Showing posts with label ശിർക്കാരോപിക്കുന്ന ഒഹാബി ഇ കെ എ പി മുശ്രിക്ക്. Show all posts
Showing posts with label ശിർക്കാരോപിക്കുന്ന ഒഹാബി ഇ കെ എ പി മുശ്രിക്ക്. Show all posts

Sunday, September 29, 2019

ഇസ്തിഗാസ:സഹായം തേടണ്ടത് അല്ലാഹുവിനോട് മാത്രം

ﷺﷺﷺﷺﷺﷺﷺﷺ
📙📘📗📓📕📙📘📗📓📚📗📓📘

*അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
,,
https://islamicglobalvoice.blogspot.in/?m=0


സഹായം തേടണ്ടത്
അല്ലാഹുവിനോട് മാത്രം
〰〰〰〰〰〰〰〰

പൂർണ്ണമായും വായിക്കുക.

إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ﴿٥﴾

 "നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുകയും *നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു "*

സത്യവിശ്വാസികൾ ദിവസവും 5 നേരം 17 തവണ  നിർബ്ബന്ധ പൂർവ്വം ഇത് ആവർത്തിച്ച് പറയുന്നു.

എന്നിട്ടും അല്ലാഹു അല്ലാത്തവരോട് നിരന്തരം പല വിഷയങ്ങളിലും സഹായ തേട്ടം നടത്തുകയും ചെയ്യുന്നു.

മുജാഹിദുകളുടെ ഭാഷയിൽ ഇത് ശിർക്കും വിരോധാഭാസവുമാകണം.
( ഇത് പ്രതിജ്ഞക്ക് വിരുദ്ധവും, അല്ലാഹുവിനെ പറ്റിക്കുന്ന ഏർപ്പാടുമാകില്ലേ? )

 *സുന്നികളുടെ വിശ്വസം*

മരിച്ചവരോ, ജീവിച്ചിരിക്കുന്നവരോ,  ജീവിയൊ, നിർജീവിയൊ, ദൃശ്യരോ, അദൃശ്യരോ,
ഭൗതികമോ, അഭൗതികമോ എന്ന വ്യത്യാസമില്ലാതെ,  ആരിൽ നിന്ന് എന്ത് സഹായം ലഭിച്ചാലും *അത്  അല്ലാഹുവിൻറെ സഹായമാണ്.*

അതു കൊണ്ട് ആരോട് തേടിയാലും  ആ തേട്ടം അല്ലാഹുവിനോടാണ്. وَإِيَّاكَ نَسْتَعِينُ

 *ഉദാഹരണ സഹിതം വിശദീകരിക്കാം:*

1⃣  *പ്രാർത്ഥന.*

അല്ലാഹുവേ, ഞാൻ വലിയ കടത്തിൽ കുടുങ്ങി, വിലിയ ഭീതിയിലാണ്. നീ എന്നെ രക്ഷപ്പെടുത്തണേ.

2⃣ *സഹായാർത്ഥന.*

ഹാജിയാരേ, ഞാൻ വലിയ കടത്തിൽ കുടുങ്ങി, വിലിയ ഭീതിയിലാണ്. നിങ്ങൾ എന്നെ രക്ഷപ്പെടുത്തണേ.

ഒന്ന് പ്രാർത്ഥനയാണ്. (الدعاء هو العبادة) അല്ലാഹുവിനുളള ആരാധനയാണ്.

രണ്ടാമത്തേത് സഹായാർത്ഥനയാണ്.
പ്രാർത്ഥനയല്ല.
ഹാജിയാർക്കുളള  അരാധനയുമല്ല.

ഇവിടെ പ്രത്യേകം ശ്രദ്ധിക്കുക❗

അല്ലാഹുവിനോടുളള  പ്രാർത്ഥനയുടെ അതേ പദങ്ങൾ  തന്നെയാണ് ഹാജിയോടുളള സഹായാർത്ഥനക്കും ഉപയോഗിച്ചത്.

 എന്നിട്ടും ഒന്നാമത്തേത്  പ്രാർത്ഥനയായി. രണ്ടാമത്തേത്  പ്രാർത്ഥനയായില്ല❗

ഹാജിയോടുളള തേട്ടത്തിന് പ്രാർത്ഥനയെന്ന് പറയില്ല. അത് സഹായാർത്ഥനയാണ്.

സഹായാർത്ഥനയെ  പ്രാർത്ഥന എന്നാക്കി, അത് ശിർക്കാണെന്ന് വരുത്താൻ മുജാഹിദുകൾ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നത് കാണം.

മരിച്ച മഹാത്മാക്കളോടുളള തേട്ടവും ഇതേ അർത്ഥത്തിലാണ്. അത് അവരോടുളള  സഹായാർത്ഥനയാണ്. പ്രാർത്ഥനയല്ല, ആരാധനയല്ല, ശിർക്കുമല്ല.

മരിച്ചവരിൽ നിന്ന് സഹായം കിട്ടുമോ? അവർ കേൾക്കുമോ? കാണുമോ? അതൊക്കെ മറ്റൊരു ചർച്ചയാണ്.

കേൾവിയും കാഴ്ചയും സഹായ ശക്തിയും ഇല്ലാത്തവരോട്  സഹായം തേടിയാൽ അത് ശിർക്കാകുമെന്നത് മുജാഹിദുകളുടെ യുക്തി വാദമാണ്.
അതിന് പ്രമാണങ്ങളുടെ പിൻബലമില്ല.

മരിച്ചവർ  കേൾക്കുകയും കാണുകയും സഹായിക്കുകയും ചെയ്യുമെന്നത് സ്വഹീഹായ  ഹദീസുകൾ കൊണ്ട് സ്ഥിരപ്പെട്ടതാണ്.

ഒരു  സത്യവിശ്വാസി  ആരോട് സഹായാർത്ഥന നടത്തിയാലും അത് യഥാർത്ഥത്തിൽ അല്ലാഹുവിനോടാണ്.
കാരണം ആരിൽ  നിന്ന് ലഭിക്കുന്ന  ഏത് സഹായവും അല്ലാഹു വിന്റെ  ഇറാദത്തും ഖുദ്റത്തും ഖളാ ഉം മുഖേന മാത്രമേ ലഭിക്കുകയുളളൂ.

അപ്പോൾ ആരോടുളള തേട്ടവും അത് അല്ലാഹുവിനോടുളള സഹായ തേട്ടം തന്നെയാണ്.  وَإِيَّاكَ نَسْتَعِينُ എന്നതിന്റെ വിവക്ഷയിൽ അത് ഉൾപ്പെടും.
  ഭൗതികം, അഭൗതികം, മരിച്ചവർ, ജീവിച്ചിരിക്കുന്നവർ, എന്ന വേർതിരിവ് ഇവിടെയില്ല. ആ വേർതിരിവ്  മുജാഹിദ് യുക്തി ചിന്തയിൽ നിന്ന് ഉടലെടുത്തതാണ്. അതിന് പുല്ല് വിലയില്ല.

അല്ലാഹു അല്ലാത്ത ഒരാൾക്കും,  സ്വന്തമായി ഒരു സഹായവും ചെയ്ത് തരാൻ  കഴിയില്ല എന്നതാണ് ഒരോ മുസ് ലിമിൻറേയും വിശ്വാസം.

ഈ  വിശ്വാസത്തോടെ  ജീവിച്ചിരിക്കുന്നവരോടോ,  മരിച്ചവരോടോ നടത്തുന്ന സഹായാർത്ഥനയിൽ ശിർക്കിൻറെ ഒരു പൊടി പോലും കണ്ടെത്താൻ  സാധ്യമല്ല.

മുജാഹിദുകളെ,  ഇനിയും ഇത് ശിർക്കാണെന്ന് പറഞ്ഞ്  ഈ പരിസരത്തൊന്നും നിങ്ങളെ കണ്ടു പോകരുത്.

ഈ സഹായ തേട്ടം ശിർക്കല്ലെന്ന് പകൽ വെളിച്ചം പോലെ ഇവിടെ വ്യക്തമാണ്.

സഹായ തേട്ടത്തിന്റെ  പദങ്ങളല്ല പ്രശ്നം, വിശ്വാസമാണ്.

1⃣ അല്ലാഹുവേ, സഹായിക്കണേ.
2⃣ ബദ് രീങ്ങളേ, സഹായിക്കണേ.
3⃣ ഹാജിയാരേ, സഹായിക്കണേ.

ഒരേ പദങ്ങൾ ഉപയോഗിച്ച് അല്ലാഹുവിനോടും ഹാജിയാരോടും മാതാപിതാക്കളോടും ഡോക്ടറോടും മരിച്ചവരോടും ഒക്കെ സഹായം തേടാം.

അല്ലാഹുവിനോടാകുമ്പോൾ അത് പ്രാർത്ഥനയും ആരാധനയുമാണ്. സൃഷ്ടികളോടാകുമ്പോൾ അത്  സഹായാർത്ഥനയുമാണ്.

അല്ലാഹുവിനോടുളള തേട്ടം ഇലാഹാണെന്ന വിശ്വാസത്തിലാണ്.

അല്ലാഹു അല്ലാത്തവരോടുളള തേട്ടം  അത്, അവർ അല്ലാഹുവിന്റെ സൃഷ്ടികളാണെന്നും അവർ മുഖേന അല്ലാഹുവിൻറെ സഹായം  ലഭിക്കുമെന്ന വിശ്വാസത്തിലുമാണ്.
രണ്ടും തൗഹീദിന്റെ ഭാഗമാണ്.

വിശുദ്ധ ഖുർആനിൽ നിരവധി  സ്ഥലങ്ങളിൽ അല്ലാഹു അല്ലാത്തവരെ വിളിച്ചു തേടുന്നതിനെ കർശനമായി വിലക്കിയിട്ടുണ്ട്. ഈ ആയത്തുകൾ ഉയർത്തിപ്പിടിച്ച് വിശ്വാസികളെ   തെറ്റിദ്ധരിപ്പിക്കാനാണ് ചിലർ എക്കാലത്തും ശ്രമിച്ചിട്ടുളളത്.

മക്കാ മുശ് രി ക്കുകളും  ജൂത, ക്രൈസ്തവരും മറ്റു ദൈവങ്ങളെ ഇലാഹാക്കി ആരാധിച്ചതിനെയും  ആ ദൈവങ്ങളെ വിളിച്ചു തേടിയതിനെയുമാണ് ഖുർആൻ വിമർശിക്കുന്നതും താക്കീത് നൽകുന്നതും.

ഈ മുശ് രിക്കുകളിൽ അവതരച്ച ആയത്തുകൾ,  ഏക ഇലാഹിൽ മാത്രം വിശ്വസിക്കുന്ന, കറ കളഞ്ഞ സത്യവിശ്വാസികളുടെ തലയിൽ ചാർത്തി  അവരെ മുശ് രിക്കാക്കാൻ ശ്രമിക്കുന്ന ചിലരുടെ കുരുട്ട് ബുദ്ധി മിതമായ ഭാഷയിൽ പറഞ്ഞാൽ തനി കാടത്തമല്ലേ സഹോദരന്മാര

മുജാഹിദു സഹോദരങ്ങൾക്ക് ഇപ്പോഴും തൗഹീദും ശിർക്കും മനസ്സിലായിട്ടില്ലെന്ന്,  തൗഹീദ്, ശിർക്കിൻറെ പേരിലുളള അവരുടെ തമ്മിൽ തല്ല് കണ്ടാൽ തന്നെ ഏത് കൊച്ചു കുട്ടികൾക്കും  ബോധ്യമാകും.



ഇസ്ലാമിക് മീഡിയാ കൗൺസിൽ,

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....