Showing posts with label ഇസ്തിഗാസ :ഇല്ലിയാസ് മൗലവി എന്ന വഹ്ഹാബിയുടെ ടെക്സ്റ്റ് ആണ് താഴെ ഉള്ളത്*. Show all posts
Showing posts with label ഇസ്തിഗാസ :ഇല്ലിയാസ് മൗലവി എന്ന വഹ്ഹാബിയുടെ ടെക്സ്റ്റ് ആണ് താഴെ ഉള്ളത്*. Show all posts

Thursday, October 25, 2018

ഇസ്തിഗാസ :ഇല്ലിയാസ് മൗലവി എന്ന വഹ്ഹാബിയുടെ ടെക്സ്റ്റ് ആണ് താഴെ ഉള്ളത്*

*ഇല്ലിയാസ് മൗലവി എന്ന വഹ്ഹാബിയുടെ ടെക്സ്റ്റ് ആണ് താഴെ ഉള്ളത്*




*⛔ഇസ്തിഗാസക്കാർ മറുപടി പറയുമോ*❓

വല്ല മുസീബത്തും ഉണ്ടാകുമ്പോൾ, അല്ലെങ്കില്‍ വല്ല പ്രതിസന്ധിയിലും അകപ്പെടുമ്പോൾ *നബി(സ) യോ, സ്വഹാബത്തോ, നാലു മദ്ഹബിന്‍റെ ഇമാമുകളായ ഇമാം അബൂഹനീഫ. ഇമാം മാലിക്, ഇമാം ശാഫിഈ, ഇമാം അഹമ്മദ് തുടങ്ങിയവരാരെങ്കിലുമോ മൺമറഞ്ഞുപോയ അമ്പിയാക്കള്‍, ഔലിയാക്കള്‍ തുടങ്ങി മഹാത്മാക്കളെ വിളിച്ചു പ്രാർത്ഥിച്ചിട്ടുണ്ടോ?*
 *ഉത്തരം*

ഇല്ലിയാസ് മൗലവി ഈ ചോദ്യത്തിൽ  നിങ്ങളുടെ വിവരക്കേട് ആദ്യം ഒന്നു പറയട്ടെ  റസൂലും സഹാബത്തും മദ്ഹബിന്റെ ഇമാമീങ്ങൾ ചെയ്തെങ്കിൽ മാത്രമേ  ഒരു കാര്യം ചെയ്യാൻ പറ്റൂ അവർ ആരും ചെയ്തിട്ടില്ല എങ്കിൽ ഒരു കാര്യവും ചെയ്യാൻ പാടില്ല എന്ന നിലക്കാണ് നിങ്ങൾ ചോദിച്ചത് എങ്കിൽ  മുജാഹിദ് പ്രസ്ഥാനം തന്നെ ബിദ്അത്ത് ആയി തള്ളേണ്ടി വരില്ലേ
ഖുർആൻ ഹദീസ് ഇജ്മാഹ് ഖിയാസ് ഇതാണ് ദീനിന്റെ പ്രമാണം നിങ്ങൾ ചോദിച്ചത് ഏത് പ്രമാണമാണ് റസൂൽ സഹാബത്ത് മദ്ഹബിന്റെ ഇമാമീങ്ങൾ ചെയ്തത് ദീനിൽ ഏത് പ്രമാണം ആണ്  ഖുർആൻ ഹദീസ് ഇജ്മാഹ് ഖിയാസ് എന്നാൽ റസൂൽ സഹാബത് മദ്ഹബിന്റെ ഇമാമീങ്ങൾ ചെയ്തത് മാത്രമാണോ ദീനിന്റെ പ്രമാണം കൂടി തിരിയാത്ത മൗലവി കഷ്ട്ടം
________________________________________

അടുത്ത ഇല്യാസ് മൗലവിയുടെ ചോദ്യം


ഈ ചോദ്യം കുറെയായി ചോദിച്ചുകൊണ്ടിരിക്കുന്നു, വീണ്ടും വീണ്ടും പലരോടും ചോദിച്ചു, കുറേ അന്വേഷിച്ചു, പഠിക്കാൻ ശ്രമിച്ചു, ഒരുപാട് ഗ്രന്ഥങ്ങൾ പരിശോധിച്ചു പക്ഷെ, ദുർബലമായ ചില വാറോലകളും, അതുപോലെ സ്ഥിരപ്പെടാത്ത ചില കെട്ടു കഥകളുമല്ലാതെ ഒരു തെളിവും ഇതുവരെ ആരും സമർപ്പിച്ചത് കണ്ടിട്ടില്ല.

ഈ ചോദ്യം ഞാൻ ചോദിക്കുന്നത് ഇസ്തിഗാസ ശിർക്കാണോ, അല്ലേ എന്ന് തീരുമാനിക്കാനല്ല, അത് ഇൻശാ അല്ലാഹ് തുടർച്ചകളിൽ വരും.  മറിച്ച് നമ്മുടെ നാട്ടിൽ സുന്നികൾക്കിടയിൽ കണ്ടുവരുന്ന  ഒരു ഇസ്തിഗാസയുണ്ട്, അത് മറ്റൊന്നുമല്ല, വല്ല മുസീബത്തും ഉണ്ടാകുമ്പോൾ, അല്ലെങ്കില്‍ വല്ല പ്രതിസന്ധിയിലും അകപ്പെടുമ്പോൾ, *മുഹിയിദ്ദീന്‍ ശൈഖേ രക്ഷിക്കണേ, അല്ലെങ്കില്‍ ബദരീങ്ങളേ കാക്കണേ, എന്നൊക്കെ വിളിച്ച് രക്ഷയും സഹായവും തേടാറുണ്ടല്ലോ*. അഥവാ മരിച്ചുപോയ മഹാത്മാക്കളോട് രക്ഷയും സഹായവും തേടൽ. ഇത് തികച്ചും അഖീദയുമായി ബന്ധപ്പെട്ട ഈ കാര്യമാണല്ലോ..

ഉത്തരം

ഇല്ലിയാസ് മൗലവി ഈ ചോദ്യം നിങ്ങൾ കുറേ കാലമായി ചോദിക്കുന്നു മറുപടി  നിങ്ങൾക്ക് കിട്ടിട്ടും ഉണ്ട് 
മറുപടി കിട്ടിയില്ല എന്നു പറഞ്ഞത് കളവാണ് എന്ന് വെക്തം നിങ്ങൾക്ക് കിട്ടിയ തെളിവുകൾ എല്ലാം വാറോലയും കള്ള കഥകളും ആണ് എന്ന് ആണ് നിങ്ങൾ പറയുന്നത് നിങ്ങൾക്ക് കിട്ടിയത് കള്ള കഥയാണ് എന്നും വറോലയാണ്  എന്നും ആര് പറഞ്ഞു  റസൂൽ പറഞ്ഞോ  നിങ്ങൾക്ക് കിട്ടിയ തെളിവുകൾ കള്ള കഥയും വാറോലയും ആണ് എന്നതിന് സഹീഹ് ആയ ഹദീസ് കൊണ്ടു വരൂ 

സഹാബക്കൾ ചെയ്ത ഇസ്തിഗാസ  റാസിഇമാം   ഇമാം നവവി പോലെ യുള്ള അനവധി പണ്ഡിതൻ മാർ രേഖപ്പെടുത്തിട്ടുണ്ട്
ഇബ്നു തൈമിയ്യ തന്നെ എഴുത്തിട്ടുണ്ട്  ഇബ്നുകസീർ രേഖപ്പെടുത്തിയ ഇസ്തിഗാസ യും കാണാം ഇവർ എല്ലാം മുശ്രിക്കുകളും വരോലകളും കള്ള കഥകളും എഴുതുന്നവർ അല്ലെ നിങ്ങളുടെ വാദപ്രകാരം അപ്പോൾ ഒരു പണ്ഡിതനെയും അംഗീകരിക്കാൻ നിർവാഹം ഇല്ല  നിങ്ങൾക്ക് അത് കൊണ്ട് തന്നെ നിങ്ങൾക്ക് കിട്ടിയ തെളിവുകൾ കള്ള കഥ യാണ്  എന്ന് പറഞ്ഞ പണ്ഡിതന്മാർ പറഞ്ഞത് കളവല്ല എന്ന് പറയാൻ തെളിവില്ല

ഇല്ലിയാസ് മൗലവി നിങ്ങൾക്ക് ദീനിനെ കുറിച്ചു ഒന്നും അറിയില്ല എന്ന് വ്യക്തമാകുന്ന മറ്റൊരു പരാമർശമാണ് നിങ്ങളുടെ ചോദ്യം ശിർക്ക് ആണോ എന്ന് തീരുമാനിക്കാൻ അല്ല അഖീദ സ്ഥിരപ്പെടുത്താൻ ആണ്  എന്ന് റസൂൽ ചെയ്തത് സഹാബത്തു ചെയ്തത് ഇമാമീങ്ങൾ ചെയ്തത് കൊണ്ട് ആണോ അഖീദ സ്ഥിരപ്പെടുത്തൽ?
ഖുർആൻ കൊണ്ടും ഹദീസ് കൊണ്ടും അല്ലെ അഖീദ സ്ഥിരപ്പെടുത്തൽ ഖുർആൻ ഹദീസ് എന്നത് റസൂൽ സഹാബത്ത് ഇമാമീങ്ങൾ ചെയ്തത് മാത്രമാണോ
________________________________________

ഇല്ലിയാസ് മൗലവിയുടെ അടുത്ത വിവരക്കേട്

എന്നാൽ ഇങ്ങനെ *മുഹമ്മദ് നബി (സ) യോ, സ്വഹാബത്തോ, നാലു മദ്ഹബിന്റെ ഇമാമുകളില്‍ ആരെങ്കിലുമോ ഇസ്തിഗാസ നടത്തിയിട്ടുണ്ടോ*, എന്നറിയാൻ വേണ്ടി മാത്രമാണ്. കാരണം അവരൊക്കെ അങ്ങനെ ചെയ്തിട്ടുണ്ട് എന്ന് തെളിയുന്നതോടെ എല്ലാ തർക്കവും അവസാനിക്കും. ഇനി *അവരാരും അങ്ങനെ ചെയ്തിട്ടില്ലെങ്കിൽ ഇത് നബിയോ സഹാബത്തോ  പഠിപ്പിച്ചിട്ടില്ലാത്ത ഒരു പുത്തൻ ആചാരമാണ് എന്ന കാര്യം ഏതായാലും ഉറപ്പാകും*.

ഉത്തരം

റസൂലും സഹാബത്തും മദ്ഹബിന്റെ ഇമാമീങ്ങളും ചെയ്യാത്തത് ചെയ്താൽ  അതാണ് ബിദഅത്ത് എന്ന് ആര് പറഞ്ഞു മൗലവി നിങ്ങൾ ഈ പറഞ്ഞ വാദം അല്ലെ ബിദ്അത്ത്

ഇല്ലിയാസ് മൗലവിയുടെ അടുത്ത വിവരക്കേട്


അങ്ങനെ വരുമ്പോൾ ഇസ്തിഗാസയെ ന്യായീകരിക്കുന്നവർ അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രതിസന്ധിയുണ്ട്. *നബിയും സ്വഹാബത്തും എങ്ങനെയാണോ ഇസ്തിഗാസ നടത്തിയത് അതുപോലെ അല്ലാഹുവിനോട് നേരിട്ട് ഇസ്തിഗാസ നടത്തുന്നവരെ പുത്തന്‍വാദികളെന്ന് വിശേഷിപ്പിക്കാന്‍ ഈ വിഷയത്തിൽ ഏതായാലും സാധിക്കുകയില്ല എന്നതാണത്*.

അതിനർഥം *തങ്ങൾ ആരെപ്പറ്റിയാണോ ഇതുവരെ മുബ്തദിഉകള്‍ എന്ന് വിശേഷിപ്പിച്ച് അവഹേളിച്ചു കൊണ്ടിരിക്കുന്നത് അവർ ഈ വിഷയത്തിൽ നബിയുടെയും സ്വഹാബത്തിന്റെയും യഥാർത്ഥ മാതൃക പിന്‍പറ്റുന്നവരും, എന്നാൽ ആരാണോ അവരെ മുബ്തദിഉകളെന്ന് വിളിച്ച് ആക്ഷേപിക്കന്നത് അവരാണ് ഈ വിഷയത്തിൽ യഥാർത്ഥ മുബ്തദിഉകള്‍ എന്നും വരും*.


മറുപടി

*നിങ്ങളുടെ വാദം തന്നെയാണ് ബിദ്അത്ത്  മരണപ്പെട്ടുപോയ അമ്പിയാക്കൾ ഔലിയാക്കൾ മഹാത്മാക്കൾ എന്നിവരോട് സഹായം ചോദിക്കൽ വിളിച്ചു പ്രാർത്ഥനയാണ് എന്ന വാദം ബിദ്അത്താണ്*

*റസോലോ സഹാബത്തോ ചെയ്യാത്തത് ചെയ്താൽ അത് ബിദ്അത്ത് ആണ് എന്ന വാദം ബിദ്അത്ത് ആണ്*
*മദ്ഹബിന്റെ ഇമാമീങ്ങൾ ചെയ്യാത്തത് ചെയ്താൽ ബിദ്അത്ത് ആണ് എന്ന വാദം ബിദ്അത്ത് ആണ്* *അഖീദ സ്ഥിരപ്പെടുത്താൻ സഹാബത്തും ഇമാമീങ്ങളും ചെയ്തത് വേണം എന്ന നിങ്ങളുടെ വാദം ബിദ്അത്ത് ആണ്*

❎❎❎

അതുകൊണ്ട് എന്റെ ചോദ്യങ്ങളോട് നേർക്കുനേരെ പ്രതികരിക്കാനോ, അതിന് സത്യസന്ധമായി മറുപടി പറയാനോ ഇക്കൂട്ടർ തയ്യാറാവുകയില്ല, അതേസമയം തങ്ങള്‍ മറുപടി പറയുന്നുണ്ട് എന്ന് വരുത്തി തീർക്കുകയും വേണം.

❎❎❎

ഇതിന് അവർ കണ്ട കൗശലങ്ങളിൽ ചിലത് ഇതൊക്കെയാണ് :👇🏿👇🏿

1. ചോദ്യം തന്നെ തെറ്റാണ് എന്ന് വങ്കത്തരം എഴുന്നള്ളിക്കുക.

*ചോദ്യം തെറ്റാണ് എങ്കിൽ തെറ്റ് എന്നു പറയും അത് ഉറപ്പാണ് ചോദ്യത്തിലേ അബദ്ധങ്ങൾ എഴുത്തിട്ടും ഉണ്ട്*

2. ഇങ്ങനെയല്ല ചോദിക്കേണ്ടത് എന്ന ഉടായിപ്പും പറഞ്ഞ് ചോദ്യം ചോദിക്കുന്നതിനെ പറ്റി സ്റ്റഡിക്ലാസ് എടുക്കുക.

*ദീനിനെ കുറിച്ചു വിവരം ഇല്ലാത്ത മണ്ഡന്മാർക്ക് സ്റ്റഡി ക്ലാസ്സ് നിർബന്ധം*

3. ശിർക്കിന്റെ നിർവചനം പറയാമോ, എന്ന മറ്റൊരു ചോദ്യം ചോദിച്ചു വിഷയം മാറ്റാൻ ശ്രമിക്കുക.

*നിങ്ങളുടെ ചോദ്യത്തിൽ നിന്നു ദീനും തിരിഞ്ഞില്ല ശിർക്കും തിരിഞ്ഞില്ല എന്നു വെക്തം അപ്പോൾ ശിർക്ക് എന്ത് എന്നു ചോദിക്കും*

4. എന്നെ പരിഹസിക്കുകയും തേജോവധം ചെയ്യുകയും ചെയ്തുകൊണ്ട് തളർത്താൻ ശ്രമിക്കുക.

*വിവരമില്ലായ്മ പറഞ്ഞു കൊണ്ട് വരുമ്പോൾ തിരുത്തി തരുന്നത് തേജോവധം ചെയ്യൽ ആണ് എന്ന് തോന്നുന്നതും വിവരക്കേട് ആണ്*

5. എന്നെ വഹ്ഹാബിയാക്കി മുദ്രകുത്തുക, എന്നെ സഹിക്കാൻ പറ്റാത്തവർ ഫ്രണ്ട്സ് ലിസ്റ്റിൽ നിന്ന് പേര് വെട്ടുക. (ദീനിൽ നിന്ന് പേര് വെട്ടാൻ ഇവർക്ക് കഴിയാത്തത് ഭാഗ്യം).

*ദീനിൽ നിന്നു പേര് നിങ്ങളുടെ പുത്തൻ വാദം തന്നെ വെട്ടിക്കളഞ്ഞു ഇനി ആരും വെട്ടേണ്ട ആവിശ്യം ഇല്ല*

6. ഞാൻ സുന്നികളെ മുഴുവൻ മുശിരിക്കുകളാക്കി, എന്ന് പറഞ്ഞു പ്രകോപനം സൃഷ്ടിച്ചു കൊണ്ട് സാധാരണക്കാരെ എനിക്കെതിരെ ഇളക്കിവിടുക.

*അസാധാരണ കാരണാണ് നിങ്ങൾ എന്നു പറഞ്ഞു സ്വയം പുകഴ്ത്തല്ലേ*
⛔⛔⛔

യഥാർത്ഥത്തിൽ ഈ ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ. ഒന്നുകിൽ മുഹമ്മദ് നബി (സ) യോ, സ്വഹാബത്തോ, നാലു മദ്ഹബിന്റെ ഇമാമുകളില്‍ ആരെങ്കിലുമോ തുടങ്ങി ആരും അങ്ങനെ ചെയ്തിട്ടില്ല എന്ന സത്യം തുറന്നു പറയുക.

അല്ലെങ്കിൽ അവരൊക്കെ അങ്ങനെ ചെയ്തിട്ടുണ്ട് എന്ന് പ്രാമാണ സഹിതം തെളിയിക്കുക. ഇതിലേതെങ്കിലും ഒരു ഉത്തരമല്ലാതെ മറ്റൊരു ഉത്തരവും ഈ ചോദ്യത്തിന് ഇല്ല.


*ഇമാമീങ്ങളും സഹാബത്തും ചെയ്തത്  കിട്ടിയത് മുഴുവൻ കള്ള കഥയാണ് എന്നു പറഞ്ഞു തള്ളിയ നിങ്ങൾക്ക് പ്രമാണം തന്നിട്ട് എന്ത് കാര്യം പ്രമാണങ്ങൾ അംഗീകരിക്കാൻ നിങ്ങൾക്കുള്ള മാനദണ്ഡം എന്താണ് നിങ്ങൾ ഒരു അസാധാരണ മനുഷ്യൻ ആയത് കൊണ്ട് ചോദിച്ചതാണ്*
❎❎❎

 എന്നാൽ ഇതിൽ ഏതെങ്കിലും ഒരു ഉത്തരം ഇക്കൂട്ടർ പറയുമെന്ന് ഖിയാമത്ത് നാൾ വരെ ആരും പ്രതീക്ഷിക്കേണ്ടതുമില്ല.

*കിയാമം വരെ ഒരു പ്രമാണവും നിങ്ങൾ അംഗീകരിക്കില്ല എന്നത് ഉറപ്പാണ് ഖുർആൻ ഹദീസ് നിങ്ങൾ നിങ്ങൾ അംഗീകരിക്കുമോ*
⛔⛔⛔

ഇവിടെ ഞെട്ടിപ്പിക്കുന്ന കാര്യം എന്തെന്ന് ചോദിച്ചാൽ,  ഈ ബിദ്അത്തിന് സമർപ്പിക്കപ്പെടുന്ന തെളിവുകൾ, അലി, ഫാത്വിമ ഹുസൈൻ (റ) തുടങ്ങിയവരോട് പ്രാർഥിക്കൽ ദീനായി കൊണ്ടു നടക്കുന്ന, ശിയാക്കൾ വളരെ സുന്ദരമായി  അവരുടെ ഗ്രന്ഥങ്ങളിലും, അവരുടെ പുരോഹിതന്മാർ തങ്ങളുടെ പ്രഭാഷണങ്ങളിലും ധാരാളമായി ഉദ്ധരിക്കുന്നതാണ് എന്നതാണ്. യുടൂബിൽ ധാരളമായി ഇക്കാര്യം കാണാനും സാധിക്കും.



*ശിയാക്കൾ തെളിവിന് ഉദ്ധരിക്കുന്നത് നമുക്ക് തെളിവിന് ഉദ്ധരിക്കാൻ പാടില്ല എന്നാണോ വാദം എങ്കിൽ ശിയാക്കൾ നിസ്കാരത്തിനു ഉദ്ധരിക്കുന്ന തെളിവുകൾ ഏതാണ്  ആതെളിവ്‌    മുജാക്കൾക്ക് ഉദ്ധരിക്കാൻ പറ്റില്ല എങ്കിൽ നിസ്കരിക്കാൻ ഉള്ള തെളിവ് എന്താണ് മൗലവി നിങ്ങൾക്ക്*

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....