Showing posts with label യുക്തിവാദ ചോദ്യങ്ങൾക്കു നിവാരണം. Show all posts
Showing posts with label യുക്തിവാദ ചോദ്യങ്ങൾക്കു നിവാരണം. Show all posts

Thursday, January 10, 2019

യുക്തിവാദ ചോദ്യങ്ങൾക്കു നിവാരണം

عبد الجليل السعدي الأشعري


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

18 hrs ·
യുക്തിവാദ ചോദ്യങ്ങൾക്കു നിവാരണം

ചോദ്യം :
സൂചിയുടെ ദ്വാരത്തിലൂടെ ഒട്ടകത്തെ പ്രവേശിപ്പിക്കാൻ സർവ്വശക്തനായ ദൈവത്തിനു കഴിയുമോ ?!

നിവാരണം :
1നടക്കാനെനിക്കു കഴിയുമെന്നു പറഞ്ഞവനോട് ഓടാൻ കഴിയുമോന്ന് ചോദിക്കാം. ചലിക്കാതെ ഓടാമോന്ന് ചോദിച്ചേക്കരുത്.
ഒരാൾക്ക് നടക്കാൻ കഴിയില്ലെന്നു പറയുന്നതും, ഒന്നാം ചുവട് വെക്കും മുമ്പ് രണ്ടാം ചുവട് വെക്കാനാവില്ലെന്നു പറയുന്നതും തമ്മിൽ പ്രകടമായ ഒരന്തരമുണ്ട്.
ഒന്ന് വ്യക്തിയുടെ അപ്രാപ്തിയും രണ്ട് കാര്യത്തിന്റെ അപ്രാപ്യതയുമാണ്. വസ്തു ഉണ്ടാവാൻ കർത്താവ് പ്രാപ്തനായാൽ മാത്രം പോര.കർമം പ്രാപ്യമാവുക കൂടി വേണം. വലുത് വലുതായിരിക്കെ ചെറുതിൽ പ്രവേശിക്കുന്നതിന്റെ സ്ഥിതിയും ഇതിൽ നിന്നു ഭിന്നമല്ല.

2 പ്രവേശിക്കുന്ന വസ്തു പ്രവേശികയേക്കാൾ ചെറുതാണെങ്കിൽ മാത്രമേ പ്രവേശിക്കുക എന്നു പറയാനൊക്കൂ. അപ്പോൾ വലുത് ചെറുതിൽ പ്രവേശിക്കുകയെന്നാൽ വലുതായിരിക്കെ ചെറുതാവുകയെന്നും വലുതിനെ ചെറുതിൽ പ്രവേശിപ്പിക്കുയെന്നാൽ വലുതായിരിക്കെ ചെറുതാക്കുയെന്നുമാവുമർത്ഥം.
വലുതാക്കുകയെന്നോ ചെറുതാക്കുകയെന്നോ പറഞ്ഞാലും അതിന് കഴിയുമോന്ന് ചോദിച്ചാലും നമുക്ക് മനസ്സിലാക്കാം.കാരണം വലുതാവുക ചെറുതാവുക എന്ന രണ്ടു സംഗതികൾ ഉണ്ട് .എന്നാൽ, വലുതായിരിക്കെ ചെറുതാവുക (വറുതാവുക) എന്നൊരു സംഗതി ഉണ്ടോ! എന്നാൽ മാത്രമല്ലേ, അതിന് (വറുതാക്കാൻ) കഴിയുമോ എന്ന ചോദ്യം ഉയർന്നു വരുകയുള്ളൂ.

ചോദ്യം :
ദൈവമാണോ "സ്ഥലവും കാലവും ഇല്ലാത്ത അവസ്ഥ(empty space)യാണോ ആദ്യമുണ്ടായത് ?

നിവാരണം :
ഉണ്ടാവുക എന്നതിന് രണ്ടർത്ഥമുണ്ട്
1 നിലവിൽ വരിക.
ഉദാ: ഉണ്മയ്ക്കു ശേഷം ഇല്ലായ്മ ഉണ്ടായി.
2 ഉണ്മ പ്രാപിക്കുക .
ഉദാ: മനുഷ്യൻ ഇല്ലായ്മക്കു ശേഷം ഉണ്ടായി
ഇനി പറയട്ടേ , ദൈവവും ദൈവ ഗുണങ്ങളും (സ്ഥലകാല വിമുക്തി ഉൾപ്പടെ) ആദ്യം ഉണ്ടായതല്ല. പ്രത്യുത, ആദ്യമേ (അനാദ്യം) ഉള്ളതാണ്.

ചോദ്യം :
അല്ലാഹു പ്രപഞ്ചം സൃഷ്ടിച്ചത് ശൂന്യതയിൽ നിന്നാണെങ്കിൽ അതിനു മുമ്പ് അവനെന്ത് ചെയ്യുകയായിരുന്നു

നിവാരണം:
1 അല്ലാഹുവിന്റെ ചെയ്തി സൃഷ്ടികർമ്മമാണ്. എങ്കിൽ, നീ ചോദിക്കുന്നത്: അല്ലാഹു വല്ലതും ചെയ്യും മുമ്പ് എന്തു ചെയ്യുകയായിരുന്നുവെന്നാണ്. ഇതൊരു പൊട്ടൻ (വൈരുധ്യാത്മക) ചോദ്യമാണ്.

2 ഒന്നും ചെയ്യാതിരിക്കുക എന്നത് അല്ലാഹുവിനു ന്യൂനതയല്ല.
കാരണം; സൃഷ്ടി കർമം നിർവ്വഹിക്കുമ്പോൾ മാത്രം നിലവിൽവരുന്ന പൂർണത ഉണ്മയാണ്. പ്രപഞ്ചത്തിനാണത് കൈവരുന്നത്. എങ്കിൽ, സൃഷ്ടി കർമ്മം നിർവ്വഹിച്ചാലും ഇല്ലെങ്കിലും സ്രഷ്ടാവിനു പൂർണതയോ ന്യൂനതയോ കൈവരുകയില്ലെന്നു വ്യക്തം.
ഉണ്മയും, പ്രപഞ്ചത്തിന് ഉണ്മ പ്രദാനം ചെയ്യാനും ചെയ്യാതിരിക്കാനുമുള്ള സമ്പൂർണ സ്വതന്ത്ര പ്രാപ്തിയും അല്ലാഹുവിന് ആദ്യമേ ഇല്ലായിരുന്നുവെങ്കിൽ അതൊരു ന്യൂനതയാകുമായിരുന്നു. എന്നാൽ അവ അല്ലാഹുവിന് അനിവാര്യേന/അനാദ്യേന നിലവിലുണ്ടെന്നാണ് ഞങ്ങളുടെ സ്ഥിരീകൃത വിശ്വാസം.

ചോദ്യം :
പള്ളിയിൽ നിസ്കാരം കഴിഞ്ഞു പോകുന്ന ആളുടെ വണ്ടിയിൽ എണ്ണ തീർന്നു അയാൾ പമ്പിൽ പോയി എണ്ണ അടിച്ചു.എന്ത്‌ കൊണ്ട്‌ പള്ളിയിൽ പോയി അല്ലാഹുവിനോട്‌ ചോദിച്ചില്ല?
പാമ്പ് കൊത്തിയ മുസ്ലിം വൈദ്യനെ കാണിച്ചു . എന്ത് കൊണ്ട് അല്ലാഹുവോട് പറഞ്ഞില്ല ?
പള്ളിയിൽ ഖുതുബ നടക്കുമ്പോൾ ഭൂമി കുലുങ്ങി.എല്ലാവരും പള്ളിയിൽ നിന്ന് ഇറങ്ങിയോടി. എന്ത് കൊണ്ട് ഓടാതെ നിന്ന് അല്ലാഹ് നെ അവർ വിളിച്ചില്ല ?

നിവാരണം :
അല്ലാഹു, പമ്പിൽ എണ്ണ നിശ്ശങ്കം ലഭ്യമാക്കിയതിനാൽ ലഭ്യമാക്കിത്തരാൻ ആവശ്യപ്പെടേണ്ടി വന്നില്ല .
വിഷസംഹാരി വൈദ്യൻവശം അല്ലാഹു ലഭ്യമാക്കിത്തന്നപ്പോൾ അദ്ദേഹത്തെ സമീപിച്ചു.
ഭൂമി ശക്തമായി കുലുങ്ങുന്നത് കണ്ടപ്പോൾ
സുരക്ഷിത സ്ഥാനം ലഭ്യമെന്ന് കരുതി പാഞ്ഞു. എല്ലായിടവും അരക്ഷിതമെന്ന് ധരിക്കുകിൽ പായുകയില്ലല്ലോ
എന്നാൽ, ഈ രണ്ടു ലഭ്യതകളിൽ ആശങ്ക നിലനിൽക്കുകയാൽ പ്രാർത്ഥനാപൂർവമായിരിക്കും വൈദ്യസന്ദർശനവും കൂട്ടപ്പാച്ചിലും അരങ്ങേറുക.

ചോദ്യം :
മനുഷ്യനെ വഴി തെറ്റിക്കുന്നത് പിശാചാണെങ്കിൽ
പിശാചെങ്ങനെ വഴി തെറ്റി?

നിവാരണം :
1ജലം ചൂടാക്കുന്നത് അഗ്നിയാണെങ്കിൽ . അഗ്നിയെങ്ങനെ ചൂട് പിടിച്ചു?
ഗ്രഹോപഗ്രഹങ്ങളെ പ്രകാശിപ്പിക്കുന്നത് സൂര്യനാണെങ്കിൽ, സൂര്യനെങ്ങനെ പ്രകാശിച്ചു? വെള്ളത്തിന് ഉപ്പുരസം പ്രദാനം ചെയ്യുന്നത് ഉപ്പാണെങ്കിൽ ഉപ്പുരസം ഉപ്പിനെങ്ങനെ കൈവന്നു?

2പിശാച് വഴി തെറ്റിക്കുകയെന്നാൽ, കുറ്റ കൃത്യം ചെയ്യാൻ ദുഷ്പ്രേരണ നൽകുക എന്നാണ്. കുറ്റ കൃത്യം അടിച്ചേൽപിക്കുകയല്ല. അടിച്ചേൽപിക്കപ്പെട്ട് ചെയ്യുന്ന കാര്യം കുറ്റകൃത്യമാവുകയില്ലല്ലോ.
പിശാചിനാൽ പ്രചോദിതനായിട്ടല്ലാതെയും കുറ്റകൃത്യം മനുഷ്യൻ ചെയ്യാറുണ്ട്.
പൈശാചിക പ്രേരണയും അന്തഃ പ്രേരണയും മറികടക്കാൻ മനുഷ്യനു സാധിക്കുകയും ചെയ്യും. തഥൈവ, അന്തഃ പ്രചോദിതനായി ഹിതാനുസാരം പിശാചും കുറ്റ കൃത്യം ചെയ്യുന്നു.

അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....