ചേകനൂരിന്റെ ഏകാംഗ നാടകങ്ങള്‍● 0 COMMENTS🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
ചേകനൂരിനെതിരായ ഈ പണ്ഡിതരുടെ പടയോട്ടവും മൗലവിയുടെ പരാജയോട്ടവും അദ്ദേഹത്തിന്റെ കള്ളത്തരങ്ങളുടെ പോസ്റ്റ്മോര്‍ട്ടം പംക്തികളും സുന്നി ടൈംസിലും സുന്നിവോയ്സിലും പല ലക്കങ്ങളില്‍ കാണാം ആദര്‍ശ പ്രസ്ഥാനത്തിനെതിരെ പല കാലങ്ങളില്‍ മുളച്ചുപൊന്തി കൂമ്പടഞ്ഞു പോയ അസംഖ്യം സംഘടനകളില്‍ ഒന്നാണ് ചേകനൂരിസം. പ്രമാണങ്ങള്‍ വളച്ചൊപ്പിച്ചും നിഷേധിച്ചും യുക്തിക്ക് പ്രാധാന്യം നല്‍കിയുമാണ് മൗലവി ചേകനൂര്‍ ഏകാംഗ നാടകം തകര്‍ത്തഭിനയിച്ചത്. എന്നത്തേയും പോലെ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ പക്ഷത്തുനിന്ന് അവാന്തര വിഭാഗങ്ങള്‍ക്കെതിരെ പൊരുതാന്‍ അന്നും പണ്ഡിതന്മാര്‍ നിരന്നു നില്‍ക്കുകയുണ്ടായി. അതില്‍ എടുത്തു പറയേണ്ടവരാണ് വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, ഇകെ ഹസന്‍ മുസ്ലിയാര്‍, കെവി മുഹമ്മദ് മുസ്ലിയാര്‍ എന്നിവര്‍. ചേകനൂരിനെതിരായ ഈ പണ്ഡിതരുടെ പടയോട്ടവും മൗലവിയുടെ പരാജയോട്ടവും അദ്ദേഹത്തിന്റെ കള്ളത്തരങ്ങളുടെ പോസ്റ്റ്മോര്‍ട്ടം പംക്തികളും സുന്നി ടൈംസിലും സുന്നിവോയ്സിലും പല ലക്കങ്ങളില്‍ കാണാം. ഇത്തരം കുറിപ്പുകളില്‍ ഏറെ ശ്രദ്ധേയമായ ഒന്നാണ് 3.5.1965ല്‍ സുന്നി ടൈംസ് പ്രസിദ്ധീകരിച്ച ചേകനൂര്‍ ജുമുഅത്ത് പള്ളി മഹല്ല് നേതൃത്വത്തിന്റെ കുറിപ്പ്. “സമസ്തക്കാരായ മുസ്ലിയാന്മാരുടെ മുമ്പില്‍ ചേകനൂര്‍ മൗലവിയുടെ പാപ്പരത്തം”എന്നാണു ശീര്‍ഷകം. അതിങ്ങനെ: മാന്യരെ, മൗലവി ഞങ്ങളുടെ നാട്ടില്‍ വന്നാല്‍, ആമയൂര്‍ വാദപ്രതിവാദത്തില്‍ സമസ്ത മുസ്ല്യാക്കള്‍ തോറ്റോടി, മോങ്ങത്ത് നിന്ന് ഓടി, താന്നാളൂര്‍ നിന്നു ഓടി. അങ്ങനെ സമസ്തക്കാര്‍ മുഴുവനും ഓടി നമ്മുടെ പ്രസ്ഥാനം വിജയ പതാകയുമേന്തി മുന്നേറുകയാണെന്നും മറ്റും ഞങ്ങള്‍ സദാ കേള്‍ക്കാറുമുണ്ടായിരുന്നു. ഈ കേള്‍വിയില്‍ ഞങ്ങളുടെ നാട്ടിലും ചില ആശയക്കുഴപ്പങ്ങളും ചിന്താഗതികളും ഉടലെടുക്കാന്‍ ഇടവരികയെന്നതു സാധാരണയാണല്ലോ. ഈ പരിതഃസ്ഥിതിയില്‍ ഇന്നാട്ടിലെ സമുദായ മുഖ്യരുടെ ഒരു യോഗം ചേര്‍ന്നു സുന്നത്തു ജമാഅത്തിന്റെ ആദര്‍ശങ്ങള്‍ വിശദീകരിച്ച് 1965 ഏപ്രില്‍ 15 മുതല്‍ 18 കൂടി ഒരു മത പ്രസംഗം നടത്തുവാന്‍ തീരുമാനിച്ചു നോട്ടീസിറക്കിയപ്പോള്‍ പഴയപടി മൗലവി സാഹിബും വാദപ്രതിവാദത്തിനു തയ്യാര്‍. ഏപ്രില്‍ 12 മുതല്‍ ആരംഭിക്കുന്നു എന്ന നോട്ടീസുമായി രംഗത്തിറങ്ങിയതു കേവലം മുസ്ലിയാന്മാരുടെ പ്രസംഗം ഇന്നാട്ടില്‍ കേള്‍പ്പിക്കാതിരിക്കല്‍ മാത്രമായിരുന്നു ഉദ്ദേശ്യം. ഏതായാലും രണ്ടുവിധ പ്രസംഗവും ഒരേ സമയത്തു ശ്രദ്ധിച്ചു ബുദ്ധിമുട്ടിയ അയല്‍ദേശ പ്രധാനികളും മറ്റും ചേര്‍ന്നു രണ്ടു കൂട്ടരെയും ഒരുമിപ്പിച്ചു ഒരു വാദപ്രതിവാദമോ ചോദ്യോത്തരങ്ങളോ നടത്തുവാന്‍ കിണഞ്ഞു പരിശ്രമിച്ചതിന്റെ ഫലമായി മൗലവിയുടെ എല്ലാവിധ വാദമുഖ വ്യവസ്ഥകളും സ്വന്തം നിലയില്‍ ഏപ്രില്‍ 18ന് പ്രസംഗ സദസ്സില്‍ വെച്ചും മറ്റും ബഹു. ഇകെ ഹസന്‍ മുസ്ലിയാര്‍ സ്വന്തം നിലയില്‍ സ്വീകരിക്കുകയും മൗലവിയുടെ എല്ലാ പുതിയ വാദങ്ങളും പിഴച്ചതാണെന്നും ഒന്നിനും ഒരു തെളിവും നല്‍കാന്‍ സാധ്യമല്ലെന്നും മൗലവി സമ്മതിക്കുന്ന ഗ്രന്ഥങ്ങളില്‍ നിന്നു തന്നെ ഈ സദസ്സില്‍ വെച്ചു സുന്നത്തു ജമാഅത്തിന്റെ എല്ലാ ആദര്‍ശങ്ങള്‍ക്കും തെളിവു നല്‍കാന്‍ തയ്യാറാണെന്നു പല പ്രാവശ്യം പരസ്യമായും കമ്മിറ്റിക്കാര്‍ മുഖേനയും വെല്ലുവിളിച്ചിട്ടും ആയതിനായി ആയിരക്കണക്കിനാളുകള്‍ രണ്ടു മണിക്കൂറിലധികം സമയം കാത്തിരുന്നിട്ടും കേവലം 50 വാര മാത്രം ദൂരമുള്ള മൗലവിയുടെ സ്റ്റേജില്‍ നിന്നു ഒരക്ഷരം ഉരിയാടുകയോ എന്തെങ്കിലും സമാധാനം പറയുകയോ ചെയ്യാന്‍ സാധിക്കാതെ പരാജയമടഞ്ഞ ദയനീയമായ കാഴ്ച ജനഹൃദയങ്ങളില്‍ പൊട്ടിച്ചിരികളിലും മറ്റും മുഖരിതമായ അന്തരീക്ഷം വിവരിക്കുവാന്‍ സാധ്യമല്ലെന്നു നിങ്ങളേവരെയും അറിയിച്ചു കൊള്ളുന്നു. മാന്യരെ, സാധാരണക്കാര്‍ക്ക് പോലും സത്യം വെളിപ്പെടുത്തി കാണിച്ചുകൊടുത്ത സമസ്ത ഉലമാക്കളായ വാണിയമ്പലം പി അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, ഇകെ ഹസന്‍ മുസ്ലിയാര്‍, കെവി മുഹമ്മദ് മുസ്ലിയാര്‍ എന്നിവര്‍ക്ക് ഞങ്ങളുടെ അകം നിറഞ്ഞ നന്ദി ഒരിക്കല്‍ കൂടി രേഖപ്പെടുത്തികൊണ്ടും സുന്നത്തു ജമാഅത്തില്‍ ജീവിക്കുവാനും മരിക്കുവാനും അല്ലാഹു നമ്മളേവരെയും തൗഫീക് ചെയ്യട്ടെ. (ആമീന്‍). എന്ന്, ചേകനൂര്‍ ജുമുഅത്ത് പള്ളി ഖതീബ്, കാരണവന്മാരും മറ്റു നാട്ടുകാരും കൂടി.”കുറിപ്പവസാനിക്കുന്നു. ഇക്കാലത്തു നിറഞ്ഞുനിന്ന പ്രധാന വിവാദം പ്രവാചക കേശത്തെ കുറിച്ചായിരുന്നു. അല്‍മനാറില്‍ “സമസ്ത മുസ്ലിയാക്കളും വിശുദ്ധ കേശപൂജയും”എന്ന ലേഖനം ചേകനൂര്‍ എഴുതിയതോടെയാണ് വിവാദം കത്തിയത്. മൗലവിയുടെ നാട്ടില്‍ ഇതു സംബന്ധമായി പണ്ഡിതര്‍ നാലു ദിവസത്തെ പ്രസംഗ പരമ്പര നടത്തി വിശദീകരണവും നല്‍കി. അതിന്റെ വിവരണം 24.5.65 ലക്കത്തില്‍ കാണാം: നബി(സ്വ)യുടെ വിശുദ്ധമുടി ഹുദൈബിയ്യയില്‍ വെച്ചാണ് മുറിച്ചു വിതരണം ചെയ്യുന്നതെന്നും അല്ലാതെ ഹജ്ജതുല്‍ വദാഇലല്ല എന്നും ബുഖാരിയില്‍ പലയിടങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്ന് മൗലവി എഴുതിയത് വ്യാജമാണെന്നും ഹുദൈബിയ്യയില്‍ വെച്ചാണ് സംഭവം നടന്നതെന്ന് ബുഖാരിയില്‍ ഒരു സ്ഥലത്തെങ്കിലും കാണിച്ചു തരാന്‍ സാധ്യമാണോ എന്നും ഉഗ്രമായ ഭാഷയില്‍ വെല്ലുവിളിക്കുകയുണ്ടായി.” മൗലവിയുടെ മറ്റൊരാരോപണം ഇങ്ങനെ: ശാഫിഈ മദ്ഹബിലെ സുപ്രസിദ്ധ കര്‍മശാസ്ത്ര ഗ്രന്ഥമായ തുഹ്ഫ അബദ്ധജഡിലമായ നിഗമനങ്ങളാല്‍ രചിക്കപ്പെട്ടതാണെന്നും അതിന്റെ കര്‍ത്താവായ ബഹു. ഇബ്നുഹജറുല്‍ ഹൈതമി(റ) പിഴച്ചയാളാണെന്നും പുലമ്പി നടക്കുന്ന മൗലവിക്ക് തുഹ്ഫയിലെ ആയിരക്കണക്കായ മസ്അലകളില്‍ ഒന്നെങ്കിലും ഇസ്ലാമിന്റെ മൂലപ്രമാണങ്ങള്‍ക്ക് വിരുദ്ധമെന്ന് തെളിയിക്കാന്‍ ധ്യൈമുണ്ടെങ്കില്‍ സദസ്സിലേക്ക് വരിക എന്ന് ഒന്നിലധികം പ്രാവശ്യം പ്രഖ്യാപിക്കുകയുണ്ടായി. സമസ്തയിലെ ഉലമാക്കളെ വെല്ലുവിളിച്ചു നടക്കുന്ന മൗലവിക്ക് ഇതൊരു സുവര്‍ണാവസരമാണെന്നും അത് അദ്ദേഹം പാഴാക്കില്ലെന്നും അങ്ങനെ ചിരകാലമായി ശ്രവിച്ചുകൊണ്ടിരിക്കുന്ന ദീനീ കുഴപ്പങ്ങള്‍ക്ക് ഇനിയെങ്കിലും മോചനം നേടാമെന്നും ആശയോടെ ആയിരക്കണക്കായ ജനങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ടിരുന്നു.”പക്ഷേ, മൗലവി പിടിതരാതെ മുങ്ങിയത് ശേഷക്കഥ. വിശുദ്ധ കേശം സ്വഹാബികള്‍ ബറകത്തിനല്ല സൂക്ഷിച്ചതെന്നും മൗലവി തട്ടിവിട്ടു. അതിനുള്ള മറുപടി 31.5.65 ലക്കത്തില്‍ ഇങ്ങനെ കാണാം: നബി(സ്വ) അത് വീതിച്ചുകൊടുത്തത് ബറകത്തെടുക്കാനായിരുന്നുവെന്ന് ശര്‍ഹ് മുസ്ലിം, ഫത്ഹുല്‍ ബാരി, നൈലുല്‍ ഔത്താര്‍, സുര്‍ഖാനി തുടങ്ങി അനേകം കിതാബുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തല്‍ക്കാലം സുര്‍ഖാനിയുടെ വാചകം മാത്രമിവിടെ കുറിക്കാം: “നബി(സ്വ) സ്വഹാബത്തിന് മുടി വീതിച്ചുകൊടുത്തത് അതവരില്‍ ശേഷിച്ചുനില്‍ക്കുന്ന ബറകത്തും ഒരു സ്മരണയും ആയിരിക്കുവാനായിരുന്നു (8/196)”. ഇതിന്റെ തുടര്‍ച്ചയായി മറ്റാരോപണങ്ങളെയും തുടര്‍ന്നുള്ള ലക്കങ്ങളില്‍ പൊളിച്ചടുക്കുന്നുണ്ട്. ചേകനൂര്‍ സ്വയം വെളിച്ചപ്പാടായി അവതരിക്കുന്നതിന് മുമ്പ്, മുജാഹിദ് വേദികളില്‍ പ്രത്യക്ഷപ്പെട്ട കാലത്താണ് ഈ വിവാദം നടക്കുന്നത്.