Friday, June 22, 2018

അദ്രശ്യജ്ഞാനം



 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

അദ്രശ്യജ്ഞാനം

ദ്രശ്യത്തെക്കാൾ അദ്രശ്യജ്ഞാനത്തിനുള്ള വിശ്വാസം ഖുർആൻ ഊന്നിപറയുന്നുണ്ട്. വിശ്വാസികളുടെ ഗുണങ്ങളിൽ അതിപ്രധാനമായി ഖുർആൻ എടുത്ത് പറയുന്നത്  അദ്രശ്യകാര്യങ്ങളിൽ അവർ പുലര്ത്തുന്ന വിശ്വാസ സംബന്ധിയാണ്. നഗ്നഗോചരമായ വിഷയങ്ങൾ ഭൌതിക ജീവിതത്തിന് അത്യന്താപേക്ഷിതമെങ്കിലും ജീവിതത്തിന്റെ യഥാർത്ഥ അർത്ഥതലം കുറിക്കാനും ലക്ഷ്യം ക്ഷിപ്രസാധ്യമാക്കാനും അഭൗതിക വിഷയത്തിലുള്ള അറിവ് സഹായകരമാണ്.

നിർവചനം

ഇമാം ബൈളാവി(റ) എഴുതുന്നു:




http://sunnisonkal.blogspot.com/


അർത്ഥം:
പ്രഥമ ബുദ്ദി കൊണ്ടോ പഞ്ചെന്ത്രിയങ്ങൾ കൊണ്ടോ അറിയാൻ സാധിക്കാത്ത രഹസ്യത്തിനാണ് സാങ്കേതിക തലത്തിൽ "അദ്രശ്യം" എന്നു പറയുന്നത്. ഇത് രണ്ടിനമുണ്ട്. ഒന്ന്. അറിയാൻ പര്യാപ്തമായ തെളിവില്ലാത്തത്. അല്ലാഹു മാത്രമേ അദ്രശ്യം അറിയൂ എന്നു പറയുന്നിടത്ത് ഈ ഇനമാണ് ഉദ്ദേശിക്കുന്നത്. രണ്ട്. അറിയാനുപയുക്തമായ തെളിവുള്ളത്. പരലോകം, മലക്കുകൾ, അല്ലാഹുവിനോടും അവന്റെ വിശേഷണങ്ങളോടും ബന്ധിച്ച് കാര്യങ്ങൾ, അന്ത്യനാൾ, അന്ത്യ ദിനത്തിലെ സംഭവ വികാസങ്ങൾ തുടങ്ങിയവ ഇതിനുദാഹരണമാണ്. അദ്രശ്യം കൊണ്ട് വിശ്വസിക്കുവാൻ നിർദ്ദേശിക്കുന്നിടത്ത് ഇതാണ് വിവക്ഷ. (ബൈളാവി:18).


അഹ് ലുസുന്നയുടെ വീക്ഷണം.


അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ അമ്പിയാക്കൾക്ക് വഹ് യ്, ഇല്ഹാം,സവിശേഷ സിദ്ദി, എന്നിവ മുഖേന അല്ലാഹു അദ്രശ്യം അറിയിച്ചു കൊടുക്കും. സാധാരണക്കാർക്ക് ദ്രശ്യം അറിയാൻ സ്വയം പര്യാപ്തതയില്ലാത്ത പോലെ അമ്പിയാക്കൾക്ക് അദ്രശ്യം അറിയാനും സ്വയം പര്യാപ്തതയില്ല. സാധാരണക്കാർക്ക് അവരുദ്ധേശിക്കുമ്പോൾ  ദ്രശ്യം അറിയാനുള്ള പക്വതയും പാകതയും അല്ലാഹു നൽകിയിട്ടുണ്ടെന്ന പോലെ അമ്പിയാക്കൾക്ക് അവരുദ്ധേശിക്കുമ്പോൾ  അദ്രശ്യം അറിയാനുള്ള പക്വതയും പാകതയും അല്ലാഹു നൽകിയിട്ടുണ്ട്. ചില വിഷയങ്ങൾ ശ്രദ്ദ കേന്ദ്രീകരിച്ചാൽ കണ്ണിനു കാഴ്ച ശക്തിയുള്ളവൻ തന്റെ മുമ്പിലുള്ള കാര്യം കാണാതെ പോകാറുണ്ടല്ലോ. ഇതിന്റെ പേരില് അവന്റെ കണ്ണിനു കാഴ്ച ശക്തിയില്ലെന്ന് തീരുമാനിക്കാൻ പറ്റുമോ? ചില ഗുണങ്ങൾ പരിഗണിച്ച് അറിഞ്ഞ പല വിഷയങ്ങളും നാം പറയാറില്ലല്ലോ. പറയാത്തതെല്ലാം അറിയാത്തതാണെന്നു തീരുമാനിക്കുന്നത് ശരിയാണോ? അതേപോലെ അമ്പിയാക്കളുടെ ശ്രദ്ദ ചില വിഷയങ്ങളിൽ കേന്ദ്രീകരിച്ച് പോയാൽ മറ്റു വിഷയങ്ങൾ അവർ ശ്രദ്ധിച്ചില്ലെന്നു വരാം. ശ്രദ്ദിക്കാനും അറിയാനുമുള്ള പക്വതയും പാകതയും അവർകില്ലെന്നതിനു ഇത്  രേഖയല്ല. അതേപോലെ ചില ഗുണങ്ങൾ കണക്കിലെടുത്ത് അറിഞ്ഞ കാര്യം പറയാതിരിക്കുകയോ അതിനനുസ്രതമായി പ്രവർത്തിക്കാതിരിക്കുകയോ ചെയ്തെന്നു വരാം. അറിഞ്ഞില്ലെന്നതിനു അതും രേഖയല്ല.   


പ്രവാചകൻ?

അല്ലാഹുവിനും മനുശ്യർക്കുമിടക്കുള്ള മധ്യവർത്തിയാണ് പ്രവാചകൻ. അല്ലാഹുവിനും പ്രവാചകർക്കുമിടക്കുള്ള മധ്യവർത്തി ജിബ്രീലും. മലക്കിന്റെയും മനുഷ്യന്റെയും പ്രക്രതി ഒന്നല്ല. അതുകൊണ്ട് തന്നെ സാധാരണ മനുഷ്യന് മലക്കിനെ കാണാനോ മലക്കുമായി ബന്ധപ്പെടാനോ അവരുമായി ആശയ വിനിമയം നടത്തുവാനോ സാധ്യമല്ല. അതിനാൽ മലക്കിനും മനുഷ്യർക്കുമിടയിൽ മധ്യവർത്തിയായി പ്രവർത്തിക്കുന്ന പ്രവാചകന് രണ്ട് വശം ആവശ്യമാണ്‌.


ഒന്ന്: അല്ലാഹുവിൽ നിന്നുള്ള സന്ദേശവുമായി വരുന്ന ജിബ്രീൽ(അ) മുമായി ആശയവിനിമയം നടത്താനുള്ള ശേഷി.


രണ്ട്: ജിബ്രീൽ(അ)പകര്ന്നു കൊടുത്ത ആശയം മനുഷ്യർക്ക്‌ കൈമാറാനുള്ള കഴിവ്. പ്രവാചകൻ പൂർണ്ണമായും മലക്കിന്റെ സ്വഭാവത്തിലായാൽ അതിനു സാധിക്കില്ലല്ലോ. അതിനാൽ ആത്മീയമായി മലകുത്തീ പ്രക്രതിയും ശാരീരികമായി മനുഷ്യപ്രക്രതിയും പ്രവാചകനുണ്ടായേ മതിയാവൂ.
   നബി(സ) യും സ്വഹാബത്തും ഒന്നിച്ചിരിക്കുന്ന സദസ്സിലേക്ക് ജിബ്രീൽ(അ) വഹ്യുമായി വരുന്നു. നബി(സ) ജിബ്രീൽ(അ) നെ കാണുകയും അദ്ദേഹത്തിൻറെ ശബ്ദം കേൾക്കുകയും ചെയ്യുമ്പോൾ സ്വഹാബി കിറാം ജിബ്രീലിനെ കാണുകയോ അദ്ദേഹത്തിൻറെ ശബ്ദം കേൾക്കുകയോ ചെയ്യുന്നില്ല. വഹ്യിന്റെ വരവിനെ പറ്റി ആരാഞ്ഞ സ്വഹാബത്തിനു നബി(സ) വിശദീകരണം നൽകിയതിങ്ങനെ.



http://sunnisonkal.blogspot.com/

അർത്ഥം:
മണിനാദം മുഴങ്ങും പ്രകാരമുള്ള ശബ്ദത്തോടെ ചിലപ്പോള എനിക്ക് വഹ് യ് വരും എന്നെ സംബന്ധിച്ച് ഏറ്റം പ്രയാസകരമായ അവസ്ഥ അതാണ്‌. ആ ശബ്ദത്തിലൂടെ മലക്ക് പറഞ്ഞത് ഞാൻ പഠിപ്പി ചചിരിക്കും. ചില സമയങ്ങളിൽ  മനുഷ്യരൂപത്തിൽ മലക്ക് എന്റെ മുമ്പിൽ പ്രത്യക്ഷപ്പെടും. എന്നിട്ടദ്ദേഹം പറയുന്നത് ഞാൻ ഹ്രദിസ്ഥമാക്കും. (ബുഖാരി: 2)


രണ്ട് രൂപത്തിൽ വഹ് യ് വരാനുള്ള കാരണം വിശദീകരിച്ച് ഇമാം അസ്ഖലാനി(റ) എഴുതുന്നു:




http://sunnisonkal.blogspot.com/



അർത്ഥം:
"രണ്ടു വ്യക്തികൾക്കിടയിൽ ആശയവിനിമയം സുസാധ്യമാവണമാവണമെങ്കിൽ സംസാരിക്കുന്നവനും കേൾക്കുന്നവനും തമ്മിൽ ബന്ധം ആവശ്യമാണ്‌. പ്രക്രതി പരമായി രണ്ടു തട്ടുകളിൽ നിൽക്കുന്ന ജിബ്രീലും പ്രാവചകനും ബന്ധം സ്ഥാപിക്കുന്നത് രണ്ട് രൂപത്തിലാണ്.  നബി(സ) ആത്മീയമായി ഉയർന്നു മലക്കിന്റെ സ്വഭാവം സ്വീകരിക്കലാണ് ഒന്ന്. മണിയടിക്കും ശബ്ദത്തിൽ വഹ് യ് വരുന്നത് ആ സമയത്താണ്. ജിബ്രീൽ(അ) മനുഷ്യ പ്രക്രതി സ്വീകരിക്കലാണ് മറ്റൊന്ന്. രണ്ടാമത്തെ രൂപത്തിൽ അതാണുള്ളത്". (ഫത്ഹുൽ ബാരി: 1/65)

ഇക്കാര്യം മഹാനായ ഖാളീഇയാള് വ്യക്തമാക്കുന്നത് കാണുക;

فالأنبياء ، والرسل - عليهم السلام - ، وسائط بين الله - تعالى - ، وبين خلقه يبلغونهم أوامره ، ونواهيه ، ووعده ، ووعيده ، ويعرفونهم بما لم يعلموه من أمره ، وخلقه ، وجلاله ، وسلطانه وجبروته ، وملكوته ، فظواهرهم ، وأجسادهم ، وبنيتهم متصفة بأوصاف البشر ، طارئ عليها ما يطرأ على البشر من الأعراض ، والأسقام ، والموت ، والفناء ، ونعوت الإنسانية ، وأرواحهم وبواطنهم متصفة بأعلى من أوصاف البشر ، متعلقة بالملأ الأعلى ، متشبهة بصفات الملائكة ، سليمة من التغير ، والآفات ، لا يلحقها غالبا عجز البشرية ، ولا ضعف الإنسانية ، إذ لو كانت بواطنهم خالصة للبشرية كظواهرهم لما أطاقوا الأخذ عن الملائكة ، ورؤيتهم ، ومخاطبتهم ، ومخالتهم ، كما لا يطيقه غيرهم من البشر . ولو كانت أجسامهم ، وظواهرهم متسمة بنعوت الملائكة ، وبخلاف صفات البشر ، لما أطاق البشر ، ومن أرسلوا إليهم مخالطتهم ، كما تقدم من قول الله - تعالى - ، فجعلوا من جهة الأجسام والظواهر مع البشر ، ومن جهة الأرواح والبواطن مع الملائكة. (كتاب الشفا بتعريف حقوق المصطفى: ١٧١/٢)

http://sunnisonkal.blogspot.com/

അല്ലാഹുവിനും അവന്റെ സൃഷ്ടികൾക്കുമിടയ്ക്കുള്ള മധ്യവർത്തികളാണ് അമ്പിയാ-മുർസലുകൾ.അവന്റെ കല്പനകളും വിലക്കുകളും വാഗ്ദാനങ്ങളും മുന്നറിയിപ്പുകളും അവർ സൃഷ്ടികൾക്കു എത്തിച്ചു കൊടുക്കുന്നു....ആകയാൽ പ്രവാചകന്മാരുടെ ബാഹ്യവും ശരീരവും മനുഷ്യസ്വഭാവത്തിലുള്ളതാണ്. മനുഷ്യർക്കുണ്ടാകുന്ന രോഗം, മരണം, നാശം മുതലായവ അവരുടെ ശരീരങ്ങൽക്കുമുണ്ടാകുന്നു. എന്നാൽ അവരുടെ ആത്മാവും ആന്തരികവും മനുഷ്യരേക്കാൾ ഉയർന്ന സ്വഭാവമുള്ളതും മലക്കുകളുടെ ഗുനങ്ങളോട് സാദ്രശ്യമായതും മനുഷ്യപരമായ കോട്ടങ്ങളില്ലാത്താതുമാണ്. പ്രവാചകന്മാർ മനുഷ്യസ്വഭാവം മാത്രമുള്ളവരാണെങ്കിൽ അവർക്ക് മലക്കുകളുമായി കൂടിക്കലരാനും സംഭാഷണം നടത്താനും കഴിയുമായിരുന്നില്ല. അവർ തനി മലക്കിന്റെ സ്വഭാവത്തിലായിരുന്നെങ്കിൽ ജനങ്ങൾക്ക്‌ അവരുമായി ബന്ധപ്പെടാനും കഴിയുകയില്ല. അതിനാൽ അവർക്ക് ബാഹ്യമായി മനുഷ്യ പ്രക്രതിയും ആത്മീയമായി മലക്കുകളുടെ പ്രക്രതിയും നൽകപ്പെട്ടു. (ശിഫാ: 2/171)

 പ്രവാചകന്റെ സവിശേഷ ഗുണങ്ങൾ വിശദീകരിച്ച് വിശ്വ വിഖ്യാത പണ്ഡിതൻ ഇമാം ഗസാലീ(റ) എഴുതുന്നു:


/

http://sunnisonkal.blogspot.com/

അർത്ഥം:
പ്രവാചകന് മാത്രമുള്ളതും മറ്റുള്ളവരിൽ നിന്ന് പ്രവാചകനെ വേർതിരിക്കുന്നതുമായഒന്നാണ് പ്രവാചകത്വം. (നുബുവ്വട്ത്). ധാരാളം സവിശേഷ സിദ്ദികൾ പ്രവാച്ചകനുന്ദ്. പരലോകം, മലക്കുകൾ, അല്ലാഹുവിനോട് അവന്റെ വിശേഷണങ്ങലോടും ബന്ധിക്കുന്ന മുഴുവൻ കാര്യങ്ങളുടെയും യത്ഥാർത്ഥ്യങ്ങൽ തുടങ്ങിയവയെല്ലാം മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായും കൂടുതൽ വ്യക്തമായും ദ്രഡമായും പ്രവാചകന അറിയുന്നു. സാധാരണക്കാർക്ക് അവരുടെ ഇഷ്ടപ്രകാരവും ഉദ്ദേശ്യ പ്രകാരവും പ്രവർത്തിക്കാനുള്ള പക്വതയും പാകതയും ഇച്ഛാസ്വതന്ത്രവും  ഉള്ളതുപോലെ അസാധാരണമായ പ്രവർത്തനങ്ങൾ ചെയ്യാനുള്ള സിദ്ദിയും ശേഷിയും പ്രവാചകനുണ്ട്. ദ്രശ്യങ്ങൾ കാണുന്ന വിഷയത്തിൽ കാഴ്ച ശക്തിയുള്ളവൻ അന്ധനുമായി വ്യത്യാസപ്പെടുന്നത് പോലെ സാധാരണക്കാരെ അപേക്ഷിച്ച് പ്രവാചകന്മാർക്ക്‌ അദ്രശ്യമായ മലക്കുകളെ അവരുടെ യഥാർത്ഥ രൂപത്തിൽ കാണാൻ കഴിയുന്നു. പിന്നീട് നടക്കാൻ പോകുന്ന അദ്രശ്യകാര്യങ്ങൾ കണ്ടെത്താനുള്ള പക്വതയും പാകതയും  പ്രവാചകനുണ്ട്. അതുപയോഗിച്ച് ലൗഹുൽ മഹ്ഫൂള് നോക്കികണ്ടു അവിടെയുള്ള അദ്രശ്യ കാര്യങ്ങൾ അവരറിയുന്നു.  ബുദ്ദിശൂന്യനിൽ നിന്ന് ബുദ്ദിമാനെ വേർതിരിക്കുന്ന വിശേഷണം എന്താണോ അവ്വിധമുള്ള ഒരു സിദ്ദിയായി വേണം ഇതിനെ കാണാൻ. ഇവ മുഴുവനും പ്രവാചകനുള്ള സമ്പൂർണ്ണ വിശേഷണങ്ങളാണ്. (ഇഹ് യാഉ ഉലൂമിദ്ദീൻ: 3/294, ഫത്ഹുൽബാരി: 19/451  )


പ്രമാണങ്ങൾ

അബ്ദുല്ലാഹിബ്നു അബ്ബാസ്‌(റ) യിൽ നിന്ന് നിവേദനം. നബി(സ) യുടെ കാലഘട്ടത്തിൽ സൂര്യന് ഗ്രഹണം ബാധിച്ചപ്പോൾ ഗ്രഹണം അവസാനിക്കും വരെ നബി(സ) നിസ്കരിച്ചു. നിസ്കാരത്തിൽ നിന്ന് വിരമിച്ച നബി(സ)യോട് സ്വഹാബികൾ ചോദിച്ചു. ഈ നിസ്കാരത്തിൽ എന്തോ ഒരു വസ്തുവിനെ എടുക്കാൻ അവിടുന്ന് വിചാരിച്ചതായും പിന്നീട് പിന് വലിയുന്നതായും ഞങ്ങൾ കണ്ടല്ലോ?. നബി(സ) പറഞ്ഞു:


 إني رأيت الجنة فتناولت عنقودا، ولو أصبته لأكلتم منه ما بقيت الدنيا وأريت النار فلم أر منظرا كاليوم قط أفظع. (بخاري: ١٠٥٢)


"നിശ്ചയം എനിക്ക് സ്വർഗ്ഗം കാണിക്കപ്പെടുകയുണ്ടായി. അതിൽ നിന്ന് ഒരു കുല എടുക്കാൻ ഞാനുദ്ദെശിക്കുകയും ചെയ്തു. ഞാനതിനെ എടുത്തിരുന്നെങ്കിൽ ദുൻയാവ് ശേഷിക്കുന്ന കാലത്തോളം നിങ്ങൾക്കതിൽ നിന്ന് ഭക്ഷിക്കാമായിരുന്നു. എനിക്ക് നരകവും കാണിക്കപ്പെട്ടു. ഇന്ന് ഞാൻ കണ്ടത് പോലുള്ള മോശമായൊരു ദ്രശ്യം ഇതുവരെ ഞാൻ കണ്ടിട്ടില്ല". (ബുഖാരി: 1052)



ഈ ഹദീസിന്റെ വിശദീകരണത്തിൽ ഇമാം ഖുർതുബി(റ) യെ ഉദ്ദരിച്ച് ഇബ്നു ഹജർ(റ) എഴുതുന്നു:


لا إحالة في إبقاء هذه الأمور على ظواهرها لا سيما على مذهب أهل السنة في أن الجنة والنار قد خلقتا ووجدتا ، فيرجع إلى أن الله تعالى خلق لنبيه - صلى الله عليه وسلم - إدراكا خاصا به أدرك به الجنة والنار على حقيقتهما . (فتح الباري شرح صحيح البخاري: ٥٤١/٢)



ഹദീസിൽ പരാമർശിച്ച കാര്യങ്ങളെ ബാഹ്യാർത്ഥത്തിൽ തന്നെ വിലയിരുത്തുന്നതിൽ അസംഭവ്യമായി യാതൊന്നുമില്ല. നരഗവും സ്വർഗ്ഗവും ഇപ്പോൾതന്നെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന അഹ് ലുസുന്നയുടെ വീക്ഷണ പ്രകാരം വിശേഷിച്ചും. അപ്പോൾ നരകവും സ്വർഗ്ഗവും അവയുടെ യതാർത്ഥ രൂപത്തിൽ കാനാനുന്നാൽ പ്രത്യേക ശക്തി അല്ലാഹു പ്രവാചകർക്ക്‌ സൃഷ്ടിച്ചു നൽകിയെന്നു മനസ്സിലാക്കാം.( ഫത്ഹുൽ ബാരി: 2/541)

ഇങ്ങനെയുള്ള കഴിവുകൾ അവിചാരിതമായി ഉണ്ടായാൽ പോരെന്നും ഒരാൾ പ്രവചനാവേണമെങ്കിൽ തന്നെ അത്തരം കഴിവുകൾ ആവശ്യമാണെന്നും മേൽ പറഞ്ഞ പ്രമാണങ്ങളിൽ നിന്ന് വ്യക്തമാണല്ലോ. ഇത് കൊണ്ടാണ് അമ്പിയാക്കൾക്ക് ശാരീരികമായി മനുഷ്യ പ്രക്രതിയും ആത്മീയമായി മലകുത്തീ പ്രക്രതിയുമാനുള്ളതെന്ന് മഹാനായ ഖാളീ ഇയാള്(റ) "ശിഫാ" യിൽ പ്രസ്താവിച്ചത്.

إنما أنا بشر مثلكم


'നിശ്ചയം ഞാൻ നിങ്ങളെ പോലെ ഒരു മനുഷ്യൻ മാത്രമാണ്' എന്നിങ്ങനെയുള്ള പരമാർശങ്ങൾ ശാരീരിക പ്രക്രതി കണക്കിലെടുത്താണ്. അതേ സമയം


إني لست مثلكم، إني أبيت يطعمني ربي ويسقيني



നിശ്ചയം ഞാൻ നിങ്ങളെ പോലെയല്ല. എന്റെ രക്ഷിതാവ് എന്നെ രാത്രി ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ചെയ്യുന്നു. (ബുഖാരി: 1863)


لست كأحد منكم


"ഞാൻ നിങ്ങളിൽ ഒരാളെപ്പോലെയുമല്ല". (ബുഖാരി: 1860)



إني لست كهيئتكم

"നിശ്ചയം ഞാൻ നിങ്ങളുടെ പ്രക്രതിക്കാരനല്ല". (ബുഖാരി: 1863)

തുടങ്ങിയ പരമാർശങ്ങൾ അവരുടെ ആത്മീയാവസ്ഥ പരിഗണിച്ചുമാണ്.


സ്വയം പര്യാപ്തയില്ല


സാധാരണക്കാരന് ദ്രശ്യം  അറിയാനും അമ്പിയാക്കൾക്ക് അദ്രശ്യം അറിയാനും സ്വയം കഴിവില്ല. അല്ലാഹു പറയുന്നു:


قُل لَّا أَمْلِكُ لِنَفْسِي نَفْعًا وَلَا ضَرًّ‌ا إِلَّا مَا شَاءَ اللَّـهُ

 (നബിയേ,) പറയുക: എന്‍റെ സ്വന്തം ദേഹത്തിന് തന്നെ ഉപകാരമോ, ഉപദ്രവമോ വരുത്തല്‍ എന്‍റെ അധീനത്തില്‍ പെട്ടതല്ല. അല്ലാഹു ഉദ്ദേശിച്ചതൊഴികെ.(അഅറാഫ്: 188) 


അല്ലാഹു പറയുന്നു:


وَاللَّـهُ خَلَقَكُمْ وَمَا تَعْمَلُونَ

 "നിങ്ങളെയും നിങ്ങളുടെ പ്രവർത്തനങ്ങളെയും അല്ലാഹു സൃഷ്ടിച്ചു". (സ്വാഫ്ഫാത്ത് : 96)


അല്ലാഹു പറയുന്നു:

وَمَا كَانَ لِنَفْسٍ أَن تُؤْمِنَ إِلَّا بِإِذْنِ اللَّـهِ


  "അല്ലാഹുവിന്റെ അനുവാദം കൂടാതെ ഒരാള്ക്കും വിശ്വസിക്കുവാൻ സാധ്യമല്ല". (യൂനുസ്: 100)



അല്ലാഹു പറയുന്നു:

فَلَمْ تَقْتُلُوهُمْ وَلَـٰكِنَّ اللَّـهَ قَتَلَهُمْ ۚ وَمَا رَ‌مَيْتَ إِذْ رَ‌مَيْتَ وَلَـٰكِنَّ اللَّـهَ رَ‌مَىٰ


 എന്നാല്‍ നിങ്ങള്‍ അവരെ കൊലപ്പെടുത്തിയിട്ടില്ല. പക്ഷെ അല്ലാഹുവാണ് അവരെ കൊലപ്പെടുത്തിയത്‌. (നബിയേ,) നീ എറിഞ്ഞ സമയത്ത് നീ എറിഞ്ഞിട്ടുമില്ല. പക്ഷെ അല്ലാഹുവാണ് എറിഞ്ഞത്‌".(അൻഫാൽ: 17)


മാനുഷികവും അമാനുഷികവുമായ മുഴുവൻ പ്രവർത്തനങ്ങളുടെയും സൃഷ്ടി കര്ത്താവ് അല്ലാഹുവാണെന്ന് ഉപര്യുക്ത വചനങ്ങൾ സുതാര്യമാക്കുന്നു. ബദ്ർ യുദ്ദ വേളയിൽ ഒരു പിടി മണ്ണ്വാരി "ശാഹത്തിൽ വുജൂഹ്" (شاهت الوجوه) എന്ന് പറഞ്ഞ് നബി(സ) എറിഞ്ഞപ്പോൾ സത്യാ നിഷേധികൾ ഒന്നൊഴിയാതെ എല്ലാവരുടെയും കണ്ണുകളിൽ മണ്ണ് വീണത് തികച്ചും അമാനുഷിക സംഗതിതന്നെയാണ്. യുദ്ദത്തിൽ സ്വഹാബി കിറാം (റ) ശത്രുക്കളെ വാളെടുത്ത് വെട്ടിയത് സാധാരണ കാര്യവുമാണ്.ഇത് രണ്ടും നിർവഹിച്ചത് അല്ലാഹുവാണെന്നാണല്ലോ മേൽ സൂക്തം സിദ്ദാന്തിക്കുന്നത്. അതിനർത്ഥം രണ്ടു പ്രവർത്തിയുടെയും സൃഷ്ടി കർത്താവ് അല്ലാഹുവാണെന്നാണ്. അവയെ സൃഷ്ടിക്കാനുള്ള കഴിവും ശേഷിയും മനുഷ്യനില്ല. മേൽ സൂക്തം വിശദീകരിച്ച് ഇമാം റാസി(റ) പറയുന്നു:


احتج أصحابنا بهذه الآية على أن أفعال العباد مخلوقة لله تعالى، وجه الاستدلال أنه تعالى قال: {فَلَمْ تَقْتُلُوهُمْ ولكن الله قَتَلَهُمْ} ومعلوم أنهم جرحوا، فدل هذا على أن حدوث تلك الأفعال إنما حصل من الله، وأيضًا قوله: {وَمَا رَمَيْتَ إِذْ رَمَيْتَ} أثبت كونه عليه السلام راميًا، ونفى عنه كونه راميًا، فوجب حمله على أنه رماه كسبًا وما رماه خلقًا.(التفسير الكبير:٣٨٠/٧) 


അടിമകളുടെ പ്രവർത്തനങ്ങൾ അല്ലാഹുവിന്റെ സൃഷ്ടിയാണെന്ന ആശയത്തിന് നമ്മുടെ അസ്വഹാബ് ഈ ആയത്ത് രേഖയായി കാണിക്കുന്നു. ഈ സൂക്തം പ്രസ്തുത ആശയത്തിന് രേഖയാകുന്നതിങ്ങനെയാണ്. നിങ്ങൾ അവരെ വധിച്ചിട്ടില്ലെന്നും അല്ലാഹുവാണ് അവരെ വധിച്ചതെന്നും അല്ലാഹു പറയുന്നു. സ്വഹാബത്ത് ശത്രുക്കൾക്ക്  മുറിവേൽപ്പിച്ചിട്ടുണ്ടെന്ന കാര്യം തീർച്ചയാണ്. അപ്പോൾ ആ പ്രാർത്തനങ്ങളുണ്ടായത് അല്ലാഹുവിൽനിന്നാണെന്ന് ആ പ്രയോഗം കാണിക്കുന്നു. അതുപോലെ നബിയേ! താങ്കള് എറിഞ്ഞപ്പോൾ താങ്കളല്ല എറിഞ്ഞതെന്ന് അല്ലാഹു പറയുന്നു. നബി(സ) എറിഞ്ഞവരാണെന്നും അല്ലെന്നും ഒരേസമയം അല്ലാഹു പറയുമ്പോൾ സൃഷ്ടികർമ്മം അല്ലാഹുവിൽനിന്നും അതിനുനിമിത്തമായ 'കസ്ബ്' നബി(സ) യിൽനിന്നുമാണ് ഉനാദയതെന്നു മനസ്സിലാക്കണം. (റാസി: 7/380)


സാധാരണ മനുഷ്യർക്ക്‌ സാധാരണ വിഷയങ്ങൾ അറിയാനും പ്രവർത്തിപഥത്തിൽ കൊണ്ടുവരാനുമുള്ള പക്വതയും പാകതയും അല്ലാഹു നൽകിയിട്ടുണ്ട്. എന്നാൽ അതുകൊണ്ട് മാത്രം ഒരു കാര്യം സൃഷ്ടിക്കാൻ മനുഷ്യർക്കാവില്ല. മനുഷ്യൻ അവന്റെ പക്വത ഉപയോഗിച്ച് ഒരു കാര്യം ചെയ്യനുദ്ദെഷിക്കുമ്പൊൽ അല്ലാഹു ആ കാര്യം സൃഷ്ടിക്കുന്നു. ഇതാണ് അഹ് ലുസുന്നയുടെ വീക്ഷണം. മനുഷ്യരുടെ പ്രവർത്തികൾ സൃഷ്ടിക്കുന്നത് മനുഷ്യൻ തന്നെയാണെന്നത് മുഅതസിലത്തിന്റെ പിഴച്ച വാദമാണ്. 


അല്ലാമാ നസഫീ(റ) പറയുന്നു:




http://sunnisonkal.blogspot.com/

അർത്ഥം:
കഴിവ് (നൽകപ്പെടുന്നത്) പ്രവർത്തിയോടു കൂടെയാണ്. 'മുഅതിസലത്ത്' പറയും പോലെ പ്രവർത്തിക്കുമുമ്പ് അതില്ല. ഏതെരു ശക്തി കൊണ്ടാണോ  പ്രവർത്തി ഉണ്ടാകുന്നത് അതാണ്‌ യതാർത്ഥ കഴിവ്. പക്വത എന്നാ അർത്ഥത്തിനും ചിലപ്പോൾ കഴിവ് എന്ന് പ്രയോഗിക്കാറുണ്ട്. (ശർഹുൽ അഖാഇദ്: 103)


ഇമാം റാസി(റ) യെ ഉദ്ദരിച്ച് തഫ്താസാനീ(റ) എഴുതുന്നു:



http://sunnisonkal.blogspot.com/

അർത്ഥം:
ഒരു സംഗതി ഉണ്ടാവാനാവശ്യമായ നിബന്ധനകളെല്ലാം ഒത്തിണങ്ങിയ ശക്തി എന്നതാണ് കഴിവിന്റെ വിവക്ഷയെങ്കിൽ അത് പ്രവര്ത്തിയുടെ കൂടെയാണുണ്ടാകുന്നത് എന്നതാണ് സത്യം. അല്ലെങ്കിൽ (പക്വത എന്നാണെങ്കിൽ) പ്രവര്ത്തിയുടെ മുമ്പുമാണ്. (ശർഹുൽ അഖാഇദ്: 105)
  വാതം പിടിച്ച് കൈ കുഴഞ്ഞവന് അടിക്കാനുള്ള പക്വതയില്ല. അല്ലാത്തവന് അതുണ്ട്. ഈ പക്വത അടിക്കുന്നതിന്റെ മുമ്പു തന്നെ കൈക്കുണ്ട്. പക്ഷെ അതുപയോഗിച്ച് അടി സൃഷ്ടിക്കുവാനുള്ള ശേഷി അവനില്ല. കൈ ചലിക്കനമെങ്കിൽ ഇതെല്ലാം ഞരമ്പുകൾ ചലിക്കണമെന്നോ അവയുടെ പേരോ ക്രത്യമായി അടിക്കുന്നവന് അറിയില്ല. പ്രത്യുത അവനടിക്കാൻ ഉദ്ദേശിക്കുമ്പോൾ ചാലിക്കേണ്ടുന്ന മുഴുവൻ സ്ഥലങ്ങളെയും ചലിപ്പിച്ച് അല്ലാഹു അടി സൃഷ്ടിക്കുന്നു. സൃഷ്ടികളിൽ ഒരാൾക്കും ഒരു വിഷയത്തിലും സ്വയം പര്യാപ്തയില്ലെന്ന് ഇതിൽ നിന്ന് സവ്യക്തമാണ്.
    സാധാരണക്കാർക്ക് മാനുഷികമായ കാര്യങ്ങൾ ചെയ്യാനാവശ്യമായ പക്വത അല്ലാഹു നൽകിയിട്ടുണ്ടെന്ന് പറഞ്ഞല്ലോ. അതുപോലെ അമ്പിയാക്കൾക്ക് അമാനുഷികമായ കാര്യങ്ങൾ ചെയ്യാനുള്ള പക്വതയും അല്ലാഹു നൽകിയിട്ടുണ്ട്. ഇമാം ഗസാലി(റ) യുടെ മുൻ വിവരണത്തിൽ നിന്ന് ഇക്കാര്യം വ്യക്തമാണ്. അദ്രശ്യം അറിയൽ പ്രവാചകത്വത്തിന്റെ ഭാഗമാണെന്നു വരുമ്പോൾ അവരുദ്ദെഷിക്കുമ്പോൾ അതറിഞ്ഞേ പറ്റൂ.  അല്ലെങ്കിൽ ശത്രുക്കളെ സധൈര്യം വെല്ലു വിളിക്കാൻ അവർക്കാവില്ല. മഹാനായ ഈസാ നബി (അ) യുടെ വാക്കുകൾ ശ്രദ്ദിക്കുക.


وَأُنَبِّئُكُم بِمَا تَأْكُلُونَ وَمَا تَدَّخِرُ‌ونَ فِي بُيُوتِكُمْ ۚ إِنَّ فِي ذَٰلِكَ لَآيَةً لَّكُمْ إِن كُنتُم مُّؤْمِنِينَ


 "നിങ്ങള്‍ തിന്നുതിനെപ്പറ്റിയും, നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ സൂക്ഷിച്ചു വെക്കുന്നതിനെപ്പറ്റിയും ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞറിയിച്ചു തരികയും ചെയ്യും. തീര്‍ച്ചയായും അതില്‍ നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്‌; നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍". (ആലു ഇംറാൻ: 49)


അദ്രശ്യകാര്യങ്ങൾ അറിയുന്നതിനെ തന്റെ പ്രവാചകത്വത്തിനു പ്രമാണമായാണ് ഈസാ നബി(അ) ഇവിടെ അവതരിപ്പിക്കുന്നതെന്നകാര്യം ശ്രദ്ദേഹമാണ്.
   പ്രസ്തുത സൂക്തം വിശദീകരിച്ച് ഇമാം ഖുർതുബി(റ) എഴുതുന്നു: 




http://sunnisonkal.blogspot.com/

അർത്ഥം:
 "ഈസാ നബി(അ) (പ്രവാചകത്വത്തിനു പ്രമാണമായി മരിച്ചവരെ ജീവിപ്പിച്ച് കാണിച്ചു കൊടുത്തപ്പോൾ മറ്റൊരു ദ്രഷ്ടാന്തം ആവശ്യപ്പെട്ടുകൊണ്ടവർ പറഞ്ഞു. വീടുകളില വെച്ചു ഞങ്ങൾ ഭക്ഷിച്ചതും നാളത്തേക്ക് ഞങ്ങൾ സൂക്ഷിച്ചു വെച്ചതും നീ ഞങ്ങൾക്ക് പറഞ്ഞു തരൂ. ഇത് കേൾക്കേണ്ട താമസം ഓരോരുത്തരോടായി ഈസാ നബി(അ) പറഞ്ഞു: "നീ ഭക്ഷിച്ചതിന്നതാണ്. നാളെത്തേക്ക് സൂക്ഷിച്ചു വെച്ചതിന്നതാണ്". (ഖുർതുബീ: 4/95)


ഇതേ വിവരണം മറ്റു തഫ്സീറുകളിലും കാണാവുന്നതാണ്.
 അല്ലാഹുവിന്റെ അനുവാദ പ്രകാരം തനിക്കു അ0ദ്രശ്യം അറിയാമെന്ന് പറയുന്നതോ മഹാന്മാർക്ക് അത്തരം കഴിവുകൾ  ഉണ്ടെന്ന് വിശ്വസിക്കുന്നതോ തെറ്റല്ലെന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു. 


പ്രമാണങ്ങൾ

(1) ഖുർആൻ



അല്ലാഹു പറയുന്നു:


عَالِمُ الْغَيْبِ فَلَا يُظْهِرُ‌ عَلَىٰ غَيْبِهِ أَحَدًا ﴿٢٦﴾ إِلَّا مَنِ ارْ‌تَضَىٰ مِن رَّ‌سُولٍ



അവന്‍ അദൃശ്യം അറിയുന്നവനാണ്‌. എന്നാല്‍ അവന്‍ തന്‍റെ അദൃശ്യജ്ഞാനം യാതൊരാള്‍ക്കും വെളിപ്പെടുത്തി കൊടുക്കുകയില്ല. അവന്‍ തൃപ്തിപ്പെട്ട വല്ല ദൂതന്നുമല്ലാതെ.(ജിന്ന്: 27)


ഈ സൂക്തം വിശദീകരിച്ച് ഇമാം ഖുർതുബി(റ) എഴുതുന്നു:





http://sunnisonkal.blogspot.com/

അർത്ഥം:
പ്രാവചകർക്കു അല്ലാഹു അവൻ ഉദ്ദേശിക്കുന്ന അദ്രശ്യമായ കാര്യങ്ങൾ വെളിവാക്കി കൊടുക്കുന്നു. കാരണം അവർ അമാനുഷിക കാര്യങ്ങൾ കൊണ്ട് ശക്തിപ്പെടുത്തപ്പെട്ടവരാണ്. അത്തരം അമാനുഷിക കാര്യങ്ങളിൽപ്പെട്ടതാണ് അദ്രശ്യമായ കാര്യങ്ങൾ പറയല. (ഖുർതുബി: 19/27)
  ഇതേ വിവരണം മറ്റു തഫ്സീറുകളിലും കാണാവുന്നതാണ്.   


അദ്രശ്യവും ഔലിയാക്കളും


പ്രസ്തുത സൂക്തത്തിലെ "മിൻ റസൂൽ" (مِن رَّ‌سُولٍ) എന്നാ പരമാർശം അടിസ്ഥാനമാക്കി അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ ഔലിയാക്കൾ അദ്രശ്യമായ കാര്യങ്ങൾ അറിയില്ലെന്ന വാദത്തെ ഇമാം ഗസാലി(റ) "ഇംലാഅ" എന്നാ ഗ്രന്ഥത്തിൽ പ്രമാണങ്ങൾ നിരത്തി ഖണ്ഡിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു:   




http://sunnisonkal.blogspot.com/

അർത്ഥം:
അല്ലാഹു ത്രപ്തിപ്പെട്ട പ്രവാചകന്മാർക്കും അവരോടു നിഷ്കളങ്കമായി പിൻപറ്റുകയും ശരിയായ മാർഗ്ഗത്തിൽ അടിയുറച്ചു നിൽക്കുകയും ചെയ്തവർക്കുമല്ലാതെ അദ്രശ്യകാര്യങ്ങൾ അല്ലാഹു അറിയിച്ചു കൊടുക്കുകയില്ലെന്നാണ് ഈ ആയത്തിന്റെ ആശയം. ഈ സങ്കല്പം സാധുവാണെന്നതിന്  ശരിയായ മതദർശനങ്ങളും മുശാഹദയും പ്രമാനുമാണ്.
      തുടർന്ന് ദുൽ ഖർനൈനി(റ), ഖളിർ(അ) തുടങ്ങിയവർ അദ്രശ്യം പറഞ്ഞതും നബിയോ റസൂലോ അല്ലാത്ത ആസ്വിഫുബ്നുബർഖയാ(റ) മറ്റുള്ളവർഅറിയാത്ത കാര്യം അറിഞ്ഞതായി ഖുർആൻ പരമാർശിച്ചതും മഹാനായ സിദ്ദീഖ്(റ) വയറ്റിലുള്ള കുട്ടിയെ തിരിച്ചറിഞ്ഞതും സഅദ്(റ) അദ്രശ്യമായ മലക്കിനെ കണ്ടതും അതിന്നാധാരമായി ഇമാം ഗസാലി(റ) എടുത്തു പറയുന്നുണ്ട്.   
 ദുൽ ഖർനൈനി(റ) യും ഖളിർ(അ) മും നബിമാരായിരുന്നുവോ എന്നതിൽ അഭിപ്രായാന്തരമുണ്ടെങ്കിലും റസൂലായിരുന്നില്ല എന്നതിൽ എല്ലാവരും യോജിക്കുന്നതായി ഇമാം ഗസാലി(റ) പ്രത്യേകം എടുത്തു പറയുന്നുണ്ട്. (ഇംലാഅ കാണുക)


ഇബ്നു ഹജർ(റ) പറയുന്നു: 


وأما ما ثبت بنص القرآن أن عيسى عليه السلام قال أنه يخبرهم بما يأكلون وما يدخرون وأن يوسف قال إنه ينبئهم بتأويل الطعام قبل أن يأتي إلى غير ذلك مما ظهر من المعجزات والكرامات فكل ذلك يمكن أن يستفاد من الاستثناء في قوله إلا من ارتضى من رسول فإنه يقتضي اطلاع الرسول على بعض الغيب والولي التابع للرسول عن الرسول يأخذ وبه يكرم والفرق بينهما أن الرسول يطلع على ذلك بأنواع الوحي كلها والولي لا يطلع على ذلك إلا بمنام أو الهام والله اعلم[ فتح الباري - ابن حجر: ٨٠٣/١٣ ]


http://sunnisonkal.blogspot.com/

ഈസാ നബി(അ) തന്റെ ജനതക്ക് അവർ ഭക്ഷിച്ചതും സൂക്ഷിച്ചു വെച്ചതുമായ വസ്തുക്കള പറഞ്ഞുകൊടുത്തതും യൂസുഫ് നബി(അ) വരാൻ പോകുന്ന ഭക്ഷണത്തിന്റെ കാര്യം പറഞ്ഞതും തുടങ്ങി ഖുർആൻ വ്യക്തമായി പരമാർഷിച്ച മുഅജിസത്തുകളും കറാമത്തുകളുമെല്ലാം ( إِلَّا مَنِ ارْ‌تَضَىٰ مِن رَّ‌سُولٍ) "അല്ലാഹു ഇഷ്ടപ്പെട്ട റസൂലിനല്ലാതെ" എന്ന പരമാർശത്തിൽനിന്നെടുക്കാവുന്നതാണ്.റസൂൽ ചില അദ്രശ്യങ്ങൾ അറിയുമെന്ന് മേൽ സൂക്തം കുറിക്കുന്നുണ്ടല്ലോ. റസൂലിനെ പിന്പട്ടുന്ന വലിയ്യ് റസൂലിൽ നിന്ന് പിടിച്ചെടുക്കുകയും അത് മുഖേന അവൻ ആദരിക്കപ്പെടുകയും ചെയ്യുന്നു. അവർ തമ്മിലുള്ള വ്യത്യാസം റസൂൽ വഹ് യിന്റെ വ്യത്യസ്ത വകുപ്പുകൾ മുഖേന അദ്രശ്യം അറിയുമ്പോൾ വലിയ്യ് സ്വപ്നത്തിലൂടെയും ഇൽഹാമിലൂടെയും അദ്രശ്യം അറിയുന്നു എന്നതാണ്. (ഫത്ഹുൽ ബാരി: 13/803).


 ഇബ്നു ഹജർ ഹൈതമി(റ) പറയുന്നു:


وذكر الرسول لا للإختصاص به، بل لأن كرامة أولياء أتباعه من جملة كراماته ومعجزاته. (المنح المكية: ٤٩١/١)

http://sunnisonkal.blogspot.com/

റസൂൽ മാത്രമേ അദ്രശ്യം അറിയൂ എന്നതുകൊണ്ടല്ല ആയത്തിൽ "റസൂൽ" എന്ന് പരമാര്ശിച്ചത്. പ്രത്യുത റസൂലിന്റെ അനുയായികളിലെ ഔലിയാക്കളുടെ കറാമത്തുകൾ റസൂലിന്റെ മുഅജിസത്തിന്റെ ഭാഗമാണ് എന്ന നിലക്കാണ്. (അൽ ഹുൽ മക്കിയ്യ: 1/491) 


ചുരുക്കത്തിൽ ഉപര്യുക്ത വചനത്തിലെ 'റസൂൽ' എന്ന പരാമർശം ഉദാഹരണം എന്ന നിലക്കോ ഔലിയാക്കളുടെ കറാമത്തുകൾ യതാർത്ഥത്തിൽ അമ്പിയാക്കളുടെ മുഅജിസത്തിന്റെ ഭാഗമാണ് എന്ന നിലക്കോ മാത്രമാണ്. അല്ലാത്ത പക്ഷം നബിക്കും അല്ലാഹു അദ്രശ്യം അറിയിച്ചുകൊടുക്കുകയില്ലെന്ന് പറയേണ്ടി വരുമല്ലോ. ആകയാൽ അല്ലാഹു അദ്രശ്യം അറിയിച്ചു കൊടുക്കുന്നതിന്റെ മാനദണ്ഡം അല്ലാഹു ഇഷ്ടപെട്ടവരാവുക എന്നതാണ്. മാത്രവുമല്ല റസൂലിനെ മാത്രമേ അദ്രശ്യം അറിയിച്ചു കൊടുക്കൂ എന്നതാണ് പ്രസ്തുത വചനത്തിന്റെ താല്പര്യമെങ്കിൽ "മനിർതളാ" {مَنِ ارْ‌تَضَىٰ} എന്ന് പറയേണ്ട കാര്യമില്ല. മറിച്ച് "ഇല്ലാറസൂലൻ" {إلا رسولا} റസൂലിനൊഴികെ എന്ന് പറഞ്ഞാൽ മതിയല്ലോ.


ഒരു കുട്ടിയിൽ ഉണ്ടാകാൻ പോവുന്ന അവിശ്വാസത്തെയും ആ കുട്ടി തന്റെ സത്യവിശ്വാസികളായ മാതാപിതാക്കളെ വഴി പിഴപ്പിച്ച് സത്യ നിഷേധികളായി മാറ്റുന്നതിനെയും മഹാനായ ഖിള്ർ(അ) മുന്നേ അറിയുകയും അതുനിമിത്തം ആ കുട്ടിയെ വധിച്ചു കളയുകയും ചെയ്ത സംഭവം സൂറത്തുൽ കഹ്ഫ്‌ സൂക്തം 80-ൽ വിവരിച്ചിട്ടുണ്ട്. അദ്ദേഹം നബിയാണോ വലിയ്യാണോ എന്ന വിഷയത്തിൽ അഭിപ്രായ വ്യത്യസമുണ്ടെങ്കിലും റസൂലല്ലെന്നകാര്യം തീർച്ചയാണ്. അദ്ദേഹം അദ്രശ്യം അറിഞ്ഞത് അല്ലാഹു അറിയിച്ചുകൊടുത്തിട്ടില്ലെന്നും  സ്വയം കഴിവ്കൊണ്ടാണെന്നും വിശ്വസിക്കാൻ പറ്റില്ലല്ലോ.


(2)ഹദീസുകൾ





http://sunnisonkal.blogspot.com/

അർത്ഥം:
(1) സൗബാൻ(റ) വിൽ നിന്ന് ഉദ്ദരണി: അവർ പറയുന്നു: നബി(സ) പറഞ്ഞു: "നിശ്ചയം അല്ലാഹു എനിക്ക് ഭൂമിയെ ഒരുമിച്ചു കൂട്ടിതന്നു. ആ സമയം ഭൂമിയുടെ കിഴക്കുകളും പടിഞ്ഞാറുകളും ഞാൻ നോക്കിക്കണ്ടു. നിശ്ചയം എന്റെ സമുദായത്തിന്റെ അധികാരം എനിക്ക് ഒരുമിച്ചു കൂട്ടി കാണിക്കപ്പെട്ട സ്ഥലങ്ങളിലെല്ലാം എത്തും."(മുസ്ലിം: 9/240)


ഈ ഹദീസ് വിശദീകരിച്ച് ഇമാം നവവി(റ) എഴുതുന്നു:





http://sunnisonkal.blogspot.com/

അർത്ഥം:
ഈ ഹദീസിൽ വ്യക്തമായ ധാരാളം മു അജിസത്തുകളുണ്ട്. അവ മുഴുവനും നബി(സ) പറഞ്ഞത് പോലെ സംഭവിക്കുകയും ചെയ്തു. (ശർഹു മുസ്ലിം: 9/241)





http://sunnisonkal.blogspot.com/


അർത്ഥം:
 (2) അനസ്(റ) ൽ നിന്ന് ഉദ്ദരണി: അവർ പറയുന്നു: "ബദ്ർ യുദ്ദത്തിന്റെ തലേ ദിവസം ശത്രുക്കൾ മരിച്ചു വീഴുന്ന സ്ഥലം നബി(സ) ഞങ്ങൾക്കു കാണിച്ചു തന്നിരുന്നു. ഭൂമിയില ഒരു സ്ഥലത്ത് കൈവെച്ച് നബി(സ) തങ്ങള് പറയും ഈ സ്ഥലത്ത് നാളെ ഇന്നാലിന്നവൻ മരിച്ചു വീഴും.അനസ്(റ) പറയുന്നു: പിറ്റേ ദിവസം യുദ്ദം നടന്നപ്പോൾ ശത്രുപക്ഷത്തെ നേതാക്കളിൽ നിന്ന് മരിച്ചുവീണവരാരും നബി(സ) തലേ നാൾ കൈവെച്ച സ്ഥലത്ത് നിന്ന് അല്പം പോലും തെറ്റിയിരുന്നില്ല. (മുസ്ലിം: 6/366)


ഈ ഹദീസിന്റെ വ്യാഖ്യാനത്തിൽ ഇമാം നവവി(റ) പറയുന്നു:




അർത്ഥം:
പ്രവാചകത്തിന്റെ അടയാളങ്ങളിൽ പെട്ട അമാനുഷിക ദ്രഷ്ടാന്തങ്ങളുൽകൊള്ളുന്ന ഹദീസാനിത്. ശത്രുപക്ഷത്തെ നേതാക്കൾ മരിച്ചു വീഴുന്ന സ്ഥലം നബി (സ) മുന്നേ പറയുകയും അതുപ്രകാരം സംഭവിക്കുകയും ചെയ്തുവല്ലോ. (ശർഹു മുസ്ലിം: 6/367)





http://sunnisonkal.blogspot.com/

 അർത്ഥം:
(3) അനസി(റ) ൽ നിന്ന് ഉദ്ദരണി: അവർ പറയുന്നു: 'സൈദ്‌, ജഅഫർ, ഇബ്നു റവാഹ (റ- ഹും) തുടങ്ങിയവർ യുദ്ദത്തിൽ രക്തസാക്ഷികളായ വാർത്ത ജനങ്ങൾക്കെത്തും മുമ്പ് നബി(സ) അവര്ക്കത് പറഞ്ഞു കൊടുത്തിരുന്നു'. (ബുഖാരി: 3547)





 http://sunnisonkal.blogspot.com/

അർത്ഥം:
(4) ഹുദൈഫതുൽ യമാൻ(റ) വിൽ നിന്ന് നിവേദനം: 'അന്ത്യനാൾവരെ വരാനിരിക്കുന്നകാര്യങ്ങളെക്കുറിച്ച് നബി(സ) എന്നോട് പറഞ്ഞു. അവയെക്കുറിച്ചെല്ലാം ഞാൻ നബി(സ) യോടന്വേഷിക്കുകയും ചെയ്തു'. (മുസ്ലിം: 7447)


أن النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ خَرَجَ حِينَ زَاغَتْ الشَّمْسُ ، فَصَلَّى الظُّهْرَ ، فَلَمَّا سَلَّمَ قَامَ عَلَى الْمِنْبَرِ ، فَذَكَرَ السَّاعَةَ ، وَذَكَرَ أَنَّ بَيْنَ يَدَيْهَا أُمُورًا عِظَامًا ، ثُمَّ قَالَ : " مَنْ أَحَبَّ أَنْ يَسْأَلَ عَنْ شَيْءٍ فَلْيَسْأَلْ عَنْهُ ، فَوَاللَّهِ لَا تَسْأَلُونِي عَنْ شَيْءٍ إِلَّا أَخْبَرْتُكُمْ بِهِ مَا دُمْتُ فِي مَقَامِي هَذَا " قَالَ أَنَسٌ : فَأَكْثَرَ النَّاسُ الْبُكَاءَ حِينَ سَمِعُوا ذَلِكَ مِنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، وَأَكْثَرَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ يَقُولَ : " سَلُونِي " ، قَالَ أَنَسٌ : فَقَامَ رَجُلٌ فَقَالَ : أَيْنَ مَدْخَلِي يَا رَسُولَ اللَّهِ ؟ فَقَالَ : " النَّارُ " قَالَ : فَقَامَ عَبْدُ اللَّهِ بْنُ حُذَافَةَ ، فَقَالَ : مَنْ أَبِي يَا رَسُولَ اللَّهِ ؟ قَالَ " أَبُوكَ حُذَافَةُ...(بخاري: ٦٨٦٤)


(5) അനസ്(റ) വിൽ നിന്ന് ഉദ്ദരണി: സൂര്യൻ മധ്യത്തിൽ നിന്ന് തെറ്റിയ സമയം നബി(സ) വീട്ടില് നിന്ന് പുറപ്പെട്ട് ളുഹർ മിസ്കാരം നിർവഹിച്ചു. ശേഷം മിമ്പറിൽ കയറി അന്ത്യനാളിനെ പറ്റി സംസാരിച്ച  നബി(സ) ഇപ്രകാരം പറഞ്ഞു: "വല്ലതിനെക്കുറിച്ചും ചൊദിക്കാനുദ്ദെഷിക്കുന്നവർക്കു ചോദിക്കാം. അല്ലാഹുതന്നെ സത്യം നിങ്ങൾ എന്ത് ചോദിച്ചാലും അതിനെല്ലാം ഞാനീമഖാമിലാകുമ്പോൾ മറുവടി പറയും". അനസ്(റ) പറയുന്നു: ഇതുകേട്ട ജനങ്ങള് കരച്ചിൽ വർദ്ദിപ്പിക്കുകയും നബി(സ) "ചോദിക്കൂ" എന്ന് ആവർത്തിക്കുകയും ചെയ്തുകൊണ്ടിരുന്നു. അപ്പോൾ ഒരാൾ എണീറ്റ്‌ നിന്ന് എന്റെ പ്രവേശന സ്ഥലം എവിടെയാണെന്ന് ചോദിച്ചു: നരകമാണെന്ന് നബി(സ) പ്രത്യുത്തരം നല്കി.പിന്നീട് അബ്ദുല്ലഹിബ്നു ഹുദാഫ(റ) എണീറ്റു നിന്ന് എന്റെ പിതാവ് ആരാണെന്ന് ചോദിച്ചപ്പോൾ നിന്റെ പിതാവ് ഹുദൈഫയാണെന്ന് നബി(സ) മറുവടി പറഞ്ഞു". (ബുഖാരി 6864)


പ്രവാചകൻമാർ അദ്രശ്യം അറിയാമെന്നറിയിക്കുന്ന നിരവധി ഹദീസുകൾ ഇനിയും ഗ്രന്ഥങ്ങളിൽ കാണാം. 


(3)പണ്ഡിത വീക്ഷണം


മഹാനായാ ഖാളീ ഇയാള് (റ) പറയുന്നു:




http://sunnisonkal.blogspot.com/

അർത്ഥം:
നബി(സ) തങ്ങൾക്കുണ്ടായ അമാനുഷിക സിദ്ദികളുടെ ഭാഗമാണ് ഇപ്പോഴുള്ള അദ്രശ്യകാര്യങ്ങളും ഭാവിയില വരാൻ പോകുന്ന കാര്യങ്ങളും അറിയിക്കപ്പെട്ടു എന്നത്. ഇവ്വിഷയകമായി വന്ന ഹദീസുകൾ നിരവധിയാണ്. (ശിഫാ: 210)


നബി(സ) തങ്ങൾ മുന്നേ അറിയുകയും പ്രഖ്യാപിക്കുകയും ചെയ്ത ധാരാളം സംഭവങ്ങൾ "ശിഫാ" യിൽ ഖാളീ ഇയാള്(റ) വിശദീകരിച്ചിട്ടുണ്ട്.


(1) അലി(റ) മുഖേന ഖൈബർ ഭൂമിയിൽ മുസ്ലിംകൾ വിജയം നേടും.
(2) തന്റെ സമുദായത്തിന് ദുൻയാവിൽ ധാരാളം സമ്പത്തും സ്ഥാനമാനങ്ങളും നല്കപ്പെടും.
(3) തന്റെ സമുദായത്തിൽ വിശ്വാസപരമായ ചില അഭിപ്രായാന്തരങ്ങളും പുത്തൻ ചിന്താഗതിയും ഉടലെടുക്കും.
(4) യമൻ, സിറിയ, ഇറാഖ്, തുടങ്ങിയ രാഷ്ട്രങ്ങൾ മുസ്ലിംകൾ അധീനപ്പെടുത്തും.
(5) തന്റെ സമുദായം 73 പാർട്ടിയായി പിരിയും. അതിൽ രക്ഷപ്പെടുന്നത് ഒരു വിഭാഗം മാത്രമാണ്.
(6) തുർക്കികളോടും റോമക്കാരോടും മുസ്ലിംകൾ യുദ്ദം ചെയ്യും.
(7) കിസ്റായുടേയും കൈസറിന്റെയും അധികാരം നഷ്ടപ്പെടുകയും അവ മുസ്ലിംകൾ കീഴടക്കുകയും ചെയ്യും.
(8) പണ്ഡിതന്മാർ മരണപ്പെടുക വഴി വിജ്ഞാനം ഉയർത്തപ്പെടും.
(9) സാമൂഹിക കുഴപ്പങ്ങളും കൊലപാതകങ്ങളും വർദ്ദിക്കും. ഇത്തരം കാര്യങ്ങളിൽ ചിലത് സംഭവിക്കുകയും മറ്റുള്ളവ സംഭവിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.


ഇബ്നു ഹജർ ഹൈതമി(റ) പറയുന്നു:





http://sunnisonkal.blogspot.com/

അർത്ഥം:
നിശ്ചയം അമ്പിയാ-ഔലിയാക്കൾ അദ്രശ്യങ്ങൾ അറിഞ്ഞതും പറഞ്ഞതും എണ്ണിതിട്ടപ്പെടുത്താൻ കഴിയാത്ത വിധം സംഭവിച്ചിട്ടുണ്ട്. വിശേഷിച്ചും നമ്മുടെ പ്രവാചകൻ മുഹമ്മദ്‌ നബി(സ). (അൽ മിനഹുൽ മക്കിയ്യ: 1/144)


ഇമാം അസ്ഖലാനി(റ) പറയുന്നു:



 http://sunnisonkal.blogspot.com/

അർത്ഥം:
പ്രാർത്ഥിച്ച സമയം ഉത്തരം ലഭിക്കുക, വെള്ളവും ഭക്ഷണവും വർദ്ദിപ്പിക്കുക, അദ്രശ്യകാര്യം അറിയുക, ഭാവിയുലുണ്ടാകാൻ പോകുന്ന കാര്യങ്ങൾ പ്രവചിക്കുക,തുടങ്ങിയ അശാധാരണ സംഭവങ്ങൾ സച്ചരിതരായ ആളുകളിൽ നിന്ന് ധാരാളം സംഭവിച്ചിട്ടുണ്ട്. അവരിലേക്ക്‌ ചേർത്തിയാൽ സാധാരണ സംഭവങ്ങളായി വേണം അവയെ നോക്കിക്കാണാൻ. (ഫത്ഹുൽ ബാരി: 7/388)
  അല്ലാമ സുർഖാനി (ര) പറയുന്നു: നബി (സ) അദ്രശ്യകാര്യങ്ങൾ അറിയുമെന്ന വിഷയത്തിൽ അനിഷേധ്യമാം വിധം ഹദീസുകൾ വന്നിരിക്കുന്നു. (സുർഖാനി: 7/199)
 
ഇമാം സ്വാവി(റ) പറയുന്നു: 



 http://sunnisonkal.blogspot.com/

അർത്ഥം:
ഇഹത്തിലും പരത്തിലും സംഭവിക്കുന്ന മുഴുവൻ അദ്രശ്യകാര്യങ്ങളെയും അല്ലാഹു അറിയിച്ച് കൊടുത്തതിനു ശേഷം മാത്രമാണ് നബി(സ) ഈ ലോകത്ത് നിന്ന് വിടപറഞ്ഞതെന്ന് വിശ്വസിക്കൽ നിർബന്ധമാണ്‌. അവകളെല്ലാം ക്രത്യമായും ദ്രഡമായും നബി(സ) അറിയുകയും ചെയ്യും. "എനിക്ക് ഭൂമിയെ ഉയർത്തിക്കാണിക്കപ്പെട്ടു. അതിനാല എന്റെ മുൻകൈ ഞാൻ നോക്കിക്കാണുന്നത് ഭൂമിയും ഞാൻ നോക്കിക്കാനും" എന്ന് ഹദീസിൽ  വന്നിട്ടുണ്ട്. സ്വർഗ്ഗവും അതിലുള്ളതും നരകവും അതിലുള്ളതും നബി(സ) കണ്ടതായും ഹദീസിൽ വന്നിട്ടുണ്ട്. ഇത് പോലുള്ള മറ്റു പല പരമാർശങ്ങളും അനിഷേധ്യമായ ഹദീസുകളിൽ വന്നിട്ടുണ്ട്. എന്നാൽ ചില അദ്രശ്യജ്ഞാനങ്ങൾ മറയ്ച്ചു വെക്കാൻ നബി(സ) കൽപ്പിക്കപ്പെട്ടിരിക്കുന്നു. (തഫ്സീർ സ്വാവീ: 2/111)

ശൈഖ് ഹസൻ അദവീ(റ) പറയുന്നു: 




http://sunnisonkal.blogspot.com/

അർത്ഥം:

 മനുഷ്യർക്ക്‌ അറിയാൻ പറ്റുന്ന അദ്രശ്യകാര്യങ്ങളെല്ലാം അല്ലാഹു അറിയിച്ച് കൊടുത്തിട്ടല്ലാതെ നബി(സ) ഈ ലോകവുമായി വിട പറഞ്ഞിട്ടില്ല എന്നതാണ് തഹ്ഖീഖ്. അഥവാ ശരിയായ തീരുമാനം. (മശാരിഖുൽ അൻവാർ :51)

സംശയ നിവാരണം.

 അമ്പിയാ ഔലിയാക്കൾ അദ്രശ്യം അറിയില്ലെന്ന് സമർത്ഥിക്കാൻ പുത്തൻ പ്രസ്ഥാനക്കാർ ഉന്നയിക്കാറുള്ള ആയത്തുകൾ ഇവയാണ്.


قُل لَّا يَعْلَمُ مَن فِي السَّمَاوَاتِ وَالْأَرْ‌ضِ الْغَيْبَ إِلَّا اللَّـهُ

(1)(നബിയേ,) പറയുക, അല്ലാഹുവല്ലാതെ ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും അദൃശ്യകാര്യം അറിയുകയില്ല". (നംല്: 65)


وَعِندَهُ مَفَاتِحُ الْغَيْبِ لَا يَعْلَمُهَا إِلَّا هُوَ...


(2) "അദൃശ്യകാര്യത്തിന്‍റെ ഖജനാവുകള്‍ അവന്‍റെ പക്കലാകുന്നു. അവനല്ലാതെ അവ അറിയുകയില്ല". (അൻആം: 59)


 قُل لَّا أَقُولُ لَكُمْ عِندِي خَزَائِنُ اللَّـهِ وَلَا أَعْلَمُ الْغَيْبَ وَلَا أَقُولُ لَكُمْ إِنِّي مَلَكٌ ۖ إِنْ أَتَّبِعُ إِلَّا مَا يُوحَىٰ إِلَيَّ...


 (3) (നബിയേ) പറയുക: അല്ലാഹുവിന്‍റെ ഖജനാവുകള്‍ എന്‍റെ പക്കലുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നില്ല. അദൃശ്യകാര്യം ഞാന്‍ അറിയുകയുമില്ല. ഞാന്‍ ഒരു മലക്കാണ് എന്നും നിങ്ങളോട് പറയുന്നില്ല. എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെയല്ലാതെ ഞാന്‍ പിന്തുടരുന്നില്ല". (അൻആം: 50)


 قُل لَّا أَمْلِكُ لِنَفْسِي نَفْعًا وَلَا ضَرًّ‌ا إِلَّا مَا شَاءَ اللَّـهُ ۚ وَلَوْ كُنتُ أَعْلَمُ الْغَيْبَ لَاسْتَكْثَرْ‌تُ مِنَ الْخَيْرِ‌ وَمَا مَسَّنِيَ السُّوءُ ۚ إِنْ أَنَا إِلَّا نَذِيرٌ‌ وَبَشِيرٌ‌ لِّقَوْمٍ يُؤْمِنُونَ.


 (4)(നബിയേ,) തങ്ങൾ  പറയുക: എന്‍റെ സ്വന്തം ദേഹത്തിന് തന്നെ ഉപകാരമോ, ഉപദ്രവമോ വരുത്തല്‍ എന്‍റെ അധീനത്തില്‍ പെട്ടതല്ല. അല്ലാഹു ഉദ്ദേശിച്ചതൊഴികെ. എനിക്ക് അദൃശ്യകാര്യമറിയാമായിരുന്നുവെങ്കില്‍ ഞാന്‍ ധാരാളം ഗുണം നേടിയെടുക്കുമായിരുന്നു. തിന്‍മ എന്നെ ബാധിക്കുകയുമില്ലായിരുന്നു. ഞാനൊരു താക്കീതുകാരനും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് സന്തോഷമറിയിക്കുന്നവനും മാത്രമാണ്‌". (അഅറാഫ്: 188)



إِنَّ اللَّـهَ عِندَهُ عِلْمُ السَّاعَةِ وَيُنَزِّلُ الْغَيْثَ وَيَعْلَمُ مَا فِي الْأَرْ‌حَامِ ۖ وَمَا تَدْرِ‌ي نَفْسٌ مَّاذَا تَكْسِبُ غَدًا ۖ وَمَا تَدْرِ‌ي نَفْسٌ بِأَيِّ أَرْ‌ضٍ تَمُوتُ ۚ إِنَّ اللَّـهَ عَلِيمٌ خَبِيرٌ‌.


 (5) "തീര്‍ച്ചയായും അല്ലാഹുവിന്‍റെ പക്കലാണ് അന്ത്യസമയത്തെപ്പറ്റിയുള്ള അറിവ്‌. അവന്‍ മഴപെയ്യിക്കുന്നു. ഗര്‍ഭാശയത്തിലുള്ളത് അവന്‍ അറിയുകയും ചെയ്യുന്നു. നാളെ താന്‍ എന്താണ് പ്രവര്‍ത്തിക്കുക എന്ന് ഒരാളും അറിയുകയില്ല. താന്‍ ഏത് നാട്ടില്‍ വെച്ചാണ് മരിക്കുക എന്നും ഒരാളും അറിയുകയില്ല. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു".(ലുഖ്‌മാൻ: 34)






http://sunnisonkal.blogspot.com/


അർത്ഥം:

നബി(സ) പറയുന്നു: "അ ദ്രശ്യകാര്യത്തിന്റെ ഖജനാവുകൾ 5 ആകുന്നു. അല്ലാവുവല്ലാതെ അവ അറിയില്ല. ഗർഭാഷയത്തിലുള്ളത് അല്ലാവുവല്ലാതെ അറിയില്ല. നാളത്തെ കാര്യം അല്ലാഹുവല്ലാതെ അറിയില്ല. എപ്പോൾ മഴ വർഷിക്കുമെന്നു അല്ലാഹുവല്ലാതെ ഒരാളും അറിയില്ല.  ഏതു ഭൂമിയിൽ വെച്ച മരണപ്പെടുമെന്ന് അല്ലാഹുവല്ലാതെ ഒരാളും അറിയില്ല. അന്ത്യനാൾ എപ്പോൾ സംഭവിക്കുമെന്ന് അല്ലവുവല്ലാതെ അറിയില്ല. (ബുഖാരി: നമ്പർ 6831)

എന്നാൽ വിശുദ്ദ ഖുർആൻ പരിശോദിക്കുന്നവർക്ക്അല്ലാഹു അല്ലാത്തവർ അദ്രശ്യം അറിഞ്ഞതും പറഞ്ഞതുമായ ഒന്നിലധികം വചനങ്ങള കാണാൻ സാധിക്കും. ഏതാനും ഉദാഹരണങ്ങൾ കാണുക;

(1) അല്ലാഹു പറയുന്നു:



أَمَّا السَّفِينَةُ فَكَانَتْ لِمَسَاكِينَ يَعْمَلُونَ فِي الْبَحْرِ‌ فَأَرَ‌دتُّ أَنْ أَعِيبَهَا وَكَانَ وَرَ‌اءَهُم مَّلِكٌ يَأْخُذُ كُلَّ سَفِينَةٍ غَصْبًا.


"എന്നാല്‍ ആ കപ്പല്‍ കടലില്‍ ജോലിചെയ്യുന്ന ഏതാനും ദരിദ്രന്‍മാരുടെതായിരുന്നു. അതിനാല്‍ ഞാനത് കേടുവരുത്തണമെന്ന് ഉദ്ദേശിച്ചു. (കാരണം) അവരുടെ പുറകെ എല്ലാ (നല്ല) കപ്പലും ബലാല്‍ക്കാരമായി പിടിച്ചെടുക്കുന്ന ഒരു രാജാവുണ്ടായിരുന്നു".(അൽകഹ്ഫ്‌: 79) 


(2) അല്ലാഹു പറയുന്നു:


وَأَمَّا الْغُلَامُ فَكَانَ أَبَوَاهُ مُؤْمِنَيْنِ فَخَشِينَا أَن يُرْ‌هِقَهُمَا طُغْيَانًا وَكُفْرً‌ا


 "എന്നാല്‍ ആ ബാലനാകട്ടെ അവന്‍റെ മാതാപിതാക്കള്‍ സത്യവിശ്വാസികളായിരുന്നു. എന്നാല്‍ അവന്‍ അവരെ അതിക്രമത്തിനും അവിശ്വാസത്തിനും നിര്‍ബന്ധിതരാക്കിത്തീര്‍ക്കുമെന്ന് നാം ഭയപ്പെട്ടു". (അൽകഹ്ഫ്‌: 80)


(3) അല്ലാഹു പറയുന്നു:


وَأَمَّا الْجِدَارُ‌ فَكَانَ لِغُلَامَيْنِ يَتِيمَيْنِ فِي الْمَدِينَةِ وَكَانَ تَحْتَهُ كَنزٌ لَّهُمَا وَكَانَ أَبُوهُمَا صَالِحًا فَأَرَ‌ادَ رَ‌بُّكَ أَن يَبْلُغَا أَشُدَّهُمَا وَيَسْتَخْرِ‌جَا كَنزَهُمَا رَ‌حْمَةً مِّن رَّ‌بِّكَ ۚ وَمَا فَعَلْتُهُ عَنْ أَمْرِ‌ي ۚ ذَٰلِكَ تَأْوِيلُ مَا لَمْ تَسْطِع عَّلَيْهِ صَبْرً‌ا


 "ആ മതിലാണെങ്കിലോ, അത് ആ പട്ടണത്തിലെ അനാഥരായ രണ്ട് ബാലന്‍മാരുടെതായിരുന്നു. അതിനു ചുവട്ടില്‍ അവര്‍ക്കായുള്ള ഒരു നിധിയുണ്ടായിരുന്നു. അവരുടെ പിതാവ് ഒരു നല്ല മനുഷ്യനായിരുന്നു. അതിനാല്‍ അവര്‍ ഇരുവരും യൌവ്വനം പ്രാപിക്കുകയും, എന്നിട്ടവരുടെ നിധി പുറത്തെടുക്കുകയും ചെയ്യണമെന്ന് താങ്കളുടെ രക്ഷിതാവ് ഉദ്ദേശിച്ചു താങ്കളുടെ രക്ഷിതാവിന്‍റെ കാരുണ്യം എന്ന നിലയിലത്രെ അത്‌. അതൊന്നും എന്‍റെ അഭിപ്രയപ്രകാരമല്ല ഞാന്‍ ചെയ്തത്‌. താങ്കള്‍ക്ക് ഏത് കാര്യത്തില്‍ ക്ഷമിക്കാന്‍ കഴിയാതിരുന്നുവോ അതിന്‍റെ പൊരുളാകുന്നു അത്‌".(അൽകഹ്ഫ്‌: 82) 


(4) അല്ലാഹു പറയുന്നു:


وَأُنَبِّئُكُم بِمَا تَأْكُلُونَ وَمَا تَدَّخِرُ‌ونَ فِي بُيُوتِكُمْ ۚ إِنَّ فِي ذَٰلِكَ لَآيَةً لَّكُمْ إِن كُنتُم مُّؤْمِنِينَ


 "നിങ്ങള്‍ തിന്നുതിനെപ്പറ്റിയും, നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ സൂക്ഷിച്ചു വെക്കുന്നതിനെപ്പറ്റിയും ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞറിയിച്ചു തരികയും ചെയ്യും. തീര്‍ച്ചയായും അതില്‍ നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്‌; നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍". (ആലുഇംറാൻ: 49)


(5) അല്ലാഹു പറയുന്നു:


قَالَ الَّذِي عِندَهُ عِلْمٌ مِّنَ الْكِتَابِ أَنَا آتِيكَ بِهِ قَبْلَ أَن يَرْ‌تَدَّ إِلَيْكَ طَرْ‌فُكَ


 "വേദത്തില്‍ നിന്നുള്ള വിജ്ഞാനം കരഗതമാക്കിയിട്ടുള്ള ആള്‍ പറഞ്ഞു; താങ്കളുടെ ദൃഷ്ടി താങ്കളിലേക്ക് തിരിച്ചുവരുന്നതിന് മുമ്പായി ഞാനത് താങ്കള്‍ക്ക് കൊണ്ടു വന്ന് തരാം". (നംല് : 40)


ഇവിടെ സുലൈമാൻ നബി(അ) യുടെ സദസ്സിലുണ്ടായിരുന്നവർ അറിയാത്ത അദ്രശ്യം ആസ്വഫ്ബ്നുബർഖയാ എന്നാ പണ്ഡിതർ അറിയുകയുണ്ടായി. 


(6) അല്ലാഹു പറയുന്നു:


فَإِذَا جَاءَ وَعْدُ رَ‌بِّي جَعَلَهُ دَكَّاءَ ۖ وَكَانَ وَعْدُ رَ‌بِّي حَقًّا


 "എന്നാല്‍ എന്‍റെ രക്ഷിതാവിന്‍റെ വാഗ്ദത്ത സമയം വന്നാല്‍ അവന്‍ അതിനെ തകര്‍ത്ത് നിരപ്പാക്കിക്കളയുന്നതാണ്‌. എന്‍റെ രക്ഷിതാവിന്‍റെ വാഗ്ദാനം യാഥാര്‍ത്ഥ്യമാകുന്നു". (അൽകഹ്ഫ്‌: 98)


ഇവിടെ മഹാനായ ദുൽഖർനയ്നി പറഞ്ഞ അദ്രശ്യമായ കാര്യങ്ങൾ അല്ലാഹു എടുത്തു പറയുകയും അവയിൽ അദ്ദേഹത്തെ വാസതവമാക്കുകയുമാണ് ചെയ്യുന്നത്. ഇക്കാര്യം ഇമാം ഗസാലി(റ) ഇംലാഇൽ വ്യക്തമാക്കിയിട്ടുണ്ട്. 


അല്ലാഹു അവന്റെ ഇഷ്ടദാസന്മാർക്ക് അദ്രശ്യം അറിയിച്ച് കൊടുക്കുമെന്ന് അല്ലാഹു തന്നെ പറഞ്ഞ വചനങ്ങളും ഖുർആനിലുണ്ട്. അല്ലാഹു പറയുന്നു:




عَالِمُ الْغَيْبِ فَلَا يُظْهِرُ‌ عَلَىٰ غَيْبِهِ أَحَدًا ﴿٢٦﴾ إِلَّا مَنِ ارْ‌تَضَىٰ مِن رَّ‌سُولٍ.

" അദ്രശ്യമായ കാര്യങ്ങൾ (സ്രഷ്ടികളെ അപേക്ഷിച്ച്) അറിയുന്നവനാണ് അല്ലാഹു. എന്നാൽ അവൻ തന്റെ അദ്രശ്യജ്ഞാനം അവൻ ഇഷ്ടപ്പെട്ട പ്രാവാചകനല്ലാതെ യാതോരാൾക്കും വെളിപ്പെടുത്തിക്കൊടുക്കുകയില്ല". (ജിന്ന്: 27)   


എങ്കിൽ പിന്നെ അല്ലാഹുവല്ലാതെ അദ്രശ്യം അറിയില്ലെന്ന് അല്ലാഹും റസൂലും പറഞ്ഞതിന്റെ വിവക്ഷയെന്ത്? യാതൊരു അദ്രശ്യവും യാതൊരു വിധത്തിലും അല്ലാഹുവല്ലാതെ മറ്റാരും അറിയില്ല എന്നാണോ? ആവാൻ തരമില്ല. കാരണം പലരും പല അദ്രശ്യങ്ങളും അറിഞ്ഞതും പറഞ്ഞതും ഖുർആനിൽ തന്നെയുണ്ടല്ലോ. തന്നെയുംമല്ല അല്ലാഹും റസൂലും പ്രത്യേകം എണ്ണിപ്പറഞ്ഞ അഞ്ചിൽ പെട്ട ഒന്നാണല്ലോ ഗർഭസ്ഥ ശിശുവിന്റെ ലിംഗ നിർണ്ണയം. ഗർഭസ്ഥ ശിശുവിന്റെ ലിംഗ നിർണ്ണയം മഹാനായ സിദ്ദീഖ്(റ) നടത്തിയതായി ഹദീസിൽ വന്നിട്ടുണ്ട്. ഇമാം മാലിക്(റ) 'മുവത്വഅ'- ൽ രേഖപ്പെടുത്തുന്നു: 


عن عائشة زوج النبي صلى الله عليه وسلم أنها قالت إن أبا بكر الصديق كان نحلها جاد عشرين وسقا من ماله بالغابة فلما حضرته الوفاة قال والله يا بنية ما من الناس أحد أحب إلي غنى بعدي منك ولا أعز علي فقرا بعدي منك وإني كنت نحلتك جاد عشرين وسقا فلو كنت جددتيه واحتزتيه كان لك وإنما هو اليوم مال وارث وإنما هما أخواك وأختاك فاقتسموه على كتاب الله قالت عائشة فقلت يا أبت والله لو كان كذا وكذا لتركته إنما هي أسماء فمن الأخرى فقال أبو بكرذو بطن بنت خارجة أراها جارية (شرح الزرقاني على موطأ الإمام مالك: ١٢٤٢)


 നബി(സ) യുടെ പ്രിയപത്നി ആഇഷ(റ) യിൽ നിന്ന് നിവേദനം: ;ഗാബത്ത്' എന്നാ സ്ഥലത്തുള്ള കാരക്കതോട്ടത്തിൽ നിന്ന് 20 വസ്ഖ് കാരക്ക സിദ്ദീഖ്(റ) മഹതിക്ക് വെറുതെ നല്കിയിരുന്നു. സിദ്ദീഖ്(റ) നു മരണം ആസന്നമായപ്പോൾ ആഇഷ(റ) യെ വിളിച്ച് അവിടന്ന് ഇപ്രകാരം പറഞ്ഞു: "കുഞ്ഞി മോളെ! എന്റെ കാലശേഷം നീ ഐശ്വര്യമുള്ളവളാകുന്നത് എനിക്ക് കൂടുതൽ പ്രിയമുള്ളകാര്യവും  നീ ദരിദ്രയാകുന്നത് എനിക്കേറ്റം വിഷമമുള്ള കാര്യവുമാണ്. 20 വസ്ഖ് കാരക്ക നിനക്ക് ഞാൻ വെറുതെ തന്നിരിക്കുന്നു. അത് നീ എടുത്തിട്ടുണ്ടെങ്കിൽ അത് നിനക്കുള്ളതാണ്. നിശ്ചയം ഇന്ന് ആ സ്വത്ത് അനന്തരാവകാശികൾക്കുള്ളതാണ്. നിന്റെ രണ്ട് സഹോദരന്മാരും രണ്ടുസഹോദരിമാരുമാണ്  അവകാശികൾ. അതിനാല അല്ലാഹുവിന്റെ ഗ്രന്ഥം നിർദ്ദേശിക്കും പ്രകാരം ആ സ്വത്ത് നിങ്ങൾ ഭാഗിച്ചെടുക്കുക". ആഇഷ(റ) പറയുന്നു: 'അപ്പോൾ ഞാൻ ചോദിച്ചു. അല്ലയോ പിതാവേ! എന്റെ ഒരു സഹോദരി അസ്മാആണ്. മറ്റവൾ ആരാണ്?'. അപ്പോൾ സിദ്ദീഖ്(റ) പ്രതിവചിച്ചു: "ഖാരിജയുടെ പുത്രിയുടെ വയറ്റിലുള്ള കുട്ടിയാണവൾ. ആ കുട്ടിയെ പെണ്ണായാണ് ഞാൻ കാണുന്നത്". (മുവത്വഅ: 1242)   


എന്നാൽ ഉപര്യുക്ത വചനങ്ങൾ നേരത്തെ നാം സമർത്ഥിച്ച ആശയത്തിനെതിരല്ല. മറിച്ച് അതിനെ ശരിവേക്കുന്നവയാണ്. കാരണം അമ്പിയാക്കൾക്കോ ഔലിയാക്കൽക്കൊ അദ്രശ്യം അറിയാനുള്ള സ്വയം കഴിവുണ്ടെന്ന് നമുക്ക് വാദമില്ല. മറിച്ച് അമ്പിയാക്കൾ വഹ് യ്, ഇല്ഹാം, കശ്ഫ്, പ്രവാചകത്വത്തിന്റെ ഭാഗമായി അവർക്ക് അല്ലാഹു പക്വത, എന്നിവ മുഖേനയും ഔലിയാക്കൾ ഇല്ഹാം, കശ്ഫ്, സ്വപ്നം, എന്നിവ മുഖേനയും അദ്രശ്യം അറിയുമെന്നാണ് നമ്മുടെ വാദം.
  അല്ലാഹു അല്ലാത്തവർ അദ്രശ്യകാര്യങ്ങൾ അറിയുകയില്ലെന്ന പരമാർശങ്ങൾ ഖുർആനിലും ഹദീസിലുമുണ്ടല്ലോ. അതോടപ്പം അമ്പിയാക്കളുടെ മുഅജിസത്തുകളിലും ഔലിയാക്കളുടെ കറാമത്തുകളിലും നാളത്തെ കാര്യം അറിയലടക്കം സംഭാവിച്ചിട്ടുമുണ്ടല്ലോ എന്ന് ഇമാം നവവി(റ) യോട് ചോദ്യമുണ്ടായി. അതിനദ്ദേഹം കൊടുത്ത മരുവടിയാണ്;


معناها لا يعلم ذلك استقلالا وعلم إحاطة بكل المعلومات إلا الله، وأما المعجزات والكرامات فحصلت فبإعلام الله للأنبياء ولأولياء لا استقلالا. (فتاوى النووي: ١١٣)



അല്ലാഹു അല്ലാത്തവർ അദ്രശ്യം അറിയില്ലെന്നതിന്റെ വിവക്ഷ സ്വയം പര്യാപ്തതയോടെയും എല്ലാ വിവരങ്ങളും സമ്പൂർണ്ണമായും അറിയുന്നവൻ അല്ലാഹു മാത്രമാണ് എന്നാണ്. അമ്പിയാക്കൾ മു അജിസത്ത്കൊണ്ടും ഔലിയാക്കൾ കറാമത്ത് കൊണ്ടും അറിയുന്ന അദ്രശ്യകാര്യങ്ങൾ അല്ലാഹു അറിയിച്ചു കൊടുക്കുന്നതും അവർക്ക് സ്വയം ഇല്ലാത്തതുമാകുന്നു. (ഫതാവാ നവവീ: 113)   


എല്ലാ വിവരങ്ങളും സമ്പൂർണ്ണമായും  വിശദമായും അറിയുന്നവനും സ്വയം അറിയുന്നവനും അല്ലാഹുമാത്രമാണെന്ന് സാരം. ഈ രൂപത്തിൽ അമ്പിയാക്കളോ ഔലിയാക്കളോ അദ്രശ്യം അറിയുമെന്ന് നാം വിശ്വസിക്കുന്നില്ല. അതിനാല അത്തരം പരമാർശങ്ങൾ നമ്മുടെ വാദത്തെ ഖണ്ഡിക്കുന്നുമില്ല.
   
   ഇതേ ആശയം 'ഫതാവൽ ഹദീസിയ്യ' 268- ലും 'റൂഹുൽ ബയാൻ' 4/205 ലും 'സ്വാവീ' 3/260 ലും കാണാവുന്നതാണ്. 


അഞ്ചിന്റെ പ്രത്യേകതയെന്ത്?


ആയത്തിലും ഹദീസിലും അഞ്ചു കാര്യങ്ങൾ പ്രത്യേകം എടുത്തു പറയാൻ കാരണം അക്കാലത്തുണ്ടായിരുന്ന ജ്യോത്സ്യന്മാരും ജിന്ന് സേവകരും ജനങ്ങളെ ചൂഷണം ചെയ്തിരുന്നത് പ്രസ്തുത അഞ്ചു കാര്യങ്ങൾ തങ്ങൽക്കറിയുമെന്നു വാദിച്ചു കൊണ്ടായിരുന്നു. അവരെ ഖണ്ഡിക്കലാണ് പ്രസ്തുത ആയത്തിന്റെയും ഹദീസിന്റെയും ലക്‌ഷ്യം. അല്ലാമാ ബദ്റുദ്ദീൻ ഐനി (റ) സ്വഹീഹുൽ ബുഖാരിയുടെ ശർഫിൽ  പറയുന്നു:




അർത്ഥം:

അദ്രശ്യകാര്യങ്ങളിൽ ഈ അഞ്ചെണ്ണം അറിയുമെന്ന് ജനങ്ങൾ വിശ്വസിച്ചിരുന്നത്കൊണ്ടാണ് അഞ്ച് കാര്യങ്ങൾ പ്രത്യേകം എടുത്ത് പറഞ്ഞത്. (ഉംദത്തുൽ ഖാരി: 6/46)
    ഇതേ വിവരണം ഇമാം ഖസ്ത്വല്ലാനി(റ) യുടെ "ഇർശാദുസ്സാരി" 2/259-ലും കാണാവുന്നതാണ്.

അല്ലാമാ അബ്ദുൽ അസീസുദ്ദബ്ബാഗ്(റ) പറയുന്നു: 




 http://sunnisonkal.blogspot.com/

അർത്ഥം:

അല്ലാഹു മാത്രമേ അദ്രശ്യം അറിയൂ എന്ന് ആയത്തിലും ഹദീസിലും പറഞ്ഞതിന്റെ ആവശ്യം ജ്യോത്സ്യന്മാരെയും ജിന്ന് സേവകരെയും പുറത്താക്കൽ മാത്രമാണ്. കാരണം അവർക്ക് അദ്രശ്യം അറിയുമെന്ന് വിശ്വസിച്ച് അറബികളിലെ ജാഹിലീങ്ങൾ അവരെ സമീപിക്കുകയും അവർ പറയുന്നത് അവലംബിക്കുകയും ചെയ്യാറുണ്ടായിരുന്നു. അപ്പോൾ ഈ തെറ്റായ വിശ്വാസം അവരുടെ ഹ്രദയങ്ങളിൽ നിന്ന് നീക്കം ചെയ്യാനുദ്ദേശിച്ച് അല്ലാഹു ഇത്തരം ആയത്തുകൾ അവതരിപ്പിക്കുകയുണ്ടായി. (ഇബ് രീസ് : 282)
 
     അതേ അമ്പിയാക്കൾക്കും ഔലിയാക്കൾക്കും പ്രസ്തുത അഞ്ചു കാര്യങ്ങളിൽ പെട്ടവയും അല്ലാഹു അറിയിച്ചു കൊടുത്തതായി പണ്ഡിതൻമാർ  രേഖപ്പെടുത്തിയിട്ടുണ്ട്.

    ഭാവികാര്യത്തെകുറിച്ചുള്ള അറിവാണ് പ്രസ്തുത അഞ്ചു വിഷയങ്ങളിലുമുള്ളത്. ഭാവി കാര്യങ്ങൾ അമ്പിയാക്കളും ഔലിയാക്കളും മുൻകൂട്ടി പ്രസ്ഥാപിക്കുകയും  അത് സത്യമായി പുലരുകയും ചെയ്ത സംഭവങ്ങൾ നിരവധിയുണ്ട്. ഏതാനും ഉദാഹരണങ്ങൾ കാണുക. 


ബദ്ർ യുദ്ദം നടക്കുന്നതിന്റെ തലേ നാൾ ശത്രുപക്ഷത്തു നിന്ന് കൊല്ലപ്പെടുന്ന നേതാക്കൾ മരിച്ചു വീഴുന്ന സ്ഥലം നബി(സ) അനുയായികൾക്ക് അടയാളിപ്പെടുത്തി കൊടുത്ത സംഭവം ഇമാം മുസ്ലിം(റ) സ്വഹീഹിൽ(4721) രേഖപ്പെടുത്തിയിട്ടുണ്ട്.

     വരാനിരിക്കുന്ന കാലാവസ്ഥയെപ്പറ്റി നബി(സ) പ്രവചിച്ചതും അതപ്പടി പുലർന്നതുമായ സംഭവം ബുഖാരിയും മുസ്ലിമും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. അതിങ്ങനെ;
 


سَتَهُبُّ عَلَيْكُمُ اللَّيْلَةَ رِيحٌ شَدِيدَةٌ ، فَلَا يَقُمْ فِيهَا أَحَدٌ مِنْكُمْ ، فَمَنْ كَانَ لَهُ بَعِيرٌ ، فَلْيَشُدَّ عِقَالَهُ ، فَهَبَّتْ رِيحٌ شَدِيدَةٌ ، فَقَامَ رَجُلٌ فَحَمَلَتْهُ الرِّيحُ حَتَّى أَلْقَتْهُ بِجَبَلَيْ طَيِّئٍ...


ഇന്ന് രാത്രി നിങ്ങളുടെ മേൽ അതിശയക്തമായൊരു കാറ്റടിക്കുന്നത് കൊണ്ട്  ആരും രാത്രി എണീക്കരുത്. ഒട്ടകമുള്ളവർ അതിനെ ബന്ധിച്ചു കൊള്ളണം. പറഞ്ഞത് പോലെ അന്ന് രാത്രി ശക്തമായ കാറ്റടിക്കുകയും തല ഉയർത്തി നോക്കിയ ഒരാളെ കാറ്റ് മലമുകളിലേക്ക് എടുത്തെറിയുകയും ചെയ്തു. (ബുഖാരി: 1387, മുസ്ലിം: 4230)


മറ്റൊരു സംഭവം കാണുക;



عن جابر أن رسول الله صلى الله عليه وسلم قدم من سفر فلما كان قرب المدينة هاجت ريح شديدة تكاد أن تدفن الراكب فزعم أن رسول الله صلى الله عليه وسلم قال بعثت هذه الريح لموت منافق فلما قدمالمدينة فإذا منافق عظيم من المنافقين قد مات.(صحيح مسلم: ٧٢١٨)



ജാബിറി(റ)ൽ നിന്ന് നിവേദനം: നിശ്ചയം റസൂലുല്ലാഹി(സ) ഒരു യാത്രയിൽ നിന്ന് തിരിച്ചുവരുമ്പോൾ മദീനയുടെ സമീപമെത്തിയപ്പോൾ അതിശക്തമായൊരു കാറ്റടിച്ചു. അപ്പോൾ നബി(സ) പറഞ്ഞു: "ഒരു കപട വിശ്വാസി മരണപ്പെട്ടത്തിന്റെ പേരിലാണ് ഈ കാറ്റ്". മദീനയിൽ വന്നപ്പോൾ കപട വിശ്വാസികളിൽ ഒരു പ്രധാനി മരണപ്പെട്ടിരിക്കുന്നു. (മുസ്ലിം: 7218) 



മറ്റൊരു സംഭവം കാണുക;


أن النبي - صلى الله عليه وسلم - صعد أحدا ، وأبو بكر وعمر وعثمان ، فرجف بهم  فقال : ( اثبت أحد ، فإنما عليك نبي وصديق وشهيدان ) . رواه البخاري . 


നബി(സ) യും സിദ്ദീഖ്(റ), ഉമര്(റ), ഉസ്മാൻ(റ), എന്നിവരും ഉഹൂദ് മലയുടെ മുകളിൽ കേറിയപ്പോൾ മല വിരക്കുകയുണ്ടായി. അപ്പോൾ മലയോടായി നബി(സ) ഇപ്രകാരം കല്പ്പിച്ചു: "ഉഹൂദെ! നീ അടങ്ങുക. നിശ്ചയം നിന്റെ മേൽ നബിയും സിദ്ദീഖും രണ്ടു രക്തസാക്ഷികളുമാണുള്ളത്". (ബുഖാരി: 3472)


ഇവിടെ ഉമറും(റ) ഉസ്മാനും(റ) രക്തസാക്ഷികളാകുമെന്ന വിവരം നബി(സ) പ്രവചിക്കുകയും അത് അപ്പടി പുലരുകയും ചെയ്തുവല്ലോ.
   
    സൈദ്‌, ജഅഫർ, അബ്ദുല്ലാഹിബ്നു റവാഹ (റ- ഹും) തുടങ്ങിയവർ യുദ്ടത്തിൽ രക്തസാക്ഷികളായ വാർത്ത ജനങ്ങൾക്കെത്തും മുമ്പ് നബി(സ) സ്വഹാബത്തിനു പറഞ്ഞു കൊടുത്തിരുന്നു. (ബുഖാരി: 2589)


മരണം എവിടെനിന്ന്



عَنْ جَابِرٍ رَضِيَ اللَّهُ عَنْهُ , قَالَ : لَمَّا حَضَرَ أُحُدٌ دَعَانِي أَبِي مِنَ اللَّيْلِ , فَقَالَ : " مَا أُرَانِي إِلَّا مَقْتُولًا فِي أَوَّلِ مَنْ يُقْتَلُ مِنْ أَصْحَابِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، وَإِنِّي لَا أَتْرُكُ بَعْدِي أَعَزَّ عَلَيَّ مِنْكَ غَيْرَ نَفْسِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَإِنَّ عَلَيَّ دَيْنًا فَاقْضِ , وَاسْتَوْصِ بِأَخَوَاتِكَ خَيْرًا , فَأَصْبَحْنَا فَكَانَ أَوَّلَ قَتِيلٍ....(صحيح البخاري: ١٢٦٤)


ജാബിറി(റ) ൽ നിന്ന് നിവേദനം: ഉഹൂദ് യുദ്ദം ആസന്നമായപ്പോൾ രാത്രി പിതാവ് എന്നെ വിളിച്ച് ഇപ്രകാരം പറഞ്ഞു: നബി(സ) യുടെ അസ്വഹാബിൽ നിന്ന് ആദ്യം കൊല്ലപ്പെടുന്നവൻ ഞാനായിരിക്കും. നബി(സ) കഴിഞ്ഞാൽ എനിക്കേറ്റം പ്രിയപ്പെട്ടവൻ നീയാണ്. എനിക്ക് കുറച്ച് കടമുണ്ട്. അത് നീ വീട്ടണം. നിന്റെ സഹോദരിമാരോട് നന്മ ഉപദേശിക്കുകയും വേണം. നേര പുലർന്ന് യുദ്ദമാരംഭിച്ചപ്പോൾ ആദ്യം വധിക്കപ്പെട്ടത് പിതാവായിരുന്നു...(ബുഖാരി: 1264)


عَنْ عَبْدِ اللَّهِ بْنِ عمر رضي الله عنهما قَالَ : أَمَرَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي غَزْوَةِ مُؤْتَةَ زَيْدَ بْنَ حَارِثَةَ فَقَالَ : رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِنْ قُتِلَ زَيْدٌ فَجَعْفَرٌ ، فَإِنْ قُتِلَ جَعْفَرٌ فَعَبْدُ اللَّهِ بْنُ رَوَاحَةَ،  قال عبد الله : كنت معهم في تلك الغزوة، فالتمسنا جعفر بن أبي طالب ، فوجدناه في القتلى ، ووجدنا ما فى جسده بضعا وتسعين من طعنة ورمية (صحيح البخاري: ٣٩٢٨)


അബ്ദുല്ലാഹിബ്നുഉമർ(റ) യിൽ നിന്ന് നിവേദനം: മുഅതത് യുദ്ദത്തിൽ സൈദുബ്നുദാരിസ(റ) യെ നബി(സ) അമീറായി നിശ്ചയിച്ചു. തുടർന്ന് നബി(സ) ഇപ്രകാരം പ്രഖ്യാപിച്ചു: "സൈദ്‌(റ) വധിക്കപ്പെട്ടാൽ ജഅഫറാണ് അമീർ. ജഅഫർ(റ) വധിക്കപ്പെട്ടാൽ അബ്ദുല്ലാഹിബ്നുറവാഹ(റ) യാണ് അമീർ". അബ്ദുല്ലഹിബ്നു ഉമർ(റ) പറയുന്നു: 'പ്രസ്തുത യുദ്ദത്തിൽ ഞാനും പങ്കെടുത്തിരുന്നു. ജഅഫറുബ്നു അബീത്വാലിബ്‌ (റ) നെ വധിക്കപ്പെട്ടവരുടെ കൂട്ടത്തിൽ ഞങ്ങൾ കണ്ടെത്തുകയുണ്ടായി. കുത്തും ഏറുമായി അദ്ദേഹത്തിൻറെ ശരീരത്തിൽ തൊണ്ണൂറിൽ പരം മുറിവുകളുണ്ടായിരുന്നു'. (ബുഖാരി: 3928)


പ്രസ്തുത മൂന്നു സ്വഹാബി പ്രമുഖർ മൂഅതത് യുദ്ദത്തിൽ വെച്ച് രക്തസാക്ഷികളാകുമെന്ന്  നബി(സ) മുന്നേ അറിയുകയും അവർ പുറപ്പെടും മുമ്പേ അവർക്ക് അതിന്റെ സൂചന നൽകുകയും ചെയ്തു. അതിനാൽ തന്റെ സ്വഹാബികൾ വധിക്കപെടുമെന്ന് നബി(സ) മുൻകൂട്ടി അറിഞ്ഞിരുന്നുവെങ്കിൽ അവരെ പറഞ്ഞയക്കുമായിരുന്നില്ലെന്നു ചില സംഭവങ്ങൾ എടുത്ത് കാണിച്ച് പുത്തൻ വാദികൾ പറയാറുണ്ട്. അതിന്റെ അദിവെരറുക്കുന്നതാണ് ഈ ഹദീസ്. തന്നെയുമല്ല ഇന്ന യുദ്ദത്തിൽ വെച്ച് ഇന്നയാളുകളൊക്കെ വധിക്കപ്പെടുമെന്ന കാര്യം അല്ലാഹുവിനു എന്തായാലും അറിയാമല്ലോ. അതോടപ്പ തന്നെ യുദ്ദം ചെയ്യാൻ അല്ലാഹു നിർദ്ദേശിക്കുന്നതിനെ സ്വന്തം ഇഷ്ടദാസന്മാരെ കൊലക്കുകൊടുക്കുന്നതായി വ്യാഖ്യാനിക്കാൻ പറ്റുമോ?!!!!


മഴ എപ്പോൾ


മഹാനായ യൂസുഫ് നബി(അ) പറഞ്ഞതായി ഖുർആൻ ഉദ്ദരിക്കുന്നു:


ثُمَّ يَأْتِي مِن بَعْدِ ذَٰلِكَ عَامٌ فِيهِ يُغَاثُ النَّاسُ وَفِيهِ يَعْصِرُ‌ونَ


പിന്നീടതിന് ശേഷം ഒരു വര്‍ഷം വരും. അന്ന് ജനങ്ങള്‍ക്ക് മഴ ലഭിക്കുന്നതും  അന്ന് അവര്‍ (വീഞ്ഞും മറ്റും) പിഴിഞ്ഞെടുക്കുന്നതുമാണ്". (യൂസുഫ്: 49)


ഗർഭസ്ഥ ശിശു. 


മഹാനായ സിദ്ദീഖ്(റ) തന്റെ ഭാര്യയുടെ വയറ്റിൽ കിടക്കുന്ന കുട്ടി പെണ്ണാണെന്ന് മുൻ കൂട്ടി പ്രസ്ഥാപിക്കുകയും അത് സത്യമായി പുലരുകയും ചെയ്ത സംഭവം നേരത്തെ വായിച്ചുവല്ലോ.


അന്ത്യനാൾ എന്ന് സംഭവിക്കുമെന്നതും റൂഹിന്റെ യാഥാർത്ഥ്യം എന്താണെന്നും നബി(സ) ക്ക് അല്ലാഹു അറിയിച്ചു കൊടുത്തിട്ടുണ്ടെന്നും ചില മസ്വലഹത്തുകൾ പരിഗണിച്ച് ആ വിവരം മറച്ചു വെക്കാൻ നബി(സ) കൽപ്പിക്കപ്പെട്ടതാണെന്നും പണ്ഡിത കേസരികളെ ഉദ്ദരിച്ച് ഇമാം സുയൂതി(റ) "അൽ ഖസ്വാഇസ്വുൽ കുബ്റാ" യിൽ രേഖപ്പെടുത്തിയിട്ടുണ്ട്. തദ്വിഷയകമായി ഇബ്നു ഹജർ ഹൈതമി(റ) പറയുന്നു:   


وقال بعضهم ليس في الآية دليل على أنه تعالى لم يطلع نبيه على حقيقتها بل يحتمل أن يكون أطلعه ولم يأمره أن يطلعهم وقد قالوا في علم الساعة نحو هذا وهو أنه صلى الله عليه وسلم أطلع عليها وأمر بكتمها.(الفتاوى الكبرى: ٥/٢)


 റൂഹിന്റെ യാഥാർത്ഥ്യം എന്താണെന്ന് അല്ലാഹു തന്റെ പ്രവാചകന് അറിയിച്ചു കൊടുത്തിട്ടില്ല എന്നതിന് യാതൊരു തെളിവും ആയതിലില്ലെന്നു ചില പണ്ഡിതർ പറയുന്നു. അല്ലാഹു നബി(സ)ക്ക് അറിയിച്ചുകൊടുത്തിട്ടുണ്ടെന്നും ജനങ്ങൾക്ക്‌ പറഞ്ഞു കൊടുക്കാൻ  നബി(സ) യോട് അല്ലാഹു കൽപ്പിച്ചിട്ടില്ലെന്നും പറയാമല്ലോ. അന്ത്യനാളിനെ പറ്റിയുള്ള  അറിവിന്റെ വിഷയത്തിലും ഇതേ വിവരണം പണ്ഡിതർ നൽകുന്നുണ്ട്. അഥവാ നബി(സ)ക്ക് അത് അറിയിച്ചു കൊടുത്തിട്ടുണ്ടെന്നും ആ വിവരം മറയ്ച്ച് വെക്കാൻ നബി(സ) ക്ക് കൽപ്പിക്കപ്പെട്ടതാണെന്നും. (ഫതാവൽ കുബ്റാ: 2/5)
   
   ഇതേ വിവരണം ഇമാം സുയൂതി(ര) യുടെ 'അൽഖസ്വാഇസ്വുൽ കുബ്റാ' - യിലും കാണാവുന്നതാണ്.
 
     ചുരുക്കത്തിൽ അല്ലാഹു മാത്രമേ അദ്രശ്യം അറിയൂ എന്നതിന്റെ വിവക്ഷ അല്ലാഹുവല്ലാത്ത ഒരാളും ഒരുനിലയിലും  അദ്രശ്യം അറിയില്ലെന്ന്‌ അർത്ഥമാക്കാൻ പറ്റില്ലെന്ന് ഉപര്യുക്ത പ്രമാണങ്ങൾ സിദ്ദാന്തിക്കുന്നു. മറിച്ച് അദ്രശ്യകാര്യം സ്വയം അറിയുന്നവൻ അല്ലാഹു മാത്രമാണെന്നാണ് അതിന്റെ വിവക്ഷ. അല്ലാഹു അറിയിച്ചു കൊടുക്കുന്നതിന്റെ അടിസ്ഥാനത്തിൽ  അദ്രശ്യം അറിയുന്നവർ അവൻ ഇഷ്ടപ്പെട്ട അമ്പിയാക്കളും ഔലിയാക്കളും മാത്രവുമാണ്. അതിനാല അഞ്ചിൽപ്പെട്ട അദ്രശ്യം ഞങ്ങൾക്കറിയുമെന്ന്  ജ്യോത്സ്യന്മാരും ജിന്ന് സേവകരും പറയുന്നത് ശരിയല്ല. ഈ ആശയമാണ് പ്രസ്തുത വചനങ്ങളിലൂടെ അല്ലാഹുവും അവടെ റസൂലും നമ്മെ പഠിപ്പിക്കുന്നത്.
 
       മഹാനായ ഖാളീ ഇയാള്(റ) വിനെ ഉദ്ദരിച്ച് ഇമാം നവവീ(റ) എഴുതുന്നു: 






http://sunnisonkal.blogspot.com/

അർത്ഥം:

മൂന്ന് തരം ജ്യോത്സ്യൻമാരാണ് അറബികളിലുണ്ടായിരുന്നത്.
 
ഒന്ന്: ജിന്ന് വർഗ്ഗത്തിൽപ്പെട്ട ഒരു സഹായിയെ സ്വീകരിച്ചവാൻ. ആകാശത്ത് നിന്ന് കട്ടുകേൾക്കുന്ന വിവരങ്ങൾ ജിന്ന് ആ മനുഷ്യനെത്തിച്ചു കൊടുക്കുന്നു. ഈ വകുപ്പ് നബി(സ) നിയോഗിക്കപ്പെട്ടതോടെ ഇല്ലാതായിരിക്കുന്നു.

രണ്ട്: ജിന്നില്പ്പെട്ട സഹായി ഭൂമിയുടെ നാനാഭാഗങ്ങളിൽ സംഭവിക്കുന്നതും അടുത്തോ വിദൂരത്തുള്ളതോ ആയ മറഞ്ഞ സംഗതികളും മനുഷ്യനെത്തിച്ചുകൊടുക്കുന്നു. ഇങ്ങനെ സംഭവിക്കുന്നതാണ്. എന്നാൽ മുഅതസിലത്തും വചനവൈജ്ഞാനിക പണ്ഡിതരിൽ ചിലരും അസംഭവ്യമായ ഒന്നായാണ് രണ്ടിനെയും നോക്കിക്കാണുന്നത്. എന്നാ അവർ പറഞ്ഞു കൊടുക്കുന്ന വിവരങ്ങളിൽ ശരിയും തെറ്റുമുണ്ടാകും. ജ്യോത്സ്യനെ അംഗീകരിക്കാൻ പാടില്ലെന്ന വിലക്ക് രണ്ടിനും ബാധകമാണ്.

മൂന്ന്: നക്ഷത്രശാസ്ത്ര പണ്ഡിതൻമാർ. ഇവരില്പ്പെട്ട ചിലർക്ക് ചില കഴിവുകൾ അല്ലാഹു നൽകാറുണ്ട്. എന്നാൽ അവർ പറയുന്നതിലധികവും കലവായിരിക്കും. ചിലകാരണങ്ങൾ അടിസ്ഥാനമാക്കി പ്രവചിക്കുന്നവരും ഈ ഇനത്തിൽ കടന്നു വരുന്നവരാണ്. ഈ ഇനങ്ങൾ മുഴുവനും "കഹാനത്ത്" തന്നെയാണ്. ജ്യോത്സ്യനെ അംഗീകരിക്കുന്നതിനും അവനെ അവനെ സമീപിക്കുന്നതിനും ഇസ്ലാം ഏർപ്പെടുത്തിയ വിലക്ക് മൂന്നിനും ഒരു പോലെ ബാധകവുമാണ്. (ശർഹു മുസ്ലിം: 4133)


ശ്രദ്ദേയം


എല്ലാ അമ്പിയാക്കളും ഔലിയാക്കളും മുഴുവൻ അദ്രശ്യങ്ങളും സദാസമയത്തും അറിഞ്ഞുകൊണ്ടിരിക്കുന്നുണ്ടെന്നു നമുക്ക് വാദമില്ലാതതിനാൽ ഏതെങ്കിലും പ്രവാചകനോ വലിയ്യോ ഏതെങ്കിലും അദ്രശ്യം അറിഞ്ഞില്ലെന്നു കാണിക്കുന്ന വല്ല രേഖയുമുണ്ടെങ്കിൽ അത്തരം രേഖകൾ നമ്മുടെ വാദത്തെ ഖണ്ഡിക്കുന്നതല്ല. കാരണം അറിയാനുള്ള പക്വതയും പാകതയും ഉള്ളതോടപ്പം തന്നെ ചില ഗുണങ്ങൾ പരിഗണിച്ച് അവ ഉപയോഗപ്പെടുത്താതിരിക്കാനും അറിഞ്ഞകാര്യം പറയാതിരിക്കാനും അവർക്ക് സ്വാതന്ത്രമുണ്ട്. ഇക്കാര്യം അഹ് ലുസ്സൂന്നയുടെ വാദം അവതരിപ്പിച്ച ഭാഗത്ത് പരമാർശി ച്ചിട്ടുണ്ട്.

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....