Showing posts with label മൗദൂദിയുടെ പേനക്കും  പുണ്യമുണ്ട്. Show all posts
Showing posts with label മൗദൂദിയുടെ പേനക്കും  പുണ്യമുണ്ട്. Show all posts

Saturday, March 10, 2018

മൗദൂദിയുടെ പേനക്കും പുണ്യമുണ്ട്

*മൗദൂദിയുടെ പേനക്കും  പുണ്യമുണ്ട്*

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


24 ലക്ഷം രൂപക്ക് മൗദൂദിയുടെ പേന ലേലം നടത്തിയന്ന റിപ്പോർട്ട്‌  മൗദൂദികളുടെ സ്വന്തം  'മാധ്യമ'മത്തിന്റെതാണ്, ജമാഅത്ത് ഇസ്ലാമിയുടെ പാക്കിസ്ഥാൻ സമ്മേളനത്തിലാണ്    പ്രസ്ഥാനതിന്റെ അമീർ ലേലം നിർവഹിച്ചതത്രെ,
(പത്ര കട്ടിംഗ് താഴെ),

അബുൽ അഅലാ മൗദൂദിയുടെ തിരുകരത്തിന്റെ! സ്പർശനമേറ്റ പേനക്ക് വലിയ ശ്രേഷ്ഠത ഉണ്ടെന്നും അത് ഭീമമായ തുകക്ക്  സ്വന്തമാക്കുന്നവർക്ക് ലൈഫ് ലോങ്ങ്‌ പുണ്യം (ബറകത്ത്) ലഭിക്കുമെന്നുമുള്ള വിശ്വാസവും പണക്കൊതിയുമായിരിക്കാം മൗദൂദിയുടെ പേന ലേലം ചെയ്യുന്ന "ആത്മീയ ചൂഷണത്തിലെക്ക്" മൗദൂദിമതക്കാർ ചുരുങ്ങികൂടിയത്,

അറബിയിൽ പറയത്തക്ക പഠിപ്പും യോഗ്യതയും  വശമില്ലാത്ത മൗദൂദി പരസഹായത്തോടെ ഉറുദുവിൽ അനേകം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട് ,ബുക്ക്‌ അടിച്ചുവിറ്റു കിട്ടുന്ന വരുമാനം മൗദൂദിക്കും കുടുംബത്തിനും ജീവിത മാർഗവും കൂടി അയിരുന്നു, ഇതിൽ പ്രധാനമായി മൗദൂദി മതക്കാർ അവതരിപ്പിക്കാറുള്ള ഉറുദു ഗ്രന്ഥമായ "തഫ്ഹീമുൽ ഖുർആൻ" എഴുതാൻ ഉപയോഗിച്ച പേന എന്നതാണത്രേ ആ ആസാർ 'മുബാറക്കിനുള്ള' (തിരു ശേഷിപ്പ്!!!) മഹത്തം.

ഇതര മുസ്ലിം വെക്തികളോ സ്ഥാപനങ്ങളോ  സംഘടനകളോ പുണ്യമോ പ്രീതിയോ പ്രതീക്ഷിച്ചു ചെയ്യുന്ന നന്മകളെ  രൂക്ഷമായി വിമർശിച്ച്‌ "ചൂഷണമായി" വ്യാഖ്യാനിച്ചു ബുദ്ധിജീവി ചമയുന്ന മൗദൂദികൾ തന്നെയാണ്‌ ഈ കൊടും കാപട്യം നടപ്പിലാക്കിയത് എന്നതും കൂട്ടിവായിക്കണം,

ഇരട്ടത്താപ്പിന്റെ ജീവിച്ചിരിക്കുന്ന മറ്റൊരു  ഉദാഹരണമാണല്ലോ അമേരിക്കയിൽ മരിച്ച മൗദൂദിയുടെ 'തിരു ശരീരത്തെ' വൻതുക ചെലവിട്ട് നാല് എയർപോർട്ടിൽ കയറ്റി ഇറക്കി മൂന്ന് രാജ്യങ്ങളിൽ ചുറ്റിക്കറക്കി കൊണ്ടുനടന്നു പള്ളിക്കും പൊതു സ്മശാനത്തിനും വിട്ടു കൊടുക്കാതെ ലാഹോറിലെ സ്വന്തം വീട്ടു വളപ്പിൽ മഖ്‌ബറ ഒരുക്കിയതും,

 പിന്നീട് മൗദൂദിയുടെ മയ്യത്ത് യാത്രയും, പ്രത്യേകം ഒരുക്കിയ മഖ്‌ബറയും പകർത്തി  'മൗദൂദിമൗലിദ് വീഡിയോ' ഇറക്കാനും ഇവർ മറന്നില്ല ഇതെല്ലാം സൂഷ്മമായി വിലയിരുത്തി  ചിന്തിക്കുന്നവർക്ക് ഓന്തിനെപോലെ നിറം മാറുന്ന മൗദൂദികളെ  ഗുണപാഠമുണ്ട്

അബുൽ അഅലാ  മൗദൂദിയെ കയ്യാലപ്പുറത്ത് കയറ്റിവെച്ച് 'തിരുമേനിയാക്കി'
പർവ്വതീകരിച്ചാൽ  പൊതുജനത്തിന്റെ ഹൃദയങ്ങളിൽ മൗദൂദിയെ കുടിയിരുത്താൻ കഴിയും എന്ന അറുവശളൻ അബദ്ധത്തിൽ നിന്നും  മുട്ടിട്ട തന്ത്രമാവാം ഈ വേഷംകെട്ടലുകൾക്ക് മൗദൂദീ ഭക്തരെ പ്രേരിപ്പിച്ചത്.

https://www.facebook.com/hameedkarad.oman

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....