Showing posts with label തസ്ബീഹ് നിസ്കാരം. Show all posts
Showing posts with label തസ്ബീഹ് നിസ്കാരം. Show all posts

Friday, May 25, 2018

   തസ്ബീഹ് നിസ്കാരം

🔵 *തസ്ബീഹ് നിസ്കാരം* 🔵
ഉപയോഗപ്പെടുത്തുക
വളരെ മഹത്ത്വമുള്ള നിസ്കാരമാണ് തസ്ബീഹ് നിസ്കാരം. മുന്തിയതോ പിന്തിയതോ രഹസ്യമോ, പരസ്യമോ മനഃപൂര്‍വ്വമോ അല്ലാതെയോ ചെയ്ത തെറ്റുകള്‍ തസ്ബീഹ് നിസ്‌കാരം നിമിത്തമായി പൊറുക്കപ്പെടുന്നതാണ്.

󾰵തസ്ബീഹ് നിസ്കാരം ഏറ്റവും ചുരുങ്ങിയത് ആയുസ്സില്‍ ഒരിക്കലെങ്കിലും അത് നിര്‍വ്വഹിച്ചിരിക്കണം.

✍തസ്ബീഹ് നിസ്കാരത്തിന്റെ മഹത്വം ഹദീസിൽ🔰

🔰കഴിയുമെങ്കിൽ ദിവസത്തിൽ ഒരു തവണയോ അല്ലെങ്കിൽ ആഴ്ച്ചയിൽ ഒരു തവണയോ അല്ലെങ്കിൽ മാസത്തിൽ
ഒരു തവണയോ അല്ലെങ്കിൽ വർഷത്തിൽ ഒരു തവണയോ അല്ലെങ്കിൽ ആയുസ്സിൽ ഒരു തവണയെങ്കിലും നിങ്ങൾ നിസ്കരിക്കുക".
(ബെെഹഖി: 1/490
അബൂ ദാവൂദ്: 1/499)

🔰നബി (ﷺ) പിതൃവ്യനായ അബ്ബാസ് (റ)വിനോട് തസ്ബീഹ് നിസ്കാരത്തെക്കുറിച്ച് ഇങ്ങനെ പറയുന്നത് ഹദീസില്‍ കാണാം, ദിവസത്തില്‍ ഒരിക്കല്‍ ഇത് നിര്‍വ്വഹിക്കാനാവുമെങ്കില്‍ അങ്ങനെ ചെയ്യുക, ഇല്ലെങ്കില്‍ വെള്ളിയാഴ്ചകളിലൊരിക്കലെങ്കിലും ചെയ്യുക, അതുമില്ലെങ്കില്‍ മാസത്തിലൊരിക്കലെങ്കിലും ഇത് നിര്‍വ്വഹിക്കുക, അതിനും സാധിച്ചില്ലെങ്കില്‍ വര്‍ഷത്തിലൊരിക്കലെങ്കിലും നിര്‍വ്വഹിക്കുക, അതും സാധ്യമല്ലെങ്കില്‍ ആയുസ്സില്‍ ഒരു പ്രാവശ്യമെങ്കിലും ഇത് നിസ്കരിക്കുക. (ദാറഖുത്നി)

🔰തസ്ബീഹ്‌ നിസ്കാരം ജമാ അത്ത്‌ സുന്നത്തില്ലാത്ത നിസ്കാരത്തിൽ പ്പെട്ടതാണ്. തസ്ബീഹ്‌ നിസ്കാരം ഒരാൾ നിർവ്വഹിച്ചാൽ അവന്റെ കഴിഞ്ഞു പോയ പാപങ്ങളെ അല്ലാഹു പൊറുത്ത്‌ കൊടുക്കുന്നതാണ`.

🔰തസ്ബീഹ്‌ നിസ്കാരം 4 റക്‌ അത്താണ്. രണ്ടാമത്തെ റക്‌ അത്തിൽ സലാം വീട്ടിക്കൊണ്ടൊ 4 റക്‌ അത്തുകൾ ഒന്നിച്ചോ നിർവ്വഹിക്കാവുന്നതാണ്. രാത്രിയിൽ നിസ്കരിക്കുമ്പോൾ രണ്ടാമത്തെ റക്‌അത്തിൽ സലാം വീട്ടിക്കൊണ്ടും പകൽ നിസ്കരിക്കുമ്പോൾ 4 റക്‌ അത്തുകൾ ചേർത്ത്‌ കൊണ്ടും നിസ്കരിക്കലാണു ഉത്തമം.

✍തസ്ബീഹ് നിസ്കാരത്തിന്റെ സമയം🔰

🔰തസ്ബീഹ്‌ നിസ്കാരത്തിനു പ്രത്യേക സമയമില്ല ദിനം പ്രതി അത്‌ ചെയ്യാവുന്നതാണ്. ദിനം പ്രതി നിസ്കരിക്കാൻ സാധിക്കുന്നില്ലെങ്കിൽ ആഴ്ച്ചയിൽ ഒരു തവണയോ അല്ലെങ്കിൽ മാസത്തിൽ ഒരിക്കലോ അല്ലെങ്കിൽ വർഷത്തിലൊരിക്കലോ നിർവ്വഹിക്കാവുന്നതാണ്. അതിനും കഴിഞ്ഞില്ലെങ്കിൽ ജീവിതത്തിൽ ഒരു തവണയെങ്കിലും നിർവ്വഹിക്കുക.

✍തസ്ബീഹ് നിസ്കാരത്തിന്റെ രൂപം🔰

🎈നിയ്യത്ത്:
"തസ്ബീഹ് നിസ്കാരം 2 റക്അത് അല്ലാഹു തആലാക്ക് വേണ്ടി ഞാൻ നിസ്കരിക്കുന്നു എന്ന് കരുതുക".

󾰵തസ്ബീഹ് ചൊല്ലേണ്ട  ക്രമം:-
🎈 ദുആഅുൽ ഇഫ്തിതാഹ് (വജ്ജഹ്തു...) നും ഫാതിഹക്കും ശേഷം - 15 തസ്ബീഹ്.
🎈റുകൂഇലെ ദുആക്ക് ശേഷം - 10.
🎈ഇഅ്തിദാലിൽ - 10.
🎈ഒാരോ സുജൂദിലും - 10 വീതം.
🎈ഇടയിലെ ഇരുത്തത്തിൽ - 10.
🎈1ാമത്തയും 3ാമത്തെയും റക്അതുകളിൽ സുജൂദിൽ നിന്ന് എഴുന്നേൽക്കുമ്പോഴുള്ള ഇരുത്തത്തിൽ - 10.
(2ാമത്തയും 4ാമത്തയും റക്അതുകളിൽ അത്തഹിയ്യാത്തിനു ശേഷം - 10).

 🎈4 റക്അത്തിലും കൂടി 300 തസ്ബീഹ്. ഓരോ റക്അതിലും 75 വീതം..

󾰵തസ്ബീഹിൻ്റെ രൂപം:
" سبحان الله والحمد لله ولا إله إلا الله الله أكبر "

󾰵ഓതേണ്ട സൂറത്തുകൾ:
🎈 1ാം റക്അതിൽ
سورة التكاثر (الهكم التكاثر...)
🎈 2- റക്അതിൽ
سورة العصر ( والعصر...)
🎈3ാം റക്അതിൽ
سورة الكافرون (قل يا أيها الكافرون...)
🎈 4ാം റക്അതിൽ
سورة الإخلاص (قل هو الله أحد...)
   🎈🎈🎈🎈🎈🎈🎈
✍തസ്ബീഹ് നിസ്കാരം നിര്‍വഹിച്ച് അല്ലാഹുവിന്റെ ഇഷ്ടം പിടിച്ചു പറ്റുക മുസ്ലിമേ..!!! ദിവസം ഒന്ന് അല്ലെങ്കില്‍ മാസത്തില്‍ ഒന്ന് അല്ലെങ്കില്‍ വര്‍ഷത്തില്‍ ഒന്ന്‍ അല്ലെങ്കില്‍ ജീവിതത്തില്‍ ഒന്ന് എങ്കിലും നിര്‍വ്വഹിക്കൂ.
ദുആ വസിയ്യത്തോടെ......

*☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆*

*صلى الله علي محمد صلى الله عليه وسلم*

*ഇത് മാക്സിമം ഷെയർ ചെയ്യുക, കാരണം ഇതൊരു ജാരിയായ സ്വദഖയാകുന്നു, ജാരിയായ സ്വദഖ എന്നാൽ ലോകാവസാനം വരെ അതിൻ്റെ പ്രതിഫലം വർദ്ധിച്ചുകൊണ്ടിരിക്കും എന്നർത്ഥം. നിങ്ങൾ ഷെയർ ചെയ്തത് ഇനി ആരൊക്കെ  ഷെയർ ചെയ്യുന്നുവോ അതിൻ്റെയൊക്കെ കൂലി നിങ്ങളുടെ ഖബറിലേക്കും വന്ന് ചേരും..*
*റബ്ബ് നമ്മെ അനുഗ്രഹിക്കട്ടെ.....*

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....