Showing posts with label ബുറാഖിന്റെ ഫോട്ടോയും ആരാന്റെ ഗർഭമേറ്റെടുക്കുന്ന വഹാബികളും!. Show all posts
Showing posts with label ബുറാഖിന്റെ ഫോട്ടോയും ആരാന്റെ ഗർഭമേറ്റെടുക്കുന്ന വഹാബികളും!. Show all posts

Monday, April 16, 2018

ബുറാഖിന്റെ ഫോട്ടോയും ആരാന്റെ ഗർഭമേറ്റെടുക്കുന്ന വഹാബികളും!

ബുറാഖിന്റെ ഫോട്ടോയും ആരാന്റെ ഗർഭമേറ്റെടുക്കുന്ന വഹാബികളും!

എന്റെ നാട്ടിൽ മരുന്നിനു പോലും ഒരു വഹാബിയില്ല.ബാലുശേരിക്കാരന്റെ പാവാട വിപ്ലവത്തിലൂടെയാണ് എന്റെ നാട്ടുകാർ ആദ്യമായി ഇക്കൂട്ടരെ പരിചയപ്പെടുന്നത് തന്നെ .എന്റെ ചെറുപ്പകാലത്ത് -സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ട് മാറി താമസിക്കുന്ന ചില വീടുകളിൽ ബുറാഖെന്ന് പറഞ്ഞ് ഇത്തരത്തിലൊരു ഫോട്ടോ പ്രചരിച്ചിരുന്നു. ഇന്നത്തേതിൽ നിന്ന് പലതു കൊണ്ടും വിഭിന്നമായിരുന്നല്ലോ അന്നത്തെ കാലം! വാർത്തകളിന്ന് ഞൊടിയിടയിലറിയാം. അന്നാണെങ്കിലോ .... റേഡിയോ പോലും വലിയ മുതലാളിമാരുടെ വീട്ടിൽ മാത്രം!. ഈ ഫോട്ടോ ശ്രദ്ധയിൽ പെട്ട ഉസ്താദ്-ഇത്തരം ഫോട്ടോകൾ ഇസ് ലാമികമല്ലെന്നും ഫോട്ടോകൾ ഉള്ള വീടുകളിൽ റഹ് മത്തിന്റെ മലക്കിറങ്ങില്ലെന്നും -എല്ലാവരെയും ബോധ്യപ്പെടുത്തി ....... അതോടെ അത്തരം ഫോട്ടോകൾ ഒഴിവാക്കപ്പെട്ടു...... പക്ഷേ..... വളരെ വൈകിയാണാ സത്യം ഞങ്ങളെല്ലാമറിഞ്ഞത്....... അതായത് '''ഈ ഫോട്ടോ ഒഴിവാക്കിയതിന്റെ പേറ്റന്റ് വഹാബികൾക്കാണത്രെ!'''..... ഇത് കേട്ട- നാട്ടിലെ പ്രായമായവർ പോലും മൂക്കത്ത് വിരൽ വച്ചു.... '''പടച്ചോനേ ഇദെപ്പോ'''...... എന്ന കുഞ്ഞിപ്പോക്കറിന്റെ ചോദ്യം കേട്ട്, അയൽ വീട്ടിൽ വിരുന്നെത്തിയ-വഹാബിക്കാറ്റടിച്ച മുൻഷി പോലും ലജ്ജിച്ചു പോയി!വഹാബി എന്താണെന്നു പോലും കണ്ടിട്ടില്ലാതിരുന്ന ഞങ്ങളുടെ നാട്ടിൽ- '''ലഭ്യമല്ലാത്ത വഹാബിയുടെ അദൃശ്യ സഹായം കൊണ്ട് '''സംഗതി ഒഴിവായിക്കിട്ടി...!... ഇനി-അന്നത്തെ ഉസ്താദെങ്ങാനും വഹാബിയായിരുന്നോ?..... നുണ പറയൽ മത്സരം നടത്തി റെക്സോണ സോപ്പ് സമ്മാനം കൊടുത്ത/വാങ്ങിയ ലോകത്തിലെ ഒരേ ഒരു മത സംഘടന വഹാബിസമാണെങ്കിലും ...... അറിയാതെ സത്യം പറയാനുള്ള ചാൻസുമുണ്ടല്ലോ...!  ഏതായാലും അതുകൂടി അന്വേഷിക്കാൻ ഇറങ്ങിത്തിരിച്ച ഞങ്ങൾ -വന്ദ്യവയോധികനും സൂഷ്മാലുവുമായ അദ്ധേഹത്തിന്റെ ഒപ്പമിരുന്ന് ഫാതിഹ ഓതി ദുആ ചെയ്ത്, ഫോട്ടോ മാറ്റിയതിന്റെ പേറ്റന്റ് അടിച്ചുമാറ്റിയ കഥയും പറഞ്ഞാണ് തിരിച്ചു പോന്നത്!.....
എന്തിനാണ് മൗലവിമാരേ ആരാന്റെ ഗർഭം നിങ്ങളേറ്റെടുക്കുന്നത്...?... ഇതാണോ നിങ്ങ വീമ്പിളക്കിയ നവോത്ഥാനം!!!.... ഇക്കണക്കിനുപോയാൽ -ഏ കെ ആന്റണി ചാരായം നിരോധിച്ചപ്പോൾ നിന്നു പോയ ചാരായ വാറ്റും, ഫോറസ്റ്റുകാർ ജാഗ്രത പാലിച്ചപ്പോൾ നിന്നു പോയ കള്ളത്തടി വെട്ടും നായാട്ടും ,ദാരിദ്രം മാറിയപ്പോൾ അന്യം നിന്നുപോയ ചക്ക മോഷണവും ...... എല്ലാമെല്ലാം വഹാബീ അക്കൗണ്ടിൽ സ്വർണ്ണനൂലു കൊണ്ട് തുന്നിച്ചേർക്കാൻ അധിക കാലമൊന്നും വേണ്ടി വരില്ല..... അന്ന് - ചക്ക മോഷണം ഒഴിവാക്കാൻ പ്ളാവിന് കാവലിരുന്നവർ വഹാബികളുടെ ഉലമാക്കമ്മിറ്റിയിലെ അംഗങ്ങളായിരുന്നെന്നതും ഭാവിയിൽ പ്രതീക്ഷിക്കാം... അത് പ്രചരിപ്പിക്കാൻ കുറേ അന്തം കമ്മികളേയും....!!!വിവരക്കേടിന് കയ്യും കാലും മുളച്ചാൽ അത് വഹാബിസമാകുമെന്ന് പഠിപ്പിച്ച് തന്ന മൗലവിമാർക്കെല്ലാം പെരുത്ത് നന്ദി!!! ഇനിയും ഇത്തരം പുളിച്ച് തെകട്ടിയ നവോത്ഥാനവുമായിട്ട് ഉടനേ വരണേ.... അവസാനമായി വഹാബികളോട് ഒരഭ്യർത്ഥന മാത്രം...... നവോത്ഥാനമെന്ന വാക്കിനെ ഇനിയും നിങ്ങൾ ക്രൂശിക്കരുത്..... നിങ്ങളിനിയുമത് മൊഴിഞ്ഞാൽ - ചരിത്രത്തിലെ ഏറ്റവും മോശം വാക്കാണതെന്ന് വരുംതലമുറ തെറ്റിദ്ധരിക്കും....!!! മണ്ടത്തരത്തിന്റെ എപ്പിസോഡുകൾ പുറത്തിറക്കുന്നതിനു മുമ്പ് ,ട്രയൽവെർഷൻ വിവരമുള്ള ഒരാളെയെങ്കിലും കാണിക്കുന്നത് നന്നായിരിക്കും!!!
                       ✍ ഖുദ്സി
👇👇👇👁👁👁
https://visionofahlussunna.blogspot.com/2018/04/blog-post_16.html

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....