Skip to main content

Posts

Showing posts with the label ആശൂറാ അ

ആശുറാഅ്: വിജയങ്ങളുടെ വർത്തമാനം

ആശുറാഅ്: വിജയങ്ങളുടെ വർത്തമാനം ● മുശ്താഖ് അഹ്മദ് ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0  മുഹർറം പത്തിനാണ് ആശുറാഅ് എന്നു പറയുന്നത്. ആശുറാഇന് മനുഷ്യചരിത്രത്തിലെ വിജയകഥകളേറെ പറയാനുണ്ട്. ആദ്യപിതാവ് ആദം(അ) മുതൽ നബിമാരിൽ പലർക്കും നിർണായകമായ വിജയങ്ങളോ സന്തോഷങ്ങളോ ആ ദിവസത്തിൽ ലഭിച്ചിട്ടുണ്ട്. സ്വർഗത്തിൽ സൃഷ്ടിക്കപ്പെട്ട ആദം(അ) യഥാർത്ഥത്തിൽ ഭൂമിയിൽ അല്ലാഹുവിന്റെ പ്രതിനിധിയാണെന്ന് ഖുർആൻ വ്യക്തമാക്കിയതാണ്. ഭൂമിയിലേക്ക് എത്തിയതിന്റെ പശ്ചാത്തല സംഭവം ആദം നബിയെ വളരെയേറെ മനസ്താപത്തിലാക്കി. പ്രിയപത്‌നിയും ആദ്യ വനിതയുമായ ഹവ്വാ(റ)യെ കാണാത്തത് നബിയെ വളരെ പ്രയാസപ്പെടുത്തി. അവസാനം എല്ലാറ്റിനും അറുതിയായി മന:സമാധാനം ലഭിക്കുകയുണ്ടായി. നൂറു വർഷത്തിലേറെ നീണ്ട മനോവ്യഥയാണവസാനിക്കുന്നത്. ജിബ്‌രീൽ(അ) മുഖേന അല്ലാഹു അറിയിച്ച മഹത്തായ വചനങ്ങളാണതിന് ഉപാധിയായത്. ആദം(അ)ന്റെ ഈ സന്തോഷസുദിനം ആശൂറാഇലായിരുന്നു. നൂഹ്(അ) ശൈഖുൽ അമ്പിയാഅ് എന്ന അപരനാമത്തിൽ പ്രസിദ്ധനായ ദൂതന്മാരിലെ പ്രധാനിയാണ്. തൊള്ളായിരത്തി അമ്പത് വർഷം മതപ്രബോധനം നടത്ത...