Skip to main content

Posts

Showing posts with the label ഇസ്തിദ്റാജ്

Yകറാമത്ത്, ഇസ്തിദ്റാജ്

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m Yകറാമത്ത്, ഇസ്തിദ്റാജ്● അബ്ദുല്‍ അസീസ് സഖാഫി വാളക്കുളം0 COMMENTS Karamath പ്രവാചകത്വവാദമില്ലാതെ വലിയ്യിന്‍റെ ഭാഗത്തു നിന്ന് പ്രകടമാകുന്ന അസാധാരണ സംഭവങ്ങളാണ് കറാമത്ത് (ശര്‍ഹുല്‍ അഖാഇദ്). ബഹുമാനം, ആദരവ് എന്നൊക്കെയാണ് ഈ അറബി പദത്തിന്‍റെ അര്‍ത്ഥം. പ്രവാചകത്വത്തിനു തെളിവായി അമ്പിയാക്കള്‍ക്ക് മുഅ്ജിസത്ത് നല്‍കപ്പെട്ടതു പോലെ ഔലിയാക്കള്‍ക്ക് ആദരവായി നല്‍കപ്പെട്ടതാണ് കറാമത്ത്. അമ്പിയാക്കളില്‍ നിന്ന് മുഅ്ജിസത്തായി സംഭവിക്കുന്നവ ഔലിയാക്കളില്‍ നിന്ന് കറാമത്തായി സംഭവിക്കാം. അല്ലാഹുവിനോടുള്ള അനുസരണം പൂര്‍ണമായും ഏറ്റെടുത്ത സാത്വികരാണ് ഔലിയാക്കള്‍. അവരില്‍ നിന്ന് പ്രകടമാകുന്ന അസാധാരണ സംഭവങ്ങളാണ് കറാമത്തുകള്‍. എല്ലാ അസാധാരണ സംഭവങ്ങളും കറാമത്തല്ല. അസാധാരണ സംഭവങ്ങള്‍ രണ്ടു വിധമുണ്ട്. പ്രത്യേകമായ വാദത്തെ തുടര്‍ന്നുണ്ടാകുന്നത്: ദൈവികവാദം, പ്രവാചകത്വവാദം, വിലായത്തിന്‍റെ വാദം, ആഭിചാര-പ്രേത-വശീകരണ വാദം എന്നീ നാലിലൊരു ഇനത്തില്‍ പെട്ടതായിരിക്കും ഇവ. ദൈവിക വാദം ഉന്നതിയി...