Showing posts with label ഖബര്‍‍കെട്ടിപ്പൊക്കല്‍. Show all posts
Showing posts with label ഖബര്‍‍കെട്ടിപ്പൊക്കല്‍. Show all posts

Saturday, February 24, 2018

ഖബര്‍‍കെട്ടിപ്പൊക്കല്‍,നേര്ച്ച,ഉറൂസ്

ഖബര്‍‍കെട്ടിപ്പൊക്കല്‍,നേര്ച്ച,ഉറൂസ്
*തർക്ക വിഷയങ്ങൾ9⃣*

*ഖബര്‍‍കെട്ടിപ്പൊക്കല്‍,നേര്ച്ച,ഉറൂസ്:*

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
*ഇമാം ബുഖാരി(റ)അവിടത്തെ സ്വഹീഹില്‍ ഉദ്ധരിക്കുന്നത് കാണാം وقال خارجة بن زيد رأيتني ونحن شبان في زمن عثمان رضي الله عنه وإن أشدنا وثبة الذي يثب قبر عثمان بن مظعون حتى يجاوزه :صحيح البخاري 1/181"ഖാരിജത്ത് ബിന്‍ സൈദ്‌(റ)പറയുന്നു ഞങ്ങള്‍* *ഉസ്മാന്‍(റ)കാലത്ത് യുവാക്കളായിരുന്നു ഞങ്ങളില്‍ ചാട്ടത്തില്‍ ഏറ്റവും ശക്തന്‍ ഉസ്മാന്‍ ബിന്‍ മള്ഊന്‍(റ)വിന്‍റെ ഖബ്ര്‍* *ചാടിക്കടക്കുന്നവനായിരുന്നു"(ബുഖാരി) ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഇബ്ന്‍ ഹജര്‍(റ)പറയുന്നു:وفيه جواز تعلية القبر ورفعه عن وجه الأرض :فتح الباري 3/286"ഈ ഹദീസില്‍ ഖബ്ര്‍ഉയര്ത്തുന്നതിന്ന്‍ തെളിവുണ്ട്"(ഫത്ഹുല്‍ ബാരി)ഹദീസില്‍ പറഞ്ഞ ചാട്ടം നീളത്തില്‍ ചാടുന്നവര്‍ എന്ന്‍ ന്യായീകരണം നടത്തി കബ്ര്‍ ഉയര്‍ത്തിയിരുന്നില്ലെന്ന്‍ സമര്ത്ഥിക്കാന്‍ വഹാബികള്‍* *ശ്രമിക്കാറുണ്ട് പക്ഷേ ഇമാം ഖസ്ത്വലാനി(റ)ഇത് ഖണ്ഡിക്കുന്നു.ഖസ്ത്വല്ലാനി(റ)പറയുന്നു: (الذي يثب قبر عثمان بن مظعون) بظاء معجمة ساكنة، ثم عين مهملة (حتى يجاوزه) من ارتفاعه:ارشاد الساري 2/483"ഖബര്‍* *ചാടിക്കടക്കുക എന്നത് ഖബറിന്‍റെ ഉയരം കാരണമായിരുന്നു"(ഇര്‍ഷാദുസ്സാരി)ബഹു ഇബ്ന്‍ അബിശൈബ(റ)വിന്‍റെ ഹദീസില്‍ ഖബ്ര്‍ ഉയര്ത്തപ്പെട്ടിരുന്നു എന്ന്‍ തന്നെ കാണാം:حدثنا أبو بكر قال ثنا وكيع عن أسامة بن زيد عن عبد الله بن أبي بكر قال رأيت قبر عثمان بن مظعون مرتفعا:مصنف ابن أبي شيبة 3/3355"സ്വഹാബിയായ ഉസ്മാന്‍ ബിന്‍ മള്ഊന്‍(റ)വിന്‍റെ ഖബര്‍ ഉയര്ത്ത്പ്പെട്ടതായി ഞാന്‍ കണ്ടു എന്ന്‍* *അബ്ദുള്ളാഹി ബിന്‍ അബൂബക്കര്‍(റ)പറയുന്നു(മുസ്വന്നഫ്)മേല്‍ വിവരിച്ചതില്‍ നിന്ന്‍ അമ്പിയാക്കള്‍,ഔലിയാക്കള്‍,സ്വാലിഹീങ്ങള്‍ എന്നിവരുടെ ഖബര്‍ ഉയര്‍ത്തുന്നതും പരിപാലിക്കുന്നതും അനുവദനിയവും പുണ്യകരവുമാണ് എന്നാല്‍ സാദാരണക്കാരായ ആളുകളുടെ ഖബര്‍ പൊതുശ്മശാനത്തില്‍ ഹറാം(നിഷിദ്ദം)വും സ്വന്തം സ്ഥലത്താണങ്കില്‍ അനപലഷണിയമാണ്(കറാഹത്ത്)ആണ്ട്,നേര്ച്ച,ഉറൂസ്എല്ലാ വിഷയത്തിലും നിഷേധാത്മകനിലപാട് സ്വീകരിക്കുന്ന വഹാബികള്‍ ഈ വിഷയത്തിലും മുസ്ലിം മുഖ്യധാരക്ക്* *എതിരാണ്എന്നാല്‍ നബി(സ)എന്താണ് ചെയ്തത് എന്ന്‍ നോക്കാം أخرج ابن أبي شيبة: أنّ النبي صلى الله عليه وآله وسلم كان يأتي قبور الشهداء بأُحد على رأس كل حول، فيقول: السلام عليكم بما صبرتم، فَنِعْمَ عقبى الداروكذلك أبوبكر وعمر"നബി(സ)എല്ലാ ആണ്ടിലും ഉഹുദ് ശുഹദാക്കളെ സന്ദര്‍ശിക്കുകയും ദുആ ചെയ്യാറുമുണ്ടായിരുന്നു അപ്രകാരം തന്നെയായിരുന്നു അബുബക്കര്‍,ഉമര്‍(റ)വും.ജാറം മൂടലും വിളക്ക് കത്തികലുംബഹു അബ്ദുല്‍* *ഗനിയ്യുന്നാബല്സി(റ)പറയുന്നത് കാണുക أن البدعة الحسنة الموافق لمقصود الشرع تسمي سنة بناء القباب علي قبور العلماء والأولياء والصلحاء ووضع الستور والعمامة والثياب علي قبورهم أمرجائز اذاكان القصد بذلك التعظيم في أعين العامة حتي لايحتقر أصحاب هذا القبر وكذا اتخاذ القنادل والشمع عند قبور الاولياء والصلحاء من باب التعظيم والاجلال أيضا للأولياء فالمقصود فيها مقصد حسن:تفسير روح البيان 3/400"ഇസ്ലാമിക നിയമത്തോട് യോജിച്ച ആചാരത്തില്‍ പെട്ടതാണ് അമ്പിയാക്കള്‍,ഔലിയാക്കള്‍,സ്വാലിഹുകളുടെ ഖബറില്‍ഖുബ്ബ ഉണ്ടാക്കലും ഖബറിന്മേല്‍ വസ്ത്രം, തുണി ഇടലും വിളക്ക്* *കത്തിക്കലുമെല്ലാം.അത് അനുവദനിയവുമാണ് സാദാരണക്കാര്‍ അനാധരിക്കാതിരിക്കാനാണത്(റൂല്‍ ബയാന്‍)ونذر الزيت والشمع للأولياء يوقد عند قبورهم تعظيما لهم ومحبة جائز أيضا ولاينبغي النهي عنه :تفسير روح البيان 3/400"ഔലിയാക്കളോടുള്ള സ്നേഹം കാരണം അവരുടെ ഖബറിന്ന്‍ അരികില്‍ വിളക്ക് കത്തിക്കാന്‍ നെയ്യും എണ്ണയും നേര്ച്ചയാക്കള്‍ അനുവദനിയമാണ് ഒരിക്കലും എതിര്‍ക്കപ്പെടേണ്ടതല്ല"(തഫ്സ്സീര്)قال سئل ابن رزين عن النذر للقبر السيدة نفيسة وخالد بن وليد وشبهه هل يصح ام لا ؟فاجاب ان جرت العادة لاحد من الميت عند قبر لقرائة القرآن ونحوه فنذر انسان زيتا أوشمعا ليوقد علي قرائة والمتعبدين....وجب العمل به :مسالك الحنفا للقسطلاني 612ഇമാം ഇബ്ന്‍ റസീന്‍(റ) ഒരു ചോദ്യം:-നഫീസ ബീവി,ഖാലിദ് ബിന്‍ വലീദ്‌(റ)തുടങ്ങിയവരുടെ ഖബറിടത്തിലേക്ക് നേര്ച്ചയാക്കുന്നതിന്‍റെ വിധി എന്ത്?ഉത്തരം:-അവിടെ വരുന്നവര്‍ക്ക് ഖുര്‍ആന്‍ ഓതാനും മറ്റും നേര്ച്ചയാകുന്ന പതിവുണ്ടെങ്കില്‍ അതുനടപ്പില്‍ വരുത്തണം"(മസാലിക്കുല്‍ ഹുനഫ)*

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....