Showing posts with label ശഅറ് മുബാറക് അൽമനാർ ഒഹാബി ശിർക്. Show all posts
Showing posts with label ശഅറ് മുബാറക് അൽമനാർ ഒഹാബി ശിർക്. Show all posts

Saturday, July 18, 2020

ശഅറ് മുബാറക് അൽമനാർ ഒഹാബി ശിർക്

തൗഹീദും ശിർക്കും
❄❄❄❄❄❄

തൗഹീദും ശിർക്കും എന്താണ് എന്ന് കൃത്യമായി മനസ്സിലാക്കുന്നിടത്ത് മുജാഹിദ്,ജമാ-അത്ത് പോലെയുളള പുതനാശയക്കാർക്ക് വലിയ അബദ്ധം സംഭവിച്ചു. അതുകൊണ്ടാണ് സുന്നികൾ ചെയ്യുന്ന എല്ലാ പ്രവർത്തനത്തെയും കണ്ണടച്ച് ശിർക്ക് ആരോപണം ഉന്നയിക്കാൻ ഇവർ തുനിയുന്നത്.

ഏതു വിവരമില്ലാത്ത വഹാബിയും വാ തോരാതെ സുന്നികൾക്കെതിരെ ശിർക്ക്‌ ആരോപിക്കും. എന്നാൽ എന്താണ് ശിർക്ക്.?? എന്താണ് തൗഹീദ്.??? എന്നിങ്ങനെ ഇഴകീറി പഠിക്കാനുള്ള നല്ല മനസ്സ് ഇവർക്ക്‌ ഇല്ലാതെ പോയി. അത് ശെരിക്ക് പഠിച്ചാൽ പിന്നെ ഒരാൾ മുജാഹിദ്   ആവില്ല.  കാരണം ഇസ്തിഗാസ ശിർക്കാണെന്നു സ്ഥാപിക്കാൻ പിന്നെ വലിയ പ്രയാസം നേരിടും. ഒരു ചെറിയ പുണ്യ കർമ്മാതെപോലും നിസാര വൽകരിക്കാൻ പാടില്ല എന്നതാണ് ഇസ്ലാമിന്റെ ഏറ്റവും വലിയ പാഠം. എന്നാൽ ഒരാൾ മുജാഹിദായി കഴിഞ്ഞാൽ പിന്നെ നാളിതുവരെ മുസ്ലിംകൾ ചെയ്തിരുന്ന എല്ലാ പുണ്യകർമങ്ങളെയും ശിർക്കും ബിദ-അത്തുമായി മുദ്രകുത്തി ആക്ഷേപിക്കും.

മുജാഹിദുകൾക്ക് ശിർക്കും തൗഹീദും അറിയില്ലെന്ന്‌ ഞാൻ വെറുതെ പറഞ്ഞതല്ല സഹോദരാ...
ഒരു ഉദാഹരണം കാണുക.👇🏾👇🏾👇🏾

ഇത് എപ്പ്രിൽ മാസത്തെ അൽ  മനാറിൽ നിന്നും ഒരു ഭാഗമാണ്.

21-തിരുകേശം:മുസ്ലിംകളുടെ വിശ്വാസപരമായ അധപതനതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണം മുഹമ്മദ്‌ നബി(സ)യുടെ മുടി തിരുകേശമാനെന്നും അത് മുക്കിയ വെള്ളത്തിന്‌ രോഗശമന ശക്തിയോ ബറകതോ ഉണ്ടെന്നുമുള്ള വിശ്വാസമാണ്. അദ്ദേഹത്തിന്റെ മുടിയോ നഖമോ പോലുള്ള ഒരു ബോഡിവേയ്സ്റ്റും അവശേഷിക്കുന്നില്ലെന്നതാണ് വസ്തുത. ഉണ്ടെങ്കിൽ തന്നെ അവക്കിതരം സവിശേഷതകൾ ഉണ്ടെന്ന വിശ്വാസം പ്രമാണബദ്ധമല്ല.അത് കൊണ്ടുതന്നെ അത് ശിർക്കാണ്.

(അൽ മനാർ ഏപ്രിൽ-2015)

👆🏻👆🏻👆🏻👆🏻👆🏻

തിരു നബി(സ)യുടെ ആസാറുകളെ കൊണ്ട് ബറകത്ത് എടുക്കലും,ഷിഫാഇനു വേണ്ടി ഉപയോഗിക്കലും പ്രമാണ ബദ്ധമല്ല എന്നും അത് ശിർക്കാണെന്നും ഒരു നാണവുമില്ലാതെ എഴുതിയിരിക്കുന്നു. ഇത് സനദ്‌ ഉണ്ടോ/ഇല്ലേ എന്ന പ്രശ്നമല്ല. എല്ലാം ഉണ്ടെങ്കിൽ പോലും ശിർക്കാണ്‌ എന്ന് തന്നെ അൽ മനാറിൽ എഴുതിയിരിക്കുന്നു.
▲▲▲▲▲▲▲
 ഈ വാദം വിശുദ്ധ ഇസ്ലാമിന്റെ എല്ലാ പ്രമാണങ്ങൾക്കും വ്യക്തമായ എതിരാണ്.

കാരണം സ്വഹാബത്ത് നബി(സ)യുടെ ആസാറുകൾ കൊണ്ട് ശിഫാക്ക് വേണ്ടി ഉപയോഗിച്ചത് സ്വഹീഹുൽ ബുഖാരിയിൽ തന്നെ കാണാം
▼▼▼▼▼▼▼▼▼▼▼▼

5896 - حدثنا مالك بن إسماعيل، حدثنا إسرائيل، عن عثمان بن عبد الله بن موهب، قال: أرسلني أهلي إلى أم سلمة زوج النبي صلى الله عليه وسلم بقدح من ماء - وقبض إسرائيل ثلاث أصابع من قصة - §فيه شعر من شعر النبي صلى الله عليه وسلم، وكان إذا أصاب الإنسان عين أو شيء بعث إليها مخضبه، فاطلعت في الجلجل، فرأيت شعرات حمرا
__________ W5557 (5/2210) -[ ش (قبض. .) إشارة إلى صغر القدح. (مخضبه) وعاءه. (الجلجل) وهو شيء يتخذ من فضة أو غيرها يشبه الجرس وقد تنزع منه الحصاة التي تتحرك فيوضع فيه ما يحتاج إلى صيانته. ويروى (الحجل) هو سقاء ضخم]

▲▲▲▲▲▲▲☆ബുഖാരി☆▲▲▲▲▲▲▲▲
ഉമ്മു സലമ ബീവിയുടെ അടുക്കൽ നബി(സ)യുടെ തിരുകേശം സൂക്ഷിച്ചിരുന്നു എന്നും സ്വഹാബത്ത് ശിഫാക്ക് വേണ്ടി അത് വെള്ളത്തിൽ ഇട്ട് ഉപയോഗിച്ചിരുന്നു എന്നും വളരെ വ്യക്തമാണ്.

എന്നിട്ടും മുജാഹിദുകൾ അത് ശിർക്കാണെന്ന് എഴുതി സമൂഹത്തിൽ പ്രചരിപ്പിച്ചു. അതുകൊണ്ടാണ് ഞാൻ ആദ്യമേ പറഞ്ഞത് മുജാഹിദിനു ശിർക്കും തൗഹീദും അറിയില്ലെന്ന്. ഇപ്പൊ മനസ്സിലായില്ലേ കൂട്ടുകാരാ...

യഥാർത്ഥത്തിൽ എന്താണ് തൗഹീദ്.???
_______________________
ഉ:-  അല്ലാഹുവിനെക്കൊണ്ട് പ്രത്യേഗമായ ദാത്ത്(ذات)ലും ഗുണ വിശേഷനങ്ങളിലും അല്ലാഹുവിന്ന് ഒരു പങ്കുകാരും ഇല്ല എന്നും  ആരാധനക്ക് അർഹൻ അല്ലാഹു ഒരുവൻ മാത്രമാണെന്നുമുള്ള  വിശ്വാസമാണ് തൗഹീദ്.

ശിർക്ക് എന്നാൽ..??
__________________
തൗഹീദിന്റെ നേരെ വിരുദ്ധമായ ആശയത്തിനാണ് ശിർക്ക് എന്ന് പറയുന്നത്.

ﺃﻥ ﻧﻔﻲ ﺍﻟﺸﺮﻙ ﻳﺴﺘﻠﺰﻡ ﺇﺛﺒﺎﺕ ﺍﻟﺘﻮﺣﻴﺪ ﻭﻳﺸﻬﺪ ﻟﻪ ﺍﺳﺘﻨﺒﺎﻁ ﻋﺒﺪ ﺍﻟﻠﻪ ﺑﻦ ﻣﺴﻌﻮﺩ ﻓﻲ ﺛﺎﻧﻲ ﺣﺪﻳﺜﻲ ﺍﻟﺒﺎﺏ ﻣﻦ ﻣﻔﻬﻮﻡ
[١٢٣٨] ﻗﻮﻟﻪ ﻣﻦ ﻣﺎﺕ ﻳﺸﺮﻙ ﺑﺎﻟﻠﻪ ﺩﺧﻞ ﺍﻟﻨﺎﺭ ﻭﻗﺎﻝ ﺍﻟﻘﺮﻃﺒﻲ ﻣﻌﻨﻰ ﻧﻔﻲ ﺍﻟﺸﺮﻙ ﺃﻥ ﻻ ﻳﺘﺨﺬ ﻣﻊ ﺍﻟﻠﻪ ﺷﺮﻳﻜﺎ ﻓﻲ ﺍﻹﻟﻬﻴﺔ
(
ഫത്-ഹുൽ ബാരി )

ഇത്രയും വ്യക്തമായി തൗഹീദും ശിർക്കും വേർതിരിച്ച് മനസ്സിലാക്കുകയും ജനങ്ങൾക് മനസ്സിലാക്കി കൊടുക്കുകയും ചെയ്യുന്ന സുന്നികളെ മുശ്രിക്കായി മുദ്രകുത്താൻ വെമ്പൽ കൊളളുന്ന തെറ്റിദ്ധരിച്ച് മുജാഹിദിൽ അകപ്പെട്ടുപോയ കൂട്ടുകാരാ.. ഒരു ദിനം വരാനുണ്ട്. മഹ്ശർ...അവിടെ ഖുർആനും ഹദീസും ലോകത്തിനു പഠിപ്പിക്കുകയും അതോടൊപ്പം ഇസ്തിഗാസ ചെയ്തു കാണിക്കുകയും പഠിപ്പിക്കുകയും ചെയ്ത പണ്ഡിതന്മാർ മുഴുവൻ സംഗമിക്കും. അവർ ഇഷട്ടദാസൻമാർ ആയത്കൊണ്ട് തന്നെ അല്ലാഹുവിന്റെ അനുഗ്രഹതിലുമായിരിക്കും. ഒരടിസ്ഥാനവുമില്ലാതെ ശിർക്ക്, ശിർക്ക്,ശിർക്ക്,.... എന്നും പറഞ്ഞ് നടന്ന നീ വിരല്കടിക്കേണ്ടി വരും.

ഒറ്റപ്പെടും മുമ്പ് രക്ഷപ്പെട്ടോ....
അല്ലാഹു എല്ലാവര്ക്കും ഹിദായത് നല്കട്ടെ ആമീൻ...

https://www.facebook.com/777959305671074/posts/778082732325398/

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....