Thursday, October 22, 2026

ഗർഭം അലസിപ്പിക്കൽ اسقاط الحمل

 ഗർഭം അലസിപ്പിക്കൽ

.....

Aslam Kamil saquafi parappanangadi


ചോ ;ഗർഭം അലസിപ്പിക്കുന്നതിൻ്റെ വിധി എന്ത് ?


ഉ :ആത്മാവ് ഊതപ്പെടുന്ന ഘട്ടത്തിലെത്തിയ (120 ദിവസം ) ഗർഭസ്ഥശിശുവിനെ ഗർഭച്ഛിദ്രം ചെയ്യൽ ഹറാമാണ്.


അതിന് മുമ്പാണങ്കിൽ *ഇമാം റംലി  റ അനുവദനീയമെന്ന് പറയുന്നു.*

*ഇബ്നു ഹജർ അൽ ഹൈതമി റ ഹറാമാണന്ന് പറയുന്നു.*


ഇബ്നു ഹജർ അൽ ഹൈതമി (റ)യുടെ തുഹ്ഫത്തുൽ മുഹ്താജിൽ പറയുന്നു.


ആത്മാവ് ഊതപ്പെടുന്ന ഘട്ടത്തിലെത്താത്ത ഗർഭസ്ഥശിശുവിനെ ഗർഭച്ഛിദ്രം ചെയ്യാൻ കാരണമാകുന്ന പ്രവർത്തനം നടത്തുന്നതിനെക്കുറിച്ച് പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. 

ആത്മാവ് ഊതപ്പെടുന്ന ഘട്ടം 120 ദിവസമാണ്.

ഇബ്നുൽ ഇമാദ് (റ) ഉൾപ്പെടെയുള്ളവരുടെ അഭിപ്രായത്തോട് യോജിച്ചുകൊണ്ട്, അത്തരം ഗർഭച്ഛിദ്രം നിഷിദ്ധമാണെന്നതാണ് (ഹറാമാണ് ) കൂടുതൽ ശരിയായ നിലപാട്.



ഇമാം റംലി (റ)യുടെ അഭിപ്രായം


ഇമാം റംലി (റ)യുടെ അഭിപ്രായം ഉദ്ധരിച്ചുകൊണ്ട്  പറയുന്നു:

*ആത്മാവ് ഊതപ്പെട്ടതിനുശേഷം ഗർഭച്ഛിദ്രം നിരുപാധികം നിഷിദ്ധമാണ്. അതിനു മുമ്പ് അത് അനുവദനീയമാണ്.*



لتحفة في فصل عدة الحامل.

فرع: اختلفوا في التسبب لاسقاط ما لم يصل لحد نفخ الروح فيه وهو مائة وعشرون يوما، والذي يتجه وفاقا لابن العماد وغيره الحرمة، ولا يشكل عليه جواز العزل لوضوح الفرق بينهما بأن المني حال نزوله محض جماد لم يتهيأ للحياة بوجه بخلافه بعد استقراره في الرحم وأخذه في مبادئ التخلق ويعرف ذلك بالامارات، وفي حديث مسلم أنه يكون بعد اثنتين وأربعين ليلة: أي ابتداؤه كما مر في الرجعة، ويحرم استعمال ما يقطع الحبل من أصله، كما صرح به كثيرون، وهو وظاهر.

اه.

والذي رجحه م ر أنه بعد نفخ الروح يحرم مطلقا ويجوز قبله ونص عبارته في باب أمهات الاولاد بعد كلام.


قال الدميري: لا يخفى أن المرأة قد تفعل ذلك بحمل زنا وغيره، ثم هي إما أمة فعلت ذلك بإذن مولاها الواطئ لها وهي مسألة الفراتي أو بإذنه وليس هو الواطئ وهو صورة لا تخفى، والنقل فيها عزيز، وفي مذهب أبي حنيفة شهير، ففي فتاوى قاضيخان وغيره أن ذلك يجوز، وقد تكلم الغزالي عليها في الاحياء بكلام متين غير أنه لم يصرح بالتحريم.

اه.

والراجح تحريمه بعد نفخ الروح مطلقا وجوازه قبله.

اه.

محمد أسلم الثقافي الكاملي المليباري الهند

No comments:

Post a Comment