുകളും പ്രവ്യത്തികളും നന്നായി പരിശോധിച്ച് അവ കിതാബ് സുനനത്ത്-ഇജ്മാഅ് പൂർവിക ചര്യ എന്നിവക്ക് എതിരാണെന്നു ബോധ്യപെട്ടാൽ അല്ലാതെ വിമർശിക്കാൻ ആർക്കും അവകാശമില്ല. (ജാമിഉൽ ഉസൂൽ 273)

ഇമാം റംലി(റ) പറയുന്നു. “മൂഡനും വിവരം കെട്ടവനുമല്ലാതെ സത്യ
വാന്മാരായ സൂഫിയ്യത്തിന്റെ പൊരുളുകളെ വിമർശിക്കുകയില്ല. (Ibid: 274)

🌴🌴🌴🌴🌴🌴🌴
അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
*ഈ  സംരംഭം  സോഷ്യല്‍  മീഡിയയിൽ  നിർവ്വഹിച്ചു  വരുന്ന  സേവനം  ഇഷ്ടപ്പെട്ടവർ  താഴെ  കാണുന്ന  ഫേസ്ബുക്ക്  ലിങ്കില്‍  ലൈക്ക് ചെയ്യുക*👇 👇👇👇👇👇👇 https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....