ചരിത്രം ഹുജ്റതുശ്ശരീഫക്ക് ചുറ്റും
● ഫൈസല്‍ അഹ്സനി രണ്ടത്താണി
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

ഹുജ്റതുശ്ശരീഫ! വിശ്വാസിയുടെ ഹൃദയ ഭൂമി. പ്രേമാതിരേകത്തിന്റെ വികാര തീക്ഷ്ണതയില്‍ വിശ്വാസി വിശുദ്ധ റൗള നെഞ്ചകത്തേറ്റിയിരിക്കുന്നു. പാന്പ് മാളത്തിലഭയം തേടുന്നത് പോലെ അവ`ന്‍ മദീനയിലേക്ക് ഉള്‍വലിയുന്നു1. തിരു സത്തയുടെ അനുഗ്രഹീത സ്പര്‍ശം കൊണ്ട് ധന്യമായിത്തീര്‍ന്ന ഭൂമികയിലേക്ക്സ്വര്‍ഗത്തിന്റെ ഒരു കഷ്ണമാണിത്2. മാലാഖമാരുടെ അനന്തമായ ശ്രേണി ആകാശത്തിനുമപ്പുറത്തേക്ക് നീണ്ടു കിടക്കുന്നു. കോടാനുകോടി മനുഷ്യരുടെ ബാഷ്പമണികള്‍ ഇവിടെ ഇറ്റി വീഴുന്നു. ഇത് തിരുസ്പര്‍ശനമേറ്റുകിടക്കുന്ന പുണ്യമണ്ണ്. അണ്ഡകടാഹങ്ങളിലെ അഖില വസ്തുക്കളെക്കാളും ഇവിടം വിശുദ്ധമത്രെ.3 ആ പുണ്യമണ്ണുകൊണ്ട് മദീന മാത്രമല്ല ഭൂമി മുഴുക്കെയും പവിത്രമായി.
സൂര്യചന്ദ്രന്മാര്‍ അല്ല അനന്തകോടി ഇതര വസ്തുക്കള്‍ മുഴുക്കെയും ഭൂമിയെ നോക്കി അസൂയപ്പെടുകയാണ്. എങ്ങനെ അസൂയപ്പെടാതിരിക്കും? എല്ലാ പ്രഭാതത്തിലും എഴുപതിനായിരം മാലാഖമാര്‍ ചിറകടിച്ച് ഇറങ്ങിവന്ന് സ്വലാത്ത് നിര്‍വഹിക്കുകയാണിവിടെ. സന്ധ്യയാകുന്പോള്‍ അവര്‍ കയറിപ്പോവുകയും മറ്റൊരു എഴുപതിനായിരം ഇറങ്ങിവരികയും ചെയ്യുന്നു4. നമ്മെ കാണുകയും5കേള്‍ക്കുകയും ചെയ്ത്, നമ്മുടെ സ്വലാത്തുകളും സലാമുകളും സ്വീകരിച്ച്6 വേവലാതികളും പരിവേദനങ്ങളും കേട്ട്, സുകൃതങ്ങളും വികൃതങ്ങളുമറിഞ്ഞ് അതുല്യമായൊരു ബര്‍സഖീ ജീവിതം! സുകൃതം കാണുന്പോള്‍ അവിടുന്ന് നാഥനെ സ്തുതിക്കുന്നു. തീയതറിയുന്പോള്‍ മാപ്പിനപേക്ഷിക്കുന്നു7. കാര്യങ്ങളെ നിയന്ത്രിക്കുന്ന8 ആത്മാക്കളുടെ നേതാവാണവിടുന്ന്. പരം പൊരുള്‍ തന്റെ പരിപൂര്‍ണ ദാസനെ പ്രേമിക്കുന്നതിന്റെ പരമകാഷ്ഠയാണത്. നബിക്കു ലഭിച്ച ശ്രേഷ്ഠതകളുടെ പാരമ്യതയാണ് ഈ വിശുദ്ധമണ്ണിനെ ആകാശങ്ങളെക്കാള്‍ അത്യുല്‍കൃഷ്ടമാക്കിയതെന്ന് സിദ്ധം. ആ വിശുദ്ധ മുറിക്കൊപ്പം നമുക്ക് ചരിത്രത്തിലൂടെ സഞ്ചരിക്കാം. പുറം പകിട്ടുകള്‍ക്കപ്പുറമുള്ള പ്രകാശനമായ ചരിത്രശകലങ്ങളിലേക്കു നമുക്കെത്തിനോക്കാം.
ഇബ്നു ജുറൈജ് പറയുന്നു: നബി(സ്വ)യെ എവിടെയാണ് മറവ് ചെയ്യുക എന്നതിനെക്കുറിച്ച് സ്വഹാബത്തിന് നിശ്ചയമുണ്ടായിരുന്നില്ല. അവസാനം അബൂബക്കര്‍(റ) പറഞ്ഞു: ഒരു പ്രവാചകനും മരിച്ച അതേ സ്ഥലത്തല്ലാതെ ഖബറടക്കപ്പെട്ടിട്ടില്ലെന്ന് നബി(സ്വ) പറയുന്നത് ഞാ`ന്‍ കേട്ടിട്ടുണ്ട്. അങ്ങനെ പ്രവാചകര്‍(സ്വ) കിടന്നിരുന്ന വിരുപ്പ് നീക്കി കുഴി വെട്ടി(അഹ്മദ്) നബി(സ്വ)യെ മൂന്ന് വെള്ള വസ്ത്രങ്ങളില്‍ കഫ`ന്‍ ചെയ്യുകയും ജനങ്ങള്‍ ധാരാളം സംഘങ്ങളായി നിസ്കരിക്കുകയും ചെയ്തു. അബ്ബാസ്(റ), അലി(റ) എന്നിവര്‍ ഖബറില്‍ ഇറങ്ങി ലഹ്ദ്(മണ്ണ് തുരന്നെടുക്കപ്പെട്ട സ്ഥലം) ഇഷ്ടികകൊണ്ട് പടുത്തു. പിന്നെ മണ്ണിട്ട് മൂടി. ശേഷം വെള്ളം കുടഞ്ഞു. ഖബറടക്കല്‍ കഴിഞ്ഞ ഉടനെ ഫാത്വിമ(റ) ചോദിച്ചുവത്രെ. അനസേ, തിരുനബിക്കുമേല്‍ മണ്ണ്കോരിയിടാ`ന്‍ നിങ്ങളുടെ മനസ്സ് സമ്മതിച്ചുവോ?
ഖബറിന്റെ രൂപം
ആരംഭദശയില്‍ ഖബര്‍ എങ്ങനെയായിരുന്നു എന്നത് സംബന്ധിച്ച് വ്യത്യസ്ത റിപ്പോര്‍ട്ടുകളാണുള്ളത്. അവയില്‍ പ്രബലമായ അഭിപ്രായം ഒട്ടകത്തിന്റെ പൂഞ്ഞപോലെ ഉയര്‍ന്നതായിരുന്നുവെന്നാണ്. സുഫിയാനുത്തമര്‍(റ) പറയുന്നു: നബി(സ്വ)യുടെ ഖബര്‍ ഉയര്‍ത്തപ്പെട്ടതായി ഞാന്‍കണ്ടു (ബുഖാരി). അബൂബക്കര്‍(റ) വഫാതായപ്പോള്‍ നബി(സ്വ)യുടെ ചാരത്തുതന്നെ മറവ് ചെയ്തു. അതിനടുത്തായി ഉമര്‍(റ)വിനെയും. ഇവരുടെ മൂന്ന്പേരുടെയും ഖബറുകള്‍ സ്ഥിതിചെയ്യുന്ന ക്രമം സംബന്ധിച്ച് നാഫിഅ്(റ) ഉദ്ധരിക്കുന്നത് ഇങ്ങനെയാണ്: ഖിബ്ലയുടെ ഭാഗത്തേക്കായി ഏറ്റവും മുന്പില്‍ നബി(സ്വ)യുടെയും നബി(സ്വ)യുടെ തോളോട് ചേര്‍ന്ന് അബൂബക്കര്‍(റ)വിന്റെയും അദ്ദേഹത്തിന്റെ തോളോട് ചേര്‍ന്ന് ഉമര്‍(റ)വിന്റെയും ഖബറുകള്‍ സ്ഥിതിചെയ്യുന്നു10.
ഹിജ്റ 86ല്‍ ഭരണം ഏറ്റെടുത്ത വലീദ്ബ്നു അബ്ദുല്‍മലികിന്റെ കാലത്ത് ഖബറിന്റെ കല്ലുകള്‍ നീങ്ങിപ്പോയപ്പോള്‍ ഒരു കാല് കണ്ട സംഭവം ബുഖാരി ഉദ്ധരിക്കുന്നുണ്ട്. നബി(സ്വ)യുടെ പാദമായിരിക്കുമോ എന്ന് ദൃക്സാക്ഷികള്‍ സംശയിച്ചു. അവര്‍ക്ക് സംഭ്രമമായി. തിരിച്ചറിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു: നിശ്ചയം ഇത് ഉമര്‍(റ)വിന്റെ കാലാണ്. വലീദിന്റെ കാലത്ത് ഉമറുബ്നു അബ്ദുല്‍ അസീസ്(റ) മസ്ജിദില്‍ ചില പരിഷ്കാരങ്ങള്‍ വരുത്തുകയുണ്ടായി12.
ഒരിക്കല്‍ മദീനാവാസികള്‍ക്ക് കടുത്തക്ഷാമം നേരിട്ടു. അവര്‍ ആഇശ(റ)യോട് പരാതി പറഞ്ഞു. മഹതി പറഞ്ഞു: നിങ്ങള്‍ നബി(സ്വ)യുടെ ഖബറിനടുത്തേക്ക് ചെല്ലുക. എന്നിട്ട് റൗളയില്‍ നിന്ന് മുകളിലോട്ട് ഒരു ദ്വാരമിടുക. അവരങ്ങനെ ചെയ്തു. മഴ പെയ്തു. ചെടികള്‍ ഇടതൂര്‍ന്ന് വളര്‍ന്നു. ഒട്ടകങ്ങള്‍ തടിച്ചുകൊഴുത്തു. അതിനാല്‍ ആ വര്‍ഷത്തിന് ക്ഷേമവര്‍ഷം എന്ന പേര് കിട്ടി13.
ഇബ്നു കസീര്‍ ഉദ്ധരിക്കുന്നു14: ഉത്ബി പറയുകയുണ്ടായി: ഞാ`ന്‍ നബി(സ്വ)യുടെ ഖബറിന് സമീപം ഇരിക്കുകയായിരുന്നു. അന്നേരം ഒരു ഗ്രാമീണ`ന്‍ വന്നു സലാം ചൊല്ലി. നബിയേ, അങ്ങയുടെ അടുക്കല്‍ വന്നാല്‍ പടച്ചവ`ന്‍ പൊറുത്തുതരുമെന്ന് ഖുര്‍ആനിലുണ്ടല്ലോ. അതിനാല്‍ അങ്ങയെകൊണ്ട് ഞാ`ന്‍ ശുപാര്‍ശ തേടുവെന്ന് പറഞ്ഞ് നബിയെ സംബോധന ചെയ്തുകൊണ്ട് ഒരു പദ്യശകലം ചൊല്ലി. അഅ്റാബി പോയപ്പോള്‍ എനിക്കുറക്കംവന്നു. ഉറക്കത്തില്‍ ഞാ`ന്‍ നബി(സ്വ)യെ കണ്ടു. അഅ്റാബിക്ക് പടച്ചവ`ന്‍ പൊറുത്തുകൊടുത്തിരിക്കുന്നുവെന്ന് പറയാ`ന്‍ നബിയെന്നോട് പറഞ്ഞു’. ഇമാം നവവി(റ)യും ഈ സംഭവം ഉദ്ധരിച്ചിട്ടുണ്ട്.
തിരുശരീരം മോഷ്ടിക്കാ`ന്‍ ശ്രമങ്ങള്‍
പ്രവാചകര്‍(സ്വ)യുടെ പവിത്ര ശരീരം മദീനയില്‍ നിന്ന് മോഷ്ടിച്ചുകൊണ്ടുപോകുവാ`ന്‍ അഞ്ച് തവണ ശ്രമങ്ങള്‍ ഉണ്ടായി15. നബി(സ്വ)യുടെ ശരീരം മദീനയില്‍നിന്ന് മിസ്റിലേക്ക് കൊണ്ടുവന്നാല്‍ മിസ്റിന്റെ ഖ്യതി വര്‍ധിക്കുമെന്ന് ചില നിരീശ്വരവാദികള്‍ അല്‍ഹാകിമുബ്നു അംറില്ലാ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഉബൈദി രാജാവിനെ ധരിപ്പിച്ചു. രാജാവ് വിഷയം അബുല്‍ ഫുതൂഹിനെ ഏല്‍പിച്ചു. ശ്രമം മദീനക്കാരറിഞ്ഞു. അവനെ വധിക്കാ`ന്‍ ശ്രമിച്ചപ്പോള്‍ അല്ലാഹുവിനെ ഭയപ്പെടുക എന്നവ`ന്‍ വിളിച്ചുപറഞ്ഞു. ഉടനെ ശക്തമായ കാറ്റടിക്കുകയും ഭൂചലനം അനുഭവപ്പെടുകയുമുണ്ടായി. അതോടെ അബുല്‍ഫുതൂഹ് കീഴടങ്ങി. ഹിജ്റ 386ലായിരുന്നു ഈ സംഭവം.
തിരുശരീരം കട്ടുകൊണ്ടുപോകാ`ന്‍ ഹിജ്റ 411ല്‍ രണ്ടാമതും ഉബൈദി ശ്രമം നടത്തി. അദ്ദേഹം നിയോഗിച്ച ഒരു സംഘമാളുകള്‍ റൗളക്കരികില്‍ ഒരു വീട് കെട്ടി. തുരങ്കം നിര്‍മിച്ചുതുടങ്ങി. ഖബ്റിനടുത്തെത്തിയപ്പോള്‍ ആരോ ഉറക്കെ അട്ടഹസിക്കുന്നത് ജനം കേട്ടു. “നിങ്ങളുടെ പ്രവാചക ഖബര്‍ തുരക്കപ്പെടുന്നു’. ആളുകള്‍ ഓടിക്കൂടി. ശത്രുക്കളെ പിടികൂടി വധിച്ചു.
മൂന്നാമത്തെ ശ്രമം അല്ലാമാ ജമാലുദ്ദീ`ന്‍ അസ്നവി വിവരിക്കുന്നത് ഇങ്ങനെ: നൂറുദ്ദീ`ന്‍ ശഹീദിന്റെ ഭരണകാലം. നബി(സ്വ)യുടെ ഭൗതിക ശരീരം മദീനയില്‍ നിന്ന് തട്ടിയെടുക്കാ`ന്‍ ഒരു സംഘം ക്രിസ്ത്യാനികള്‍ തീരുമാനിച്ചു. അങ്ങനെ ഒരു ദിവസം ഖലീഫ പതിവു പോലെ തഹജ്ജുദ് നിസ്കരിച്ച് ഉറങ്ങുകയായിരുന്നു. ഉറക്കത്തില്‍ നബി(സ്വ) തവിട്ടു നിറമുള്ള രണ്ടാളുകളെ ചൂണ്ടി, ഇവരില്‍ നിന്ന് എന്നെ രക്ഷിക്കുക എന്ന് പറയുന്നതു കണ്ടു.അദ്ദേഹം വിഭ്രാന്തനായി ഞെട്ടിയുണര്‍ന്നു. വീണ്ടും ഉറങ്ങി. സ്വപ്നം മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ചു. നൂറുദ്ദീ`ന്‍ തന്റെ മന്ത്രി ജമാലുദ്ദീ`ന്‍ മുസ്വിലിയെ വിളിച്ചു വിവരങ്ങള്‍ പറഞ്ഞു. അദ്ദേഹം പറഞ്ഞു: ഉടനെ മദീനയിലേക്ക് പുറപ്പെടുക. അങ്ങ് കണ്ടത് മറച്ചുവെക്കുക. ഖലീഫയും മന്ത്രിയും മദീനയിലെത്തി. ഖലീഫ വന്നതറിഞ്ഞ് ആളുകള്‍ പള്ളിയില്‍ തടിച്ചുകൂടി. മന്ത്രി ജനങ്ങളോട് സംബോധിച്ചു. സിയാറത്തിനു വന്ന ഖലീഫ നിങ്ങള്‍ക്കെല്ലാവര്‍ക്കും ദാനം നല്‍കുവാ`ന്‍ ആഗ്രഹിക്കുന്നു. നാട്ടുകാരെ മുഴുവനും വിവരമറിയിക്കുക. ജനങ്ങള്‍ മുഴുവനും ഒഴുകിയെത്തി. സംഭാവനകള്‍ വാങ്ങി തിരിച്ചുപോയി. തവിട്ടു നിറമുള്ള രണ്ടുപേരെ തിരയുകയായിരുന്നു അദ്ദേഹത്തിന്റെ കണ്ണുകള്‍. ഇനി ആരെങ്കിലും ബാക്കിയുണ്ടോ? അദ്ദേഹം അന്വേഷിച്ചു. ജനങ്ങള്‍ പറഞ്ഞു: പാശ്ചാത്യരായ രണ്ടുപേര്‍ മാത്രമേ ബാക്കിയുള്ളൂ. അവര്‍ ആരില്‍നിന്നും ഒന്നും വാങ്ങാറില്ല. മറ്റുള്ളവര്‍ക്ക് ധാരാളം ദാനം ചെയ്യാറുള്ളവരുമാണവര്‍’. അവരെ കൊണ്ട് വരാ`ന്‍ ഖലീഫ ഉത്തരവിട്ടു. നബി(സ്വ)ചൂണ്ടിക്കാണിച്ച അതേ മനുഷ്യര്‍!
“നിങ്ങളുടെ താമസസ്ഥലം?’
“ഞങ്ങള്‍ റൗളക്കടുത്ത് ഒരു കൊച്ചു കുടിലില്‍ താമസിക്കുന്നു’
ഖലീഫ അവരുടെ കുടിലിലേക്ക് ചെന്നു. രണ്ട് ഖുര്‍ആ`ന്‍. കുറച്ച് പുസ്തകങ്ങള്‍. ധാരാളം പണം ഇതായിരുന്നു കുടിലിലെ ആകെ സാമഗ്രികള്‍. ഇതുകണ്ട് മദീനക്കാര്‍ ഇവരുടെ അപദാനങ്ങള്‍ പറയാ`ന്‍ തുടങ്ങി:
“എന്നും വ്രതമാണ്. എല്ലാ നിസ്കാരങ്ങള്‍ക്കും പള്ളിയില്‍ ഉണ്ടാകും. എന്നും സിയാറത് ചെയ്യും. എല്ലാപുലര്‍ച്ചയും ബഖീഇല്‍ പോവും. എല്ലാ ശനിയാഴ്ചയും ഖുബായില്‍ പോകും. എന്തു ചോദിച്ചവനെയും നിരാശനാക്കില്ല…’
മുറിക്കകത്തു കിടന്ന ഒരു പായ ഖലീഫ ഉയര്‍ത്തി നോക്കി. ഹുജ്റതുശ്ശരീഫക്കുനേരെ ഒരു തുരങ്കം! ജനങ്ങള്‍ അന്ധാളിച്ചു. ചോദ്യം ചെയ്തപ്പോള്‍ നബി(സ്വ)യുടെ ശരീരം മോഷ്ടിച്ചു കൊണ്ടുപോകാ`ന്‍ ക്രിസ്ത്യാനികള്‍ പറഞ്ഞയച്ച ചാരന്മാരാണ് തങ്ങളെന്ന് അവര്‍ കുറ്റസമ്മതം നടത്തി. എല്ലാ ദിവസവും രാത്രി കുഴിക്കും. കുഴിച്ചെടുത്ത മണ്ണ് ബാഗിലാക്കി രാവിലെ ജന്നതുല്‍ ബഖീഇല്‍ ഖബ്റുകള്‍ക്കിടയില്‍ നിക്ഷേപിക്കും. കുറേ നാളായി തുരങ്ക നിര്‍മാണം തുടരുകയാണ്. അവര്‍ വധിക്കപ്പെട്ടു. ഹിജ്റ 557 ലാണ് ഈ സംഭവം.
ഹിജ്റ 578ലാണ് നാലാമത്തെ ശ്രമം നടന്നത്. അതിന്റെ സൂത്രധാരകരെ പെട്ടന്നു കണ്ടു പിടിക്കുകയും ശിക്ഷിക്കുകയും ചെയ്തു. അഞ്ചാം ശ്രമത്തെക്കുറിച്ച് മുഹിബ്ബുത്വബ്രി(റ) അര്‍രിയാളുനളിറ ഫീ ഫളാഇലില്‍ അശ്റ എന്ന കൃതിയില്‍ വിശദമായി പറയുന്നുണ്ട്. ഹലബുകാരില്‍ പെട്ട ഒരു സംഘം ആളുകള്‍ അന്നത്തെ രാജാവിനെ ധാരാളം അമൂല്യമായ സമ്മാനങ്ങള്‍ നല്‍കി സ്വാധീനിച്ച് ഹുജ്റ തുറന്ന് അബൂബക്കറി(റ)നെയും ഉമറി(റ)നെയും പൊക്കിക്കൊണ്ടു പോവാ`ന്‍ സമ്മതം വാങ്ങി. ഹുജ്റ പരിചാരകനോട് രാജാവിന്റെ ദൂത`ന്‍ പറഞ്ഞു: ഇന്നിവിടെ കുറച്ചാളുകള്‍ വരും. അവര്‍ ചെയ്യുന്നത് ചെയ്യട്ടെ. ഒന്നും തടയരുത്. ഇശാ നിസ്കാരം കഴിഞ്ഞ് വാതിലുകള്‍ അടച്ചു. പെട്ടന്നു ബാബുസ്സലാമില്‍ ആരോ മുട്ടുന്നത് കേട്ടു. വാതില്‍ തുറന്നു നോക്കുന്പോള്‍ നാല്‍പതോളം വരുന്ന സായുധ സേന പള്ളിയിലേക്ക് ഇരച്ചുകയറുന്നു. റൗളയാണ് ലക്ഷ്യം. പക്ഷേ മിമ്പറിനടുത്തെത്തിയപ്പോഴേക്കും ഭൂമി അവരെ വിഴുങ്ങിക്കളഞ്ഞു.
സിയാറതിന് വരുന്ന വിശ്വാസികള്‍ക്കും റൗളയില്‍ നിന്ന് ഒട്ടനവധി ആശ്ചര്യകരമായ അനുഭവങ്ങളുണ്ടായിട്ടുണ്ട്. മഹാനായ മാലിക്(റ), നബി(സ്വ)യുടെ ഖബര്‍ സിയാറത് ചെയ്തുവെന്ന് പറയുന്നത് പോലും വെറുത്തിരുന്നു. നബി(സ്വ)യെ സിയാറത് ചെയ്തുവെന്ന് പറയുന്നതാണ് അദബെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.16 ശൈഖ് രിഫാഇ(റ) റൗള സന്ദര്‍ശിച്ചു. അദമ്യപ്രേമത്താല്‍ അനിയന്ത്രിതമായ ഹൃദയത്തില്‍ നിന്ന് അതുല്യമായ കവിതകള്‍ വിരിഞ്ഞപ്പോള്‍ തിരുനബി(സ്വ) തന്റെ തിരുകരം ശൈഖിന് നീട്ടിക്കൊടുത്തു. ശൈഖ് കൈ ചുംബിച്ചു. ശേഷമത് ഖബറിനുള്ളിലേക്ക് മറഞ്ഞു.
1143 ലും 44 ലും ഹജ്ജ് നിര്‍വഹിക്കുകയും റൗള സന്ദര്‍ശിക്കുകയും ചെയ്ത ശാഹ് വലിയ്യുല്ലാഹി ദഹ്ലവി തനിക്ക് റൗളാ ശരീഫില്‍ നിന്നുണ്ടായ 40ല്‍ പരം അനുഭവങ്ങള്‍ “ഫുയൂളുല്‍ ഹറമൈനി’യില്‍ വിശദീകരിക്കുന്നുണ്ട്. ഒരനുഭവം ഇങ്ങനെ: ഞാ`ന്‍ റൗള സിയാറത് ചെയ്യുകയും തിരു നബി(സ്വ)യുടെ റൂഹിനെ പ്രത്യക്ഷമായും വ്യക്തമായും ദര്‍ശിക്കുകയും ചെയ്തു. അര്‍വാഹിന്റെ ലോകത്ത് മാത്രമായിരുന്നില്ല. നമ്മുടെ ബാഹ്യലോകത്തോട് അടുത്ത് കിടക്കുന്ന ആലമുല്‍ ലിസാനിലായിരുന്നു ഈ അനുഭവം. നബി(സ്വ) നിസ്കാരത്തിന് ഹാജരാകുന്നതായും ജനങ്ങള്‍ക്ക് ഇമാമത്ത് നില്‍ക്കുന്നതായും മറ്റും പൊതു ജനങ്ങള്‍ പറഞ്ഞുപോരുന്നതിന്റെ യാഥാര്‍ത്ഥ്യം എനിക്ക് മനസ്സിലായി. തങ്ങളുടെ ആത്മാക്കളില്‍ പതിഞ്ഞുകിടക്കാത്ത ഒരറിവും പൊതുജനങ്ങള്‍ സംസാരിക്കാറില്ല. ഇത്തരം വിഷയത്തില്‍ പൊതുജനാഭിപ്രായത്തെ നിസ്സാരമായി കണ്ട് പുഛിക്കുന്നതിന് പകരം അതിന്റെ പൊരുള്‍ ഗ്രഹിക്കുവാനാണ് ശ്രമിക്കേണ്ടത്. പ്രവാചകന്മാര്‍ തങ്ങളുടെ ഖബറുകളില്‍ നിസ്കാരവും മറ്റാരാധനകളും നിര്‍വഹിച്ചുകൊണ്ട് ജീവിക്കുകയാണെന്നു നബി(സ്വ) അരുളിയത് ഇതിലേക്കാണ് സൂചന നല്‍കുന്നത്17.
മലയാളത്തിന്റെ മഹാനായ പുത്ര`ന്‍ ഉമര്‍ ഖാളി(റ) ഹുജ്റതുശ്ശരീഫയുടെ ഉമ്മറപ്പടിയില്‍ നിന്ന് കൊണ്ട് ഒരു കൊച്ചുകുട്ടിയെപ്പോലെ കരഞ്ഞു. അതിരറ്റ പ്രേമത്തിന്റെ അലകടലുകള്‍ ഒരു വിഷാദകാവ്യമായി പെയ്തിറങ്ങി. ഉമര്‍ ഖാളിക്ക് പ്രവേശന വിലക്കേര്‍പെടുത്തിയ പാറാവുകാര്‍ നോക്കിനില്‍ക്കേ ഹുജ്റയുടെ വാതില്‍ മലര്‍ക്കെ തുറക്കപ്പെട്ടു. ആ അമരകാവ്യം ഇന്നും മലയാളിയുടെ മനസ്സില്‍ നിറഞ്ഞ് നില്‍ക്കുന്നു.
യാ അക്റമല്‍ കുറമാ അലാ അഅ്താബികും
ഉമറുല്‍ ഫഖീറുല്‍ മുര്‍തജീബിജനാബികും
യര്‍ജുല്‍ അത്വാഅ അലല്‍ ബുകാഇ ബിബാബികും
വദ്ദംഉ ഫീഖദ്ദെഹിസാലസജീമ
സ്വല്ലൂ അലൈഹി വസല്ലിമൂ തസ്ലീമാ
(ശ്രേഷ്ഠരില്‍ ശ്രേഷ്ഠരേ, അങ്ങയുടെ ഉമ്മറപ്പടിയില്‍ പ്രതീക്ഷകളോടെ പാവം ഉമര്‍! അങ്ങയുടെ കവാടത്തില്‍ നിന്ന് കരഞ്ഞു കാര്യം നേടാമെന്ന് പ്രതീക്ഷിക്കുന്നു. കവിളുകളില്‍നിന്ന് ബാഷ്പകണങ്ങള്‍ ധാര ധാരയായി ഒലിച്ചിറങ്ങുന്നു). ഇത് സംഭവിച്ചത് ഹിജ്റ 1247 ലായിരുന്നു18.
പരിഷ്കരണങ്ങള്‍
ഹുജ്റയില്‍ കാര്യമായ പരിഷ്കരണങ്ങള്‍ വരുന്നത് നൂറുദ്ദീ`ന്‍ ശഹീദിന്റെ കാലത്താണ്19 ഹിജ്റ 557 ല്‍ ഖബ്റിനുനേരെ തുരങ്കം നിര്‍മിക്കാനുള്ള ക്രിസ്ത്യ`ന്‍ കുതന്ത്രം പാളിപ്പോയതിനെ തുടര്‍ന്നായിരുന്നു ഇത്. ഇത്തരം ശ്രമങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാ`ന്‍ വേണ്ടി അദ്ദേഹം പുതിയ ഒരു പ്രതിരോധ മാര്‍ഗം സ്വീകരിച്ചു. റൗളക്ക് ചുറ്റം വിശാലമായ ഒരു കിടങ്ങ് കുഴിക്കുക. വെള്ളം കാണുന്നത് വരെ. അങ്ങനെ അതിബൃഹത്തായ ഒരു കിടങ്ങ് രൂപംകൊണ്ടു. അത് നിറയെ ഇയ്യം ഉരുക്കിയൊഴിച്ചു. അതിനു മീതെ ശക്തമായ മൂന്ന് മതിലുകള്‍ പണിതു.
ചരിത്രകാരനായ ഇബ്നുജുബൈറിന്റെ യാത്രാവിവരണത്തില്‍ നിന്നാണ് ഇതേ കുറിച്ച് കൂടുതല്‍ അറിയാ`ന്‍ കഴിയുന്നത്. ഹിജ്റ 580 കളിലാണ് ഇബ്നുജുബൈറ് യാത്രചെയ്യുന്നത്. സുന്‍ദൂഖ് അതിനുമുന്പേ സ്ഥാപിച്ചിരിക്കാമെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.
മത്വരി പറയുന്നു: റൗളക്ക് അഭിമുഖമായി ഒരു വിളക്ക് സ്ഥാപിച്ചിരുന്നു. അതിനു ചുവട്ടിലാണ് സലാം ചൊല്ലാ`ന്‍ വേണ്ടി നിന്നിരുന്നത്. പള്ളിക്ക് തീ പിടിക്കുന്നത് വരെ ഇങ്ങനെയായിരുന്നു. ഹുജ്റയുടെ മുന്‍ഭാഗത്തിനുനേരെ ഒരു വിളക്കു മാത്രമേ ഉണ്ടായിരുന്നുള്ളൂ. പള്ളി പുതുക്കി പണിതപ്പോള്‍ ധാരാളം വിളക്കുകള്‍ സ്ഥാപിക്കപ്പെട്ടു. സലാം ചൊല്ലുന്നതിന് ഇപ്പോള്‍ അടയാളപ്പെടുത്തിയിട്ടുള്ള സ്ഥലത്ത് ചെമന്ന മാര്‍ബിളില്‍ നിര്‍മിതമായ ആണി സ്ഥാപിച്ചിരിക്കുന്നു. ഇഖ്ശഹിരി പറയുന്നു: ഹിജ്റ 720 ല്‍ ഈ ആണി(മിസ്മാര്‍) വീണു. ഹിജ്റ 724 ല്‍ ഇത് പുനസ്ഥാപിക്കപ്പെട്ടു. ഇബ്നുനജ്ജാര്‍ പറയുന്നു: മുസയ്യിബ്നു അബില്‍ ഹൈജാഅ് ഒരു വെളുത്ത വിരി ഖബറിന് മീതെ വിരിച്ചു. വെള്ളയും ചുവപ്പും കൊണ്ട് അതില്‍ ചിത്രപ്പണികള്‍ ചെയ്തിട്ടുണ്ടായിരുന്നു. പലതരം നൂലുകള്‍ കൊണ്ട് അത് അലങ്കരിച്ചിരുന്നു. യാസീ`ന്‍ സൂറ അതില്‍ ഉല്ലേഖനം ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു. അല്‍ ഇമാം മുസ്തളീഅ് ബില്ലാഹിയുടെ സമ്മതത്തോടെ അത് ഹുജ്റയില്‍ തൂക്കി.
റൗളയിലെ വിളക്കുകള്‍
നൂറുദ്ദീ`ന്‍ അലിയ്യ്ബ്നു അഹ്മദിസ്സുംഹൂദി(ഹി. 911 ല്‍ മരണം) പറയുന്നു: നമ്മുടെ കാലം വരെ രാജാക്കന്മാരും മറ്റു പ്രമാണിമാരും റൗളയിലേക്ക് സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വിളക്കുകള്‍(ഖനാദീല്‍) ഹദ്യ ചെയ്യുന്ന ചര്യ തുടര്‍ന്നു വരുന്നതായി അല്ലാമാ നാസിറുദ്ദീ`ന്‍ ഉസ്മാനി ഖാളി അബ്ദുറഹ്മാനുബ്നു സ്വാലിഹിനെ ഉദ്ധരിച്ചിട്ടുണ്ട്. ഓരോ വര്‍ഷവും ഇങ്ങനെ പത്തോ പതിമൂന്നോ പതിനഞ്ചോ വിളക്കുകള്‍ കിട്ടുമായിരുന്നുവത്രെ. എന്നാല്‍ നമ്മുടെ കാലത്ത് വിവിധ ജനങ്ങള്‍ നേര്‍ച്ചയാക്കിയിട്ട് ഇരുപതില്‍പരം വിളക്കുകള്‍ ഓരോ വര്‍ഷവും ലഭിക്കും. പ്രത്യേകം പരിധിയൊന്നുമില്ല. ഹാഫിള് ഇബ്നു ഹജറും ഈ വിഷയം സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. (തുടര്‍ന്ന് ഹി.881ല്‍ ഹുജ്റയില്‍ നിലനിന്നിരുന്ന സുപ്രധാന വിളക്കുകളെക്കുറിച്ചും അവയുടെ തൂക്കവും രൂപവും അവ ഹദ്യ ചെയ്തവരെക്കുറിച്ചുമെല്ലാം സുംഹൂദി വിശദമായി വിശദീകരിക്കുന്നുണ്ട്).
ഈ അലങ്കാരങ്ങളുടെ വിധി സംബന്ധിയായി ഇമാം സുബുകി(റ) തന്‍സീലുസ്സകീന അലാ ഖനാദീലില്‍ മദീന എന്ന പേരില്‍ ഒരു ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട്. ബുഖാരിയുടെ ഹദീസ് ഉദ്ധരിച്ച് അവയുടെ സാധുതയും ഔചിത്യവും വിനിമയമാര്‍ഗങ്ങളുമെല്ലാം അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ഹുജ്റക്ക് ചുറ്റും ഹി. 668ല്‍ ഒരു വിശാലമുറി നിര്‍മിക്കപ്പെട്ടു. റുക്നുദ്ദീ`ന്‍ ബീബറസ് ആയിരുന്നു ഇത് പണികഴിപ്പിച്ചത്. ഖിബ്ലയുടെ ഭാഗത്തും പടിഞ്ഞാറും കിഴക്കുമായി ഇതിന് മൂന്നു മരവാതിലുകളുണ്ടായിരുന്നു. 694ല്‍ സൈനുദ്ദീ`ന്‍ രാജാവ് ഇതില്‍ പരിഷ്കരണം വരുത്തുകയും മേല്‍ക്കൂര മുട്ടുമാറുയരത്തില്‍ വലുതാക്കുകയും ജനവാതിലുകള്‍ നിര്‍മിക്കുകയും ചെയ്തു. ഹിജ്റ 886ലെ തീപ്പിടുത്തത്തില്‍ ഇതിന് ചില്ലറ കേടുപറ്റിയതിനാല്‍ 18,817 കിലോഗ്രാം തൂക്കം വരുന്ന ഇരുന്പും ചെന്പും ഉപയോഗിച്ച് ഇത് പുതുക്കിപ്പണിതു.ചെന്പിന്റെ ജാലകങ്ങള്‍ കിഴക്കും പടിഞ്ഞാറും. വടക്ക് പച്ചച്ചായം പൂശിയ ഇരുന്പുജാലകങ്ങളും. മഖ്സൂറയാണ് പിന്നീട് ഹുജ്റതുശ്ശരീഫ എന്നറിയപ്പെട്ടത്. ഖിബ്ലയുടെ ഭാഗം മുവാജഹതുശ്ശരീഫ എന്ന് വിളിക്കുന്നു. ഇവിടെയാണ് സന്ദര്‍ശകര്‍ നില്‍ക്കുന്നത്.
ഹിജ്റ 608 ല്‍ മന്‍സൂര്‍ രാജാവിന്റെ കാലത്താണ് അതുവരെയുണ്ടായിരുന്ന സൗകര്യങ്ങള്‍ മാറ്റി സുപ്രസിദ്ധമായ പച്ച ഖുബ്ബ നിര്‍മിക്കപ്പെട്ടത്. നാസിര്‍ ഹസ`ന്‍ ബി`ന്‍ മുഹമ്മദ് രാജാവിന്റെ കാലത്ത് ഇത് പുതുക്കിപ്പണിതു. ചില കേടുപാടുകള്‍ സംഭവിച്ചതിനാല്‍ അശ്റഫ് ശഅ്ബാ`ന്‍ രാജാവിന്റെ കാലത്ത് 765 ല്‍ വീണ്ടും പുതുക്കുകയും ശരിയായി ഉറപ്പിക്കുകയും ചെയ്തു. സുലൈമാന്‍ഖാ`ന്‍ രാജാവ് (ഹിജ്റ 926948) ഹുജ്റയില്‍ മാര്‍ബിള്‍ പതിച്ചു. അബ്ദുല്‍ അസീസ് ആലുസുഊദിന്റെ കാലത്ത് കൂടുതല്‍ പുരോഗമന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്.
അവലംബം
1. ബുഖാരിമിശ്കാത്ത്
2. ബസ്സാര്‍, ത്വബ്റാനി, അബൂത്വാഹിര്‍
3. ഇബ്നു അഖീല്‍ പറഞ്ഞ ഈ അഭിപ്രായം ഇബ്നു ഖയ്യിം തന്റെ ബദാഇലുല്‍ ഫവാഇദില്‍ ഉദ്ധരണം മഫാഹീം, പേ 197
4. മുസ്നദുദ്ദാരിമി 1/44
5. ത്വബ്റാനി, ബസ്സാര്‍, അബൂദാവൂദ്, ഇബ്നു മാജ, ദാറു ഖുത്നി.. ഉദ്ധരിച്ച സ്വഹീഹായ ഹദീസുകള്‍
6. ബസ്സാര്‍ ഉദ്ധരിച്ച ഹദീസ് സുയൂഥി, ഖസ്തല്ലാനി, ഹാഫിളുല്‍ ഹൈതമി എന്നിവര്‍ സ്വഹീഹാക്കിയിരിക്കുന്നു.
8. ഖുര്‍ആ`ന്‍ 79/5, റാസി സഹിതം 31/31,78/1
9. ഫത്ഹുല്‍ബാരി 3/302
10. വഫാഉല്‍വഫാ 2/55
11. ഉംദത്തുല്‍ ഖാരി 8/227
12. അല്‍വഫാ, ഇബ്നുല്‍ ജൗസി
13. തഫ്സീര്‍ ഇബ്നു കസീര്‍ 1/520
14. വഫാഉല്‍ വഫാ, സീറത്തുമസ്ജിദിന്നബവിയ്യിശ്ശരീഫ്.
15. ഫത്ഹുല്‍ ബാരി, 3/66 നോക്കുക.
16. മദീനയിലെ അനുഭവങ്ങള്‍, അനുഗ്രഹങ്ങള്‍(വിവ)പേ.45
17. ഉമര്‍ഖാളി ചരിത്രം
18. വഫാഉല്‍വഫാ,സീറത്തുമസ്ജിദിന്നബവിയ്യിശ്ശരീഫ്.