അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.
https://islamicglobalvoice.blogspot.in/?m=0
രിഫാഈ മാല
------
ചോ: ഖാജാ മുഹ്യിദീനും താനും കളിക്കുമ്പോൾ
കണ്ണിൻ ഫിരിയത്തിൽ മേലെ ഒളിച്ചാവർ
കണ്ണിൽ കരുമിശി മാമനിൽ ചൊല്ലിയാർ
കണ്ടില്ല ഇൻകൽ വരുവിൻ അദെന്നോവർ
പ്രസ്തുത വരികളിൽ ശൈഖ് ജീലാനീ റ വും രിഫാഈൗ ശൈഖും കളിക്കുമ്പോൾ തന്റെ
പുരികത്തിൽ കയറി ഒളിച്ച രിഫാഇ യെ ഭർശിക്കാൻ ശൈഖ് ജീലാനി(റ)ക്ക് സാധിച്ചി
ല്ലെന്ന് പറയുന്നു. മറ്റൊരാളുടെ പുരികത്തിൽ കയറി ഒളിക്കുക എന്നത് അസാധ്യം, സുൽത്വാനുൽ ഔലിയാ എന്നു വിശേഷിപ്പിക്കപ്പെട്ട മുഹ്യിദ്ദീൻ ശൈഖിനെ തരംതാഴ്ത്തുകയും
ചെയ്യുന്നില്ലേ ഈ വരികളിൽ ?
ഉത്തരം
അമമാവനായ മുഹ്യിദ്ദീൻ ശൈഖ് മരുമകനായ രിഫാഈ(റ)വിന് അംഗീകാരം കൊടുത്തു
എന്നാണിവിടെ സൂചിപ്പിച്ചിരിക്കുന്നത്, പുരികത്തിൽ കയറി ഒളിക്കുകയെന്നത് അസംഭവ്യ മെനനല്ല; ചെറുതിനെ വലുതാക്കാനും വലുതിനെ ചെറുതാക്കാനും കഴിവുള്ള (അല്ലാഹു
അവന്റെ ഇഷ്ടദാസന്മാർക്ക് കൊടുക്കുന്ന ഇത്തരം കഴിവുകളിൽ സംശയം പ്രകടിപ്പിക്കുന്നത്
വിഡ്ഢിത്തം മാത്രമാണ്,
ജിന്നുകളെ
കീഴ്പ്പെടുത്തുന്നതിൽ സുലൈമാൻ നബി(സ) ന്റെ കഴിവും
സൽപേരും പ്രസിദ്ധമാണ്. ഒരിക്കൽ മുഹമ്മദ് നബി(സ)യെ ചതിക്കാൻ വന്ന ജിന്നിനെ പിടി
ക്കാൻ നബി ഒരുങ്ങി. പക്ഷേ, തൽവിഷയത്തിൽ സുലൈമാൻ നബിയുടെ പ്രത്യകത കണ
ക്കിലെടുത്തു കൊണ്ട് നബി (അത് ചെയ്തില്ല. ഈ സംഭവം ബുഖാരിയടക്കം പല മുഹദ്ധി സു
കളും ഉദ്ധരിച്ചതാണ്. ഇവിടെ കഴിവ് പ്രകടിപ്പിക്കാത്തത് കഴിവില്ലാത്തതു കൊണ്ടല്ല,
രിഫാഇ ശൈഖുംമുഹയിദ്ദീൻ ശൈഖും
തമ്മിൽ മത്സരമില്ല,
മുഹ്യിദ്ദീൻ ശൈഖിന്റെ ധാരാളം
മഹിമകൾ രിഫാഈ ശൈഖ് പറഞ്ഞിട്ടുണ്ട്. ബഹജ: പരമ്പര ഉദ്ധരിച്ച ഒരു സംഭവം ഇങ്ങനെ രേഘ
പ്പെടുത്തിട്ടുണ്ട്.
“രിഫാഈ ശൈഖ് പറഞ്ഞു. ശൈഖ് അബ്ദുൽ ഖാദറിന്റെ വിദേശങ്ങൾ മുഴുവൻ
പറയാൻ ആർക്ക് കഴിയും. അദ്ദേഹത്തിന്റെ സ്ഥാനത്തെത്താൻ ആർക്കാകും? അദ്ദേഹം ഒരു മഹാ
പുരുഷനാണ്. അദ്ദേഹത്തിന്റെ വലത്ത് ശരീരത്തെത്തന്നെ കടലുണ്ട്. ഇടത്ത് ഹഖീഖത്തന്ന കടലുണ്ട്,
അത് രണ്ടിൽനിന്നും ഇഷ്ടം പോലെ അദ്ദേഹം കോരിയെടുക്കുന്നു. ഈ യുഗത്തിൽ അദ്ദേഹം
അദ്വിതീയനാണ്" (ബജത്തുൽ അസ്റാർ; 238)
അസ്ലം സഖാഫി
പരപ്പനങ്ങാടി