🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
📒📒📕📗📗📘📘📙ശൈഖ് ജീലാനി (ഖ:സി) പറഞ്ഞതിന്റെ പൊരുളും വഹാബിയൻ ദുർവ്യാഖ്യാനവും
"ആരോടും ആവലാതിപ്പെടരുതെന്നും സൃഷ്ടികളോടാരോടും സഹായം ചോദിക്കരുത് എന്നൊക്കെ ശൈഖ് ജീലാനി (റ) പറഞ്ഞിട്ടുണ്ടെന്നും അതിനാൽ വഫാത്തായ മഹാന്മാരോട് ഇസ്തിഗാസ നടത്താൻ പാടില്ല എന്ന ജൽപ്പനവുമായിട്ടാണ് വഹാബികൾ രംഗത്ത് വരാറുള്ളത് എന്നാൽ ഇതിൽ വഫാത്തായ മഹാന്മാരെന്നത് വഹാബിയുടെ വകയാണ് !! അതങ്ങനെയാണല്ലോ ഏത് മഹാന്മാരുടെ ഉദ്ധരണി കൊണ്ട് വന്നാലും അതിൽ വഹാബി പാതിരികൾക്ക് സ്വന്തം സംഘടനക്കൊപ്പിച്ച് മാറ്റിപ്പറയാനുണ്ടാകുമല്ലോ !!! ഇത്തരം തട്ടിപ്പുകൾ വഹാബികൾ കുറേ കാലമായി ചെയ്ത് വരുന്നു വിശ്വാസികൾ വഞ്ചിതരാവാതിരിക്കുക.
എന്താണ് ശൈഖ് ജീലാനി (റ) ഫുതൂഹുൽ ഗൈബിൽ പറഞ്ഞത് ?
മറുഖൈറും ശർറും അള്ളാഹുവിൽ നിന്നാണെന്നും അതിനാൽ അനുഗ്രഹം ലഭിക്കുമ്പോഴും ബുദ്ദിമുട്ടുകൾ നേരിടുമ്പോഴും അല്ലാഹുവിനു നന്ദിപ്രകടിപ്പിക്കുകയാണ് ചെയ്യേണ്ടെതെന്ന് പഠിപ്പിക്കുകയാണ് ശൈഖ് ജീലാനി(റ) ചെയ്യുന്നത്. അദ്ദേഹത്തിന്റെ പരമാർഷം കാണുക.
ﺍﻟﻮﺻﻴﺔ ﻻ ﺗﺸﻜﻮﻥ ﺇﻟﻰ ﺃﺣﺪ ﻣﺎ ﻧﺰﻝ ﺑﻚ ﻣﻦ ﺧﻴﺮ ﻛﺎﺋﻨﺎً ﻣﻦ ﻛﺎﻥ ﺻﺪﻳﻘﺎً ﺃﻭ ﻋﺪﻭﺍً ﻭ ﻻ ﺗﺘﻬﻤﻦ ﺍﻟﺮﺏ ﻋﺰّ ﻭ ﺟﻞّ ﻓﻴﻤﺎ ﻓﻌﻞ ﻓﻴﻚ ﻭ ﺃﻧﺰﻝ ﺑﻚ ﻣﻦ ﺍﻟﺒﻼﺀ ، ﺑﻞ ﺃﻇﻬﺮ ﺍﻟﺨﻴﺮ ﻭ ﺍﻟﺸﻜﺮ ، ﻓﻜﺬﺑﻚ ﺑﺎﻇﻬﺎﺭﻙ ﻟﻠﺸﻜﺮ ﻣﻦ ﻏﻴﺮ ﻧﻌﻤﺔ ﻋﻨﺪﻙ ﺧﻴﺮ ﻣﻦ ﺻﺪﻗﻚ ﻓﻲ ﺇﺧﺒﺎﺭﻙ ﺟﻠﻴﺔ ﺍﻟﺤﺎﻝ ﺑﺎﻟﺸﻜﻮﻯ ... ﻣﻦ ﺍﻟﺬﻱ ﺧﻼ ﻣﻦ ﻧﻌﻤﺔ ﺍﻟﻠﻪ ﻋﺰَّ ﻭﺟﻞَّ ؟؟ ﻗﺎﻝ ﺍﻟﻠﻪ ﺗﻌﺎﻟﻰ : ( ﻭَ ﺇِﻥ ﺗَﻌُﺪُّﻭﺍْ ﻧِﻌْﻤَﺔَ ﺍﻟﻠّﻪِ ﻻَ ﺗُﺤْﺼُﻮﻫَﺎ ) . ﺍﻟﻨﺤﻞ .18 ﻓﻜﻢ ﻣﻦ ﻧﻌﻤﺔ ﻋﻨﺪﻙ ﻭﺃﻧﺖ ﻻ ﺗﻌﺮﻓﻬﺎ ؟؟ ﻻ ﺗﺴﻜﻦ ﺇﻟﻰ ﺃﺣﺪ ﻣﻦ ﺍﻟﺨﻠﻖ، ﻭ ﻻ ﺗﺴﺘﺄﻧﺲ ﺑﻪ ، ﻭ ﻻ ﺗﻄﻠﻊ ﺃﺣﺪﺍً ﻋﻠﻰ ﻣﺎ ﺃﻧﺖ ﻓﻴﻪ ، ﺑﻞ ﻳﻜﻮﻥ ﺃﻧﺴﻚ ﺑﺎﻟﻠﻪ ﻋﺰَّ ﻭﺟﻞَّ ، ﻭ ﺳﻜﻮﻧﻚ ﺇﻟﻴﻪ ﻭ ﺷﻜﻮﺍﻙ ﻣﻨﻪ ﻭ ﺇﻟﻴﻪ ﻻ ﺗﺮﻯ ﺛﺎﻧﻴﺎً ، ﻓﺈﻧﻪ ﻟﻴﺲ ﻷﺣﺪ ﺿﺮ ﻭ ﻧﻔﻊ ، ﻭ ﻻ ﺟﻠﺐ ﻭ ﻻ ﺩﻓﻊ ، ﻭ ﻻ ﻋﺰَّ ﻭ ﻻ ﺫﻝ ، ﻭ ﻻ ﺭﻓﻊ ﻭ ﻻ ﺧﻔﺾ ، ﻭ ﻻ ﻓﻘﺮ ﻭ ﻻ ﻏﻨﻰ ، ﻭ ﻻ ﺗﺤﺮﻳﻚ ﻭ ﻻ ﺗﺴﻜﻴﻦ ، ﺍﻷﺷﻴﺎﺀ ﻛﻠﻬﺎ ﺧﻠﻖ ﺍﻟﻠﻪ ﻋﺰَّ ﻭﺟﻞَّ ﻭ ﺑﻴﺪ ﺍﻟﻠﻪ ﻋﺰَّ ﻭﺟﻞَّ ، ﺑﺄﻣﺮﻩ ﻭ ﺇﺫﻧﻪ ﺟﺮﻳﻨﺎﻫﺎ ، ﻭ ﻛﻞ ﻳﺠﺮﻱ ﻷﺟﻞ ﻣﺴﻤﻰ ، ﻭ ﻛﻞ ﺷﻲﺀ ﻋﻨﺪﻩ ﺑﻤﻘﺪﺍﺭ ، ﻻ ﻣﻘﺪﻡ ﻟﻤﺎ ﺃﺧﺮ ، ﻭ ﻻ ﻣﺆﺧﺮ ﻟﻤﺎ ﻗﺪﻡ ، ﻗﺎﻝ ﺍﻟﻠﻪ ﻋﺰَّ ﻭﺟﻞَّ : ( ﻭَ ﺇِﻥ ﻳَﻤْﺴَﺴْﻚَ ﺍﻟﻠّﻪُ ﺑِﻀُﺮٍّ ﻓَﻼَ ﻛَﺎﺷِﻒَ ﻟَﻪُ ﺇِﻻَّ ﻫُﻮَ ﻭَ ﺇِﻥ ﻳُﺮِﺩْﻙَ ﺑِﺨَﻴْﺮٍ ﻓَﻼَ ﺭَﺁﺩَّ ﻟِﻔَﻀْﻠِﻪِ ﻳُﺼَﻴﺐُ ﺑِﻪِ ﻣَﻦ ﻳَﺸَﺎﺀُ ﻣِﻦْ ﻋِﺒَﺎﺩِﻩِ ﻭَ ﻫُﻮَ ﺍﻟْﻐَﻔُﻮﺭُ ﺍﻟﺮَّﺣِﻴﻢُ ) ﻳﻮﻧﺲ 107 . ( ﻓﺘﻮﺡ ﺍﻟﻐﻴﺐ : ٣٣ - ٤٣ )
നിനക്ക് നന്മ ലഭിച്ചാലും മിത്രമോ ശത്രുവോ ആയ ഒരാളോടും നീ ആവലാതി പറയരുത്. അതെ പോലെ നിന്റെ കാര്യത്തിൽ അല്ലാഹു പ്രവർത്തിക്കുന്നതിലും നിന്നിൽ അവൻ ഇറക്കുന്ന പരീക്ഷണത്തിലും നീ അല്ലാഹുവേ തെറ്റിദ്ധരിക്കരുത്. പ്രത്യുത നന്മയും നന്ദിയും പ്രകടിപ്പിക്കുകയാണ് വേണ്ടത്. കാരണം ഒരനുഗ്രഹവും നിന്റെ പക്കലില്ലെങ്കിലും നന്ദി പ്രകടിപ്പിച്ച് കളവുപറയുന്നതായിരിക്കും ആവലാതിപ്പെട്ട് അവസ്ഥ വെളിവാക്കി സത്യം പറയുന്നതിനേക്കാൾ ഉത്തമം. അല്ലാഹുവിന്റെ അനുഗ്രഹത്തിൽ നിന്ന് ഒഴിവായവൻ ആരുണ്ട്? അല്ലാഹു പറയുന്നു. "അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ നിങ്ങൾ എണ്ണുകയാണെങ്കിൽ അവ എണ്ണി തിട്ടപ്പെടുത്താൻ നിങ്ങൾക്കാവില്ല". നീ അറിയാത്ത അല്ലാഹുവിന്റെ എത്രയെത്ര അനുഗ്രഹങ്ങൾ നിന്നിലുണ്ട്. ഒരു സൃഷ്ടിയിലേക്കും നീ ചായുകയോ അവനെക്കൊണ്ട് സന്തോഷിക്കുകയോ നിന്റെ അവസ്ഥ ആരേയും അറിയിക്കുകയോ ചെയ്യരുത്. പ്രത്യുത നിന്റെ സന്തോഷവും നിന്റെ ചായ് വും നിന്റെ ആവലാതിയും എല്ലാം അല്ലാഹുവെക്കൊണ്ടാവണം. ഒരു രണ്ടാമനെ നീ കാണരുത് . കാരണം ഉപകാരോപദ്രവം വരുത്താനോ ഉപകാരം വലിച്ചുകൊണ്ട് വരാനോ ഉപദ്രവം തട്ടിക്കളയാനോ യോഗ്യതയും നിസ്സാരതയും ഔന്നിത്യവും താഴ്ചയും ദാരിദ്ര്യവും ഐശ്വര്യവും നൽകുവാനോ ചലിപ്പിക്കുവാനോ അടക്കുവാനോ ഒരാൾക്കും കഴിയില്ല. എല്ലാ വസ്തുക്കളും അല്ലാഹുവിന്റെ സൃഷ്ടികളും അവന്റെ നിയന്ത്രണത്തിലുമാണ്. അല്ലാഹുവിന്റെ ഉദ്ദേശ്യപ്രകാരവും അവന്റെ അനുമതി പ്രകാരവും മാത്രമാണ് എല്ലാം നടക്കുന്നത്. എല്ലാം ഒരു നിശ്ചിത അവധി വരെ പ്രവർത്തിക്കുന്നതും എല്ലാറ്റിനും ഒരു തീരുമാനം അല്ലാഹുവിന്റെ അടുക്കലുണ്ട്. അല്ലാഹു പിന്തിപ്പിച്ചതിനെ മുന്തിക്കുന്നവനോ അവൻ മുന്തിപ്പിച്ചതിനെ പിന്തിപ്പിക്കുന്നവനോ ഇല്ല. അല്ലാഹു പറയുന്നു: "താങ്കൾക്ക് അല്ലാഹു വല്ല ദോഷവും ഏല്പിക്കുന്ന പക്ഷം അവനൊഴികെ അത് നീക്കം ചെയ്യാൻ ഒരാളുമില്ല. അവൻ താങ്കൾക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്ന പക്ഷം അവന്റെ അനുഗ്രഹം തട്ടിമാറ്റാൻ ഒരാളുമില്ല. തന്റെ ദാസന്മാരിൽ നിന്ന് താൻ ഇച്ചിക്കുന്നവർക്ക് അനുഗ്രഹം അവൻ അനുഭവിപ്പിക്കുന്നു. അവൻ ഏറെ പൊറുക്കുന്നവനും കരുണചെയ്യുന്നവനുമെത്രെ". (യൂനുസ്: 107) (ഫുതൂഹുൽഗൈബ് : 43-44).
തൗഹീദിന്റെ ഉന്നത മർത്തബയിൽ നിന്ന് ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(ഖ:സി) അവർകൾ പറയുന്ന വാചകങ്ങൾ ആണിവ. സൃഷ്ടികളെ കാണിക്കാൻ വേണ്ടി ഇബാദത്ത് ചെയ്യുന്നവരെയും സ്വയം ചെയ്യാത്തത് മറ്റുള്ളവരോട് കല്പിക്കുന്നവരെയും ഹവയെയും ശൈത്താനെയും അനുസരിച്ച് കൊണ്ട് അല്ലാഹുവിനെ മറന്നു ദുൻയവിയായ കാര്യങ്ങളിൽ അഭിരമിക്കുന്നവരെയും കുറിച്ചാണ് ഈ വരികൾ.
സൃഷ്ടികളെ ബോധ്യപ്പെടുത്താൻ വേണ്ടി നിസ്കരിക്കുകയും മറ്റു അമലുകൾ ചെയ്യുകയും ചെയ്യുന്നത് റിയാഅ് ആണ്. അതിന്റെ മറ്റൊരു പേരാണ് ചെറിയ ശിർക്ക് എന്നത്. എല്ലാവിധ ശിർക്കുകളിൽ നിന്നും മുക്തമായ വിശ്വാസമാണ് യഥാർഥ തൗഹീദ്. അതാണ് തൗഹീദിന്റെ ഉന്നതവും പരിശുദ്ധവുമായ സ്ഥാനം. മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ഇബാദത്ത് ചെയ്യുന്നവൻ അല്ലാഹു എന്ന ഇലാഹിനു പകരം ധാരാളം ഇലാഹുകൾക്ക് വേണ്ടിയാണ് ആ ഇബാദത്ത് ചെയ്യുന്നത്. അത് കൊണ്ട് തന്നെയാണ് അതിനെ ചെറിയ ശിർക്ക് എന്നു പറയുന്നത്. ഇത് പക്ഷെ, ദീനിൽ നിന്ന് പുറത്ത് പോകുന്ന ബഹുദൈവവിശ്വാസം അല്ല. എന്നാൽ നിശിതമായ വിമർശനം അർഹിക്കുന്ന മനസ്സിന്റെ ഒരു മഹാപാപമാണ്. അതു കൊണ്ടാണ് ശൈഖ് അവർകൾ അത്തരക്കാരെ സൂചിപ്പിച്ചു കൊണ്ട് നീ അല്ലാഹുവിനെയല്ല ഓർക്കുന്നത്. നിനക്ക് വേറെ ധാരാളം ഇലാഹുകൾ ഉണ്ടെന്നൊക്കെ പറയുന്നത്.
സൂറത്ത് യാസീനിൽ അല്ലാഹു ചോദിക്കുന്നുണ്ട് - മനുഷ്യ മക്കളെ, ശൈത്താനെ ആരാധിക്കരുത് എന്ന് നിങ്ങളോട് ഞാൻ കരാർ ചെയ്തിട്ടില്ലേ എന്ന്. നാം ആരും മനപൂർവം ശൈത്താനെ ആരാധിക്കുന്നില്ലല്ലോ? പിന്നെ എന്താണ് അല്ലാഹു പറഞ്ഞത്? അല്ലാഹുവിന്റെ വിധി വിലക്കുകൾ അനുസരിക്കാതെ ശൈത്താന്റെ പ്രലോഭനങ്ങളിൽ പെട്ട്, ഹവയുടെ പ്രലോഭനങ്ങളിൽ പെട്ട് തെറ്റുകൾ ചെയ്യുമ്പോൾ അത് ശൈത്താനെ ആരാധിക്കൽ ആയി മാറുന്നു. എന്ന് വെച്ചാൽ ദീനിൽ നിന്ന് പുറത്ത് പോകുന്ന ആരാധന എന്നല്ല അർഥം. അല്ലാഹുവിനെ ധിക്കരിക്കുന്നു എന്ന നിലയിൽ അതിന്റെ ഗൗരവം അല്ലാഹു ഓർമ്മപ്പെടുത്തുകയാണ്. അത് തന്നെയാണ് നിനക്ക് മറ്റു മഅബൂദുകൾ ഉണ്ട് എന്ന് ശൈഖ് അവർകൾ പറഞ്ഞതിന്റെയും താത്പര്യം.
അതെ പോലെ നാം സ്വയം ചെയ്യാത്ത നന്മകൾ മറ്റുള്ളവരോട് കൽപിക്കുന്നത് കഠിനമായ നിഫാഖ് ആണ്. ഖുർആൻ നിശിതമായി വിമർശിച്ച കാര്യമാണ്. അതെ വിമർശനം തന്നെയാണ് ശൈഖ് അവർകളും നടത്തുന്നത്. മറ്റൊരു കാര്യം ശൈഖ് അവർകൾ ഇത് പറയുന്നത് മുസ്.ലിം ഉമ്മത്തിനോട് മൊത്തമായി ആണ്. അല്ലാതെ വഹാബികളെയോ മൗദൂദികളെയോ ഇതിൽ നിന്നും ഒഴിവാക്കിയിട്ടൊന്നുമില്ല.
നന്മയും തിന്മയുമായ എല്ലാ കാര്യങ്ങളും അല്ലാഹുവിൽ നിന്നാണെന്നും അല്ലാഹു നന്മ ഉദ്ദേശിച്ചവനിൽ നിന്ന് അത് തട്ടി മാറ്റുവാനോ അല്ലാഹു തിന്മ ചെയ്യാൻ ഉദ്ദേശിച്ചവനിൽ നിന്ന് അത് തട്ടി മാറ്റുവാനോ കഴിയുന്ന ഒരു സ്രിഷ്ടിയുമില്ലെന്നുമുള്ള ആശയമാണ് ശൈഖ് ജീലാനി(റ) ഇതിലൂടെ സമർത്തിക്കുന്നത്.ഈമാൻ കാര്യങ്ങളിൽപ്പെട്ട ( ﻭﺍﻟﻘﺪﺭ ﺧﻴﺮﻩ ﻭﺷﺮّﻩ ﻣﻦ ﺍﻟﻠﻪ ﺗﻌﺎﻝ ) നന്മയും തിന്മയും അല്ലാഹുവിൽ നിന്നാണെന്ന വിശ്വാസത്തിന്റെ വിശദീകരണമാണിത്.
അല്ലാഹു നിശ്ചയിച്ച കാര്യകാരണങ്ങളുമായി ബന്ധപ്പെടുന്നതിന് ഖദറിലുള്ള വിശ്വാസം എതിരല്ലല്ലോ. ഒരു രോഗി ഡോക്ടറെ സമീപിക്കുന്നത് അല്ലാഹു തനിക്ക് നല്കിയ ബുദ്ദിമുട്ട് അവന്റെ ഉദ്ദേശ്യമോ അനുവാദമോ കൂടാതെ അകറ്റാനുള്ള കഴിവ് ആ ഡോക്ടര്മാർക്കുണ്ട് എന്നാ വിശ്വാസത്തോടെയാണോ?. ഒരിക്കലുമല്ല. പ്രത്യുത രോഗം നല്കിയവനും അത് സുഖപ്പെടുത്തുന്നവനും അല്ലഹുമാത്രമാണെന്നും ഭൗതിക-അഭൗതിക ചികിത്സാരീതികൾ അതിന്നു അല്ലാഹു നിശ്ചയിച്ച കാരണങ്ങൾ മാത്രമാണെന്നുമുള്ള ഉറച്ച വിശ്വാസത്തോടെ മാത്രമാണ്. ആ നിലയിൽ കാരണങ്ങളുമായി ബന്ധപ്പെടുന്നതും ഡോക്ടറോട് രോഗത്തെ പറ്റി ആവലാതിപ്പെടുന്നതും പ്രസ്തുത ആയത്തിനും ശൈഖ് ജീലാനി(റ)യുടെ വിശദീകരനത്തിനും എതിരല്ലല്ലോ. അതുപോലെ അല്ലാഹു നിശ്ചയിച്ച കാരണങ്ങൾ എന്നാ നിലയിൽ അംബിയാ-ഔലിയാക്കളോട് സഹായം തേടുന്നതും അവരോടു ആവലാതിപ്പെടുന്നതും പ്രസ്തുത ആയത്തിനും ശൈഖ് ജീലാനി(റ)യുടെ വിശദീകരനത്തിനും എതിരല്ല. നബി(സ) യുടെ ജീവിതക്കാലത്തും വഫാത്തിനു ശേഷവും വ്യത്യസ്ത വിഷയങ്ങൾ പറഞ്ഞ് നബി(സ) യോട് ആവലാതിപ്പെട്ടതും നബി(സ) അതിന്നു പരിഹാരം കണ്ടതുമായ ധാരാളം സംഭവങ്ങൾ പ്രബലമായ ഹദീസുകളിൽ വന്നിട്ടുണ്ട്. അതിനാല സുന്നികൾ നടത്തുന്ന ഇസ്തിഗാസക്കെതിരായ യാതൊരു പരമാർഷവും ശൈഖ് ജീലാനി(റ)യുടെ ഉദ്ദരണിയിലില്ല. സത്യവും അസത്യവും കൂട്ടിക്കുഴക്കുന്നവരാണ് ഇത്തരം തെറ്റിദ്ദാരണകൾ സൃഷ്ട്ടിക്കുന്നതെന്ന് ഇപ്പോൾ ബോദ്ധ്യമായല്ലോ
ഇനി മഹാന്മാരെ വിളിക്കുന്നതും തവസ്സുൽ ചെയ്യുന്നതും തെറ്റാണെന്നോ ശിർക്കാണ് എന്നോ ഷെയ്ഖ് ജീലാനി (റ) പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല, ഇസ്തിഗാസ വിരോധിയായി ശൈഖവർകളെ കാണിക്കാൻ വഹാബികൾ ഉദ്ധരിച്ച ഗ്രന്ഥമായ ഫുതൂഹുൽ ഗൈബിൽ തന്നെ കൃത്യമായ ഇസ്തിഗാസയുടെ വചനങ്ങൾ ശൈഖവർകൾ പഠിപ്പിക്കുന്നു.
നമുക്ക് കാണാം;
ﺃﻧﺎ ﻗﻄﺐ ﺃﻗﻄﺎﺏ ﺍﻟﻮﺟﻮﺩ ﺣﻘﻴﻘــﺔ = ﻋﻠﻰ ﺳﺎﺋﺮ ﺍﻷﻗﻄﺎﺏ ﻋﺰﻱ ﻭﺣﺮﻣﺘﻲ
ﺗﻮﺳﻞ ﺑﻨﺎ ﻓﻲ ﻛﻞ ﻫــﻮﻝٍ ﻭﺷـﺪﺓٍ = ﺃﻏﻴﺜﻚ ﻓﻲ ﺍﻷﺷﻴﺎﺀ ﻃﺮﺍ ﺑﻬﻤــﺘﻲ
ﺃﻧﺎ ﻟﻤﺮﻳـﺪﻱ ﺣﺎﻓــﻆٌ ﻣﺎ ﻳﺨﺎﻓـﻪ = ﻭﺃﺣﺮﺳﻪ ﻣﻦ ﻛﻞ ﺷـﺮ ﻭﻓﺘﻨــﺔ
ﻣﺮﻳﺪﻱ ﺇﺫﺍ ﻣﺎ ﻛﺎﻥ ﺷـﺮﻗﺎ ﻭﻣﻐـﺮﺑﺎ = ﺃﻏﺜﻪ ﺇﺫﺍ ﻣﺎ ﺻﺎﺭ ﻓﻲ ﺃﻱ ﺑﻠــﺪﺓ ( ﻓﺘﻮﺡ ﺍﻟﻐﻴﺐ : ٢٣٧ )
സാരം: ഞാൻ ലോകത്തുള്ള എല്ലാ ഖുതുബുകളുടെയും ഖുതുബാണ്. എന്റെ വാക്കും എന്റെ ബഹുമാനവും എല്ലാ ഖുതുബുകളും അംഗീകരിക്കുന്നതുമാണ്. എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും നീ എന്നെ കൊണ്ട് തവസ്സുലാക്കൂ. എന്നാൽ എല്ലാ വിഷയങ്ങളിലും ഞാൻ നിന്നെ സഹായിക്കുന്നതാണ്. എന്റെ മുരീദ് ഭയക്കുന്ന കാര്യങ്ങളിൽ നിന്നെല്ലാം ഞാനവനു സംരക്ഷണം നല്കുകുന്നതും എല്ലാ വിധ ഫിത്നകളിൽ നിന്നും നാശത്തിൽ നിന്നും ഞാനവനെ കാക്കുന്നതാണ്. എന്റെ മുരീദ് കിഴക്കോ പടിഞ്ഞാറോ ആയാലും ഏതു നാട്ടിലൂടെ സഞ്ചരിക്കുന്നവനായാലും അവനെ ഞാൻ സഹായിക്കുന്നതാണ്. (ഫുതുഹുൽ ഗൈബ്: 237)
ശൈഖ് ജീലാനി തുടരുന്നു:
ﻣﺮﻳﺪﻱ ﻟﻚ ﺍﻟﺒﺸﺮﻯ ﺗﻜﻮﻥ ﻋﻠﻰ ﺍﻟﻮﻓﺎ = ﺇﺫﺍ ﻛﻨﺖ ﻓﻲ ﻫﻢ ﺃﻏﺜﻚ ﺑﻬﻤـــﺘﻲ
ﻣﺮﻳﺪﻱ ﺗﻤﺴـﻚ ﺑﻲ ﻭﻛــﻦ ﻭﺍﺛـﻘﺎً = ﻷﺣﻤﻴﻚ ﻓﻲ ﺍﻟﺪﻧﻴﺎ ﻭﻳﻮﻡ ﺍﻟﻘﻴـﺎﻣــﺔ
ﺃﻧﺎ ﻟﻤﺮﻳﺪﻱ ﺣﺎﻓـﻆ ﻣــﺎ ﻳﺨﺎﻓــﻪ = ﻭﺍﻧﺠﻴﻪ ﻣﻦ ﺷﺮ ﺍﻷﻣﻮﺭ ﻭﺑﻠـــﻮﺓ
സാരം: എന്റെ മുരീദെ! പൂർത്തീകരിക്കപ്പെടുന്ന ഒരു സന്തോഷവാർത്തയിതാ. നീ വല്ല പ്രയാസത്തിലുമായാൽ എന്റെ ഹിമ്മത്തു കൊണ്ട് നീ രക്ഷപ്പെടുന്നതാണ്.എന്റെ മുരീദെ! നീ എന്നെ മുറുകെ പിടിക്കുകയും എന്നെക്കൊണ്ട് ഉറപ്പിക്കുകയും ചെയ്യൂ. എന്നാൽ ഇഹത്തിലും പരത്തിലും ഞാൻ നിന്നെ കാക്കുന്നതാണ്. എന്റെ മുരീദ് ഭയപ്പെടുന്ന കാര്യങ്ങളിൽ ഞാൻ അവനു സംരക്ഷണം നല്കുന്നതും എല്ലാ വിധ നാശത്തിൽ നിന്നും മുസ്വീബത്തിൽ നിന്നും ഞാൻ അവനു കാവല നല്കുന്നതുമാണ്. (ഫുതൂഹുൽ ഗയ്ബ്: 234)
ശൈഖ് അബ്ദുൽ ഖാസിം ബസ്സാർ(റ) ശൈഖ് ജീലാനി(റ) യെ ഉദ്ദരിച്ച് പറയുന്നു:
ﻋﻦ ﺍﻟﺸﻴﺦ ﺃﺑﻲ ﺍﻟﻘﺎﺳﻢ ﺍﻟﺒﺰﺍﺭ ﻗﺎﻝ : ﺳﻤﻌﺖ ﺳﻴّﺪﻱ ﺍﻟﺸّﻴﺦ ﻣﺤﻴﻰ ﺍﻟﺪّﻳﻦ ﻋﺒﺪ ﺍﻟﻘﺎﺩﺭﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﻳﻘﻮﻝ : ﻣﻦ ﺍﺳﺘﻐﺎﺙ ﺑﻲ ﻓﻰ ﻛﺮﺑﺔ ﻛﺸﻔﺖ ﻋﻨﻪ، ﻭﻣﻦ ﻧﺎﺩﺍﻧﻲ ﺑﺎﺳﻤﻲ ﻓﻲ ﺷﺪﺓ ﻓﺮﺟﺖ ﻋﻨﻪ ( ﺑﻬﺠﺔ ﺍﻷﺳﺮﺍﺭ : ١٠٢ )
ശൈഖ് ജീലാനി(റ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: വിഷമഘട്ടത്തിൽ വല്ലവനും എന്നോട് സഹായം തേടിയാൽ അവന്റെ വിഷമം ഞാൻ അകറ്റും. വിപൽ ഘട്ടത്തിൽ വല്ലവനും എന്റെ നാമം വിളിച്ചാൽ അവന്റെ പ്രയാസം ഞാൻ അകറ്റും.(ബഹ്ജത്തുൽ അസ്റാർ : 102)
ശൈഖ് ജീലാനി(റ) പറയുന്നു:
ഇതുപോലുള്ള പരമാർശങ്ങൾ ശൈഖ് ജീലാനി(റ) യുടെതായി എണ്ണപ്പെട്ട ഗ്രന്ഥങ്ങളിൽ നിന്ന് ഇനിയും ഉദ്ദരിക്കാൻ കഴിയും. തെറ്റിദ്ധരിച്ച് പോയ കൂട്ടുകാർ സത്യം മനസ്സിലാക്കുക.
ഇൻഷാ അല്ലാഹ്....📒📕📗📗📘📙