Skip to main content

Posts

Showing posts with the label അദ്രശ്യജ്ഞാനം

അദ്രശ്യജ്ഞാനം

 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 📚🔎___________________🔍📚 *സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎 അദ്രശ്യജ്ഞാനം ദ്രശ്യത്തെക്കാൾ അദ്രശ്യജ്ഞാനത്തിനുള്ള വിശ്വാസം ഖുർആൻ ഊന്നിപറയുന്നുണ്ട്. വിശ്വാസികളുടെ ഗുണങ്ങളിൽ അതിപ്രധാനമായി ഖുർആൻ എടുത്ത് പറയുന്നത്  അദ്രശ്യകാര്യങ്ങളിൽ അവർ പുലര്ത്തുന്ന വിശ്വാസ സംബന്ധിയാണ്. നഗ്നഗോചരമായ വിഷയങ്ങൾ ഭൌതിക ജീവിതത്തിന് അത്യന്താപേക്ഷിതമെങ്കിലും ജീവിതത്തിന്റെ യഥാർത്ഥ അർത്ഥതലം കുറിക്കാനും ലക്ഷ്യം ക്ഷിപ്രസാധ്യമാക്കാനും അഭൗതിക വിഷയത്തിലുള്ള അറിവ് സഹായകരമാണ്. നിർവചനം ഇമാം ബൈളാവി(റ) എഴുതുന്നു:  http://sunnisonkal.blogspot.com/ അർത്ഥം: പ്രഥമ ബുദ്ദി കൊണ്ടോ പഞ്ചെന്ത്രിയങ്ങൾ കൊണ്ടോ അറിയാൻ സാധിക്കാത്ത രഹസ്യത്തിനാണ് സാങ്കേതിക തലത്തിൽ "അദ്രശ്യം" എന്നു പറയുന്നത്. ഇത് രണ്ടിനമുണ്ട്. ഒന്ന്. അറിയാൻ പര്യാപ്തമായ തെളിവില്ലാത്തത്. അല്ലാഹു മാത്രമേ അദ്രശ്യം അറിയൂ എന്നു പറയുന്നിടത്ത് ഈ ഇനമാണ് ഉദ്ദേശിക്കുന്നത്. രണ്ട്. അറിയാനുപയുക്തമായ തെളിവു...