ഖുത്വുബ സംശയനിവാരണം ഭാഗം 1.
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
ഖുതുബ വിഷയത്തിൽ ഒരുസംശയനിവാരണമാണ് ഇവിടെ നടത്തുന്നത്.
1. ചോ: 'ഖുത്വുബ' എന്ന അറബി പദത്തിന്റെ അർത്ഥം തന്നെ പ്രസംഗം എന്നാണല്ലോ . ശ്രോതാക്കൾക്ക് മനസ്സിലാവാത്ത ഭാഷയിൽ അവരോട് പ്രസംഗിപ്പിച്ച് എന്ത് കാര്യമാണുള്ളത്.
മറുപടി: ഈ വാദം പലതും കൊണ്ടും ബാലിശമാണ്.
ഒന്ന് : 'ഖത്വബ' എന്നതിന് ഉപദേശിച്ചു എന്നും സദസ്സ്യർക്ക് ഖുത്വുബ ഓതിക്കൊടുത്തു എന്നും ഭാഷയിൽ തന്നെ അർത്ഥം ഉണ്ട്.മുൻജിദിൽ പറയുന്നു:
രണ്ട് : മതപരമായ ഖുത്വുബ നിശ്ചിത ഫർളുകളും ശർത്വുകളും സുന്നത്തുകളും അടങ്ങിയ പ്രത്യേക ആരാധനയാണെന്ന് പ്രമാണബദ്ധമായി മുമ്പൊരിക്കൽ എന്റെ സുന്നി സോന്കാൽ ബ്ലോഗിൽ തന്നെ വിശദീകരിച്ചതാണ്. അതുകൊണ്ടു ആവർത്തിക്കുന്നില്ല.
മൂന്ന്: ഒരു ആരാധനാകർമ്മത്തിന് ഉപയോഗിച്ച പദപ്രയോഗത്തിന്റെ ഭാഷാർത്ഥം നോക്കിയല്ല ആ ആരാധനയുടെ സ്വഭാവവും രീതിയും മനസ്സിലാക്കേണ്ടത്. പ്രത്യുത ആ ആരാധനകർമ്മം നബി(സ) യും സ്വഹാബത്തും സദ്‌വൃത്തരായ സലഫ് - ഖലഫും എപ്രകാരം നിർവ്വഹിച്ചുവോ അപ്രകാരം നിർവ്വഹിക്കുകയാണ് വേണ്ടത്. അല്ലാത്ത പക്ഷം സ്വലാത്ത് (നിസ്കാരം) എന്നാൽ പ്രാർത്ഥനയാണെന്നും സൗമ് (നോമ്പ്) എന്നാൽ അടക്കം എന്നാണെന്നും സകാത്ത് എന്നാൽ ശുദ്ധീകരണം എന്നാണെന്നും വാദിച്ച് ഒരാൾ നിസ്കാരത്തിന് പകരം നന്നായി പ്രാർത്ഥിക്കുകയും നോമ്പിന് പകരം അടങ്ങിയിരിക്കുകയും സകാത്തിനുപകരം നല്ലപോലെ വൃത്തിയാവുകയും ചെയ്താൽ മതിയാകുമോ?. ഒരിക്കലുമില്ല. അതേപോലെ ഖുത്വുബ പ്രസംഗമല്ലേ എന്ന് പറഞ്ഞു ഒരു പ്രസംഗം കാച്ചിയാലും മതപരമായ ഖുത്വുബയായി അതിനെ പരിഗണിക്കുന്നതല്ല,
നാല്: ഖുത്വുബയും വഅ്ളും തമ്മിൽ കർമ്മശാസ്ത്ര പണ്ഡിതന്മാർ തന്നെ വ്യത്യാസപ്പെടുത്തിയിട്ടുണ്ട്. ഇമാം മഹല്ലി (റ) പറയുന്നു:
സ്ത്രീകളുടെ ഇമാമത്ത് ഖുത്വുബ നിർവ്വഹിക്കരുത്. അവൾ എഴുന്നേറ്റ് നിന്ന് അവരെ ഉപദേശിക്കുന്നതിൽ വിരോധമില്ല. (ശർഹുൽമഹല്ലി : 1 / 312 )
ശർഇന്റെ വീക്ഷണത്തിൽ ഖുത്വുബയും വഅ്ളും രണ്ടാണെന്ന് പ്രസ്തുത ഇബാറത്തിൽ നിന്ന് വ്യക്തമാണ്.
അഞ്ച്: ഖുത്വുബ കേവല പ്രസംഗമാണെങ്കിൽ ഭയഭക്തികൊണ്ടുള്ള ഉപദേശമടക്കമുള്ള അതിന്റെ അർകാനുകൾ (മുഖ്യഘടകങ്ങൾ) അറബിയിലാവണമെന്ന് പറയുന്നതിൽ എന്തർത്ഥമാണുള്ളത്?. അർകാനുകൾ അറബിയിൽ തന്നെയാകണമെന്ന് പുത്തൻവാദികളുടെ നേതാവ് കെ. എം മൗലവി തന്നെ സമ്മതിച്ചതാണ്. അദ്ദേഹം പറയുന്നു:
ജുമുഅ ഖുത്വുബ . പേ :33 . പ്രസാധകർ. കേരള നദ്‌വത്തുൽ മുജാഹിദീൻ. മുജാഹിദ് സെന്റര്. കോഴിക്കോട് 2 .
(2). ഖുത്വുബ അറബിഭാഷയിൽ നിർവ്വഹിക്കണമെന്ന് പറയുന്ന ഫിഖ്ഹ് ഗ്രൻഥങ്ങൾ തന്നെ അർകാനുകൾ മാത്രം അറബിയിലായാൽ മതിയെന്ന് പറയുന്നുണ്ടല്ലോ. ഉദാഹരണത്തിന് ഹജറുൽ ഹൈതമി(റ) പറയുന്നു:
( ويشترط كونها ) أي الأركان دون ما عداها ( عربية ) للاتباع (تحفة المحتاج في شرح المنهاج:٤٥٠/٢)
ഇത്തിബാഇനുവേണ്ടി ഖുത്വുബ അറബിയാവൽ നിബന്ധനയാണ്. അതായത് അർകാൻ. അർകാൻ അല്ലാത്തതല്ല.(തുഹ്ഫത്തുൽ മുഹ്താജ് : 2/ 450)
മറുപടി: ഖുത്വുബയുണ്ടാവാനാവശ്യമായ ഘടകങ്ങളാണ് അർകാൻ. നേരത്തെ വിവരിച്ചപ്പോലെ ചുരുങ്ങിയ രൂപത്തിൽ അർകാൻ മാത്രംകൊണ്ടുവന്നാലും അതിനെ ഖുത്വുബയായി പരിഗണിക്കുന്നതും ജുമുഅയുടെ മുമ്പ് രണ്ട് ഖുത്വുബകൾ വേണമെന്ന നിബന്ധന അതുകൊണ്ട് പൂർത്തീകരിക്കപ്പെടുന്നതുമാണ്. അപ്പോൾ ജുമുഅയുടെ സാധുതയ്ക്കു ആവശ്യമായ ഖുത്വുബ 'അർകാൻ' (മുഖ്യഘടകങ്ങൾ) മാത്രമാണ്. 'അർകാൻ' അല്ലാത്തവയല്ല എന്നാണ് പ്രസ്തുത പരാമർശത്തിന്റെ താല്പര്യം. അപ്പോൾ അർകാനല്ലാത്തവ ജുമുഅയുടെ സാധുതയ്ക്കു ആവശ്യമില്ല. ജുമുഅയുടെ സാധുതയ്ക്കു ആവശ്യമായ 'അർകാൻ' അറബിയിലായിരിക്കൽ നിബന്ധനയുമാണ്. അതേസമയം അർകാനല്ലാത്തവ കൊണ്ടുവരാൻ ഖുത്വുബയുടെ സാധുതയ്ക്കു നിർബന്ധമില്ലെങ്കിലും ഒരാൾ അവ കൊണ്ടുവരികയാണെങ്കിൽ ഖുത്വുബയുടെ ഭാഗമായി അതിനെ പരിഗണിക്കണമെങ്കിൽ അതും അറബിയിലായിരിക്കൽ നിര്ബന്ധമാണ്. ഇക്കാര്യം കർമ്മശാസ്ത്ര പണ്ഡിതന്മാർ തന്നെ വ്യക്തമാക്കിയതാണ്;
മുഹമ്മദ് റംലി(റ) പറയുന്നു: അനുബന്ധങ്ങൾ അനറബിയിലായാൽ 'മുവാലാത്തി' ന് (അര്കാനുകൾ തുടരെ കൊണ്ടുവരൽ) അത് തടസ്സം സൃഷ്ട്ടിക്കുകയില്ലെന്ന് പറയുന്നത് അനറബിഭാഷ നീണ്ടുപോവാതിരിക്കുമ്പോൾ മാത്രമാണ്. നീണ്ടുപോവുന്ന പക്ഷം അത് മുവാലാത്തിനെ തകരാറാക്കുന്നതിനാൽ പ്രശ്നം സൃഷ്ടിക്കുകതന്നെ ചെയ്യും. അർക്കാനുകൾക്കിടയിൽ മൗനം ദീക്ഷിക്കുന്നത് നീണ്ടുപോയാൽ അത് പ്രശ്‌നംസൃഷ്ട്ടിക്കുമല്ലോ.അതേ പോലെ വേണം ഇതിനെയും കാണാൻ. കാരണം അനറബി ഭാഷ 'ല്ഗവ്' (നിഷ്ഫലം) ആണ്. അതിനെ പരിഗണിക്കുകയില്ല. കാരണം അറബിയിൽ പറയാൻ കഴിയുന്നതോടപ്പം അറബേതരഭാഷകളിൽ പറഞ്ഞാൽ അത് മതിയാവുകയില്ല. അതിനാൽ അത് നിഷ്ഫലമാണ്. (ബുജൈരിമി. 1 / 389 )
അപ്പോൾ അർകാനിന്റെ അനുബന്ധങ്ങൾ ഖുത്വുബയുടെ ഭാഗമായി പരിഗണിക്കാനും പ്രതിഫലാർഹമായ തീരാനും അത് അറബിയിൽ തന്നെ കൊണ്ടുവരൽ നിര്ബന്ധമാണ്. അല്ലാത്തപക്ഷം ഖുത്വുബയുടെ അർകാനുകൾക്കിടയിൽ അന്യകാര്യങ്ങൾ സംസാരിക്കുന്നതായി മാത്രമേ അതിനെ പരിഗണിക്കുകയുള്ളൂ. അത്തരം സംസാരം ചുരുങ്ങിയ നിലയിൽ രണ്ട് റക്അത്ത് നിസ്കരിക്കാനാവശ്യമായ സമയം ഉണ്ടായാൽ അര്കാനുകളുടെ തുടർച്ചയെ അത് നഷ്ടപ്പെടുത്തുന്നതും അതിനാൽ ഖുത്വുബതന്നെ ബാത്വിലാകുന്നതുമാണ്.
(3) ചോ. അനുബന്ധങ്ങൾ അനറബിയിൽ കൊണ്ടുവരുന്നതിൽ മൊത്തത്തിൽ ഉപദേശമുള്ളതിനാൽ അത് നീണ്ടാലും പ്രശ്നം സൃഷ്ട്ടിക്കുകയില്ലെന്നാണ് 'ഖിയാസ്' എന്ന് അലിയ്യുശബ്‌റാമുല്ലസി(റ) പറഞ്ഞിട്ടുണ്ടല്ലോ?.
والقياس عدم الضرر مطلقا ويفرق بينه وبين السكوت بأن في السكوت إعراضا عن الخطبة بالكلية بخلاف غير العربي فإن فيه وعظا في الجملة ع ش(شرواني: ٤٥٠/٢)
അനുബന്ധങ്ങൾ അനറബിയിൽ കൊണ്ടുവരുന്നത് നിരുപാധികം പ്രശ്നം സൃഷ്ട്ടിക്കുകയില്ലെന്നാണ് വരേണ്ടത്. അങ്ങനെ കൊണ്ടുവരുന്നതും മൗനംദീക്ഷിക്കുന്നതും തമ്മിൽ ഇങ്ങനെ വ്യത്യാസം പറയാവുന്നതാണ്. മൗനംദീക്ഷിക്കുന്നതിൽ ഖുത്വുബയിൽ നിന്നും പൂർണ്ണമായും പിന്തിരിയൽ വരുന്നുണ്ട്.അനുബന്ധങ്ങൾ അനറബിയിൽ കൊണ്ടുവരുന്നത് അങ്ങനെയല്ല. കാരണം അതിൽ മൊത്തത്തിൽ ഉപദേശമുണ്ടല്ലോ. (ശർവാനി: 2 / 450 )
അപ്പോൾ അർകാനുകൾ മാത്രം അറബിയിൽ ഓതി അനുബന്ധങ്ങൾ മാതൃഭാഷയിൽ പറയാമെന്നല്ലേ ഇത് വ്യക്തമാക്കുന്നത്.?.
മറുപടി: പ്രസ്തുത പരാമർശം മുകളിൽ നാം സമർത്ഥിച്ച ആശയത്തോട് എതിരല്ലെന്ന് ഇനിപ്പറയുന്ന കാര്യങ്ങൾ വ്യക്തമാക്കുന്നു.
(1). അലിയ്യുശബ്‌റാമുല്ലസി(റ) പറഞ്ഞതിന്റെ താല്പര്യം, നിയമം ഇബ്നുഖാസിം (റ) പറഞ്ഞതുപോലെയാണെങ്കിലും ഇങ്ങനെയുമൊരു ന്യായം പറയാമെന്ന് വ്യക്തമാക്കൽ മാത്രമാണ്. അല്ലാതെ ഇമാം നവവി(റ),ഇമാം റാഫിഈ(റ), ഇമാം റംലി (റ),ഇബ്നു ഖാസിം(റ) , തുടങ്ങിയ പണ്ഡിത മഹത്തുക്കൾ പറഞ്ഞത്തെ നിയമത്തെ വിമർശിക്കലല്ല . അപ്പോൾ 'വൽഖിയാസു'(والقياس)എന്ന അദ്ദേഹത്തിൻറെ വാചകത്തിലെ 'വാവ്' ഹാലിയ്യത്താണ്. അപ്പോൾ ഇബ്നു ഖാസിം(റ) വിന്റെ വാചകം ഉദ്ദരിച്ച ശേഷം അദ്ദേഹം പറഞ്ഞതിന്റെ സാരം ഇങ്ങനെയാണ്; "ഏതുസ്ഥിതിയിൽ ന്യായം മതിയാകുമെന്ന് പറയുന്നതും അനുബന്ധങ്ങൾ അറബേതരഭാഷകളിൽ കൊണ്ട് വരുന്നതും അർകാനുകൾക്കിടയിൽ മൗനം ദീക്ഷിക്കുന്നതും തമ്മിൽ വ്യത്യാസം പറയുന്നതുമാണ്. (എന്നാൽ ഈ ന്യായം കർമ്മശാസ്ത്ര പണ്ഡിതന്മാർ പരിഗണിക്കുന്നില്ല").
ന്യായമായ ഒരു കാര്യം അനുവദനീയമാണെന്ന് വരുന്നത് അത് പാടില്ലെന്നതാണ് പ്രബലമെന്ന് പറയുന്നതിനോട് എതിരല്ല. ഇമാം റാഫിഈ (റ) പറയുന്നു:
ഒരുകാര്യം അനുവദനീയമാണെന്ന് പറയുന്നതാണ് കൂടുതൽ ന്യായമെന്ന് തോന്നുന്നത് അക്കാര്യം പാടില്ലെന്നാണ് പ്രബലവീക്ഷണമെന്ന പ്രസ്താവനയോട് എതിരല്ല. കാരണം വ്യത്യസ്ത രണ്ട് വീക്ഷണങ്ങളിൽ ഒന്ന് ന്യായവുമായി കൂടുതൽ അടുത്തതാണെങ്കിലും മറ്റേത് പ്രബലമായി വരാവുന്നതാണ്. (ശര്ഹുല് കബീർ : 4 / 610 )
(2) . അനുബന്ധങ്ങൾ അനറബിയിൽ കൊണ്ടുവരുന്നത് നീണ്ടുപോയാൽ ഖുത്വുബയുടെ സാധുതയെ അത് ബാധിക്കുമെന്ന് പറഞ്ഞവരെ വിമർശിക്കലാണ് അദ്ദേഹത്തിൻറെ ലക്ഷ്യമെന്ന് വിചാരിക്കുക. എന്നാൽ അദ്ദേഹത്തേക്കാൾ മദ്ഹബിൽ പ്രാമുഖ്യം കൽപ്പിക്കപ്പെടുന്നവർ ഇമാം റംലി(
റ), ഇബ്നു ഖാസിം(റ) തുടങ്ങിയവരാണ്. അതിനാൽ അവരുടെ പ്രസ്താവനക്കെതിരായ അദ്ദേഹത്തിൻറെ പ്രസ്താവനയെ പരിഗണിക്കുന്നതല്ല.
(3). അലിയ്യുശബ്‌റാമുല്ലസി(റ) അവതരിപ്പിച്ച ന്യായം മറ്റു പണ്ഡിതന്മാർ അംഗീകരിക്കുന്നില്ല. കാരണം ഖുത്വുബ അറബിയിലായിരിക്കണം എന്ന് നിബന്ധനവെക്കുന്ന പണ്ഡിതന്മാർ അനറബി ഭാഷയിൽ പറഞ്ഞാലും മൊത്തത്തിൽ ഉപദേശമുണ്ടല്ലോ എന്ന ആശയത്തെ അംഗീകരിക്കുന്നില്ല. കാരണം അത് സലഫ്-ഖലഫിനോടുള്ള അനുധാവത്തിന് എതിരാണ്. അതുകൊണ്ടാണ് അത് നിഷ്ഫലമാണെന്ന് അവർ പ്രസ്താവിച്ചത്. അപ്പോൾ വർ പ്രാമുഖ്യം കൽപ്പിക്കുന്നത് ഇത്തിബാഇനും അറബിഭാഷക്കുമാണ്. അപ്പോൾ അവർ പറയുന്നതിന്റെ സാരമിതാണ്; 'ശ്രോതാക്കൾ അനറബികളാണെങ്കിലും ഖുത്വുബ അറബിഭാഷയിൽ തന്നെ ഓതണം.അങ്ങനെ ഓതുമ്പോൾ അവർക്ക് ഖുത്വുബ മനസ്സിലാവുന്നില്ലെങ്കിലും അത് മൊത്തത്തിൽ ഒരു ഉപദേശമാണെന്ന് അവർക്കു മനസ്സിലാക്കാമല്ലോ. അത്രമതി '. അല്ലാതെ ഖുത്വുബ ഏത് ഭാഷയിൽ നിർവ്വഹിച്ചാലും മൊത്തത്തിലുള്ള ഉപദേശമുണ്ടായാൽ മതിയെന്നല്ല അവരുടെ പക്ഷം. അങ്ങനെയായിരുന്നുവെങ്കിൽ അലിയ്യുശബ്‌റാമുല്ലസി(റ) പറഞ്ഞത് ന്യായമാണെന്ന് നമുക്ക് പറയാമായിരുന്നു. ഇക്കാര്യം ഇനിപ്പറയുന്ന ഇബാറത്തുകളിൽ നിന്ന് വ്യക്തമാണ്. ഖൽയൂബി(റ) എഴുതുന്നു:
ഖുത്വുബയുടെ അടിസ്ഥാനഭാഷ അറബിഭാഷയാണ്. അതിനാൽ മൊത്തത്തിലുള്ള ഉപദേശം മറ്റു ഭാഷകൾകൊണ്ടും ഉണ്ടാകുമല്ലോ. എന്നതിനു പരിഗണയില്ല. ഖൽയൂബി. (1 / 279 )
ഇമാം ഹലബി(റ)യെ ഉദ്ദരിച്ച് ഇമാം ബുജയ്‌രിമി എഴുതുന്നു:
മൊത്തത്തിൽ ഉപദേശമാവുകയെന്നത് അറബേതരഭാഷകളിൽ ഓതിയാലും ഉണ്ടാവുമല്ലോ എന്ന് പറയാവുന്നതാണ്. എന്നാൽ അത് സലഫ്-ഖലഫിന്റെ പ്രവർത്തനത്തിന് വിരുദ്ധമാണ്.(ബുജയ്‌രിമി: 1 / 389 )
ചുരുക്കത്തിൽ സുന്നിസോന്കാൽ ബ്ലോഗിലെ വായനക്കാരെ അറബിയിൽ നടത്തെപ്പെടുന്ന ഖുത്വുബകൊണ്ട് മൊത്തത്തിൽ അതൊരു ഉപദേശമാണ് എന്ന ആശയം മാത്രമാണ് ശ്രോതാക്കൾക്ക് ലഭിക്കുന്നതെങ്കിലും സലഫ് -ഖലഫിനോട് അനുധാവനം ചെയ്യാൻ അത് അറബിയിലായിരിക്കൽ നിബന്ധനയാണ്. എന്നാണു കർമ്മശാസ്ത്ര പണ്ഡിതർ പറഞ്ഞത്. അല്ലാതെ ഖുത്വുബ ഏത് ഭാഷയിൽ നിർവ്വഹിച്ചാലും മൊത്തത്തിൽ അതൊരു ഉപദേശമാണെന്ന് ശ്രോതാക്കൾ മനസ്സിലാക്കിയാൽ മതി എന്നല്ല. അതിനാൽ അലിയ്യുശബ്‌റാമുല്ലസി(റ) വിവരത്തെ ന്യായത്തെ ന്യായമായി കാണാൻ വകുപ്പില്ല.അതുകൊണ്ടായിരിക്കാം ഇമാം നവവി(റ)യെ പോലുള്ളവർ അത് പറയാതിരുന്നത്.
(4). 'അർകാൻ' (മുഖ്യഘടകങ്ങൾ) അറബിയിലാവണമെന്ന് കാണിക്കുന്ന പ്രമാണങ്ങൾ അനുബന്ധങ്ങളും അറബിയിലാവണമെന്ന് കാണിക്കുന്നു. എന്നിരിക്കെ അർകാനുകൾ ഒരുഭാഷയിലും അനുബന്ധങ്ങൾ മറ്റൊരുഭാഷയിലും കൊണ്ടുവരാമെന്നതിന് എന്ത് തെളിവാണുള്ളത്?.
(5). ഇനി അലിയ്യുശബ്‌റാമുല്ലസി(റ) പറഞ്ഞതിന്റെ ഒരു അഭിപ്രായമായി നാം പരിഗണിച്ചാൽ തന്നെയും അതനുസരിച്ച് പ്രവർത്തിക്കുന്നതിൽ സലഫ് -ഖലഫിനോട് എതിരാവാലുള്ളതിനാൽ അത് പറ്റില്ല.