Showing posts with label ശിരക്ക്:മക്കാ മുശ്രിക്കുകളുടെ ശിർക്ക് എന്ത്? പ്രമാണങ്ങൾ. Show all posts
Showing posts with label ശിരക്ക്:മക്കാ മുശ്രിക്കുകളുടെ ശിർക്ക് എന്ത്? പ്രമാണങ്ങൾ. Show all posts

Sunday, June 28, 2020

ശിരക്ക്:മക്കാ മുശ്രിക്കുകളുടെ ശിർക്ക് എന്ത്? പ്രമാണങ്ങൾ

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
htps://islamicglobalvoice.blogspot.in/?m

*അസ് ലം സഖാഫി കാമിലി
പരപ്പനങ്ങാടി*


*ഒഹാബിസം പൊളിച്ചെഴുത്ത്*


*മക്കാ മുശ്രിക്കുകളുടെ ശിർക്ക് എന്ത്?*


മക്കാ മുശ്രിക്കുകൾ അവരുടെ ആരാധ്യന്മാരെ പറ്റി
ലോക സൃഷ്ടാവാണന്ന്   അവർ അംഗീകരിച്ചിട്ടില്ല എന്ന് ഇമാം റാസി റ പറഞ്ഞിട്ടുണ്ടോ?
പിന്നെ എങ്ങനെ യാണ് അവരിൽ ശിർക്ക് വന്നത്?

അമ്പിയാക്കളും മഹാന്മാരും അല്ലാഹുവിലേക്ക് സുബാർശ ചെയ്യുമെന്ന് പറഞ്ഞ് കൊണ്ട് അല്ലേ അവരെ മുശ്രിക്കുകൾ ആരാധിച്ചത്?

അമ്പിയാക്കളും മഹാന്മാരും അല്ലാഹുവിനോട് സുബാർശ ചെയ്യുമെന്ന് എന്ന് പറയുന്ന മുസ്ലിമീങ്ങളും സുന്നികളും എന്താണ് വിത്യാസം?


അല്ലാഹു വിന്റെ ഉദ്ധേശമില്ലാതെ സ്വയം ഉപാകര ഉപദ്രവങ്ങളും സുബാർശയും ചെയ്യാൻ കഴിവുള്ള സ്വയം പര്യപതനായ ദൈവങ്ങളിലായിരുന്നു മക്കാ മുശ്രിക്കുകൾ വിശ്വസിച്ചിരുന്നത്
എന്നതിന് ധാരാളം തെളിവുകൾ ഖുർ ആനിൽ കാണാവുന്നതാണ്

തെളിവ് 1

അല്ലാഹു പറയുന്നു.
لو كان فيهما آلهة الا الله لفسدتا الانبياء 23

 ആകാശ, ഭൂമിയിൽ വല്ല  ഇലാഹുകൾ ഉണ്ടെങ്കിൽ അവ രണ്ടും  നശിക്കുമായിരുന്നു '
(അമ്പിയ 23)


ഈ വാക്യം തൗഹീദിന്റെ പ്രധാന മപ്പെട്ട ഒരായത്താണല്ലോ മുശ്ക്കുകൾ വിശ്വസിക്കുന്നതുപോലെ പല ഇലാഹുകൾ ഉണ്ടാവുകയാണെങ്കിൽ പ്രബഞ്ചിക വ്യവസ്ഥിതി ആകെ അവതാളത്തിലാവുകയും ഇവിടെ ഒന്നും നടക്കാൻ സാധിക്കാത്ത  ഒരു സ്ഥം ഭനാവസ്ഥ ഉണ്ടാവുന്നതാണ്  എന്നാണല്ലോ  ഇവിടെ ഉണർത്തിയത്

അല്ലാഹു വിന്റെ ഉദ്ധേശമില്ലാ തെ സ്വയം പ്രവർത്തിക്കുന്ന ദൈവങ്ങൾ ഉണ്ടങ്കിൽ മാത്രമാ
ണല്ലോ ഇങ്ങനെയുള്ള ഒരു സ്ഥിതി ഉണ്ടാവുക

വലിയ ദൈവത്തിന്റെ ഉദ്ധേശത്തോടെ മാത്രം പ്രവർത്തിക്കുകയും
എപ്പോൾ വേണമെങ്കിലും ആ കഴിവ് ഇല്ലാതാക്കാൻ അവന്ന് സാധിക്കുകയും കഴിയുമെങ്കിൽ
 ഇവിടെ നാശവും സംഭനാവസഥയും ഉണ്ടാവുകയില്ലെന്നത് വെക്തമാണ്
 അപ്പോൾ മുശ്രിക്കുകൾ വിശ്വസിക്കുന്നതു പോലെയുള്ള പല ദൈവങ്ങൾ ഉണ്ടാവുകയാണങ്കിൽ ഇവിടെ നാശമുണ്ടാവുന്നതാണ്
ഇവിടെ നിർബന്ധാ സ്ഥിത്വമുള്ള ദൈവങ്ങളിൽ അവർ വിശ്വസിക്കണമെന്നില്ല.
ഈ ദൈവങ്ങൾ ആഘാശ ഭൂമികൾ സ്ര്ഷ്ടിച്ചവരാണ് വിശ്വസിക്കണമെന്നുമില്ല.

തെളിവ് 2

വീണ്ടും അല്ലാഹു പറയുന്നു -

قل لو كان معه آلهة  كما يقولون اذا لابتغوا الي ذي العرش سبيلا

 الاسراء42

-നബിയെ അവരോട് പറയുക . അവർ പറയും പ്രകാരം ഇലാഹുകൾ ഉണ്ടാവുകയാണങ്കിൽ
ആ ഇലാഹുകൾ അല്ലാഹുവിനോട്
പോരാടുവാനായി കടന്നാക്രമിക്കുവാനായിമാർഗ്ഗമന്വേഷിക്കുമായിരുന്നു
(അൽ ഇസ്റാ42)

അപ്പോൾ അവർവിശ്വസിക്കുന്ന ഇലാഹുകൾക്കുള്ള കഴിവുകൾ അല്ലാഹു വിചാരിക്കുമ്പോൾ അതില്ലാതാക്കാൻ കഴിയു മെന്നായിരുന്നു അവരുടെ വിശ്വാസമെങ്കിൽ ആ ഇലാഹുകൾ  എങ്ങനെ കടന്നാക്രറമിക്കുമെന്ന് പറയുക
അത് ശരിയാവുകയില്ലല്ലോ സ്വയംകഴിവുണ്ടാവുമ്പോഴാണല്ലോ അല്ലാഹുവിനെ കടന്നാക്രമിക്കാൻ കഴിയുക . അവർ പറയും പോലുള്ള ഇലാഹുകൾ എന്ന് അല്ലാഹു വ്യക്തമാക്കിയത് ശ്രദ്ധേയമാണ്

 സുന്നികളുടെ വീശാസ പ്രകാരം മലക്കുകളും അമ്പിയാക്കളും മറ്റും അല്ലാഹുവിനെ കടന്നാക്രമിക്കുമെന്ന് സങ്കല്പിക്കാൻ സാധ്യമല്ല . കാരണം അവർ ചെയ്യുന്നതെല്ലാം അല്ലാഹു അവർക്ക് നൽകുന്ന കഴിവ് കൊണ്ടണന്നും എപ്പോൾ വേണമെങ്കിലും അതില്ലാതാക്കാൻ കഴിയുമെ ന്നുമാണ് സുന്നികളുടെ വിശ്വാസം


തെളിവ് 3

വീണ്ടും അല്ലാഹു  പറയുന്നു *
وما كان معه من اله اذا اذهب كل اله بما خلق ولعلا بعضهم على بعض
المؤمنون 93
അവനോടൊപ്പം ഒരു ഇലാഹും ഇല്ല . അങ്ങനെയുണ്ടായിരുന്നുവെ ിങ്കിൽ ഓരോ ഇലാഹും  താൻ സ്യഷ്ടിച്ചതുമായി പോവുകയും അവരിൽ മറ്റു ചിലരുടെ നേരെ മികച്ചു നിൽക്കുകയും ചെയ്യുമായിരുന്നു "
(അൽ മുഅമിനൂൻ 93)

 മക്കാ മുശ്രിക്കുകൾ വിശ്വസിക്കുന്ന ഇലാഹുകൾ ഉപകാരമോ ഉപദ്രവമോ സൃഷ്ടിക്കാൻ ഉതകുന്നതും ഒന്നിനു മാറ്റാന്നിനിക്ക് മേൽ കടന്നാക്രമണം നടത്താൻ പറ്റിയതു മാണന്ന്ഈ ആയത്തിൽനിന്നും വ്യക്തമാവുന്നുണ്ട്

തെളിവ് 4

تا الله أن كنا لفي ضلال مبين إذ نسويكم برب العالمين
الشعراء98

ലോക രക്ഷിതാവിനോട് നിങ്ങളെ തങ്ങൾ സമമപ്പെടുത്തിയപ്പോൾ അല്ലാഹുവാണ് സത്യം ഞങ്ങൾ വെക്തമായ പിഴവിൽ ആയിരിക്കുന്നു 'അശ്ശുഅറാ 98

പിശാചിനെ ആരാധിച്ചിരുന്നവർ പാലോകത്തുവെച്ച് അവരെ അല്ലാഹു വിനോട്
 സമമാക്കിയിരുന്നു എന്ന് വ്യക്തമായി അവർ തന്നെ പറയുകയാണ് ഇവിടെ

തെളിവ് 5

അല്ലാഹു പറയുന്നു

وكم من ملك في السماوات لا تغني شفاعتهم شيىا إلا من بعدان يأذن الله لمن يشاء ويرضى النجم26


. -ആകാശങ്ങളിൽ എത്രയോ മലക്കുകളുണ്ടെങ്കിലും അല്ലാഹു അവന്റെ അടിമകളിൽനിന്ന് അവൻ ഉദ്ദേശിക്കുകയും അവൻ ത്യപ്തിപ്പെടുകയും ചെയ്യു ന്നവർക്ക് അവൻ മാനുവദിച്ചാലല്ലാതെ അവരുടെ ശുപാർശ പായോജനപ്പെ ടുകയില്ല .

(അന്നജം 29)

അല്ലാഹു ഉദ്ദേശിക്കാതെ തന്നെ ആർക്ക് വേണങ്കിലും മലക്കു കൾ ശഫാഅത്ത് ചെയ്യുമെന്നും അവർക്ക് അല്ലാഹുവിന്റെ
സ്വയം സമ്മർദ്ധം ചെലുത്താൻ കഴിവുണ്ടെന്നുമാണ് മുശ്രിക്കുകളുടെ വിശ്വാസമെന്ന് ഈ ആയത്ത് വ്യക്തമാക്കുന്നു .
'
തെളിവ് 6

അല്ലാഹു പറയുന്നു

قل ادعوا اللذين  زعمتم من دون الله لا يملكون مثقال ذرة في السماوات ولا في الأرض وما لهم فيهما من شرك وما له منهم من ظهير   السبا 22

നബിയേ താങ്ങൾ പറയുക

ആ ദൈവങ്ങൾ ആകാശഭൂമിയിൽ അണു മണിതുക്കം ഉടമയാക്കുകയില്ല
 അവർക്ക് അത് രണ്ടിലും പങ്കില്ല . അവരിൽ ആരുടെയും സഹായത്തിന് അല്ലാഹുവിന് ആവശ്യവുമില്ല . (" സബഅ22)


 ദൈവങ്ങൾ ഉപകാരോപദ്രവങ്ങളുടെ സാക്ഷാൽ മടമസ്ഥരാണെന്നും അതിനാൽ തല്ലാഹുവിന്റെ പങ്കുകാരും സഹായികളുമാണെന്നുമായിരുന്നു . മുശ്ക്കുകളുടെ വിശ്വാസമെന്ന് ഈ ആയത്ത് വ്യക്തമാക്കുന്നു .


തെളിവ് 7
فلا يملكون كشف الضر عنكم ولا تحويلاالاسراء56

ൈവങ്ങൾ നിങ്ങളെതൊട്ട് ദുരിതമകറ്റുന്നതിനെയോ തിരിച്ചുവിടാനോ ഉടമയാക്കുകയില്ല. അൽ ഇസ്‌റ 56


 അല്ലാഹു അല്ലാത്ത ദൈവങ്ങൾ ദുരിതമകറ്റുന്നതിനെ ഇടയാക്കിയവരാണന്ന് മുശ്രിക്കുകൾ വിശ്വസിച്ചിരുന്നെന്ന് ഈ വചനം  വ്യക്തമാക്കുന്നു .

 ഈ രണ്ട് ആയത്തുകളിലുാ ( لا يملكون )
അവർ മില്ക്കാക്കുകയില്ല എന്ന് വ്യക്തമാക്കിയത് ശ്രദ്ധേയമാണ്

തൗഹീദ് വിവരിക്കുന്ന നമ്മോട് ധാരാളം തവണ ചൊല്ലാൻ നിർദേശിച്ച തൗഹീദിന്റെ വചനമാണ് '

لا إله إلا الله وحده لا شريك له له الملك وله الحمد يحيي و يميت وهو على كل شيء قدير

അല്ലാഹു അല്ലാതെ മറ്റൊരു ഇലാഹില്ല അവൻ ഏകനാണ് അവന്ന് യാതൊരും പങ്കാളിയുമില്ല അവന്ന് മാത്രമാണ് ഉടമസ്ഥാവകാശം


ഈ വചനത്തിൽ അല്ലാഹു വിന്ന് മാത്രമെന്ന് പറയുന്ന
ഉടമസ്ഥാവകാശം മക്കാ മുശ്രിക്കുകൾ അവരുടെ ആരാധ്യർക്ക് വക വെച്ച് കൊടുത്തിരുന്നു എന്ന് മനസ്സിലാക്കാം

തെളിവ് 8

ഇമാം റാസി റ ലോക പ്രശസ്ത തഫ്സീറിൽ പറയുന്നു.

وتلك الصفات التي تخيلوها  في اصنامهم انها تضر وتنفع عند الله بغير إذنه تفسير الرازي 17/88

ബിംബങ്ങളിൽ മുശ്രിക്കുകൾ സങ്കൽപ്പിക്കപെടുന്ന ആ ഗുണങ്ങൾ അല്ലാഹു ഉദ്ധേശിക്കാതെ തന്നെ ഉപകാര ഉപദ്രവങ്ങളും സുബാർശയും
അവർക്ക് സാധിക്കും എന്നതാണ് തഫ്സീറ് റാസി 17 /88

തെളിവ് 9

ഇമാം കുർദി റ പറയുന്നു

ويعتقد تأثيرهم في شيء دون الله فهو كفر- فتاوي الكردي 26


അല്ലാഹുവിനെ കൂടാതെ ഒന്നിൽ അവർ സ്വയം ഉപദ്രവം ചെയ്യുമെന്നുള്ള വിശ്വാസമാണ് കുഫ് റാവുന്നത് (ഫതാവൽ കുർദി 26)

ഇക്കാര്യം ബിഗ് യ 298യിലും കാണാവുന്നതാണ്

തെളിവ് 10

ഇമാം സ്വാവി റ പറയുന്നു.

إعتقاد أنهم يؤثرون با الذات في نفعهم وضررهم تفسير الصاوي 4/32

  ഉപകാരോപദ്രവത്തെഅവർ സ്വയം ഉണ്ടാകുമെന്ന വിശ്വാസമാണ് കുഫ്റാകുന്നത് . ( സാവി 4-32 )

തെളിവ് 11

 തുഹ്ഫത്തുൽ് അഹ് വദി  തന്നെ ഉദ്ധരിക്കുന്നു

قال الطبری اراد عمر ان يعلم الناس ان استلامه اتباع لفعل رسول الله لا لان الحجر ينفع ويضر لذاته كما كانت الجاهلية تعتقد في الأوثان تحفة الأحوذی - ۵۹۷ - ۳ )


 ഇമാം ത്വിബ് രി പറയുന്നു . ഉമർ ( റ ) ഹജറുൽ അസ് വദിനെ ചുംബിച്ചത്

നബി സ്വ യുടെ പ്രവത്തിയെ പിന്തുടർന്നുകൊണ്ടായിരുന്നു . ജാഹിലിയ്യ ജനത വിശ്വച്ചിരുന്നതുപോലെ സ്വയം ഉപകാരമോ ഉപദ്രവമോ ചെയ്യുന്ന നിലക്കായിരുന്നില്ല . ഇത് ജനങ്ങളെ അറിയിക്കാനായിരുന്നു ഉമർ റ  വിന്റെ ഉദ്ദേശം . ( തുഹ്ഫ ത്തുൽ അഹ് വദി 3 - 597 )

മേൽ വിവരണത്തിൽ നിന്നും മക്കാ മുശ്രിക്കുകൾ അല്ലാഹു വിന്റെ ഉദ്ധേശമില്ലാതെ ഉപകാര ഉപദ്രവ സു ബാർശകൾ ചെയ്യാൻ അവരുടെ ആരാധ്യന്മാർക് ഉടമാവകാശമുണ്ട് എന്ന വിശ്വാസത്തിലായിരുന്നു അവർക്ക് ആരാധിച്ചിരുന്നത് എന്ന് വെക്തമാണ്.


തെളിവ് 12

ഹാഫിളുദ്ധുൻയ ഇബ്ൻ ഹജർ അൽ അസ്ഖലാനി റ പറയുന്നു.

لا لان الحجر ينفع ويضر بذاته كما كانت الجاهلية تعتقد في الأوثان  فتح الباري/3/463

സ്വയം ഉപകാരമോ ഉപ്രദവമോ ചെയ്യുമെന്ന്
(അല്ലാഹുവിന്റെ അനുവാദവും ഉദ്ദേശവുമില്ലാതെ)
ജാഹിലിയ്യ ജനത   (  മുശ്രിക്കുകൾ ) ബിംബങ്ങളെ സംബന്ധിച്ചുവിശ്വസിച്ചിരുന്നതുപോലെയായിരുന്നില്ല ഉമർ ( റ ) ഹജറുൽ അസ് വദിനെ ചുംബിച്ചത് . ( ഫത്ഹുൽബാറി 3-463 )


തെളിവ് 13

  അൽമുഅ്മിനൂന തൊണ്ണൂറ്റി ഒന്നാം ആയത്തിന്റെ ആദ്യ ഭാഗം ഇപ്രകാരമാണ്

 അല്ലാഹു  പറയുന്നു

ما اتخذ الله من ولد
وما كان معه من اله اذا اذهب كل اله بما خلق ولعلا بعضهم على بعض
المؤمنون 93

അല്ലാഹു സന്താനങ്ങളേ ഉണ്ടാക്കിയിട്ടില്ല.
അവനോടൊപ്പം ഒരു ഇലാഹും ഇല്ല .അങ്ങനെയുണ്ടായിരുന്നുവെ ിങ്കിൽ ഓരോ ഇലാഹും  താൻ സ്യഷ്ടിച്ചതുമായി പോവുകയും അവരിൽ മറ്റു ചിലരുടെ നേരെ മികച്ചു നിൽക്കുകയും ചെയ്യുമായിരുന്നു "
(അൽ മുഅമിനൂൻ 93)

  റൂഹുൽ ബയാൻപറയുന്നു ;

 ولو كان معه الهة لانفرد كل اله بما خلقه واستبد به دون اله الآخر وامتاز ملكه عن ملك الآخر ( روح البيان ص : - 6-102 )

 അല്ലാഹുവിനോടുകൂടെ മറ്റു ദൈവങ്ങളുണ്ടായിരുന്നുവെങ്കിൽ ഓരോ ദൈവവും താൻ സ്യഷ്ടിച്ചതുകൊണ്ട് ( വസ്തുക്കളോ പ്രവർത്തനങ്ങളോ ) തനിക്കാവുകയും സ്വതന്ത്രനാവുകയും തന്റെ ഭരണം മറ്റെവന്റന്റെ ഭരണ ത്തിൽനിന്നു വേറിട്ടുനിൽക്കുകയും ചെയ്യുമായിരുന്നു . ( റൂഹുൽ ബയാൻ 6/102 ) .

ശൗകാനി തന്നെ പറയുന്നു.
يدل على نفي الولد لان الولد ينازع الله في ملكه زبدة التفاسير 453

അല്ലാഹുവിന് സന്താനങ്ങൾ ഇല്ലെന്ന് ഈ വാക്യം തെളിയിക്കുന്നു . കാരണം സന്താനങ്ങൾ പിതാവിന്റെ ഭരണത്തിൽ എതിർക്കുന്നതാണ് .


'അല്ലാഹു  പറയുന്നു
أفأصفيكم ربكم بالبنين واتخذ من الملايكة إناثا ( الاسراء- 14 )

നിങ്ങൾക്ക് നിങ്ങളുടെ രക്ഷിതാവ് ആണ്മക്കാള തെരഞ്ഞെടുക്കുകയും മലക്കുകളെ പെൺമക്കളായി അവർ സ്വീകരിക്കുകയുമാണോ ? ( ഇസ്റാ 41 )

അല്ലാഹു പറയുന്നു
 وقالوا اتخذ الرحمن ولدا ( الأنبياء : ۲۹ ) m
, അല്ലാഹു സന്താനോല്പാദനം നടത്തിയിട്ടുണ്ടെന്ന് അവർ പറയു ( അമ്പിയാ 26 )

 ചുരുക്കത്തിൽ പിതാവും സന്താനങ്ങളും കൂടിയ അല്ല ങ്കിൽ രാജാവും മന്ത്രിമാരും കൂടിയതുപോലെ സ്വാതന്ത്രകഴിവുകളുള്ള ദേവ സഭയിലായിരുന്ന അറേബ്യൻ മുശ്രിക്കുകൾ വിശ്വസിച്ചിരുന്ന ന് തെളിവുകളെല്ലാം വ്യക്തമാക്കുന്നുണ്ട് .


പര ദൈവങ്ങളിൽ അവർ വിശ്വസിച്ചിരുന്നു  എന്നു പറഞ്ഞാൽ തന്നെ അതിന്റെ അർഥം ദൈവമാകാൻ പറ്റിയ ഗുണങ്ങൾ അവയ്ക്കുണ്ടെന്ന് അവർ വിശ്വസിച്ചിരുന്നു എന്നാണ് .

പൂത്രന് അല്ലെങ്കിൽ മന്ത്രിക്ക് പിതാവിന്റെയോ രാജാവിന്റെയോ മേൽ സ്വാധീനവും  അവകാശങ്ങളും ചിലപ്പോൾ അധികാരങ്ങളും
 ഉണ്ടായിരിക്കും 'അവരെ  പരാജയപ്പെടുത്തിക്കൊണ്ട് പുത്രനും മന്ത്രിക്കും അധികാരം കയ്യാളാനും സാധിക്കും'

 പരമാധികാരംലാധാരം ( മല കൂത്ത്) പിതാവിനോ രാജാവിനോ ആയിരിക്കാം .

 പുത്രന് ജന്മം നൽകിയതും കഴിവുകൾ നൽകിയതും പിതാവാണ് .മന്ത്രിക്ക് സ്ഥാനമാനങ്ങൾ നൽകിയത് രാജാവാണ് . എന്നിരുന്നാലും അവർ തമ്മിൽ കലഹിക്കുകയും അതികാരങ്ങർ പിടിച്ചടക്കുകയും ചെയ്യാവുന്നതാണ് .

 ഒരു രാഷ്ട്രത്തെ ഉണ്ടാക്കിയതും കഴിവുകൾ നൽകിയതും മറ്റൊരു രാഷ്ട്രമാണങ്കിലും അവസാനം സ്വയം കഴിവുകളെ മാക്കൊണ്ട് ഒന്നിനു മാറ്റാന്നിനെ പരാജയപ്പെടുത്താവുന്നതാണ് .

തെളിവ് 14


ഹാഫിള് ഇബ്നു കസീർ പറയുന്നു.

ليسوا عنده كالامراء عند ملوكهم يشفعون عندهم بغير اذنهم فيما احبه الملوك وأبوه تفسير ابن كثير 4/45

 അല്ലാഹുവിന്റെ അടുക്കൽ മലക്കുകൾ അടക്കമുള്ള മഹത്തുക്കൾ രാജസന്നിധാനത്തിലെ നേതാക്കൻമാരെപോയല്ല ഇവർ രാജാവ് ഇഷ്ടപ്പെടുന്നതും തടയുന്നതുമായ കാര്യങ്ങളിൽ രാജാവിന്റെ അനുമതിയി ാതെ തന്നെ ശുപാർശചെയ്യുന്നതാണ് . ( ഇബ്നുകസീർ 4-45 )


തെളിവ് 15

*മക്ക മുശ്രിക്കുകളുടെ വിശ്വാസം എന്താണെന്ന് ഇബ്നു തൈമിയ്യ തന്നെ വിവരിച്ചിട്ടുണ്ട്.*
                                               
*അയാള്‍ പറയുന്നു.
   * فالمشركون كانوا يتخذون من دون الله شفعاء من الملائكة والأنبياء والصالحين ويصورون تماثيلهم فيستشفعون بها

      * മലക്കുകളെയും നബിമാരെയും സ്വലീഹീങ്ങളെയും ശുപാര്‍ഷകര്‍ ആണെന്ന് പറഞ്ഞ മുശ്രിക്കുകള്‍ അവരുടെ
രൂപങ്ങള്‍ സ്ഥാപിച്ചു അവരോടു ശുബാര്‍ശ തേടി.*

ويقولون : هؤلاء خواص الله فنحن نتوسل إلى الله بدعائهم وعبادتهم ليشفعوالنا
كما يتوسل إلى الملوك بخواصهم لكونهم أقرب إلى الملوك من غيرهم فيشفعون عند الملوك بغير إذن الملوك

*അവർ പറയും

രാജാക്കാന്മാരിലേക്ക് അവരുടെ  പ്രത്തേകക്കാരെ (മന്ത്രിമാര്‍) കൊണ്ട് ഇടയാളന്‍മാരാകുമ്പോള്‍ (ആ മന്ത്രിമാര്‍ ശുപാര്‍ശ ചെയ്യാന്‍ വേണ്ടി)  അവര്‍ രാജാക്കളുടെ സമ്മതമില്ലാതെ രാജാവിന്‍റെ അടുത്ത് ശുപാര്‍ശ ചെയ്യുംപോലെ ഈ മഹാൻമാരുടെ സുബാർശ*

فيشفعون عند الملوك بغير إذن الملوك


وقد يشفع أحدهم عند الملك فيما لا يختاره فيحتاج إلى إجابة شفاعته رغبة ورهبة
*രാജാവ് ഉദ്ധേശികാത്ത വിശയത്തിൽ വരെ മന്ത്രിമാർ സുബാർശ ചെയ്യുന്നതാണ്
രാജാവ് മന്ത്രിമാരെ ഭയന്ന് കൊണ്ടും മന്ത്രിമാരിലേക്ക് ആവശ്യമുള്ളത്
കൊണ്ടും ശുപാര്‍ശക്ക് ഉത്തരം ചെയ്യലിലേക്ക് ആവശ്യമാവും എന്നത് പോലെ ആയിരുന്നു
മുശ്രിക്കുകള്‍ കരുതിയിരുന്നത്.
ഈ ശുപാര്‍ശയാണ് അല്ലാഹു എതിര്‍ക്കുന്നത്.*

അല്ലാഹു പറയുന്നു. ആരാണ് അല്ലാഹുവിന്റെ ഉദേശമില്ലാതെ ശുപാര്‍ശ ചെയ്യുന്നവര്‍.
അലാഹു വീണ്ടും പറയുന്നു , അല്ലാഹു ഉദ്ദേശിക്കുകയും ത്രിപ്തിയാവുകയും ചെയ്തവര്‍ക്ക്
അല്ലാഹുവിന്‍റെ ഉദ്ദേശമില്ലാതെ ശുപാര്‍ശ ഉപകരിക്കാത്ത എത്രയോ മലക്കുകള്‍ ഉണ്ട് ആകാശത്ത്.

*🔰അല്ലാഹുവിനെ ഭയന്ന്‌ പ്രതീക്ഷയര്‍പ്പിച്ച് അവന്‍ ത്രിപ്തിയുള്ളവര്‍ക്കല്ലാതെ  അവര്‍ ശുപാര്‍ശ ചെയ്യുകയില്ല.*
*അല്ലാഹുവിനെ കൂടാതെ നിങ്ങള്‍ വാദിക്കുന്നവരെ നിങ്ങള്‍ വിളിക്കുക,*
*ആകാശത്തോ ഭൂമിയിലോ ഒരു അണുവിന്‍ തൂക്കവും അവര്‍ ഉടമപ്പെടുതുകയില്ല. അവര്‍ക്ക് ഇവയില്‍ ഒരു പങ്കുമില്ല.*

*📚അല്ലാഹുവിനെ കൂടാതെ അവര്‍ക്ക് ഉപകാരവും ഉപദ്രവമോ ചെയ്യാത്തവര്‍ക്ക് അവര്‍ ആരായിരുന്നു? ഇവര്‍ അല്ലാഹുവിന്‍റെ അടുത്ത് ശുപാര്‍ഷകര്‍ ആണെന്ന് അവര്‍ പറയുന്നു.(മജ്മൂഅ' ഫതാവ , ഇബ്നു തൈമിയ്യ)*
*(മജ്മൂഅ' ഫതാവ 24/155 , ഇബ്നു തൈമിയ്യ).                                        * فالمشركون كانوا يتخذون من دون الله شفعاء من الملائكة والأنبياء والصالحين ويصورون تماثيلهم فيستشفعون بها ويقولون : هؤلاء خواص الله فنحن نتوسل إلى الله بدعائهم وعبادتهم ليشفعوالنا كما يتوسل إلى الملوك بخواصهم لكونهم أقرب إلى الملوك من غيرهم فيشفعون عند الملوك بغير إذن الملوك

 وقد يشفع أحدهم عند الملك فيما لا يختاره فيحتاج إلى إجابة شفاعته رغبة ورهبة . فأنكر الله هذه الشفاعة فقال تعالى : } من ذا الذي يشفع عنده إلا بإذنه { وقال : } وكم من ملك في السماوات لا تغني شفاعتهم شيئا إلا من بعد أن يأذن الله لمن يشاء ويرضى { وقال عن الملائكة :} وقالوا اتخذ الرحمن ولدا سبحانه بل عباد مكرمون { } لا يسبقونه بالقول وهم بأمره يعملون { } يعلم ما بين أيديهم وما خلفهم ولا يشفعون إلا لمن ارتضى وهم من خشيته مشفقون { وقال : } قل ادعوا الذين زعمتم من دون الله لا يملكون مثقال ذرةفي السماوات ولا في الأرض وما لهم فيهما من شرك وما له منهم من ظهير { } ولا تنفع الشفاعة عنده إلا لمن أذن له { وقال تعالى : } ويعبدون من دون الله ما لا يضرهم ولا ينفعهم ويقولون هؤلاء شفعاؤنا عند الله قل أتنبئون الله بما لا يعلم في السماوات ولا في الأرض سبحانه وتعالى عما يشركون { وقال تعالى : } وأنذر به الذين يخافون أن يحشروا إلى ربهم ليس لهم من دونه ولي ولا شفيع لعلهم يتقون { وقال تعالى : } الله الذي خلق السماوات والأرض وما بينهما في ستة أيام ثم استوى على العرش ما لكم من دونه من ولي ولا شفيع أفلا تتذكرون
مجمو ع فتاوي

അല്ലാഹു വിന്റെ ഉദ്ധേശമില്ലാതെ ഒരാൾക്കും ഭൗതികമോ അദൗതികമോ ആയ ഒരു ഉപകാരമോ ഉപദ്രവമോ സുബാർശയോ ചെയ്യാൻ സാധ്യമല്ല
ഒരു കൈ വിരൽ പോലും ഇളക്കാൻ സാധ്യമല്ല. എന്ന് വിശ്വസിക്കുന്ന മുസ്ലിമീങ്ങളെ മക്കാ മുശ്രിക്കുകളോട് തുല്യപെടുത്തുകയാണ് ഒഹാബി പുരോഹിതർ

*ഇതിൽ നിന്നും  അവരുടെ ആരാധ്യർ ലോക സൃഷ്ടാവാണന്ന് വിശ്വസിച്ചിട്ടില്ലന്ന് പറഞ്ഞാലും അവർക്ക് ശിർക്ക് വരുമെന്നും
മുസ്ലിമീങ്ങളെ വിശ്വാസവും മക്കാ മുശ്രിക്കുകളുടെ വിശ്വാസവും തുല്യമല്ലന്ന് മനസ്സിലായി* '


ഇങ്ങനെ തുടങ്ങി ധാരാളം ആയത്തുകള്‍ ഇബ്നു തീമിയ്യ ഉദ്ധരിച്ച് തെളിവ് നിരത്തുന്നു.
മുശ്രിക്കുകള്‍ വിശ്വസിച്ച വലിയ ദൈവം ഉദ്ദേശിക്കാത്ത വിഷയത്തില്‍ കുട്ടി ദൈവങ്ങള്‍ ശുപാര്‍ശ ചെയ്യുമെന്നു മക്കാ മുശ്രിക്കുകള്‍ക്ക് വിശ്വാസമുണ്ടായിരുന്നു.
അത് കൊണ്ടാണ് ശുബാർശ സ്വീകരിച്ചിരുന്നത് എന്നതിന് ഈ ആയത്ത് തെളിവാണ് എന്ന് ഇബ്നു തീമിയ്യ മജ്മൂഉല്‍  പറയുകയും ചെയ്യുന്നു
*🔹ചുരുക്കത്തില്‍  രാജാവ് ഉദ്ദേശിക്കാത്ത വിഷയത്തില്‍ മന്ത്രിമാര്‍ രാജാവിന്റെ അനുമതിയില്ലാതെ ശുപാര്‍ശ ചെയ്യുമ്പോള്‍ ,*
*രാജാവ് മന്ത്രിയെ പേടിച്ചു , മന്ത്രിയിലേക്ക് ആവശ്യമുള്ളതിനു വേണ്ടി ശുപാര്‍ശ സ്വീകരിക്കല്‍ രാജാവിന്‍റെ മേല്‍ കടമയാണ്*
*എന്നത് പോലെ വലിയ ദൈവത്തിന്‍റെ അടുത്ത് കുട്ടി ദൈവങ്ങള്‍ വലിയ ദൈവം ഉദേഷിക്കാത്ത വിഷയത്തില്‍ ശുപാര്‍ശ ചെയ്യുകയും ,*
*കുട്ടി ദൈവങ്ങളെ പേടിച്ചതിനു വേണ്ടിയും അവരിലേക്ക്‌ ആവശ്യമുള്ളതിനും വേണ്ടിയും വലിയ ദൈവം ശുപാര്‍ശ സ്വീകരിക്കലിലേക്ക് ആവശ്യമാവും എന്നാ വിശ്വാസമായിരുന്നു മക്ക മുശ്രിക്കുകള്‍ക്ക് ഉണ്ടായിരുന്നത് എന്ന്
ഇബ്നു തീമിയ്യയുടെ മേല്‍ ഉദ്ധരണിയില്‍ നിന്നും ഗ്രഹിക്കാന്‍ കഴിയും.*

*ഇത്തരം ഒരു വിശ്വാസം മുസ്ലിമീങ്ങല്‍ക്കില്ല. അല്ലാഹുവിന്‍റെ ഉദ്ദേശം ഇല്ലാതെ ഭൗതികമോ അഭൌതികമോ ആയ ഒരു കാര്യവും മറ്റു ഒരു ശുപാര്‍ശയും മഹാന്മാരായ അല്ലാഹുവിന്‍റെ മഹത്തുക്കള്‍ക്ക് നിര്‍വഹിക്കാന്‍ കഴിയില്ല എന്നതാണ് മുസ്ലിംങ്ങളുടെ വിശ്വസിക്കുന്നത്.
ഒരു കൈ വിരല്‍ പോലും ഇളക്കാന്‍ അല്ലാഹു ഉദ്ദേശിച്ചാല്‍ മാത്രമേ കഴിയു എന്നാണു മുസ്ലിമീങ്ങള്‍ വിശ്വസിക്കുന്നത്*.
           
*മുസ്ലിമീങ്ങളുടെ ഈ വിശ്വാസവും മുശ്രിക്കുകളുടെ വിശ്വാസവും തമ്മില്‍ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള അന്തരത്തെക്കാള്‍ വലുതാണ്‌.
ഒന്ന് തൗഹീദും മറ്റൊന്ന് ശിര്‍ക്കുമാണ്.*

*ആകാശ ഭൂമി സൃഷ്ടിച്ചത് അല്ലാഹു ആണെന്ന് ഒരാള്‍ വിശ്വസിച്ചാല്‍ പോലും , രാജാവ് മന്ത്രിമാര്‍ക്ക് എല്ലാ അധികാരം*
*നല്‍കി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങള്‍ വിട്ടു കൊടുത്തു മന്ത്രിയെ തന്നെ വളര്‍ത്തി വലുതാക്കി എല്ലാം നല്‍കിയതിനു ശേഷം
രാജാവ് ഉദ്ധേശിക്കാത വിഷയത്തില്‍ ഏതെങ്കിലും ഭൗതികമോ അഭൌതികമോ ആയ  ഒരു ചെറിയ കാര്യത്തില്‍ വരെ ഉപകാരമോ ഉപദ്രവമോ ചെയ്യുംമെന്ന് വിശ്വസിക്കും പോലെ , വലിയ ദൈവത്തിന്‍റെ ഉദ്ദേശമില്ലാതെ കുട്ടി ദൈവങ്ങള്‍ ഏതെങ്കിലും ഒരു ഉപകാരമോ , ഉപദ്രവമോ ശുപാര്‍ശയോ ചെയ്യുംമെന്ന് വിശ്വസിച്ചാല്‍ അത് ശിര്‍ക്കാവുന്നതാണ്.*

🔹എല്ലാം സൃഷ്ട്ടിച്ചതും അധികാരം നല്കിയതും വലിയ ദൈവമാണ് എന്ന് സമ്മതിച്ചാല്‍ പോലും വലിയ
ദൈവത്തിന്‍റെ ഉദ്ദേശമില്ലാത്തതില്‍ കുട്ടി ദൈവങ്ങള്‍ ഉപകാര ഉപദ്രവ ശുപാര്‍ശ ചെയ്യും എന്നാ വിശ്വാസം ഉണ്ടായാല്‍ അതു ശിര്‍ക്ക് ആണ്.
അങ്ങനെയുള്ള വിശാസമായിരുന്നു മക്ക മുശ്രിക്കുകള്‍ക്ക് ഉണ്ടായിരുന്നത് എന്ന ഇബ്നു തൈമിയ്യ മജ്മൂഉല്‍ രേഖപ്പെടുത്തിയതാണ് നാം മുകളില്‍ വായിച്ചത്.

🔰എന്നാല്‍ സുന്നികളുടെ വിശ്വസം ഒരു ഉപകാരവും ഉപദ്രവവും ശുപാര്‍ശയും അല്ലാഹുവിന്‍റെ ഉദ്ദേശമില്ലാതത്തില്‍ ആര്‍ക്കും ചെയ്യാന്‍ സാധ്യമല്ല എന്നാണു.
അതുകൊണ്ട് അത് തൌഹീദ് ആണ്.

*മക്കാമുശ്രിക്കുകളുടെ വിവരിച്ചു ഇബ്നു കസീര്‍ പറയുന്നത് കാണുക*,
*രാജാക്കന്മാര്‍ ഇഷ്ട്ടപ്പെട്ടാലും ഇല്ലെങ്കിലും അവരെ ഉദ്ദേശം ഇല്ലാതെ ശുപാര്‍ശ ചെയ്യുന്ന മന്ത്രിമാരെ പോലെയല്ല മലക്കുകള്‍,*
*മറിച്ച് അവര്‍ അല്ലാഹുവിന്‍റെ അടിമകളും അല്ലാഹുവിന് കീഴോതിങ്ങിയവരുമാണ് എന്നാണ് അല്ലാഹു പറയുന്നത്.( തഫ്സീര്‍ ഇബ്നു കസീര്‍ 4/45)*.
               
🔸ചുരുക്കത്തില്‍ ഈ വിശ്വാസത്തിലുള്ള മുശ്രിക്കുകളുടെ ശുപാര്‍ശ തേടലിനെയാണ്  അല്ലാഹു ധാരാളം ആയത്തില്‍ ഖണ്ഡിക്കുന്നത്.
ഇങ്ങനെയുള്ള മുശ്രിക്കുകളെ പറ്റിയുള്ള ആയത്തുകള്‍,  മുശ്രിക്കുകളുടെ ഈ വിശ്വാസമില്ലാതെ അല്ലാഹുവിന്‍റെ ഉദ്ദേശം ഇല്ലാതെ ഒരു ശുപാര്‍ശയും
ഉപകാരവും ചെയ്യാന്‍ ഒരാള്‍ക്കും സാധ്യമല്ല എന്ന തൌഹീദില്‍ ഉറച്ചു നില്‍ക്കുന്ന മുസ്ലിമീങ്ങളുടെ മേല്‍ ഓതികൊണ്ടിരിക്കയാണ് ആധുനിക ഖവാരിജുകള്‍.




*അസ് ലം സഖാഫി പരപ്പനങ്ങാടി*

https://chat.whatsapp.com/ERFeJytUELg30VBdUeAWpT
തൗഹീദറിയാത്ത ഖുറാഫികളുടെ പൊള്ളവാദങ്ങൾ
അറിയാൻ അത്തൗഹീദ് 2 ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം
 ടെലിഗ്രാംലിങ്ക്
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA


https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/




   

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...