🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
തിരിച്ചറിവ് (ഒക്ടോബര്‍ 16)● 0 COMMENTS
പിന്നൊരു ചോദ്യം, തലമറക്കുന്നതും തൊപ്പി ധരിക്കുന്നതും ഹലാലാണെന്നുള്ളതിന് എന്താണു രേഖ? അതിനു മറുപടി ഒരു കാര്യം ഹലാലാണെന്നതിന് രേഖ ആവശ്യമില്ലെന്നാണ് ഇസ്ലാമിലെ സര്‍വാംഗീകൃതമായ തത്ത്വം. വിരോധിക്കാതിരുന്നാല്‍ മതി. അപ്പോള്‍ ഹലാല്‍ എന്നുവന്നു. തലമറക്കുന്നത് എവിടെയും വിരോധിച്ചിട്ടില്ല.
(കെ ഉമര്‍മൗലവി, സല്‍സബീല്‍ 1999 മെയ് 20, പേ 34)
മുജാഹിദുകള്‍ ഈ തത്ത്വം ഇവിടെ നിറുത്തരുത്. ലോക മുസ്‌ലിംകളുമായി അവര്‍ കലഹിക്കുന്ന മറ്റു കാര്യങ്ങള്‍ കൂടി ഇതുമായൊന്നു തട്ടിച്ചുനോക്കുക, നന്നാവാന്‍ സാധ്യത കാണുന്നു.
പുറത്തുള്ള സ്ത്രീകളുമായിക്കണ്ടു അവരെ സംസ്കരിക്കുവാന്‍ പ്രായം ചെന്ന സ്ത്രീകള്‍ക്കുള്ള സൗകര്യവും സ്വാതന്ത്ര്യവും യുവതികള്‍ക്കില്ല. പ്രായം ചെന്നവരെപ്പോലെ സ്വതന്ത്രമായി പുറത്തിറങ്ങി മറ്റു സ്ത്രീകളെ സമീപിച്ച് അവരെ നന്നാക്കിത്തീര്‍ക്കുവാന്‍ യുവതികളെ ഇസ്‌ലാം അനുവദിക്കുന്നില്ല. അവര്‍ ഇസ്‌ലാം നിശ്ചയിച്ചുകൊടുത്ത പരിധികളില്‍ ഒതുങ്ങി ജീവിക്കേണ്ടതാണ്. നാം നശിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുന്ന ജാഹിലിയ്യത്ത് മത പ്രബോധനത്തിന്റെ പേരില്‍ നമ്മുടെ സ്ത്രീകളില്‍ പ്രചരിക്കണമെന്ന് നാം ആഗ്രഹിക്കുന്നില്ല.
(മൗദൂദി, മുസ്‌ലിം വനിതകളും ഇസ്ലാമിക പ്രബോധനവും, പേ 49,50)
ആര്‍ക്കുവേണം ആചാര്യന്റെ പഴംപുരാണം! നിറഞ്ഞുതുളുമ്പുന്ന നമ്മുടെ ജിഐഒ മങ്കമാര്‍ എല്ലാ രംഗത്തും തിളങ്ങിനില്‍ക്കുകയല്ലേ. ബാനര്‍ കെട്ടാന്‍ വ്യൈുതിക്കാലിലും ഓണാഘോഷത്തില്‍ യുവകേസരികള്‍ക്കൊപ്പവുമൊക്കെയും അവരുണ്ട്. ഇതല്ലേ ഇസ്‌ലാം; സ്ത്രീ സ്വാതന്ത്ര്യം.
ഇക്കഴിഞ്ഞ റമളാനില്‍ പൊട്ടിപ്പുറപ്പെട്ട ഒരു വിവാദമായിരുന്നു വിത്റിലെ ഖുനൂത്. ലോക സലഫികള്‍ നിരാക്ഷേപം ചൊല്ലുന്നതാണ് വിത്റിലെ ഖുനൂത്. കേരളത്തിലും ചില സലഫി പള്ളികളില്‍ ഇത് ചൊല്ലാന്‍ ആരംഭിച്ചപ്പോള്‍ കോക്കസ് മുരീദുമാര്‍ ഇളകി. “ഇതാ, ജിന്നൂരികള്‍ ഖുറാഫാത്തിലേക്ക് നീങ്ങുന്നു’’ എന്നു പറഞ്ഞായിരുന്നു ഹാലിളക്കം.
(അല്‍ ഇസ്വ്ലാഹ്, 2013 സപ്തം)
ഇതുചൊല്ലാന്‍ ഇപ്പോള്‍ ആരംഭിക്കാന്‍ കാരണം പുതിയ വഹ്യായിരിക്കില്ല. പിന്നെയുള്ള ഏക സാധ്യത അതെക്കുറിച്ചുള്ള ദീനീ നിയമം വൈകി ബോധ്യപ്പെട്ടതാണ്. നേരാംവണ്ണം പഠിച്ചാല്‍ ഇങ്ങനെ ഓരോ ആദര്‍ശവും മാറുകതന്നെ ചെയ്യും. ദ്യേപ്പെടരുത്, ഒന്നുകൂടി ശ്രമിച്ചുനോക്കുമല്ലോ.
നബി(സ്വ) നികാഹ് ഖുതുബ നിര്‍വഹിച്ചുവെന്നോ നികാഹിന്റെ വാക്കുകള്‍ രക്ഷിതാവിനും വരനും ചൊല്ലിക്കൊടുത്തുവെന്നോ പ്രബലമായ ഹദീസുകളില്‍ കാണുന്നില്ല
(ശബാബ് 2009 ഒക്ടോ. 16, പേ 21)
മറ്റൊരു ബോധോദയം കൂടി. നബി(സ്വ) നിര്‍വഹിച്ചുവെന്നു തെളിയാത്ത ജുമുഅ ഖുതുബയിലെ സ്വലാത്ത്, ഖബ്റിനരികിലെ തസ്ബീത് പോലെ. ഇതൊക്കെയും ദയനീയമായി വിശ്വസിച്ച് ആചരിക്കുന്ന സ്ഥിതിക്ക് നബി(സ്വ) ചെയ്തിട്ടില്ലെങ്കില്‍ തന്നെയും മറ്റുള്ള ചിലതില്‍ വേണ്ടാത്ത പിടിവാശി എന്തിനാണ്?
കൂട്ടിമുട്ടല്‍
തസ്ബീഹ് നിസ്കാരം ബിദ്അത്താണ്
(ശബാബ് 2010 ഡിസം. 10)
ചിലരൊക്കെ ഈ നിസ്കാരത്തിന്റെ ഹദീസ് സ്ഥിരപ്പെട്ടതാണെന്നും മറ്റും പറയുന്നതുകൊണ്ട് ഈ നമസ്കാരം ബിദ്അത്താണെന്നും ഉറപ്പിച്ചുപറഞ്ഞുകൂടാ.
(അല്‍മുര്‍ശിദ് 1949 ആഗസ്ത്, പേ 11)